സസ്യാ വന്ദന പരിശീലനം
ഭാരതീയ ധർമ്മ പ്രചാരസഭ
സന്ധ്യാ വന്ദന പരിശീലനം
ആചാര്യൻ:
*ഡോ : ശ്രീനാഥ് കാരയാട്ട്* ( ശ്രീനാഥ് ജി. )
▪️▪️▪️▪️▪️▪️▪️▪️▪️
ഭാരതത്തിലെ ആചാരങ്ങൾ ചിരപുരാതനമായിരിക്കുമ്പോൾത്തന്നെ നിത്യനൂതനവും ശാസ്ത്രീയവുമായിരിക്കുന്നതിന് കാരണം അവയ്ക്ക് പിന്നിൽ ഒരു തത്വശാസ്ത്രം ഉള്ളതിനാലാണ്.
ആചരിക്കുന്ന വ്യക്തിക്ക് ആചരണത്തിൻ്റെ തത്വശാസ്ത്രം അറിയാതെ വന്നാൽ പിന്നെ അത് അനാചാരമായി മാറുന്നു.
ആചാരങ്ങളിലെ അതിപ്രധാനമായ ഒന്നാണ്
സന്ധ്യാവന്ദനം
ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രശ്നമാണ് മാനസീക സംഘർഷം . അതോടൊപ്പം യുക്തമായ തീരുമാനം എടുക്കാനുള്ള കഴിവില്ലായ്മ , ഓർമ്മക്കുറവ് , എന്നിവ . ഇവയ്ക്കൊക്കെയുള്ള ഉത്തമ പരിഹാരമാർഗ്ഗമാണ് സന്ധ്യാവന്ദനം.
സന്ധ്യ എന്ന പദത്തിനർത്ഥം രണ്ട് സമയമേഖലകൾ കൂട്ടിമുട്ടുന്ന സമയം എന്നതാണ്. പൂർവ സന്ധ്യയിലും പ്രദോഷസന്ധ്യയിലും നടത്തുന്ന സൂര്യാരാധനയും ഗായത്രി ജപവുമാണ് സന്ധ്യാവന്ദനം.
സന്ധ്യാവന്ദനത്തിലൂടെ നമ്മുടെ മനസ്സ് ശക്തിപ്പെടുകയും
ഒരേസമയം തന്നെ ആദ്ധ്യാത്മികവും ഭൗതികവുമായ സമൃദ്ധി അനുഭവിക്കാൻ സാധിക്കുകയും ചെയ്യുന്നു.
ഭസ്മ ധരണം,ഗായത്രി ജപം, ആചമനം, ദേവ- ഋഷി - പിതൃ തർപണം എന്നിവയാണ് സന്ധ്യാവന്ദനത്തിൻ്റെ ഭാഗങ്ങൾ.
ഗായത്രി ജപം നമ്മുടെ ചിന്തകളെ നിഷ്പക്ഷമാക്കുന്നു. ബുദ്ധിശക്തി , ഓർമ്മശക്തി , അറിവ് എന്നിവയെ വർദ്ധിപ്പിക്കുന്നു. വേണ്ട സമയത്ത് വേണ്ട തീരുമാനങ്ങളെടുക്കാനും , മാറ്റങ്ങൾ കൊണ്ടുവരാനും ഉൾക്കൊള്ളാനുമുള്ള കഴിവും വർദ്ധിപ്പിക്കുന്നു.
സന്ധ്യാവന്ദനം അതിൻ്റെ തത്വശാസ്ത്രമുൾപ്പെടെ പഠിക്കാനുള്ള ഈ അസുലഭാവസരം താങ്കൾ പ്രയോജനപ്പെടുത്തുമല്ലോ.
പഠിതാക്കളാവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന
നമ്പറിൽ ബന്ധപ്പെടുക
9946740888
ഈ മെസ്സേജ് നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരമാവധി ഷെയർ ചെയ്തു അവരെയും കൂടി കോഴ്സിലേക്ക് പങ്കെടുപ്പിക്കുക
എന്താണ് സന്ധ്യാവന്ദനം?
ആർക്കൊക്കെ സന്ധ്യാ വന്ദനം ചെയ്യാം?
https://youtu.be/D06SQAqS5OQ
ചെറിയ തിരിച്ചറിവുകളിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകളും ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.
സംയോജകൻ
ഭാരതീയ ധർമ്മ പ്രചാര സഭ.
Comments
Post a Comment