വ്യഥ ഗീത
വ്യാഥ ഗീത എന്ന പേരിൽ മഹാഭരതത്തിലെ വാന പർവ്വത്തിൽ ഒരു ബ്രാഹ്മചാരിയായ ബ്രാഹ്മണന് അറിവുപകർന്നുകൊടുക്കുന്ന ഒരുവ്യാഥനെ ( ഇറച്ചിവെട്ടുകാരൻ , കശാപ്പുകാരൻ ) കുറിച്ച് പറയുന്നുണ്ട് .
മഹർഷിമാർക്കേണ്ടയൻ യുധിഷ്ഠരനോട് പറയുന്നതാണ് സന്ദർഭം
ബ്രാഹ്മചാരിയായ അതേ സമയം ഗർവ്വിഷ്ഠനുമായ ബ്രാഹ്മണൻ
വിനീതനായ വ്യാഥനിൽ നിന്നും ധർമ്മത്തെക്കുറിച്ച് പഠിക്കുന്നതായി നമ്മൾക്ക് കാണാം.
ഒരു കർമ്മമല്ല കർമഫലം തീരുമാനിക്കുന്നത്
ആ കർമ്മം ചെയ്യുമ്പോൾ ചെയ്യുന്ന വ്യക്തിയുടെ ഭാവമാണ് എന്നതാണ് വ്യാഥൻ വിശദീകരിക്കുന്നത്
ഒരു കർമ്മം എങ്ങനെ ചെയ്യുന്നു . എന്നതിനെ അനുസരിച്ചാണ് അതിന്റെ മഹത്വം നിലകൊള്ളുന്നത്
ഒരു ദിവസം ബ്രാഹ്മണനായ ബ്രഹ്മചാരി ഒരു നദിയിൽ കുളി കഴിഞ്ഞ് തർപ്പണം ചെയ്യാനായി കൈയ്യിൽ ജലം എടുത്തപ്പോൾ
ആകാശത്തിലൂടെ പറന്നു പോവുകയായിരുന്നു ഒരു തിത്തിരിപ്പക്ഷി ജലത്തിലേക്ക് കഷ്ടിച്ചു കുപിതനായ ബ്രഹ്മചാരി ദേഷ്യത്തോടെ കൂടി നോക്കിയപ്പോൾ
ആ പക്ഷേ കത്തി ചാരമായി താഴെ വീണു തൻറെ തപോബലം കൊണ്ടാണോ ദേഷ്യത്തോടെ കൂടി നോക്കിയപ്പോൾ തിത്തിരിപ്പക്ഷികത്തിച്ചാമ്പലായി അത് എന്ന് മനസ്സിലാക്കിയബ്രഹ്മചാരിക്ക്
തൻറെ കഴിവിലും തപസ്സിലും വലിയ അഹങ്കാരം ഉണ്ടായി
അതിനുശേഷം അദ്ദേഹം ഭിക്ഷക്കായി ഒരു വീട്ടിൽ ചെന്നു .
"ഭവതി ഭിക്ഷാംദേഹി "
എന്ന് ഉച്ചത്തിൽ പറഞ്ഞു രോഗിയായ ഭർത്താവിനെ ശുശ്രൂഷിക്കുകയായിരുന്ന ഭാര്യ
കാത്തിരിക്കാൻ പറഞ്ഞു .
തൻറെ കഴിവിൽ അഹങ്കാരം ഉണ്ടായിരുന്ന ബ്രഹ്മചാരി
"നിനക്ക് എന്റെ തപശക്തിയെപ്പറ്റി അറിയില്ല എന്ന ഗർവ്വോടെ കുറച്ചുകൂടി ശബ്ദത്തിൽ "ഭവതി ഭിക്ഷാംദേഹി" എന്ന് വീണ്ടും പറഞ്ഞു
ശബ്ദ വ്യത്യാസത്തിൽ നിന്നും ബ്രഹ്മചാരിയുടെ ഗർവ്വ് മനസ്സിലാക്കിയ
ആ അമ്മ
"എന്നെ ദഹിപ്പിക്കാൻ ഞാൻ തിത്തിരി പക്ഷി അല്ല "
എന്ന് പറഞ്ഞു
ഇതുകേട്ട് ബ്രഹ്മചാരി അത്ഭുതപരതന്ത്രനായി ചോദിച്ചു .
നദിയിൽ നടന്ന സംഭവം ഭവതി എങ്ങനെ അറിഞ്ഞു ? .
വീട്ടമ്മപറഞ്ഞു
"ഞാൻ തപസ്സനുഷ്ഠിക്കയോ ധ്യാനത്തിലിരിക്കയോചെയ്തിട്ടില്ല . എന്നാൽ എന്നിൽ നിക്ഷിപ്തമായ ചുമതലകൾ ഞാൻ മുഴുവൻ ഹൃദയത്തോടും സന്തോഷത്തോടും ചെയ്യുന്നു . അത് കൊണ്ട് എനിക്ക് നിങ്ങളുടെ ചിന്തകൾ അറിയാൻ കഴിയുന്നു "
മിഥിലയിലുള്ള തന്റെ ഗുരുവിന്റെ അടുത്ത് പോയി ചോദിക്കു , നിങ്ങൾക്ക് എല്ലാറ്റിനും മറുപടി കിട്ടും
അമ്മയിൽ നിന്നും വിലാസവും വാങ്ങി ബ്രഹ്മചാരി ഗുരുനാഥനെ കാണാൻ പുറപ്പെട്ടു അദ്ദേഹം മിഥിലയിൽ ഉള്ള ഒരു ചന്തയിലെ
ഒരു ഇറച്ചിവെട്ടുകാരൻ ആയിരുന്നു. ഇറച്ചിവെട്ടുകാരനായ മനുഷ്യനെ കണ്ട ആ ബ്രഹ്മചാരിയുടെ മനസ്സിൽ അഹങ്കാരം തോന്നി തിരിച്ചുപോവാൻ തുടങ്ങിയബ്രഹ്മചാരി യോട് വ്യാഥൻ പറഞ്ഞു
" ഞാൻ തിത്തിരി പക്ഷിയോ അമ്മയോ അല്ല "
ഇത് കേട്ട് എടാ പരമ ചാരി സാരി അദ്ഭുതത്തോടുകൂടി ഇറച്ചിവെട്ടുകാര നടുത്തു പോയി നമസ്കരിച്ചു കൊണ്ട് ചോദിച്ചു
ഇത്രയും വൃത്തികെട്ട ജോലി ചെയ്യുന്ന അങ്ങ് എങ്ങനെ ജ്ഞാനിയായി .
വ്യാഥൻ പറഞ്ഞു . എന്റെ കർമ്മമനുസരിച്ച് ഞാൻ ജനിച്ച സാഹചര്യത്തിലെ ജോലി ഞാൻ ചെയ്യുന്നു . എനിക്ക് ബോധോദയം ലഭിക്കുന്നതിന് മുമ്പും ഞാൻ ചെയ്തിരുന്നത് ഇതേ പ്രവൃത്തി തന്നെയാണ്
എന്നാൽ എനിക്ക് ബോധോദയം ഉണ്ടായതിനുശേഷവും ഞാൻ ഇതേ പ്രവൃത്തിയാണ് ചെയ്യുന്നത്
പക്ഷേ നേരത്തെ എനിക്ക് കർതൃത്വം ഉണ്ടായിരുന്നുഎന്നാൽ ഇപ്പോൾ ഞാൻ കർതൃത്വം ഇല്ലാതെ സാക്ഷി ബോധത്തിലാണ് കാര്യങ്ങൾ ചെയ്യുന്നത് .
ചെയ്യുന്ന പ്രവർത്തികൾ മാറ്റുക എന്നതല്ല പ്രധാനം ബോധത്തിൽ മാറ്റം വരുക എന്നതാണ്
കർതൃത്വ തോടുകൂടി ചെയ്യുന്ന കർമ്മങ്ങൾക്ക് ആണ് കർമ്മഫലം അനുഭവിക്കേണ്ടത് എന്നിലൂടെ ചെയ്യപ്പെടുന്നു എന്ന ഭാവത്തോടെ കൂടി ചെയ്യുന്ന ഒരാൾ കർമഫലം അനുഭവിക്കുന്നില്ല
കർത്തവ്യ പാലനം എപ്പോഴും ദൈവത്തിനു സമർപ്പിച്ചു കൊണ്ടായിരിക്കണം ചെയ്യുന്നത് .
നിങ്ങൾ നിർദ്ദോഷരായ കിളിയെ കൊന്നപോലെ ഞാൻ ആരെയും കൊല്ലുന്നില്ല . നമ്മൾ ഭൂമിയിലൂടെ നടക്കുമ്പോൾ ധാരാളം ജീവികളെ കൊല്ലുന്നുണ്ട് . ഒരു കർഷകൻ നിലം ഉഴുമ്പോൾ അനവധി ജീവികളെ കൊല്ലുന്നു . കൃഷിചെയ്യുക കർഷകന്റെ കർത്തവ്യമാണ് . അഹിംസാപരമോ ധർമ്മാ എന്ന് പറഞ്ഞു കർത്തവ്യങ്ങളിൽ നിന്നു ഒഴിഞ്ഞ് മാറുന്നത് ധർമ്മമല്ല . സത്യവും അഹിംസയും ധർമ്മത്തിന്റെ രണ്ട് പ്രധാന സ്തംഭങ്ങളാണ് . അതിലൂടെ പരമമായനന്മ കൈവരിക്കാൻ സാധിക്കും . സ്വധർമ്മാനുഷ്ഠാനം ക്രത്യമായി നിർവ്വഹിക്കുന്ന ഒരു വ്യാഥന് , തപോബലവും ഉയർന്ന ജാതിയിൽ ജനിച്ചു എന്നഹങ്കരിക്കയും ചെയ്യുന്ന ഒരു ബ്രാഹ്മണ ബ്രഹ്മചാരിയെ പഠിപ്പിക്കാൻ സാധിച്ചു .
Comments
Post a Comment