ക്ഷേത്ര ദര്‍ശനം എങ്ങനെ? അറിയേണ്ടതെല്ലാം
ക്ഷേത്ര ദര്‍ശനം എങ്ങനെ? അറിയേണ്ടതെല്ലാം നാം എന്തിനാണ് അമ്പലത്തില്‍ പോകുന്നത് എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ. എങ്ങിനെയാണ് അമ്പലത്തില്‍ പോകേണ്ടത് എന്നോ അറിയാമോ. ഇന്ന് പലരും നമ്മുടെ സൗകര്യപ്രകാരം മാത്രമാണ് ക്ഷേത്രദര്‍ശനം നടത്താറുള്ളത്. അതിനായി എല്ലാക്കാര്യങ്ങളും നമുക്കനുകൂലമായി ഒത്തുവരണമെന്ന നിര്‍ബന്ധവും പലര്‍ക്കുമുണ്ട്. വെളുപ്പിനെ എഴുന്നേറ്റാൽ ഉറക്കം നഷ്ടപ്പെടും, മഴയായാൽ ആകെ നനയും, ധരിച്ചിരിക്കുന്ന വസ്ത്രം നനയും ഇതൊക്കെ ചില അവസരങ്ങളിലെങ്കിലും പലരെയും ക്ഷേത്രദര്‍ശനത്തിൽ നിന്ന് പിന്നോട്ട് നടത്താറുണ്ട്. അത്തരക്കാര്‍ക്ക് ചുവടെ പറയുന്ന വിവരങ്ങൾ ഉപകാരപ്രദമായേക്കും. തൊഴുത് തിരിച്ച് വരുമ്പോള്‍, തൊഴാന്‍ പോയപ്പോഴുള്ളതിനേക്കാള്‍ എന്ത് മാറ്റമാണ് ഉണ്ടായത് എന്നാലോചിച്ചിട്ടുണ്ടോ ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്കു തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന്‍ ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം. മൂന്ന് തരത്തിലാണ് അതിന്‍റെ ആവിഷ്കാരം നടക്കുന്നത്. ഒന്ന്, കായികം. രണ്ട്,...