സനാതന ധർമ്മത്തിൽ പിറന്നാൾ ആഘോഷിക്കേണ്ടത് എങ്ങിനെ ?
സനാതന ധർമ്മത്തിൽ പിറന്നാൾ ആഘോഷിക്കേണ്ടത് എങ്ങിനെ ? വർഷന്തോറും നമ്മുടെ ജനിച്ച മലയാള മാസത്തിൽ നക്ഷത്രം വരുന്ന ദിവസമാണ് പിറന്നാളായി ആചരിക്കേണ്ടത്. ഒരു മാസം രണ്ട് നക്ഷത്രം വരന്നുണ്ടെങ്കിൽ രണ്ടാമത്തെത് സ്വീകരിക്കാം ഇത് നമ്മുടെ ജീവിതത്തിൽ വർഷന്തോറും നിർബന്ധമായും ആചരിക്കേണ്ട ഒരു പുണ്യദിനമാണ്. രാവിലെ പിറന്നാളുകാരൻ (പിറന്നാളുകാരി) ഉദയത്തിനു മുമ്പ് എഴുന്നേറ്റ് കുളി കഴിഞ്ഞ് പുതിയ വസ്ത്രമുണ്ടെങ്കിൽ ധരിച്ച് അച്ഛനേയും അമ്മയേയും നമസ്കരിച്ച് ക്ഷേത്രദര്‍ശനം ചെയ്യണം. അറിയുമെങ്കിൽ വീട്ടിൽ അഗ്നിഹോത്രം ചെയ്യാം തമസോമാ ജ്യോതിര്‍ഗമയഃ (ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത് വിളക്ക് കത്തിക്കുക ശേഷം എല്ലാവരും ചേർന്ന് കുട്ടിയെ അനുഗ്രഹിക്കാം പിറന്നാൾ ദിനത്തിൽ ആശംസിക്കാനും അനുഗ്രഹിക്കാനും ഋഗ്വേദത്തിൽ ഒരു മന്ത്രം ഉണ്ട് . *ഓം ശതം ജീവ ശരദോ വർദ്ധമാന* *ശതം ഹേമന്താൻ ശതമു വസന്താൻ* *ശതം ഇന്ദ്രാഗ്നി സവിതാ* *ബൃഹസ്പതേ ശതായുഷാ* *ഹവിഷേമം പുനർദ്ധു …..* അല്ലയോ കുട്ടീ നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാല...