ഹരിദ്വാർ യാത്ര ഭാഗം 9

ഹരിദ്വാർ യാത്ര ഭാഗം 9
ഡോ: ശ്രീനാഥ് കാരയാട്ട്
................
അങ്ങനെ നാഗസന്ന്യാസി, ദിഗംബർ ബൽവീർ പുരി മഹാരാജ്നൊപ്പം സ്നാനത്തിനായി തീരുമാനിച്ച സമയമായി 

2021 മാർച്ച് 27 വൈകുന്നേരം 4 മണി

ഞങ്ങൾ സേപാർക്കിലുള്ള നിരഞ്ജനി അഖാഡയുടെ ക്യാബിൽ എത്തി

സാധാരണ ദിവസങ്ങളിൽ
പുലർച്ചെ രണ്ടര മണിക്ക് എഴുന്നേറ് ഗംഗയിൽ മുങ്ങിയാണ് നിരഞ്ജനി അഖാഡ യിലെ സന്യാസിമാരുടെ ദിവസം ആരംഭിക്കുന്നത് .
ശേഷം 7 മണിവരെ കഠിനമായ ഉപാസനയും പരിശീലനങ്ങളും
 ശേഷം ഭക്ഷണം കഴിച്ച് 
ദൈനംദിന കാര്യങ്ങളിൽ തിരക്കാവും 12 മണിക്ക് മുമ്പായി ഭക്ഷണം കഴിക്കും 
ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ആരുതന്നെ വന്നാലും അവർക്ക് ഭക്ഷണം കൊടുക്കും
എന്നാൽ 12 മണിക്ക് ശേഷം അവർ ഭക്ഷണം കഴിക്കുകയോ കൊടുക്കുകയോ ചെയ്യാറില്ല

ഭക്ഷണം കഴിച്ച ശേഷം മൂന്നര മണി വരെ വിശ്രമം ശേഷം 4 മണിക്ക് വീണ്ടും ഗംഗാസ്നാനം
ശേഷം സാധനയും പൂജയും അസ്തമയത്തിനു മുമ്പ് ഭക്ഷണ കഴിക്കും 8 മണിക്ക് വിശ്രമം

ബൽവീർ പുരി മഹാരാജ് മറ്റ് നാഗ സന്ന്യാസിമാർക്കൊപ്പം
നാലുമണിക്ക് ഗംഗാ സ്നാനത്തിന് തയ്യാറായി , 

ഞങ്ങൾ സ്വാമിജിക്കൊപ്പം സ്നാനഘട്ടി ലേക്ക് പുറപ്പെട്ടു.

വലതുകൈയ്യിൽ
 വലിയ ത്രിശൂലവും ഇടതുകൈയിൽ കമണ്ഡലവുമായി
ദേഹമാസകലം ഭസ്മവും
രുദ്രാക്ഷമാലകളും
ധരിച്ച് വളരെ വേഗത്തിൽ
യാത്ര ചെയ്യുന്ന അദ്ദേഹത്തിനൊപ്പം എത്താൻ ഞങ്ങൾ
ഓടുകയായിരുന്നു.

നാലര മണിയോടുകൂടി
ഞങ്ങൾ ഗംഗാനദീതീരത്ത്
നിരഞ്ജനി അഖാഢ യുടെ സ്നാനഘട്ടിലെത്തി

നിരഞ്ജനി അഖാഢയുടെ ക്ഷേത്രത്തോട് ചേർന്ന്
സ്നാന ഘട്ട്
വളരെ മനോഹരമായി അലങ്കരിച്ച് ഒരുക്കിയിട്ടുണ്ട്

സ്നാനഘട്ടിനോട് ചേർന്ന് ഒരു ഗുഹ ഗണപതിയും ഉണ്ട്
അവിടെയുള്ള പുരോഹിതൻ ബൽ വീർ ജിയെ കണ്ടപ്പോൾ ഉപചാരങ്ങളോടെ വണങ്ങി സ്നാനത്തിനു ഉള്ള ഒരുക്കങ്ങൾ ചെയ്തു


ഞങ്ങളുടെ എല്ലാവരോടും സ്നാനത്തിനു തയ്യാറാവാൻ അദ്ദേഹം
കൈ കൊണ്ട് ആഗ്യം കാണിച്ചു.

