പ്രാണന്റെ മിതവ്യയ സിദ്ധാന്തം
പ്രാണന്റെ മിതവ്യയ സിദ്ധാന്തം 🌞
എൻ്റെ ഒരു വല്യച്ചൻ വൈദ്യത്തിലും മന്ത്രവാദ വിഷയങ്ങളിലും തന്ത്രശാസ്ത്രത്തിലും അതീവ പണ്ഡിതൻ ആയിരുന്നു.
ബാല ചികിത്സയിലും വാത ചികിത്സയിലും പ്രഗൽഭൻ, നാടിന്റെ പല ഭാഗങ്ങളിൽ നിന്നും അനേകം പേർ ദിവസേന ചികിത്സക്കായി എത്താറുണ്ടായിരുന്നു.
കുറച്ച് സമയം രോഗിയുടെ നാഡിപിടിച്ച് കണ്ണടച്ചിരിക്കും പിന്നെ ലക്ഷണങ്ങളെല്ലാം അങ്ങോട്ട് പറഞ്ഞു കൊടുക്കും അത്രക്ക് പാണ്ഡിത്യം ഉണ്ടായിരുന്നു.
എനിക്ക് പക്ഷെ എന്റെ ആദ്യ ഗുരു ആയിരുന്നു. എന്നെ തന്ത്രയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയത് അദ്ദേഹമായിരുന്നു. ശിവ സ്വരോദയം ,ശാരദാ തിലകം തുടങ്ങിയ ഗ്രന്ഥങ്ങൾ എന്നെ പരിചയപ്പെടുത്തിയതും അദ്ദേഹമാണ്.
പല രാത്രികളിലും നേരം വെളുക്കുവോളം ഞങ്ങൾ സംസാരിച്ചിരിക്കാറുണ്ടായിരുന്നു. പ്രാണനെകുറിച്ചും പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തെക്കുറിച്ചും അദ്ദേഹമാണ് എനിക്ക് പഠിപ്പിച്ചു തന്നത്.
പ്രാണനെ അറിഞ്ഞ് ജീവിച്ചാൽ 120 വയസ്സുവരെ പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാം എന്നാണ് അദ്ദേഹത്തിന്റെ മതം. മരണത്തെ അറിഞ്ഞ് ആസ്വദിച്ച് ആഘോഷമാക്കുകയായിരുന്നു അവസാനം .
ഒരു പക്ഷെ അദ്ദേഹത്തിൽ നിന്നും കിട്ടിയ അറിവായിരിക്കാം ജീവിതത്തിലിന്നുവരെ മരുന്ന് കഴിക്കാതെ ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും പ്രാപ്തനാക്കിയത്.
അദ്ദേഹത്തിൽ നിന്നും അതേപോലെ 10 - 15 വർഷത്തെ അന്വേഷണങ്ങൾ, യാത്രാമധ്യേ തഞ്ചാവൂർ, കുംഭകോണം തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് പരിചയപ്പെട്ട ഗവ്യ- സിദ്ധന്മാരുമായിട്ടുള്ള ( പഞ്ചഗവ്യ കൊണ്ട് ചിക്തസിക്കുന്ന) സമ്പർക്കം,
പ്രകൃതി ചിക്തസാ രംഗത്തെ അതികായകന്മാരായിട്ടുള്ള വർമ്മാജി ,വിശ്വംഭരൻ ജി, സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് തുടങ്ങിയ മഹാഗുരുക്കന്മാരായിട്ടുള്ള ബന്ധങ്ങൾ, അവരോടൊപ്പമുള്ള ചർച്ചകൾ എന്നിവയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള അറിവുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്.
ഇന്ന് ആധുനികലോകത്ത് എന്ത് അസുഖം വന്നാലും
*"ജീവിത ശൈലീരോഗങ്ങൾ "*
എന്നാണ് പറയുക. എന്നാൽ ശരിയായ ജീവിത ശൈലീ എന്താണ് എന്ന് ആരും പറയാറില്ല.
അതെല്ലാം നാം ഇവിടെ ചർച്ച ചെയുന്നു.
ഭാരതം ലോകത്തിൻ്റെ മുന്നിൽ വച്ച ആരോഗ്യത്തിൻ്റെ അക്ഷയഖനിയാണ് ആയുർവേദം.
ആ ആയുർവേദത്തെകുറിച്ചും, ജീവിനെകുറിച്ചും, ആത്മാവിനെകുറിച്ചും, പ്രാണനെകുറിച്ചുമാണ് നമ്മൾ ഇവിടെ സവിസ്‌തം ചർച്ച ചെയുന്നത്.
മുമ്പ് വാട്സ്സ് ആപ്പ് വഴി നടത്തിയ ഈ പരിപാടിയില്‍ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുകയും പരിശീലിക്കുകയും ചെയ്തിരുന്നു.
പങ്കെടുത്തവര്‍ക്ക് വലിയ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
ഒരുപാട് പേരുടെ നിരന്തരമായ അഭ്യര്‍ത്ഥനമാനിച്ച് ഒരിക്കല്‍ കൂടി ഈ പരിശീലന പരിപാടി നടത്തുന്നു.
ദിവസവും ഒരു വീഡിയോ , നോട്ട് , assignment എന്നീ രീതിയിൽ ആണ് ക്ലാസ് മുന്നോട്ട് പോകുന്നത്. ആദ്യ ദിവസമായ ഇന്ന് പ്രതേകിച്ചു assignment ഇല്ല.
നിങ്ങളെ പരിചയപെടുത്തുക ആണ് ചെയേണ്ടത് . അതിനായി താഴെ കാണുന്ന
നമ്പറിൽ ബന്ധപെടുക 9400740888
Comments
Post a Comment