Posts

Showing posts with the label വിവാഹ സംസ്ക്കാരം

വിവാഹ സംസ്ക്കാരം

Image
വിവാഹസംസ്കാരം   1. മണ്ഡപത്തിൽ നാഴിനിറ , പൂർണ്ണകുംഭം , നിറപറ , നിലവിളക്ക് എന്നിവ ഒരുക്കി  ഗുരു , ഗണപതി , കുലദേവതാ  എന്നിവരെ പൂജിച്ച് , നിലവിളക്ക് , കിണ്ടിയിൽ വെള്ളം , അഷ്ടമങ്ഗല്യം എന്നിവയുടെ അകമ്പടിയോടെ വധൂവരന്മാരെ ആനയിച്ചിരുത്തി, (വധു വരന്റെ വലതുഭാഗത്ത് ) വധുപിതാവ് , മാതാവ് , വരന്റെ മാതാപിതാക്കൾ , വധുവരന്മാർ എന്നിങ്ങനെ എല്ലാവരും ചേർന്ന് ഗുരു , ഗണപതി , കുലദേവതാ എന്നിവരെ പൂജിച്ച് , കർപ്പൂരാരാധന നടത്തി , എല്ലാവരും പ്രസാദം സ്വീകരിച്ച് , ഗോദാനം ചെയ്യുക  2. ഗോദാനം -  വരൻ കിഴക്കോട്ടും വധൂപിതാവ് പടിഞ്ഞാട്ടും പരസ്പരം അഭിമുഖമായി നിന്ന് , വെറ്റിലയും , അടയ്ക്കയും ചേർത്ത് വധൂപിതാവ്  പണക്കിഴിയെടുത്ത്, “ഗോദാനമിദം കരിഷ്യേ.ഓം തത് സത് '' എന്നു പറഞ്ഞ് വരനു നല്കുക.  തുടർന്ന് കന്യാദാനം ചെയ്യുക .  3. കന്യാദാനം -  വരൻ പടിഞ്ഞാട്ടും വധു കിഴക്കോട്ടും അഭിമുഖമായി നില്ക്കുമ്പോൾ , വധുവിന്റെ പിതാവ് വധുവിന്റെ വലതുകരം പിടിച്ച് , വരന്റെ മലർത്തിവെച്ച വലതുകരത്തിൽ നല്കിക്കൊണ്ട് പറയുക: -  “ ശുഭതിഥൗ ധർമ്മപ്രജാസമ്പത്തയേ ഏകവിംശതികുലോത്താരണായ വരസ്യ പിതൃ-ഋണമോചനായ ച ...