സൃഷ്ടിക്ക് എന്തെങ്കിലും ലക്ഷ്യം ഉണ്ടോ ?
ചോദ്യം :സൃഷ്ടിക്ക് എന്തെങ്കിലും ലക്ഷ്യം ഉണ്ടോ ? എങ്ങനെയാണ് ജീവിക്കേണ്ടത് ?
ഉത്തരം:നാം യഥാർത്ഥത്തിൽ ശുദ്ധ ബോധം ആണ് . രൂപരഹിതമായ ബോധം സ്വയം പലതായി സങ്കൽപിക്കുന്നതാണ് ഈ ജഗത്ത്. രൂപരഹിതമായ ബോധം ആനന്ദം തന്നെയാണ്.
സൃഷ്ടിക്കുക or ക്രിയേറ്റ് ചെയ്യുക എന്നത് ബോധത്തിൽ അന്തർലീനമായി കിടക്കുന്ന കഴിവാണ്.
അതിനാൽ ആനന്ദരൂപനായ ബോധം തൻറെ ക്രിയേറ്റിവിറ്റി പ്രകടിപ്പിക്കാനാണ് സൃഷ്ടി നടത്തുന്നത് .
ഉദാഹരണമായി നാം ഒരു സ്വപ്നം കാണുന്നു എന്ന് സങ്കൽപ്പിക്കുക സ്വപ്നത്തിൽ കടലിനെ കാണുന്നു, തൽക്കാലം സ്വപ്നം കാണുന്ന ആളുടെ ബോധം കടലിനെ സൃഷ്ടിച്ചു എന്ന് പറയാം :ഉറങ്ങുന്ന ആളുടെ ബോധം സ്വപ്നത്തിൽ കടലിനെ സൃഷ്ടിച്ചത് നേരിട്ടല്ല .
ആദ്യം ഒരു വ്യക്തിയെ സങ്കൽപ്പത്തിലുടെ സൃഷ്ടിക്കും . അതിനു ശേഷം
അ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെയാണ് കടലിനെ കാണുന്നത്.
സ്വപ്നത്തിലെ ആ വ്യക്തി കടൽ തീരത്ത് ഇരിക്കുമ്പോൾ അയാൾ ആനന്ദം അനുഭവിക്കുന്നു. കാറ്റുകൊളളുമ്പോൾ ശാന്തി അനുഭവിക്കുന്നു. എന്നാൽ കടലിലെ വെള്ളം കോരി കുടിച്ചാൽ അസ്വസ്ഥതയും ഉണ്ടാവും.
അതുപോലെ ശുദ്ധ ബോധം സങ്കൽപത്തിലൂടെ പല വസ്തുക്കളെ സൃഷ്ടിച്ചു .വസ്തുക്കളെ കണ്ടാനന്ദിക്കാൻ മനുഷ്യരെ സൃഷ്ടിച്ചു. എന്നാൽ ഒരോ വസ്തുവിനെയും ഉപയോഗിക്കേണ്ടതിന്
ഒരോ രീതിയുണ്ട് .അവ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന വകതിരിവും നമ്മിലുണ്ട്.
.ഉദാഹരണത്തിന് നാം രുചികരമായ ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ പോയി പോയി എന്ന് കരുതുക.നമുക്ക് ആവശ്യമുള്ള അത്രയും ഭക്ഷണം കഴിച്ചാൽ നമ്മക്ക് സന്തോഷം , ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല.എന്നാൽ അമിതമായി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ രുചികരമായ ഭക്ഷണം തന്നെ നമ്മെ അസ്വസ്ഥതയിലേക്ക് തള്ളിവിടും..അതിനാൽ അത് ചെയ്യരുത് അത് ശരിയല്ല എന്നൊരു അറിവ് നമ്മുടെ ഉള്ളിലുണ്ട് .അതുപോലെ നമ്മുടെ ഉള്ളിലുള്ള വകതിരിവ് ഉപയോഗിച്ച് എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാ. എന്ന് തിരിച്ചറിഞ്ഞാൽ ജീവിതം എപ്പോഴും സന്തോഷകരമായിരിക്കും.
എപ്പോഴും ആ സന്തോഷത്തിൽ ആയിരിക്കാനും പലരീതിയിൽ അ സന്തോഷത്തെ പ്രകടിപ്പിക്കാ നുമാണ് സൃഷ്ടി .
ബുദ്ധിസ്റ്റ് ജീവിതരീതിയിൽ ഇപ്രകാരമുള്ള ജീവിതരീതിക്ക് middle Path എന്ന് പറയും.
ആവശ്യത്തിന് ഭക്ഷണം. ആവശ്യത്തിനു വിശ്രമം : ഒന്നിനോടും വിരക്തിയില്ല ഒന്നിനോടും ആസക്തിയും .ശാന്തമായൊഴുകുന്നു നദി പോലെയുള്ള ജീവിതം .
സമ്പത്ത് ഇല്ലാത്തതിൽ ദു:ഖമില്ല. സമ്പത്ത് ഉള്ളതിൽ അഹങ്കാരവുമില്ല.
എപ്പോഴും സന്തോഷം സമാധാനം :.ഇപ്രകാരമാണ് ജീവിക്കേണ്ടത് ഇങ്ങനെ ജീവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഓം ശാന്തി ശാന്തി ശാന്തി
Comments
Post a Comment