ധ്രുവചരിതം

ധ്രുവചരിതം - പുരാണകഥകൾ, ധ്രുവചരിതം - പുരാണകഥകൾ, "ശ്രീമദ് ഭാഗവത മാഹാത്മ്യം" സ്വായംഭുവ മനുവിന്റെ പുത്രനായിരുന്നു ഉത്താനപാദ മഹാരാജാവ് . അദ്ദേഹത്തിന് സുനീതിയും സുരുചിയും എന്ന രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടു ഭാര്യമാരിലും ഓരോ പുത്രന് വീതം ജനിച്ചു. സുനീതിയുടെ മകന് ധൃവനും, സുരുചിയുടെ മകന് ഉത്തമവും ആയിരുന്നു. സുരൂചി കൂടുതല് സൌന്ദര്യവതിയായതിനാല് രാജാവിന് സുരൂചിയോടും മകന് ഉത്തമനോടും കൂടുതല് സ്നേഹമുണ്ടായിരുന്നു. പക്ഷെ ബുദ്ധി കൂടുതലുള്ളത് ധൃവനുമായിരുന്നു. ഒരുദിവസം രാജാവ് രത്നസിംഹാസനത്തില് ഇരിക്കുമ്പോള് ഉത്തമന് ഓടിവന്നു രാജാവിന്റെ മടിയില് കയറിയിരുന്നു. ധൃവനും അതുപോലെയിരിക്കാന് ഇഷ്ടപ്പെട്ടെങ്കിലും സുരൂചി അതിനു കൂട്ട് നില്ക്കാതെ ധ്രുവനെ പിടിച്ചു മാറ്റുകയും, "അങ്ങനെ വേണമെങ്കില് പോയി നാരായണനെ ഭജിച്ചു വിഷ്ണു പ്രസാദിച്ചാല് എന്റെ വയറ്റില് വന്നു പിറക്കാം, പിന്നെ ഇതുപോലെ സിംഹാസനത്തില് അച്ഛന്റെ മടിയില് കയറി ഇരിക്കാം" എന്ന് താക്കീതും കൊടുത്ത് പറഞ്ഞു വിട്ടു. രാജാവാകട്ടെ തന്റെ പ്രിയതമക്ക് അഹിതമായി ഒന്നും മിണ്ടിയതുമില്ല. ധ്രുവന് കരഞ്ഞുംകൊണ്ട് പെറ്റമ്മയുടെ അടുത്തു ചെന്നു. മകനെ വാ...