ഭാഗ്യസൂക്തം
പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം പ്രാതസ്സോമ മുതരുദ്രം ഹുവേമ || ഞങ്ങള്‍ പ്രഭാതത്തില്‍ അഗ്നി , വരുണന്‍ , ഇന്ദ്രന്‍ , അശ്വിനിദേവന്മാര്‍ , മിത്രന്‍ , പുഷന്‍ , ബ്രഹ്മണസ്പതി, സോമന്‍ , രുദ്രന്‍ ഇവരെ ആഹ്വാനം (വിളിക്കുന്നു) ചെയ്യുന്നു. പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്ര മദിതേര്‍യ്യോ വിധര്‍ത്താ ആധ്രശ്ചിദ്യം മന്യമാന സ്മരശ്ചില്‍ രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ || ഏതൊരാളെ ചിന്തിച്ചാണോ പാവപ്പെട്ടവനും ധീരനും രാജാവു പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭാഗനെ (ഭാഗ്യാധിപനെ) ആഹ്വാനം ചെയ്യുന്നു. ഭഗപ്രണേതര്‍ ഭഗസത്യരാധ: ഭഗേമാന്ധിയ മുദവാദദന്ന: ഭഗപ്രണോ ജനയ ഗോഭിര സ്വൈ: ഭഗപനൃഭിര്‍ നൃവന്ത സ്യാമ || ഹേ ഭഗാ ഞങ്ങള്‍ക്ക് വഴികാട്ടിയായി നിന്ന് കൊണ്ടു ഐശ്വര്യങ്ങളും കുതിരകളും യോദ്ധാക്കളും ഞങ്ങള്‍ക്ക് നല്‍കണേ. അങ്ങയുടെ കൃപ അരുളിയാലും. ഞങ്ങള്‍ക്ക് സുഖവും സമാധാനവും ലഭിക്കാനും സൂര്യോദയം മുതല്‍ അസ്തമയം വരെയും താങ്കളുടെ കൃപയാല്‍ പ്രസന്നരായിരിക്കേണമേ. ഉതേ ദാനീം ഭഗവന്ത സ്യാമ ഉതപ്രപിത്വ ഉതമദ്ധ്യേ അഹ്നാം ഉതോദിതാ മഘവന്‍ സൂര്യസ്യ വയം ദേവാനാം സുമതൌ സ്യാമ || ഹേ ഭഗാ...