പുജാതത്വം "മാധവ്ജി "
പുജാതത്വം
മാധവ്ജി
മന്ത്രജപവും ധ്യാനവും പൂർണ്ണമായും മാനസികക്രിയകൾ ആണല്ലോ നേരെമറിച്ചു് പൂജ എന്നത് ചില ഉപകരണങ്ങൾകൊണ്ടും സാധനസാ മഗ്രികൾകൊണ്ടും ചെയ്യേണ്ടതാണ് . അതുകൊണ്ടുതന്നെ വളരെയധികം ശാരീരികംകുടി ആയ ഒരു സാധനാക്രമമാണിതു് , സാധാരണ സാധനാ പഥത്തിൽ പ്രവേശിയ്ക്കുന്നവർ പൂജചെയ്തുകൊണ്ടാണ് ആരംഭിയ്ക്കുക . അതായതു് , അവരുടെ സാധനാക്രമത്തിൽ ശരീരത്തെക്കൂടി അവർ പങ്കെ ടുപ്പിയ്ക്കുന്നു എന്നർത്ഥം . ശരീരവുംകൂടി പങ്കെടുക്കുമ്പോൾ മനസ്സിന് പൂർണ്ണമായ കേന്ദ്രീകരണം കിട്ടുന്നുണ്ടെന്ന് അനുഭവസിദ്ധമാണ് . ശരീരത്തെ നിശ്ചലമായി ഇരുത്തി വെറുതെയിരിയ്ക്കുമ്പോഴാണ് മനസ്സിൻറ ചാഞ്ചല്യം ക്രമത്തിലധികം അനുഭവപ്പെട്ട് അനേകമനേകം ചിന്തകൾ മസ്തിഷ്കത്തിലൂടെ പരേഡ് നടത്തുന്നത് . വെറുതേയിരുന്നു മന്ത്രം ജപിയ്ക്കുമ്പോഴും ആ മന്ത്രം ചൊല്ലി നമസ്കരിക്കുമ്പോഴും ഉണ്ടാവുന്ന അനുഭവങ്ങളുടെ വ്യത്യാസം അനുഭവസ്ഥന്മാർക്കറിയുവാൻ പ്രയാസമില്ല . നമസ്കരിയ്ക്കുമ്പോൾ അനാവശ്യമായ ചിന്തകൾ മനസ്സിൽ വരുന്നില്ല . ശരീരംകൂടി ആ കർമ്മത്തിൽ ഭാഗഭാക്കാകുന്നതുകൊണ്ടാണിങ്ങനെ സംഭ വിയ്ക്കുന്നതു് . കേരള ബ്രാഹ്മണർ വൈദിക ഋക്കുകൾ ചൊല്ലി അനേകം പ്രാവശ്യം നമസ്കരിച്ചുകൊണ്ടാണ് വൈദികമന്ത്രസാധനകൾ അനുഷ്ഠി യ്ക്കാറുള്ളത് എന്ന കാര്യം ഇത്തരുണത്തിൽ സ്മരണീയമാണ് .
മന്ത്ര സാധനയനുഷ്ഠിയ്ക്കുന്ന സാധകന്മാർ ആദ്യത്തെ പടിയായി അവരുടെ സാധനയ്ക്ക് ദാർഢ്യം കിട്ടുവാൻ ഉപയോഗിയ്ക്കുന്നത് പൂജാ പദ്ധതി യെയാണ് , സാധനയ്ക്ക് ദൈർഘ്യം വരുന്നതോടെ ബാഹ്യപൂജ ആന്ത രിക പ്രക്രിയയായി മാറുന്നുവെന്നുള്ളത് സാധകന്മാരിൽ സാധാരണ കണ്ടുവരാറുള്ളതു് . ഇതുകൊണ്ടാണ് . ഒരുതരത്തിൽ നോക്കുകയാണെങ്കിൽ ജപസാധനയും പൂജതന്നെ യാണു് , മന്ത്രജപത്തിന്റെ ഒരു സുപ്രധാന ഘടകം ധ്യാനശ്ലോക് പ്രകാര മുള്ള ഒരു മനോവിഗ്രഹം ഗാത്രക്ഷേത്രത്തിൽ ഒരു കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണു് , ശിലാമയിയും ലോഹമയിയും ദാരുമയിയും മറ്റു മായ പ്രതിമാവിശേഷങ്ങളെ പറയുന്നതിനിടയ്ക്ക് മനോമയിയായ പ്രതിമയെയും പറയുന്നുണ്ടു് . ധ്യാനോ ക്തരൂപം മനസ്സിലുറപ്പിച്ച് അതിൽ
മാനസ ഉപചാരങ്ങൾ അഥവാ ശരീര ഘടകങ്ങളായ പഞ്ചഭൂതങ്ങളയും ആ ദേവനിൽ സമർപ്പിയ്ക്കുന്ന പ്രക്രിയകൾ മനസ്സുകൊണ്ട് നടത്തുകയും , താനുസൃതമായ മുദ്രകൾ കൈക്കൊണ്ടു കാണിയ്ക്കുകയും ചെയ്തുകൊണ്ട് പൂജയുടെ ഏറ്റവും ലഘുപതിപ്പായ മാനസപൂജയെ മന്ത്രജപത്തിനിടയ്ക്ക് ചെയ്യേണ്ടതായിട്ടുണ്ട് , അങ്ങനെ നമ്മുടെ ശരീര ഘടകങ്ങൾ മുഴുവനും സമർപ്പിയ്ക്കുന്നതുകൊണ്ട് , ആരാധ്യ ദേവതയും സാധകനും താദാത്മ്യം പ്രാപിയ്ക്കുക എന്ന പൂജയുടെ പ്രധാനതത്ത്വം സഫലമാകുന്നു .
വം അപാത്മനാ ജലം കല്പയാമി
ലം പൃഥ്യാത്മനാ ഗന്ധം കല്പയാമി
ഹം ആകാശാത്മനാ പുഷ്പം കല്പയാമി
യം വായ്വാത്മനാ ധൂപം കല്പയാമി
രം അഗ്ന്യാത്മനാ ദീപം കല്പ്പയാമി
ഠ്വം അമൃതാത്മനാനിവേദ്യംകല്പയാമി
അമൃതീഭവ .
എന്നിവയാണ് പഞ്ചോപചാര പൂജാമന്ത്രങ്ങൾ .
പഞ്ചഭൂതങ്ങൾ ഓരോന്നും സമർപ്പിക്കുമ്പോൾ അതതു തന്മാത്രകളുടെ ബീജാക്ഷരവും കൂടി ഉൾപെ ട്ടവയാണ് മേല്പക്കാണിച്ച മന്ത്രങ്ങൾ ,
ഇതു ചെയ്യുമ്പോൾ ക്രമത്തിൽ ചെറുവിരൽ , പെരുവിരൽ , ചൂണ്ടാണിവിരൽ , നടുവിരൽ , മോതിരവിരൽ എന്നീ വിരലുകളിൽ സമ്മർദ്ദം ചെലുത്തി ( പെരുവിരൽ കൊണ്ടോ ചൂണ്ടു വിരൽകൊണ്ടോ ) അവയെ ദേവതാഭിമുഖമായ അവയുടെ അഗ്രംവരെ ആ സമ്മർദ്ദത്തെ നീക്കിക്കൊണ്ടാണ് അതതു മുദകൾ കാണിയ്ക്കാറുള്ളത് . ഇതിൽനിന്നും സമർപ്പണരീതി മനസ്സിലായല്ലോ . ഇതിൽ നിവേദ്യത്തിന്റെ സ്ഥാനത്താണ് ജലം ഉള്ളതെന്നും മന സ്സിലാക്കുക . കേരളീയാചാരപ്രകാരം ആദ്യമായി , വം അപാത്മനാ ജലം കല്പ്പയാമി എന്നു തുടങ്ങി മറ്റു മന്ത്രങ്ങൾ അതിനുശേഷം ചേർക്കുക യാണ് ചെയ്യാറുള്ളതു് , ആദ്യം ജലത്തിൽ നിന്നു തുടങ്ങുന്നു എന്നർത്ഥം , അപ്പോൾ അമൃതമായ നിവേദ്യം ഈശ്വരൈക്യം എന്ന യോഗീകപ്രക്രി യയുടെ അവസാനത്തിൽ ഉണ്ടാകുന്ന അമ്യതംതന്നെ ആയിത്തീരുന്നു . അതാണല്ലോ കാരണജലം . അപ്പോൾ ഠ്വം അമൃതാത്മനാ നൈവേദ്യം എന്നുള്ളത് സാധാരണ ജലമല്ല എന്നുവരുന്നു . ആദ്യം ജലം , പൃഥ്വി , ആകാശം , വായു , അഗ്നി എന്നീ ക്രമത്തിൽ പഞ്ചഭൂതങ്ങളയും പിന്നീട് അമൃതത്തെയും ഈശ്വരാർപ്പണമായി കല്പിയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത് .
പഞ്ചഭൂതങ്ങളുടെ
ക്രമം താഴെനിന്നും മുകളിലേയ്ക്കാണെങ്കിൽ , സ്ഥൂലത്തിൽനിന്നും സൂക്ഷ് മത്തിലേയ്ക്കാണെങ്കിൽ പൃഥ്വി , ജലം , അഗ്നി , വായു , ആകാശം എന്ന ( ക്രമമാണല്ലോ വേണ്ടതു് , ഇവിടെ ആ ക്രമം തെറ്റിയിരിയ്ക്കുന്നു .
പൃഥ്യാത്മകമായ
സ്ഥൂല ദേഹത്തിൽ നിന്നാണല്ലോ സാധനയുടെ ആരംഭം . അതാണല്ലോ പൃഥ്വിയെ കൊടുക്കുന്നത് . സാധനയുടെ ആരംഭത്തിൽ സാ ധകന്റെ ഊന്നൽ മന്ത്രജപത്തിലാണ് . മന്ത്രം ശബ്ദമയമാണു് . ശബ്ദം ആകാശഭൂതത്തിന്റെ തന്മാത്രയാണല്ലോ . അതുകൊണ്ട് സാധകൻ ആദ്യം പ്രവേശിയ്ക്കുന്ന മന്ത്രജപമാകുന്ന സാധനയുടെ പ്രതീകമായി ആകാശാ ത്മകമായ പുഷ്പം സമർപ്പിയ്ക്കുന്നു . സാധന പുരോഗമിക്കുമ്പോൾ അല്പം യോഗവും കൂടി ചെയ്യേണ്ടതായി വരുന്നു . ഈ യോഗസാധ നയുടെ ആദ്യപടി പ്രാണായാമപ്രക്രിയയിലൂടെയുള്ള പ്രാണജയം ആ ണല്ലോ . ഈ പ്രാണൻ പഞ്ചഭൂതത്തിൽപെട്ട വായുതന്നെയാണല്ലോ . അതു കൊണ്ട് വായുവിന്റെ പ്രതീകമായ ധൂപം ആകാശത്തിനു ശേഷം വരുന്നു . അങ്ങനെ മൂന്നാട്ടു പോകുമ്പോൾ സാധകന് കുണ്ഡലിനീ ഉത്ഥാപനം കൈവരുന്നു . അത് ആദ്ധ്യാത്മികമാണ് . അതിനാൽ അടുത്ത പടിയായി അഗ്നി വരുന്നു . ആ അഗ്നിയുടെ പരിസമാപ്തിയായി അമൃ തവർഷണം ഉണ്ടാകുന്നു . അതു് മാധുര്യാദി രസങ്ങൾ കലർന്ന നിവേദ്യം എന്ന പ്രതീകമാണ് . ഈ പ്രക്രിയയുടെ തുടക്കത്തിൽ ആദ്യമായി ത്തന്നെ ഗുരുവിന്റെ കടാക്ഷം , അഥവാ ഈശ്വരകൃപ സാധകദേഹ ത്തിൽ പതിയേണ്ടതുണ്ട് . അതുതന്നെയാണ് ആദ്യത്തെ ജലം , ആദ്യ ത്തേതു് അമൃതപ്രതീകവും അവസാനത്തേതു് സാക്ഷാൽ അമൃതവും ആകേണ്ടിയിരിയ്ക്കുന്നു . മന്ത്രസാധനയുടെ പ്രാരംഭത്തിൽ സ്നാനശുദ്ധി യോടുകൂടിയാണു് ജപം ആരംഭിക്കേണ്ടതുണ്ട് . അതാണ് ഇതിനെ സാ ധാരണ ജലമായി കല്പിച്ചിട്ടുള്ളതു് . “ ആപോഹിഷ്ഠാദി " പുണ്യാഹവാ ചകത്തോടു കൂടി ജലം തലയിൽ തർപ്പിച്ചുകൊണ്ടാണ് സ്നാനകർമ്മം നിർവ്വഹിയ്ക്കുന്നതെന്നോർക്കുക . അങ്ങനെ ഈ ജലാദി നൈവേദ്യ മെന്ന് ആറു ഉപചാരങ്ങൾ സാധകൻ സാധനാപന്ഥാവിനെ പൂർണ്ണമായും പ്രതിഫലിപ്പിയ്ക്കുന്നു . ഭാരതീയ മന്ത്രശാസ്ത്രങ്ങളിൽ കാണുന്ന പഞ്ചപൂജാമന്ത്രങ്ങൾ പൃഥ്യാദി നൈവേദ്യാന്തമാണെങ്കിലും ക്രമം ഇതു തന്നെയാണു് , അവിടെ കാരണജലത്തെയും പഞ്ചഭൂതത്തിൽപ്പെട്ട ജല ത്തെയും ഒരുമിച്ചു് ആ ജലംകൊണ്ടു് സമർപ്പിയ്ക്കുന്നു എന്നേ പറയാവൂ . ഇതിനെ പഞ്ചോപചാരപൂജ എന്നാണ് വ്യവഹരിയ്ക്കാറുള്ളതു് മാന സികമായും മുദ്രമാത്രം ഉപയോഗിച്ചുകൊണ്ടും ബാഹ്യമായ ചന്ദനാദി വസ്തുക്കൾ കൂടാതെയും ഈ പൂജ നിർവ്വഹിയ്ക്കാവുന്നതുകൊണ്ട് ഇതിനെ മാനസപൂജ എന്നു പറയുന്നു . കേരളീയാചാരപ്രകാരം ഇതേ മാനസപൂജ പൃഥ്യാദി നൈവൈദ്യാന്തമായിട്ടല്ല
പ്രത്യുത ജലാദി നെ വേദ്യാന്തമായ ആറു ഉപചാരങ്ങളോടുകൂടിയാണ് എന്നു മനസ്സിലാ ക്കേണ്ടതാണ് . പഞ്ചഭൂതാന്തർഗ്ഗതമായ ജലവും സാധനാന്തത്തോട് കൂടി ഉണ്ടാകുന്ന അമൃതവർഷണവും ഇവിടെ ശരിയ്ക്കും വ്യതിരി ക്തമാകുന്നു എന്നതുകൊണ്ട് ഈ സമ്പ്രദായത്തെ കൂടുതൽ ശാസ്ത്ര യമെന്നേ പറയാവൂ .
ഇങ്ങനെ സർവ്വസ്വവും ഈശ്വരനിൽ സമർപ്പിയ്ക്കുന്ന യോഗി ഈശ്വരൻ തന്നെയായിത്തീരുന്നു . അങ്ങനെ ആയിത്തീരുന്ന സാധകനാണ് ദേവതയുടെ സൂക്ഷിമരൂപമായ മന്ത്രസ്പന്ദനങ്ങൾ അനേകം തവണ ഉരു വിട്ടുകൊണ്ടു് ആ സ്പന്ദനങ്ങളെ അതേ ജീവസ്പന്ദനങ്ങൾ ആക്കുന്നത് . അതോടെ സാധകന്റെ വ്യക്തിത്വം ദേവതാമയമായിത്തീരുന്നു എന്നു മനസ്സിലാക്കുവാൻ ഇപ്പോൾ പ്രയാസമില്ലല്ലോ . അങ്ങനെ മന്ത്രജപമെന്ന പ്രക്രിയ പൂജാസങ്കല്പത്തെ ഉപയോഗിച്ചാണ് ചെയ്യാറുള്ളത് എന്നു മന സ്സിലാക്കേണ്ടതാണ് . ഈ ലഘുവായ മാനസോപചാരപൂജയാണ് ഉപ ചാരങ്ങളെ വർദ്ധിപ്പിച്ച് ബാഹ്യപൂജയായിത്തീരുന്നത് ,
🕉️പൂജകന്റെ യോഗ്യത🕉️
പൂജ ആരംഭിയ്ക്കുന്ന സാധകൻ മാന്തോപദേശം കഴിഞ്ഞവനായി രിയ്ക്കണമെന്നു പറയേണ്ടതില്ലല്ലോ . യോഗ്യനായ ഒരു ആചാര്യനിൽ നിന്ന് അദ്ദേഹത്തിന്റെ മന്ത്രചൈതന്യം അഥവാ ഉണർന്ന കുണ്ഡലി നീസ്പന്ദനം ഉൾക്കൊണ്ടവനായിരിയ്ക്കണം എന്ന് ഇതിനുമുമ്പ് വ്യക്ത മാക്കിയതാണല്ലോ . ഏതു ക്ഷേത്രത്തിലെ പൂജാരിയും ഈ നിയമത്തിന് വിധയനാണെന്ന് പറഞ്ഞ് മതിയാകൂ . പക്ഷേ , ഇന്ന് അതിനെല്ലാം ലോപം വന്നിരിയ്ക്കുകയാണ് . ക്ഷേത്രത്തിൽ ശാന്തിക്കാരനായി വരുന്ന വർക്കു് തന്ത്രി മൂലമന്ത്രമുപദേശിയ്ക്കുകയും ആ ദേവന്റെ പൂജയിലെ സവിശേഷതകൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നത് പഴയകാലത്ത് ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു കാര്യമായിരുന്നു . ഇന്ന് അതിനെല്ലാം ലോപംതട്ടി പല ശാന്തിക്കാരും ദേവന്റെ മൂലമന്ത്രം തന്നെ അറിയാതെ യായിട്ടാണിരിയ്ക്കുന്നത് , തന്ത്രിമാർക്കും ഈ ദീക്ഷ വേണമെന്ന് നിർ ബ്ബന്ധമുണ്ട് . ആചാര്യലക്ഷണങ്ങളെ പറയുന്ന കൂട്ടത്തിൽ തന്ത്രസമുച്ചയകാരൻ അധി ദീക്ഷ എന്ന പദം ഉപയോഗിയ്ക്കുകയും ഗ്രന്ഥാവ സാനത്തിൽ മന്ത്രദീക്ഷാവിധി ( കലശാഭിഷേകസഹിതം ) കൊടുക്കുക യും ചെയ്തതിൽനിന്നു് , ശാന്തിക്കാരൻ , അഥവാ തന്ത്രി , ഗായത്രി ഉപാ സന ചെയ്യുന്ന ബ്രാഹ്മണൻ മാത്രമായാൽ പോരെന്നും വിധി പ്രകാരം താന്ത്രികമായി മന്ത്രദീക്ഷയെടുത്തവനുമായിരിയ്ക്കണമെന്നും സിദ്ധിയ്ക്കുന്നുണ്ടല്ലോ .
🕉️ആസനം🕉️
ജപത്തിനും പൂജയ്ക്കുമെല്ലാം സാധകൻ സ്ഥിരമായി ഒരിടത്തിരി യക്കേണ്ടതാണ് . സാധാരണയായി പൂജയ്ക്ക് ഇരിയ്ക്കുവാനുപയോഗി യ്ക്കുന്നത് കേരളത്തിൽ ആവണപ്പലകയാണല്ലോ . ഇത് മന്തശാസ്ത്ര പ്രതിപാദിതമായ കൂർമ്മാസനമാണെന്ന് പറഞ്ഞാൽ ഇന്ന് അധികമാർക്കും മനസ്സിലാകണമെന്നില്ല . പഴയ ഗൃഹങ്ങളിലുള്ള ആവണപ്പലകയെ ടുത്തു നോക്കിയാൽ കൂർമ്മത്തിന്റെ കാലുകളും ആകൃതിയുമെല്ലാം
സുവ്യക്തമായി കാണുവാൻ കഴിയും , ഭൂസ്പർശം ഇല്ലാതെ ഇരിയ്ക്കുക എന്നതാണ് . ആസനത്തിന്റെ പ്രധാന തത്ത്വം , അതുകൊണ്ട് ഇരിപ്പി ടമാകുന്ന ഈ ആസനം അത്രയ്ക്കും വലിയതായിരിയ്ക്കണമെന്ന് നിർ ബ്ബന്ധമുണ്ട് . ഇന്നുള്ള ആവണപ്പലകകളിലിരുന്നാൽ ഭൂസ്പർശം അനി വാര്യമായതുകൊണ്ടു് പൂജയ്ക്ക് അവ ഉപയോഗിയ്ക്കുന്ന കാര്യം ശരി യാണോ എന്ന് ചിന്തിയ്ക്കേണ്ടതാണ് .
ക്ഷേത്രശില്പത്തിന്റെ വിവരണത്തിൽ ഷഡാധാര പ്രതിഷ്ഠയിൽ ദേവൻ താഴെ ഹൃദയപദ്മത്തിൽ കൂർമ്മത്തെ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാണ് . മന്ത്രസാധന ചെയ്യുന്നത് പ്രാണശക്തിയി ലാണ് എന്നു മനസ്സിലാക്കിയാൽ ഭൂസ്പർശം കൂടാതെ ( അതായതു് , സ്ഥ്യൂലശരീര ഭാഗത്തിൽനിന്നും പ്രാണശരീരതലത്തിലേയ്ക്കുയർന്നു് ) സ്ഥി തിചെയ്യുന്നതിന്റെ പ്രതീകമായാണു് കൂർമ്മാസനത്തിലിരിയ്ക്കുന്നതു് എന്നു വ്യക്തമാകും . മന്ത്രശാസ്ത്രപ്രതിപാദിതമായ കൂർമ്മാസനം കൂർമ്മാ കൃതിയിലുള്ളതും ( കൂർമ്മത്തിന്റെ ശിരസ്സും കാലുകളുമെല്ലാം വ്യക്ത മായുള്ള ഒരു മരപ്പലക ) അതിൽ ഒരു പ്രത്യേകതരത്തിൽ ' അ ' മുതൽ ' ക്ഷ ' വരെയുള്ള അക്ഷരങ്ങൾ കൊത്തിയിട്ടുള്ളതുമായിരിയ്ക്കണമെന്നു മാണു് നിയമം , ആ അക്ഷരമാലാസനത്തിന്റെ ലോപമാണ് കേരള ത്തിൽ ഇന്നു കാണുന്ന ആവണപ്പലക . ഈ കൂർമ്മാസനത്തിന്റെ തല ശരിയ്ക്കും സാധകന്റെ മുൻഭാഗത്ത് വരേണ്ടതാണ് . പക്ഷേ , താഴെ നിന്നും മുകളിലേയ്ക്കുള്ള പ്രതീകം തന്നെയാണ് വലത്തുനിന്നും ഇട ത്താട്ടുള്ള രേഖയുടെ പ്രതീകം കുറിയ്ക്കുന്നതെന്ന് ക്ഷേത്രശില്പ ത്തിൽ പ്രതിപാദിച്ചിട്ടുള്ളതാർക്കുമ്പോൾ കേരളത്തിലെ പൂജകന്മാർ ആവണപ്പലകയുടെ ശിരോഭാഗം ഇടത്തോട്ടിട്ട് ഇരിയ്ക്കുന്നതു് ശരിയ ല്ലെന്ന് പറയുവാൻ നിവൃത്തിയില്ല .
അതിൽ യോഗാസനവിധി അനുസരിച്ചു് പദ്മാസനത്തിലോ സ്വസ്തി കാസനത്തിലോ ( ചമ്രം പടിഞ്ഞാ ) മറ്റോ ഇരുന്നാണ് പൂജ ചെയ്യേ ണ്ടത് . " സ്ഥിരം സുഖമാസനം ' എന്ന പാതഞ്ജല യോഗസൂത്രം ഇവിടെ സ്മരണീയമാണ് .
ഗുരു ഗണപതി വന്ദനം
ഇതിലിരുന്ന് ആദ്യമായി ശതധാരമുഥസമക്ഷീയമാണം വിപശ്ചിതം പിതരം വക്താനാം മേളിം മദന്തം പിത്രോരുപ സ്ഥേ
തം രോദസീ പിപൃതം സത്യവാചം
എന്ന ഋക് ജപിച്ചുകൊണ്ട് ( ഈ ഋക് ഋഗ്വേദികൾക്കാണ് . ഇതര വേദ ശാഖകളെ അനുസരിയ്ക്കുന്നവർക്ക് മറ്റു ഋക്കുകളായിരിക്കും )
സുശർമ്മാസി സൂപ്രതിഷ്ഠാനോ ബ്യഹദുക്ഷേ നമ
ഏഷ തേ യോനിർ വിശേഭ്യസ്ത്വാ ദേവേഭ്യ :
എന്നാണു് യജുർവ്വേദി ചൊല്ലേണ്ടത് . വൈദികമായ ഗുരുവന്ദനത്തോടെ പൂജ ആരംഭിയ്ക്കുന്നത് കേരള സമ്പ്രദായമാണ് . പക്ഷേ താന്ത്രികമായ പൂജയിൽ ഇതുതന്നെ ചെയ്തുകൊള്ളണമെന്നില്ല . ഗുരുവിനേയും ഗണപതിയേയും വന്ദിയ്ക്കുക എന്ന പ്രക്രിയ പൂജയുടെ ഒഴിച്ചുകൂടാൻ കഴി യാത്ത ഘടകമാണ് . ഗുരുവിനെ ഇടതുവശത്തും ഗണപതിയെ വലതു ഭാഗത്തുമാണ് വന്ദിയ്ക്കുക . സഹസാരപദ്മത്തിലെ കുണ്ഡലിനീശക്തിയെ തട്ടിയുണർത്തുന്ന ഈശ്വരീയ ശക്തിയാണ് ഗുരു എന്നോർ ക്കുമ്പോൾ ഈ പ്രക്രിയ അമൃതസംബന്ധിയായ ചാന്ദ്രമാണെന്നും അതു കൊണ്ട് ഇഡാനാഡി മുഖേനയാണ് ഇത് സാധിയ്ക്കുന്നതെന്നും മന സ്സിലാക്കുക . മൂലാധാരത്തിൽ തട്ടിയുണരുന്ന സാധകശക്തിയാണ് ഗണ തി . അതുകൊണ്ട് അത് ഊർദ്ധ്വഗാമിയായ പിംഗളാനാഡിയിലൂടെ സാധാരണക്കാരനിൽ നടക്കുന്നു . ഗുരുവിനെ ഇടത്തും ഗണപതിയെ വല ത്തും സ്മരിയ്ക്കുന്നത് ഇതുകൊണ്ടാണ് . ഇതിനു മുമ്പായി ഇന്നയാൾ പൂജചെയ്യുന്നു എന്നറിയിയ്ക്കുന്നതിനായി ഗുരുവിന് സ്വന്തം നാമം ചേർത്ത് പൂജകൻ അഭിവാദ്യങ്ങൾ അർപ്പിക്കേണ്ടതുണ്ട് . ( അഭിവാദയേ ശർമാ നാമ അഹമസ്മിഭോ : ) പിന്നീട് അതതു ദേവന്റെ അസ്ത്രമന്ത്രംകൊണ്ട് കരങ്ങളെ ശുദ്ധീ കരിച്ച് ദേവന്റെ മൂലമന്ത്രംകൊണ്ട് അവിടെ തലോടി ആ കലകളെ ദേവതാമയമാക്കുക എന്ന ചടങ്ങാണ് ഉള്ളത് . ദേവതാമയമായ ആ കൈ കൾകൊണ്ടാണല്ലോ ദേവപൂജ ചെയ്യേണ്ടത് . അടുത്ത കിയ താളത്രയ വും ദിഗ്ബന്ധനവുമാണ് . മനുഷ്യൻ എന്ന പ്രതിഭാസം സ്ഥിതിചെയ്യു ന്നത് ഭൗതികമായ ഈ ഭൂലോകത്തിലും അന്തരീക്ഷലോകത്തിലും അതി നുപരിയായ ലോകങ്ങളിലുമാണ് . ഈ മൂന്നു സ്ഥിതിവിശേഷങ്ങളെ അഗ്‌നിഖണ്ഡം , സൗരഖണ്ഡം , സോമഖണ്ഡം എന്നു് താന്ത്രികഭാഷ യിലും ഭൂലോകം , ഭുവർലോകം , സ്വർലോകം ( ഭൂർ ഭുവ : സ്വ: ) എന്ന വ്യാഹൃതിശബ്ദങ്ങളെക്കൊണ്ട് വൈദിക ഭാഷയിലും വ്യവഹരിയ്ക്കാറുണ്ട് . ഈ മൂന്നു തലങ്ങളേയും അസ്ത്രമന്ത്രം കൊണ്ടും കൈകൾ തമ്മിൽ അടിച്ചുണ്ടാക്കുന്ന മൂന്നു താളശബ്ദങ്ങൾ കൊണ്ടും പിന്നീട് ഇതേ അസ്മന്ത്രം കൊണ്ടുതന്നെ പത്ത് ദിക്കുകളേയും ( കിഴക്കു മുതൽ 8 ദിക്കുകളും മുകൾഭാഗവും കീഴ്ഭാഗവുമാണ് 10 ദിക്കുകൾ ) ബന്ധിച്ചു കൊണ്ട് ദിഗ്ബന്ധനം സാധിയ്ക്കുന്നു . ഈ മൂന്നു തല ങ്ങളിലും സാധകനു ചുറ്റും മന്ത്രചൈതന്യം കൊണ്ട് കോട്ടകെട്ടി ബാഹ്യവൃത്തികളിൽ നിന്ന് അവനെ രക്ഷിയ്ക്കുക എന്ന പ്രക്രിയയാണ്
ഇവിടെ നടക്കുന്നത് .
“ യോഗശ്ചിത്തവൃത്തി നിരോധ: "
എന്ന പാതഞ്ജ ലയോഗസൂത്രം . ഇവിടെ ഓർമ്മിയ്ക്കുക .
🕉️പ്രാണായാമം🕉️
ഇതിനു ശേഷം പ്രണവംകൊണ്ടും അതതു മൂലമന്ത്രങ്ങളെക്കൊ ണ്ടും പ്രാണായാമം ചെയ്യേണ്ടതുണ്ട് . പൂരക - കുംഭക - രേചകങ്ങളെക്കൊ ണ്ടാണല്ലോ പ്രാണായാമം ചെയ്യാറുള്ളത് , ഇഡാ , പിംഗളാ , സുഷുമ്നാ നാഡികളേയാണിതു ബാധിയ്ക്കുന്നത് . പൂരക രേചകങ്ങൾ ഇഡാപിംഗ നാഡീമുഖങ്ങളായ വാമദക്ഷിണ നാസാദ്വാരങ്ങളേയും ശ്വാസഗതിയെ അടച്ചുകൊണ്ടുള്ള കുംഭകം മധ്യസ്ഥമായ സൂഷുമ്നാനാഡിയേയും ആണ് ബാധിയ്ക്കുന്നതു് , ഈ നാഡീസ്പന്ദനങ്ങൾക്ക് മന്ത്ര സ്പന്ദനരൂപം കൊടുക്കുക എന്നതാണ് ഇവിടുത്തെ പ്രാണായാമക്രിയ . കുണ്ഡലിനീ ശക്തിയെ ഉണർത്തുവാൻ ശരീരസ്ഥമായ പ്രാണന്റെ മേൽ കാര്യമാ യ നിയന്ത്രണം ആവശ്യമുണ്ട് . പ്രാണനെ നിയന്ത്രിയ്ക്കുമ്പോൾ മനസ്സും തദനുസാരിയായി വരും . അങ്ങനെ നിയന്ത്രണം ബാധിച്ച മനപ്രാണങ്ങളെ ഊക്കോടുകൂടി മൂലാധാരത്തിൽ അടിയ്ക്കുമ്പോഴാണ് യോഗികൾ ക്ക് കുണ്ഡലിനീശക്തി ഉണരുന്നതു് . ഇതു സാധിയ്ക്കാനുള്ള യോഗ പ്രകിയയുടെ ഘടകമാണ് പ്രാണായാമ പരിശീലനം , പൂജാ ക്രിയയും യോഗമാർഗ്ഗവും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇവിടെ സൂചിതമാണ് . പക്ഷ ഇന്നു് അതു ലോപിച്ചു ലോപിച്ചു . ശ്വാസം അതിന്റെ പാട്ടിൽ പോയിക്കൊണ്ടിരിയ്ക്കുമ്പോൾ വെറുതേ മൂക്കു സ്പർശിയ്ക്കുന്ന ഒരു വ്യർത്ഥ ചടങ്ങായിത്തീർന്നിരിയ്ക്കുന്നു എന്നു സവ്യസനം പറയേണ്ടിയി രിയ്ക്കുന്നു .
🕉️ദേഹശുദ്ധി🕉️
ഇതു കഴിഞ്ഞു സാധാരണ ദേവപൂജയിൽ അത്യാവശ്യമായി . ചെയ്യേണ്ട ഒരു ക്രിയയാണ് ദേഹശുദ്ധി .
"ദേവാർച്ചായോഗ്യതാ പ്രാപ്ത്യൈ ഭൂതശുദ്ധിം സമാചരേൽ " ( മന്ത്രമഹോദധി )
എന്ന വചനം ഇവിടെ ശ്രദ്ധേയമാണ് . ഭൗതിക ദേഹതലത്തിൽ നിന്ന് കുണ്ഡലിനീശക്തിയെ ഉണർത്തി സഹസാരപദ്മത്തിലാക്കി പഞ്ചഭൂത ങ്ങളേയും മനസ്തത്ത്വത്തെയും അഹങ്കാരത്തെയും മറ്റും പരമാത്മാവിൽ വിലയിപ്പിച്ച് കർമ്മസംബന്ധിയായ കാർമ്മികശരീരത്തെ വായുബീജം ( യം ) കൊണ്ട് ശാഷിപ്പിയ്ക്കുകയും അഗ്നിബീജംകൊണ്ട് ( രം ) ഭസ്മീ കരിയ്ക്കുകയും ജല ( അമൃത ) ബീജംകൊണ്ട് ( വം ) അമൃതാപ്ലവനം ചെ യതു പരിശുദ്ധീകരിച്ച് പുനസൃഷ്ടിയ്ക്കുകയും അവിടെ ആത്മചൈതന്യ ത്തിൽ നിന്ന് പൃഥീതത്ത്വം വരെ ഭൂത സൃഷ്ടിചെയ്യുകയും സഹസ്രാര
ത്തിൽനിന്ന് കുണ്ഡലിനീശക്തിയെ താഴോട്ടിറക്കിക്കൊണ്ടുവന്ന് മൂലാ ധാരത്തിൽ രണ്ടാമതും ചേർക്കുകയും ചെയ്തുകൊണ്ട് ഭാവനയിൽ ദിവ്യമായ ഒരു പുനർജന്മം സാധിയ്ക്കുകയാണ് ഈ ക്രിയയുടെ ചുരുക്കം
ചെറിയ പൂജയ്ക്ക് കേരളത്തിൽ ഇതു
പതിവില്ലെങ്കിൽ വലിയ പൂജയുടെ വിസ്തരിച്ചുള്ള ദേഹശുദ്ധിയിൽ ഇതിന്റെ സവിസ്തൃതരൂപമുണ്ട് .
പൂജാദി കാര്യങ്ങളിൽ പലപ്പോഴും വരുന്ന ശോഷണ ദഹന പ്ലാവനങ്ങൾ ഈ കിയയുടെ മർമ്മഭാഗത്തെയാണ് സൂചിപ്പിയ്ക്കുന്നത് . പൂജാകാര്യങ്ങ ളിൽ കുണ്ഡലിനീ യോഗ്രപ്രകിയയുടെ ആദ്യത്തെ ചടങ്ങു മാത്രമാണ് ഇതു്
ഇങ്ങനെ ദിവ്യവും പരിപൂതവുമായ ദേഹത്തെ അതതു ദേവന്റെ മന്ത്രമൂർത്തിയാക്കിത്തീർക്കേണ്ടതുണ്ട് . മന്ത്രചൈതന്യം നിറഞ്ഞ അക്ഷരങ്ങൾ ബാഹ്യദേഹത്തിന്റെ പ്രത്യക അവയവങ്ങളിൽ വിന്യസിച്ചുകൊ ണ്ടാണിത് സാധിയ്ക്കുന്നത് . അതുകൊണ്ട് ഇതിനെ ന്യാസമെന്നു പറ യുന്നു . മന്ത്രജപത്തെപ്പറ്റി പറയുന്നിടത്ത് ഇതിനെ വിസ്തരിച്ചു വിവരി ച്ചിട്ടുണ്ടു് .
അക്ഷരമാലയിലെ 51 അക്ഷരങ്ങളേയും ബാഹ്യദേഹത്തിൽ ന്യസി യ്ക്കുന്നതായ ലിപിന്യാസവും മന്തചൈതന്യത്തിന്റെ 6 ഭാഗങ്ങളെ ന്യസിയ്ക്കുന്ന ഷഡംഗന്യാസവും മറ്റും ഒഴിച്ചുകൂടാൻ വയ്യാത്ത ന്യാസ ങ്ങളായി എതു പൂജയിലും ചെയ്യേണ്ടതാണ് . മന്ത്രത്തിന്റെ മറ്റൊരു വിധത്തിലുള്ള അത്യാവശ്യ ഘടകമാണ് ഋഷി ഛന്ദോ ദേവതകൾ .
( ശിര സ്സിലും ചുണ്ടിലും ഹൃദയ ഭാഗത്തും ന്യസിയ്ക്കുന്നു .
ഇത്രയും അത്യാവശ്യ ന്യാസങ്ങൾ ആവർത്തിച്ച ശേഷം മന്ത്രദേവതയുടെ ധ്യാനസ്വരൂപം ഹൃദയത്തിലുറപ്പിക്കേണ്ടതുണ്ട് . അതുകഴി ഞ്ഞു് ജപവിധാന രീതിയിലുള്ള മാനസപൂജ ചെയ്ത വേണ്ടത്ര ഉരു മൂ ലമന്ത്രജപവും ചെയ്തു കഴിയുമ്പോഴേയ്ക്കും സ്വന്തം ദേഹം അതതു ദേവന്റെ മന്ത്രചൈതന്യപൂർണ്ണമായിത്തീരുന്നതാണ് . വലിയ പൂജക ളിൽ ഇതിലും അധികമായി ഷഡദ്വം വരേയുള്ള മറ്റു പല ന്യാസങ്ങളും ചെയ്യാറുണ്ടെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ് .
🕉️ശംഖപൂരണം🕉️
പിന്നീട് ചെയ്യാനുള്ളതു് പൂജോപകരണങ്ങളേയും പൂജാദ്രവ്യങ്ങള യും ( ജലഗന്ധാദി ) സംശുദ്ധമാക്കുന്ന ക്രിയയാണ് . ഇതിനെ പൊതുവേ ശംഖപൂരണം എന്ന് കേരളത്തിൽ പറയും , പൂജയ്ക്ക് രണ്ടു കിണ്ടികൾ ഉപയോഗിയ്ക്കാറുണ്ട് . ഇത് പൗരാണിക ഋഷിമാരുടെ കമണ്ഡലുവിന്റെ രൂപഭേദം മാത്രമാണ് . കമണ്ഡലു ആയാലും കിണ്ടി ആയാലും അതിന്റെ നാളം അഥവാ വാൽ പാത്രത്തിന്റെ അധോഭാഗത്തുനിന്നു പുറപ്പെട്ട് ഊർദ്ധ്വഭാഗത്തേയ്ക്കു പോകുന്ന ഒന്നാണല്ലോ . അതിലൂടെ പ്രവഹിയ്ക്കുന്ന
വെളളം ഊർദ്ധ്വഗാമിയായ ഒരമൃതബിന്ദുവിന്റെ പ്രതീകത്വം വഹിയ്ക്കുന്നു . അതായതു് , കുണ്ഡലിനീ ഉദ്ദാപനത്തിന്റെ പ്രതീകമാണ് കിണ്ടിയുടെ വാലിലൂടെ പ്രവഹിക്കുന്ന ജലം . പുണ്യനദികളായ ഗംഗ തുടങ്ങിയവ ഊർദ്ധ്വഭാഗാത്തയ്ക്ക് അഥവാ വടക്കോട്ട് പ്രവഹിക്കുന്നത് പ്രത്യേ കമായ സവിശേഷതയാണത് . സുപ്രസിദ്ധമായ കാശിക്ഷത്രത്തിലൂടെ ഒഴുകുന്ന ഗംഗ ഉത്തരവാഹിയാണെന്നു പ്രസിദ്ധമാണ് . ഈ കിണ്ടിയു ടെ വാലിലൂടെ അല്പം ജലം കയ്യിലെടുത്തു കിണ്ടിയിൽ തന്നെ ഒഴി യ്ക്കുന്നതിനെ " ആപ്യായിയ്ക്കുക ' എന്നാണ് പറയാറുള്ളത് . കുണ്ഡലി നീശക്തിയുടെ ഊർദ്ധപ്രവാഹത്തിന്റെ അവസാനം സഹസ്രാരപത്മത്തിൽ ചെന്നുചേരുകയും അവിടെ നിന്ന് അമൃത പ്ലാവമുണ്ടാകുകയും ചെയ്യുന്നതിന്റെ പ്രതീകമാണ് ആപ്യായിയ്ക്കുക എന്നതു് .
അതുകൊണ്ടു ആപ്യായിച്ചു കഴിഞ്ഞാൽ കിണ്ടിയിലെ ജലം സഹസാരപത്മത്തിൽ അമൃതത്തിനു തുല്യമായിരിയ്ക്കും . ഇടതുവശത്തുള്ള കിണ്ടിയിലെ വെള്ളം കൈ കഴുകുവാൻ വേണ്ടിമാത്രം ഉപയോഗിയ്ക്കുകയാണ് പതിവ് . ഭൗതി കമായ വസ്തുക്കൾ കഴുകിക്കളയുക മാത്രമല്ല ഒരു മന്തചൈതന്യം ഏറ്റ കൈകൊണ്ടു മറ്റൊരു മന്ത്രചൈതന്യം ഉപയോഗിയ്ക്കേണ്ടിവരുമ്പോഴും മന്ത്ര ശുദ്ധിക്കായി കൈകഴുകേണ്ടതത്യാവശ്യമാണു് .
വലതു കിണ്ടിയാണ് ജലസംഭരണി . ഈ കിണ്ടി വയ്ക്കുന്നിടത്തുതന്നെ അതിന്റെ പീഠം ഉണ്ടായിരിയ്ക്കണം . ഒരു ചതുരശ്രവും അതിന്റെ മധ്യത്തിൽ ജലഭൂത് പ്രതീകമായ ഒരു വൃത്തവും ഉൾക്കൊള്ളുന്ന ഒരു പീഠം വരച്ച് അവി ടെ പുഷ്പാക്ഷതങ്ങൾ അർപ്പിച്ചുകൊണ്ടാണിതു നിർവ്വഹിയ്ക്കുന്നത് . ( അതിന്റെ മുകളിൽ വെള്ളം നിറച്ച് വലതു കിണ്ടിവെച്ചു് അതിലേയ്ക്ക് വൈദികഋക്കുകളെക്കൊണ്ട് പ്രപഞ്ച സൃഷ്ടിയ്ക്ക് കാരണമായ അധോ മുഖിയായ ഈശ്വരപ്രവാഹമെന്ന കാരണജലത്തെ ( ഇതു് . പഞ്ചഭൂതങ്ങ ളിൽ ഉൾപ്പെട്ട് ജലമല്ല- തീർച്ച , സാധാരണജലം ഇതിന്റെ ഒരു പ്രതി കമായി ഉപയോഗിയ്ക്കുന്നു എന്നു മാത്രം ) ആവാഹിക്കുകയാണ് പതിവ് . ഇതിന് കേരളാചാരപ്രകാരം "
ഇമാആപശിവാസന് ന്തു ശുഭാശുദ്ധാശ്ച നിർമ്മലാ : പാവനാശ്ശിതളാശ്ചൈവ പൂതാ സൂര്യശ്ച രശ്മിഭി: ' '
എന്ന മന്ത്രമാണ് ഉപയോഗിയ്ക്കാറുള്ളത് അതു കഴിഞ്ഞാണ് പ്രധാന തീർത്ഥമായ ശംഖജലം ഉണ്ടാക്കുന്നത് ശംഖ് എന്നതു് കടലിൽനിന്ന് കിട്ടുന്ന പ്രത്യക ജീവിയുടെ പുറംതോടാണ് ശംഖം എന്ന രണ്ടക്ഷ രങ്ങളുടെ സംയോഗമാകയാൽ പരമാത്മാവിന്റെ പ്രകാശം വിളങ്ങുന്ന ' ഖം ' അഥവാ ആകാശം എന്നതാണ് ഇതിന്റെ സൂക്ഷ്മാർത്ഥം , ഭാരതീ യ സംഖ്യാഗണനയിൽ ആയിരങ്ങളും ലക്ഷങ്ങളും കോടികളും കഴിഞ്ഞു എത്രയോ വലിയ സംഖ്യയുടെ പേരാണ് ശംഖം എന്നതു് . അതുകൊണ്ട് അത് അനന്തനേയും സൂചിപ്പിക്കുന്നു . അനന്തമായ ഈ ചിദാകാശത്തിന്റെ സ്ഫുരണം മനോലയ സ്ഥാനമായ സഹസ്രാരപത്മത്തിലാണ് യോഗിയ്ക്ക് അനുഭവപ്പെടുക . അതുകൊണ്ട് ശംഖമെന്നത് സഹ സാരപത്മമെന്ന സ്ഥാനമാണ് എന്ന് മൊത്തത്തിൽ പറയാം .
മറ്റൊരു തര ത്തിൽ പറയുകയാണെങ്കിൽ ജലം നിറഞ്ഞ ശംഖ് യോഗിയുടെ അമൃ തപൂർണ്ണമായ , ചാന്ദ്രമായ കപാല പ്രദേശമാണ് . സ്വാഭാവികമായി അതിനെ താങ്ങിനിർത്തുന്ന ശംഖുകാൽ ഭൗതികശരീരത്തേയും സൂചിപ്പിയ്ക്കുന്നു . പൊതുവേ പറയുകയാണെങ്കിൽ ശംഖുകാലും ശംഖും അതിലുള്ള ജലവും മനുഷ്യൻ അന്നമയ - പ്രാണമയ - മനോമയാദി ശരീരങ്ങളായ അഗ്നി സൂര്യ - സോമഖണ്ഡങ്ങളേയും ഭൂർഭുവസ്വരാദികളായ വ്യാഹൃതി ത്രയങ്ങ ളേയും സൂചിപ്പിയ്ക്കുന്നു . ശംഖുകാലിന്നടിയിലുള്ള പീഠം ഊർദ്ധ്വത്രി കോണവും തൻനിമിത്തം അഗ്നിസൂചകവുമാണെന്ന് പ്രത്യേകം പ്രസ്താ വ്യമാണു് .
ശംഖമസ്ത്രംബുനാ പ്രോക്ഷ്യ വാമതോ വഹ്നിമണ്ഡലേ ആധാരം സ്ഥാപയേദ് വിദ്വാൻ ബിന്ദു സ്രുതസുധാമയെ
എന്ന ശാരദാതിലകത്തിലെ ചതുർത്ഥപടലത്തിലെ 44 -ാം ശ്ലോകത്തിനു് പദാർത്ഥദർശകടീകയിൽ ' വഹ്നി ' എന്ന പദത്തിന്നു്
വഹ്നിമണ്ഡലേ
ഊർദ്ധ്വാ ഗ്രേ ത്രികോണ സാധാരം ശംഖമിത്യനായ :
എന്ന് വ്യാഖ്യാനിച്ചിരിയ്ക്കുന്നു . ശംഖുകാലിൽ അഗ്നിയേയും വിശേഷ പൂജയിൽ 10 അഗ്നികലകളേയും ശംഖന്ന പാത്രത്തിൽ സൂര്യമണ്ഡ് ലത്തെയും 12 സൂര്യകലകളേയും ശംഖജലത്തിൽ സോമമണ്ഡലത്തെ യും വിശേഷപൂജയിൽ 16 സോമകലകളേയും ആണു് പൂജിയ്ക്കേണ്ടതു് . ആ ശംഖജലത്തിൽ വിധിപ്രകാരം പീഠപൂജ ചെയ്ത് ദേവനെ ആവാ ഹിച്ച് പഞ്ചാപചാര പൂജ ചെയ്യേണ്ടതുണ്ടു് കേരളാചാര പ്രകാരം പഞ്ചോപചാരത്തിൽ ആദ്യം ജലം വരുകയും അവസാനം അമൃതമാകുന്ന ജല ത്തോടെ അവസാനിയ്ക്കുകയുമാണല്ലോ ചെയ്യാറുണ്ട് . ഇതിനെയാണ് കേര ളീയ സമ്പദായത്തിൽ ജലാദിജലാന്തം എന്നു പറയാറുള്ളതു് , ഈ പൂജ കഴിഞ്ഞാൽ ആ ശംഖം കൈകളിൽ പിടിച്ച് മൂലമന്ത്രം ജപിയ്ക്കേണ്ടതുണ്ട് . അപ്പോൾ ശംഖുകാലോടുകൂടിയ ശംഖ് എന്നതു് മന്ത്രാപാസ നചെയ്യുന്ന സാധകദേഹത്തെയാണ് സൂചിപ്പിയ്ക്കുന്നതു് എന്നു് വ്യക്ത മാണല്ലോ ഈ സാധകദേഹത്തിന്റെ സഹസാരത്തിലെ അഥവാ ശംഖിലെ ദേവചൈതന്യമാകുന്ന അമൃതജലത്തെയാണ് നാം പൂജയിൽ ഉപയോ ഗിയ്ക്കുന്നതു് . ഇതോടുകൂടി ഈ ശംഖജലംകൊണ്ടു് പൂജോപകരണങ്ങ ളേയും പൂജാദ്രവ്യങ്ങളേയും തളിച്ചു ശുദ്ധമാക്കി ശേഷിച്ച ജലത്തെ വലതു കിണ്ടിയിൽ ഒഴിയ്ക്കുന്നു . അതോടുകൂടി വലതു കിണ്ടിയിലെ ജലം ദേവചൈതന്യമായ മൂലമന്ത്രസ്പന്ദനങ്ങളെ സംവഹിയ്ക്കുന്ന സഹസ്രാര സ്ഥിതമായ അമൃതജലത്തിന്റെ പൂർണ്ണ പ്രതീകമായിത്തീരുന്നു .
പിന്നീട് ആവശ്യാനുസരണം ഈ വലതു കിണ്ടിയിൽനിന്ന് ശംഖി ലേയ്ക്ക് ജലമൊഴിയ്ക്കുന്നു . ഈ ശംഖജലംകൊണ്ടാണ് പിന്നിട്ട് പൂജ യിൽ അർഘ്യപാദ്യാദികൾ സമർപ്പിയ്ക്കുന്നത് . അതുകൊണ്ട് ശംഖ് പൂരണം കഴിഞ്ഞാൽ പിന്നീടുള്ള ശംഖ് ഒരു ഉദ്ധരണിയുടേയോ സ്പൂണി ന്റെയാ ഉപയോഗം മാത്രമേ നിർവ്വഹിയ്ക്കുന്നുള്ളൂ .
🕉️ആത്മാരാധന🕉️
ഇതുകഴിഞ്ഞ് ആവാഹനത്തിനുള്ള തയ്യാറെടുപ്പായി . “
ശിവോഭൂത്വാ
ശിവം യജേത് '
എന്ന തന്ത്രശാസ്ത്ര വചനമനുസരിച്ച് ദേവാരാധനയ്ക്ക വേണ്ടി നാം ദേവതാതുല്യരായിത്തീരേണ്ടിയിരിയ്ക്കുന്നു . ഭൂതശുദ്ധി കൊണ്ടും ന്യാസങ്ങൾകൊണ്ടും മന്ത്രമായിത്തീർന്ന് നമ്മുടെ ദേഹത്തിൽ പൂവും ചന്ദനവും ഉപയോഗിച്ച് ദേവസാന്നിദ്ധ്യം വരുത്തി മാനസപൂജ കൊണ്ട് മുദ്രകൾ മാത്രം കാണിച്ചു് ആത്മാരാധന ചെയ്യുന്നു . ഈ സമ യത്ത് ശംഖ് നമുക്കഭിമുഖമായി തിരിച്ചുവെച്ചിരിയ്ക്കും എന്നത് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് . പൂജ ചെയ്യുന്ന ദേവന്നഭിമുഖമായി നിൽ ക്കുന്ന ശംഖ് പൂജചെയ്യുന്ന സാധകശരീരംതന്നെയാണ് എന്നതിന് ഇതൊരു നല്ല തെളിവാണ് .
🕉️പീഠപൂജ🕉️
ഇനി ദേവതയുടെ ആവാഹനത്തിനുള്ള സ്ഥലം സജ്ജമാക്കലാണ് . ദേവത കുടികൊള്ളുന്നത്
ഒരുചക്രത്തിലോ ക്ഷേത്രത്തിലോ
ബിംബ ത്തിലോ ആയിരിയ്ക്കുമല്ലോ . അതിന് താഴെയുള്ള ഘടകങ്ങളാണ് പിO ങ്ങൾ . സാധാരണ ഷൾപീഠങ്ങൾ ഇപ്രകാരമാണ് ,
ആധാരശക്തൈ്യ നമഃ മൂലപ്രകൃതൈ്യ നമ
ആദികൂർമ്മായ നമ
അനന്തായ നമ:
പ്യഥിവൈനമ
പത്മായ നമ:
പൃഥ്വിതലത്തിൽ നിന്ന് ഉയർന്നുപൊങ്ങുന്ന കുണ്ഡലിനീ ശക്തിയേ യും അതു കടന്നുപോകുന്ന തലങ്ങളെയും അത് അവസാനം എത്തിച്ചേരുന്ന ആധാരപത്മാത്തേയും അഥവാ കേന്ദ്രബിന്ദുവിനേയും ഇതു സൂചി പ്പിക്കുന്നു .
വലിയ പീഠങ്ങളിൽ ഈ 6 പീഠങ്ങളുടെ അവാന്തരഘട് കങ്ങൾ പീഠപൂജയിൽ ഉണ്ട് . ഈ ഓരോ പീഠമൂർത്തികളേയും ജലാദിജലാന്തമെന്ന് ഉപചാരഷൾക്കങ്ങളെക്കൊണ്ട് പൂജിയ്ക്കുന്നതും ഇവിടത്തെ ആചാരത്തിലെ പതിവാണ് .
ആ പീഠത്തിൽ ഇന്ന മൂർത്തിയെ ആവാഹിയ്ക്കുവാൻ പോകുന്നു എന്ന് സങ്കല്പപുരസ്സരം പൂവിട്ടാരാധിയ്ക്കുന്നതിനെയാണ് മൂർത്തികൽ പ്പന എന്ന് പറയുന്നതു് .
🕉️ആവാഹനം🕉️
ആവാഹത്തിന്റെ വിശദരൂപം ഇവിടെ പറയുവാൻ ഉദ്ദേശിയ് ന്നില്ല . സ്വന്തം മൂലാധാരത്തിൽ നിന്നുണർന്ന കുണ്ഡലിനിശക്തിയെ സഹസ്രാര പത്മം വരെയെത്തിച്ച് ( അനാഹതത്തിങ്കൽ മൂർത്തിയെ പ്രത്യ ക്ഷമായി കാണുന്നു എന്ന നിലയ്ക്ക് തൽ ദേവതകളുടെ ഉപചാര മന്ത്രംകൊണ്ട് അവിടെ ദേവനെ സ്തുതിയ്ക്കുന്നു . ) ( അവിടെനിന്ന് സുഷുമ് നാ മാർഗ്ഗേണതന്നെ അതേ ശക്തിയെ താഴേയ്ക്ക് മൂലാധാരം വര താഴ്ത്തി കുറഞ്ഞൊന്നു വലത്തേയ്ക്കു നീക്കി പിംഗളയിലൂടെ ഉയർ ത്തി പിംഗളയുടെ അഗ്രഭാഗമായ ദക്ഷിണനാസാഗ്രത്തിലൂടെ ശ്വാസത്ത കൈയിൽ പിടിച്ചിരിയ്ക്കുന്ന ജലഗന്ധപുഷ്പാക്ഷതത്തിൽ സംഗ്രമിപ്പി യ്ക്കുമ്പോൾ അവിടെ നമ്മുടെ ശ്വാസത്തിൽക്കൂടി പോരുന്ന പ്രാണശ ക്തിയുടെ ഒരംശം നിപതിച്ചിരിയ്ക്കും . ഈ പ്രാണശക്തി പൂജകൻ ദേഹത്തിൽ മൂലമന്ത്രസ്പന്ദനരൂപത്തിലാണ് സ്പന്ദിയ്ക്കുന്നതെന്നോർക്കണം .
കുണ്ഡലിനീ ഉത്ഥാപനം സാധിച്ച യോഗീശ്വരനാണെങ്കിലും ഇഡാപിംഗളാ നാഡികളിലൂടെയാണ് സാധാരണ രീതിയിൽ ശ്വാസോച്ചാസം നടക്കുന്നത് എന്നതാണ് ഈ ക്രിയയുടെ അടിത്തറ . കയ്യിലെ ജലഗന്ധാദികളിൽ വന്നുചേർന്ന ചൈതന്യത്തെ ബിംബ ഹൃദയത്തിലോ അഥവാ നാം വരച്ചുവെച്ചിട്ടുള്ള താന്ത്രിക യന്ത്രമായ പദ്മത്തിന്റെ മദ്ധ്യ ത്തിലോ ചേർക്കുമ്പോഴാണ് ആവാഹനം നടക്കുന്നത് . അതോടെ നാം പൂജിയ്ക്കുന്ന യന്ത്രവും ക്ഷേത്രവുമെല്ലാം ചൈതന്യവത്തായിത്തീരുകയാണ് .
ഇതോടുകൂടി ആവാഹനാദി മുദ്രകൾ കഴിയുമ്പോഴേയ്ക്കും ആ വാഹനകർമ്മം പൂർത്തിയാകുന്നു . സാധകദേഹത്തിൽ ചെയ്തുവെച്ച ലി പി ഷഡംഗാദി ന്യാസങ്ങളും ഇവിടേയും ദേവചൈതന്യത്തിന്റെ സകളീകരണത്തിന് അഥവാ വിശദാംശങ്ങളെ ദ്യോതിപ്പിയ്ക്കുന്നതിന് പൂജ കൻ ബിംബത്തിൽത്തന്നെ ചെയ്യേണ്ടതാണ് . അതോടുകൂടി ബിംബത്തിൽ പതിയ്ക്കുന്ന അവ്യക്തമായ മന്ത്രചൈതന്യം വ്യക്തമായ മൂലമന്ത്രസ്പ്പ ന്ദനത്തിന്റെ രൂപം കൈക്കൊള്ളുകയും ഒരു പ്രത്യേക മൂർത്തീഭാവം കൈക്കൊണ്ട് ഭക്തന്മാർക്ക് അനുഗ്രഹദായിനിയായി പ്രവർത്തിയ്ക്കുക യും ചെയ്യുന്നു . ഈ ചൈതന്യസ്പന്ദനത്തിന്റെ മാനുഷിക രൂപകല്പന നാണ് ധ്യാനോക്ത രൂപം .
ആ രൂപവും അതിന്റെ പ്രത്യേക മന്ത്രസ്പ നനവും തമ്മിൽ നിഗൂഡമായ ഒരു പ്രതീകാത്മക ബന്ധമുണ്ടു് .
🕉️ഷോഡശോപചാരങ്ങൾ🕉️
ഇതു കഴിഞ്ഞാണ് സാക്ഷാൽ പൂജ ആരംഭിയ്ക്കുന്നത് , ആ പൂജ കളിൽ ചെയ്യുന്ന സമർപ്പണങ്ങളാണ് ഉപചാരങ്ങൾ , പഞ്ചോപാപചാരത്തെ പ്പറ്റി നേരത്തെ സൂചിപ്പിച്ചുവല്ലോ , 8 , 10 , 16 , 32 , 36 , 64 എന്നിങ്ങനെ ഉപചാര അമുടെ സംഖ്യ കാണാറുണ്ട് ശ്രീ ചക്രപൂജയിൽ ചതുഷഷ്ഠി ഉപചാര ത്തിനാണ് ( 64 ) പ്രാധാന്യം .
പക്ഷെ സാധാരണ പൂജകളിൽ ഉപയോഗിച്ചു
വരുന്നത് ഷോഡശോപചാരമാണ്
പതിനാറ് എന്ന സംഖ്യ ചന്ദ്രൻ കലകളായ പതിനാറിനെ സൂചിപ്പിയ്ക്കുന്നു . അതുകൊണ്ട് ഷോഡശാ പചാര പൂജയുടെ പിന്നിൽ അമൃതത്വം അടങ്ങിയിരിയ്ക്കുന്നു . ഉപചാര ങ്ങൾ പലവിധമുണ്ടെങ്കിലും അതിന്റെ മുഖ്യഭാഗം ജലഗന്ധപുഷ്പധൂപ ദീപ നിവേദ്യാദികളായ പഞ്ചഭൂതപ്രതീകങ്ങളേയും പരബ്രഹ്മബിന്ദുവായി ലയിപ്പിയ്ക്കുക എന്ന പഞ്ചാപചാരപൂജതന്നെയാണ് . ഈ പഞ്ചോപ ചാരപൂജ തീർച്ചയായും കുണ്ഡലിന്യുഥാപന പ്രക്രിയ എന്ന സംഹാ രപ്രക്രിയയുടേയും തന്മൂലം ലയയോഗത്തിന്റേയും പ്രതീകത്വം വഹി യ്ക്കുന്നു . അതിന്റെ ഫലമായി സാധകന് പൂർണ്ണമായ അമൃതവർ ഷണം ലഭിയ്ക്കുന്നു . ദേവന്റെ ഈ അനുഗ്രഹശക്തിയിൽ നാം ഊന്നൽ കൊടുക്കുന്നതുകൊണ്ട് ചാന്ദ്രസംഖ്യയായ 16 ഉപചാരങ്ങൾ പ്രത്യേകം പ്രാധാന്യമർഹിയ്ക്കുന്നു
ഇതാണ് പൊതുവേ എല്ലാ പൂജയിലും നട പ്പിലുള്ളത് . ഈ 16 ഉപചാരങ്ങൾ പല തരത്തിലും പല തന്ത്രഗ്രന്ഥ ങ്ങളിലും വിവരിയ്ക്കുന്നുണ്ടെങ്കിലും ശങ്കരാചാര്യപ്രണീതമായ പ്രപഞ്ച സാരത്രന്തത്തിൽപ്പറഞ്ഞ 16 ഉപചാരങ്ങളെയാണ് കേരളാചാരം മുറുകെ പ്പിടിച്ചിട്ടുള്ളത് . 16 എന്ന ചന്ദതത്ത്വത്തിലൂന്നിനിൽക്കുമ്പോൾ അമൃതവർ ഷണത്തിലാണു് , അതായതു് , ദേവന്റെ അനുഗ്രഹശക്തിയിലാണ് നാം ഊന്നൽ കൊടുക്കുന്നതു് . അതുകൊണ്ടാണ് കുണ്ഡലിന്യൂഥാപനത്തി ന്റെ ഫലമായുള്ള അമൃതവർഷണം , അതായത് , പൂജകൊണ്ടുണ്ടാവു ന്ന ഈശ്വരാനുഗ്രഹം ഉപചാരസമഷ്ടിയായ 16 - ൽത്തന്നെ അന്തർഭവിച്ചിരി യ്ക്കുന്നതു് .
ആസനസ്വാഗതേ സാർഘ്യപാദ്യേ സാചമനീയകേ മധുപർക്കാചമസ് നാനവസനാഭരണാന്യപി സുഗന്ധസുമനോ ധൂപദീപനൈവേദ്യവന്ദനേ --- പ്രയോജയേ ദർച്ചനായാം ഉപചാരാം
സ്തു ഷോഡശ :
( പ്രപഞ്ചസാരതന്ത്രം 6 -ാം പടലം ശ്ലോകം 41 , 42 )
കേരളത്തിൽ ഷോഡശോപചാരത്തിന്റെ ആരംഭത്തിൽതന്നെ ആ സനസ്വാഗതങ്ങൾ കഴിയ്ക്കുകയും പാദ്യാർഘ്യാചമനീയാദികളെക്കൊണ്ട് ഷോഡശോപചാരങ്ങൾ നിർവ്വഹിയ്ക്കുകയും ചെയ്യുന്നു . പാദ്യാർഘ്യാച് മനീയാദികളിൽ സമർപ്പിയ്ക്കുന്നത് ശംഖജലമാണു് , പാദ്യം ദേവതയു ടെ പാദത്തിലും അർഘ്യം ദേവതയുടെ ശിരസ്സിലുമാണ് കൊടുക്കേണ്ടത് , ശൈവദേവതകൾക്ക് പാദ്യാദിയായും ( പാദ്യം - അർഘ്യം - ആചമനീ യം ) വൈഷ്ണവ ദേവതകൾക്ക് അർഘ്യാദിയായും ( അർഘ്യം , പാദ്യം , ആചമനീയം എന്നീ ക്രമത്തിലും ) ആണു് ഉപചാരം അർപ്പണം ചെയ്യു ക . അതായതു് , ശൈവദേവതകൾ കുണ്ഡലിനിയുടെ ഊർദ്ധപവാഹ ത്തെ സൂചിപ്പിയ്ക്കുന്നതിനാൽ പാദ്യം മുതൽ തുടങ്ങുന്നത് യുക്തിസ ഹമാണു് . വൈഷ്ണവദേവതകൾ സഹസാരത്തിൽനിന്നു താഴോട്ടു
നിപതിയ്ക്കുന്ന ഈശ്വരീയശക്തി ആയതിനാൽ അർഘ്യാദിയായിരിയ്ക്കനതും യുക്തിയ്ക്കു നിരക്കുന്നുണ്ടു് . ആചമനീയമെന്നത് ഭൗതികദേഹ ത്തിനുപരിയായ സൂക്ഷ്മദേഹങ്ങളുടെ ശുദ്ധിയ്ക്കുവേണ്ടി സ്വീകരി യ്ക്കുന്ന അമൃതബിന്ദുതന്നെ . മധുപർക്കം തൈരും നെയ്യും തേനും ഒരു . പ്രത്യേക മിശ്രിതത്തിൽ ചേർത്തെടുത്ത സ്വാദിഷ്ഠമായ ഒരു പാനീയമാണ് "
യോഗശാസ്ത്രപ്രതീകങ്ങളുടെ ദൃഷ്ടിയിലൂടെ , ഇതിലെ തൈര് അ ഗ്നിതത്ത്വത്തിന്റെയും നെയ്യ് സൂര്യതത്ത്വത്തിന്റേയും തേൻ സോമത ത്ത്വത്തിന്റേയും പ്രതീകത്വം വഹിയ്ക്കുന്നു . ഈ ഷോഡശോപചാര ങ്ങൾ ലൌകികദ്യഷ്ട്യ ഒരു വിശിഷ്ടാതിഥിയെ പൂജിയ്ക്കുന്നതിനോടു സാമ്യംവഹിയ്ക്കുന്നുണ്ടെങ്കിലും താന്ത്രിക യൗഗികദൃഷ്ടിയിൽ വളരെ നിഗൂഢമായ അർത്ഥകല്പനകൾ അതിൽ കണ്ടേക്കാവുന്നതാണ് . മനു ഷ്യൻ സോമസൂര്യാഗ്നിഖണ്ഡങ്ങളെ മുഴുവൻ ഈശ്വരങ്കൽ സമർപ്പി യ്ക്കുന്നതിനെയാണു് അഥവാ ഈശ്വരാഭിമുഖമാക്കുന്നതിനെയാണ് മധു പർക്കം എന്നു പറയുന്നതു് , മധുപർക്കത്തിനു ശേഷം ഒരു പുനരാചമ നീയം കൂടി വേണ്ടതാണ് . അടുത്തതു് സ്നാനമാണ് . അമൃതാപ്ലാവനത്തിന്റെ പ്രത്യക്ഷപ്രതീകമാണത്
വലിയ പൂജകളിലും പ്രതിഷ്ഠാദി ഉപ രികിയകളിലും ഷോഡശോപചാരപൂജയിലെ സാനസമയത്താണ് വി വിധ കലശങ്ങൾ ആടുന്നതു് . സ്നാനത്തിന്റെ അവസാനം ആപസ്സിന്റെ തായ 3 ഋക്കുകൾ ( ആപോഹിഷ്ഠാദി ) ചൊല്ലി ശിരസ്സിൽ തളിയ്ക്കണ മെന്നാണല്ലോ വൈദികവിധി , അതുകൊണ്ട് ദേവപൂജയിൽ സ്നാനത്തിൻ ഏറ്റവും അവസാനമായി ഈ വൈദികപൂണ്യാഹമന്ത്ര പ്രോക്ഷണവും നടത്താറുണ്ട് . അതാണ് പുന:സ്നാനം , ഈ പുസ്നാനവും സ്നാനത്തിന്റെ അംഗമാണ് , പിന്നീട് വസ്ത്രാലങ്കാരങ്ങളും ദേവനർപ്പിയ്ക്കുന്നു . നിർവ്വികല്പവും അനന്തവുമായ ഈശ്വരീയ ചൈതന്യത്തെ മനുഷ്യമനസ്സിൽ പിടിയ്ക്കണമെങ്കിൽ അതിന് പരിമിതികൾ കല്പിക്കേ ണ്ടതുണ്ട് . അതാണ് വസ്ത്രം , സാധാരണ വസ്ത്രം , യജോപവീതം , ഉത്തരീയം ( അംഗവസ്‌ത്രം ) എന്നിവയാണ് വസനം എന്ന ഉപചാരസ മർപ്പണത്തിൽ ഉൾപ്പെട്ടിട്ടുള്ളത് .
അച്ഛസ്ഫടികസങ്കാശമായ ഈശ്വര ചൈ തന്യം നിർവ്വർണ്ണമാണ് . പക്ഷേ , സാധകൻ ഉയർന്നുയർന്നുപോക മ്പോൾ അവന് വിവിധ തരം പ്രകാശങ്ങൾ അനുഭവപ്പെടും . നിർവ്വർണ്ണ മായ ചൈതന്യത്തിൽ വിവിധ പ്രകാശങ്ങൾ ആരോപിയ്ക്കുമ്പോൾ മാത്രം ഈശ്വരൻ സാധകന് ദൃഷ്ടിഗോചരമാകുന്നുള്ളൂ . അതാണ് ആഭരണങ്ങളുടെ പ്രസക്തി . ഇത്രയും കഴിഞ്ഞ് പിന്നീട് ഗന്ധ പുഷ്പ ധൂപ ദീപ നിവേദ്യാദികളിലേയ്ക്ക് കടക്കുകയാണ് . ഇതിന്റെ മുമ്പിൽ വേണ്ട തായ ജലത്തിന്റെ വിശദാംശങ്ങളാണ് പാദ്യാർഘ്യാചമനീയ മധുപർക്ക ആചമന സ്നാനങ്ങൾ . ഗന്ധപുഷ്പാദികൾ ഭൗതികശരീരത്തിന്റെ സമർ പ്പണമാണെന്നു മുമ്പേ സൂചിപ്പിച്ചിട്ടുണ്ടു് , ഇവിടെ ദേവചൈതന്യത്തിന്റെ വിശദാംശങ്ങളെ വേറവേറേയായി പിരിച്ചു അവയെല്ലാം പ്രത്യേകം പ്രത്യേ കമായി പൂജിയ്ക്കാറുണ്ടു് . കേരളിയ പൂജാസമ്പാദ്യത്തിൽ വസനാഭര ണങ്ങൾ കഴിഞ്ഞാൽ പ്രധാന പൂജയെ താൽക്കാലികമായി ഒരു വിരാ മമിട്ട് മൂലമന്ത്രത്തിന്റെയോ ദേവതയുടേയൊ വിശദാംശങ്ങളായ അഥവാ ആവരണങ്ങളായ അല്ലെങ്കിൽ പരിവാരങ്ങളായ പ്രണവം , ശക്തി ഉപചാ രമന്ത്രം , മൂലമന്ത്രം , മൂലാക്ഷരങ്ങൾ , അംഗം , ആയുധം , ഭൂഷണങ്ങൾ , പരിവാരങ്ങളും അവയുടെ ആയുധങ്ങളും നിർമ്മാല്യധാരി എന്നിങ്ങനെ യുള്ള മന്ത്രഭേദങ്ങളെക്കൊണ്ട് ജലാദിജലാന്തം പൂജിയ്ക്കുന്നു എന്നതാ ണു് മൂർത്തിപൂജയുടെ തത്ത്വം . സാധാരണ ലഘുപൂജയിൽ ഇവയെല്ലാം സമഷ്ടിയായി ,
ഓം സർവ്വാക്ഷരേഭ്യോ നമഃ ,
ഓം സർവ്വാംഗേഭ്യോ നമഃ ,
ഓം സർവ്വായുധേഭ്യോ നമഃ ,
ഓം സർവ്വാഭരണേഭ്യോ നമഃ ,
ഓം സർവ്വഭൂഷണേഭ്യോ നമഃ ,
ഓം സർവ്വപരിവാരേഭ്യോ നമഃ ,
ഓം സർവ്വപരിവാരായുധേഭ്യോ നമ " ,
എന്നിങ്ങനെ സമ ഷ്ടിയായേ പറയാറുളളു .
പക്ഷേ , വിശേഷാലുള്ള സപരിവാരപൂജയിൽ ഇ ഓരോന്നും പ്രത്യേകം പ്രത്യകം പേരെടുത്തു പറഞ്ഞു പൂജി യ്ക്കാറുണ്ടു് . ഇവിടെ ചെറിയ പൂജയാണെങ്കിലും വലിയ പൂജയാണ് ങ്കിലും മൂർത്തീപൂജയിലുള്ള ഓരോ മന്ത്രദേവതകൾക്കും ജലാദി ജലാന്തമായ ജലഗന്ധപുഷ്പധൂപദീപ ജലങ്ങളെ ( അവസാനജലം നിവേദ്യ സ്ഥാനം ) കൊടുക്കേണ്ടതാണ് . ഇതിനെ മൂർത്തിപൂജ എന്നു പറയുന്നു . പ്രണവമാകുന്ന ബിജത്തിൽനിന്ന് ശക്തി ഉണ്ടാകുകയും ആ ശക്തി യിൽനിന്നു് മന്തമാവിർഭവിയ്ക്കുകയും ചെയ്യുന്നു എന്നതാണ് മന്ത്രശാ സ്ത്രത്തിന്റെ തത്ത്വം . പ്രണവവും ശക്തിയും അങ്ങനെ മന്ത്രത്തിന്റെ മാതാപിതാക്കളുടെ സ്ഥാനം വഹിയ്ക്കുന്നു . ഉപചാര മൂലമന്ത്രങ്ങൾ മന്ത്രദവതയേയും അതിന്റെ അംഗ ആയുധ ഭൂഷണങ്ങൾ ദേവതയുടെ അലങ്കാരങ്ങളെയും പരിവാരങ്ങളും നിർമ്മാല്യധാരിയും മറ്റും മന്ത്ര ചൈതന്യത്തിന്റെ വിശദാംശങ്ങളേയും സൂചിപ്പിയ്ക്കുന്നു .
🕉️ഘണ്ഡ നാദം🕉️
മേല്പറഞ്ഞ മൂർത്തിപൂജ ജലാദി ജലാന്തമായിട്ടാണല്ലോ ചെയ്യേ ണ്ടത് . അവിടെ ജലഗന്ധപുഷ്പങ്ങൾ വേറവേറെയായി ആദ്യം സമർ പ്പിയ്ക്കുന്നു . പിന്നീട് എല്ലാവർക്കും കൂടി ധൂപദീപാദികൾ കാണിയ്ക്കുന്നു . അവിടെ ഈ എല്ലാ മന്ത്രങ്ങളും തുടർച്ചയായി ഉച്ചരിച്ചുകൊണ്ടാണ് ധൂപവും ദീപവും കാണിക്കേണ്ടതു് . ധൂപദീപാദികൾ കാണിയ്ക്കുമ്പോൾ മണികൊട്ടതുണ്ടു് , ധൂപം വായുവിന്റെയും ദീപം അഗ്നിയുടേയും പ്രതികളാണ് എന്ന് നേരത്തെ പറഞ്ഞുവല്ലോ . ധൂപം കാണിയ്ക്കേണ്ടത്
നാഭീകന്ദത്തിലും ദീപം കാണിയ്ക്കേണ്ടത് നേത്രത്തിലുമത്രെ
വായു എന്നത് സാധകനെ സംബന്ധിച്ചിടത്തോളം പ്രാണസംയമത്തിന്റെ , അതായത് യോഗപരമായ പ്രാണായാമത്തിന്റെ അനുഭൂതിയത് . ആ അനുഭൂതിയിൽ ദിവ്യമായ ജ്യോതിസ്സുകൾ നമ്മുടെ ഭ്രൂമദ്ധ്യത്തിൽ പ്രകാ ശിയ്ക്കുന്നതായി യോഗികൾക്ക് അനുഭവമുണ്ടാകാറുണ്ട്
അതോടുകൂടെ ദീവ്യങ്ങളായ നാദങ്ങളും അനുഭൂതിവിശേഷങ്ങളായി ഉദ്ഭവിയ്ക്കാറുണ്ട് . ചീണി , ചിഞ്ചിണി , ഭേരിനാദം , മദ്ദളനാദം , ഇടിമുഴക്കം , വീണാനാദം , വേണുനാദം എന്നിങ്ങനെയുള്ള നാദവിശേഷങ്ങൾ യോഗികളുടെ അനു ഭൂതിമണ്ഡലത്തിൽ തെളിഞ്ഞുവരാറുണ്ടെന്നുള്ളത് ഗീതയിലും യോഗ ശാസ്ത്രഗ്രന്ഥത്തിലും കാണാവുന്നതാണ് . അതാണ് പൂജയിലെ ഘണ്ടാ നാദം ,
ദൈവീകമായ അനുഭൂതിവിശേഷത്തിന്റെ വിവരമാണല്ലോ ഇത് . മണിനാദം സൂക്ഷിച്ചു ശ്രവിച്ചാൽ അത് പ്രണവനാദമാണെന്നു മനസ്സി ലാക്കാൻ കഴിയും . ഒരു മണിമുഴക്കം മാത്രമെടുത്താൽ അതിന്റെ നാദം തരംഗരൂപിയായി ഉയർന്നു് ക്രമേണ ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവിൽ ലയിയ്ക്കുന്നതായി കാണാം . അത്തരത്തിലുള്ള ഘണ്ടാനാദമാണിവിടെ മുഴങ്ങണ്ടതു് . യോഗസാധനയുടെ പാരമ്യത്തിന്റെ ഒരു പ്രതീകാത്മക ചിത്രം അങ്ങനെ പൂജകൻ സൃഷ്ടിക്കുകയാണു് . അതുകൊണ്ട് മന്ത്രത്തെ സമ്പൂർണ്ണമായി പൂജിച്ചു കഴിഞ്ഞു് അംഗ ദേവതകളെ പൂജിയ്ക്കുമ്പോൾ വിശദാംശങ്ങളിലേയ്ക്ക് കടക്കുകയാണ് . മൂലമന്ത്രത്തിന്റെ ഉപാംഗദേവതകളുടെ സ്ഥാനത്ത് അനേകം ആവരണ ദേവതകളുണ്ട് .
ഓരോ ദേവനും ഓരോ മൂലമന്ത്രമുള്ളതുപോലെ ഓരോ ചക്രം അഥവാ യന്ത്രം ഉണ്ടെന്നുള്ളത് പ്രസിദ്ധമാണ് . ബിന്ദു . -തികോണ - പത്മ - വൃത്ത - ചതുരശ്രാദികളായ രൂപങ്ങൾ ചേർന്നാണല്ലോ " ഓരോ ചകവും ഉണ്ടാകുന്നതു് . ഈ വിശദ ഭാഗങ്ങളിൽ ഓരോന്നിലും പ്രവർത്തിയ്ക്കുന്ന മന്ത്രചൈതന്യാംശത്തെ ആവരണദേവതകൾ എന്നു വിളിക്കുന്നു.
ഈ ആവരണ ദേവതകൾ എല്ലാംകൂടി ചേർന്നതാണ് . മൂലമന്ത്രത്തിന്റെ സമഷ്ടിസ്പന്ദനം . ലഘുപൂജയിൽ സർവ്വാവരണേഭ്യോ നമഃ എന്ന ഒറ്റ മന്ത്രംകൊണ്ടു പൂജിയ്ക്കുമെങ്കിലും വിസ്തരിച്ചുള്ള സപരിവാരപൂജയിൽ ഓരോ ആവരണദേവതയേയും പ്രത്യേകം പ്രത്യേകം പൂജിയ്ക്കാറുണ്ട് . അടുത്തത്
🕉️നിവേദ്യം🕉️
നിവേദ്യം സാധാരണ ഭക്ഷണസാ മഗ്രികളായിരിയ്ക്കുമല്ലോ . അന്നമാണെങ്കിലും പായസമാണെങ്കിലും മറ്റു ഫലാദികളാണെങ്കിലും അവില് , മലര് മുതലായവയാണെങ്കിലും ഇവ യല്ലാംതന്നെ മനുഷ്യശരീരകല്പനയിൽ അന്നമെന്ന പൊതുസം ഞ്‌ജ കാണ്ട് വിവക്ഷിയ്ക്കാവുന്നതാണ് . അതായത് , ദേവന്റെ മുമ്പിൽ ദേവന് സമർപ്പിയ്ക്കുവാനായി വച്ചിട്ടുള്ള നിവേദ്യസാധനങ്ങൾ സാധകന്റെ അന്നമയകോശം തന്നെയാണ് . ഈ അന്നമയകോശത്തെ മുൻ കൊടുത്ത ശോഷണദഹനാപ്ലാവനാദി ക്രിയകളെക്കൊണ്ട് ആദ്യം ശുദ്ധീ കരിയ്ക്കുന്നു . അതായത് , നിവേദ്യമായിവച്ചിട്ടുള്ള അന്നമയ കോശം ഭൂതശുദ്ധിയെ ചെയ്യുന്നു എന്നർത്ഥം . പിന്നീട് ഉപസ്തരിക്കുകയാണ്.
നെയ്യിന്റെ ഒരംശം . വൈദികഗായതി ഉച്ചരിച്ചുകൊണ്ടു് നിവേദ്യ ത്തിൽ തളിയ്ക്കുകയാണ് ഈ ക്രിയ , നെയ്യ് , സൂര്യചൈതന്യത്തെ സൂ ചിപ്പിയ്ക്കുന്നു എന്നു മുമ്പ് കൊടുത്തിട്ടുണ്ടല്ലോ . അപ്പോൾ ഉപസ്തണമെന്ന ക്രിയയോടുകൂടി നിവേദ്യമെന്ന അന്നമയകോശം ഗായത്രീസാ ധന ചെയ്യുന്നു . ഏതു മന്തസാധനയുടേയും പൂർവ്വാംഗമായി ഈ ഗാ യതീമന്ത്രസാധന വേണ്ടതാണല്ലോ . അതിനുശേഷം മൂലമന്ത്രം തൊട്ടു ജപിയ്ക്കുന്നതോടുകൂടി അത് ആ നിവേദ്യദേഹം - ഗായത്രീമന്ത്രവും ദേവന്റെ മൂലമന്ത്രവും ജപിയ്ക്കുന്ന ഉത്തമസാധകദേഹമായിത്തീരുന്നു . ഈ ദേഹത്തെയാണ് മൂലബിംബത്തിൽ ആവാഹിച്ചുവച്ചിട്ടുള്ള പ്രധാന ദേവതയുമായി സംയോജിപ്പിക്കേണ്ടത് . സാധകൻ സ്ഥൂലദേഹത്താടുകൂടി സമ്പൂർണ്ണമായി മൂലദേവതയിൽ ലയിയ്ക്കുക എന്ന ക്രിയ പഞ്ച പ്രാണാഹുതിയിലൂടെ ഇവിടെ ചെയ്യുകയാണ് . ( നിവേദ്യമാകുന്ന ഈ സ്ഥമൂലദേഹം സഹസാരപദ്മത്തിൽനിന്നു നിർഗ്ഗളിയ്ക്കുന്ന അമൃതധാര യാൽ ആപ്ളാവിതവും മൂലമന്ത്രസ്പന്ദനങ്ങൾ ഉൾക്കൊള്ളുന്നവയുമാ ണ് ) . ഈ അമൃതമയമായ അന്നമയകോശത്തെ ദേവനിൽ സമർപ്പിയ്ക്ക ന്നതിൻ മുമ്പായും പിന്നീടും അമൃതത്തിന്റെ ആവരണം തന്നെയി ടുന്നതാണ് . ബാക്കറ്റ് പോലെ നിവേദ്യത്തിന്റെ അടിയിലും മുകളിലും ' അമൃതോപസ്തരണമസി ' എന്നും " അമൃതാപിധാനമസി ' എന്നും ഉള്ള സമർപ്പണങ്ങൾ അതിനുള്ളിൽ നിവേദ്യത്തിന്റെ രസാംശത്തെ അഥവാ അമൃതാംശത്തെ ദേവദേഹത്തിലുള്ള പ്രാണാപാനവ്യാനോദാനസമാനാം ശങ്ങളിലേയ്ക്ക് സംക്രമിപ്പിയ്ക്കുന്ന പ്രകിയ ഹോമകർമ്മത്തിനു തുല്യ മാണ് . അതുകൊണ്ട് ഈ സമർപ്പണം സ്വാഹാന്തമായി ചെയ്യുന്നു . ഇത് കഴിഞ്ഞാൽ ബാക്കിയാകുന്ന നിവേദ്യം ദേവന്റെ ഉച്ചിഷ്ടവും മേൽ പറഞ്ഞ യജ്ഞകല്പനയിൽ യജ്ഞശിഷ്ടവും ആയിത്തീരുന്നു .
" യജ് ശിഷ്ടാശിനി സന്തോ മൂച്യന്തേ സർവ്വകിൽബിഷി " ( യജ്ഞശിഷ്ടം ഭൂജിയ്ക്കുന്നവർ സർവ്വപാപ വിമുക്തി നേടുന്നു . ) എന്ന ഗീതാവചനമനുസരിച്ച് ഈ നിവേദ്യശിഷ്ടം ഭൂജിയ്ക്കുന്നവർ എല്ലാ പാപങ്ങളിൽ നിന്നും മോചനം നേടുന്നു . ഈ യജ്ഞശിഷ്ടം , ദേവന്റെ ഉച്ഛിഷ്ടം അഥവാ ദേവങ്കൽനിന്നു ( സഹസാരപദ്മത്തിൽ നിന്നു് ) നിപതിയ്ക്കുന്ന താകയാൽ കുണ്ഡലിനി ശക്തിയുടെ പ്രതീകമാണ് , ആ ഉച്ചിഷ്ട ത്തിന്റെ ദേവതയാണ് നിർമ്മാല്യധാരി . വിഷ്ണുവിന് വിക്ഷ്വ സേനൻ , ശിവന് ചണ്ഡശ്വരൻ എന്നിങ്ങനെ ഓരോ ദേവതക്കും ഓരോ നിർമ്മാല്യധാരിയുണ്ട് ഈ നിർമ്മാല്യധാരിയെ സാധാരണ പ്രാസാദത്തി നു വെളിയിൽ പ്രതിഷ്ഠിച്ച അഷ്ടദിക്പാലന്മാരുടെ കൂട്ടത്തിൽ വടക്കു
ഭാഗത്തായി ഈശാനനു സമീപം പ്രതിഷ്ഠിച്ചിരിയ്ക്കും . അതുകൊണ്ട് നിവേദ്യം കഴിഞ്ഞ ഉടനെതന്നെ ആ നിവേദ്യശിഷ്ടത്തെ അഥവാ ദേവന്റെ ഉച്ഛിഷ്ടത്തെ ഈ നിർമ്മാല്യധാരിയ്ക്ക് പഞ്ചപാണാഹുതി യോടെ സമർപ്പിക്കേണ്ടതുണ്ട് . ഈ നിർമ്മാല്യ ദേവതയിൽ നിന്നാണ് നിവേദ്യശിഷ്ടമാകുന്ന കുണ്ഡലിനീ ദ്യോതകമായ അമൃതത്തെ നാം സ്വീ കരിക്കേണ്ടതു് . നിവേദ്യാംഗമായി ആവരണ ദേവതകൾക്ക് ( ബലിദേ വതകൾക്കു് ) ബലിതൂകുന്ന ക്രിയാദികളുമുണ്ട് , നിവേദ്യാംഗമായ ബാ ഹ്മണഭോജനം , ഹോമക്രിയ എന്നിവ അർത്ഥബഹുലവും സുപ്രധാന വുമായ ക്രിയകളാണ് . പ്രകൃതിയിലെ അത്യന്തം നിഗൂഢവും ഈശ്വര ചോദിതവുമായ സ്യഷ്ടിപ്രകിയയോട് അദ്ഭുതാവഹമായ സാദൃശ്യം പ്ര തീകാത്മകത്വന ജനിപ്പിച്ചു , കുണ്ഡത്തിൽ അഗ്നി ജ്വലിച്ചുയരുമ്പോൾ സമാന്തരമായി സാധകദേഹത്തിലും ( ഹോതാവു ) ലേശമാത്രമെങ്കിലും കുണ്ഡലിന്യൂഥാപനം കൈവരുത്തുന്ന അതിശക്തമായൊരു താന്ത്രി ക്രക്രിയയാണ് ഹോമം . ഇതാവട്ടെ വൈദികയജ്ഞസദൃശവുമാണു് .
പ്രധാന ക്ഷേത്രങ്ങളിൽ ഹോമവും ബലികിയാദികളും ബ്രാഹ്മണ ഭോജനവും കഴിഞ്ഞു മാത്രമേ ദേവന്റെ നിവേദ്യം സമാപിയ്ക്കാറുള്ളൂ . ബലിക്രിയാദികൾ കഴിഞ്ഞാൽ അർച്ചകൻ മണ്ഡപത്തിലിരുന്ന് അല്പം മൂലമന്ത്രം ജപിക്കേണ്ടതുണ്ട് . അതു കഴിഞ്ഞ് അവസാന ഉപ ചാരപ്രതീകമായി പൂജകൻ തൊഴുതു നമസ്കരിയ്ക്കുന്നു . ഇതു വന്ദന മെന്നറിയപ്പെടുന്നു . ഇവിടെ വന്ദനത്തെക്കുറിച്ചു രണ്ടു വാക്ക് .
വന്ദനമെ ന്നതിന്റെ ക്രിയ കൈകൂപ്പി തൊഴുകയാണല്ലോ . പഞ്ചഭൂത പ്രതീകങ്ങ ളായ അഞ്ചു വിരലുകളും രണ്ടു കൈകളും ഊർദ്ധ്വമുഖങ്ങളായി തിരി ച്ചു ദേഹമദ്ധ്യത്തിൽ ചേർക്കുമ്പോൾ അതു് പഞ്ചഭൂതങ്ങളേയും വഹിച്ചു കൊണ്ട് ഇഡാപിംഗളകളുടെ മദ്ധ്യത്തിലുള്ള സൂഷുമ്നാനാഡിയിലൂടെ യുള്ള കുണ്ഡലിനിയുടെ ഊർദ്ധപ്രവാഹത്തെ സൂചിപ്പിയ്ക്കുന്നു . അതി ന്റെ മന്ത്രവാചകമാണു് നമ ! ശബ്ദം , ചാന്ദ്രമായ മനസ്സിൽ ( മന ) നിന്നാ ണല്ലോ പഞ്ചഭൂതാത്മകമായ പ്രപഞ്ചം ഉദ്ഭവിയ്ക്കുന്നത് . ഇത് സൃഷ്ടി ക്രമമാണു് , സംഹാരപ്രകിയയിൽ , അതായത് , യോഗത്തിൽ പഞ്ചഭൂത ങ്ങളെ ഓരോന്നായി ഉപര്യുപരിയായി ലയിപ്പിച്ച് അവസാനം ആകാ ശത്തെ മനസ്സിലും മനസ്സിന്നുപരിയായ ആത്മചൈതന്യത്തിലും ലയിപ്പി യ്ക്കുന്നു . താഴോട്ടൊഴുകുന്ന മനസ്സിനെ ഊർദ്ധ്വതത്ത്വങ്ങളിൽ ലയി പ്പിയ്ക്കുന്ന പ്രകിയ പ്രതീകാത്മകമായ മന എന്ന ശബ്ദത്തെ തിരി ച്ചിടുമ്പോൾ ഉണ്ടാകുന്ന നമ ശബ്ദംതന്നെയാണ് . ഈ " നമ ' തന്നെ യാണ് നമസ്കാരം . സഹസാരമദ്ധ്യത്തിലുള്ള ദേവപാദങ്ങളിൽ സർവ്വവും ലയിച്ചുചേ തുന്ന ഒരു ക്രിയയാണ് ദേവപാദങ്ങളിൽ ശിരസ്സ് മുട്ടിച്ചുകൊണ്ടുള്ള നമ സ്കാരക്രിയ . അവിടെ പരമാത്മാവുമായുള്ള പൂർണ്ണമായ ഐക്യം ക
വരിയ്ക്കുന്നു . ഷോഡ ശോപചാരപൂജയുടെ അന്ത്യത്തിലുള്ള ഈ നമസ്കാരം അതിനാൽ അർത്ഥവത്താണ് . പൂജയുടെ സമർപ്പണങ്ങളുടെ പരിസമാപ്തിയായുള്ള ഏകീഭാവമാണത് . അതോടുകൂടി സാധകൻ ദേവാഭിന്നനായിത്തീരുകയും സമ്പൂർണ്ണമായ അമൃതാപ്ലാവനം സാധി യ്ക്കുകയും ചെയ്യുന്നു . ഇത് ആത്മാവുതൊട്ട് സ്ഥലശരീരംവരെയ ള്ള വിവിധ തലങ്ങളുടെ പൂർണ്ണമായ അമൃതാ പ്ലാവനമത്രെ . അവിടെ ഒരു മുങ്ങിക്കുളിയ്ക്ക് വകയുണ്ട് . ആ കുളിയുടെ ചുരുക്കമത്രെ കാൽ കഴുകൽ .
കാൽ മൂലാധാരസംബന്ധിയും പൃഥിതത്ത്വദ്യോതകവുമായതി നാൽ പാർത്ഥിവശരീരത്തിന്റെ പൂർണ്ണമായ സ്ഥാനം കാൽകഴുകൽകൊ ണ്ടു സാധിയ്ക്കുന്നു . വാസ്തവത്തിൽ വന്ദനത്തോടുകൂടി പരിസമാപിയ്ക്കുന്ന ഷോഡശോപചാരപൂജയുടെ അനന്തര ഘട്ടം ഈ അമൃതവർ ഷണമാണ് . അതിനു തയ്യാറായുള്ള ദേവന്റെ അവസ്ഥയാണ് ഇനി വ രുന്ന പ്രസന്നപൂജകൊണ്ടു് സാധിച്ചെടുക്കുന്നത് . കൂടുതൽ വിവരത്തിന് ക്ഷേത്രാചാരം എന്ന ഭാഗം നോക്കുക .
മേല്പറഞ്ഞ ക്രിയാദികൾക്കായി ശ്രീകോവിൽ വിട്ടു പുറത്തുപോകുമ്പോൾ നട അടച്ചിരിയ്ക്കും . അത്രയും സമയം ദേവനേയും മുമ്പിലുള്ള നിവേദ്യത്തേയും പരിവാരങ്ങളേയും കൂട്ടിരക്ഷിയ്ക്കുക എന്ന ക്രിയ സമന്ത്രമായി ചെയ്തിട്ടുണ്ടായിരിയ്ക്കും .
🕉️പ്രസന്നപൂജ🕉️
അതുകൊണ്ട് നിവേദ്യസമയത്ത് മഹാക്ഷേത്രങ്ങളിൽ ഭക്തന്മാരെ അകത്തു പ്രവേശിപ്പിയ്ക്കാറില്ല . അതിനുശേഷമാണു് കാൽ കഴുകി ആചമിച്ചു മണിയടിച്ചു ശാന്തി ക്കാരൻ നട തുറന്ന് ക്ഷേത്രത്തിനുള്ളിൽ പ്രസന്നപൂജയ്ക്കായി പോക് ന്നത് . അതിനു ശേഷം നിർമ്മാല്യധാരിയ്ക്കുള്ള പ്രാണാഹുതി കഴിച്ച് നിവേദ്യം പൂർത്തിയാക്കുന്നു . ലഡ്ഡുക - അപൂപ - പാനീയങ്ങൾ തുടങ്ങി യവയും , താംബൂലവും അതോടുകൂടി നൃത്തഗീതവാദ്യാദികളും സമസ്ത രാജോപചാര സമർപ്പണവും ചേർന്നതാണ് പ്രസന്നപൂജ ഈ പ്രസന്ന പൂജാസമയത്താണ് പുഷ്പാഞ്ജലിയും സഹസനാമാർച്ചനയും മറ്റും പതിവുള്ളത് , ഈ പ്രസന്നപൂജയിൽ പീഠദേവതകൾക്കും പരിവാര ദേവത കൾക്കും പുഷ്പാർച്ചന ചെയ്യാറുണ്ട് , ഈ സന്ദർഭത്തിലാണ് പുറമേ നൃത്തഗീതവാദ്യങ്ങൾ നടക്കേണ്ടത് . ഈ സമയത്ത് അഷ്ടപദി തുടങ്ങിയ സോപാനസംഗീതം ആലപി യ്ക്കയും പൂജക്കൊട്ടും നടത്തുകയും പതിവാണല്ലോ . നൃത്തഗീതവാദ്യ ങ്ങൾ യോഗസാധനാ പ്രകിയയുടെ അവസാനഘട്ടമായ ആനന്ദാവസ യെ ദ്യോതിപ്പിന് ക്കുന്നു .
മറ്റു ചില പൂജാ സമ്പ്രദായങ്ങളിൽ നൃത്ത ഗീതവാദ്യങ്ങൾ ഉപചാരങ്ങളായി സമർപ്പിയ്ക്കാറുണ്ട് .
ആനനാവസ്ഥയിൽ നിന്നാണ് ഏതൊരു ദേശത്തിന്റെയും സംസ്കാരത്തിന്റെ സകല സുകുമാരകലകളും ശാസ്ത്രങ്ങളും പ്രാ ദുർഭവിയ്ക്കുക എന്നുള്ളത് പ്രത്യേകം
പ്രസ്താവ്യമാണ് .
കുണ്ഡലിനിപ്രബോധനം വന്നവർ സകലകലാവല്ല ഭന്മാരും സകല ശാസ്‌ത്രകോവിദന്മാരും ആയിത്തീരുന്നതിന്റെ രഹസ്യം ഇതത്രെ . ഇവിടെ ഇതോടനുബന്ധിച്ച് ഛത്രം , ചാമരം , ആലവട്ടം മൂത ലായ രാജോപചാരങ്ങളെക്കൂടി ചേർക്കാറുണ്ട് . ഈശ്വരനുമായി താദാ ത്മ്യം പ്രാപിയ്ക്കുമ്പോൾ ഈശ്വരന്റെ അവസ്ഥാവിശേഷമായ ലോക നായകത്വം കൈവരുന്നതിന്റെ പ്രതീകമാണിത് . വെൺകൊറ്റക്കുടയും .
വെൺചാമരവും ആലവട്ടവുമായുള്ള നമ്മുടെ ആനപ്പുറത്തെഴുന്നള്ളിപ്പുകൾ ഇതാണ് സൂചിപ്പിയ്ക്കുന്നതു്
🕉️l പുഷ്പാജ്ഞലി🕉️
താനിതുവരെ ചെയ്ത പൂജാവിധിയിൽ ബുദ്ധ്യാദി ഇന്ദ്രിയങ്ങൾ കൊണ്ടോ പ്രവൃത്തികൊണ്ടോ വാക്കുകൾ കൊണ്ടോ കൈകാലുകൾ കൊണ്ടോ അറിഞ്ഞിട്ടോ അറിയാതെയോ ചെയ്ത തെറ്റുകളെല്ലാം ക്ഷമി യ്ക്കണമെന്നു പറഞ്ഞ് പ്രാർത്ഥിച്ച് പൂർണ്ണപുഷ്പാഞ്ജലി ചെയ്ത് തന്റെ കർമ്മങ്ങളുടെ ഫലത്തെയെല്ലാം സമർപ്പിച്ചുകൊണ്ട് പ്രസ ന്നാർഘ്യം കൊടുക്കുന്നു .
മാം മദീയഞ്ച് തൽ സകലമസൽ സ്വാമിനേ മഹാവിഷ്ണുമൂർത്തയേ തുഭ്യം സമ്യക് സമർപ്പയാമി
ഓം നമഃ ഓം തൽ സൽ
ഇത്യാദി മന്ത്രങ്ങളെക്കൊണ്ടുള്ള ഈ പൂർണ്ണപുഷ്പാഞ്ജലികളിലൂടെ തന്നെയും തന്റേതായ സകലതിനേയും സമർപ്പിയ്ക്കുന്നതുകൊണ്ടു പൂജ കൻ താൻ പൂജിയ്ക്കുന്ന ദേവനുമായി അഭിന്നത്വം പ്രാപിയ്ക്കുന്ന അ വസ്ഥയെ കൈവരിയ്ക്കുന്നു . ഇവിടെ മഹാവിഷ്ണുമൂർത്തി എന്ന സ്ഥാ നത്തു് അതതു ദേവതകളുടെ നാമമാണു് ഉച്ചരിയ്ക്കേണ്ടത് . പിന്നെ പൂജ യുടെ ഫലമായുള്ള തീർത്ഥമുണ്ടാക്കുന്നു . ശറഖിൽ ജലമെടുത്ത് ദേവൻ പാദസമീപത്തു പിടിച്ച് ദേവപാദത്തിൽനിന്ന് അമൃതം തീർത്ഥരൂപേണ ശംഖിൽ ഗ്രഹിച്ചു എന്നു ധ്യാനിച്ചു ആ തീർതംകൊണ്ടു ഗുരുവിനെ സങ്കല്പിച്ചു മുന്നിലും ഈശാന കോണിൽ ദേവന്മാരേയും നിഋതികോ ണിൽ അസുരന്മാരേയും തൊട്ടുമുന്നിൽ പിതൃക്കളെയും തന്നേയും ദാസ്ത്വൻമാരയും പുറമെ ഭക്തിയോടുകൂടി തൊഴുതു നില്ക്കുന്നവരേയും സമന്ത്രം തളിയ്ക്കുക എന്ന തീർത്ഥ പ്രോക്ഷണമാണ് അടുത്ത ചടങ്ങ് . അതിൽ പിന്നെ അവസാനീയാർഘ്യം കൊടുത്ത് ദേവനു വ്യാപകാംഗം ചെയ്ത് താളതയദിഗ്ബന്ധനത്തെ നിർവ്വഹിയ്ക്കലാണ് അവസാനത്തെ ചടങ്ങ് .
ഇതാണ് പൂജയുടെ
ആന്തരിക സ്വരൂപം .
പിന്നീട് തൽപാദത്തിങ്കൽ അഭിവാദ്യംചെയ്ത് ക്ഷതങ്ങളിലാണെങ്കിൽ ഒരു പൂവെടുത്ത് ഘ്രാണിച്ച് അങ്ങോട്ടാവാഹിച്ചുവച്ച ചൈതന്യത്തിന്റെ 16 ൽ 1 ഉദ്വസിയ്ക്കുന്നു . ക്ഷേത്രത്തിൽ അങ്ങോട്ടാവാഹിയ്ക്കുന്നപൈതന്യത്തിൽ 16 - ൽ 15 ഭാഗവും അവിടെത്തന്നെ നില്ക്കുന്നു . അങ്ങ നെ ക്ഷേത്രത്തിൽ ശാന്തിക്കാരൻ നടത്തുന്ന പൂജ ഒരു പമ്പിംഗ് പ്രക്രി യയോടു സാദ്യശ്യം വഹിയ്ക്കുന്നു .
പക്ഷേ , മറ്റു സ്ഥലങ്ങളിൽ പൂജി യ്ക്കുമ്പോൾ രണ്ടു കൈയിലും പുഷ്പാക്ഷതങ്ങളെ പിടിച്ചുകൊണ്ട് ആ വരണങ്ങളായി പ്രസരിച്ചിട്ടുള്ള ദേവചൈതന്യാംശങ്ങളെയെല്ലാം ദേവ ഹൃ . ദയത്തിൽ കൊണ്ടുവന്ന് ആ ചൈതന്യത്തെ ദേവഹൃദയത്തിൽ നിന്ന് ദേവൻ നാസാഗ്രത്തിലൂടെ സമ്പൂർണ്ണമായി അർച്ചകൻ കൈയിൽ പിടിച്ചിരിയ്ക്കുന്ന പുഷ്പങ്ങളിലേയ്ക്ക് സംകമിപ്പിച്ച് സ്വന്തം ഇഡാമുഖ മായ ഇടത്തെ നാസാരന്ധത്തിലൂടെ പൂരകരൂപത്തിൽ ഉള്ളിലേയ്ക്ക് വ ലിച്ചെടുത്ത് സ്വന്തം മൂലാധാരത്തിൽ പഴയപടി കൊണ്ടുവരുന്നു . ഈ ഉദ്വസനാന്തത്തോടെ പൂജ പൂർണ്ണത്വം പ്രാപിയ്ക്കുന്നു .
ചുരുക്കത്തിൽ താന്ത്രികമായ എല്ലാ സങ്കീർണ്ണപ്രക്രിയകളുടേയും പ്രധാന ഘടകം പൂജതന്നെയാണ് . വളരെ സങ്കീർണ്ണതയാർന്ന ഗണി തശാസ്ത്രത്തിലെ മൗലികപ്രക്രിയ കൂട്ടുക ( Addition ) എന്നതാണല്ലോ , അതുപോലെ തന്ത്രശാസ്ത്രത്തിലെ അടിസ്ഥാനപ്രകിയ പൂജതന്നെയാ ണെന്നു പറയാവുന്നതാണു് .
Comments
Post a Comment