ഗായത്രീമന്ത്രങ്ങൾ
ഗായത്രീ മന്ത്രങ്ങൾ ഗായത്രീ മന്ത്രങ്ങള്‍ ------------------------- ദോഷങ്ങളകറ്റുന്ന ഗായത്രി മന്ത്രങ്ങള്‍ ചൊല്ലുന്നവനെ രക്ഷിക്കുന്നത് ( ഗായന്തം ത്രായതേ ) എന്നാണ് ' ഗായത്രി ' എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് കാണുന്നു. ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം - ലോകം, മിത്രന്‍ - സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം കുറിക്കുന്നു. ഈ ഗായത്രികള്‍ അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച്, അല്ലെങ്കില്‍ ഏതു ദോഷമാണോ ആ ദോഷത്തിനുളള കാരക മൂര്‍ത്തിയെ ധ്യാനിച്ച് മന്ത്രം നിത്യാ ചൊല്ലി ആരാധിച്ചാല്‍ ഫലം സുനശ്ചിതമാണ് എന്നാണ് വിശ്വാസവും അനുഭവവും ശ്രീ ഗണപതി ഗായത്രി ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് !! ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക് ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹ...