പാദുകാ പഞ്ചകം

പാദുകാ പഞ്ചകം ബ്രഹ്മരന്ധ്രസരസീരുഹോദരേ നിത്യലഗ്നമവദാതമദ്ഭുതം കുണ്ഡലീവിവരകാണ്ഡമണ്ഡിതം ദ്വാദശാർണസരസീരുഹംഭജേ .

ബ്രഹ്മരന്ധത്തോടുകൂടിയതും ആയിരം ഇതളുകളിണങ്ങിയതുമായ താമരപ്പൂവിന്റെ കർണ്ണികാസ്ഥാനത്തിൽ എന്നുമഴിയാതെ പറ്റിപ്പിടിച്ചുകിടക്കുനതും , ശുഭ്രവർണ്ണവും , ആശ്ചര്യമയവും , കുണ്ഡലീഛിദ്രത്തിന്റെ താങ്ങായ
ചിത്രിണീ നാഡിയാകുന്ന തണ്ടോടു കൂടിയതും , ദ്വാദശാക്ഷര മിളിതവുമായ
താമരപ്പൂവിനെ ഞാൻ ഭജിയ്ക്കുന്നു .
ആയിരം ഇതളുകളുള്ള ശിര:പത്മത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ഛിദ്രമാണ് ബ്രഹ്മരന്ധം.

  ആയിരമിതളുകളുള്ള  ശിരപത്മ ത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ചിദ്രമാണ് ബ്രഹ്മരന്ധ്രം

- സഹഖഫ്രാംഹസക്ഷമലവര യും ' എന്നിവയാണ് ഗുരു മന്ത്രാത്മകമായ ദ്വാദശാക്ഷരങ്ങൾ , ഓരോ ഇതളുകളിലും  ഓരോ അക്ഷരം വീതം , അതിനാൽ ഈ താരമ പ്രന്തണ്ട് ഇതളുകളുളളതാണെന്നു സിദ്ധിയ്ക്കുന്നു .

തസ്യകന്ദളിതകർണികാപുടേ ക്ലിപ്തരേഖമകഥാദിരേഖയാ കോണലക്ഷിതഹലക്ഷമണ്ഡലീ ഭാവലക്ഷ്യമബലാലയം ഭജേ .

അല്ലികളന്യോന്യമാശ്ളേഷിച്ചു
നില്ക്കുന്ന , ആ സഹസ്രദള ദ്വാദശ ദള പത്മങ്ങളുടെ കർണ്ണികാവസ്ഥാനത്തായി , ' അ ' മുതൽ വിസർഗ്ഗംവരെ യും , ' ക ' മുതൽ ' ത ' വരേയും ' ഥ ' മുതൽ ' സ ' വരേയുമുളള വർണ്ണങ്ങളെ ക്കൊണ്ട് വെടുപ്പായി വരഞ്ഞ രേഖകളോടു കൂടിയതും , ആ ത്രികോണങ്ങ ളുടെ മൂന്നു ഭാഗങ്ങളിലുമായി പ്രകാശിയ്ക്കുന്ന ' ഹ ' ' ല ' ' ക്ഷ ' എന്നീ വർണ്ണ ങ്ങളുടെ മണ്ഡലാകാരമായ രൂപത്താൽ സ്പഷ്ടദ്യശ്യവുമായ കാമകലാരു പയായ ശക്തിയുടെ സ്ഥാനത്തെ ഞാൻ ഭജിയ്ക്കുന്നു . ' അ ' മുതൽ വിസർഗ്ഗംവരെയുളള പതിനാറുവർണ്ണങ്ങളെക്കൊണ്ട് വാമരേഖയും , ' ക ' മുതൽ ' ത ' വരെയുളള പതിനാറുകൊണ്ട് ജ്യേഷ്ഠരേഖ യും , ' ഥ ' മുതൽ ' സ ' വരയളള പതിനാറുകൊണ്ട് രൗദ്രീരേഖയും ; ഇങ്ങ നെയാണ് ത്രികോണസ്യഷ്ടി . നേരെ മുൻപിലും ഇടത്തും വലത്തുമായുളള തികാണാന്തരി ളിൽ ' ഹ ' ' ല ' ' ക്ഷ ' എന്നീ വർണ്ണങ്ങൾ മണ്ഡലാകാരത്തിലെഴുതിയിരിയ്ക്കണം . മൂന്ന് ബിന്ദുക്കളിൽ നിന്നു പൊടിച്ചു കിളുർത്ത ത്രിശതിസ്വരുപ മായ , വാമാ , ജ്യേഷ്ഠാ , രൗദി , എന്നീ പരുകളാലറിയപ്പെടുന്ന മൂന്നു രേഖകളടങ്ങിയ ത്രികോണത്തെയാണ് ' കാമകല ' എന്നു പറയുന്നത്

തത്പുടേ പടുതഡിത്കുഡാരിമ സ്പർദ്ധമാനമണിപാടലപ്രഭം . ചിന്തയാമി ഹൃദി ചിന്മയം വപുർ നാദബിന്ദുമണിപീഠമണ്ഡലം .

മു ൻ പറഞ്ഞ ( തികോ ണ ത്തിന്റെ മദ്ധ്യത്തിലായി നിർബ്ബാധം തെളിഞ്ഞ മിന്നൽപ്പിണരുകളുടെ പിംഗലവർണ്ണത്തോട് ഇടപൊരുതാൻ പോരുന്ന നിറപ്പകിട്ടാർന്ന രത്നങ്ങളാൽ പാടലവർണ്ണവും , ബോധസ്വരൂപ് വുമായ , നാദബിന്ദുക്കളോടുകൂടിയ പത്മപീഠമണ്ഡലത്തെ ഞാൻ ഹ്യദയ ത്തിൽ ധ്യാനിക്കുന്നു . നാദം ശുക്ലവർണ്ണം ; ബിന്ദു രക്തവർണ്ണം ; മണിപീഠമണ്ഡലം പാട ലവർണ്ണം ; താഴത്തുനാദം ; മുകളിൽ ബിനു ; നടുവിലായി മണിപീഠമണ്ഡലം , എന്നിങ്ങനെയാണ് ധ്യാന ക്രമം .

ഉർദ്ധ്വമസ്യ ഹുദഭൂക്ശിഖാ ത്രയം   തദ്വിലാസ പരിദ്രംഹണാസ്പദം വിശ്വഘസ്മഹച്ചിദോത്കടം            വാമൃശാമി യുഗ മാദിഹംസയോ ?

മുൻപറഞ്ഞ മണിപീഠമണ്ഡലത്തിന്റെ മുകളിലായി വഹ്‌നിബിന്ദുരേഖ , ചന്ദ്രബിന്ദുരേഖ , സൂര്യബിന്ദുരേഖ എന്നിവയോടുകൂടിയതും , അവയുടെ പ്രകാശപ്പരപ്പിന് ആസ്പദമായി നില്ക്കുന്നതും വിശ്വം മുഴുവൻ ദഹിപ്പി യ്ക്കുന്ന മഹാപ്രകാശത്താൽ ഘോരതരവുമായ ആദിഹംസങ്ങളുടെ ഇണ യേയും ഞാൻ ധ്യാനിയ്ക്കുന്നു . പ്രക്യതിപുരുഷന്മാരെത്തന്നെയാണ് താന്ത്രികന്മാർ ഹംസങ്ങളുടെ ഇണയായി കല്പിച്ചിരിക്കുന്നത് .

തത്ര നാഥചരണാരവിന്ദയോ കുങ്കുമാസവപരീമരന്ദയോ ദ്വന്ദ്വമിന്ദുമകരന്ദശീതളം
മാനസം സ്മരിതി മംഗളാസ്പദം ,

അതിൽ , കുങ്കുമച്ചാറിലാറാടിയതും ചന്ദ്രകിരണംപോലെ കൂർത്ത - സം ; കല്ല്യാണകാരണവുമായ ഭഗവാന്റെ - ഗുരുവിന്റെ - കാൽത്താരിണയെ എന്റെ മാനസം സ്മരിയ്ക്കുന്നു .

നിഷക്തമണിപാദുകാ നിയമിതൌഘകോലാഹലം സ്പുരത്കിസലയാരുണം നഖസമുല്ലസച്ചന്ദ്രകം
പരാ മൃതസരോവരോ ദിതസരോജസദ്രോചിഷം
ഭജാമി ശിരസിസ്ഥിതം ഗുരുപദാരവിന്ദദ്വയം
,

തന്നോടു ചേർന്നിരിയ്ക്കുന്ന രത്നപാടുകകളിൽ പാപവാസനകളെ മുഴുവൻ ഒടുക്കുന്നതും , പുത്തൻ തളിരുപോലെ അരുണവർണ്ണമെഴുന്നതും , നഖങ്ങളാകുന്ന ചന്ദ്രന്മാർ പ്രകാശിച്ചുകൊണ്ടിരിയ്ക്കുന്നതും , പരമാമൃതസരസ്സിൽ നിന്നുണ്ടായ താമരപ്പൂക്കളെന്നോണം ശോഭിയ്ക്കുന്നവയുമായ ഗുരു വിന്റെ- ഭഗവാന്റെ ' കാൽത്താരിണയെ ഞാൻ മുൻപറഞ്ഞ ശിരപീഠത്തിൽ ധ്യാനിയ്ക്കുന്നു . മക വിന്

പാദുകാപഞ്ചകസ്തോത്രം പഞ്ചവക്ത്രാദ്വിനിർഗ്ഗതം ഷഡാമ്നായഫലപ്രാപ്തം പ്രപഞ്ചചാതിദുർല്ലഭം

സാക്ഷാൽ ശിവനിൽ നിന്നു പറയപ്പെട്ടതായി പാദു കാപഞ്ചക സ്തോത്രം ,  ആറ് ശാസ്ത്രങ്ങളുടെയും (ആ മ്‌നായങ്ങളുടെയും ) ഫലരൂപ മാണ് . ഇത്തരമൊന്ന് പ്രപഞ്ചദുർല്ലഭം കൂടിയാണ് . 

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം