Posts

Showing posts with the label ബലിയും ബലി നിരോധനവും

ബലിയും ബലി നിരോധനവും

Image
ബലിയും, ബലി നിരോധനവും! എന്താണ് ബലി? ബലപ്പെടുത്തുന്ന ക്രിയയാണ് ബലി. അത്രെയേ ഉള്ളൂ! ക്ഷേത്രത്തിൽ നിവേദ്യം ഭക്ഷണമാണ്, ഭക്ഷണമാണ് ബലപ്പെടുത്തുന്നത്. മാംസാഹാരികളായ ഒരു ജനത അവരുടെ ശരീരത്തെ ബലപ്പെടുത്തുന്ന ഭക്ഷണത്തെ അവരുടെ തന്നെ സ്വരൂപമായ ദേവതയ്ക്കു അർപ്പിക്കുന്നു. എത്ര ശ്രദ്ധയോടെയാണോ സ്വന്തം ആവശ്യത്തിനായി മൃഗത്തെ കൊന്നു ഭക്ഷിക്കുന്നത് അതിലും ശ്രദ്ധയോടെ ഇത് ചെയുന്നു എന്ന് മാത്രം. അന്നം ബ്രഹ്മമാണ് എന്നും ബ്രഹ്മത്തിനായി കൊണ്ട് അർപ്പണം ചെയ്യുന്നതാണ് എന്നും ചൊല്ലാറില്ലേ? അത് പോലെ തന്നെയേ ഇതും ഉള്ളും.. മാംസം അന്നമാണ്, ഞാനാകുന്ന ജീവനെ പോഷിപ്പിക്കുന്ന ഭക്ഷണം ആണ് അത് എന്നിരിക്കെ, എന്റെ ജീവ സ്വരൂപമായ ദേവതയെയും അത് പോഷിപ്പിക്കുന്നു. ഇവിടെ എങ്ങനെയോ അവിടെയും അങ്ങനെ എന്ന പിണ്ഡാണ്ഡ ബ്രഹ്മാണ്ഡ യുക്തിയാണ് തന്ത്രത്തിന്റേതു.  മാംസ ഭക്ഷണം കഴിക്കാൻ ആരംഭിച്ചതിൽ മാത്രമാണ് മനുഷ്യന്റെ പ്രീ-ഫ്രോണ്ടൽ കോർടെക്സ് (മറ്റു ജീവികളും മനുഷ്യനും തമ്മിലുള്ള വ്യത്യാസം അതാണല്ലോ) വളരാൻ തുടങ്ങിയത് എന്നാണ് ശാസ്ത്രീയ നിരീക്ഷണം. ഇന്ന് കാണുന്ന ഭാഷയും, സംസ്കാരവും, എല്ലാം മനുഷ്യന്റെ ബുദ്ധി വളർച്ചയുടെ പരിണതി ആണല്ലോ! ആ അർത്ഥത്തിൽ മാംസഭക്...