Posts

Showing posts with the label മരണവും പുനർ ജൻമവും

മരണവും പുനർ ജൻമവും

Image
മരണവും പുനര്‍ജന്മവും അനാദികാലം മുതല്‍ക്കേ മനുഷ്യബുദ്ധിയെ കുഴച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് മരണം. ഒരുപക്ഷെ ലോകത്തിലുള്ള ഒട്ടുമിക്കതത്ത്വശാസ്ത്രങ്ങളും ഉദയം ചെയ്തിട്ടുള്ളത് മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്നാവാം. മരണത്തിന്‍റെ രഹസ്യമന്വേഷിച്ച നചികേതസ്സിനെ പോലുള്ളവര്‍ നമ്മുടെ മുന്നില്‍ ദൃഷ്ടാന്തമായുണ്ട്. തികച്ചും സ്വസംവേദ്യമായ മരണമെന്ന വിഷയത്തെക്കുറിച്ച് എങ്ങനെയാണ് അറിയുക? എന്താണ് മരണം? അതെങ്ങനെ സംഭവിക്കുന്നു? മരണത്തിനു ശേഷം എന്താണ്? ഇത്തരം ചോദ്യങ്ങള്‍ നമ്മെ കുഴയ്ക്കുന്നതാണ്. അതീന്ദ്രിയമായ വിഷയത്തില്‍ നമുക്കുള്ള ഏക ആശ്രയം ശ്രുതിയാണ്. ഈ വിഷയത്തിലും ശ്രുതി മാത്രമാണ് നമുക്ക് വഴികാട്ടി. പല ഉപനിഷത്തുകളിലും മരണത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മരണമെന്ന പ്രക്രിയയെ ദൃഷ്ടാന്തങ്ങളിലൂടെ കൃത്യമായി അവതരിപ്പിക്കുന്നത് ബൃഹദാരണ്യക ഉപനിഷത്തിലാണ്. യാജ്ഞവല്ക്യജനകസംവാദരൂപത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വേദാന്തദര്‍ശനപ്രകാരം ആത്മാവ് അഥവാ ചൈതന്യം ഏകവും നിത്യവും അചലവും അദ്വൈതവുമാണ്. എന്നാല്‍ അനാദിയായ മായ നിമിത്തമുള്ള ശരീരാദി ഉപാധിഭേദത്താല്‍ അത് പലതായി ജീവഭാവത്തില്‍ തോന്നുകയാണ്. ഒരേ സൂര്...