രുദ്ര പൂജ

രുദ്ര പൂജ

നമസ്തേ... 🙏 ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ *ഡോ. ശ്രീനാഥ് കാരയാട്ട് ചിട്ടപെടുത്തിയ നടത്തുന്ന ശ്രീ രുദ്ര ഉപാസന  പഠനക്രമത്തിലേക്ക് എല്ലാവർക്കും സ്വാഗതം.

ഒരു മാസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പദ്ധതി നിങ്ങൾ ഓരോരുത്തരും വളരെ ശ്രദ്ധയോടും ഗൗരവത്തോടെയും കണ്ട് പരിശീലകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകേണ്ടതാണ് എന്ന് അറിയിക്കുന്നു.

നമ്മൾ ഇന്ന് ക്ലാസ് ആരംഭിക്കുകയാണ്. 

പണ്ടുകാലത്ത് ഗുരുകുലത്തിൽ ഗുരുനാഥന് ഒപ്പം ഇരുന്നാണ് ശിഷ്യന്മാർ അറിവ് സമ്പാദിച്ചത്. ഇന്ന് കാലം ഒരുപാട് മാറി. സാങ്കേതിക വിദ്യയുടെ സഹായത്താൽ ലോകത്തിലെ ഏത് കോണിൽ ഇരുന്നു കൊണ്ടും നമുക്ക് അറിവ് സമ്പാദിക്കാം എന്ന ഭാഗ്യം ഇന്ന് കൈവന്നിരിക്കുന്നു. കാലഘട്ടത്തിനനുസരിച്ച് മാറുക എന്നത് സനാതന സംസ്കാരത്തിൻ്റെ എന്നത്തെയും സ്വഭാവമാണ്.

സാധനയുടെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് നമ്മളെ കൈപിടിച്ചുയർത്താൻ ഒരുപറ്റം മഹത്തായ ആചാര്യൻമാർ ഇന്ന് നമുക്കൊപ്പമുണ്ട്.

ആധുനിക കാലത്തുള്ള എല്ലാ സംവിധാനങ്ങളും നമ്മൾ ഉപയോഗിക്കുന്നുണ്ട് എങ്കിലും വിദ്യ ഗുരുകുലസമ്പ്രദായത്തിൽ തന്നെയാണ് നടക്കുന്നത്.

ഈ ഗ്രൂപ്പിനെ വളരെ പവിത്രമായി കാണുകയും വളരെ ബഹുമാനത്തോടെ എല്ലാവരോടും പെരുമാറുകയും ചെയ്യേണ്ടതാണ്.

ആധുനിക കാലഘട്ടത്തിൽ സനാതന ധർമ്മവിശ്വാസികൾ ഏറെ പ്രാധാന്യത്തോടെ അനുഷ്ഠിക്കേണ്ടതാണ് രുദ്ര ഉപാസന. ജ്ഞാനസമ്പാദനത്തിനും, സൽസന്താനലബ്ധിക്കും, സർപ്പദോഷങ്ങൾ അകലാനും, ശത്രു ദോഷമകറ്റാനും ഏറെ ഗുണകരമാണ് ഈ ഉപാസന. 

ശിവഭഗവാനെ ഉപാസിക്കാൻ ഉത്തമമായ ദിനമാണ് ശിവരാത്രി.  വ്രതമെടുത്ത് ഈ ഉപാസന ചെയ്താൽ പൂർവ്വ ജന്മാർജ്ജിതമായ പാപദോഷങ്ങൾ വരെ നശിച്ചു പോകും. 

*PDF, TEXT, AUDIO, VIDEO, You Tube Link* കൾ തുടങ്ങിയ രീതികളിലായാണ് പാഠഭാഗങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.

വിശദമായ സംശയനിവാരണഭാഗവും ചേർത്തിട്ടുണ്ട്.

എല്ലാ പഠിതാക്കളും ഈ അവസരം വേണ്ട രീതിയിൽ ഉപയോഗിച്ച് *ശ്രീ രുദ്ര ഉപാസന* നമ്മുടെ നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*കോർഡിനേറ്റർ*

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം