സനാതന സംസ്ക്കാരത്തിലെ യുക്തി രഹിത ചിന്തകൾ

സനാതന സംസ്ക്കാരത്തിലെ
യുക്തിരഹിതമായ കാര്യങ്ങൾ
1. എല്ലാ ഹൈന്ദവ ദേവീ ദേവന്മാരും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ജനിച്ചു? ഇന്ത്യക്ക് പുറത്തുള്ള ജനത്തിന് ഈ ദൈവങ്ങളെ കുറിച്ച് എന്തുകൊണ്ട് അറിവില്ല?

 

ഭാരതം എന്ന geographic location base ചെയ്ത നടന്ന സംഭവങ്ങളുടെ കാവ്യാ രൂപമാണ് , പുരാണങ്ങളും ഇതിഹാസങ്ങളും. ഇവ അറിവ് നിറഞ്ഞ കഥകൾ മാത്രമാണ്..ദേവനും ദേവിയും എല്ലാം മനസ്സിനെ ഏകാഗ്രമാക്കാൻ അല്ലെങ്കിൽ ശീലിക്കുന്ന വഴികൾ ആണ്..ഇവ ഭാരതത്തിൽ മാത്രമേ ഉള്ളു...എന്ത് കൊണ്ട് ഖുറാൻ ഇന്ത്യയിൽ ആയിരുന്നില്ല എന്നുള്ളത് ചിന്തിച്ചാൽ ഉത്തരം കിട്ടും

 

2. എല്ലാ ഹൈന്ദവ ദൈവങ്ങളും എന്തുകൊണ്ടാണ് ഇന്ത്യന്‍ മൃഗങ്ങളെ വാഹനമാക്കി? ചില രാജ്യങ്ങളില്‍ മാത്രം കണ്ടു വരുന്ന കങ്കാരൂ, ജിറാഫ് പോലുള്ള മൃഗങ്ങളെ എന്ത് കൊണ്ട് ഒരു ദൈവവും വാഹനമാക്കിയില്ല!?

 

പുരാണങ്ങളും ഇതിഹാസങ്ങളും ഭാരതത്തിൽ രൂപപെട്ട കഥകൾ ആണെന്ന് already പറഞ്ഞു..ഈ ദേവനും ദേവിയുമാണ് ഭാരതത്തിലെ തത്വചിന്തകളിൽ പറയുന്ന ഈശ്വരൻ അല്ലെങ്കിൽ ആത്മീയത എന്നു തെറ്റിദ്ധരിച്ച ഒരാളുടെ ചോദ്യമായി ഇതിനെ കണ്ടാൽ മതി.

 

3. എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളില്‍ പിറന്നത്? ഒറ്റ ദൈവവും എന്തുകൊണ്ട് പാവപ്പെട്മണ്ടകീഴ്ജാതികളിലോ പിറക്കാതെ പോയി?

 

ശ്രീകൃഷ്ണൻ യാദവൻ ആയിരുന്നു..അന്നത്തെ കീഴ്ജാതി ആണ് യാദവ കുലം. വേദങ്ങളും ഉപനിഷത്തുകളും എഴുതിയ വേദവ്യാസൻ ജന്മം കൊണ്ട് മുക്കുവാൻ ആണു.

4. വേദങ്ങളില്‍ ദൈവങ്ങളുടെ ദൈനന്ദിന പ്രവൃത്തികള്‍ വിശദീകരിക്കുന്നുണ്ട്. പാര്‍വ്വതീ ദേവി എപ്പഴാണ് ചന്ദന ലേപത്തില്‍ കുളിക്കുന്നതെന്നും എപ്പഴാണ് ഗണേശകുമാരന് ലഡ്ഡു ഉണ്ടാക്കി കൊടുക്കുന്നതെന്നും ഗണേശ കുമാരന്‍ എത്ര രുചിയോടെയാണവ കഴിക്കുന്നതെന്നും മറ്റും...! വേദ പുസ്തകങ്ങളിലെ എഴുത്തുകള്‍ അവസാനിക്കുന്നിടത്ത് ഈ വിവരണങ്ങളും അവസാനിക്കുന്നു. വേദങ്ങള്‍ക്ക് ശേഷം ദൈവങ്ങള്‍ എവിടെപ്പോയി? ഇപ്പോള്‍ അവര്‍ എവിടെയാണ്? എന്താണിപ്പോള്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്?

 

വേദങ്ങളിൽ ഇങ്ങനെ ഒന്നും പറയുന്നില്ല..ഇതെല്ലം പുരാണങ്ങളിലും ഇതിഹാസങ്ങളിലും ആണ്..ചോദി കർത്താവിന്റെ അടിസ്ഥാന വിവരമില്ലയമ വ്യക്തമാണ്..

 

5. ദൈവങ്ങളും ദേവിമാരും ഇടയ്ക്കിടെ ഭൂമി സന്ദര്‍ശിക്കുന്നു എന്നും ചിലപ്പോള്‍ അവര്‍ ചിലര്‍ക്ക് വരങ്ങള്‍ നല്‍കുമെന്നും ചില ദുഷ്ടന്മാരെ അവര്‍ വകവരുത്തുമെന്നുമൊക്കെ വേദങ്ങള്‍ നമ്മോടു പറയുന്നു. ഇപ്പോള്‍ ഇതെന്തു പറ്റി? അവരിപ്പോള്‍ ഭൂമി സന്ദര്‍ശിക്കുന്നത് തീരെ നിര്‍ത്തിക്കളഞ്ഞോ?

 

മുകളിലെ ആൻസർ തന്നെ.

 

6. ഭൂമിയില്‍ തിന്മ വ്യാപിക്കുമ്പോഴെല്ലാം ദൈവം ഒരു രാജകുടുംബത്തില്‍ ജന്മമെടുക്കുകയും, 30 - 35 വയസ്സ് വരെ അവിടെ വളര്‍ന്ന ശേഷം ആ തിന്മ നിഷ്കാസനം ചെയ്യുകയും ചെയ്യുമെന്ന് ഐതിഹ്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. എപ്പോള്‍ വേണമെങ്കിലും തിന്മയെ നിഷ്കാസനം ചെയ്യാന്‍ കഴിവുള്ള ദൈവം എന്തിനാണ് 30 - 35 വര്‍ഷം കാത്തിരിക്കുന്നത്? ഉത്തര്‍ഖണ്ടില്‍ സ്വന്തം ആരാധകരെ കൊന്ന പോലെ തല്‍ക്ഷണം എന്ത് കൊണ്ട് ദൈവത്തിന് തിന്മയെ തുടച്ചു നീക്കിക്കൂടാ?

 

ഭൂമിയില്‍ തിന്മ വ്യാപിക്കുമ്പോഴെല്ലാം ദൈവം ഒരു രാജകുടുംബത്തില്‍ ജന്മമെടുക്കുകയും, 30 - 35 വയസ്സ് വരെ അവിടെ വളര്‍ന്ന ശേഷം ആ തിന്മ നിഷ്കാസനം ചെയ്യുകയും എന്ന് എവിടെയും പറയുന്നില്ല...ശുദ്ധ മണ്ടത്തരം..ആൻഡ്‌ മനപ്പൂർവം വിഡ്ഢിത്തം പ്രചരിപ്പിക്കുന്നു.

 

7. ഹിന്ദു മതം അത്ര പൌരാണികമായ മതമാണെങ്കില്‍ ലോകത്തുടനീളം എന്തുകൊണ്ടത് വേണ്ട വിധം പ്രചരിപ്പിക്കപ്പെടുന്നില്ല? മറ്റു മതങ്ങളായ ഇസ്ലാമിനും ക്രിസ്തുമതത്തിനും എന്തുകൊണ്ടാണിത്രയധികം പ്രചാരം? അവയ്ക്ക് ഹിന്ദുമതത്തെക്കാള്‍ കൂടുതല്‍ അനുയായികളെ എന്തുകൊണ്ട് ലഭിക്കുന്നു? എന്തുകൊണ്ടാണ് ഹൈന്ദവ ദൈവങ്ങള്‍ക്കും ടെവിമാര്‍ക്കും അവയുടെ പ്രചാരം തടയാന്‍ സാധിക്കാത്തത്?

