Posts

Showing posts with the label ഗുരുനാഥൻ സപ്തതി

ഗുരുനാഥൻ സപ്തതി

Image
വന്ദേ ഗുരു പദ ദ്വന്ദ്വം അവാങ്/ മനസ ഗോചരം രക്ത -ശുക്ല പ്രഭാ മിശ്രം അതൈർക്യം ത്രൈപുരം മഹഃ ധർമ്മത്തെ രക്ഷിക്കുന്നത് ആരാണ്? അത് ധർമ്മം തന്നെയാണ് കാലാ കാലത്തിൽ ധർമ്മത്തിൽ ഉണ്ടാവുന്ന ച്യുതിയെ ഇല്ലാതാക്കി ധർമ്മത്തെ സംരക്ഷിക്കാൻ വേണ്ടി ഈശ്വരൻ തന്നെ പലരൂപങ്ങളിൽ ഭൂമിയിൽ അവതരിക്കാറുണ്ട് ശങ്കരാചാര്യരും ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും കേളപ്പജിയും മാധവ്ജിയും എല്ലാം അത്തരത്തിൽ ജനിച്ച അവതാരംശങ്ങൾ ആണ് കേരളത്തിന്റെ ആധ്യാത്മിക മണ്ഡലത്തിൽ കലാകാലങ്ങളിൽ പരിവർത്തനത്തിന്റെ ശക്തമായ കാഹളം മുഴക്കിയവരിൽ ശക്തരായിരുന്നു ഈ താന്ത്രികോപാസകർ  ജാതി- വർണ്ണ, ഉച്ച -നീചത്വങ്ങൾ ഇല്ലാതെ സാധാരണക്കാരെ ഉപാസനയുടെ ഔന്നത്യത്തിലേക്കു ഉയർത്തിയവരാണ് നമ്മുടെ നവോഥാന നായകർ ക്ഷേത്രപ്രവേശന വിളംബരവും പാലിയം വിളംബരവും എല്ലാം നടത്തിയത് ഇവിടുത്തെ താത്രികോപാസകന്മാരാണ് അതിൽ ശക്തമായൊരു കണ്ണിയായിരുന്നു മാധവ്ജി അദ്ദേഹം കൊളുത്തികൊടുത്ത തിരിയുമായി ലോകംമുഴുവൻ വെളിച്ചം പകർന്ന ശ്രെഷ്ഠ വ്യക്തിത്വമാണ് എന്റെ ഗുരുനാഥൻ ബ്രഹ്മശ്രീ അഴകത്തു ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട്  വളരെ സാധാരണക്കാരെ വരെ ഉപാസനയുടെ ശ്രേഷ്ഠ ലോകത്തേയ്ക്കു കൈപിടിച്ചുയർത്തി...