ഹരിദ്വാർ യാത്ര ഭാഗം-6
ഹരിദ്വാർ യാത്ര ഭാഗം-6 ശ്രീനാഥ് കാരയാട്ട് അങ്ങനെ ഹരിദ്വാർ യാത്ര (കുംഭമേള ) ആറാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ് കഴിഞ്ഞ ഭാഗങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും അനുമോദനങ്ങൾക്കും ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കട്ടെ കഴിഞ്ഞ ഭാഗങ്ങൾ ബ്ലോഗിൽ വായിക്കുക http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_12.html ഹരിദ്വാർ യാത്ര ആറാം ഭാഗം ശ്രീനാഥ് കാരയാട്ട് ഹരിദ്വാറിലെ എല്ലാ സ്ഥലങ്ങളും 3 ദിവസം കൊണ്ട് പൂർത്തിയാക്കി ഞങ്ങൾ ഋഷികേശിലേക്ക് പുറപ്പെട്ടു. ഋഷികേശ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു പുണ്യനഗരമാണ് ഋഷികേശ്. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്നു. ഹിമാലയ താഴ്‌വരയിൽ ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള യാത്ര ആരംഭിക്കുന്ന സ്ഥാനമാണ് ഋഷികേശ്. പുണ്യനദിയായ ഗംഗ, അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഋഷികേശിൽ വെച്ചാണ്....