Posts

ഭാവനോ പനിഷത്

Image
ഭാവനോപനിഷത്ത് - സൂത്രങ്ങൾ അവതരണം ഭാരതീയ ധർമ്മപ്രചാര സഭ 1. ശ്രീ ഗുരുഃ സർവകാരണഭൂതാ ശക്തിഃ 2. തേന നവരന്ധ്രരൂപോ ദേഹഃ 3. നവചക്രരൂപം ശ്രീചക്രം 4. വാരാഹീ പിതൃരൂപാ കുരുകുല്ലാ ബലിദേവതാ മാതാ 5. പുരുഷാർത്ഥാഃ സാഗരാഃ 6. ദേഹോ നവരത്നദ്വീപഃ 7. ത്വഗാദിസപ്തധാതുരോമസംയുക്തഃ 8. സങ്കല്പാഃ കല്പതരവസ്തേജഃ കല്പകോദ്യാനം 9. രസനയാ ഭാവ്യമാനാ മധുരാമ്ലതിക്തകടുകഷായ ലവണരസാഃ ഷഡൃതവഃ 10. ജ്ഞാനമർഘ്യം ജ്ഞേയം ഹവിർജ്ഞാതാ ഹോതാ ജ്ഞാതൃജ്ഞാനജ്ഞേയാനാമഭേദഭാവനം ശ്രീചക്രപൂജനം 11. നിയതിഃ ശൃംഗാരാദയോ രസാ അണിമാദയഃ 12. കാമക്രോധലോഭമോഹമദമാത്സര്യപുണ്യപാപമയാ ബ്രാഹ്മ്യാദ്യഷ്ട ശക്തയഃ 13. ആധാര നവകം മുദ്രാശക്തയഃ 14. പ്രഥിവ്യപ്തേജോവായ്വാകാശശ്രോത്രത്വക്ചക്ഷുജിഹ്വാഘ്രാണവാക്പാണിപാദപായൂപസ്ഥാനി മനോവികാരഃ കാമാകർഷിണ്യാദി ഷോഡശ ശക്തയഃ 15. വചനാദാനഗമന വിസർഗാനന്ദഹാനോപാദാനോപേക്ഷാഖ്യ ബുദ്ധയോനംഗകുസുമാദ്യഷ്ടൌ 16 അലംബുസാ കുഹൂർവിശ്വോദരാ വാരണാ ഹസ്തിജിഹ്വാ യശോവതി പയസ്വിനീ ഗാന്ധാരീ പൂഷാ ശംഖിനീ സരസ്വതീഡാ പിംഗലാ സുഷുമ്നാ ചേതി ചതുർദശ നാഡ്യഃ സർവസംക്ഷോഭിണ്യാദി ചതുർദശ ശക്തയഃ 17.  പ്രാണാപാനവ്യാനോദാനസമാനനാഗകൂർമകൃകര ദേവദത്തധനഞ്ജയാ ദശ വായവാസർവസിദ്ധിപ്രദാദി ബഹിർദ...

