ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ ശിവ പൂജാക്രമം ശിവ പൂജ പൂർവ്വാംഗ പൂജ 1.പവിത്രീകരണം അപവിത്ര പവിത്രോ വാ സര്വ്വാവസ്ഥാം ഗതോപി വാ യത് സ്മരേത് പുണ്ഡരീകാക്ഷം സബാഹ്യാഭ്യന്തര ശുചിഃ സ്വന്തം ശരീരത്തിലും പൂജാദ്രവ്യങ്ങളിലും ജലം തളിക്കുക 2. ദീപപ്രോജ്വലനം (ദീപം കത്തിക്കുക ) മന്ത്രം ദീപജോതിർ പരം ബ്രഹ്മ ദീപജ്യോതിർ ജനാർദ്ദന ദീപോ ഹരതു മേ പാപം ദീപജ്യോതീ നമോസ്തുതേ 3 .ആചമനം - (കയ്യിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം കുടിക്കുക .) മന്ത്രം ഓം അച്യുതായ നമഃ ഓം അനന്തായ നമഃ ഓം ഗോവിന്ദായ നമഃ 4. ഗുരുധ്യാനം സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരു പരമ്പരാം ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ ഗുരുർ ദേവോ മഹേശ്വരഃ ഗുരു സാക്ഷാൽ പരം ബഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ ( അച്ഛൻ , അമ്മ , ഗുരുക്കന്മാർ , എന്നിവരെ മനസ്സാ നമസ്കരിച്ച് അനുവാദം വാങ്ങിക്കുക . ) ആസനപൂജ - ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി കയ്യിൽ...
ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം വേദങ്ങളും ആഗമങ്ങളും രണ്ടു വ്യത്യസ്തങ്ങളായ ധാരകളായി ഭാരതീയ സംസ്കൃതിയെ പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു. വ്യത്യസ്തങ്ങളായ പാതകളാണെങ്കിലും പരസ്പര വിരുദ്ധത ആരോപിക്കാൻ പറ്റാത്ത ഒരു അടുപ്പം ഇവ തമ്മിൽ ഉണ്ട് എന്ന് നമുക്കു കാണാം. ഈ അടുപ്പത്തിനു കാരണം തിരഞ്ഞു പോയാൽ അതു ചെന്നെത്തുക ഇവ രണ്ടും ആരംഭിച്ചിരിക്കുന്നത് ഒരു പൊതു ബിന്ദുവിൽ ആണ് എന്ന അറിവിലാണ്. ഏതാണാ പൊതു ബിന്ദു? ശ്രുതി രണ്ടായി പിരിഞ്ഞു വൈദികം എന്നും ലൗകികം എന്നും ഹാരിതൻ ഹാരീത സംഹിതയിൽ പറഞ്ഞതും ലൗകികം തന്നെ താന്ത്രികം എന്നു കുല്ലൂകഭട്ടൻ പറഞ്ഞതും കാണുമ്പോൾ ശ്രുതി വിജ്ഞാനീയത്തിന്റെ രണ്ടു പാതകളാണ് ഇവ രണ്ടും എന്ന് കാണാൻ നമുക്ക് സാധിക്കും. അങ്ങനെ വരുമ്പോൾ എന്താണു ശ്രുതി എന്ന ചോദ്യം നമുക്കുള്ളിൽ ഉണ്ടായി വരുന്നു , കാരണം ആ ശ്രുതിയാണു നേരത്തെ സൂചിപ്പിച്ച പൊതു ബിന്ദു . വേദമാകട്ടെ തന്ത്രമാകട്ടെ ജനിച്ചതും വളർന്നതും സൈന്ധവ നാഗരികതയുടെയും ഉർവരതാ സംസ്കൃതിയുടെയും പോഷണമേറ്റ ശാദ്വല പുളിനങ്ങളിൽ ആണ് . വേദ നദിയിലൂടെയും തന്ത്ര നദിയിലൂടെയും ഒഴുകിയ ജലം ശ്രുതി...
Comments
Post a Comment