രുദ്ര പൂജ
ഭാരതീയധർമ്മ പ്രചാരസഭയുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ രുദ്രപൂജ
Part 1
ശ്രീരുദ്രം ലഘുന്യാസം
ഓം അഥാത്മാനഗ്‍മ്
ശിവാത്മാനഗ് മ്
ശ്രീ രുദ്രരൂപം ധ്യായേത്
ശുദ്ധസ്ഫടികസംകാശം
ത്രിനേത്രം പഞ്ചവക്ത്രകമ്
ഗംഗാധരം ദശഭുജം
സർവാഭരണഭൂഷിതമ്
നീലഗ്രീവം ശശാംഗാങ്കം
നാഗ യജ്ഞോപവീതിനം
വ്യാഘ്രചർമോത്തരീയം ച വരേണ്യമഭയപ്രദമ്
കമണ്ഡല്വക്ഷ സൂത്രാണാം
ധാരിണം ശൂലപാണിനമ്
ജ്വലന്തം പിംഗളജടാശിഖാ മുദ്ദ്യോതധാരിണമ്
വൃഷസ്കന്ധസമാരൂഢമ്
ഉമാദേഹാർദ്ധധാരിണം
അമൃതേനാപ്ലുതം ശാന്തം ദിവ്യഭോഗസമന്വിതമ്
ദിഗ്ദേവതാസമായുക്തം സുരാസുരനമസ്കൃതമ്
നിത്യം ച ശാശ്വതം ശുദ്ധം
ധ്രുവ-മക്ഷര-മവ്യയമ്
സർവവ്യാപിന-മീശാനം
രുദ്രം വൈ വിശ്വരൂപിണമ്
ഏവം ധ്യാത്വാ ദ്വിജഃ സമ്യക്
തതോ യജനമാരഭേത്
അഥാതോ രുദ്ര- സ്നാനാര്ചനാഭിഷേകവിധിം വ്യാഖ്യാസ്യാമഃ
ആദിത ഏവ തീര്ഥേ സ്നാത്വാ
ഉദേത്യ ശുചിഃ പ്രയതോ ഭൂത്വാ
ബ്രഹ്മചാരീ ശുക്ലവാസാ
ദേവാഭിമുഖഃ സ്ഥിത്വാ
ആത്മനി ദേവതാഃ സ്ഥാപയേത്
പ്രജനനേ ബ്രഹ്മാ തിഷ്ഠതു
പാദയോർവിഷ്ണുസ്തിഷ്ഠതു
ഹസ്തയോർ
ഹരസ്തിഷ്ഠതു
ബാഹ്വോരിന്ദ്രസ്തിഷ്ഠതു
ജഠരേfഗ്നിസ്തിഷ്ഠതു
ഹൃദയേ ശിവസ്തിഷ്ഠതു
കണ്ഠേ വസവസ്തിഷ്ഠന്തു
വക്ത്രേ സരസ്വതീ തിഷ്ഠതു
നാസികയോർവായുസ്തിഷ്ഠതു
നയനയോശ്ചന്ദ്രാദിത്യൗ തിഷ്ഠതാമ്
കര്ണയോരശ്വിനൗ തിഷ്ഠതാമ്
ലലാടേ രുദ്രാസ്തിഷ്ഠന്തു
മൂര്ധ്ന്യാദിത്യാസ്തിഷ്ഠന്തു
ശിരസി മഹാദേവസ്തിഷ്ഠതു
ശിഖായാം വാമദേവസ്തിഷ്ഠതു
പൃഷ്ഠേ പിനാകീ തിഷ്ഠതു
പുരതഃ ശൂലീ തിഷ്ഠതു
പാർശ്വയോഃ ശിവാശങ്കരൗ തിഷ്ഠതാമ്
സർവതോ വായുസ്തിഷ്ഠതു
തതോ ബഹിഃ സർവതോ fഗ്നിർജ്വാലാമാലാ-പരിവൃതസ്തിഷ്ഠതു
സർവേഷ്വങ്ഗേഷു സർവാ ദേവതാ യഥാസ്ഥാനം തിഷ്ഠന്തു
മാഗ്‍മ് രക്ഷന്തു
അഗ്നിർമേ’ വാചി ശ്രിതഃ I
വാഗ്ഹൃദ’യേ | ഹൃദ’യം മയി’ |
അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
വായുര്മേ’ പ്രാണേ ശ്രിതഃ |
പ്രാണോ ഹൃദ’യേ | ഹൃദ’യം മയി’ |
അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
സൂര്യോ’ മേ ചക്ഷുഷി ശ്രിതഃ | ചക്ഷുര്ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ചന്ദ്രമാ’ മേ മന’സി ശ്രിതഃ |
മനോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ദിശോ’ മേ ശ്രോത്രേ’ ശ്രിതാഃ |
ശ്രോത്രഗ് മ് ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ആപോ’ മേ രേത’സി ശ്രിതാഃ |
രേതോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
പൃഥിവീ മേ ശരീ’രേ ശ്രിതാഃ |
ശരീ’രഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ഓഷധി വനസ്പതയോ’ മേ ലോമ’സു ശ്രിതാഃ |
ലോമാ’നി ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ഇന്ദ്രോ’ മേ ബലേ’ ശ്രിതഃ |
ബലഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
പര്ജന്യോ’ മേ മൂര്ധ്നി ശ്രിതഃ |
മൂര്ധാ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ഈശാ’നോ മേ മന്യൗ ശ്രിതഃ | മന്യുര്ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ആത്മാ മ’ ആത്മനി’ ശ്രിതഃ |
ആത്മാ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
പുന’ര്മ ആത്മാ പുനരായു രാഗാ’ത് |
പുനഃ’ പ്രാണഃ പുനരാകൂ’തമാഗാ’ത് | വൈശ്വാനരോ രശ്മിഭിർ-വാവൃധാനഃ | അന്തസ്തി’ഷ്ഠത്വമൃത’സ്യ ഗോപാഃ
അസ്യ ശ്രീ രുദ്രാധ്യായ
പ്രശ്ന മഹാമന്ത്രസ്യ
അഘോര ഋഷിഃ,
അനുഷ്ടുപ് ചന്ദഃ,
സങ്കര്ഷണ മൂർതി സ്വരൂപോ യോfസാവാദിത്യഃ പരമപുരുഷഃ
സ ഏഷ രുദ്രോ ദേവതാ |
നമഃ ശിവായേതി ബീജമ് |
ശിവതരായേതി ശക്തിഃ |
നമഃ സോമായേതി കീലകമ് |
ശ്രീ സാംബ സദാശിവ
പ്രസാദ സിദ്ധ്യര്ഥേ
ജപേ വിനിയോഗഃ ||
ഓം അഗ്നിഹോത്രാത്മനേ
അംഗുഷ്ഠാഭ്യാം നമഃ |
ദര്ശപൂര്ണമാസാത്മനേ
തര്ജനീഭ്യാം നമഃ |
ചാതുര്-മാസ്യാത്മനേ
മധ്യമാഭ്യാം നമഃ |
നിരൂഢ പശുബന്ധാത്മനേ
അനാമികാഭ്യാം നമഃ | ജ്യോതിഷ്ടോമാത്മനേ
കനിഷ്ഠികാഭ്യാം നമഃ |
സർവ്വക്രത്വാത്മനേ കരതല
കരപൃഷ്ഠാഭ്യാം നമഃ ||
അഗ്നിഹോത്രാത്മനേ ഹൃദയായ നമഃ | ദര്ശപൂര്ണ മാസാത്മനേ ശിരസേ സ്വാഹാ | ചാതുർ-മാസ്യാത്മനേ ശിഖായൈ വഷട് | നിരൂഢ പശുബന്ധാത്മനേ കവചായ ഹുമ് | ജ്യോതിഷ്ടോമാത്മനേ നേത്രത്രയായ വൗഷട് |
സർവ്വക്രത്വാത്മനേ അസ്ത്രായ ഫട് |
ഓം ഭൂര്ഭുവസ്സുവരോമിതി ദിഗ്ബന്ധഃ ||
ധ്യാനം
ആപാതാള-നഭഃസ്ഥലാന്ത-ഭുവന-ബ്രഹ്മാണ്ഡ-മാവിസ്ഫുരത്-
ജ്യോതിഃ സ്ഫാടിക-ലിംഗ-മൗളി-വിലസത്പൂര്ണേന്ദു-വാന്താമൃതൈഃ |
അസ്തോകാപ്ലുത-മേക-മീശ-മനിശം രുദ്രാനു-വാ കാൻ ജപന്
ധ്യായേ-ദീപ്സിത-സിദ്ധയേ ധ്രുവപദം വിപ്രോfഭിഷിംചേ-ച്ചിവമ് ||
ബ്രഹ്മാണ്ഡ വ്യാപ്തദേഹാ
ഭസിതഹിമരുചാ ഭാസമാനാ ഭുജംഗൈഃ
കണ്ഠേ കാലാഃ കപര്ദാകലിത-ശശികലാ-ശ്ചണ്ഡ കോദണ്ഡഹസ്താഃ |
ത്ര്യക്ഷാ രുദ്രാക്ഷമാലാഃ പ്രകടിതവിഭവാഃ ശാംഭവാ മൂര്തിഭേദാഃ
രുദ്രാഃ ശ്രീരുദ്രസൂക്ത-പ്രകടിതവിഭവാ നഃ പ്രയച്ഛന്തു സൗഖ്യമ് ||
ഓം ഗണാനാം’ ത്വാ ഗണപതിഗ്‍മ് ഹവാമഹേ കവിം ക’വീനാമു’പമശ്ര’വസ്തമമ് | ജ്യേഷ്ഠരാജം ബ്രഹ്മ’ണാം ബ്രഹ്മണസ്പത ആ നഃ’ ശൃണ്വന്നൂതിഭി’സ്സീദ സാദ’നമ് || മഹാഗണപതയേ നമഃ ||
ശം ച’ മേ മയ’ശ്ച മേ പ്രിയം ച’ മേfനുകാമശ്ച’ മേ കാമ’ശ്ച മേ സൗമനസശ്ച’ മേ ഭദ്രം ച’ മേ ശ്രേയ’ശ്ച മേ വസ്യ’ശ്ച മേ യശ’ശ്ച മേ ഭഗ’ശ്ച മേ ദ്രവി’ണം ച മേ യന്താ ച’ മേ ധര്താ ച’ മേ ക്ഷേമ’ശ്ച മേ ധൃതി’ശ്ച മേ വിശ്വം’ ച മേ മഹ’ശ്ച മേ സംവിച്ച’ മേ ജ്ഞാത്രം’ ച മേ സൂശ്ച’ മേ പ്രസൂശ്ച’ മേ സീരം’ ച മേ ലയശ്ച’ മ ഋതം ച’ മേ fമൃതം’ ച മേfയക്ഷ്മം ച മേfനാ’മയച്ച മേ ജീവാതു’ശ്ച മേ ദീര്ഘായുത്വം ച’ മേfനമിത്രം ച മേfഭ’യം ച മേ സുഗം ച’ മേ ശയ’നം ച മേ സൂഷാ ച’ മേ സുദിനം’ ച മേ ||
PART 2
പൂർവ്വാംഗ പൂജ
1.പവിത്രീകരണം
അപവിത്ര: പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോപി വാ
യത് സ്മരേത് പുണ്ഡരീകാക്ഷം
സബാഹ്യാഭ്യന്തര ശുചിഃ
സ്വന്തം ശരീരത്തിലും പൂജാദ്രവ്യങ്ങളിലും
ജലം തളിക്കുക
2. ദീപപ്രോജ്വലനം
(ദീപം കത്തിക്കുക )
മന്ത്രം
ദീപജോതി: പരം ബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദന
ദീപോ ഹരതു മേ പാപം
ദീപജ്യോതീ നമോസ്തുതേ
3 . ആചമനം -
(കയ്യിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം കുടിക്കുക .)
മന്ത്രം
ഓം അച്യുതായ നമഃ
ഓം അനന്തായ നമഃ
ഓം ഗോവിന്ദായ നമഃ
4. ഗുരുധ്യാനം
സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാൽ പരം ബഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ
( അച്ഛൻ , അമ്മ , ഗുരുക്കന്മാർ , എന്നിവരെ മനസ്സാ നമസ്കരിച്ച് അനുവാദം വാങ്ങിക്കുക . )
5 . ആസനപൂജ -
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി കയ്യിൽ ജലമെടുത്ത് മന്ത്രം ചൊല്ലി തളിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക
"പൃഥ്വീ ത്വയാ ധൃതാ ലോകാ
ദേവി! ത്വം വിഷ്ണുനാ ധൃതാ
ത്വാം ച ധാരയമാം ദേവീ
പവിത്രം കുരു ച ആസനം"
വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക
6. ആത്മപൂജ -
(സ്വന്തം ശിരസ്സിൽ അക്ഷതം ഇടുക ) -
ദേഹോ ദേവാലയ: പ്രോക്താ
ജീവോ ദേവ: സനാതന;
ത്യജേത് അജ്ഞാന
നിർമ്മാല്യം
സോഹം ഭാവേന പുജയേത്
7. ഘണ്ഡാപൂജ
( മണിമുഴക്കി കൊണ്ട് ചൊല്ലുക)
ആഗമനാർത്ഥം തു ദേവാനാം
ഗമനാർത്ഥം തു രക്ഷസാം
കുർവ്വേ ഘണ്ഡാരവം തത്ര
ദേവതാഹ്വാനലാഞ്ജനം -
8 . ശ്രീ ഗണപതി ധ്യാനം -
ഓം ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ
വക്രതുണ്ഡ മഹാകായ
സൂര്യകോടിസമപ്രഭ
നിർവ്വിഘ്നം കുരു മേ ദേവ
സർവ്വകാര്യേഷു സർവ്വദാ
1. ദേശകാലസങ്കല്പം
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത്
മമ ഉപാത്ത സമസ്ത ദുരിതക്ഷയദ്വാരാ
ശ്രീ മഹാരുദ്രപ്രീത്യർത്ഥം അദ്യ ബ്രഹ്മണ ദ്വിതീയേ പരാർധേ ശ്വേതവരാഹകൽപേ, വൈവസ്വതമന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ, പ്രഥമേ പാദേ,
ശകാബ്ദേ അസ്മിൻ വർത്തമാനേ വ്യാവഹാരികേ പ്രഭവാദീനാം ഷഷ്ടി സംവത്സരാണാം മദ്ധ്യേ, പ്രവർതമാനേ,
( 1 ) ... പ്രസ്തുത സംവത്സരത്തിന്റെ പേര് ചേർക്കുക......നാമകേ സംവത്സരേ
( 2 ).....പ്രസ്തുത അയനത്തിന്റെ പേര് ചേർക്കുക.......അയനേ
( 3 ) ...പ്രസ്തുത മാസത്തിന്റെ പേര് ചേർക്കുക............ മാസേ
.
(4 )......പ്രസ്തുത പക്ഷത്തിന്റെ പേര് ചേർക്കുക.........പക്ഷേ
(5).....പ്രസ്തുത തിഥിയുടെ പേര് ചേർക്കുക.......... തിഥൗ
( 6 )....പ്രസ്തുത നക്ഷത്രത്തിന്റെ പേര് ചേർക്കുക...........നക്ഷത്രയുക്തായാമ്
(7 )....പ്രസ്തുത ആഴ്ചയുടെ പേര് ചേർക്കുക...........വാസരയുക്തായാമ്
ശുഭയോഗ-ശുഭ കരണ-ഏവം ഗുണവിശേഷേണ വിശിഷ്ടായാമ് അസ്യാം വർത്തമാനായാമ് ശുഭതിഥൗ
ജമ്ബൂദ്വീപേ,
ഭരതഖണ്ഡേ,
ഭാരതദേശേ
മേരോർദക്ഷിണേ പാർശ്വേ,
കേരളപ്രാന്തേ'
നഗരത്തിന്റെ / ഗ്രാമത്തിന്റെ പേര് ചേർക്കുക
....... നഗരേ / ഗ്രാമേ,
.......... ഭവനേ
നിർമിതേ, അസ്യാം
വേദ്യാമ്
അസ്മാകം സഹകുടുംബാനാം ക്ഷേമ-സ്ഥൈര്യ-വീര്യ-വിജയ -ആയുരാരോഗ്യ
ഐശ്വര്യാണാം അഭിവൃദ്ധ്യർത്ഥം ആയുഷ്മത് സൽസന്താന സമൃദ്ധ്യർത്ഥം,
ധർമ്മാർത്ഥ കാമമോക്ഷ ചതുർവിധഫലപുരു ഷാർത്ഥസിദ്ധ്യർത്ഥം,
സമസ്ത മംഗള
അവാപ്ത്യർത്ഥം,
ഇഷ്ടകാമ്യാർത്ഥ സിദ്ധ്യർത്ഥം ,
പുണ്യകാലേ
കല്പോക്തപ്രകാരേണ
ശ്രീ മഹാരുദ്രപൂജാം
അഹം കരിഷ്യേ
പുഷ്പാക്ഷതങ്ങൾ കയ്യിൽ എടുത്ത് ചൊല്ലുക
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു
പുഷ്പാക്ഷതങ്ങൾ കിണ്ടിയിൽ
ഇടുക
തീർത്ഥം തന്നെയും പുജാ വസ്തുക്കളിലും തളിക്കുക
ശ്രീ മഹാരുദ്ര ധ്യാനം
(തൊഴുതുകൊണ്ട് ചൊല്ലുക)
ധ്യാനശ്ലോകം:-
തൊഴുതുകൊണ്ട് ചൊല്ലുക
ആപാതാള-നഭഃസ്ഥലാന്ത-ഭുവന-ബ്രഹ്മാണ്ഡ-മാവിസ്ഫുരത്-
ജ്യോതിഃ സ്ഫാടിക-ലിംഗ-മൗലി-വിലസത്പൂര്ണേന്ദു-വാന്താമൃതൈഃ
അസ്തോകാപ്ലുത-മേക-മീശ-മനിശം രുദ്രാനു-വാകാംജപന്
ധ്യായേ-ദീപ്സിത-സിദ്ധയേ ധ്രുവപദം വിപ്രോfഭിഷിഞ്ചേ-ച്ഛിവമ്
ബ്രഹ്മാണ്ഡ വ്യാപ്തദേഹാ
ഭസിതഹിമരുചാ
ഭാസമാനാ ഭുജംഗൈഃ
കണ്ഠേ കാലാഃ കപർദാ
കലിത-ശശികലാ-ശ്ചണ്ഡ കോദണ്ഡഹസ്താഃ |
ത്ര്യക്ഷാ രുദ്രാക്ഷമാലാഃ
പ്രണതഭയഹരാ:
ശാംഭവാ മൂര്തിഭേദാഃ
രുദ്രാഃ ശ്രീരുദ്രസൂക്ത-
പ്രകടിതവിഭവാ
നഃ പ്രയച്ഛന്തു സൗഖ്യമ്
ഷോഡശോപചാര പൂജ
ആവാഹനം
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത് ചെയ്യുക
ആവാഹനം
1. നമസ്തേ രുദ്രമന്യവേ ഉതോ ത ഇഷ വേ നമഃ,
നമസ്തേ അസ്തു ധന്വനേ ബാഹുഭ്യാം ഉത തേ നമഃ !
ഓം നമോ ഭഗവതേ രുദ്രായ
ഓം ഭൂർ ഭുവ സ്വരോം അസ്മിൻ ലിംഗേ സാംഗം സ- ശക്തി പരിവാരം സായുധം മഹാദേവം , ശിവം , ശംഭും , കപർദ്ധിം , നീലലോഹിതം , ഈശാനം , വിജയം , ഭീമം , ദേവദേവം, ഭവോത്ഭവം ആദിത്യാത്മക രൂദ്രം ഏകാദശ രുദ്രാൻശ്ച ധ്യായാമി ആവാഹയാമി!!
സ്വാമിൻ സർവ്വജഗന്നാഥ!
യാവത് പൂജാവസാനകം .
താവത് ത്വം പ്രീതിഭാവേന
ലിംഗേ സ്മിൻ സന്നിധിം കുരു .
ആദിത്യാത്മകരുദ്രസ്യ പ്രാണാൻ പ്രതിഷ്ഠാപയാമി
(പുഷ്പം സമർപ്പിക്കുക )
2. യാ ത ഇഷു: ശിവതമാ
ശിവം ബഭൂവ തേ ധനു :
ശിവാ ശരവ്യാ യാ തവ
തയാ നോ രുദ്ര മൃഡയ
ഓം നമോ ഭഗവതേ രുദ്രായ
സദ്യോജാതായ വൈ നമോ നമ: . രത്നസിംഹാസനം സമർപ്പയാമി
(പുഷ്പം സമർപ്പിക്കുക)
3.യാ തേ രുദ്ര ശിവാ തനൂരഘോരാ f പാപകാശിനീ
തയാ നസ്തനുവാ ശന്തമയാ
ഗിരിശന്താഭിചാകശീഹി
ഓം നമോ ഭഗവതെ രുദ്രായ
ഭവേ ഭവേ നാതിഭവേ ഭവസ്വമാം
പാദയോ: പാദ്യം സമർപ്പയാമീ
(ജലം സമർപ്പിക്കുക )
4.യാമിഷും ഗിരിശന്ത ഹസ്തേ ബിഭർഷ്യസ്തവേ . ശിവാങ്ഗിരിത്ര താം കുരു മാ ഹിഗ്ങ്സീ: പുരുഷം ജഗത് .
ഓം നമോ ഭഗവതേ രുദ്രായ
ഭവോദ്ഭവായ നമഃ .
അർഘ്യം സമർപ്പയാമി .
(ജലം സമർപ്പിക്കുക )
ശിവേന വചസാ ത്വാ
ഗിരിശാ ച്ഛാ വദാമസി .
യഥാ നസ്സർവ്വ മിജ്ജഗദ്
യക്ഷ്മഗം സുമനാ അസത് .
ഓം നമോ ഭഗവതെരുദ്രായ .
വാമദേവായ നമ:
ആചമനീയം സമർപ്പയാമി
(ജലം സമർപ്പിക്കുക )
അദ്ധ്യവോചദധിവക്താ
പ്രഥമോ ദൈവ്യോ ഭിഷക് .
അഹീഗ്ംശ്ച സർവ്വാഞ്ജംഭയൻ
സർവ്വാശ്ച യാതുധാന്യ : .
ഓം നമോ ഭഗവതെ രുദ്രായ .
ജ്യേഷ്ഠായ നമ:
മധുപർക്കം സമർപ്പയാമി .
(തേൻ സമർപ്പിക്കുക )
അസൌ യസ്താമ്രോ അരുണ
ഉത ബഭ്രൂസ്സുമംഗല :
യേ ചേമാംഗം രുദ്രോ അഭിതോ
ദിക്ഷു ശ്രിതാ സ്സഹസ്രശോ f
വൈഷാഗം ഹേഡ ഈമഹേ
ഓം നമോ ഭഗവതെ രുദ്രായ
ശ്രേഷ്ഠായ നമ:
സ്നാനം സമർപ്പയാമി
(ജലം സമർപ്പിക്കുക )
സ്നാനാനന്തരം ആചമനീയം സമർപ്പയാമി
(ജലം സമർപ്പിക്കുക )
അസൌ യോfവസർപ്പതി
നീലഗ്രീവോ വിലോഹിത :
ഉതൈനം ഗോപാ
അദൃശന്നദൃശന്നുദഹാര്യ:
ഉതൈനം വിശ്വോ ഭൂതാനി
സ ദൃഷ്ടോ മൃഢയാതി ന:
ഓം നമോ ഭഗവതെ രുദ്രായ രുദ്രായ നമ:
വസ്ത്രോത്തരീയം സമർപ്പയാമി
(വസ്ത്രം സമർപ്പിക്കുക )
നമോ അസ്തു നീലഗ്രീവായ സഹസ്രാക്ഷായ മീഡുഷേ
അഥോ യേ അസ്യ സത്വാനോfഹം
തേഭ്യോfകരന്നമ:
ഓം നമോ ഭഗവതെ രുദ്രായ
കാലായ നമ:
യജ്ഞോപവീതാഭരണാനി സമർപ്പയാമി
(യജ്ഞോപവീതം സമർപ്പിക്കുക )
10.പ്രമുഞ്ച ധന്വനസ്ത്വമുഭയോരാർത്നിയോർജ്യാം യാശ്ച തേ ഹസ്ത ഇഷവ :
പരാ താ ഭഗവോ വപ
ഓം നമോ ഭഗവതെ രുദ്രായ കലവികരണായ നമഃ ,
ഗന്ധാൻ ധാരയാമി .
ഗന്ധോപരി അക്ഷതാൻ സമർപ്പയാമി
(അക്ഷതം സമർപ്പിക്കുക )
അവതത്യ ധനുസ്ത്വഗ്ം
സഹസ്രാക്ഷ ശതേഷുധേ .
നിശീർയ ശല്യാനാം മുഖാ
ശിവോ നസ്സുമനാ ഭവ .
ഓം നമോ ഭഗവതെ രുദ്രായ
ബലവികരണായ നമ :
പുഷ്പാണി സമർപ്പയാമീ
(പുഷ്പം സമർപ്പിക്കുക )
അംഗപൂജ
(പുഷ്പം സമർപ്പിക്കുക)
ഓം ഭവാന്യൈ നമ:
ഭവായ നമ:
പാദൗ പൂജയാമി
ഓം ജഗൻമാത്രേ നമ:
ജഗത് പിത്രെ നമ:
ജംഘേ പൂജയാമി
ഓം മൃഡാന്യൈ നമ:
മൃഡായ നമ:
ജാനുനീ പൂജയാമി
ഓം രുദ്രാണ്യൈ നമ:
രുദ്രായ നമ:
ഊരും പൂജയാമി
ഓം കരാള്യൈ നമ:
കാലാന്തകായ നമ:
കടീം പൂജയാമി
ഓം നഗേന്ദ്രകന്യകായൈ നമ:
നാഗേന്ദ്രാഭരണായ നമ:
നാഭീം പൂജയാമി
ഓം സ്തവ്യായൈ നമ:
സ്ത പ്രിയായ നമ:
സ്തനൗ പൂജയാമി
ഓം ഭവനാശിന്യൈ നമ:
ഭവനാശനായ നമ:
ഭുജദ്വയം പുജയാമി
ഓം മായായൈ നമ:
മഹേശ്വരായ നമ:
മുഖമണ്ഡലം പൂജയാമി
ഓം ലളിതായൈ നമ:
ലാസ്യപ്രിയായ നമ:
ലലാടം പൂജയാമി
ഓം സർവേശ്വര്യൈ നമ:
സർവ്വേശ്വരായ നമ:
സർവ്വാണി അംഗാനി പൂജയാമി
( ശേഷം മണി മുഴക്കിക്കൊണ്ട് മന്ത്രം ചൊല്ലി
ധൂപം കാണിക്കുക)
വിജ്യം ധനു : കപർദ്ദിനോ
വിശല്യോ ബാണവാഗ് മ് ഉത
അനേശന്നസ്യേഷവ
ആഭുരസ്യ നിഷങ്ഗഥി:
ഓം നമോ ഭഗവതെ രുദ്രായ
ബലായ നമ: ധൂപമാഘ്രാപയാമി .
( മണി മുഴക്കിക്കൊണ്ട്
ദീപം കാണിച്ച് ചൊല്ലുക)
യാ തേ ഹേതിർമീഡുഷ്ടമ
ഹസ്തേ ബഭൂവ തേ ധനു :
തയാfസ്മാൻ വിശ്വതസ്ത്വമയക്ഷ്മയാ
പരിബ്ഭുജ
ഓം നമോ ഭഗവതെ രുദ്രായ
ബലപ്രമഥനായ നമ:
ദീപം ദർശയാമി
ധൂപദീപാനന്തരം ആചമനീയം
സമർപ്പയാമി
(ജലം സമർപ്പിക്കുക)
നിവേദ്യം:-
നിവേദ്യങ്ങൾ ഭഗവാന് മുന്നിലേക്ക് നീക്കിവെച്ചു ജലം തളിച്ച് ശുദ്ധമാക്കി പൂവിട്ട് അലങ്കരിച്ച് ചൊല്ലുക
നമസ്തേ അസ്ത്വായുധായാനാതതായ ധൃഷ്ണവേ
ഉഭാഭ്യാമുത തേ നമോ ബാഹുഭ്യാം തവ ധന്വനേ
ഓം നമോ ഭഗവതെ രുദ്രായ
സർവ്വഭൂതദമനായ നമ:
ദിവ്യാന്നം ,കദളീഫലം, ക്ഷീരപായസം, സർവ്വം ഭക്ഷ്യം
മഹാനൈവേദ്യം നിവേദയാമി
(പുഷ്പം കയ്യിലെടുത്ത്
മന്ത്രം ചൊല്ലി 6 പ്രാവശ്യമായി
നിവേദ്യത്തെ ഉഴിഞ്ഞ് ദേവന് സമർപ്പിക്കുക )
ഓം പ്രാണായ സ്വാഹാ
ഓം അപാനായ സ്വാഹാ
ഓം വ്യാനായ സ്വാഹാ
ഓം ഉദാനായ സ്വാഹാ
ഓം സമാനായ സ്വാഹാ
ഓം നമ: സ്വാഹാ
മന്ത്രം ചൊല്ലി 5 പ്രാവശ്യം
ജലം സമർപ്പിക്കുക
1.മധ്യേ മധ്യേ അമൃതപാനീയം സമർപ്പയാമി
2,അമൃതാപിധാനമസി
3.ഹസ്തപ്രക്ഷാളനം സമർപ്പയാമി
4. പാദപ്രക്ഷാളനം സമർപ്പയാമി
5 .നൈവേദ്യാനന്തരം ആചമനീയം
സമർപ്പയാമി
15. ഓം ഭൂർ ഭുവ: സ്സുവ :
പരിതേ
ധന്വനോ ഹേതിരസ്മാൻ
വൃണക്തു വിശ്വത : അഥോ യ ഇഷുധിസ്തവാരേ
അസ്മന്നി ധേഹി തമ്
ഓം നമോ ഭഗവതെ രുദ്രായ
മനോന്മനായ നമ:
കർപ്പൂരതാംബൂലം നിവേദയാമി
(വെറ്റില പാക്ക് സമർപ്പിക്കുക )
ഉത്തരപൂജ
രാജോപചാരപൂജ
( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
ഓം നമോ ഭഗവതെ രുദ്രായ
ഛത്രം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
ചാമരം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
ഗീതം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
ഗാനം സമർപ്പയാമീ
ഓം നമോ ഭഗവതെ രുദ്രായ
നൃത്തം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
വാദ്യം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
ആന്തോളികം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
അശ്വം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
ഗജം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
രഥം സമർപ്പയാമി
ഓം നമോ ഭഗവതേ രുദ്രായ
സമസ്തരാജോപചാരാന് ദേവോപചാരാന്
മന്ത്രോപചാരാൻ സമർപ്പയാമി .
പുഷ്പാഞ്ജലി ചെയ്യുക - ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
പുഷ്പാഞ്ജലി ചെയ്യേണ്ടുന്ന ആളുടെ നക്ഷത്രം പറയുക
......നക്ഷത്ര ജാതസ്യ
പുഷ്പാഞ്ജലി ചെയേണ്ടുന്ന
ആളുടെ പേര് പറയുക
...........നാമധേയസ്യ
അസ്യ ലഗ്നസ്യ , കുടുംബസ്യ അനുകൂലം പ്രയച്ഛ പ്രയച്ഛ , പ്രതികൂലം നാശയ നാശയ , സർവ്വകാര്യാണി സാധയ സാധയ , സർവ്വ ശ്രത്രൂൻ നാശയ നാശയ , സർവ്വരോഗാൻ നികൃന്തയ നികൃന്തയ , സർവ്വത്ര വിജയം പ്രയച്ഛ പ്രയച്ഛ ,
ഓം ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഊർവ്വാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാമൃതാത്
( രുദ്രം,ചമകം തുടങ്ങിയ മന്ത്രങ്ങളെ കൊണ്ട് പുഷ്പാഞ്ജലി ചെയ്യാവുന്നതാണ് )
ക്ഷമാപ്രാർത്ഥന
( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
കായേന വാചാ
മനസേന്ദ്രിയൈർവാ-
ബുദ്ധ്യാത്മനാ വാ
പ്രകൃതേഃ സ്വഭാവാത്
കരോമി യദ്ധ്യത്
സകലം പരസ്മൈ
മഹാദേവായേതി
സമർപ്പയാമി
കുലദേവതായേതി സമർപ്പയാമി ഗ്രാമദേവതായേതി സമർപ്പയാമി
പുഷ്പാക്ഷതം സമർപ്പിക്കുക
അന്യഥാ ശരണം നാസ്തി,
ത്വമേവ ശരണം പ്രഭോ!
തസ്മാത് കാരുണ്യ-ഭാവേന,
ക്ഷമസ്വ പരമേശ്വര!
കര- ചരണ -കൃതം വാ
കായജം കർമ്മജം വാ,
ശ്രവണ-നയനജം വാ
മാനസം വാപരാധം
വിഹിതമവിഹിതം വാ,
സർവ്വമേതത് ക്ഷമസ്വ,
ജയ ജയ കരുണാബ്ധേ,
ശ്രീ മഹാ ദേവ ശംഭോ!
ആവാഹനം ന ജാനാമി,
ന ജാനാമി വിസർജനം
പൂജാകർമ്മം ന ജാനാമി,
ക്ഷമസ്വ പരമേശ്വര!
മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം മഹേശ്വര!
യത്പുജിതം മയാ ദേവ!
പരിപൂർണ്ണം തതസ്തു തേ
കർപ്പൂരം കത്തിക്കുക .
( മണി മുഴക്കി കർപ്പൂര ആരതി ഉഴിയുക )
16. നമസ്തേ
അസ്തു ഭഗവൻ
വിശ്വേശ്വരായ
മഹാദേവായ
തൃയംബകായ
ത്രിപുരാന്തകായ
ത്രികാഗ്നികാലായ
കാലാഗ്നിരുദ്രായ
നീലകണ്ഠായ
മൃത്യുഞ്‌ജയായ
സർവ്വേശ്വരായ
സദാശിവായ
ശ്രീമന്മഹാദേവായ നമ:
മഹാദേവാദിഭ്യോ രുദ്രേഭ്യോ നമ:
സർവോപചാരാർത്ഥേ കർപ്പൂരനീരാഞ്‌ജനം പ്രദർശയാമി
കർപ്പൂരം കത്തിച്ച് കാണിക്കുക
പ്രദക്ഷിണ നമസ്കാരം ചെയ്യുക
യാനി കാനി ച പാപാനി
ജന്മാന്തരകൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ
ദിശാ നമസ്കാരം ചെയ്യുക
പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാനമസ്കാരം ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് .
കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നിലനിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങളോടും ആത്മാർത്ഥമായി നന്ദി പറയുക .
മന്ത്രം- ഓം സൂര്യായ നമഃ
അഗ്നികോൺ
( തെക്ക്- കിഴക്ക് ഭാഗം )
നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക .
സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയുള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക .
ഓം അഗ്നയേ നമ
തെക്കു ഭാഗം
നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും
വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക .
ഓം പിതൃഭ്യോ നമഃ
നീർഋതി കോൺ -
( തെക്ക് പടിഞ്ഞാറ് ഭാഗം )
നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ
പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക .
ഓം വരുണായ നമഃ
വായുകോൺ
( വടക്കുപടിഞ്ഞാറ് ഭാഗം )
തേനീച്ച മുതൽ ഗരുഡൻ വരെയുള്ള വായുവിൽ പറക്കുന്ന ,പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമിയിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക .
ഓാം വായവേ നമഃ
വടക്ക് ഭാഗം :
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വെച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്തഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക .
ഓം സോമായ നമഃ
ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:
ഈശാന കോൺ
( വടക്കുകിഴക്ക് )
ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധിക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം ധാരണം ചെയ്യുന്ന ദേവന്മാർ, സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .1
ഓം ഈശാനായ നമ :
വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '
എല്ലാവർക്കും തീർത്ഥവും
പുഷ്പവും
പ്രസാദവും കൊടുക്കുക
പീഠത്തിൽ നിന്ന് ഒരു പൂവെടുത്ത്
ഘ്രാണിക്കുക (മണപ്പിക്കുക ) ദേവന്റെ വർദ്ധിച്ച ചൈതന്യം
തന്റെ ശരീരത്തിൽ ലയിക്കുന്നത് അനുഭവിക്കുക
കണ്ണുകൾ അടച്ചു വെച്ച് താൻ ദേവനായി
എന്ന് അനുഭവിക്കുക
ശരീരത്തിലെ ഉയർന്ന ഊർജ്ജാവസ്ഥ ശ്രദ്ധിക്കുക
ആനന്ദം അനുഭവിക്കുക
കഴിയുന്നത്ര സമയം ആധ്യാനാവസ്ഥയിൽ
ഇരിക്കുക
നിർവ്വാണാഷ്ടകം
മനോ ബുധ്യഹങ്കാര
ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വാ
ന ച ഘ്രാണനേത്ര
ന ച വ്യോമ ഭൂമിർ
ന തേജോ ന വായുഃ
ചിദാനന്ദ രൂപഃ
ശിവോഹം ശിവോഹം
ന ച പ്രാണ സംജ്ഞോ
ന വൈപംച വായുഃ
ന വാ സപ്തധാതുർ
ന വാ പഞ്ച കോശാഃ
നവാക്പാണി പാദൗ
ന ചോപസ്ഥ പായൂ
ചിദാന്ദ രൂപഃ
ശിവോഹം ശിവോഹം
ന മേ ദ്വേഷരാഗൗ
ന മേ ലോഭമോഹോ
മദോ നൈവ മേ
നൈവ മാത്സര്യഭാവഃ
ന ധർമോ ന ചാർധോ
ന കാമോ ന മോക്ഷഃ
ചിദാന്ദ രൂപഃ
ശിവോഹം ശിവോഹം
ന പുണ്യം ന പാപം
ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീർത്ഥം
ന വേദാ ന യജ്ഞഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
ന മൃത്യുർ ന ശങ്കാ
ന മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ
ന ബന്ധുർ ന മിത്രം ഗുരുർനൈവ ശിഷ്യഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
അഹം നിർവികല്പോ നിരാകാര രൂപോ
വിഭൂത്വാച്ച സർവത്ര സർവേന്ദ്രിയാണാം
ന വാ ബന്ധനം
നൈവ മുക്തി ന ബന്ധഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
ശേഷം
എല്ലാവരും ചേർന്ന്
ഭജനകൾ പാടുക
ലിംഗാഷ്ടകം
ബ്രഹ്മമുരാരി സുരാര്‍ച്ചിതലിംഗം
നിര്‍മ്മലഭാസിത ശോഭിതലിംഗം
ജന്‍മജദു:ഖവിനാശകലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
ദേവമുനി പ്രവരാര്‍ച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദര്‍പവിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
സര്‍വ്വസുഗന്ധി സുലേപിതലിംഗം
ബുദ്ധിവിവര്‍ദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിതലിംഗം
തത്പ്രണമാമി സദാ ശിവലിംഗം
കനകമഹാമണി ഭൂഷിതലിംഗം
ഫണിപതിവേഷ്ടിത ശോഭിതലിംഗം
രക്ഷസുയജ്ഞ വിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
കുങ്കുമ ചന്ദന ലേപിതലിംഗം
പങ്കജഹാര സുശോഭിതലിംഗം
സഞ്ചിതപാപ വിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം
ദേവഗണാര്‍ച്ചിത സേവിതലിംഗം
ഭക്ത്യാ ഭാവസുഭാവിത ലിംഗം
ദിനകരകോടി പ്രഭാകര ലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
അഷ്ടദളോപരി വേഷ്ടിത ലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്ര വിനാശന ലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
സദ്ഗുരു സുരവര പൂജിത ലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരാത്പരം പരമാത്മകലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവന്നിധൌ
ശിവലോകമവാപ്നോദി
ശിവനേ സഹ മോദതേ.
Comments
Post a Comment