 

സെമിടിക്‌ മതങ്ങളായ അല്ലെങ്കിൽ ചട്ടകൂടുകളുടെ പുറത്തു യുക്തിക്ക് നിരക്കാത്ത ആരോ പറഞ്ഞ വാക്കുകൾ അല്ല ഹിന്ദു മതത്തിന്റെ അടിസ്ഥാനം..ആളുകളുടെ എണ്ണത്തിലോ , കൂട്ടങ്ങളിലോ അല്ല ഈ സംസ്കാരം നില കൊള്ളുന്നത്‌..അത് കൊണ്ടാണ് ലോകത്തിലെ എല്ലാ മതക്കാരെയും സ്വാഗതം ചെയ്യാനും , ഉൾകൊള്ളാനും , ഓരോരുത്തര്ക്കു അവരുടെ രീതികളിലൂടെ ജീവിക്കാനും , മതം പ്രച്ചരിപ്പികാനും ഉള്ള സ്ഥലം കൊടുത്ത് , ലോകത്തിനു മുഴുവൻ മാതൃകയാവാൻ ഭാരതത്തിന്‌ സാധിച്ചത്..ആ സംസ്കാരം ഇവിടെ ഉള്ളത് കൊണ്ടാണ് ഭാരതം മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്ന അവസ്ഥ എവിടെയും കാണാത്തത്..മുസ്ലിം രാജ്യങ്ങളും മുഗൾ ഭരണാധികാരികളും അവരെ ചൂഷണം ചെയ്യാനുള്ള കാരണവും അവരുടെ സംസ്കാരത്തിലെ സാത്വികതയും നിഷ്കളങ്കതയും ആണെന്ന് ചുരുക്കം..ഇനി എല്ലാ മതവും സത്യത്തിലേക്കുള്ള മാർഗമാണെന്ന് വിശ്വസിക്കുനത് കൊണ്ട് എല്ലാ മതങ്ങളും ഈ സംസ്കാരത്തിന്റെ ഭാഗമാണ്. ഇസ്ലാം മതത്തിൽ ആളുകൾ നിൽക്കുന്നത് ചാവാൻ മടിച്ചിട്ടാണെന്ന് ഒരു ഈജിപ്ഷ്യൻ മതപണ്ഡിതൻ പറഞ്ഞത് അറിയാമായിരിക്കുമല്ലോ..??
ആളുകളെ തോക്കിൻ മുന്നിൽ നിർത്തിയും വാൾമുനയിർ നിർത്തിയും മതം മാറ്റുന്ന ഇസ്ലാമിനെയും അഷ്ഠിക്ക് വകയില്ലാത്തവന് അന്നം കൊടുത്ത് മതം മാറ്റുന്ന കൃസ്ത്യാനിയെ പോലെയും ഹിന്ദു ഒരിക്കലും മുതിർന്നിട്ടില്ല..ഗീതയിൽ പറഞ്ഞപോലെ
ഏതു ദേവതയിലാണോ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത് ആ പ്രത്യേക മൂർത്തിയിൽ മുഴുവൻ ശ്രദ്ധയും വരത്തക്കവണ്ണം മനസിനെ പാകപ്പെടുത്തുന്നവനാണ് ഹിന്ദു വിശ്വസിക്കുന്ന ദൈവം..ആരെ പ്രാർഥിച്ചാലുംഎത്തിച്ചേരുന്നത് ആ പരമാത്മാവിൽ തന്നെ..
എന്നെ മാത്രം പ്രാർഥിച്ചാലേ സ്വർഗ്ഗം തരൂ എന്നൊന്നും ഞങ്ങൾ വിശ്വസിക്കുന്ന ഈശ്വരൻ പറഞ്ഞിട്ടില്ല.

