Posts

Showing posts with the label മാധവ്ജി അനുസ്മരണം

മാധവ്ജി അനുസ്മരണം

Image
ഗുരുനാഥൻ അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരി പരമ ഗുരുവായ മാധവജി യെ സ്മരിക്കുന്നു ഞാൻ കണ്ട മാധവജി മാധവജിയുടെ ജന്മവസർഷികേളയിൽ  അദ്യേഹത്തെ പ്രഥമ ശിഷ്യൻ തന്ത്രവിദ്യാപീഠം അധ്യക്ഷൻ തന്ത്രരത്‌നം ആഴകത്ത് ശാസ്ത്രശർമൻ നമ്പുതിരിപ്പാട്‌ ഓർത്തെടുക്കുന്നു. ലാളിത്യത്തിന്റെ ആൾരൂപം ആയിരുന്നു മാധവജി. സമൂഹത്തിൽ ഏറ്റവും താഴെകിടയിൽ ഉള്ളവർ മുതൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരുടെ വരെ കൂടെ താമസിച്ച് അവരുടെ ജീവിതപ്രശ്‌നങ്ങൾ മനസിലാക്കി അവ പരിഹരിക്കാനും അവരെ എല്ലാം സമ്യൂഹത്തിന്റെ മുഖൃധാരയിലേക്ക് കൊണ്ടുവരുവാനും ജീവിതം മുഴുവൻ പരിശ്രമിച്ച നിസ്വാർത്ഥ സമാജ സേവകൻ. ലളിത ജീവിതം, മിത ഭക്ഷണം, ഉയർന്ന ചിന്ത, നിരന്തര പഠനം, സ്രേഷ്ഠ സപര്യ - ഇതാണ് മാധവജിയിടെ ജീവിത്വ ശൈലി. രണ്ടു പഴവും ഒരു ഗ്ലാസ്സ് പാലിൻവെള്ളവും ആകും പലപ്പോഴും ആഹാരം.  തീരുനാവായയിലെ ആദ്യനാളുകൾ തിരുനാവായ കിഴക്കേ മഠത്തിൽ തന്ത്രവിദ്യാ പീഠത്തിന്റെ ക്ലേശകരമായ ആദ്യനാളുകളിൽ കാഞ്ചി കാമകോടി ആചാര്യസ്വാമികൾ നൽകുന്ന ആയിരം രൂപയുടെ പ്രതിമാസ സഹായം ആയിരുന്നു പ്രധാന ആശ്രയം. തന്ത്രവിദ്യാപീഠത്തിന്റെ സ്ഥാപക പ്രസിഡന്റ് ചെന്നൊസ് പരമേശ്വരൻ നമ്പ്‌തിരിപ്പാട് ഇടക്കിടെ കണ്ടറിഞ്ഞു...