Posts

Showing posts with the label തന്ത്രങ്ങളുടെ ഉദ്ഭവവുംധാരയും

തന്ത്രങ്ങളുടെ ഉദ്ഭവവുംധാരയും

Image
തന്ത്രങ്ങളുടെ ഉദ്ഭവവും ധാരയും പ്രപഞ്ചാരംഭത്തിൽ ശിവൻ ചിദ്ശക്തി, ആനന്ദശക്തി, ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാ ശക്തി എന്നീ തലകളും അവയിൽ ഈശാനൻ, തത്പുരുഷൻ, അഘോര, വാമദേവ, സദ്യോജാതൻ എന്നീ മുഖങ്ങളും ആയി അവതരിച്ചു സൃഷ്ടി സ്ഥിതി സംഹാരം തിരോഭാവം അനുഗ്രഹം എന്നീ അഞ്ചു കൃത്യങ്ങളെയായാണ് ഈ തലകളും മുഖങ്ങളും പ്രതിനിധീകരിക്കുന്നത്. ശിവന്റെ ഈ ഭാവം സ്വച്ഛന്ദഭൈരവൻ എന്ന പേരിൽ അറിയപ്പെടുന്നു.  മുഴുവൻ തന്ത്രങ്ങളും ശിവമുഖത്തു നിന്ന് ഉണ്ടായതാണ്. തന്ത്രങ്ങൾ  മൂന്ന് തരത്തിലാണുള്ളത് ഭേത ഭാവനയുള്ള ശിവ തന്ത്രങ്ങൾ, ദ്വൈതാദ്വൈത ഭാവനയുള്ള രുദ്ര തന്ത്രങ്ങൾ അദ്വൈത ഭാവനയുള്ള ഭൈരവ തന്ത്രങ്ങൾ എന്നിവാണവ സ്വച്ഛന്ദനാഥനിൽ നിന്ന് ഒഴുകിയ ജ്ഞാനം കലിയുഗത്തിൽ ശ്രീകണ്ഠനാഥനിലൂടെ ദുർവ്വാസാ മഹർഷിയിലേക്കും എത്തി  അദ്ദേഹം തന്റെ മാനസപുത്രന്മാരായ  ത്രയംബകനാഥൻ , ആമർദ്ദകനാഥൻ, ശ്രീനാഥൻ എന്നിവർക്ക് ഭേത അഭേത , ഭേതാഭേത തന്ത്രങ്ങൾ ഉപദേശിച്ചു. തുടർന്ന് അർദ്ധത്രയംബക എന്ന മകളെ ഭൈരവതന്ത്രങ്ങളിൽ ദീക്ഷിതയാക്കി. അർദ്ധത്രയംബകാ സമ്പ്രദായം എന്ന പേരിൽ പ്രസിദ്ധമായ ഈ മാർഗത്തിൽ സ്ത്രീകൾ സ്ത്രീകളെ മാത്രം ഉപദേശിച്ചു വന്നിരുന്ന ഒരു ...