പരമ്പരാധിഷ്ഠതമായ ശ്രീവിദ്യ മന്ത്രദീക്ഷയുടെ പ്രാധാന്യം

Image
പരമ്പരാധിഷ്ഠതമായ മന്ത്രദീക്ഷയുടെ പ്രാധാന്യം  ദിവ്യമായ ജ്ഞാനത്തെ പ്രദാനം ചെയ്ത് ശിഷ്യനിലെ ബോധമണ്ഡലത്തിൽ , ജ്ഞാനസ്വരൂപം പ്രകാശിപ്പിക്കുന്നതിനെയാണ് ദീക്ഷയെന്നു പറയുന്നത് . ദീക്ഷയിലൂടെ , ഗുരു തന്നിലുള്ള സാധനാശക്തിയുടെ തപോബലത്താൽ ശിഷ്യനെ ആദ്ധ്യാത്മിക ജ്ഞാനത്തിലേക്ക് ഉയർത്തുകയും , വിജ്ഞാനത്തിന്റെ പരമപദ ത്തിലേക്കു നയിക്കുകയും ചെയ്യുന്നു .     ശിഷ്യന്റെ ഉള്ളിൽ ജ്വലിക്കുന്ന ദീക്ഷാഗ്നിയാൽ അവിദ്യയും , അജ്ഞാനവും മാറി തെളിമ കൈവരുവാനും കർമ്മ , മാനസിക , വാക്പ്രപഞ്ചത്തെ സാധനയിലൂടെ പുഷ്ടിപ്പെടുത്തുവാനും , ജ്ഞാനസമ്പാദനത്തിനും , മോക്ഷത്തിനും യഥാർത്ഥ പാരമ്പര്യ ദീക്ഷ സഹായകമാകുന്നു .    പരമ്പരാധിഷ്ഠതമായ മന്ത്രദീക്ഷയിൽ പരമശിവനിൽനിന്നും തുടങ്ങിയ പാരമ്പര്യത്തിലാണ് ശിഷ്യനെത്തുന്നത് . ഗുരുവെന്നത് സാക്ഷാൽ പരമശിവൻ തന്നെയാകുന്നു . ആദിഗുരുവിൽ തുടങ്ങിയുള്ള സർവ്വഗുരുക്കന്മാരുടെയും അതുല്യമായ വ്യക്തിത്വവും , ഉഗ്ര:തപശക്തിയുമാണ് ദീക്ഷാസമയം ശിഷ്യ നിലേക്കെത്തുന്നത് .    ഇപ്രകാരം ഉത്തമമായ ഗുരുപാരമ്പര്യത്തിൽ നിന്നും സ്വീകരിക്കുന്ന മന്ത്രങ്ങൾക്ക് യാതൊരു മന്തദോഷങ്ങളും ഇല്ലായെന്...

ശ്രീചക്രം ശരീരം തന്നെ

Image
ശ്രീചക്രം ശരീരം തന്നെ ശുദ്ധ ബോധം പ്രപഞ്ചമായി മാറിയ പ്രക്രിയ മനസ്സിലാക്കി ആ ക്രമത്തിലൂടെ തന്നെ ശുദ്ധ ബോധത്തിലേക്ക് തിരിച്ചെത്താനുള്ള പദ്ധതി ആവിഷ്കരിച്ച് അതൊരു ആചാര പദ്ധതി ആക്കിയതാണ് ശ്രീവിദ്യ സമ്പ്രദായം അഥവാ ശ്രീചക്രപൂജ ശ്രീചക്രത്തിലെ മധ്യത്തിലുള്ള ബിന്ദു പ്രപഞ്ചം ഉണ്ടാകുന്നതിന് മുമ്പുള്ള ശുദ്ധ ബോധമാണ് എന്നാൽ ഏറ്റവും താഴെയുള്ള സമചതുരം ഞാൻ എന്ന ബോധമാണ് ശുദ്ധ ബോധത്തിൽ തുടങ്ങി എന്നിൽ വരെയുള്ള യാത്രയെ സൃഷ്ടി ക്രമമെന്നും എന്നിൽനിന്ന് ശുദ്ധ ബോധത്തിലേക്ക് ഉള്ള യാത്രയെ സംഹാര ക്രമം എന്നും പറയുന്നു "സൊ കാമയ തേ ബഹുസ്യാം പ്രചായതെ" (ശ്ലോകംചെക്ക് ചെയ്യണം) അങ്ങനെയുള്ള ശുദ്ധ ബോധത്തിന് ഞാൻ ബഹു വായി ഭവിക്കട്ടെ എന്ന തോന്നൽ ഉണ്ടാവുകയും പ്രപഞ്ചം (പ്രകർഷേണ പഞ്ചീകരണം സംഭവിച്ചതിനാൽ പ്രപഞ്ചം എന്നറിയപ്പെട്ടു) ആയിത്തീരുകയും ചെയ്തു  അതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളിലും ആ ശുദ്ധ ബോധം നിലനിൽക്കുന്നു പരിധിയിലുള്ള ഞാൻ വ്യക്തിയും പരിധിയില്ലാത്ത ഞാൻ ഈശ്വരനും മാണ് ഈശ്വരനും ഞാനും വേറെയാണ് നമുക്ക് തോന്നലുണ്ടാക്കുന്ന ആണവ മായിക കാർമിക മലങ്ങളെ നീക്കി ശുദ്ധ ബോധമായി തീരാനുള്ള പദ്ധതിയാണ്...

തന്ത്ര ശാസ്ത്രത്തിന് ഒരു ആമുഖം

Image
തന്ത്ര ശാസ്ത്രത്തിന് ഒരു ആമുഖം ഭാരതം നാനാത്വത്തിൽ ഏകത്വം ദർശിച്ചിരുന്ന ഒരു രാഷ്ട്രമാണ്. കന്യാകുമാരി മുതൽ കാശ്മീരം വരെ വെത്യസ്ഥ സാംസ്കാരിക പശ്ചാത്തലം വച്ചു പുലർത്തുമ്പോഴും ഈ സംസ്കാരങ്ങളെ കോർത്തിണക്കുന്ന ഒരു അന്തർധാര ഇവിടെ നിലനിന്നിരുന്നു. മറ്റ് രാഷ്ട്രങ്ങൾ ഭൂപരമായി മാത്രം നിലനിന്നിരുന്നപ്പോൾ ഭാരതം അതിൽ നിന്നും തികച്ചും വെത്യസ്ഥമായി ഒരു ആത്മാവ് കൂടി വച്ചു പുലർത്തിയിരുന്നു:  ഭൂപരമായും സാംസ്കാരികമായും വൈവിദ്ധ്യം പുലർത്തുന്ന ഒരു രാഷ്ട്രമാണ് ഭാരതമെങ്കിലും ഈ വൈവിദ്ധ്യത്തെ ഏകോപിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഈ നാട്ടിൽ പണ്ടുമുതലേ നിലനിന്നിരുന്നു. ഹിമാലയ സമാരംഭ  യാവദിന്തു സരോവരം തം ദേവ നിർമിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷ്യതേ എന്ന ഗരുഢ പുരാണത്തിലെ വരികളും, മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിൽ ഭാരതത്തിന്റെ വിസ്തീർണ്ണം ഭീഷ്മർ വിശദീകരിക്കുന്നതും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.  ഭാരതത്തിൽ നിലനിൽക്കുന്ന നാല് പ്രബല ചിന്താധാരകളാണ് വൈദികം, താന്ത്രികം, യൗഗീകം മലവാരംഎന്നീ സമ്പ്രദായങ്ങൾ: ഇതിൽ വൈദികവും താന്ത്രികവും ശക്തമായ രീതിയിൽ ഭാരതത്തിൽ  വേരോട്ടം നടത്തിയെങ്കിലും മറ്റ് രണ്ട് വിഭാഗങ്ങ...

തന്ത്രങ്ങളുടെ ഉദ്ഭവവുംധാരയും

Image
തന്ത്രങ്ങളുടെ ഉദ്ഭവവും ധാരയും പ്രപഞ്ചാരംഭത്തിൽ ശിവൻ ചിദ്ശക്തി, ആനന്ദശക്തി, ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാ ശക്തി എന്നീ തലകളും അവയിൽ ഈശാനൻ, തത്പുരുഷൻ, അഘോര, വാമദേവ, സദ്യോജാതൻ എന്നീ മുഖങ്ങളും ആയി അവതരിച്ചു സൃഷ്ടി സ്ഥിതി സംഹാരം തിരോഭാവം അനുഗ്രഹം എന്നീ അഞ്ചു കൃത്യങ്ങളെയായാണ് ഈ തലകളും മുഖങ്ങളും പ്രതിനിധീകരിക്കുന്നത്. ശിവന്റെ ഈ ഭാവം സ്വച്ഛന്ദഭൈരവൻ എന്ന പേരിൽ അറിയപ്പെടുന്നു.  മുഴുവൻ തന്ത്രങ്ങളും ശിവമുഖത്തു നിന്ന് ഉണ്ടായതാണ്. തന്ത്രങ്ങൾ  മൂന്ന് തരത്തിലാണുള്ളത് ഭേത ഭാവനയുള്ള ശിവ തന്ത്രങ്ങൾ, ദ്വൈതാദ്വൈത ഭാവനയുള്ള രുദ്ര തന്ത്രങ്ങൾ അദ്വൈത ഭാവനയുള്ള ഭൈരവ തന്ത്രങ്ങൾ എന്നിവാണവ സ്വച്ഛന്ദനാഥനിൽ നിന്ന് ഒഴുകിയ ജ്ഞാനം കലിയുഗത്തിൽ ശ്രീകണ്ഠനാഥനിലൂടെ ദുർവ്വാസാ മഹർഷിയിലേക്കും എത്തി  അദ്ദേഹം തന്റെ മാനസപുത്രന്മാരായ  ത്രയംബകനാഥൻ , ആമർദ്ദകനാഥൻ, ശ്രീനാഥൻ എന്നിവർക്ക് ഭേത അഭേത , ഭേതാഭേത തന്ത്രങ്ങൾ ഉപദേശിച്ചു. തുടർന്ന് അർദ്ധത്രയംബക എന്ന മകളെ ഭൈരവതന്ത്രങ്ങളിൽ ദീക്ഷിതയാക്കി. അർദ്ധത്രയംബകാ സമ്പ്രദായം എന്ന പേരിൽ പ്രസിദ്ധമായ ഈ മാർഗത്തിൽ സ്ത്രീകൾ സ്ത്രീകളെ മാത്രം ഉപദേശിച്ചു വന്നിരുന്ന ഒരു ...

sreevidyopasana kaalyakrithyam

Image
കാല്യകൃത്യം (എഴുന്നേറ്റ ഉടനെ കിടക്കയിൽ ഇരുന്ന് തൊഴുതു കൊണ്ട് ചൊല്ലുക)  ഓം ഐം ഹ്രീം ശ്രീം ശ്രീമദ് സദ്ഗുരു പരബ്രഹ്മചിന്മഹസേ നമഃ  ശ്രീനാഥാദി ഗുരുത്രയം ഗണപതിം പീഠത്രയം ഭൈരവം സിദ്ധൗഘം വടുകത്രയം പദയുഗം ദൂതിക്രമം മണ്ഡലം വീരാദ്യഷ്ട ചതുഷ്‌കഷഷ്ടി നവകം വീരാവലീ പഞ്ചകം ശ്രീമൻ മാലിനി മന്ത്രരാജ സഹിതം വന്ദേ ഗുരോർമ്മണ്ഡലം  സഹസ്രദളപങ്കജേ സകലശീതരശ്മി പ്രഭം വരാഭയകരാംബുജം വിമലഗന്ധപുഷ്പാംബരം പ്രസന്നവദനേക്ഷണം സകലദേവതാരൂപിണം സ്മരേച്ഛിരസി ഹംസഗം തദഭിധാനപൂർവ്വം ഗുരും  പാദുകാപഞ്ചക സ്തോത്രം  ബ്രഹ്മരന്ധ്രസരസീരുഹോദരേ നിത്യലഗ്നമവ ദാദമത്ഭുതം കുണ്ഡലീവിവരകാണ്ഡമണ്ഡിതം ദ്വാദശാർണ്ണസരസീരുഹം ഭജേ  തസ്യ കന്ദളിതകർണ്ണികാപുടേ ക്‌ഌപ്തരേഖമകഥാദിരേഖയാ കോണലക്ഷിതഹളക്ഷമണ്ഡലീം  ഭാവ ലക്ഷ്യമബലാലയം ഭജേ  തത്പുടേ പടുതടിത്കഡാരിമ  സ്പർദ്ധമാനമണി പാടലപ്രഭം  ചിന്തയാമി ഹൃദി ചിന്മയം വപുർ നാദബിന്ദുമണിപീഠമണ്ഡലം  ഊർദ്ധ്വമസ്യ ഹുതഭുക് ശിഖാ ത്രയം തദ്വിലാസപരി ബൃംഹണാസ്പദം വിശ്വഘസ്മരമഹച്ചിദോത്ക്കടം വ്യാമൃശാമി യുഗമാദിഹംസയോഃ തത്ര നാഥചരണാരവിന്ദയോഃ കുങ്കുമാസവപരീമരന്ദയോഃ ദ്വന്ദ്വബിന്ദുമകരന്ദശീതളം മ...