ആർത്തവ ശേഷമുള്ള ദിവസങ്ങളും ഗർഭാധാനവും
ആര്‍ത്തവശേഷമുള്ള ദിവസങ്ങളും ഗര്‍ഭാധാനവും =================================== ഋതുകാലേ തു നാരീണാം ത്യജേത് ദിനചതുഷ്ടയം താവന്നാലോകയേദ്വക്ത്രം പാപം വപുഷി സംഭവേത് (ഗരുഡപുരാണം) ആര്‍ത്തവസമയത്ത് സ്ത്രീകളെ നാലു ദിവസത്തേക്ക് ഉപദ്രവിക്കരുത്. ആ നാലുദിവസം സ്ത്രീകളുടെ മുഖം പോലും കാണരുത്, അല്ലായ്കില്‍ പാപമുണ്ടാകും. (ആര്‍ത്തവക്ഷീണിതയായ സ്ത്രീയെ സംഭോഗപീഢയില്‍ നിന്നും രക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ നിയമം എന്നു തോന്നുന്നു.) സ്നാത്വാ സചൈലം സാ നാരീ ചതുര്‍ത്ഥേ(അ)ഹനി ശുദ്ധ്യതി സപ്താഹാത് പിതൃദേവാനാം ഭവേദ് യോഗ്യാ വ്രതാര്‍ച്ചനേ സപ്താഹമധ്യേ യോ ഗര്‍ഭാഃ സ ഭവേന്മലിനാശയഃ പ്രായശഃ സംഭവന്ന്യത്ര പുത്രസ്ത്വഷ്ടാഹമധ്യതഃ യുഗ്മാസു പുത്രാ ജായന്തേ സ്ത്രിയോ(അ)യുഗ്മാ സു രാത്രിഷു പൂര്‍വം സപ്തകമുത്സൃജ്യ തസ്മാദ് യുഗ്മാസു സംവിശേത് (ഗരുഡപുരാണം) (ആര്‍ത്തരക്തസ്രാവദിവസങ്ങള്‍ കഴിഞ്ഞാല്‍) ആര്‍ത്തവസമയത്തുപയോഗിച്ച വസ്ത്രങ്ങളെല്ലാം കഴുകി സ്വയം കുളിച്ച് ശുദ്ധയാവുകകൂടി ചെയ്യാല്‍, ആര്‍ത്തവാരംഭത്തിനുശേഷം നാലാംനാള്‍ സ്ത്രീ ശുദ്ധയാവും. (അന്നു മുതല്‍ ലൈംഗികവേഴ്ചയാവാം എന്നു സൂചന.) ഏഴാംദിവസം മുതല്‍ പിതൃക്കളുടെയും ദേവകളുടെയും വ്രതം അര്‍ച്ചന ത...