പൂജാ മന്ത്രാർത്ഥം
*ആസന മന്ത്രാർത്ഥം* :
ആസനപൂജ -
"പൃഥ്വീ ത്വയാ ധൃതാ ലോകാ
ദേവീത്വം വിഷ്ണുനാ ധൃതാ
ത്വാം ച ധാരയമാം ദേവീ
പവിത്രം കുരു ച ആസനം"
ഹേ ഭൂമിദേവീ, എല്ലാ ലോകങ്ങളേയും പരിപാലിക്കുവാനായിക്കൊണ്ട്, വിഷ്ണുവായി ധരിച്ചിരിക്കുന്നത് ദേവിയാണല്ലോ, അവിടുന്ന് എൻ്റെ പാദസ്പർശത്തെ പൊറുത്ത്, പൂജയ്ക്കനുയോജ്യമായ ആസനത്തെ തന്നാലും !!
*ആത്മ പൂജ* :
ദേഹോ ദേവാലയ പ്രോക്താ
ജീവോ ദേവ സനാതന
ത്യജ്യത് അജ്ഞാൻ
നിർമ്മാല്യം
സോഹം ഭാവേന പുജയേത്
ഈ ദേഹം തന്നെ ദേവാലയമാണ്, ഈ ശരീരത്തിൽ വസിക്കുന്ന ദേവ ചൈതന്യം തന്നെയാണ് ജീവൻ!
ഇത് രണ്ടാണെന്ന അജ്ഞാനത്തെ ത്യജിക്കൂ, പൂജിക്കപ്പെടുന്ന ദേവതയും, പൂജ നല്കുന്ന ആളും ഒന്ന് തന്നെ എന്ന ഭാവത്തിൽ പൂജിച്ചാലും !!
*ഘണ്ഡാ പൂജ* :
ആഗമനാർത്ഥം തു ദേവാനാം
ഗമനാർത്ഥം തു രക്ഷസാം
കുർവ്വേ ഘണ്ഡാരവം തത്ര
ദേവതാഹ്വാന ലാഞ്ജനം -
ദേവന്മാരുടെ വരവിനായി ക്കൊണ്ടും, രക്ഷസ്സുകളെ (പൂജ തടസ്സപ്പെടുത്തുന്നതെന്തും) തിരിച്ചയക്കുന്നതായും, ഇഷ്ടദേവതയെ സ്വീകരിച്ച് ആനയിക്കുന്ന ഈ അവസരത്തിൽ സന്തോഷത്തോടെ മണി, ശംഖ്, വാദ്യം മുതലായവ മുഴക്കി ഞാൻ പ്രഖ്യാപിക്കുന്നു ! ഈ പൂജയ്ക്ക് തടസ്സമായി (അകത്തും - പുറത്തും) ഇവിടെ ഒന്നും തന്നെ ഇല്ല !!
*പവിത്രീകരണം* :
അപവിത്ര പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോപി വാ
യത് സ്മരേത് പുണ്ഡരീകാക്ഷം
സബാഹ്യാഭ്യന്തര ശുചിഃ
നാം ചെയ്യാൻ പോകുന്ന കർമ്മത്തിന് നല്ലൊരു ഉദ്ദേശ ശുദ്ധി ആവശ്യമാണ്!
കുളി മുതലായ നിത്യ കർമ്മങ്ങളിലൂടെ ബാഹ്യ ശുദ്ധിയും, പുണ്ഡരീകാക്ഷനായ ശ്രീ കൃഷ്ണനെ സ്മരിക്കുന്നതിലൂടെ അഭ്യന്തരവും (അന്തരംഗം) ശുദ്ധിയാകുന്നു! സത്ചിന്തയോടും, ഉറച്ച ലക്ഷ്യത്തോടെയും, നല്ല ഉദ്ദേശത്തോടും കൂടി ചെയുന്ന കർമ്മങ്ങൾ 100% വിജയിക്കും എന്ന് ഉറപ്പാണ്.
Comments
Post a Comment