കർക്കിടക മാസ വാവുബലി

കർക്കിടകമാസ വാവ് ബലി പാർവ്വണശ്രാദ്ധം . 🕉🕉🕉🕉🕉🕉🕉🕉 ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ പാർവ്വണശ്രാദ്ധം. തലേ നാൾ ഒരിക്കലുണ്ട് വ്രതശുദ്ധിയോടെ മേൽപ്പറഞ്ഞ ദിനം രാവിലെ 4.00മണി മുതൽ 8.00മണി വരെയുള്ള സമയം സ്വന്തം ഭവനങ്ങളിൽ ശ്രാദ്ധ കർമ്മം അനുഷ്ഠിക്കുന്നത് ശ്രേയസ്‌കരമാകുന്നു. ഏറ്റവും ലളിതമായി, ഭംഗിയായി, ശാസ്ത്രീയമായി, ബലി ഇടാനുള്ള ക്രമമാണ് ഇവിടെ വിവരിക്കുന്നത് . സ്വന്തം വീട്ടിൽ ബലികർമ്മം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ശ്രാദ്ധത്തിന് ഒരുക്കേണ്ട ക്രമം എള്ള്, ചെറൂള, അക്ഷതം, ചന്ദനം, കിണ്ടി ,തുളസി, ചോറുരുള, കൂർച്ചം, പവിത്രം ഒരു ചാൺ നീളത്തിൽ മുറിച്ച 21 ദർഭപ്പുല്ല് എന്നീ വസ്തുക്കൾ ഒരുക്കിവെക്കുക. ഒരു നിലവിളക്കിൽ അഞ്ചു തിരിയിട്ട് കത്തിച്ചു വെച്ച്,സ്വസ്ഥമായി തെക്കോട്ട് തിരിഞ്ഞ്, ഏറ്റവും സുഖകരമായ രീതിയിൽ ഇരിയ്ക്കുക. 1. ദേശ കാല സങ്കല്പം കൈകൾ കൂപ്പി ഹൃദയത്തോടു ചേർത്തുവച്ച് കണ്ണുകൾ അടച്ചുവച്ച് നട്ടെല്ലു നിവർത്തി ഓം തത് സത് ശ്രീ ബ്രഹ്മണഃ ദ്വിതീയേ പരാർധേ, ശ്വേതവരാഹകല്പേ, വൈവസ്വതമന്വന്തരേ, അഷ്ടാവിംശതിതമേ കലിയുഗേ കലിപ്രഥമേ പാദേ ശകവർഷേ,വ്യ...