പുരാണ കഥാപാത്രങ്ങൾ
*"അല്ല മുത്തച്ഛാ, ഈ കൊല്ലാന്‍ പറയുന്ന ദൈവം ദൈവമാണോ??.."* *"ഏതു ദൈവാഡോ കൊല്ലാന്‍ പറഞ്ഞത് ??"* *"മ്മടെ കൃഷ്ണന്‍,ഈ കൃഷ്ണനല്ലേ മുത്തച്ഛാ ഞമ്മളെ അര്‍ജ്ജുനനെക്കൊണ്ട് എല്ലാരേം കൊല്ലിച്ചത്, ഭാരതയുദ്ധത്തില് ??"* *"അത് ശരി, അതാണ് കാര്യം.."* *"അതെന്നെ, ദൈവംന്നൊക്കെ പറഞ്ഞാല്‍ കൊറച്ചുടെ ഡീസന്റ് ആവണ്ടേ ? ഇങ്ങനെ കണ്ണി ചോരയില്ലാതെ കൊല്ലാമ്പറയാന്‍ പാടുണ്ടോ ?"* *"അത് ന്യായം..."* *"ആ അര്‍ജുനന്‍ പറഞ്ഞതല്ലേ ല്ലാരും ന്റെ ബന്ധുക്കളാ. എനക്ക് ആരെയും കൊല്ലാന്‍ പറ്റൂല്ലാന്ന്. എന്നിട്ടും ഓനെ വിടാണ്ട് പറഞ്ഞു പറഞ്ഞു എല്ലാരെയും കൊല്ലിച്ച്. ശരിയാണോ ആ ചെയ്തത് ??"* *"അത് ശരിയാണല്ലോ, ആട്ടെ ആരെയൊക്കെയാ കൊല്ലാന്‍ പറഞ്ഞത്...??"* *"ആരെയാ കൊല്ലാഞ്ഞത്??സ്വന്തം അപ്പൂപ്പന്‍ മുതല്‍ ഏട്ടന്മാരെ വരെ കൊന്നില്ലേ ?ന്നാലും ആ ഭീഷ്മരെ എങ്കിലും കൊല്ലാതെ വിടാരുന്നില്ലേ ?ഒന്നുല്ലേലും ആ അര്‍ജ്ജുനന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ സ്ഥാനത്ത് ഉള്ളതല്ലേ...??"* *"ഭീഷ്മര്‍ അപ്പൂപ്പന്‍ മാത്രല്ല, വേറൊന്നു കൂടിയാ.."* *"അതെന്താ മുത്തച്ഛാ, അത് ?? ...