അദ്ദേഹം ഗംഗയിലേക്ക് ഇറങ്ങി ഞങ്ങളെല്ലാവരും അദ്ദേഹത്തിനൊപ്പം ഗംഗയിലേക്കിറങ്ങി

സാമാന്യം നല്ല തണുപ്പ്
ഗംഗാജലത്തിന് അനുഭവപ്പെട്ടു.

സൂര്യനെയും ഹിമാലയ പർവ്വതങ്ങളെയും ദിക് ദേവതകളെയും ഗംഗയെയും വന്ദിച്ച് മന്ത്രങ്ങൾ ചൊല്ലി അദ്ദേഹം,
ഒരു കീരീടം കണക്കെ കെട്ടിവെച്ച ജഡ അഴിച്ചിട്ട് ഗംഗയിൽ
മുങ്ങി ഞങ്ങളെല്ലാവരും അദ്ദേഹത്തിനൊപ്പം ഗംഗയിൽ മുങ്ങി

ശരീരത്തിലെ ഓരോ കോശങ്ങളിലും
ഒരു ഊർജ്ജപ്രവാഹം ഉണ്ടായതായി അനുഭവപ്പെട്ടു

ഗംഗയിൽ മുങ്ങി നിവർന്ന് വലിയ
ഇടതൂർന്ന തൻറെ ജഡ മാറ്റി അദ്ദേഹം ഞങ്ങൾക്ക് നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു

"പാലാഴി കടഞ്ഞു ലഭിച്ച ച്ച അമൃത്മായി ഗരുഢൻ പോവുമ്പോൾ 
അൽപം വീണത് ഇവിടെയാണ്

ഇരു കൈകളും ചേർത്ത് കുംഭത്തിന്റെ ആകൃതിയിൽ ആക്കി
വെള്ളമെടുത്ത് സഹസ്രാര പത്മത്തിൽ  
അമൃതവർഷം ഉണ്ടാവുന്നു എന്ന് അനുഭവിച്ച് വെള്ളത്തെ തലയിലേക്ക് ഒഴിക്കുക " 

ശരിക്കും സഹസ്രാര പത്മത്തിൽ ആ അമൃതവർഷ 
ത്തെ അറിയാൻ ഞങ്ങൾക്ക് സാധിച്ചു

തികച്ചും വേറെ ഏതോ ലോകത്ത് എത്തിയ ഒരു പ്രതീതിയായിരുന്നു കുറച്ചുസമയം

ഭൗതികമായ എല്ലാ ചിന്തകളും കടന്ന് പൂർണ്ണമായും ആ ലയം അനുഭവിക്കാൻ സാധിച്ചു

അദ്ദേഹം വീണ്ടും പല പ്രാവശ്യം പല മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് ഗംഗയിൽ മുങ്ങുന്നത് കണ്ടു

ഓരോ പ്രാവശ്യം മുങ്ങുമ്പോഴും ധാരാളം സമയം കഴിഞ്ഞാണ് മുകളിലേക്ക് വന്നിരുന്നത്

ധാരാളം കാലത്തെ പരിശീലനം കൊണ്ടാവാം ഒരുപാട് സമയം വെള്ളത്തിനടിയിൽ നിൽക്കാൻ ഉള്ള സിദ്ധി അദ്ദേഹം ആർജിച്ചെടുത്തിരുന്നു

ശേഷം കമണ്ഡലുവിൽ വെള്ളമെടുത്ത്
സൂര്യനും
ദേവതകൾക്കും പിതൃക്കൾക്കും തർപ്പണം ചെയ്തു
അദ്ദേഹം കരയ്ക്കുകയറി

ഞങ്ങളും തർപ്പണം ചെയ്തു
അദ്ദേഹത്തോടൊപ്പം കയറി അഖാഢയിലേക്ക് പുറപ്പെട്ടു

ഞങ്ങളെല്ലാവരും അദ്ദേഹത്തിന് പിന്നിലായി നടന്നു.

പറഞ്ഞറിയിക്കാനാവാത്ത ഒരു ആനന്ദാവസ്ഥയിൽ ആയിരുന്നു ഞങ്ങൾ 

ജന്മജന്മാന്തരമായ പുണ്യം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കുംഭമേള കാലത്ത് സന്യാസിമാർകൊപ്പം സ്നാനം ചെയ്യാൻ സാധിക്കുകയുള്ളൂ

10 ലക്ഷം പ്രാവശ്യം നാമം ജപിച്ച് ഭൂമിക്ക് പ്രദക്ഷിണം ചെയ്യുന്നതിന് സമം അത്രേ കുംഭമേളയിലെ സ്നാനം 

ഞങ്ങൾ എല്ലാവരും തിരിച്ച് അഖാഡയിൽ എത്തി
അദ്ദേഹം വസ്ത്രം മാറി അവിടെ തയ്യാറാക്കിയ പീഠത്തിൽ ഇരുന്നു

ഞങ്ങളെല്ലാവരും അദ്ദേഹത്തിന് ചുറ്റും ഇരുന്നു

ഏതാണ്ട് അരമണിക്കൂറോളം സത്സംഘം ലഭിച്ചു
കുംഭമേളയുടെ പ്രാധാന്യത്തെക്കുറിച്ചും മനുഷ്യജന്മത്തിൽ എൻറെ മൂല്യത്തെ ക്കുറിച്ചും ഒക്കെ അദ്ദേഹം ഞങ്ങളോട് സംസാരിച്ചു

അദ്ദേഹത്തിൻറെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ഞങ്ങൾക്കെല്ലാവർക്കും അവിടെ ചായയും ലഭിച്ചു

സന്ധ്യാസമയത്ത് ബിൽക്കേശ്വർ മന്ദിരത്തിൽ ബൽ വീർ പുരിജിയുടെ പൂജയുണ്ട്.

എല്ലാവരും ക്ഷേത്ര ദർശനം കഴിഞ്ഞു അവിടെ കാണാം എന്ന
തീരുമാനത്തിൽ ഞങ്ങള് അവിടെ നിന്നും പിരിഞ്ഞു

ശേഷം ഞങ്ങൾ എല്ലാവരും നിരഞ്ജനി അഖാഡയുടെ
ക്ഷേത്രത്തിൽ ദർശനം നടത്തി .
മുരുകൻ സ്വാമിയും ദൃർഗ്ഗാ ദേവിയുമാണ് അവരുടെ ഉപാസനാമൂർത്തി

വളരെ മനോഹരമായ , വളരെയധികം പഴക്കമുള്ള ക്ഷേത്രമാണ്.

ഗംഗാതീരത്ത് ധാരാളം വൃക്ഷങ്ങൾക്ക് നടുവിൽ
വളരെയധികം ശാന്തിയും സമാധാനവും നമുക്ക് നൽകുന്നതാണ് ഈ ക്ഷേത്രസങ്കേതം

നിങ്ങളെല്ലാവരും സ്വസ്ഥമായി അവിടെ ഇരുന്ന് ധ്യാനവും ജപവും ചെയ്തു

ശേഷം എല്ലാവരും തന്നെ ബിൽക്കേശ്വർ മഹാദേവ മന്ദിരത്തിലേക്ക് പുറപ്പെട്ടു

പാർവതിദേവിശിവഭഗവാനെ ഭർത്താവായി ലഭിക്കാനായി തപസ്സുചെയ്ത ബിൽക്കേശ്വർ മന്ദിരത്തെ പറ്റി നേരത്തെ വിശദമായി എഴുതിയിട്ടുണ്ട്

6 മണി ആവുമ്പോഴേക്കും ഓട്ടോറിക്ഷയിൽ ഞങ്ങൾ ബിൽക്കേശ്വർ മന്ദിരത്തിലെത്തി സ്വാമിജിയെ കാത്തുനിന്നു

 ആറര മണി ആവുമ്പോഴേക്കും
സ്വാമിജി ഒരു കാറിൽ അവിടെ എത്തി 

അപ്പോഴേക്കും ആ ക്ഷേത്രപരിസരത്തുള്ള ഒരുപാട് നായകൾ ഓടി വരികയും അദ്ദേഹത്തിനടുത്ത് സ്നേഹ പ്രകടനം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു

അദ്ദേഹം എല്ലാ നായകളെയും തലോടിക്കൊണ്ട്
ഞങ്ങളോട് അകത്ത് കയറി ഇരിക്കാൻ നിർദ്ദേശിച്ചു.


അപ്പോഴേക്കും ക്ഷേത്രത്തിലെ പുരോഹിതന്മാർ പൂജയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു വച്ചിരുന്നു

കാലും മുഖവും കഴുകി അദ്ദേഹം അമ്പലത്തിൽ അകത്തേക്ക് പൂജക്കായി പ്രവേശിച്ചു

ഞങ്ങൾക്ക് അദ്ദേഹത്തിൻറെ തൊട്ടടുത്ത് നിന്നുകൊണ്ട് പൂജ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു
ധാരാളം പൂവുകളെ കൊണ്ട് വളരെ മനോഹരമായി ക്ഷേത്ര പരിസരവും ശിവലിംഗവും അലങ്കരിച്ചിരുന്നു
ആരതിയാണ് അവിടെ പ്രധാനം 

ഏതാണ്ട് രണ്ട് കിലോഗ്രാം ഭാരം വരുന്ന ഒരു പണി ഇടതു കയ്യിലും അത്രത്തോളം തന്നെ ഭാരമുള്ള കർപ്പൂര തട്ട് വലതു കയ്യിലും അദ്ദേഹം ആരതി ആരംഭിച്ചു

പ്രധാന മന്ദിരത്തിലെ ആരതിക്കു ശേഷം
അവിടെ ഉപദേവന്മാർ ആയിട്ടുള്ള നവഗ്രഹങ്ങളും ആഞ്ജനേയ സ്വാമിക്കും പാർവതി ദേവി ക്കും ഗണപതിക്കും എല്ലാം അദ്ദേഹം ആരതി ചെയ്തു

എന്നാൽ ആരംഭിച്ച സമയത്തുള്ള അതേ താളത്തിലുള്ള മണിയടി അവസാനംവരെ ഒന്നര മണിക്കൂർ സമയം തെല്ലും വ്യത്യാസമില്ലാ തുടർന്നുകൊണ്ടേയിരുന്നു

പൂജക്ക് ശേഷം ഒരു മണിക്കൂർ സമയം ഞങ്ങൾക്ക് സത്സംഘം ലഭിച്ചു 

ആ സമയത്ത് ലോകത്തിൻറെ പല ഭാഗത്തുള്ള വലിയ പല വ്യക്തികളും അദ്ദേഹത്തെ കാണാനും അനുഗ്രഹം വാങ്ങാനും അവിടെ വന്നിരുന്നു

ഓരോരുത്തരോടും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും അതിന് വ്യക്തമായി മറുപടി നൽകുകയും അനുഗ്രഹിക്കുകയും 
ചെയ്യുന്നുണ്ടായിരുന്നു. 

ശേഷം ഞങ്ങൾക്ക് എല്ലാവർക്കും രുദ്രാക്ഷവും പ്രസാദവും തന്നു അനുഗ്രഹിച്ചു

നിങ്ങളെല്ലാവരും തന്നെ അദ്ദേഹത്തെ നമസ്കരിച്ച 9 മണിയോടുകൂടി അവിടെനിന്നും ഇറങ്ങി

ഞങ്ങൾ രാത്രി ശാന്തി കുഞ്ചിൽ പോയി വിശ്രമിച്ചു.

അടുത്ത ദിവസം രാവിലെ കൂടെയുണ്ടായിരുന്ന എല്ലാവരെയും കൊണ്ട് വശിഷ്ട ഗുഹയിലും അരുന്ധതി ഗുഹയിലും പോയി

വശിഷ്ഠ ഗുഹാ വിശേഷങ്ങൾ നേരത്തെ എഴുതിയിട്ടുണ്ടായിരുന്നതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല

ഉച്ചയോടുകൂടി തിരിച്ച് ഞങ്ങൾ ഹരിദ്വാറിൽ തിരിച്ചെത്തി

അവിടെ ഭാരതമാതാ ക്ഷേത്രത്തിനോട് ചേർന്നുള്ള റോഡിൻറെ ഇരുഭാഗവും
പല ആശ്രമങ്ങളും പല കാഴ്ചകളും അവിടെ ഒരുക്കിയിട്ടുണ്ട് കൈലാസവും വലിയ വലിയ ഗുഹകളും ധാരാളം ക്ഷേത്രസമുച്ചയങ്ങളും
ശ്രീകൃഷ്ണനെയും ശ്രീരാമനെയും ജീവചരിത്രങ്ങളും തുടങ്ങി ധാരാളം കാഴ്ചകൾ നമുക്ക് അവിടെ കാണാൻ സാധിക്കും

വൈകുന്നേരമാവുമ്പോഴേക്കും കുറെ കാഴ്ചകൾ കണ്ടു 
ധർമ്മ ഘട്ടിൽ
എത്തി അപ്പോഴേക്കും അവിടെ ഗംഗാ ആരതിക്ക് തയ്യാറായിരുന്നു

ഞങ്ങൾ എല്ലാവരും തന്നെ കുളിച്ച് ഗംഗ ആരതി യിൽ പങ്കെടുത്ത് 
മടക്ക യാത്രയ്ക്കായി
രാത്രി റെയിൽവേ സ്റ്റേഷനിൽ എത്തി

പിന്നീട് രണ്ടു ദിവസം ഡൽഹിയിലാണ്
ഉണ്ടായിരുന്നത്
ഡൽഹിയിൽ
പ്രധാനമായും അക്ഷർധാം സന്ദർശിച്ചു.

ഫ്ലൈറ്റ് ലേക്ക് കയറുന്നതിനു തൊട്ടു മുമ്പായി ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് യാത്ര വിശദമായി വിലയിരുത്തി
എല്ലാവരും അവർക്ക് യാത്രയിൽ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും ചർച്ച ചെയ്തു 

എല്ലാരുടെയും അഭിപ്രായങ്ങൾക്ക് ശേഷം ഞാൻ അവരോട് പറഞ്ഞു

ജീവിതത്തിൽ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും
36 പേരുമായി യാത്രചെയ്യുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്

ഒരു ആസൂത്രണവും തയ്യാറെടുപ്പും ഇല്ലാത്ത ഒരു യാത്ര

എൻറെ എല്ലാ തീർത്ഥയാത്ര കളുടെയും സ്വഭാവം ഇങ്ങനെ തന്നെയാണ്

തീർത്ഥയാത്രയും ഉല്ലാസയാത്ര യും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഉല്ലാസയാത്ര നമ്മൾ ഉല്ലസിക്കാൻ വേണ്ടി പോകുന്ന യാത്രയാണ്
വളരെയധികം ആസൂത്രണ ത്തോടുകൂടി
ഉല്ലാസം മാത്രം ലക്ഷ്യമാക്കിയുള്ള യാത്ര ആര് ര

എന്നാൽ തീർത്ഥയാത്ര എന്നത് ജീവിത യാത്രയുടെ ഒരു ചെറിയ പതിപ്പാണ്

നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങളിലൂടെ തീർത്ഥയാത്ര നമ്മളെ കൊണ്ടുപോകും

യാത്രയിലെ ഓരോ അനുഭവങ്ങളും നമ്മൾക്ക് പല സന്ദേശങ്ങൾ തന്നു കൊണ്ടാണ് കടന്നു പോകുന്നത്

അത് നമുക്ക് മുന്നോട്ട് ജീവിക്കാനുള്ള പാഠമാണ്

നിങ്ങൾക്ക് ഒരു വ്യക്തിയുടെ കൂടെ 30വർഷം വേണമെങ്കിൽ ജോലി ചെയ്യാം
അയാളുടെ സ്വഭാവം മനസ്സിലാവുകയില്ല

എന്നാൽ രണ്ട് ദിവസം യാത്ര ചെയ്യുമ്പോഴാണ് അയാളുടെ തനിസ്വഭാവം നമുക്ക് മനസ്സിലാകുന്നത്

നമ്മുടെ എല്ലാ മുഖംമൂടികളും അഴിഞ്ഞുവീഴുന്നത് തീർത്ഥയാത്രയിൽ ആണ്

തീർത്ഥയാത്ര ഒരിക്കലും നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആവണമെന്നില്ല

അപ്രതീക്ഷിതമായ സംഭവങ്ങൾ
അത് നമുക്ക് സന്തോഷമോ ദുഃഖമോ പ്രദാനംചെയ്യുന്ന ആയിരിക്കാം
അവിടെ തളരാതെ ശക്തമായി മുന്നോട്ട് പോകുമ്പോഴാണ്
അത് തീർത്ഥ യാത്രയാവുന്നത് ,
അത് ജീവിതം ആവുന്നത്

ക്ഷേത്രങ്ങളിൽ അല്ല ഈശ്വരനെ കാണേണ്ടത്

കൂടെയുള്ള വ്യക്തികളിലും സന്ദർഭങ്ങളിലും അനുഭവങ്ങളിലും ആണ്

തീർത്ഥയാത്ര നിങ്ങളെ പാകപ്പെടുത്താൻ ആണ് തീർത്ഥയാത്രയിൽ ഉച്ചനീചത്വങ്ങൾ ഇല്ല
പണ്ഡിതനും പാമരനും പണക്കാരനും ദരിദ്രനും എല്ലാവരും കടക്കുന്നത് റെയിൽവേസ്റ്റേഷനിൽ
പായയിൽ ഒക്കെയാണ്

കിട്ടുന്ന ഭക്ഷണം കഴിച്ചാണ് മുന്നോട്ടുള്ള യാത്ര,

 തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആർക്കും അറിയില്ല

ഓരോ തീർത്ഥയാത്രയും ഒരുപാട് ഒരുപാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്

ഒരു നൂറ് പുസ്തകം വായിച്ചാൽ ലഭിക്കുന്നതിനേക്കാൾ ഏറെ അറിവാണ് ഒരു യാത്രയിൽ നമുക്ക് ലഭിക്കുന്നത്

അതാണ് നമ്മളെ കരുത്തൻ ആക്കുന്നത്

വീണ്ടുമൊരു യാത്രയ്ക്കായി കാത്തിരിക്കുന്നു

നമ്മുടെ ലേഖനപരമ്പര ഇവിടെ അവസാനിക്കുകയാണ്


ആദ്യത്തെ ലക്കത്തിനു തന്നെ നിങ്ങൾ തന്ന സ്നേഹവും സ്വീകാര്യതയും ആണ് ഇതിനെ ഇത്രയും ഭംഗി ആക്കിയത് 

നിങ്ങൾ തന്ന സ്നേഹത്തിനും കരുതലിനും അങ്ങേയറ്റം നന്ദി അറിയിക്കുന്നു

ഒപ്പം യാത്ര സമ്പന്നമാക്കിയ എൻറെ കൂടെ യാത്ര ചെയ്ത എല്ലാവരോടുമുള്ള കടപ്പാട് അറിയിക്കുന്നു


വീഡിയോകൾ മുഴുവൻ
ഭാരതീയ ധർമ്മ പ്രചാര സഭയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം