ശാക്തേയം പഠന കളരി
🔯 *ശാക്തേയം* 🔯
നമസ്തെ
ഋതംഭര ഇക്കോ സ്പിരിച്ചുൽ കമ്മ്യൂൺ
വാഗമൺ
സനാതന ധർമ്മത്തെ സാധാരണക്കാരനും പര്യാപ്തമാകുന്ന രീതിയിൽ അവതരിപ്പിക്കുക എന്നതാണ് *ഭാരതീയ ധർമ്മ പ്രചാര സഭ* എന്നും മുന്നോട്ടു വച്ചിട്ടുള്ള സമീപനം.
എല്ലാവർക്കും ഉപനയനം ചെയ്യാൻ അവകാശമുണ്ട് എന്ന തത്വത്തെ അടിസ്ഥാനമാക്കി നടത്തിയ *ഉപനയന കർമ്മം* , പൂജ ചെയ്യാനുള്ള അവകാശം ജാതീയതയുടെ അടിസ്ഥാനത്തിലല്ല എന്നുത്ഘോഷിച്ചു തുടങ്ങിയ *മഹാലക്ഷ്മി ഉപാസന, ഗണേശ പൂജ, ചണ്ഡിക പൂജ, ശാസ്താ പൂജ, ഗണപതി ഹോമം,* തുടങ്ങിയവ ഇന്ന് സ്ത്രീകളുൾപ്പെടെ അനേകായിരങ്ങൾ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ചിരിക്കുന്നു.
*ബലിക്രിയ പഠനം, സന്ധ്യാ വന്ദനം* എന്നിവയും ഇന്ന് സാധാരണ ഹൈന്ദവൻ പോലും പരസഹായമില്ലാതെ ചെയ്യുന്നതിന് പിന്നിലെ ചാലക ശക്തിയാകാനും കഴിഞ്ഞത് സഭയുടെ വലിയ നേട്ടങ്ങളാണ്.
ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഹൈന്ദവ ഭവനങ്ങളുടെ അഷ്ടൈശ്വര്യങ്ങളുടേയും അടിസ്ഥാനമായിരുന്ന *ശാക്തേയ സമ്പ്രദായത്തെ* അതിന്റെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ തിരിച്ചു കൊണ്ടുവരിക എന്ന മഹത് ദൗത്യം ഞങ്ങൾ ഏറ്റെടുക്കുന്ന വിവരം സസന്തോഷം ഏവരേയും അറിയിക്കട്ടെ.
കേരളത്തിലെ താന്ത്രി ക , മാന്ത്രിക സമ്പ്രദായത്തിന്റെ ഈറ്റില്ലമായ *കല്ലടിക്കോടൻ സമ്പ്രദായത്തിന്റെ* ഇന്നത്തെ ആചാര്യ *ശ്രീമതി കല്ലടിക്കോട് തങ്ക അമ്മയുടെ* നേതൃത്വത്തിൽ കേരളത്തിലെ ആചാര്യശ്രേഷ്ഠരിൽ പ്രമുഖനും താന്ത്രികശ്രേഷ്ഠനുമായ *ശ്രീനാഥ് ജി ( ഡോ: ശ്രീനാഥ് കാരയാട്ട് ),* സുപ്രസിദ്ധ താന്ത്രിക പണ്ഡിതൻ *ശ്രീ ഗണേശ് ജി* എന്നിവർ നേതൃത്വം നൽകുന്ന *ശാക്തേയ പഠന കളരി* ഉടൻ ആരംഭിക്കുന്നു.
നാലു ദിവസത്തെ നേരിട്ടുള്ള പഠനമാണ് നടത്തുന്നത്. *കേവലം 30 പേരെ മാത്രമാണ് ഈ പഠന കളരിയിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ*.
🗓 *Date* 🗓
🔹🔹🔹🔹🔹🔹🔹🔹
🏕📍 Venue 📍🏕
*Rhythmbhara eco spiritual commun*
Vagamon
ഈ പഠന പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ
വിളിക്കുക
9946740888
സംയോജകൻ
ഭാരതീയ ധർമ്മ പ്രചാര സഭ
Comments
Post a Comment