പൂജ പരിശീലനം സംശയനിവാരണം ഭാരതീയ ധർമ്മ പ്രചാര സഭ
*സംശയ നിവാരണം*
*ഭാരതീയ ധർമ്മ പ്രചാര സഭയുടെ മഹാലക്ഷ്മി ഉപാസനയിലേക്ക് എല്ലാവർക്കും സ്വാഗതം.
ഈ ജീവിതത്തിൽ നിങ്ങൾ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും ഉത്തമമായ ഒന്നാണ് മഹാലക്ഷ്മി ഉപാസന പഠിക്കുക എന്നതിൽ യാതൊരു സംശയവുമില്ല.
പ്രപഞ്ചത്തിലെ സമസ്ത സമൃദ്ധിയും അനുഭവിച്ച് മോക്ഷത്തെ സ്വീകരിക്കാൻ നമ്മുടെ ആചാര്യന്മാർ നമുക്ക് തന്നിട്ടുള്ള പദ്ധതികളാണ് ഉപാസന പദ്ധതികൾ.
*സഗുണോപാസന* / *നിർഗുണോപാസന* എന്നീ രണ്ട് തരത്തിലാണ് ദേവി ഉപാസന നിലനിൽക്കുന്നത് ഇതിൽ സഗുണോപാസനയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്പ്രദായമാണ് മഹാലക്ഷ്മി ഉപാസന.
മഹാലക്ഷ്മി ഉപാസന പഠിക്കാൻ സാധിക്കുക എന്നത് ഭൂമിയിൽ തിരഞ്ഞെടുക്കപ്പെട്ട വർക്ക് മാത്രം ലഭിക്കുന്ന ഒരു മഹാഭാഗ്യമാണ്. എല്ലാവരെയും വളരെ സ്നേഹത്തോടെ മഹാലക്ഷ്മി ഉപാസന പദ്ധതിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഏവരുടെയും മനസ്സിൽ ഉണ്ടായേക്കാവുന്ന *_ചില ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും_* ആണ് താഴെ :-
1. പ്രശ്നം :
*ആർക്കൊക്കെ മഹാലക്ഷ്മി ഉപാസന സ്വീകരിക്കാം*
സമാധാനം
പ്രായ ലിംഗ വർണ്ണ ഭേദമില്ലാതെ ഏതൊരാൾക്കും മഹാലക്ഷ്മി ഉപാസനയിലൂടെ പ്രപഞ്ചത്തിലെ സമസ്ത ഐശ്വര്യങ്ങളും തൻറെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും.
2. പ്രശ്നം :
*ഉപാസന പഠിക്കാൻ സംസ്കൃതം പഠിക്കേണ്ടതുണ്ടോ ?*
സമാധാനം
ഒരിക്കലുമില്ല ചില മന്ത്രങ്ങൾ സംസ്കൃതത്തിൽ ആണെങ്കിൽ പോലും അതിൻറെ അർത്ഥം വളരെ സരളമായ രീതിയിൽ ഇവിടെ വിവരിക്കുന്നുണ്ട്.
3. പ്രശ്നം :
*മന്ത്രദീക്ഷ നേരിട്ട് സ്വീകരിക്കേണ്ടത് അല്ലേ അതിനാൽ എങ്ങനെ വാട്സാപ്പിലൂടെ നമുക്ക് പൂജ പഠിക്കാൻ സാധിക്കും?*
സമാധാനം
ഉപദേശം സ്വീകരിക്കേണ്ട മന്ത്രങ്ങളും അല്ലാതെയുള്ള മന്ത്രങ്ങളുണ്ട്. ബീജാക്ഷര മന്ത്രങ്ങൾ മാത്രമാണ് ഗുരുനാഥനിൽനിന്നും നേരിട്ട് സ്വീകരിക്കേണ്ടത്. ബീജാക്ഷരം, മന്ത്രങ്ങൾ, വേദമന്ത്രങ്ങൾ,
ഉപനിഷത്ത് മന്ത്രങ്ങൾ, സ്തുതികൾ, നാമങ്ങൾ, സ്തോത്രങ്ങൾ, തുടങ്ങി അനവധി തരത്തിലുള്ള മന്ത്രങ്ങളുണ്ട്.
ബീജാക്ഷരം മന്ത്രങ്ങളും വേദമന്ത്രങ്ങളും ഗുരുനാഥനിൽ നിന്നും നേരിട്ട് സ്വീകരിച്ചു ഉപാസിക്കേണ്ടതാണ്.
ഇവിടെ ഷോഡശ ഉപചാര പൂജയും ചില പ്രത്യേക സൂക്തങ്ങളും സ്തുതികളും സ്തോത്രങ്ങളും ഉപയോഗിച്ചുള്ള ഉപാസനയാണ് പഠിപ്പിക്കുന്നത്.
4. പ്രശ്നം :
*പൂജക്ക് ഒരുപാട് മുദ്രകളും ആവാഹനാദികളോടെ ഒക്കെ ഇല്ലേ, അതൊക്കെ നമുക്ക് വാട്സാപ്പിലൂടെ പഠിക്കുവാൻ സാധിക്കുമോ.*
സമാധാനം
തീർച്ചയായും സാധിക്കും വളരെ ലളിതമായ രീതിയിൽ ഉപചാര പ്രകാരത്തിലുള്ള പൂജയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിൽ കൂടുതൽ മുദ്രകൾ കഠിനമായ ക്രമങ്ങൾ ഒന്നുംതന്നെയില്ല ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ ലളിതമായി ചെയ്യാവുന്ന രീതിയിലാണ് മഹാലക്ഷ്മി ഉപാസന ചിട്ടപ്പെടുത്തിയിട്ടുള്ളത്.
5. പ്രശ്നം :
*മഹാലക്ഷ്മി ഉപാസന ചെയ്തു തുടങ്ങിയാൽ പിന്നീട് മുടങ്ങിപ്പോയാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ*
സമാധാനം
ഒരിക്കലുമില്ല മഹാലക്ഷ്മിയെ നമ്മൾ ഉപാസിക്കുന്ന രീതിയാണ് ഇത്.
ചെയ്താൽ ധാരാളം ഗുണമുണ്ട് തുടങ്ങിയിട്ട് ചെയ്തിട്ടില്ലെങ്കിൽ യാതൊരു തരത്തിലുള്ള ദോഷവും സംഭവിക്കുന്നതല്ല.
6. പ്രശ്നം :
*സ്ത്രീകൾക്ക് ഉപാസന ചെയ്യാമോ*
സമാധാനം
തീർച്ചയായും സ്ത്രീകൾക്ക് മഹാലക്ഷ്മി ഉപാസന ചെയ്യാം. മഹാലക്ഷ്മി എന്നുള്ള സങ്കല്പം തന്നെ ഒരു സ്ത്രീ സങ്കല്പം ആണ് എന്നത് ഓർക്കണം. ഒരുപക്ഷേ സ്ത്രീകൾ ചെയ്യുമ്പോഴാണ് വളരെ പെട്ടെന്ന് അനുഗ്രഹം സിദ്ധിക്കുന്നത്.
7. പ്രശ്നം :
*മഹാലക്ഷ്മി ഉപാസന ചെയ്യാൻ പ്രത്യേക പൂജാമുറി ആവശ്യമുണ്ടോ ?*
സമാധാനം
ഒരിക്കലുമില്ല വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന് ചെയ്യുന്നതാണ് ഏറ്റവും വിശേഷം. ഡൈനിങ് ഹോളിലോ മുറിയിലോ എവിടെ വച്ച് വേണമെങ്കിലും ചെയ്യാം നല്ല വൃത്തി ഉണ്ടായിരിക്കണം എന്ന് മാത്രം.
8. പ്രശ്നം :
*മഹാലക്ഷ്മി പൂജ ഉപാസന പഠിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്.*
സമാധാനം
മഹാലക്ഷ്മി സമൃദ്ധിയുടെ ദേവതയാണ്, സമ്പത്തിന്റെ ദേവതയാണ്, വിശ്വാസത്തോടെ ഉപാസിച്ചാൽ നമ്മുടെ എല്ലാ തരത്തിലുള്ള കഷ്ടതകളിൽ നിന്നും കടങ്ങളിൽ നിന്നും നമ്മെ രക്ഷിച്ചു, ധനത്തെയും ധാന്യങ്ങളുടെയും രത്നങ്ങളുടെയും സമ്പത്തിന്റെയും സമൃദ്ധി ഉണ്ടാവും
9. പ്രശ്നം :
*ഏതൊക്കെ ദിവസങ്ങളിലാണ് ഉപാസന ചെയ്യേണ്ടത് ?*
സമാധാനം
മാനസപൂജ യായും വസ്തുക്കൾ ഉപയോഗിച്ചും മഹാലക്ഷ്മി പൂജ ചെയ്യാം. മാനസികമായും ചെയ്യുന്നതിന് വസ്തുക്കൾ ഒന്നും തന്നെ ആവശ്യമില്ല എല്ലാം മനസ്സിൽ സങ്കല്പമായാണ് ചെയ്യുന്നത്.
എന്നാൽ വസ്തുക്കൾ ഉപയോഗിച്ചുള്ള പൂജ, ആഴ്ചയിൽ ഒരു ദിവസമോ എല്ലാ വെള്ളിയാഴ്ചകളിലാ വിശേഷ അവസരങ്ങളിലോ താല്പര്യം തോന്നുകയാണെങ്കിൽ ദിവസേനയോ നിങ്ങളുടെ സൗകര്യമനുസരിച്ച് ചെയ്യാം യാതൊരു നിയമങ്ങളും നോക്കേണ്ടതില്ല.
10. പ്രശ്നം :
*ഒരു പൂജ ചെയ്യാൻ എത്ര സമയമെടുക്കും*
സമാധാനം
സാധാരണയായി പഠിച്ചു കഴിഞ്ഞാൽ എല്ലാ ദ്രവ്യങ്ങളും ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ 40 മിനിറ്റ് മുതൽ ഒരു മണിക്കൂറിനുള്ളിൽ ഒരു പൂജ പുർണ്ണമാക്കാം എന്നാൽ മാനസികമായ ഉപാസനയാണ് ചെയ്യുന്നതെങ്കിൽ 10 മുതൽ 20 മിനിറ്റിനുള്ളിൽ പൂർണമാവുന്നത് ആണ്.
ഉപാസനയ്ക്ക് പുറമേ കൂടുതൽ സൂക്തങ്ങളും നാമജപങ്ങൾ ഭജനകൾ എന്നിവ ഉൾപെടുത്തിയാൽ അതിനനുസരിച്ച് കൂടുതൽ സമയമെടുക്കും.
11. പ്രശ്നം :
*എത്ര ദിവസം കൊണ്ട് നമുക്ക് മഹാലക്ഷ്മി ഉപാസന പരിശീലിക്കാം*
സമാധാനം
12 ദിവസം കൊണ്ട് പൂർണമായും പഠിച്ചു കഴിയുന്ന രീതിയിലാണ് പാം ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത് നിങ്ങൾക്ക് സ്വന്തമായി മഹാലക്ഷ്മി ഉപാസന മഹാലക്ഷ്മി പൂജ ചെയ്യാൻ സാധിക്കുന്നതാണ്
12. പ്രശ്നം :
*മഹാലക്ഷ്മി പൂജ പഠിച്ചാൽ നമുക്ക് ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ സാധിക്കുമോ ?*
സമാധാനം
ഇത് ഒരു ഉപാസന പദ്ധതി മാത്രമാണ്. നിങ്ങൾക്ക് മഹാലക്ഷ്മിയെ ഉപാസിച്ച് മഹാലക്ഷ്മി അനുഗ്രഹത്താൽ ജീവിതത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നും മാറി ഐശ്വര്യങ്ങൾ വരാൻ വേണ്ടിയുള്ള ഒരു പദ്ധതിയാണ് ഷോഡശ ഉപചാര പദ്ധതി അനുസരിച്ചാണ് ഇവിടെ പൂജ പഠിക്കുന്നത് ലളിതമായതും ലഘുവായതും ആയ പദ്ധതിയാണ് ഒരിക്കലും ഈ പദ്ധതികൊണ്ട് നിങ്ങൾക്ക് ക്ഷേത്രത്തിലോ മറ്റ് സങ്കേതങ്ങളിലെ പൂജ ചെയ്യാൻ സാധിക്കുകയില്ല.
13. പ്രശ്നം :
*മത്സ്യമാംസാദികൾ കഴിക്കുന്നവർക്ക് മഹാലക്ഷ്മി ഉപാസന ചെയ്യാൻ സാധിക്കുമോ ?*
സമാധാനം
ഇത് ഒരു ഉപാസന പദ്ധതിയാണ് ഏതൊരാൾക്കും ഉപാസന ചെയ്യാം ലക്ഷ്മി ഉപാസന ചെയ്യാൻ സസ്യാഹാരി ആവണം എന്ന് യാതൊരു നിർബന്ധവുമില്ല.
14. പ്രശ്നം :
*ആരാണ് ആണ് മഹാലക്ഷ്മി പഠിപ്പിക്കുന്നത് ?*
സമാധാനം
ഭാരതീയ ധർമ്മ പ്രചാര സഭയുടെ പ്രധാന ആചാര്യനായ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ആണ് മഹാലക്ഷ്മി ഉപാസനയ്ക്ക് നേതൃത്വം നൽകുന്നത് താന്ത്രിക വിഷയത്തിൽ വളരെ ആഴത്തിലുള്ള അറിവും ഉപാസന പാരമ്പര്യമുള്ള മഹത് വ്യക്തിയാണ് അദ്ദേഹം.
15. പ്രശ്നം :
*മഹാലക്ഷ്മി ഉപാസനയ്ക്ക് മഹാലക്ഷ്മിയുടെ വിഗ്രഹം വീട്ടിൽ പ്രതിഷ്ഠിക്കേണ്ട ഉണ്ടോ ?*
സമാധാനം
മഹാലക്ഷ്മി ഉപാസനയിൽ പൂജ ചെയ്യുന്നത് പൂർണ്ണ കലശത്തിൽ ആണ്
പൂജ കഴിഞ്ഞാൽ കലശത്തിലെ ജലം വീട്ടിൽ തളിക്കുകയും നാളികേരം ഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യാം
മഹാലക്ഷ്മി വിഗ്രഹവും ഫോട്ടോയും അത്യാവശ്യമില്ല ഫോട്ടോ പ്രതിമ ഉണ്ടെങ്കിൽ പൂജാ വേളയിൽ കലശത്തിന് പിന്നിലായി വെക്കുന്നത് നല്ലതാണ്
പ്രാണ പ്രതിഷ്ഠ നടത്തുന്ന രീതിയിലല്ല ഇവിടെ ഉപാസന പഠിപ്പിക്കുന്നത്
16. പ്രശ്നം :
*മഹാലക്ഷ്മി ഉപാസന ചെയ്യുന്നതിന് വീട്ടിൽ ശുദ്ധം പാലിക്കേണ്ടതല്ലേ?*
സമാധാനം
നമ്മൾ നമ്മുടെ ദേവിയാണ് ഉപാസിക്കുന്നത് അതിന് കൂടുതൽ നിയമങ്ങൾ നോക്കേണ്ടതില്ല ദേവത ശിക്ഷിക്കുന്ന കലയല്ല ദേവത അനുഗ്രഹിക്കുന്ന കലയാണ്.
