സൃഷ്ടിക്ക് എന്തെങ്കിലും ലക്ഷ്യം ഉണ്ടോ ?

ചോദ്യം :സൃഷ്ടിക്ക് എന്തെങ്കിലും ലക്ഷ്യം ഉണ്ടോ ? എങ്ങനെയാണ് ജീവിക്കേണ്ടത് ? ഉത്തരം:നാം യഥാർത്ഥത്തിൽ ശുദ്ധ ബോധം ആണ് . രൂപരഹിതമായ ബോധം സ്വയം പലതായി സങ്കൽപിക്കുന്നതാണ് ഈ ജഗത്ത്. രൂപരഹിതമായ ബോധം ആനന്ദം തന്നെയാണ്. സൃഷ്ടിക്കുക or ക്രിയേറ്റ് ചെയ്യുക എന്നത് ബോധത്തിൽ അന്തർലീനമായി കിടക്കുന്ന കഴിവാണ്. അതിനാൽ ആനന്ദരൂപനായ ബോധം തൻറെ ക്രിയേറ്റിവിറ്റി പ്രകടിപ്പിക്കാനാണ് സൃഷ്ടി നടത്തുന്നത് . ഉദാഹരണമായി നാം ഒരു സ്വപ്നം കാണുന്നു എന്ന് സങ്കൽപ്പിക്കുക സ്വപ്നത്തിൽ കടലിനെ കാണുന്നു, തൽക്കാലം സ്വപ്നം കാണുന്ന ആളുടെ ബോധം കടലിനെ സൃഷ്ടിച്ചു എന്ന് പറയാം :ഉറങ്ങുന്ന ആളുടെ ബോധം സ്വപ്നത്തിൽ കടലിനെ സൃഷ്ടിച്ചത് നേരിട്ടല്ല . ആദ്യം ഒരു വ്യക്തിയെ സങ്കൽപ്പത്തിലുടെ സൃഷ്ടിക്കും . അതിനു ശേഷം അ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെയാണ് കടലിനെ കാണുന്നത്. സ്വപ്നത്തിലെ ആ വ്യക്തി കടൽ തീരത്ത് ഇരിക്കുമ്പോൾ അയാൾ ആനന്ദം അനുഭവിക്കുന്നു. കാറ്റുകൊളളുമ്പോൾ ശാന്തി അനുഭവിക്കുന്നു. എന്നാൽ കടലിലെ വെള്ളം കോരി കുടിച്ചാൽ അസ്വസ്ഥതയും ഉണ്ടാവും. അതുപോലെ ശുദ്ധ ബോധം സങ്കൽപത്തിലൂടെ പല വസ്തുക്കളെ സൃഷ്ടിച്ചു .വസ്തുക്കളെ കണ്ടാനന്ദിക്കാൻ മനുഷ്യരെ...