അഗ്നിഹോത്രം
അഗ്നിഹോത്രം
അഗ്നിഹോത്രത്തിൻ്റെ സാമഗ്രികൾ:-
1.ഹോമകുണ്ഡം
2. കത്തിക്കാനുള്ള വിറക്
3.ഹോമിക്കാൻ നെയ്യ്
4. ഒരു ചാൺ നീളമുള്ള ചമതകൾ -3
5. ഒരു കിണ്ടിയിൽ ജലം
6. പഞ്ചപാത്രം
7. ഉപസ്തരണി = ഉദ്ധരണി
8. ഒരു നിലവിളക്ക്
9. ആജ്യസ്ഥാലീ ( നെയ് പാത്രം)
10. സ്രുവം
11. തീപ്പെട്ടി
12. കൈതുക്കാൻ തോർത്ത്
13. ഒരു താലം / പ്ലേറ്റ്
14. നെയ്യിൽ നനച്ച അഞ്ചു തിരികൾ ഒരുമിച്ചാക്കി വെക്കുക.
15 വിളക്കിലേക്കുള്ള എണ്ണ.l
ക്രിയാ :-
ഗായത്രീജപത്തിനും
സന്ധ്യാവന്ദനത്തിനും ശേഷം
അഗ്നിഹോത്രത്തിനു തയ്യാറാവുക.
1. കിഴക്കോട്ട് ഇരിക്കാൻ പാകത്തിന് ഒരു ഇരിപ്പിടം തയ്യാറാക്കി, അതിൽ,സുഖമായി നിവർന്ന് ഇരിക്കുക.
2. തൊട്ടു മുന്നിൽ ഹോമകുണ്ഡം വെക്കുക.
3. കുണ്ഡത്തിൻ്റെ വലതുഭാഗത്ത് (തെക്കു കിഴക്കു കോണിൽ =അഗ്നികോണിൽ) നിലവിളക്ക് എണ്ണയൊഴിച്ച് തിരിയിട്ടു വെക്കുക.
4. കുണ്ഡത്തിനും കർമ കർത്താവിനും ഇടയിൽ,
ഹോമത്തിനു പാകത്തിന് സാധനങ്ങൾ ക്രമീകരിച്ചു
വെക്കുക.
1. വെള്ളം നിറച്ച കിണ്ടി
2. പഞ്ചപാത്രം + ഉദ്ധരണി
3 കൈ കഴുകി ഒഴിക്കാൻ ഒരു പാത്രം
4.ആജ്യസ്ഥാലീ
5.സ്രുവം
6. ഏറ്റവും വലതുവശത്ത്
താലത്തിൽ, വിറക്, മൂന്നു ചമതകൾ, കത്തിക്കാനുള്ള തിരികൾ അഞ്ചെണ്ണം ചേർന്നവ, തീപ്പെട്ടി, കൈ തുടക്കാൻ തുണി എന്നിവ വെക്കുക.
5. നിവർന്നിരുന്ന്, കണ്ണുകളടച്ച്,അട്ടം പിടിച്ചു കൊണ്ട് ദേശകാലസങ്കല്പം
ചെയ്യുക.
1. ദേശകാലസങ്കല്പ്പം :
ഓം. തത് സത് ശ്രീ ബ്രഹ്മണ ദ്വിതീയേ
പരാർഥേ ശ്വേതവരാഹകൽപേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ പ്രഥമേ പാദേ
അസ്മിന് വർതമാനേ വ്യാവഹാരികാണാം ഷഷ്ഠി സംവത്സരാണാം മധ്യേ
പ്രവർതമാനേ
( 1 ) ..നാമകേ സംവത്സരേ
( 2 ) ...........അയനേ
( 3 ) ... .........ഋതൗ
( 4 )........... മാസേ
( 5 ).............പക്ഷേ
( 6 )........... നക്ഷത്രേ
( 7 )..........ശുഭതിഥൗ
( 5 )........... വാസരേ
ജംബൂദ്വീപേ
ഭരതഖണ്ഡേ
ഭാരതദേശേ
മേരോർദക്ഷിണേ
പാർശ്വേ
മലയാളരാജ്യേ
കേരളാഖ്യേ
പരശുരാമക്ഷേത്രേ
...... മണ്ഡലേ
......... നഗരേ /ഗ്രാമേ
......... ഭവനേ / സംസ്ഥായാമ്
വിശ്വകല്യാണാർഥം
അഹം...... നാമക:/നാമികാ
പ്രാതരഗ്നിഹോത്രം / സായം അഗ്നിഹോത്രം/പ്രാത:സ്വയമഗ്നിഹോത്രം
കരിഷ്യേ
6. തീർഥമുണ്ടാക്കുക:-
വലതു മോതിരവിൽ കിണ്ടിയിലെ ജലത്തിൽ മുക്കിപ്പിടിച്ചു കൊണ്ട്, ഇടതു കൈ വലത്തെ നെഞ്ചിൽ കമിഴ്ത്തി, വിരലഗ്രങ്ങൾ വലത്തെ ബാഹുമൂലത്തിൽ തൊടീച്ചു കൊണ്ട്, മന്ത്രം ചൊല്ലിയ ശേഷം, മോതിരവിരൽ കിണ്ടിയിലെ ജലത്തിൽ മൂന്നു പ്രാവശ്യം വലത്തോട്ട് ഇളക്കുക.
''ഓമ്
ഇമാ ആപശ്ശിവാ: സന്തു
ശുഭാശ്ശുദ്ധാശ്ച നിർമലാ:
പാവനാശ്ശീതളാശ്ചൈവ
പൂതാസ്സുര്യസ്യ രശ്മിഭി: ''
7. ആപ്യായിക്കുക:-
കിണ്ടിയുടെ മുരലിൽ കൂടി
വലത്തെ ഉള്ളം കയ്യിൽ ജലമെടുത്ത്, കൈക്കുമ്പിൾ ഇടത്തോട്ടുചരിച്ച്, മന്ത്രാവസാനം വെള്ളം കിണ്ടിയിലേക്ക് ഒഴിക്കുക.ഇത് മൂന്നു പ്രാവശ്യം ചെയ്യണം.
വെള്ളമെടുക്കുക.
ജപിക്കുക.
ഓമ്
ആപ: സ്ഥ യുഷ്മാഭി: സർവാൻ കാമാനവാപ്നവാനി
ജലം കിണ്ടിയിലേക്ക് ഒഴിക്കുക.
വെള്ളം രണ്ടാമത് എടുക്കുക.
ജപിക്കുക:-
''സമുദ്രം വ: പ്രഹിണോമി സ്വാം യോനിമഭിഗച്ഛത ''
ജലം കിണ്ടിയിലേക്ക് ഒഴിക്കുക.
വെള്ളം മൂന്നാമതെടുക്കുക.
ജപിക്കുക:-
''അരിഷ്ടാ അസ്മാകം വീരാ മാ പരാസേചി മത്പയ: ''
ജലം കിണ്ടിയിലേക്ക് ഒഴിക്കുക.
കിണ്ടിയിൽ നിന്ന് പഞ്ച പാത്രത്തിലേക്ക് ജലമെടുക്കുക.
ആചമനം (കുടിക്കൽ)
പഞ്ചപാത്രത്തിൽ നിന്ന്, ഉദ്ധരണി ഉപയോഗിച്ച്, വലതു കയ്യിൽ ജലമെടുത്ത്, മൂന്നു പ്രാവശ്യം മന്ത്രം ചൊല്ലി കുടിക്കുക.
ജലമെടുക്കുക.
മന്ത്രം ജപിക്കുക.
''ഓമ് അമൃതോപസ്തരണമസി സ്വാഹാ ''
കുടിക്കുക.
രണ്ടാമത് ജലമെടുക്കുക.
ജപിക്കുക.
''ഓമ്.. അമൃതാപിധാനമസി സ്വാഹാ ''
കുടിക്കുക.
മൂന്നാമതു ജലമെടുക്കുക.
ജപിക്കുക.
''ഓം സത്യം യശ: ശ്രീർമയി ശ്രീ: ശ്രയതാം സ്വാഹാ ''
കുടിക്കുക.
ഒരു പ്രാവശ്യം കൈ കഴുകി തുടക്കുക.
ആചമനം കഴിഞ്ഞു.
അങ്ഗസ്പർശ: അഥവാ
അങ്ഗന്യാസ:
ഇടതു കയ്യിൽ ,ഉദ്ധരണി ഉപയോഗിച്ച് അല്പം ജലമെടുക്കുക.
വലതു കയ്യിൻ്റെ അനാമികാമധ്യമകൾ (മോതിരവിരലും നടുവിരലും) ഉപയോഗിച്ച്, അവയുടെ അഗ്രം, ഇടതു കയ്യിലെ ജലത്തിൽ മുക്കി, താഴെ നിർദ്ദേശിക്കുന്ന അങ്ഗങ്ങളെ= അവയവങ്ങളെ, ആദ്യം വലതും പിന്നെ ഇടതുമായി സ്പർശിക്കുക.
1.ഓം വാങ്മ ആസ്യേfസ്തു.
( ആദ്യം വായിൻ്റെ വലതും പിന്നെ ഇടതും)
2.ഓം നസോർമേ പ്രാണോfസ്തു
( ആദ്യം വലതു മൂക്കിലും പിന്നെ ഇടതു മൂക്കിലും)
3. ഓമ് അക്ഷ്ണോർമേ ചക്ഷുരസ്തു
( ആദ്യം വലതുകണ്ണിലും പിന്നെ ഇടതുകണ്ണിലും)
4.ഓം കർണയോർമേ ശ്രോത്രമസ്തു
( ആദ്യം വലതു ചെവിയിലും പിന്നെ ഇടതു ചെവിയിലും)
5.ഓം ബാഹ്വോർമേ ബലമസ്തു
( ആദ്യം വലതു ബാഹുവിലും പിന്നെ ഇടതു ബാഹുവിലും )
6.ഓമ് ഊർവ്വോർമ
ഓജോfസ്തു
( ആദ്യം വലതു തുടയിലും പിന്നെ ഇടതു തുടയിലും)
7.ഓമ് അരിഷ്ടാനി മേfങ്ഗാനി തനൂസ്തന്വാ മേ സഹ സന്തു.
(മുഴുവൻ ശരീരത്തിലും ജലം തളിക്കുക.
അഥേശ്വരസ്തുതിപ്രാർഥനോപാസനാ:
(അഥ= ഇവിടുന്നങ്ങോട്ട്,
ഈശ്വര..... നോപാസനാ: = ഈശ്വരനെ സ്തുതിക്കുകയും അവനോടു പ്രാർഥിക്കുകയും അവനെ ഉപാസിക്കുകയും ചെയ്യാൻ ഉതകുന്നതായ മന്ത്രങ്ങളെ ശ്രദ്ധാഭക്തികളോടെ നമുക്കു പാഠം ചെയ്യാം.)
1.ഓം വിശ്വാനി ദേവ സവിതർ ദുരിതാനി പരാസുവ. യദ്ഭദ്രം തന്ന ആസുവ
2.ഹിരണ്യഗർഭ: സമവർതതാഗ്രേ ഭൂതസ്യ ജാത: പതിരേക ആസീത്.
സ ദാധാര പൃഥിവീം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ.
3.യ ആത്മദാ ബലദാ യസ്യ വിശ്വ ഉപാസതേ പ്രശിഷം യസ്യ ദേവാ:
യസ്യ ഛായാfമൃതം യസ്യ മൃത്യു: കസ്മൈ ദേവായ ഹവിഷാ വിധേമ.
4.യ: പ്രാണതോ നിമിഷതോ മഹിത്വൈക ഇദ്രാജാ ജഗതോ ബഭൂവ. യ ഈശേ അസ്യ ദ്വിപദശ് ചതുഷ്പദ: കസ്മൈ ദേവായ ഹവിഷാ വിധേമ.
5.യേന ദ്യൗരുഗ്രാ പൃഥിവീ ച ദൃഢാ യേന സ്വ: സ്തഭിതം യേന നാക:
യോ അന്തരിക്ഷേ രജസോ വിമാന: കസ്മൈ ദേവായ ഹവിഷാ വിധേമ.
6. പ്രജാപതേ ന ത്വദേതാന്യന്യോ വിശ്വാ ജാതാനി പരി താ ബഭൂവ. യത്കാമാസ്തേ ജുഹുമസ്തന്നോ അസ്തു വയം സ്യാമ പതയോ രയീണാമ്.
7.സ നോ ബന്ധുർജനിതാ സ വിധാതാ ധാമാനി വേദ ഭുവനാനി വിശ്വാ.യത്ര ദേവാ അമൃതമാന ശാനാസ്തൃതീയേ ധാമന്നധ്യൈരയന്ത.
8. അഗ്നേ നയ സുപഥാ രായേ അസ്മാന് വിശ്വാനി ദേവ വയുനാനി വിദ്വാന്.യുയോധ്യസ്മ ജ്ജുഹുരാണമേനോ ഭൂയിഷ്ഠാന്തേ നമ ഉക്തിം വിധേമ.
ഹോമാരംഭം:-
പ്രണവവും വ്യാഹൃതികളും ചൊല്ലി നിലവിളക്കു കത്തിക്കുക.
''ഓം.. ഭൂർഭുവ:സ്വ: ''
വിളക്കിൽ നിന്ന് തിരി കത്തിച്ചു പിടിച്ച്, അടുത്ത മന്ത്രം ജപിക്കുക.
''ആദധേ'' എന്നു ചൊല്ലുന്നിടത്ത്, കുണ്ഡത്തിൽ വെക്കുക.
''ഓം.. ഭൂർഭുവ:സ്വർദ്യൗരിവ
ഭൂമ്നാ പൃഥിവീവ വരിമ്ണാ.
തസ്യാസ്തേ പൃഥിവി ദേവയജനി
പൃഷ്ഠേfഗ്നിമന്നാദമന്നാദ്യായാദധേ'
അഗ്നി വെച്ച്, ചെറിയ വിറകു പൂളുകൾ വെച്ച് അഗ്നി തെളിയിക്കുക.
ഓമ്...
ഉദ്ബുധ്യസ്വാഗ്നേ പ്രതിജാഗൃഹി
ത്വമിഷ്ടാപൂർത്തേ സഗ്ങ് സൃജേഥാമയം ച. അസ്മിന്ത്
സധസ്ഥേ അധ്യുത്തരസ്മിന് വിശ്വേദേവാ യജമാനശ്ച സീദത.
ഒരു ചമതയെടുത്ത് കടയും തലയും നെയ്യിൽ മുക്കി മന്ത്രാവസാനം അഗ്നിയിൽ ഹോമിക്കുക.
മന്ത്രം:-
ഓമ്...
അയന്ത ഇധ്മ ആത്മാ ജാതവേദസ്തേനേധ്വസ്വ
വർധസ്വ ചേദ്ധ വർധയ.
ചാfസ്മാന് പ്രജയാ പശുഭിർബ്രഹ്മവർചസേനാന്നാദ്യേന സമേധയ സ്വാഹാ
(ചമത അഗ്നിക്കു സമർപ്പിക്കുക. ഒരു സ്രുവം = സ്പൂൺ നെയ്യ് വീഴ്ത്തുക. സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചുകൊണ്ട്,
ഇദമഗ്നയേ ജാതവേദസേ
ഇദന്ന മമ.
എന്നു പറയുക.
രണ്ടാം ചമതയെടുത്ത്, കടയും തലയും നെയ്യിൽ മുക്കി ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട്,മന്ത്രം ചൊല്ലുക.
മന്ത്രം:-
ഓം...
സമിധാഗ്നിം ദുവസ്യത ഘൃതൈർ ബോധയതാതിഥിമ്.ആസ്മിന് ഹവ്യാ ജുഹോതന സ്വാഹാ
ഇദമഗ്നയേ ഇദന്ന മമ.
സുസമിദ്ധായ ശോചിഷേ ഘൃതം തീവ്രം ജുഹോതന. അഗ്നയേ ജാതവേദസേ സ്വാഹാ
(ചമത സമർപ്പിക്കുക.
ഒരു സ്രുവം നെയ്യു വീഴ്ത്തുക.)
സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട്,
ഇദമഗ്നയേ ജാതവേദസേ ഇദന്ന മമ.
എന്നു ചൊല്ലുക.
മൂന്നാമത്തെ ചമതയെടുത്ത്, കടയും തലയും നെയ്യിൽ മുക്കി,
ഹൃദയത്തോട് ചേർത്തു പിടിച്ചു കൊണ്ട് മന്ത്രം ചൊല്ലുക.
ഓം...
തന്ത്വാ സമിദ്ഭിരങ്ഗിരോ ഘൃതേന
വർദ്ധയാമസി.ബൃഹച്ഛോചാ
യവിഷ്ഠ്യ സ്വാഹാ
(ചമത അഗ്നിയിൽ സമർപ്പിച്ച്, ഒരു സ്രുവം നെയ്യു വീഴ്ത്തി, സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട്,
ഇദമഗ്നയേfങ്ഗിരസേ ഇദന്ന മമ.
എന്നു പറയുക.
ആജ്യസ്ഥാലിയിലെ നെയ്യ് ഹോമാഗ്നിയിൽ ഉരുക്കുക.
നെയ്യ് ഉരുകിക്കഴിഞ്ഞാൽ,
''അയന്ത ഇധ്മ'' എന്ന മന്ത്രം അഞ്ചുരു ആവർത്തിച്ചു ചൊല്ലി.സ്വാഹാന്തത്തിൽ ഹോമിക്കുക. ഹോമാനന്തരം സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ച്, ഉദ്ദേശത്യാഗം ചെയ്യുക.
ഓമ്...
അയന്ത ഇധ്മ ആത്മാ ജാതവേദസ്തേനേധ്വസ്വ
വർധസ്വ ചേദ്ധ വർധയ.
ചാfസ്മാന് പ്രജയാ പശുഭിർബ്രഹ്മവർചസേനാന്നാദ്യേന സമേധയ സ്വാഹാ
(സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട്)
ഇദമഗ്നയേ ജാതവേദസേ ഇദന്ന മമ.
ഓമ്...
അയന്ത ഇധ്മ ആത്മാ ജാതവേദസ്തേനേധ്വസ്വ
വർധസ്വ ചേദ്ധ വർധയ.
ചാfസ്മാന് പ്രജയാ പശുഭിർബ്രഹ്മവർചസേനാന്നാദ്യേന സമേധയ സ്വാഹാ
(സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട് )
ഇദമഗ്നയേ ജാതവേദസേ ഇദന്ന മമ.
ഓമ്...
അയന്ത ഇധ്മ ആത്മാ ജാതവേദസ്തേനേധ്വസ്വ
വർധസ്വ ചേദ്ധ വർധയ.
ചാfസ്മാന് പ്രജയാ പശുഭിർബ്രഹ്മവർചസേനാന്നാദ്യേന സമേധയ സ്വാഹാ
(സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട് )
ഇദമഗ്നയേ ജാതവേദസേ ഇദന്ന മമ.
ഓമ്...
അയന്ത ഇധ്മ ആത്മാ ജാതവേദസ്തേനേധ്വസ്വ
വർധസ്വ ചേദ്ധ വർധയ.
ചാfസ്മാന് പ്രജയാ പശുഭിർബ്രഹ്മവർചസേനാന്നാദ്യേന സമേധയ സ്വാഹാ
(സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട് )
ഇദമഗ്നയേ ജാതവേദസേ ഇദന്ന മമ.
ഓമ്...
അയന്ത ഇധ്മ ആത്മാ ജാതവേദസ്തേനേധ്വസ്വ
വർധസ്വ ചേദ്ധ വർധയ.
ചാfസ്മാന് പ്രജയാ പശുഭിർബ്രഹ്മവർചസേനാന്നാദ്യേന സമേധയ സ്വാഹാ
(സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട് )
ഇദമഗ്നയേ ജാതവേദസേ ഇദന്ന മമ.
ഇപ്രകാരം അഞ്ച് ആഹുതികൾ നല്കിയ ശേഷം
യജ്ഞകുണ്ഡത്തിൻ്റെ നാലു ഭാഗത്തും ജലം വീഴ്ത്തുക.
ആദ്യം
കുണ്ഡത്തിൻ്റെ വലതുഭാഗത്ത്
(തെക്ക്)പടിഞ്ഞാറുനിന്ന് കിഴക്കോട്ട് -
മന്ത്രം:-
ഓമ് അദിതേfനുമന്യസ്വ
രണ്ടാമത്
കുണ്ഡത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത്,
വലതു നിന്ന് ഇടത്തോട്ട്
മന്ത്രം:-
ഓമ് അനുമതേfനുമന്യസ്വ
മൂന്നാമത് |
കുണ്ഡത്തിൻ്റെ വടക്കുഭാഗത്ത്,
പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
മന്ത്രം:-
ഓം സരസ്വത്യനുമന്യസ്വ
നാലാമത്
കുണ്ഡത്തിൻ്റെ ഈശാനകോണു (വടക്കു കിഴക്കേകോണു)മുതൽ പ്രദക്ഷിണമായി ഈശാനകോണു വരെ ധാരയായി ജലം വീഴ്ത്തുക.
മന്ത്രം:-
ഓം...
ദേവ സവിത: പ്രസുവ യജ്ഞം പ്രസുവ യജ്ഞപതിം ഭഗായ.
ദിവ്യോ ഗന്ധർവ: കേതപൂ: കേതം
ന: പുനാതു വാചസ്പതിർവാചം ന: സ്വദതു.
(ജലം വീഴ്ത്തിയ ശേഷം, അപ്രദക്ഷിണമായി കയ്യ് ഈശാന കോണുവരെ തിരികെ കൊണ്ടുവന്നശേഷം എടുക്കുക.)
(ഹോമകുണ്ഡത്തിലെ അഗ്നിയിൽ ഹോമിക്കാനുള്ള നെയ്യ് ഉരുക്കുക.)
ഇനി ആഘാരാവാജ്യഭാഗാഹുതികൾ
എന്നു പറയുന്ന നാല് ആഹുതികൾ ചെയ്യണം.
ആദ്യത്തെത് പ്രജാപതിക്കാണ്.
അത്, വായുകോണിൽ നിന്ന് അഗ്നികോണിലേക്കാണ് ഒഴിക്കേണ്ടത്.
മന്ത്രം:-
ഓം..... പ്രജാപതയേ സ്വാഹാ
ഇതിൽ 'പ്രജാപതയേ ' എന്നത് മനസ്സിൽ ഉച്ചരിക്കുക. ഓങ്കാരവും സ്വാഹാകാരവും മാത്രം ഉറക്കെ ചൊല്ലുക.
(സ്രുവം ഹൃദയത്തോട് അടുപ്പിച്ചു പിടിച്ചു കൊണ്ട് )
ഇദം പ്രജാപതയേ ഇദന്ന മമ എന്നു പറയുക.
രണ്ടാമത്തെ ആഹുതി ഇന്ദ്രനാണ്. അത് കുണ്ഡത്തിൽ, നിർഋതി കോണിൽ നിന്ന് ഈശാന കോണിലേക്കു നല്കണം.
മന്ത്രം:-
ഓമ് ഇന്ദ്രായ സ്വാഹാ
ഇതിൽ 'ഇന്ദ്രായ' എന്നത് പതുക്കെയും, ഓങ്കാരവും
സ്വാഹാകാരവും ഉറക്കെയും ചൊല്ലണം.
(സ്രുവം ഹൃദയത്തോട് അടുപ്പിച്ചു പിടിച്ചു കൊണ്ട് )
ഇദമിന്ദ്രായ ഇദന്ന മമ
എന്നു പറയുക.
മൂന്നാമത്തെ ആഹുതി അഗ്നിക്കാണ്.
അത് കുണ്ഡത്തിൽ ഇടതു ഭാഗത്ത് നീളത്തിൽ നല്കണം.
മന്ത്രം:-
ഓമ് അഗ്നയേ സ്വാഹാ
(സ്രുവം ഹൃദയത്തോട് അടുപ്പിച്ചു പിടിച്ചു കൊണ്ട് )
ഇദമഗ്നയേ ഇദന്ന മമ
എന്നു പറയുക.
നാലാമത്തെ ആഹുതി സോമനുള്ളതാണ്.
അത് കുണ്ഡത്തിൽ വലതു ഭാഗത്ത് നല്കണം.
മന്ത്രം:-
ഓം സോമായ സ്വാഹാ
(സ്രുവം ഹൃദയത്തോട് അടുപ്പിച്ചു പിടിച്ചു കൊണ്ട് )
ഇദം സോമായ ഇദന്ന മമ
എന്നു പറയുക.
ഇതോടെ ആഘാരാവാജ്യഭാഗാഹുതികൾ കഴിഞ്ഞു.
ഇനി പ്രാത:കാലീന അഗ്നിഹോത്രത്തിൻ്റെ നാല് ഘൃതാഹുതികൾ അർപ്പിക്കണം.
ഒന്നാമത്തെത് :-
''ഓം സൂര്യോ ജ്യോതി: ജ്യോതി: സൂര്യ: സ്വാഹാ ''
രണ്ടാമത്തെത് :-
''ഓം സൂര്യോ വർചോ ജ്യോതിർവർച: സ്വാഹാ''
മൂന്നാമത്തെത് :-
''ഓം ജ്യോതി: സൂര്യ: സൂര്യോ ജ്യോതി: സ്വാഹാ ''
നാലമത്തെത് :-
''ഓം സജൂർദേവേന സവിത്രാ സജൂരുഷസേന്ദ്രവത്യാ, ജുഷാണ: സൂര്യോ വേതു സ്വാഹാ ''
(വൈകിട്ടാണെങ്കിൽ ഈ നാലു മന്ത്രങ്ങൾക്കു പകരം ഇനിപ്പറയുന്ന നാലു മന്ത്രങ്ങളാണ് വിനിയോഗിക്കേണ്ടത്.)
സായം അഗ്നിഹോത്രത്തിൻ്റെ നാലു മന്ത്രങ്ങൾ:-
ഒന്നാമത്തെത്:-
''ഓമ് അഗ്നിർജ്യോതിർജ്യോതിരഗ്നി:
സ്വാഹാ ''
രണ്ടാമത്തെത് :-
''ഓമ് അഗ്നിർവർചോ ജ്യോതിർവർ ച: സ്വാഹാ ''
മൂന്നാമത്തെത് :-
''ഓമ് അഗ്നിർജ്യോതിർജ്യോതിരഗ്നി:
സ്വാഹാ ''
(ഈ മൂന്നാമത്തെ മന്ത്രത്തിൻ്റെ വിനിയോഗത്തിൽ ഓങ്കാരവും സ്വാഹാകാരവും ഉറക്കെ ചൊല്ലുക, ഇടയിലെ മന്ത്രഭാഗം മനസ്സിൽ ചൊല്ലുക.)
നാലാമത്തെ മന്ത്രം :-
''ഓം സജൂർദേവേന സവിത്രാ സജൂരാത്ര്യേന്ദ്രവത്യാ ജുഷാണോ
അഗ്നിർവേതു സ്വാഹാ ''
ഇനി മഹാവ്യാഹൃത്യാഹുതികൾ നാലെണ്ണം ചെയ്യണം.
ഒന്നാമത്തെത്
''ഓം ഭൂരഗ്നയേ പ്രാണായ സ്വാഹാ ''
നെയ്യു വീഴ്ത്തി, സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട്,
''ഇദമഗ്നയേ പ്രാണായ ഇദന്ന മമ ''
എന്നു ചൊല്ലുക.
രണ്ടാമത്തെത്
''ഓം ഭുവർവായവേfപാനായ സ്വാഹാ''
നെയ്യു വീഴ്ത്തി, സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട്,
''ഇദം വായവേfപാനായ ഇദന്ന മമ ''
എന്നു ചൊല്ലുക.
മൂന്നാമത്തെത്
''ഓം സ്വരാദിത്യായ വ്യാനായ സ്വാഹാ ''
നെയ്യു വീഴ്ത്തി, സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട്,
''ഇദമാദിത്യായ വ്യാനായ ഇദന്ന മമ ''
എന്നു ചൊല്ലുക.
നാലാമത്തെത്
''ഓം
ഭൂർഭുവ:സ്വരഗ്നിവായ്വാദിത്യേഭ്യ: പ്രാണാപാനവ്യാനേഭ്യ: സ്വാഹാ ''
നെയ്യു വീഴ്ത്തി, സ്രുവം ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ട്,
''ഇദമഗ്നിവായ്വാദിത്യേഭ്യ: പ്രാണാ പാനവ്യാനേഭ്യ ഇദന്ന മമ ''
എന്നു ചൊല്ലുക.
അടുത്ത നാലു മന്ത്രങ്ങളാൽ നെയ്യു ഹോമിക്കുക.
ഒന്നാമത്തെത്
''ഓമ് ആപോ ജ്യോതീ രസോfമൃതം
ബ്രഹ്മഭൂർഭുവ:സ്വരോം സ്വാഹാ ''
രണ്ടാമത്തെത്
''ഓം യാം മേധാം ദേവഗണാ: പിതരശ്ചോപാസതേ,തയാ മാമദ്യ
മേധയാഗ്നേ മേധാവിനം കുരു സ്വാഹാ ''
മൂന്നാമത്തെത്
ഓം വിശ്വാനി ദേവ സവിതർ ദുരിതാനി പരാസുവ, യദ്ഭദ്രം തന്ന ആസുവ സ്വാഹാ ''
നാലാമത്തെത്
ഓമ് അഗ്നേ നയ സുപഥാ രായേ അസ്മാന് വിശ്വാനി ദേവ
വയുനാനി വിദ്വാന്, യുയോധ്യസ്മജ്ജുഹുരാണമേനോ
ഭൂയിഷ്ഠാന്തേ നമ ഉക്തിം വിധേമ
സ്വാഹാ ''
തുടർന്ന്
ഗായത്രീമന്ത്രത്താൽ മൂന്ന് ആഹുതികൾ നല്കണം.
''ഓം.. ഭൂർഭുവ:സ്വ:
തത്സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി.
ധിയോ യോ ന: പ്രചോദയാത് സ്വാഹാ ''
''ഓം.. ഭൂർഭുവ:സ്വ:
തത്സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി.
ധിയോ യോ ന: പ്രചോദയാത് സ്വാഹാ ''
''ഓം.. ഭൂർഭുവ:സ്വ:
തത്സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി.
ധിയോ യോ ന: പ്രചോദയാത് സ്വാഹാ ''
മൂന്നു പ്രാവശ്യം സ്രുവം നിറച്ച് നെയ്യെടുത്ത്, പൂർണാഹുതി അർപ്പിക്കുക.
''ഓം സർവം വൈ പൂർണം സ്വാഹാ ''
''ഓം സർവം വൈ പൂർണം സ്വാഹാ ''
''ഓം സർവം വൈ പൂർണം സ്വാഹാ ''
സ്രുവം വെച്ച്, കുണ്ഡത്തിലെ അഗ്നിയെ ഒരുമിച്ചു ചേർത്ത്,
കൈവെള്ള അഗ്നിയിൽ ചൂടാക്കി, മന്ത്രം ചൊല്ലി, ജലം തൊട്ട് മുഖത്തു സ്പർശിക്കുക അഥവാ ഘ്രാണിക്കുക =മണക്കുക.
''ഓം മേധാം മേ ദേവ: സവിതാ ആ ദധാതു ''
''ഓം മേധാം മേ ദേവീ സരസ്വതീ ആദധാതു ''
''ഓം മേധാം മേ അശ്വിനൗ ദേവാവാധത്താം പുഷ്കരസ്രജൗ''
ഹോമകുണ്ഡത്തിൽ നിന്ന്,അല്പം കരിയെടുത്ത്,
''ഓം ത്ര്യായുഷം ജമദഗ്നേ: ''
എന്നു ചൊല്ലി നെറ്റിയിൽ തൊടുക.
''കശ്യപസ്യ ത്ര്യായുഷമ്''
എന്നു ചൊല്ലി കഴുത്തിൽ തൊടുക.
''യദ്ദേവേഷു ത്ര്യായുഷമ്''
എന്നു ചൊല്ലി നെഞ്ചിൽ തൊടുക.
'' തന്നോ അസ്തു ത്ര്യായുഷം''
എന്നു ചൊല്ലി വലതു ഭുജത്തിലും ഇടതു ഭുജത്തിലും തൊടുക.
ഇതി സായംപ്രാതരഗ്നിഹോത്രമ്
(സായം പ്രാതരഗ്നിഹോത്രം കഴിഞ്ഞു.)
ഹോമകുണ്ഡം, വിളക്ക്, പാത്രങ്ങൾ, ആസനം എന്നിവ എടുത്ത് ശുദ്ധി ചെയ്ത് വെക്കുക. നിലം വൃത്തിയാക്കണം.
ശുഭമ്
Comments
Post a Comment