17. പ്രശ്നം :
*മഹാലക്ഷ്മി ഉപാസനയ്ക്ക് എത്രയാണ് ദക്ഷിണ നിശ്ചയിച്ചിരിക്കുന്നത്*
സമാധാനം
ഒരു വ്യക്തിയിൽ നിന്നും 501 രൂപയാണ് ദക്ഷിണയായി നിശ്ചയിച്ചിട്ടുള്ളത്
18. പ്രശ്നം :
*ഇത്തരം അറിവുകൾ പണം വാങ്ങി നൽകുന്നത് ശരിയാണോ സൗജന്യമായി അല്ലേ നൽകേണ്ടത് ?*
സമാധാനം
ഭാരതത്തിൽ ഏതൊരു വിദ്യയും സ്വീകരിക്കുമ്പോൾ ദക്ഷിണ കൊടുക്കുന്ന സമ്പ്രദായമുണ്ട്. മാത്രവുമല്ല ഒരു ദക്ഷിണ നൽകി ഒരു വിദ്യ സ്വീകരിക്കുമ്പോൾ മാത്രമാണ് നമുക്ക് വിഷയത്തോട് കൂടുതൽ തൽപര്യം ഉണ്ടാവുന്നത്. സൗജന്യമായി നൽകിയാൽ ആവശ്യമുള്ളവരും ആവശ്യമില്ലാത്ത വരും എല്ലാവരും ചേരുകയും അത് ക്ലാസിന്റെ ഗൗരവം നഷ്ടപ്പെടുകയും ചെയ്യും.
19. പ്രശ്നം :
*ദക്ഷിണ എന്ന് പറയുന്നത് ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചുള്ള സംഖ്യ അല്ലേ അതിന് നിശ്ചിത ഫീസ് വാങ്ങാൻ പാടുണ്ടോ ?*
സമാധാനം
പൊതുവായ ഒരു പരിപാടി നടത്തുമ്പോൾ ഒരു നിശ്ചിത സംഖ്യ നിശ്ചയിക്കേണ്ടത് ഉണ്ട്. വളരെ ചെറിയ ഒരു സംഖ്യയാണ് ദക്ഷിണയായി ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത് ഭാരതീയ ധർമ്മ പ്രചാര സഭയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആണ് ഈ ദക്ഷിണ നമ്മൾ ഉപയോഗിക്കുന്നത്.
501 രൂപ കേവലമൊരു ദക്ഷിണ നിശ്ചയിച്ചതാണ്. നിങ്ങളുടെ കഴിവിനെ തോതനുസരിച്ച് രക്ഷയിൽ മാറ്റം വരുത്താവുന്നതാണ്. തീരെ ദക്ഷിണ സമർപ്പിക്കാൻ കഴിവില്ലാത്തവർ അഡ്മിനുമായി ബന്ധപെടേണ്ടതാണ്.
കഴിവുള്ളവർക്ക് അതിലധികം ദക്ഷിണയായി സമർപ്പിക്കാവുന്നതുമാണ്. ദക്ഷിണ കൊടുക്കുമ്പോൾ മാത്രമാണ് ഒരു കർമ്മം പൂർത്തിയാവുന്നത്.
ഭാഗം - 2
എല്ലാവർക്കും നമസ്കാരം
നമ്മൾ ചെയ്യാൻ പോകുന്ന മഹാലക്ഷ്മി പൂജയുമായി ബന്ധപ്പെട്ട് *പഠിതാക്കൾ ചോദിച്ച ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും*
1. *നമ്മൾ എത്ര മണിക്കാണ് പൂജ ചെയ്യുന്നത് ?*
എല്ലാവരും ഒരുമിച്ച് പൂജ ചെയ്യുമ്പോൾ ഒരു പ്രത്യേക ഊർജ്ജം ഉണ്ടാവും എന്നുള്ളതിനാൽ ആണ് നമ്മൾ പൊതുവായ ഒരു സമയം നിശ്ചയിച്ചിട്ടുള്ളത്. അത് വൈകീട്ട് 6.00 മണി മുതൽ 7.00 മണി വരെയുള്ള സമയമാണ്. (ഇന്ത്യൻ സമയം ആണ് ഇവിടെ പറഞ്ഞിട്ടുള്ളത്). എല്ലാവരുംതന്നെ IST സമയവുമായി ബന്ധപ്പെടുത്തി അതാത് രാജ്യങ്ങളിലെ സമയം വ്യവസ്ഥ ചെയ്ത് പൂജ ചെയ്യേണ്ടതാണ്.
ഇനി അതിനു സാധിച്ചില്ലെങ്കിൽ നിങ്ങളുടെ സൗകര്യം ഉള്ള സമയത്ത് നിങ്ങൾക്ക് പൂജ ചെയ്യാം. പൂജ ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
2. *ഏതു ദിക്കിലേക്ക് തിരിഞ്ഞാണ് പൂജ ചെയ്യേണ്ടത് ?*
പൂജ ചെയ്യുന്നതിന് ദിക്ക് പ്രധാനപ്പെട്ട ഒരു വിഷയമല്ല. നിങ്ങളുടെ സൗകര്യം ആണ് പ്രധാനം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക എന്നത് ഉത്തമം ആയി കണക്കാക്കുന്നു.
നമ്മൾ പൂർണ്ണ കലശത്തിലാണ് മഹാലക്ഷ്മിയെ പൂജിക്കുന്നത്. പൂർണ്ണ കലശത്തിൽ സൂര്യന്റെയും ചന്ദ്രന്റെയും നവഗ്രഹങ്ങളുടെയും സാന്നിധ്യമുള്ളതിനാൽ നമ്മളെ സംബന്ധിച്ച് ദിക്ക് ഒരു വിഷയമല്ല.
3. *പൂജക്ക് എത്ര വിളക്കുകളാണ് ഉപയോഗിക്കേണ്ടത് ?*
പൂജക്ക് ഒരു വിളക്ക് മതി. പിന്നെ രണ്ടു വിളക്കോ അതിലധികമോ വെച്ച് പരമാവധി നിങ്ങൾക്ക് അലങ്കരിച്ച് ഭംഗിയാക്കാവുന്നതാണ്.
ഒരു വിളക്കാണ് വെക്കുന്നതെങ്കിൽ എങ്കിൽ കലശത്തിന് തൊട്ടുപുറകിൽ വയ്ക്കാവുന്നതാണ്. രണ്ട് വിളക്ക് ഉണ്ടെങ്കിൽ കലശത്തിന് ഇരുഭാഗത്തും വെക്കുക.
4. *പൂജയ്ക്ക് വീട്ടിലുള്ള മറ്റുള്ളവരെ പങ്കെടുപ്പിക്കാൻ പറ്റുമോ ?*
തീർച്ചയായും പറ്റും എല്ലാവരെയും പങ്കെടുപ്പിക്കുകയാണ് വേണ്ടത്.
5. *എല്ലാവരും പൂജ ചെയ്യേണ്ടതുണ്ടോ അല്ല ശിക്ഷാർത്ഥികൾ മാത്രം ചെയ്താൽ മതിയോ ?*
പൂജാ ദീക്ഷ ലഭിച്ച ആൾ പൂജ ചെയ്യുകയും മറ്റുള്ളവർ എല്ലാവരുംതന്നെ പൂജാ കർമങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതാണ് ഉത്തമം.
6. *പുസ്തകം നോക്കി ചെയ്യാൻ പാടുള്ളതാണോ ?*
നിങ്ങൾക്ക് പുസ്തകം നോക്കിയോ ഓഡിയോ കേട്ടോ പൂജ ചെയ്യാവുന്നതാണ്.
7. *പൂജ ക്ലാസിലെ പാഠങ്ങൾ വ്യക്തമായി പഠിക്കാൻ സാധിച്ചിട്ടില്ല അപ്പോൾ എങ്ങനെയാണ് പൂജ ചെയ്യുക. ?*
ഇന്നത്തെ ക്ലാസ് നൊപ്പം തന്നിട്ടുള്ള പൂജയുടെ mp3 ഓൺ ചെയ്തു അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് പൂജ ചെയ്താൽ മതിയാകും. എവിടെയെങ്കിലും നമുക്ക് കൂടുതൽ സമയം വേണമെന്ന് തോന്നുകയാണെങ്കിൽ അവിടെ ഓഡിയോ പോസ് ചെയ്തു അത് നിങ്ങളുടെ സൗകര്യം അനുസരിച്ച് പൂജ മുന്നോട്ടു പോകാവുന്നതാണ്.
8. *സാധനങ്ങൾ മുഴുവൻ കിട്ടിയിട്ടില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും ?*
നമുക്ക് പൂജ മൂന്ന് രീതിയിൽ ചെയ്യാവുന്നതാണ്.
1. *മാനസികമായി ചെയ്യുന്ന പൂജ* : പൂജയുടെ ഓഡിയോ കേട്ടു കൊണ്ട് കണ്ണുകൾ അടച്ചു വെച്ച് പൂജ ചെയ്യുന്നതായി ഭാവന ചെയ്യുന്നതാണ് മാനസികമായി ചെയ്യുന്ന പൂജ.
2. *വാചികം* : സാധനങ്ങൾ ഒന്നും ഇല്ലെങ്കിലും ഒരു വിളക്ക് കത്തിച്ചു വെച്ച തന്ത്രങ്ങളെല്ലാം ഉച്ചരിച്ച ചർച്ച ചെയ്യുന്നതാണ് വാചിക പൂജ.
3. *വസ്തുക്കൾ ഉപയോഗിച്ചുള്ള പൂജ* : എല്ലാ വസ്തുക്കളും ഒരുക്കിവെച്ച ചെയ്യുന്നതാണിത്. ഏതെങ്കിലും വസ്തുക്കൾ ലഭിച്ചിട്ടില്ലെങ്കിൽ പകരം അക്ഷതമോ ജലമോ പുഷ്പമോ ഉപയോഗിച്ചാൽ മതിയാകും.
കലശത്തിൽ ജലവും പുഷ്പവും മാത്രം ഉപയോഗിച്ചും പൂജ ചെയ്യാം.
വസ്ത്രത്തിനും ഉത്തരീയത്തിനും ആഭരണത്തിനും പകരമായി പുഷ്പമോ അക്ഷതമോ സമർപ്പിക്കാം.
തേനിനും പാലിനും പഞ്ചാമൃതത്തിനു പകരം ജലം തന്നെ ഉപയോഗിക്കാം.
9. *പൂജ ചെയ്യാനുള്ള പാത്രങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും*
നമുക്ക് വീട്ടിലെ അടുക്കളയിലുള്ള ഗ്ലാസ്സോ സ്പൂണോ പാത്രമോ കിണ്ടിയോ ഉപയോഗിച്ച് പൂജ ചെയ്യാവുന്നതാണ്.
10. *മാവില ലഭിക്കാൻ ഇല്ലെങ്കിൽ എന്ത് ചെയ്യണം ?*
കലശ പാത്രത്തിൽ വെള്ളം നിറച്ച് നാളികേരം വെച്ച് നമുക്ക് പൂജ ചെയ്യാം വെറ്റില ലഭിക്കുന്നുണ്ടെങ്കിൽ മാവിലക്ക് പകരം വെറ്റില വയ്ക്കാവുന്നതാണ്.
11. *കലശത്തിനകത്ത് എന്താണ് ഒഴിക്കേണ്ടത് ?*
കലശത്തിൽ ശുദ്ധജലമാണ് ഒഴിക്കേണ്ടത്.
12. *പൂജയ്ക്കുശേഷം ഈ ജലം എന്ത് ചെയ്യണം ?*
പൂജയ്ക്കു ശേഷം കലശത്തിലെ ജലം തീർത്ഥമായി എല്ലാ സ്ഥലത്തും തളിക്കാവുന്നതാണ്.
13. *പൂജ കഴിഞ്ഞ് എപ്പോഴാണ് ഈ തീർത്ഥം എടുക്കാൻ പറ്റുന്നത് ?*
പൂജ കഴിഞ്ഞ് ഉടനെയോ അടുത്ത ദിവസമോ നിങ്ങളുടെ സൗകര്യം പോലെ നിങ്ങൾക്ക് കലശത്തിലെ തീർത്ഥം ഉപയോഗിക്കാവുന്നതാണ്.
എന്നാൽ നിങ്ങൾ ദിവസവും പൂജ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നാളികേരവും ജലവും മൂന്നോ നാലോ ദിവസവും കൂടുമ്പോൾ മാത്രം മാറ്റിയാൽ മതിയാകും.
14. *കലശത്തിൽ ഉപയോഗിക്കുന്ന നാളികേരവും അരിയും എന്താണ് ചെയ്യേണ്ടത് ?*
അരിയും നാളികേരവും നമുക്ക് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് വളരെ ശ്രേഷ്ഠമാണ്.
15. *പൂജയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കാൻ കഴിയുമോ ?*
തീർച്ചയായും നമ്മൾ നിരന്തരം പൂജ ചെയ്യാൻ തീരുമാനിക്കുകയാണ്, അതുകൊണ്ടുതന്നെ പൂജയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ കഴുകി ശുദ്ധിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്.
16. *അമ്പലത്തിൽ നിന്നും ലഭിച്ച പട്ട് കുങ്കുമം ചന്ദനം എന്നിവ പൂജയ്ക്ക് ഉപയോഗിക്കാമോ ?*
അമ്പലത്തിൽ നിന്നും പ്രസാദമായി ലഭിച്ച സിന്ദൂരം കുങ്കുമം പൂജയ്ക്ക് ഉപയോഗിക്കരുത്. കാരണം അത് പ്രസാദമാണ്, നിർമാല്യമാണ്.
എന്നാൽ ക്ഷേത്രത്തിൽ നിന്നും ലഭിച്ച പട്ട് കഴുകി ശുദ്ധിയാക്കി ഉപയോഗിക്കാം.
17. *വസ്ത്രം ലഭിച്ചിട്ടില്ലെങ്കിൽ എന്തു ചെയ്യും ?*
വസ്ത്രത്തിന് പകരം പുഷ്പമോ അക്ഷതമോ സമർപ്പിക്കാം.
18. *ഒരു പ്രാവശ്യം പൂജക്ക് ഉപയോഗിച്ച പുഷ്പങ്ങൾ പിന്നീട് ഉപയോഗിക്കാൻ കഴിയുമോ ?*
ഇല്ല, ഒരു പ്രാവശ്യം ഉപയോഗിച്ച പുഷ്പങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല.
19. *പുഷ്പാഞ്ജലി ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്യാമോ ?*
തീർച്ചയായും, എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്യണം. നിങ്ങൾ Audio / mp3 കേട്ടുകൊണ്ടാണ് പൂജ ചെയ്യുന്നതെങ്കിൽ mp3 അവിടെ Pause ചെയ്തു എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്തതിനുശേഷം ബാക്കി പൂജ തുടരാവുന്നതാണ്.
20. *നിവേദ്യത്തിന് എന്തൊക്കെ സാധനങ്ങൾ ആണ് ഉപയോഗിക്കേണ്ടത് ?*
നിങ്ങളുടെ കഴിവ് പോലെ പഴമോ നാളികേമോ ത്രിമധുരമോ പായസമോ ഉപയോഗിക്കാം.
21. *ഏത് / എന്ത് പായസമാണ് ഉപയോഗിക്കേണ്ടത് ?*
ശർക്കര പായസമോ പാൽപ്പായസമോ നിങ്ങൾക്ക് ഏറ്റവും നന്നായി ഉണ്ടാക്കാൻ അറിയുന്ന ഏത് പായസവും നിവേദ്യമായി ഉപയോഗിക്കാം.
ഫലങ്ങൾ മാത്രം വെച്ചും നിവേദ്യം ചെയ്യാവുന്നതാണ്.
22. *സ്ത്രീകൾക്ക് പൂജ ചെയ്യാൻ സാധിക്കുമോ ?*
തീർച്ചയായും സ്ത്രീകൾക്ക് പൂജ ചെയ്യാം. സ്ത്രീകൾ പൂജ ചെയ്യുന്നത് വളരെ വിശേഷമാണ്.
23. *സ്ത്രീകൾക്ക് ആർത്തവ സമയത്ത് പൂജ ചെയ്യാമോ ?*
പൂജ തികച്ചും വ്യക്തിപരമായ ഒരു ഉപാസന പദ്ധതിയാണ്. അതുകൊണ്ടുതന്നെ പൂജ ചെയ്യുന്നതിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ല.
24. *പുലവാലായ്മ ഉള്ളപ്പോൾ പൂജ ചെയ്യാമോ ?*
നമ്മുടെ വീട്ടിൽ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ മാത്രം പൂജ ചെയ്യുന്നതിൽ നിന്നും മാറി നിൽക്കാം.
