നീതി ശതകം
ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടിൽ, മദ്ധ്യഭാരതത്തിലെ ഒരു രാജാവും മഹാനായ കവിയും യോഗിയുമായ ഭർത്തൃഹരി, തൻ്റെ വിഖ്യാതമായ
'നീതിശതകം' എന്ന ഗ്രന്ഥത്തിൽ പറയുന്നു.
( ശ്ലോകം 75)
ഏതേ സത് പുരുഷാഃ
പരാർത്ഥഘടകാഃ
സ്വാർത്ഥാൻ പരിത്യജ്യ യേ
സാമാന്യസ്തു പരാർത്ഥമുദ്യമഭൃതഃ
സ്വാർത്ഥാ വിരോധേന യേ
തേfമീ മാനവരാക്ഷസാഃ
പരഹിതം
സ്വാർത്ഥായ നിഘ്നന്തി യേ
യേ തു ഘ്നന്തി നിരർത്ഥകം പരഹിതം
തേ കേ ന ജാനീമഹേ.
സാരം:-
സ്വന്തം താൽപര്യങ്ങൾപോലും ബലികഴിച്ചും മറ്റുള്ളവർക്കു ഗുണം ചെയ്യുന്ന സൽപുരുഷന്മാർ ഉണ്ട്.
സ്വന്തം താൽപര്യങ്ങൾക്കു
ദോഷം വരുത്താതെ
മറ്റുള്ളവർക്കു ഗുണം
വരുന്നതിനുവേണ്ടി
പ്രയത്നിക്കുന്നവരാണ്
സാമാന്യജനങ്ങൾ.
മനുഷ്യരൂപത്തിലുള്ള രാക്ഷസന്മാരാണ് സ്വന്തം
താൽപര്യങ്ങൾ നിലനിർത്താൻ വേണ്ടി
മറ്റുള്ളവരുടെ നന്മയെ
ഹനിക്കുന്നവർ.
അഹോ കഷ്ടം! സ്വന്തമായി ഒന്നും നേടാനില്ലാഞ്ഞിട്ടും മറ്റുള്ളവർക്കു തിന്മ ചെയ്യുന്നവരെ എന്തുപേരിൽ
വിളിക്കണമെന്നു ഞാൻ അറിയുന്നില്ല!
Comments
Post a Comment