കാല സങ്കർഷിണി

കാല സങ്കർഷിണി 

ശ്രീ കാല സങ്കർഷിണി ദേവിയും, കശ്മീർ ശൈവ ദർശനത്തിന്റെ 12 കാളി ഗുപ്‌ത വിദ്യകളും

തന്ത്രശാസ്ത്രം അതി വിപുലമാണ്.
അതിൽ അനേക മാർഗങ്ങളും ദേവതാ സ്വരൂപങ്ങളും ഉണ്ട്.
അതിൽ സപ്ത മാർഗം മുഖ്യമാണ്
വൈദികം
വൈഷ്ണവം 
ശൈവം
ദക്ഷിണ ശാക്തം
വാമം
സിദ്ധാന്തം
കൌളം

ഇങ്ങനെ ക്രമത്തിൽ മാർഗങ്ങൾ ഉണ്ട്.
അതിൽ കൌള മാർഗം സർവോപരി ആണ്.
പിന്നെ വരുന്ന മാർഗം ആണ് സിദ്ധാന്തം.
ഇതിൽ സിദ്ധാന്തം, കൌളം എന്നീ മാർഗങ്ങളുടെ മിശ്ര രൂപമാണ് എന്നു കാശ്മീർ ശൈവദർശനത്തെ പറയാം. കാശ്മീർ ശൈവ ദർശനത്തിൽ സ്പന്ദദർശനം, പ്രത്യഭിജ്ഞാദർശനം എന്ന് രണ്ടു തരത്തിലുണ്ട് സ്പന്ദദർശനത്തിൽ മോക്ഷത്തിന് മൂന്ന് ഉപായങ്ങളാണ് പ്രധാനമായി പറയുന്നതു ആണവം, ശാക്തം, ശാംഭവം

കാശ്മീരി ശൈവ ദർശനത്തിൽ അനവധി ഉപാസന ക്രമങ്ങൾളുണ്ട് ,അതിൽ മുഖ്യമായ ഒന്നാണ് ദ്വാദശ കാളി സാധന. ഈ ദ്വാദശ കാളി സാധന കശ്മീർ ക്രമ സമ്പ്രദായത്തിലെ മുഖ്യ ഉപാസന കൂടിയാണ്

ഈ ദ്വാദശ കാളി ഉപാസനയിൽ പരമമായ രൂപം ആണ് ശ്രീ കാല സങ്കർഷിണി ദേവി.
കാളി അവിടെ 12കാളി രൂപത്തിൽ പ്രപഞ്ച സൃഷ്ടി, സ്ഥിതി, സംഹാര എന്നിവ ചെയുന്നു എന്ന് ക്രമസിദ്ധാന്തം ,

ദ്വാദശ കാളി 

സൃഷ്ടി കാളി
രക്‌ത കാളി
സ്ഥിതി നാശ കാളി
യമ കാളി
സംഹാര കാളി
മൃത്യു കാളി
രുദ്ര കാളി
മാർത്താണ്ഡ കാളി
പരമാർക്ക കാളി
കാലാഗ്നി രുദ്ര കാളി
മഹാകാല കാളി
മഹാഭൈരവ് ഘോര ചണ്ഡ് കാളി

ഇവരുടെയൊക്കെ പൂർണ രൂപമായി കാല സങ്കർഷിണി കാളി 

സൃഷ്ടി കാളി -എല്ലാ ബ്രഹ്മാണ്ഡത്തിന്റെയും ഉത്ഭവ കാരണം

രക്‌ത കാളി -ഈ ബ്രഹ്മാണ്ഡത്തിന്റെ സ്ഥിതി ക്ക് കാരണം.

സ്ഥിതി നാശ കാളി -സ്ഥിതി നാശോന്മുഖമാക്കുന്ന ശക്തി.

യമ കാളി -കാല ചക്രത്താൽ സംഹാരം ആരംഭിക്കുന്ന ശക്തി

സംഹാര കാളി -സംഹാര ത്തിന്റെ മധ്യ അവസ്ഥ.

മൃത്യു കാളി -സംഹാര ത്തിന്റെ അന്ത്യ അവസ്ഥ.

രുദ്ര കാളി -സംഹാര ചക്ര ത്തിനെ പോലും നശിപ്പിച്ച സർവ്വത്തിനെ ശൂന്യത്തിൽ നായികയാകുന്ന ശക്തി.

മാർത്താണ്ഡ കാളി -സകല ഊർജത്തിനെ തന്നിൽ ലയിപ്പിക്കുന്ന ശക്തി.

പരമാർക്ക കാളി -സർവ്വത്തിന്റെ അന്ത്യത്തിലുള്ള മഹാശൂന്യത യുടെ ഹേതു

കാലാഗ്നിരുദ്ര കാളി -മഹാപ്രളയത്തിനു ഹേതുവായ ശക്തി.

മഹാകാല കാളി -മഹാകാല ചക്രത്തിന്റെ അധീശ്വരിയായ ശക്തി.

മഹാ ഭൈരവ് ഘോര ചണ്ഡകാളി -ഇത് ബ്രഹ്മാണ്ഡത്തിന്റെ മൂലതത്വം, cosmic point. എന്നും പറയാം

ഇതിന്റെ ഒക്കെ മൂലഹേതുവായ പരാശക്തിയാണ് കാലസങ്കർഷിണി കാളി.
ദേവി ഈ ബ്രഹ്മാണ്ഡ ചക്രത്തെ 12 കാളി രൂപങ്ങളാൽ പ്രവർത്തിപ്പിക്കും.

കാലത്തിനും മഹാകാല ത്തിനും അപ്പുറമായ പരാശക്തി അതാണ് കാല സങ്കർഷിണി ദേവി.

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം