ഖജനാവ്

ഒരു കഥ:-
     
 ഒരു സന്യാസിയുടെ അടുത്ത് ചെന്ന് ഒരു യുവാവ് പറഞ്ഞു. ഈ ജീവിതത്തിൽ എല്ലാം എനിക്ക് നഷ്ടപ്പെട്ടു, ഇനി ഈ ജീവിതത്തിൽ മരണമല്ലാതെ ഒന്നും ഞാൻ കാണുന്നില്ല "
        അല്പസമയത്തെ മൗനത്തിനുശേഷം സന്യാസി പറഞ്ഞു; നിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ ഖജനാവ് എനിക്കറിയാം അത് നീ വിൽക്കാൻ തയ്യാറാണെങ്കിൽ നിന്റെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുകയും,സാമ്പത്തികമായി നിന്നെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാവുകയും ചെയ്യും
            ആ യുവാവ് ആശ്ചര്യ പെട്ടിരുന്നു അയാൾ ചോദിച്ചു "ഖജനാവ്"?. എന്റെ അടുത്ത് ഒരു നയാപൈസ പോലും ഇല്ല സന്യാസി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു,നടക്കൂ എന്നോടുകൂടെ രാജാവിന്റെ അടുത്തേക്ക്, രാജാവ് വളരെ അറിവുള്ള വ്യക്തിയാണ് ഒളിഞ്ഞിരിക്കുന്ന ഖജനാവിൽ ശരിക്കും നോട്ടമിടുന്ന വ്യക്തിയാണ് അദ്ദേഹം. തീർച്ചയായും നിന്റെ ഖജനാവ് അദ്ദേഹം വാങ്ങിക്കുക തന്നെ ചെയ്യും. ഇതിനുമുമ്പും ഒളിഞ്ഞിരിക്കുന്ന ഖജനാവുകൾ വിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ട്
    ആ യുവാവിന് കാര്യങ്ങൾ ഒന്നും മനസ്സിലായില്ല. എങ്കിലും അയാൾ സന്യാസി യോടൊപ്പം കൊട്ടാരത്തിലേക്ക് പോകാൻ തയ്യാറായി.
 വഴിമധ്യേ സന്യാസി അയാളോട് പറഞ്ഞു ;..ചില കാര്യങ്ങൾ ആദ്യമേ തന്നെ തീരുമാനിച്ചു വയ്ക്കേണ്ടതുണ്ട്, കാരണം രാജസന്നിധിയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല രാജാവ് ഇഷ്ടപ്പെടുന്ന ഏതൊരു സാധനവും എത്ര രൂപ ആയാലും വാങ്ങുക തന്നെ ചെയ്യും. ആയതിനാൽ ഖജനാവ് വിൽക്കാൻ നീ സ്വമനസ്സാ തയ്യാറാണോ എന്ന് ഒന്നു കൂടെ ഉറപ്പിക്കുക.യുവാവ് പറഞ്ഞു   
                  "ഏത് ഖജനാവ്?ഏതാണ് സാധനം?"നിങ്ങൾക്ക് ഭ്രാന്തുണ്ടോ?.. സന്യാസി പറഞ്ഞു നിങ്ങളുടെ "കണ്ണുകൾ...". എത്രയാണ് വേണ്ടത് അമ്പതിനായിരം രൂപവരെ ഞാൻ രാജാവിൽ നിന്ന് വാങ്ങി തരും അതുകൊണ്ട് പോരെങ്കിൽ നിങ്ങളുടെ" ഹൃദയം"....അല്ലെങ്കിൽ "മസ്തിഷ്കം"..... അതിന് ഒരു ലക്ഷം രൂപവരെ കിട്ടിയെന്നിരിക്കും
      ആ യുവാവ് ആശ്ചര്യപ്പെടുകയും സന്യാസി ഭ്രാന്തനാണെന്ന് ഉറപ്പിക്കുകയും ചെയ്തു അയാൾ പറഞ്ഞു താങ്കൾക്ക് ഭ്രാന്തുണ്ടോ കണ്ണുകൾ....ഹൃദയം..... മസ്തിഷ്കം..... താങ്കൾ എന്തൊക്കെയാ ഈ പറയുന്നത് ഞാൻ ഇത് വിൽക്കാൻ തയ്യാറല്ല. ഞാൻ മാത്രമല്ല ഈ ഭൂമിയിലെ ഒരു മനുഷ്യനും അത് വിൽക്കാൻ തയ്യാറാകില്ല."
                 സന്യാസി ചിരിച്ചുകൊണ്ട് "പറഞ്ഞു എനിക്കാണോ ഭ്രാന്ത്? അതോ നിനക്കോ? ഇത്രയും വിലപിടിപ്പുള്ള സാധനം നിന്റെ കൈവശം ഉണ്ട്.,..അതിനെ ലക്ഷങ്ങൾക്ക് വിൽക്കാൻ നീ തയ്യാറാവുന്നില്ലെങ്കിൽ പിന്നെ ഈ നുണയും പറഞ്ഞ് എന്തിനാണ് പാവപ്പെട്ടവനാവാൻ ശ്രമിക്കുന്നത്? ഉപയോഗത്തിൽ കൊണ്ടുവരിക... ഉപയോഗത്തിൽ വരാത്ത ഖജനാവ് നിറഞ്ഞു ഇരുന്നാലും ഒഴിഞ്ഞുതന്നെ കിടക്കും.എന്നാൽ ഉപയോഗത്തിൽ വരുന്നത് ഒഴിഞ്ഞു കിടന്നാൽ തന്നെയും നിറഞ്ഞു നിൽക്കും...
   ഈശ്വരൻ ഖജനാവ് തരുന്നു- അളവില്ലാത്ത ഖജനാവ്.-എന്നാൽ അതിനെ സ്വയം അന്വേഷിക്കുകയും കുഴിച്ചെടുക്കുകയും ആണ് വേണ്ടത്. ജീവനേക്കാൾ വലിയൊരു സംഭവം ഇല്ല. ആ ജീവനിൽ സമ്പത്തിനെ കാണാൻ കഴിയാത്തവർക്ക് പിന്നെ എവിടെ നിന്നാണ് പിടിച്ചെടുക്കാൻ കഴിയുന്നത്..
                       ഓഷോ

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം