രുദ്ര പൂജ

രുദ്ര പൂജ നമസ്തേ... 🙏 ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ *ഡോ. ശ്രീനാഥ് കാരയാട്ട് ചിട്ടപെടുത്തിയ നടത്തുന്ന ശ്രീ രുദ്ര ഉപാസന പഠനക്രമത്തിലേക്ക് എല്ലാവർക്കും സ്വാഗതം. ഒരു മാസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പദ്ധതി നിങ്ങൾ ഓരോരുത്തരും വളരെ ശ്രദ്ധയോടും ഗൗരവത്തോടെയും കണ്ട് പരിശീലകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകേണ്ടതാണ് എന്ന് അറിയിക്കുന്നു. നമ്മൾ ഇന്ന് ക്ലാസ് ആരംഭിക്കുകയാണ്. പണ്ടുകാലത്ത് ഗുരുകുലത്തിൽ ഗുരുനാഥന് ഒപ്പം ഇരുന്നാണ് ശിഷ്യന്മാർ അറിവ് സമ്പാദിച്ചത്. ഇന്ന് കാലം ഒരുപാട് മാറി. സാങ്കേതിക വിദ്യയുടെ സഹായത്താൽ ലോകത്തിലെ ഏത് കോണിൽ ഇരുന്നു കൊണ്ടും നമുക്ക് അറിവ് സമ്പാദിക്കാം എന്ന ഭാഗ്യം ഇന്ന് കൈവന്നിരിക്കുന്നു. കാലഘട്ടത്തിനനുസരിച്ച് മാറുക എന്നത് സനാതന സംസ്കാരത്തിൻ്റെ എന്നത്തെയും സ്വഭാവമാണ്. സാധനയുടെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് നമ്മളെ കൈപിടിച്ചുയർത്താൻ ഒരുപറ്റം മഹത്തായ ആചാര്യൻമാർ ഇന്ന് നമുക്കൊപ്പമുണ്ട്. ആധുനിക കാലത്തുള്ള എല്ലാ സംവിധാനങ്ങളും നമ്മൾ ഉപയോഗിക്കുന്നുണ്ട് എങ്കിലും വിദ്യ ഗുരുകുലസമ്പ്രദായത്തിൽ തന്നെയാണ് നടക്കുന്നത്. ഈ ഗ്രൂപ്പിനെ വളരെ പവിത്രമായി കാണുകയും വളരെ ബഹുമാ...