കാല സങ്കർഷിണി
കാല സങ്കർഷിണി ശ്രീ കാല സങ്കർഷിണി ദേവിയും, കശ്മീർ ശൈവ ദർശനത്തിന്റെ 12 കാളി ഗുപ്‌ത വിദ്യകളും തന്ത്രശാസ്ത്രം അതി വിപുലമാണ്. അതിൽ അനേക മാർഗങ്ങളും ദേവതാ സ്വരൂപങ്ങളും ഉണ്ട്. അതിൽ സപ്ത മാർഗം മുഖ്യമാണ് വൈദികം വൈഷ്ണവം ശൈവം ദക്ഷിണ ശാക്തം വാമം സിദ്ധാന്തം കൌളം ഇങ്ങനെ ക്രമത്തിൽ മാർഗങ്ങൾ ഉണ്ട്. അതിൽ കൌള മാർഗം സർവോപരി ആണ്. പിന്നെ വരുന്ന മാർഗം ആണ് സിദ്ധാന്തം. ഇതിൽ സിദ്ധാന്തം, കൌളം എന്നീ മാർഗങ്ങളുടെ മിശ്ര രൂപമാണ് എന്നു കാശ്മീർ ശൈവദർശനത്തെ പറയാം. കാശ്മീർ ശൈവ ദർശനത്തിൽ സ്പന്ദദർശനം, പ്രത്യഭിജ്ഞാദർശനം എന്ന് രണ്ടു തരത്തിലുണ്ട് സ്പന്ദദർശനത്തിൽ മോക്ഷത്തിന് മൂന്ന് ഉപായങ്ങളാണ് പ്രധാനമായി പറയുന്നതു ആണവം, ശാക്തം, ശാംഭവം കാശ്മീരി ശൈവ ദർശനത്തിൽ അനവധി ഉപാസന ക്രമങ്ങൾളുണ്ട് ,അതിൽ മുഖ്യമായ ഒന്നാണ് ദ്വാദശ കാളി സാധന. ഈ ദ്വാദശ കാളി സാധന കശ്മീർ ക്രമ സമ്പ്രദായത്തിലെ മുഖ്യ ഉപാസന കൂടിയാണ് ഈ ദ്വാദശ കാളി ഉപാസനയിൽ പരമമായ രൂപം ആണ് ശ്രീ കാല സങ്കർഷിണി ദേവി. കാളി അവിടെ 12കാളി രൂപത്തിൽ പ്രപഞ്ച സൃഷ്ടി, സ്ഥിതി, സംഹാര എന്നിവ ചെയുന്നു എന്ന് ക്രമസിദ്ധാന്തം , ദ്വാദശ കാളി സൃഷ്ടി കാളി രക്‌ത കാളി സ്ഥിതി നാശ കാളി യമ കാളി സംഹ...