സർപ്പം തുള്ളൽ
"ഇത് ഒരു കഥയല്ല..., കേരളത്തിൽ ഈ കാലഘട്ടത്തോട് കൂടി അന്യം നിന്നു വരുന്ന പരമ്പരാഗത കലാരൂപമായ സർപ്പം തുള്ളലിനെ കുറിച്ച് നേർകാഴ്ചയിൽ നിന്ന് തയ്യാറാക്കിയ ഒരു ചെറു വിവരണം.." സർപ്പം_തുള്ളൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹൈന്ദവ ആചാരങ്ങളുടെ ബാക്കി പത്രമെന്നോണം കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലുള്ള ഹൈന്ദവർക്ക് ഇടയിൽ നിലനിന്നു പോരുന്ന ശക്തമായ വിശ്വാസങ്ങളിൽ ഒന്നാണ് സർപ്പാരാധനയും സർപ്പക്കാവുകളും.. നാഗങ്ങളെ ഭൂമിയിലെ പ്രത്യക്ഷ ദൈവങ്ങളായ് കണ്ടു ആരാധിക്കുകയും അവരുടെ പ്രീതിയ്ക്കായ് എന്നോണം സർപ്പം പാട്ട്, സർപ്പക്കളം എന്നിവ ഒരുക്കി വൈവിധ്യങ്ങളായ ചടങ്ങുകളോട് കൂടി സർപ്പംതുള്ളൽ അഥവാ സർപ്പോത്സവം നടത്തി പോരുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ കാതലായ ഭാഗം... ആദ്യ കാലങ്ങളിൽ കേരളത്തിലെ പുരാതനമായ തറവാടുകളിലും അതിനോട് ചേർന്ന കാവുകളിലുമാണ് ഈ അനുഷ്ഠാന നൃത്തം രൂപം നടത്തി പോന്നിരുന്നത്.. സർപ്പം തുള്ളലുകളുടെ ഈറ്റില്ലം എന്ന് അറിയപ്പെടുന്നത് ഈ യുഗത്തിലും പ്രകൃതിയുടെ സംരക്ഷകരായ നിലകൊള്ളുന്ന കാവുകളാണ്... ഒരുപക്ഷേ ശാസ്ത്രത്തിന്റെ വളർച്ചയിൽ ഏറ്റവും വല്ല്യ ബുദ്ധിമാൻമാർ എന്ന് അഹങ്കരിക്കുന്ന നവീ...