ബഗളാമുഖി
മഹാ വിദ്യ ബഗളാമുഖി
ദശ മഹാ വിദ്യാ ക്രമത്തിൽ വളരെ സുപരിചിതവും പ്രധാന്യം ഉള്ളതുമായ ദേവി ആദി പരാ ശക്തി യുടെ രൂപം ആകുന്നു ദേവി ശ്രീ ബഗളാമുഖി. ദശമഹാവിദ്യാക്രമത്തിൽ അഷ്ടമ മഹാ വിദ്യ എന്നും ദേവിയെ അറിയപ്പെടും.
ശ്രീ ബഗളാമുഖി ദേവി ഉൽപ്പത്തി-
പൂർവ്വ കാലത്ത് ഒരു മഹാ രാക്ഷസൻ സമുദ്രത്തിൽ ഭയാനകമായ പ്രളയം ഉണ്ടാക്കുകയും , അത് തടയാനായി നാരായണൻ ഒരു പാട് ശ്രമം ചെയ്‌തു എന്നിട്ടും തടയാനാകാതെ വന്നപ്പോൾ, ശ്രീ ഹരി സൗരാഷ്ട്ര ദേശത്ത് ഹരിദ്ര എന്ന പേരുള്ള സിദ്ധ കുണ്ഡത്തിൽ (സരോവരം ) ത്തിൽ, ശ്രീ മഹാത്രിപുരസുന്ദരി ദേവിയെ തപസ്സ് അനുഷ്ടിച്ചു , ശ്രീ ഹരിയുടെ തപസ്സ് കൊണ്ട് പ്രസന്ന ആയ ദേവി ലളിതാ ത്രിപുര സുന്ദരി ബഗളാമുഖീ രൂപം ധരിച്ച് ആ അസുരനെ വധിച്ച് ലോക രക്ഷ ചെയ്‌തു. ഈ ദിവസം മംഗള വാരം കൂടിയ ചതുർദശി ആയിരുന്നു, ഈ ദിവസം മകര രാശിയുടെ കുല നക്ഷത്രം ആയി ചേരുമ്പോൾ ആ രാത്രിയെ "വീര രാത്രി " എന്നും അറിയപ്പെട്ടു. വൈശാഖമാസത്തിലെ ശുക്ലാഷ്ടമിയും വീര രാത്രിയായി എടുക്കാറുണ്ട് ഈ ദിവസം ബഗളാമുഖീ ജയന്തി എന്ന് അറിയപ്പെടുന്നു
ശ്രീ ബഗളാമുഖിയും തന്ത്ര ശാസ്ത്രവും -
ബഗളാമുഖിക്ക്,പീതാംബരാ, ബ്രഹ്മാസ്ത്ര വിദ്യ എന്നും ഒട്ടനവധി നാമങ്ങൾ ഉണ്ട് ദേവി ദക്ഷിണ ആമ്നായ, ഉത്തര ആമ്നായ, ഊർധ്വ ആമ്നായ,ഉഭയ ആമ്നായ വിദ്യയായി എടുക്കാറുണ്ട് എന്നാലും ദക്ഷിണവും ഊർദ്ധ്വവും പ്രധാനം,
വാമം, ദക്ഷിണം എന്നീ രണ്ടാചാരത്തിലും ദേവിയെ പൂജിക്കാറുണ്ട്, ദേവിയുടെ ഭൈരവൻ - ആനന്ദ ഭൈരവൻ, മൃത്യുഞ്ജയ ഭൈരവൻ, മഹാ രുദ്രൻ എന്നിവ സമ്പ്രദായ ഭേദമനുസരിച്ച് എടുക്കാറുണ്ട് ,ദേവിയുടെ ശിവൻ - ത്രയമ്പകനും ,ഗണപതി - ഹരിദ്രഗണപതിയും,യക്ഷിണി -വിഡാലികയുമാകുന്നു
അംഗ വിദ്യ -മൃത്യുഞ്ജയം,വടുക ഭൈരവൻ,ആഗ്നേയാസ്ത്രം,വരുണാസ്ത്രം,സംമോഹനാസ്ത്രം, പാർജ ന്യാസ്ത്രം,പാശുപതാസ്ത്രം,താരാ, സ്വപ്നേശ്വരി, വാരാഹി, സ്വർണ ആകർഷണ ഭൈരവൻ, പഞ്ചാസ്ത്രം,
ദേവിയെ കുറിച്ച് പ്രധാനമായും പറയുന്ന തന്ത്രങ്ങൾ - സാംഖ്യായന തന്ത്രം, ബഗളാ' ബ്രഹ്മാസ്ത്ര കല്പം, രുദ്ര യാമളം, ബഗളാമുഖി രഹസ്യം എന്നിവയാകുന്നു
ദേവിയുടെ ക്രമം - സൗഭാഗ്യ അർച്ചന ക്രമമാകുന്നു
ബഗളാമുഖി തത്വം -
ദേവി പൂർണ കുണ്ഡലിനീ ശക്തി ആകുന്നു" ബിസ തന്തു തനീയസി "സാധകനെ ഇന്ദ്രിയ നിഗ്രഹം വരുത്തി ആ സാധകന് ഊർദ്ധ്വഗതി കൊടുക്കുന്ന മഹാ വിദ്യ, ദുർഗ്ഗുണം നാശം വരുത്തി സദ് ബുദ്ധി ഏകുന്ന വിദ്യ
ദേവിയുടെ രൂപം ശ്രദ്ധിച്ചാൽ മനസ്സിലാകും അസുരൻ്റെ രസന അധവാ നാവ് വലിച്ച് ഗദ (മുദ്ധഗരം) കൊണ്ട് ശിരസ്സിൽ പ്രഹരം എൽപ്പിക്കുന്ന രൂപം ,രസന =നാവ് കൈയിൽ എടുത്ത് ദേവി ജിഹ്വ നിയന്ത്രണം ചെയ്യുന്നു അത് വഴി കാമനാ, ദുരാഗ്രഹം എന്നിവ അകറ്റുന്നു , ശിരസ്സിൽ പ്രഹരം കൊണ്ട് ബുദ്ധിയെ സ്തംഭിപ്പിക്കുന്നു അതു വഴി ദുർ ബുദ്ധി സ്തംഭിപ്പിക്കുന്നു അധവാ സമാധി എന്ന് യോഗാർത്ഥം എടുക്കാം.ചിന്തകളിൽ നിന്ന് മോചനം വരണം സമാധി അവസ്ഥ കൈവരിക്കാൻ
ദേവി ഈ ബ്രഹ്മാണ്ഡത്തിലെ വിദ്യുത് ശക്തി കൂടിയാകുന്നു ദേവി . ഈ ബ്രഹ്മാണ്ഡത്തിലുള്ള ശക്തി പ്രവാഹം അഥവാ മിന്നൽ ,ഇടി എന്നിവ എല്ലാം ദേവിയുടെ സ്ഥൂല ശക്തികളാണ്, ( ദിവ്യ സ്തംഭനം ദേവിയെ കൊണ്ടാണ് ചെയ്യുന്നത് )
ബഗളാമുഖി യോഗ തത്ത്വം
ദശ മഹാ വിദ്യകൾ എല്ലാം തന്നെ കുണ്ഡലിനീ ശക്തിയുമായി ആകുന്നു മൂല ബന്ധം.എന്നാലും ദേവിക്കു ആജ്ഞാ ചക്രമാകുന്നു മുഖ്യ സ്ഥാനം അവിടെ ഇരുന്ന് ഹാകിനി ശക്തി ആയി ദേവി ഇന്ദ്രിയ നിഗ്രഹം ചെയ്‌ത് ഊർദ്ധ്വ ഗതി, സമാധി എന്നിവ സാധകന് കൊടുക്കുന്നു. ഹാകിനി ശക്തിയുടെ "ഹ "കാരം ആകുന്നു ദേവിയുടെ മുഖ്യ ബീജത്തിലുള്ളത് അതിൽ അഗ്നി, ഭൂമി ഇവ ചേർന്നാൽ ദേവിയുടെ ബീജമാകുന്നു.
അമ്മയുടെ ബീജ മന്ത്രത്തെ "സ്ഥിര മായാ ബീജം" എന്നും വിളിക്കും
കാളി ക്രമത്തിൽ കാല സംഘർഷിണി വിദ്യ പോലെ ശ്രീ കുലത്തിലെ കാല ശക്തി ആകുന്നു ബഗളാമുഖി.
സമയ ചക്രത്തെ വരെ സ്തംഭിപ്പിച്ച് നിർത്താൻ ദേവിക്ക് സാധിക്കും
ഒരു രീതിയിൽ പൂർണ്ണ സമാധി ആണ് ദേവി, ദേവി മഹാവാരാഹി ബഗളാമുഖീ ദേവിയുടെ തന്നെ പൂർണ്ണ ഉഗ്ര കലയാകുന്നു
ബഗളാമുഖി ദീക്ഷ ക്രമം
ബഗളാമുഖീ ദേവിയെ ശ്രീ കുലത്തിൽ മുഖ്യ അംഗമായി ആരാധന ഉണ്ട്.എന്നാലും ദേവിയുടെ സൗഭാഗ്യ ക്രമത്തിൽ ദീക്ഷ ക്രമം പറയുന്നുണ്ട്, ഏകാക്ഷരി,ചതുരക്ഷരി തൊട്ട് മഹാ വിദ്യ ഊർദ്ധ്വമ്നായ ബഗളാമുഖി വരെ ആകുന്നു സാധന ക്രമം.ശേഷം ബഗളാ സുന്ദരി വരെ ആ സാധന പോകും.
ബഗളാമുഖി ദേവിയുടെ മുഖ്യ വിദ്യകൾ -
മഹാ വിദ്യ ബഗളാമുഖി, ബഗളാ സുന്ദരി, ബ്രഹ്മാസ്ത്ര, പര മന്ത്ര ഭക്ഷിണി വിദ്യ, ശതാക്ഷരി,
പഞ്ച അസ്ത്രം =
വഡവാമുഖി വിദ്യ
ഉൽക്കാമുഖി വിദ്യ
ജാതവേദ മുഖി വിദ്യ
ജ്വാലാ മുഖി വിദ്യ
ബൃഹദ് ഭാനു മുഖി വിദ്യ.
ഇങ്ങനെ അനേകം മന്ത്ര രൂപ ഭേദം ഉണ്ട് ഈ മഹാ വിദ്യയ്ക്ക്
ബഗളാമുഖി മുഖ്യ ക്ഷേത്രങ്ങൾ -
ദതിയാ മധ്യ പ്രദേശ്
നൽകേഡാ മധ്യ പ്രദേശ്
ബഗളാമുഖി മന്ദിരം ഹിമാചൽ പ്രദേശ്
കാമാഖ്യാ
ബഗളാമുഖി ആരാധന
ഉത്തര ഭാരത്തിൽ സാധാരണ ജനങ്ങളും ബഗളാമുഖി ദേവി ആരാധന ചെയ്യാറുണ്ട്
ബഗളാമുഖി അഷ്ടോത്തരം, ചാലിസ ഇവ ചൊല്ലി ദേവി ആരാധന ചെയ്യാം
ചൊവ്വാഴ്ച്ച വ്രതം എടുത്ത് ദേവീ നാമം പാരായാണം ചെയ്യുന്നത്
ശത്രു ദോഷം, ഘോര ആഭിചാരം, കോടതി വ്യവഹാരം, അതി കഠിന ചൊവ്വാ ദോഷം എന്നിവ ആരാധന കൊണ്ട് ഫല സിദ്ധി ഉണ്ടാകും.
ബഗളാമുഖിയും വേദവും -
വേദത്തിൽ ദേവിയെ വലഗ മുഖി എന്നാകുന്നു പറയുന്നത്
വലഗ എന്നാൽ ബ്രഹ്മത്തിന്റെ ആജ്ഞാ ശക്തി.അഥർവ്വ വേദത്തിൽ കൃത്യ പരിഹാര സൂക്‌തം ഉണ്ട്.
അത് ബഗളാമുഖിയുടെ തന്നെ സൂക്‌തമാകുന്നു.
ബഗളാമുഖിയും കേരളവും -
കേരള മന്ത്രവാദത്തിൽ ബഗളാമുഖീ മന്ത്രവും അനേക പ്രയോഗ വശങ്ങളും പറയുന്നുണ്ട് ,ഇവിടെ ദേവിയെ ബഹളാ മുഖി എന്നാകുന്നു സംബോധന ചെയ്യുക.
മഹാ സ്തംഭന വിദ്യ കൂടിയാണു ദേവി ,നാവ് സ്തംഭിച്ചാൽ വാണി തന്നെ സ്തംഭിക്കും ഈ വിദ്യ ഇല്ലാതെ മറ്റെരു വിദ്യയും പ്രവർത്തിക്കില്ല, സാധകനു സമ്പൂർണ്ണ ഭോഗവും മോക്ഷവും ഈ മഹാ വിദ്യ കൊണ്ടു സാദ്ധ്യം ,
കടപാട്
ജയ് മാ
കിരൺ
Comments
Post a Comment