മറ്റെല്ലാവർക്കും തന്നെ പൂജ ചെയ്യാവുന്നതാണ്
25. *വിളക്കിൽ എത്ര തിരിയാണ് ഇടേണ്ടത് ?*
വിളക്കിൽ രണ്ട്തിരിയോ, അഞ്ചുതിരിയോ വിളക്കിൻറെ വലിപ്പമനുസരിച്ച് ചെയ്യാം.
26. *നിലത്ത് ഇരുന്ന് പൂജ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ?*
ഒരു നിർബന്ധവുമില്ല. നിങ്ങൾക്ക് കസേരയിൽ ഇരുന്ന് മേശ, ടീ പോയ് യുടെ മുകളിൽ ചെയ്യാവുന്നതാണ്.
27. *മന്ത്രങ്ങളിൽ തെറ്റു വന്നാൽ എന്തെങ്കിലും ദോഷമുണ്ടോ ?*
ഒരു ദോഷവുമില്ല, ദേവത ശിക്ഷിക്കുന്ന ശക്തിയല്ല രക്ഷിക്കുന്ന ശക്തിയാണ്.
28. *നാളത്തെ പൂജ കഴിഞ്ഞാൽ പിന്നെ എപ്പോഴാണ് പൂജ ചെയ്യേണ്ടത് ?*
നിങ്ങളുടെ സൗകര്യം അനുസരിച്ച് ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ അല്ലെങ്കിൽ വിശേഷ അവസരങ്ങളിലോ സൗകര്യം പോലെ ചെയ്യാവുന്നതാണ്.
29. *പൂജ തുടങ്ങി പിന്നീട് എപ്പോഴെങ്കിലും പൂജ മുടങ്ങി പോയാൽ ദോഷമുണ്ടോ ?*
ദേവതയുടെ ഗുണം ശിക്ഷിക്കലല്ല രക്ഷിക്കൽ ആണ്, ഒരിക്കലും ദോഷം ഉണ്ടാവുകയില്ല.
30. *ഫോട്ടോ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും ?*
നമ്മൾ കലശത്തിൽ ആണ് പൂജ ചെയ്യുന്നത് ഒരു ഫോട്ടോ വെറുതെ വയ്ക്കുകയാണ് ചെയ്യുന്നത്
അതിനാൽ തന്നെ ഫോട്ടോ കിട്ടിയിട്ടില്ലെങ്കിലും വിഷമിക്കേണ്ടതില്ല.
മഹാലക്ഷ്മി പൂജയ്ക്ക് ലക്ഷ്മി ദേവിയുടെ ഫോട്ടോ കിട്ടിയിട്ടില്ലെങ്കിൽ ത്രിപുരസുന്ദരിയുടെയോ സരസ്വതിയുടെയോ ചോറ്റാനിക്കര അമ്മയുടെ കൊടുങ്ങല്ലൂർ അമ്മയുടെ മൂകാംബികയുടെ ഫോട്ടോ വെച്ചാലും മതി.
31. *പൂജക്ക് ശേഷം എത്ര സമയം കഴിഞ്ഞ് പൂജാ വസ്തുക്കൾ മാറ്റം ?*
പൂജ കഴിഞ്ഞ് ഒരു മണിക്കൂർ സമയം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതാണ്.
32. *പൂജയുടെ പ്രസാദം അടുത്ത വീടുകളിലെല്ലാം നൽകാമോ ?*
തീർച്ചയായും, പൂജയുടെ പ്രസാദം ചുറ്റുപാടുള്ള എല്ലാ വീടുകളിലും നൽകാവുന്നതാണ്. അടുത്തുള്ള വീട്ടിലെ ആളുകളെ പൂജയ്ക്ക് പങ്കെടുപ്പിക്കാം.
33. *ഞാൻ ജോലി കഴിഞ്ഞ് എത്താൻ വളരെ വൈകും അപ്പോൾ എന്തു ചെയ്യും ?*
നിങ്ങൾക്ക് എപ്പോഴാണ് ചെയ്യാൻ സാധിക്കുന്നത് ആ സമയത്ത് ചെയ്യാവുന്നതാണ്.
34. *എങ്ങനെയാണ് പഞ്ചാമൃതം ഉണ്ടാക്കുന്നത് ?*
കൽക്കണ്ടം മുന്തിരി തേൻ പഴം നെയ്യ് എന്നിവ ഉപയോഗിച്ച് പഞ്ചാമൃതം ഉണ്ടാക്കാം.
35. *മണി കിട്ടിയില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും ?*
മണി വളരെ നിർബന്ധമുള്ള ഒരു കാര്യമല്ല.
36. *പൂജയ്ക്ക് എന്തൊക്കെ പുഷ്പങ്ങൾ എടുക്കാം ?*
നിങ്ങളുടെ വീട്ടുമുറ്റത്തുള്ള ഏതു പുഷ്പവും പൂജയ്ക്ക് ഉപയോഗിക്കാം. തുളസിയും കൂവളവും എല്ലാം തന്നെ ഉപയോഗിക്കാം.
37. *പുഷ്പം തീരെ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും ?*
പുഷ്പം കിട്ടിയിട്ടില്ലെങ്കിൽ അക്ഷതം ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ സിന്ദൂരം ഉപയോഗിക്കാവുന്നതാണ്.
38. *പൂജ ചെയ്യുമ്പോൾ പുതിയ വസ്ത്രം ധരിക്കേണ്ടതുണ്ടോ ?*
ഒരിക്കലുമില്ല, വളരെ ശുദ്ധമായ ഒരു വസ്ത്രം ധരിക്കണം എന്ന് മാത്രം.
39. *വെറ്റില കിട്ടിയില്ലെങ്കിൽ പകരം എന്ത് ചെയ്യും ?*
വെറ്റിലയ്ക്ക് പകരം പുഷ്പാക്ഷതങ്ങൾ സമർപ്പിക്കാവുന്നതാണ്.
40. *നമ്മൾ പഠിച്ച ഭാഗ്യസൂക്തവും സംവാദസൂക്തവും പൂജയിൽ എവിടെയാണ് ചൊല്ലേണ്ടത് വീഡിയോയിൽ കാണുന്നില്ല ?*
പുഷ്പാഞ്ജലി കഴിഞ്ഞ സ്ഥലത്ത് ഭാഗ്യസൂക്തം ചൊല്ലാം എന്ന് പറയുന്ന ഭാഗം ഉണ്ട്. വീഡിയോ അവിടെ പോസ് ചെയ്തു നിർത്തി ഭാഗ്യസൂക്തവും ശ്രീ സൂക്തവും സംവാദ സൂക്തം ചൊല്ലി അതിനുശേഷം പൂജ മുന്നോട്ട് കൊണ്ടു പോകാവുന്നതാണ്.
41. *പീഠം എന്ന് പറയുന്നത് എന്താണ് ? വീട്ടിൽ പീഠം ഇല്ലെങ്കിൽ എന്ത് ചെയ്യും ?*
മരത്തിൻറെ പീഠം തന്നെ വേണമെന്നില്ല, പ്ലാസ്റ്റിക് ഉപയോഗിക്കാം. നമ്മൾ ഇരിക്കാൻ ഉപയോഗിക്കുന്ന പലക കഴുകി ശുദ്ധിയാക്കി ഉപയോഗിക്കാം.
42. *തേനും പഞ്ചാമൃതവും ജലവും അർപ്പിക്കേണ്ടത് കലശത്തിൽ ആണോ ?*
കലശത്തിന് തൊട്ടുതാഴെ ചെറിയ ഒരു പാത്രം വെച്ച് അതിലേക്ക് സമർപ്പിക്കാവുന്നതാണ്. പൂജക്ക് ശേഷം അത് പ്രസാദമയി ഉപയോഗിക്കാവുന്നതാണ്.
43. *നാളികേരത്തിന് കണ്ണ് ഉള്ള എവിടെയാണ് വെക്കേണ്ടത് ?*
നാളികേരത്തിന്റെ കണ്ണുള്ള ഭാഗം മുകളിലേക്കാണ് വയ്ക്കേണ്ടത്
44. *നാളികേരത്തിന്റെ ചകിരി തുപ്പ് വേണമെന്ന് നിർബന്ധമുണ്ടോ ?*
നിർബന്ധമില്ല.
45. *വസ്ത്രത്തിനു പകരം എന്താണ് ഉപയോഗിക്കുക ?*
വസ്ത്രത്തിനും ഉത്തരീയത്തിനും യജ്ഞോപവീതത്തിനും നൂല് ഉപയോഗിക്കാവുന്നതാണ്.
46. *സ്വർണ്ണത്തിൻറെ താലി തന്നെ വേണമെന്നുണ്ടോ ?*
ഇല്ല, സ്വർണ്ണത്തിൻറെയോ വെള്ളിയുടെയോ ഉപയോഗിക്കാം. ഇല്ലെങ്കിൽ പൂജ സ്റ്റോറിൽ ചെറിയ താലി പത്ത് രൂപയ്ക്ക് വാങ്ങിക്കാൻ കിട്ടും. ഇല്ലെങ്കിൽ പച്ചമഞ്ഞൾ താലിയുടെ രൂപത്തിലാക്കി നൂലിൽ കെട്ടി ചാർത്തിയാൽ മതി.
47. *മാല ഉണ്ടെങ്കിൽ എവിടെയാണ് ചാർത്തേണ്ടത് ?*
മാല കലശത്തിൽ / ഫോട്ടയിൽ ചാർത്താവുന്നതാണ്.
48. *കലശത്തിൽ മാല എപ്പോഴാണ് ചാർത്തേണ്ടത് ?*
ജാതി ചെമ്പകപുന്നാക എന്ന് തുടങ്ങുന്ന മന്ത്രത്തിൽ പുഷ്പം സമർപ്പയാമി എന്ന് പറയുന്ന സ്ഥലത്ത് മാലചാർത്താവുന്നതാണ്.
49. *ആഭരണത്തിന് എന്താണ് ഉപയോഗിക്കേണ്ടത് ?*
ആഭരണത്തിന് നമ്മുടെ വീട്ടിലുള്ളവരുടെ മാലയോ വളയോ മോതിരമോ ഉപയോഗിക്കാം.
50. *താലിക്ക് പകരം സ്വന്തം കഴുത്തിലെ താലി ഉപയോഗിക്കാമോ ?*
തീർച്ചയായും ഉപയോഗിക്കാവുന്നതാണ് നമ്മൾ താലി സമർപ്പിക്കുന്ന സമയത്ത് ഭർത്താവിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കാം.
അതുപോലെതന്നെ പുരുഷന്മാരാണ് പൂജ ചെയ്യുന്നത് എങ്കിൽ താലി സമർപ്പിക്കുന്ന സമയത്ത് ഭാര്യയുടെ യുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കാം.
Comments
Post a Comment