തന്ത്രങ്ങളുടെ ഉദ്ഭവവുംധാരയും
തന്ത്രങ്ങളുടെ ഉദ്ഭവവും
ധാരയും
പ്രപഞ്ചാരംഭത്തിൽ ശിവൻ ചിദ്ശക്തി, ആനന്ദശക്തി, ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാ ശക്തി എന്നീ തലകളും അവയിൽ ഈശാനൻ, തത്പുരുഷൻ, അഘോര, വാമദേവ, സദ്യോജാതൻ എന്നീ മുഖങ്ങളും ആയി അവതരിച്ചു സൃഷ്ടി സ്ഥിതി സംഹാരം തിരോഭാവം അനുഗ്രഹം എന്നീ അഞ്ചു കൃത്യങ്ങളെയായാണ് ഈ തലകളും മുഖങ്ങളും പ്രതിനിധീകരിക്കുന്നത്.
ശിവന്റെ ഈ ഭാവം സ്വച്ഛന്ദഭൈരവൻ എന്ന പേരിൽ അറിയപ്പെടുന്നു.
മുഴുവൻ തന്ത്രങ്ങളും ശിവമുഖത്തു നിന്ന് ഉണ്ടായതാണ്. തന്ത്രങ്ങൾ
മൂന്ന് തരത്തിലാണുള്ളത്
ഭേത ഭാവനയുള്ള ശിവ തന്ത്രങ്ങൾ,
ദ്വൈതാദ്വൈത ഭാവനയുള്ള രുദ്ര തന്ത്രങ്ങൾ അദ്വൈത ഭാവനയുള്ള ഭൈരവ തന്ത്രങ്ങൾ
എന്നിവാണവ
സ്വച്ഛന്ദനാഥനിൽ നിന്ന് ഒഴുകിയ ജ്ഞാനം കലിയുഗത്തിൽ ശ്രീകണ്ഠനാഥനിലൂടെ ദുർവ്വാസാ മഹർഷിയിലേക്കും എത്തി
അദ്ദേഹം തന്റെ മാനസപുത്രന്മാരായ
ത്രയംബകനാഥൻ , ആമർദ്ദകനാഥൻ, ശ്രീനാഥൻ എന്നിവർക്ക് ഭേത അഭേത , ഭേതാഭേത തന്ത്രങ്ങൾ ഉപദേശിച്ചു. തുടർന്ന് അർദ്ധത്രയംബക എന്ന മകളെ ഭൈരവതന്ത്രങ്ങളിൽ ദീക്ഷിതയാക്കി. അർദ്ധത്രയംബകാ സമ്പ്രദായം എന്ന പേരിൽ പ്രസിദ്ധമായ ഈ മാർഗത്തിൽ സ്ത്രീകൾ സ്ത്രീകളെ മാത്രം ഉപദേശിച്ചു വന്നിരുന്ന ഒരു രീതിയാണ് തുടർന്നത്. ഇന്ന് ഗുപ്തയോഗിനികൾ ഈ സമ്പ്രദായത്തെ രഹസ്യമായി നിലനിർത്തുന്നു.
ത്രയംബകനാഥനിൽ നിന്നും
മാനസപുത്രനായ ത്രയംബകാദിത്യനിലേക്കും
പരമ്പരയാ
സംഗമാദിത്യനിലേക്കും ഒഴുകിയ ജ്ഞാനം പിന്നിട് ക്രമത്തിൽ വർഷാദിത്യനിലേക്കും, അരുണാദിത്യനിലേക്കും ആനന്ദനിലേക്കും, സോമാനന്ദനിലേക്കും
എത്തി സോമാനന്ദനു ശേഷം പൈതൃകമായി തുടർന്ന വിദ്യ പൂർണമായും ഗുരു-ശിഷ്യ പരമ്പരയിലേക്കു മാറി. സോമാനന്ദന്റെ ശിഷ്യനായ ഉത്പലനും പിന്നീട് വന്ന ലക്ഷ്മണഗുപ്തനും, അഭിനവഗുപ്തനും എല്ലാം ഈ ഗുരുപരമ്പരയിലെ തെളിമയാർന്ന കണ്ണികളാണ്.
ശൈവ തന്ത്രങ്ങളുടെ ഘടന
ശിവശാസനകകൾ
അതിമാർഗ്ഗമെന്നും മന്ത്രമാർഗ്ഗമെന്നും
രണ്ടായി പിരിഞ്ഞു.
ഒട്ടും ശക്തിക്കു പ്രാധാന്യം കൊടുക്കാത്ത സമ്പ്രദായമാണ് അതിമാർഗ്ഗം. ശൈവ സന്യാസ മാർഗ്ഗമാണിത്, പാശുപതം, ലാകുലം അഥവാ കാപാലികം അഥവാ മഹാപാശുപതം, മൗസലം, കാളമുഖം, കരൂരകം, വൈമലം തുടങ്ങിയ മാർഗ്ഗങ്ങൾ അതിമാർഗ്ഗമാണ്. ഒരു ബ്രാഹ്മണന്റെ മൃത ശരീരത്തിൽ ശിവൻ അവേശിച്ച് ലകുലീശൻ എന്ന പേര് സ്വീകരിച്ചു കൊണ്ട് അതിമാർഗ്ഗത്തെ രക്ഷിച്ചു പോരുന്നു എന്ന വിശ്വാസം അതിമാർഗ്ഗികൾക്കുണ്ട്.
ശിവനും ശക്തിക്കും പ്രാധാന്യം കൊടുത്തിട്ടുള്ള രീതിയാണ് മന്ത്രമാർഗ്ഗം.
മന്ത്രമാർഗ്ഗം വീണ്ടും
ശൈവസിദ്ധാന്തം
ഭൈരവ തന്ത്രങ്ങൾ
എന്നിങ്ങനെ രണ്ടായി പിരിയുന്നു.
ഇതിൽ
ഭേദ തന്ത്രങ്ങൾ ഭേദാഭേദ തന്ത്രങ്ങൾ എന്നിവ ചേർന്നതാണ് ശൈവസിദ്ധാന്തം എങ്കിൽ അഭേദ തന്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭൈരവ തന്ത്രങ്ങൾ
അമൃതേശ്വര ഭൈരവന് പ്രാധാന്യമുള്ള അമൃതേശ്വരം, സ്വച്ഛന്ദഭൈരവന് പ്രാധാന്യമുള്ള മന്ത്രപീഠം, ശക്തിക്കു പ്രാധാന്യമുള്ള വിദ്യാപീഠം എന്നിങ്ങനെ മന്ത്ര മാർഗ്ഗം , മൂന്നായി
പിരിക്കുന്നു. ഇതിൽ
വിദ്യാപീഠം വീണ്ടും മൂന്നായി പിരിയുന്നു, യാമള തന്ത്രങ്ങൾ, ശക്തി തന്ത്രങ്ങൾ, വാമ തന്ത്രങ്ങൾ എന്നിവയാണ് അവ. ഇവയിൽ ശക്തിതന്ത്രങ്ങൾ കൗളത്രികമെന്നും കാളിതന്ത്രം അഥവാ കാളികുലം എന്നീ രണ്ടു പിരിവുകൾ ആയി നിലനിൽക്കുന്നു. .
ഭാരതത്തിലുടനീളം വ്യാപകമായി
പ്രചാരത്തിലുള്ള സമ്പ്രദായമാണിത്
കാലസംകർഷിണിവിധാനം
കാളികുലത്തിൽ വളരെ അധികം വികസിച്ച സമ്പ്രദായമാണ്
ശാക്ത തന്ത്രങ്ങളെ
സമ്പ്രദായവും ക്രമവുമനുസരിച്ച്
പൂർവാമ്നായം
ഉത്തരാമ്നായം
പശ്ചിമാമ്നായം ദക്ഷിണാമനായം
ഊർദ്ധ്വാമ്നായം
അധോമ്നായം
എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്
എല്ലാ ആമ്നായത്തിലുള്ള സാധകരും ഗുരു സ്മരണയ്ക്കായി ഉപയോഗിക്കുന്ന ഒരു മന്ത്രമാണ് ശ്രീനാഥാദി ഗുരുത്രയം എന്ന ശ്ലോകം ഈ മന്ത്രത്തെ അന്വയിച്ചാൽ ഭാരതത്തിലെ ശ്രീവിദ്യ പരമ്പരയുടെ വ്യാപ്തി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്
ഇതിൽ ശ്രീവിദ്യ സമ്പ്രദായത്തെക്കുറിച്ച് വ്യവസ്ഥ ചെയ്തത് ദക്ഷിണാംനായത്തിലും അധോമ് നായത്തിലും ആണ് ശ്രീവിദ്യ ഒരേസമയം തന്നെ ഭോഗ വിദ്യയും മോക്ഷ വിദ്യയമാണ് .വിക്രമാദിത്യൻ പോലെയുള്ള രാജാക്കന്മാരാൽ
ഉപാസിക്കുക പെട്ട സമ്പ്രദായം ആയതിനാലായിരിക്കാം
മറ്റ് സമ്പ്രദായങ്ങളെ അപേക്ഷിച്ച് ശ്രീവിദ്യ സമ്പ്രദായത്തിന് വളരെ അധികം പ്രസിദ്ധിയും പ്രൗഢിയും ലഭിച്ചത്
വിശദമായി ശ്രീചക്ര പൂജ ചെയ്യുമ്പോൾ
ഗുരു പരമ്പരയെ മുഴുവൻ
ദീക്ഷ നാമം പറഞ്ഞു ശക്തിസമേതം
പൂജിക്കാറുണ്ട്
ശ്രീനാഥാദി ഗുരുത്രയം ഗണപതിം
പീഠത്രയം ഭൈരവം
സിദ്ധൗഘം വടുകത്രയം പദയുഗം
ദുതിക്രമം മണ്ഡലം
വീരാൻദ്യഷ്ട ചതുഷ്‌കഷഷ്ടി നവകം
വീരാവലീ പഞ്ചകം
ശ്രീമൻ മാലിനി മന്ത്രരാജ സഹിതം
വന്ദേ ഗുരോർമ്മണ്ഡലം
ഇതാണ് ഗുരുപാദുകയുടെ ഷഡാമ്നായ സ്വരൂപം.
വ്യാഖ്യാനം -
1 ശ്രീ നാഥാദി ഗുരു ത്രയം -
ശ്രീ ഗുരു പാദുകാ, പരമ ഗുരു പാദുകാ, പരമേഷ്ടി ഗുരു പാദുക മഹാ മന്ത്രങ്ങൾ
ഗണപതിം -28 അക്ഷരങ്ങൾ ഉള്ള മഹാ ഗണപതി മന്ത്രം
പീഠ ത്രയത്തിൽ - കാമ ഗിരീ പീഠം, പൂർണ ഗിരീ പീഠം, ജാലന്ധര പീഠം എന്നിവ ഉൾപെടുന്നു.
ഭൈരവം - ത്തിൽ
ശ്രീ മന്ഥാന ഭൈരവ
ശ്രീ ഫട് കാര ഭൈരവ
ശ്രീ ഷട് ചക്ര ഭൈരവ
ശ്രീ ഏകാത്മ ഭൈരവ
ശ്രീ ഹവിർ ഭക്ഷ്യ ഭൈരവ
ശ്രീ ചണ്ഡ ഭൈരവ
ശ്രീ ഡമര ഭാസ്കര ഭൈരവ
7 ഭൈരവൻമാർ ഉൾപെടുന്നു.
സിദ്ധ ഔഘത്തിൽ
ശ്രീ ദുർമനാംബാ സിദ്ധ
ശ്രീ സുന്ദര്യാ അംബാ സിദ്ധ
ശ്രീ കരാളികാ അംബാ സിദ്ധ
ശ്രീ വിശ്വ ദളാംബാ സിദ്ധ
ശ്രീ മായാ അംബാ സിദ്ധ
ശ്രീ കരണികാ അംബാ സിദ്ധ
ശ്രീ ഖരാനതാ അംബാ സിദ്ധ
ശ്രീ വിശാലിന്യാംബാ സിദ്ധ
വടുക ത്രയം -
സകന്ധ വടുക
ചിത്ര വടുക
വിരഞ്ചി വടുക
പദ യുഗം - പ്രകാശ ചരണം, വിമർശ ചരണം
ദുതി ക്രമം -
യോന്യാംബാ ദുതി
യോനിനാഥാംബാ ദുതി
മഹായോന്യാംബാ ദുതി
മഹായോനിസിദ്ധനാഥാംബാ ദുതി
ദിവ്യയോന്യാംബാ ദുതി
ദിവ്യയോനിസിദ്ധനാഥേംബാ ദുതി
ശംഖയോന്യാംബാ ദുതി
ശംഖയോനിസിദ്ധനാഥാംബാ ദുതി
പദ്മയോന്യാംബാ ദുതി
പദ്മയോനിസിദ്ധനാഥാംബാ ദുതി
മണ്ഡലം-
വഹ്നി മണ്ഡലം
സൂര്യ മണ്ഡലം
സോമ മണ്ഡലം
വീരാഷ്ടകം-
സൃഷ്ടി വീര ഭൈരവ
സ്ഥിതി വീര ഭൈരവ
സംഹാര വീര ഭൈരവ
രക്ത വീര ഭൈരവ
യമ വീര ഭൈരവ
മൃത്യു വീര ഭൈരവ
ഭദ്ര വീര ഭൈരവ
പരാക്രമ വീര ഭൈരവ
മാർത്താണ്ഡ വീര ഭൈരവ
കാലാഗ്നി രുദ്ര വീര ഭൈരവ
ചതു: ഷഷ്ഠി -
64 സിദ്ധൻമാർ -
മംഗളനാഥ
ചണ്ഡികാനാഥ
ജ്യേഷ്ഠാനാഥ
കുന്തികിനാഥ
പടഹാനാഥ
ശ്രേഷ്ഠാനാഥ
കൂർമാനാഥ
ധനദാനാഥ
ഗന്ധാനാഥ
മതംഗാനാഥ
ചമ്പകാനാഥ
പുജ്യാനാഥ
കൈവർത്തകാനാഥ
മതംഗമനാനാഥ
സുര്യഭക്ഷാനാഥ
നഭോഭക്ഷാനാഥ
ശ്രൗതികാനാഥ
രുപികാനാഥ
ദംഷ്ട്രകാനാഥ
ധുമ്രാക്ഷനാഥ
ജ്വാലാനാഥ
ഗാന്ധാരനാഥ
ഗഗനേശ്വരനാഥ
മായാനാഥ
മഹാമായാനാഥ
നിത്യാനാഥ
ശാന്താനാഥ
വിശ്വാനാഥ
കാമുകാനാഥ
ഉമാനാഥ
സുഭഗാനാഥ
മഹാലക്ഷ്മിനാഥ
വിദ്യാനാഥ
മീനാനാഥ
അമൃതാനാഥ
ചണ്ഡാനാഥ
അന്തരിക്ഷാനാഥ
സിദ്ധാനാഥ
ശ്രദ്ധാനാഥ
അനന്താനാഥ
ശംബരാനാഥ
ഉൽകാനാഥ
ത്രൈലോക്യാനാഥ
ഭീമാനാഥ
രാക്ഷസീനാഥ
മലീനാനാഥ
പ്രചണ്ഡാനാഥ
അനംഗാനാഥ
വിധിചരാനാഥ
അനഭിഹിതാനാഥ
അഭിമദാനാഥ
സുന്ദരിനാഥ
വിശ്വേന്വരാനാഥ
കൗലാനാഥ
മഹേശ്വരാനാഥ
മഹാകാലനാഥ
മഹാദേവിനാഥ
അഭയാനാഥ
വികാരാനാഥ
മഹാവികാരാനാഥ
സൃകലാമനാനാഥ
പൂതനാനാഥ
ശർവരീനാഥ
വ്യോമാനാഥ
നവകം-
9 മുദ്രകൾ-
സർവ്വസംക്ഷോഭിണീ
സർവ്വവിദ്രാവിണീ
സർവ്വാകർഷിണീ
സർവ്വവശങ്കരീ
സർവ്വോന്മാദിനീ
സർവ്വമഹാങ്കുശാ
സർവ്വഖേചരീ
സർവ്വബീജാ
സർവ്വയോനീ
വീരാവലീ പഞ്ചകം-
ബ്രഹ്മവീരാവലീ
വീഷ്ണുവീരാവലീ
രുദ്രവീരാവലീ
ഈശ്വരവീരാവലീ
സദാശിവവീരാവലീ
ശ്രീമന്മാലിനീ -
ഓം ഐം ഹ്രീം ശ്രീം ന ഋ ൠ ഌ ൡ'ഥ ച ധ ഈ ണ ഉ ഊ ബ ക ഖ ഗ ഘ ങ ഇ അ വ ഭ യ ഡ ഢ ഠ ഝ ഞ ജ ട പ ഛ ല ആ സ അ: ഹ ഷ ക്ഷ മ ശ അം ത ഏ ഐ ഓ ഔ ദ ഫ ഹ്രീം
മന്ത്രരാജം-
ഓം ഐം ഹ്രീം ശ്രീം ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം നൃസിംഹം ഭീഷ്ണം ഭദ്രം മൃത്യൂർ മൃത്യും നമാമ്യഹം
ശ്രീവിദ്യ സമ്പ്രദായത്തിലെ ഏറ്റവും ശക്തമായ ഒരു പാരമ്പര്യം മസ്യേന്ദ്ര നാഥനിലൂടെ
ഒഴുകിവന്ന നാഥ പരമ്പരയാണ്
ഈ പരമ്പരയിൽ ദീക്ഷിതരാവുന്ന ഉപാസകരുടെ ദീക്ഷനാമം ആനന്ദനാഥൻ എന്ന പേരിലാണ് അവസാനിക്കുന്നത്
ദിക് വിജയികളായ മിക്ക ചക്രവർത്തിമാരും രാജാക്കൻമാരും
ശ്രീവിദ്യോപാസകന്മാർ ആയിരുന്നു .
എന്നാൽ ശ്രീവിദ്യാ സമ്പ്രദായത്തിന് ഇന്നു കാണുന്ന രീതിയിലുള്ള വ്യാപ്തി ലഭിച്ചത് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാസുരാനന്ദനാഥൻ എന്ന ദീക്ഷനാമത്തിൽ അറിയപ്പെടുന്ന
ഭാസ്കരായ മഖി എന്ന മഹാത്മാവിന്റെ പ്രവർത്തനങ്ങളാണ്
നരസിംഹാനന്ദനാഥൻ എന്ന ഗുരുവിൻറെ ശിഷ്യനായ ഇദ്ദേഹം
തഞ്ചാവൂർ രാജാവിൻറെതടക്കം
ധാരാളം രാജാക്കൻ മാരുടെ ഗുരു സ്ഥാനീനായിരുന്നു .
ഇന്ന് ഭാരതത്തിൽ കാണുന്ന ഒട്ടു മിക്ക സമ്പ്രദായങ്ങളും ഭാസ്കരായ സമ്പ്രദായത്തിൽ വരുന്നതാണ് .
Comments
Post a Comment