 

8. ഹിന്ദുമതമനുസരിച്ച് ബഹുഭാര്യാത്വം നിഷിദ്ധമായിരിക്കെ ശ്രീരാമദേവന്‍റെ പിതാവ് മൂന്നു സ്ത്രീകളെ വിവാഹം ചെയ്തത് എന്തുകൊണ്ട്?

 

 

 

9. മഹാദേവനായ ശിവന് തന്‍റെ പുത്രന്‍റെ ശിരസ്സ് അറുത്ത് മാറ്റാമെങ്കില്‍ല്‍‍, അതെ ശിരസ്സ് തിരിച്ച് തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്? നിരപരാധിയായ ഒരാനക്കുട്ടിയുടെ തല വെട്ടിയെടുത്ത് ഗണേശന്റെ കഴുത്തില്‍ ഫിറ്റ് ചെയ്തത് എന്ത് ന്യായം? എങ്ങിനെയാണൊരു മനുഷ്യ ശരീരത്തില്‍ ഒരാനയുടെ ശിരസ്സ് ചേരുക?

 

അഹങ്കാരവും ദുർബുദ്ധിയും വൈരാഗ്യവും നിറഞ്ഞ ദുഷിച്ച ശിരസിനെയാണ് മഹാദേവൻ അറുത്തു മാറ്റിയത്. പുരാണങ്ങൾ ഇതിഹാസങ്ങൾ , എല്ലാം അർത്ഥങ്ങളെ സൂചിപ്പിക്കുന്നു..ഇപ്പൊ ഉദാഹരണത്തിന് ഇന്ദ്രൻ എന്ന് പറയുന്നത് വ്യക്തി അല്ല..മറിച്ചു ഇന്ദ്രിയങ്ങളുടെ ദേവൻ അല്ലെങ്കിൽ മനസ്സ് എന്നാണ് അര്ത്ഥം..മാത്രവുമല്ല കഥകൾക്ക് പിന്നിലെ ലോജിക് തപ്പി പോകരുത്..ഭാരത തത്വ ചിന്ത ഉള്ളത് വേദങ്ങളിലും , ഉപനിഷത്തുകളിലും , മറ്റു ആയിരക്കണക്കിന് ദർശനങ്ങളിലും ആണ്..പുരാണവും ഇതിഹാസവും എല്ലാം ഇതിൽ നിന്നും വേർതിരിച്ചു കാണണം.

 

10. ഹിന്ദുമതപ്രകാരം മാംസാഹാരം നിഷിദ്ധമാണെങ്കില്‍ എന്തിനാണ് രാമന്‍ സുവര്‍ണ്ണ മാനിനെ വേട്ടയാടാന്‍ പോയത്? ഒരു മാനിനെ കൊല്ലുന്നത് തെറ്റല്ലേ?

ഹിന്ദു മതം അല്ല..മാംസാഹാരം നിഷിദ്ധം അല്ല.പക്ഷെ അഹിംസ പാലിക്കണം എന്നുള്ളത് കൊണ്ട് വേദനിപ്പിക്കുന്ന എന്ത് പ്രവൃത്തിയും ഭാരത സംസ്കാരം പ്രോത്സാഹിപ്പിക്കുന്നില്ല..സുവര്ണ മാനിനെ വേട്ടയാടിയത് കഥയിൽ തന്നെ അതിന്റെ ഭംഗി കണ്ടു ആകൃഷ്ടയായ സീതയ്ക്ക് കൊടുക്കാനാണ് അല്ലാതെ ഭക്ഷിക്കാനല്ല .. അസുരനായ മാരീചനാണ് സുവർണ്ണ മാനിൻെറ രൂപത്തിൽ വന്നത്..രാമ ബാണമേറ്റ് മോക്ഷം നേടുകയെന്ന ഉദ്ദേശത്തോടെയാണ് മാരീചൻ വന്നതും..രാമായണത്തിൽ മാരീചനത് പറയുന്നുമുണ്ട്.കഴുത്തറുത്തു കൊന്നു തിന്നു ശീലിച്ച മതങ്ങൾക്ക് അതൊരു പുതുമ ആയിരിക്കും.

 

11. ഒരു ദൈവമായ ശ്രീരാമന് രാവണന്‍റെ വയറ്റില്‍ ഒളിപ്പിച്ച അമൃത കുംഭത്തിന്‍റെ കാര്യം എന്ത് കൊണ്ട് മനസ്സിലായില്ല? രാവണന്‍റെ തന്നെ പക്ഷക്കാരനായ ഒരാള്‍ രഹസ്യം വെളിപ്പെടുത്തിയില്ലായിരുന്നെങ്കില്‍ രാമരാവണയുദ്ധം വിജയിക്കാന്‍ ഒരിക്കലും രാമന് സാധിക്കുമായിരുന്നില്ല. ഇങ്ങനെയൊക്കെയാണോ ഒരു ദൈവത്തെ കുറിച്ച് നിങ്ങളുടെ ധാരണ?

 

രാമൻ ദൈവം അല്ല..സാധാരണ മനുഷ്യൻ ആണ്..ഇസ്ലാമിലും , മറ്റും പറയുന്ന പോലെ ഏതോ ഒരു സാങ്കല്പ്പിക ലോകത്തിരുന്നു ലോകം ഭരിക്കുന്ന മണ്ടൻ സങ്കല്പങ്ങൾ ഇവിടെ ഇല്ല..യുക്തി ഉപയോഗിച്ചും പ്രാർത്ഥനയിലൂടെയും ഉപാസനയിലൂടെയും അറിയുന്ന ദൈവമേ ഇവിടുള്ളൂ.

 

12. ശ്രീകൃഷ്ണന്‍ ദൈവമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. ഗോപികമാര്‍ കുളിക്കുന്ന സ്ഥലത്ത് മറഞ്ഞിരുന്നു കുളി കാണുന്നത് ഒരു ദൈവത്തിന് ചേരുന്ന പ്രവൃത്തിയാണോ? ഈ കാലഘട്ടത്തില്‍ ഒരു സാധാരണക്കാരന്‍ ആ പ്രവൃത്തി ചെയ്‌താല്‍ അവനൊരു ദുര്‍വൃത്തിക്കാരനാണെന്ന് നിങ്ങള്‍ പറയില്ലേ? അപ്പോള്‍ എങ്ങിനെയാണ് നിങ്ങള്‍ കൃഷ്ണനെ ദൈവമെന്നു വിളിക്കുന്നത്?

 

ഭാവം നിഷ്കളങ്കം ആണെങ്കിൽ പ്രവൃത്തിയിൽ ആഭാസം വരില്ല..മാത്രമല്ല

കൃഷ്ണനെ മാത്രമല്ല സുഹൃത്തെ...ലോകത്തിലുള്ള സകലതും ഉണ്ടായി , നില നിന്ന് നശിക്കുന്നതെവിടെയോ , അല്ലെങ്കിൽ ഇവയ്ക്കു അധിഷ്ട്ടാനം ആയതെന്തോ അതാണ്‌ ഈശ്വരൻ എന്നത് കൊണ്ട് ഭാരതം അർത്ഥമാക്കിയത്.എല്ലാം ഈസ്വരമയം ആണ്.

13. എന്തുകൊണ്ടാണ് ശിവന്‍റെ ലൈംഗികാവയവത്തെ ഹൈന്ദവര്‍ ആരാധിക്കുന്നത്? മറ്റവയവങ്ങളൊന്നും ആരാധനായോഗ്യമല്ലേ?

 

The Sanskrit word ‘Lingam’ means symbol. Thus the literal meaning of Shiva Lingam is the symbol of Shiva. The Supreme Shiva doesn’t have a form and every form is his form. The Shiva Lingam represents him, the Supreme Shiva¸ who is formless. The way when we see a smoke, we infer the presence of fire, the moment we see Shiva Lingam we immediately visualize the existence of the Supreme Shiva.

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം