ശ്രീചക്രം ശരീരം തന്നെ
ശ്രീചക്രം ശരീരം തന്നെ
ശുദ്ധ ബോധം പ്രപഞ്ചമായി മാറിയ പ്രക്രിയ മനസ്സിലാക്കി ആ ക്രമത്തിലൂടെ തന്നെ ശുദ്ധ ബോധത്തിലേക്ക് തിരിച്ചെത്താനുള്ള പദ്ധതി ആവിഷ്കരിച്ച് അതൊരു ആചാര പദ്ധതി ആക്കിയതാണ് ശ്രീവിദ്യ സമ്പ്രദായം അഥവാ ശ്രീചക്രപൂജ
ശ്രീചക്രത്തിലെ മധ്യത്തിലുള്ള ബിന്ദു
പ്രപഞ്ചം ഉണ്ടാകുന്നതിന് മുമ്പുള്ള ശുദ്ധ ബോധമാണ്
എന്നാൽ ഏറ്റവും താഴെയുള്ള സമചതുരം
ഞാൻ എന്ന ബോധമാണ്
ശുദ്ധ ബോധത്തിൽ
തുടങ്ങി എന്നിൽ വരെയുള്ള യാത്രയെ സൃഷ്ടി ക്രമമെന്നും എന്നിൽനിന്ന് ശുദ്ധ ബോധത്തിലേക്ക് ഉള്ള യാത്രയെ സംഹാര ക്രമം എന്നും പറയുന്നു
"സൊ കാമയ തേ ബഹുസ്യാം പ്രചായതെ" (ശ്ലോകംചെക്ക് ചെയ്യണം)
അങ്ങനെയുള്ള ശുദ്ധ ബോധത്തിന് ഞാൻ ബഹു വായി ഭവിക്കട്ടെ എന്ന തോന്നൽ ഉണ്ടാവുകയും പ്രപഞ്ചം (പ്രകർഷേണ പഞ്ചീകരണം സംഭവിച്ചതിനാൽ പ്രപഞ്ചം
എന്നറിയപ്പെട്ടു) ആയിത്തീരുകയും ചെയ്തു
അതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളിലും ആ ശുദ്ധ ബോധം നിലനിൽക്കുന്നു
പരിധിയിലുള്ള ഞാൻ വ്യക്തിയും പരിധിയില്ലാത്ത ഞാൻ ഈശ്വരനും മാണ്
ഈശ്വരനും ഞാനും വേറെയാണ് നമുക്ക് തോന്നലുണ്ടാക്കുന്ന
ആണവ മായിക കാർമിക മലങ്ങളെ നീക്കി ശുദ്ധ ബോധമായി തീരാനുള്ള പദ്ധതിയാണ് ശ്രീചക്രപൂജ
എന്നിലെ ഞാനിന്നെ ഉണർത്തി പ്രപഞ്ച ബോധമായി
ഉയർത്തൽ ആണ് ശ്രീ ചക്ര പൂജ
ബിന്ദു പരിണമിച്ച് പ്രപഞ്ചമായി ,
36 തത്വങ്ങളിലൂടെ പ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളുമായി
അങ്ങനെ ശുദ്ധ ബോധം മുതൽ"ഞാൻ" വരെ എത്തിനിൽക്കുന്ന
ഘട്ടങ്ങളെ കൃത്യമായി ചിത്രീകരിച്ചതാണ് ശ്രീചക്രം അഥവാ മഹാമേരു
ആ യാത്രയാണ് ശ്രീ ചക്രപൂജ.
യാത്രയ്ക്കുള്ള വാഹനം ശ്രീ പുരം എന്ന സാധക ശരീരം ആണെങ്കിൽ ഇന്ധനമാണ് ഗുരു പരമ്പരകളായി ഒഴുകിയെത്തിയ ശ്രീവിദ്യ മന്ത്രം
കാമേശ്വരനും , കാമേശ്വരിയും തമ്മിലുള്ള ഐക്യതയെ പ്രാപിക്കാനുള്ള വിദ്യയാണ് ശ്രീവിദ്യ. ശ്രീചക്രം പ്രപഞ്ചം തന്നെയാണ്
യഥാർത്ഥത്തിൽ ഈ ശ്രീചക്രം മനുഷ്യശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ശ്രീ ഗുരോ പാദുകാം മൂർധ്നി ശ്രീചക്രം ഹൃദി വിന്യസേത്
ശ്രീവിദ്യാ യസ്യ ജിഹ്വാഗ്രേ സഃ സാക്ഷാത് പരമേശ്വരഃ
ശരീരം ചിന്തയേദാദൗ
നിജം ശ്രീചക്രരൂപിണം
ത്വഗാദ്യാകാരസംയുക്തം
ജ്വലത് കാലാഗ്നി സന്നിഭം
ദ്വാദശാന്തേ ശിവാകാരേ
ശിവശക്ത്യാത്മകം ഗുരും
പരം തേജോമയം ധ്യാത്വാ
ഭുക്തി മുക്തി ഫലപ്രദം
ബൈന്ധവം ബ്രഹ്മ രന്ധ്രേച
മസ്തകേച ത്രികോണകം
ലലാടേഽഷ്ടാരചക്രം സ്യാത്
ഭ്രൂവോർമദ്ധ്യേ ദശാരകം
ബഹിർദശാരം കണ്ഠ സ്യാത്
മന്വശ്രീ ഹൃദയാംബുജേ
കുക്ഷൗദു പ്രഥമം വൃത്തം
നാഭാവഷ്ടദളാംബുജം
കടൗ ദ്വിതീയവലയം
സ്വാധിഷ്ഠാനേ കലാശ്രയം
മൂലേ തൃതീയവലയം
ജാനുഭ്യാശ്ച മഹീപുരം
ജംഘേ ദ്വിതീയഭൂഗേഹം
തൃതീയം പാദയുഗ്മയോഃ
ത്രിപുരാ ശ്രീർമഹാചക്രം
പിണ്ഡാണ്ഡാത്മകമീശ്വരീ
ശ്രീചക്രത്തിലെ ബിന്ദുസ്ഥാനത്തെ ശിരസ്സിലെ ബ്രഹ്മരന്ധ്രമായും ആദ്യത്തെ ത്രികോണത്തെ മസ്തകമായും അതിനു താഴെയുള്ള അഷ്ടാരചക്രത്തെ ലലാടസ്ഥാനമായും, അന്തര്ദശാരത്തെ ഭ്രൂമധ്യമായും, ബഹിര്ദ്ദശാരത്തെ കണ്ഠമായും, ചതുര്ദശാരത്തെ ഹൃദയസ്ഥാനമായും, പ്രഥമവൃത്തത്തെ കുക്ഷിയായും, അഷ്ടദളപദ്മത്തെ നാഭീസ്ഥാനമായും, ദ്വിതീയവൃത്തത്തെ അരക്കെട്ടായും തൃതീയവൃത്തത്തെ മൂലാധാരസ്ഥാനമായും, ഭൂപുരത്തിലെ ഒന്നാം ചതുരം മുട്ടുകളായും, രണ്ടാമത്തേത് കണങ്കാലുകളായും മൂന്നാമത്തേത് പാദങ്ങളായും പറയുന്നു. ചുരുക്കത്തിൽ നിവര്ന്നു നിൽക്കുന്ന മനുഷ്യശരീരം തന്നെ ആണ് ശ്രീചക്രം.
പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്.. ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്.
നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.
ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്..
ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്.. ശ്രീചക്രത്തിന്റെ ഏറ്റവും പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു..
ഈ ഭൂപുരത്തിന്റെ ഏറ്റവും പുറമെ ഉള്ള വലയത്തിൽ അണിമ ഗരിമാ ലഘിമാ ഈശിത്വം വശിത്വം പ്രാകാമ്യം ഭുക്തി പ്രാപ്തി സർവകാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു..
ഭൂപുരത്തിലെ രണ്ടാമത്തെ വലയത്തിൽ
ബ്രാഹ്മീ ,മാഹേശ്വരി ,കൌമാരീ ,
വൈഷ്ണവി ,വാരാഹി,മാഹേന്ദ്രീ ,ചാമുണ്ഡാ ,മഹാലക്ഷ്മി
എന്നി 8 മാതൃക്കൾ സ്ഥിതിചെയ്യുന്നു.
ഭൂപുരത്തിലെ മൂന്നാമത്തെ വലയത്തിൽ
സർവസംക്ഷോഭിണി
സർവവിദ്രാവിണി
സർവാകര്ഷിണി
സർവവശങ്കരി
സർവോന്മാദിനി
സർവമഹാങ്കുശ
സർവഖേചരി
സർവബീജാ
സർവയോനി
സർവത്രിഖണ്ഡാ
എന്നി10 മുദ്രാദേവികൾ സ്ഥിതിചെയ്യുന്നു. ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേര്ത്ത് പ്രകടയോഗിനികൾ എന്ന് വിളിക്കുന്നു. ഇതിന്റെ നായിക ത്രിപുരയാണ്.
രണ്ടാമത്തെ ആവരണമായ ഷോഡശദളത്തിൽ
കാമാകര്ഷിണി
ബുദ്ധ്യാകര്ഷിണി
അഹങ്കാരാകര്ഷിണി
ശബ്ദാകര്ഷിണി
സ്പര്ശാകര്ഷിണി
രൂപാകര്ഷിണി
രസാകര്ഷിണി
ഗന്ധാകര്ഷിണി
ചിത്താകര്ഷിണി
ധൈര്യാകര്ഷിണി
സ്മൃത്യാകര്ഷിണി
നാമാകര്ഷിണി
ബീജാകര്ഷിണി
ആത്മാകര്ഷിണി
അമൃതാകര്ഷിണി
ശരീരാകര്ഷിണി,
എന്നി 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ പുറകിൽ
ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകന്റെ ആഗ്രഹങ്ങൾ പരിപൂര്ണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു. ഇതിന്റ നായിക ത്രിപുരേശി ആണ്.
തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ
1. അനംഗകുസുമ,അനംഗമേഖലാ,
അനംഗമദനാ,അനംഗമദനാതുരാ,അനംഗരേഖാ,അനംഗവേഗിനി,അനംഗാങ്കുശ,അനംഗമാലിനി എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു.
സർവസൌഭാഗ്യദായകചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ
സർവസംക്ഷോഭിണി,സർവവിദ്രാവിണി,സർവാകര്ഷിണി,സർവാഹ്ലാദിനി,സർവസമ്മോഹിനി,
സർവസ്തംഭിനി,സർവജൃംഭിണി,
സർവവശങ്കരി,സർവരഞ്ജിനി,
സർവോന്മാദിനി,സർവാര്ഥസാധിനി,സർവസംപത്തിപൂരിണി,
സർവമന്ത്രമയി,സർവദ്വന്ദ്വക്ഷയങ്കരി എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ സമ്പ്രദായയോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിന്റെ ദേവത ത്രിപുരവാസിനി ആണ്.
സർവാർധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേർന്ന അഞ്ചാമത്തെ ആവരണത്തിൽ
1.സർവസിദ്ധിപ്രദ
2. സർവസമ്പത്പ്രദ
3. സർവപ്രിയങ്കരി
4. സർവമംഗളകാരിണി
5. സർവകാമപ്രദ
6. സർവദുഃഖവിമോചിനി
7. സർവമൃത്യുപ്രശമനി
8. സർവവിഘ്നനിവാരിണി
9. സർവാംഗസുന്ദരി
10. സർവസൌഭാഗ്യദായിനി
എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീര്ണയോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്.
സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിന്റെ ആറാമത്തെ ആവരണത്തിൽ
1. സർവജ്ഞാ
2. സർവശക്തി
3. സർവൈശ്വര്യപ്രദാ
4. സർവജ്ഞാനമയി
5. സർവവ്യാധിവിനാശിനി
6. സർവാധാരസ്വരൂപ
7. സർവപാപഹരാ
8.സർവാനന്ദമയി
9. സർവരക്ഷാസ്വരൂപിണി
10. സർവെപ്സിതഫലപ്രദ
എന്നീ ദേവികൾ വസിക്കുന്നു. ഈ ദേവിമാരെ നിഗര്ഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിന്റെ അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്.
ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾചേര്ന്ന ഏഴാമത്തെ ആവരണത്തിൽ
1. വശിനി
2. കാമേശ്വരി
3. മോദിനി
4. വിമലാ
5. അരുണാ
6. ജയിനി
7. സർവേശ്വരി
8. കൌലിനി
എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്.
ശ്രീചക്രത്തിന്റെ 8മത്തെ ആവരണവു സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന നടുവിലുള്ള ത്രികോണത്തിൽ
1. കാമേശ്വരി
2. വജ്രേശ്വരി
3. ഭഗമാലിനി
എന്നീ ത്രിമൂര്ത്തികൾ വസിക്കുന്നു. ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപരരഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ് ഈ ചക്രത്തിന്റെ നായികാ. ഈ ഒറ്റ ത്രികോണത്തിന്റെ മുകളിലെ പാര്ശ്വഭാഗത്തിന്റെ മുകൾഭാഗത്ത്
1. മിത്രേശൻ
2. ഉഡ്ഢീശൻ
3. ഷഷ്ഠീശൻ
4. ചര്യൻ
എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ യുഗനാഥന്മാർ എന്ന് വിളിക്കുന്നു.
1. ലോപാമുദ്രാ
2. അഗസ്ത്യൻ
3. കാലതാപനൻ
4. ധര്മാചാര്യൻ
5. മുക്തകേശീശ്വരൻ
6. ദീപകലാനാഥൻ
7. വിഷ്ണുദേവൻ
8. പ്രഭാകരദേവൻ
9. തേജോദേവൻ
10. മനോജദേവൻ
11. കല്യാണദേവൻ
12. രത്നദേവൻ
13. വാസുദേവൻ
14. ശ്രീരാമാനന്ദൻ
എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്. ഇതുകൂടാതെ ത്രികോണത്തിന്റെ മൂന്നു പാര്ശ്വങ്ങളിലായി
1. കാമേശ്വരി
2. ഭഗമാലിനി
3. നിത്യക്ലിന്നാ
4. ഭേരുണ്ഡാ
5. വഹ്നിവാസിനി
6. മഹാവജ്രേശ്വരി
7. ശിവദൂതി
8. ത്വരിതാ
9. കുലസുന്ദരി
10. നിത്യാ
11. നീലപതാകാ
12. വിജയാ
13. സർവമംഗളാ
14. ജ്വാലാമാലിനി
15. ചിത്രാ
എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിലുള്ള ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി ശിരോദേവി കവചദേവി ശിഖാദേവി നേത്രദേവി അസ്ത്രദേവി എന്നീ 6 ദേവിമാർ വസിക്കുന്നു.
ശ്രീചക്രത്തിന്റെ നടുവിൽ ഒന്പതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവന്മാരാകുന്ന പഞ്ചബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന് വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്... ഈ പീഠത്തെ മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ വിളിക്കുന്നു.
ബിന്ദുവിന് ചുറ്റുമായാണ്
തിഥി നിത്യകളുടെ സ്ഥാനം
പ്രകൃതിയിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യം പ്രപഞ്ച കലകൾ ആയി ആണ്
പ്രകടമാവുന്നത്
പതിനാറു കലകളുടെ സംയോഗം ആണ് ശ്രീ വിദ്യ പതിനഞ്ചു കലകൾ ആകുന്ന പഞ്ചദശി മന്ത്രത്തിൽ പതിനാറാമത്തെ മഹാ തുരീയ കല ചേരുമ്പോൾ ഷോഡശി ആകുന്നു പതിനാറു കലകൾ അനുലോമ വിലോമമാകുമ്പോൾ അത് മഹാ ഷോഡശി ആകുന്നു മഹാഷോഡശിയിൽ പരാ ബീജം ചേരുമ്പോഴത് പരാ ഷോഡശി ആകുന്നു പ്രകൃതിയുടെ പൂർണ്ണഭാവം ആകുന്നു
പതിനാറു കലകൾ ചേർന്നാണ് ഷോഡശി സംജാതമാജുന്നത് പതിനാറു കലകൾ സ്വയം തന്നിലേക്ക് ഷോഡശി സന്നിവേശിക്കുമ്പോൾ അവൾ മഹാ സ്വരൂപിണി ആയ കാമേശ്വരി ആകുന്നു.
പതിനഞ്ചു തിഥിയും പതിനാറാമത്തെ മഹാ തിഥിയും ചേർന്നാണ് പൗർണ്ണമി ആകുന്നത് ഇത് ശ്രീ വിദ്യയുടെ മഹാ തത്വം സ്ഥൂല തത്വം ആകുന്നു ...
പതിനാറു തിഥി നിത്യകൾ .....
(1)കാമേശ്വരി
(2)ഭാഗമാലിനി
(3)നിത്യക്ലിന്ന
(4)ഭേരുണ്ഡാ
(5)വഹ്നിവാസിനി
(6)മഹാവാജ്രേശ്വരി
(7) ശിവദൂതി
(8)ത്വരിതാ
(9)കുലസുന്ദരി
(10)നിത്യാ
(11)നീലപതാക
(12)വിജയാ
(13)സർവ്വമംഗള
(14)ജ്വാലാമാലിനി
(15)ചിത്രാ
(16)മഹാ ലളിതാ
ബിന്ദുവിന് മുകളിൽ
മാനവഘം
സിദ്ധൗഘം
ദിവ്യദഘം
എന്നീ ഗുരുത്രയ വിധാനത്തെയും
ആചരിക്കുന്നു.
ശ്രീവിദ്യാസമ്പ്രദായത്തിലെ ഗുരുമണ്ഡലം ശ്രീവിദ്യാസമ്പ്രദായത്തിൽ
സ്വരൂപണ നിരൂപണഹേതുവായ
സ്വഗുരു , സ്വച്ഛപ്രകാശ വിമർശ ഹേതുവായ പരമഗുരു സ്വാത്മാരാമ പഞ്ചര വിലീന തേജസായ പരമേഷ്ഠിഗുരു , പരാപരഗുരു എന്നിവർക്കാണ് പ്രഥമസ്ഥാന മുള്ളത് .
ശ്രീവിദ്യാസമ്പ്രദായത്തിലെ ഗുരുമണ്ഡലം , സമ്പ്രദായം അനുസരിച്ച് വ്യത്യാസമായിരിക്കും . പഞ്ചദശി ഉപാസകരുടെയും ഷോഡശി ഉപാസകരുടെയും ഗുരു മണ്ഡലം
വ്യത്യസ്ഥമാണ് ഗുരുമണ്ഡലം
അതേ പോലെ കാദിവിദ്യയിലെയും ഹാദിവിദ്യയിലെയും ഗുരുമണ്ഡലം വ്യത്യസ്തമാണ് .
ശ്രീചക്രപൂജയിൽ ഗുരുമണ്ഡലപൂജ ഏറ്റവും പ്രാധാന്യ മർഹിക്കുന്നു . ഗുരുമണ്ഡലം ദിവ്യൗഘം , സിദ്ധൗഘം , മാനവൗഘം എന്നീ പ്രകാരമാണ് എന്നാൽ പരൗഘം എന്ന മറ്റൊരു ഗോപ്യഗുരുമണ്ഡലം കൂടി ശ്രീവിദ്യയിൽ ഉൾപ്പെടുന്നുണ്ട് . ആദിഗുരുവിൽ നിന്നും ക്രമമായി തുടർന്നുവരുന്ന ഗുരുപാരമ്പര്യത്തിന് പ്രവാഹം അഥവാ “ ഒഴുക്ക് എന്നർത്ഥം വരുന്ന “ ഔഘം ' എന്നാണ്
പറയുന്നത്
മഹാമേരു
ശ്രീ ചക്ര മഹാമേരു ശാക്തേയ തന്ത്ര സിദ്ധാന്തത്തിലെ മഹാ ത്രിപുരസുന്ദരിയുടെ നിലയം ആയിട്ടാണ് കണക്കാക്കുന്നത്.
തന്ത്രശാസ്ത്രത്തിൽ ശൈവ, ശാക്തേയ, വൈഷ്ണവ, സൗര, ഗാണപത്യ തന്ത്രങ്ങളിലെ ശാക്തേയ വിദ്യകളിലാണ് ഈ മഹാത്രിപുരസുന്ദരിയുടെ ഉപാസന പദ്ധതികൾ പറയുന്നത്. ഇതിൽത്തന്നെ ശ്രീകുലം, കാളീകുലം, താരാകുലം എന്ന് മൂന്ന് വേർതിരിവുകളുണ്ട്. ഇതിലെ ശ്രീകുല സമ്പ്രദായത്തിലാണ് ശ്രീചക്രം എന്ന ഭഗവതിയുടെ പീഠത്തെ, അല്ലെങ്കിൽ ശരീരത്തെപ്പറ്റി പറയുന്നത്. ശ്രീചക്രം എന്നാൽ ശ്രീയുടെ ചക്രം. ശ്രീ എന്നാൽ ശിവൻ എന്നും ഐശ്വര്യം എന്നും ഭഗവതി എന്നും അർത്ഥമുണ്ട്. ശ്രീചക്രം എന്നാൽ പ്രപഞ്ചം തന്നെയാണ്. ഇതിൽ ഇല്ലാത്തതായി ഒന്നുമില്ല എന്ന് ശാസ്ത്രം.
മഹാമേരു ഭൂപ്രസ്താരം, മേരു പ്രസ്താരം, കൈലാസപ്രസ്താരം, കൂർമപ്രസ്താരം പാതാളപ്രസ്താരം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു.
സാധകന്റെ മറ്റൊരു ശരീരം തന്നെയാണ് മേരു. പ്രത്യേകം പ്രത്യേകം അളവിൽ നിർമിക്കുന്ന മേരുവിന് പ്രത്യേകം ഉദ്ധേശശുദ്ധികൾ തന്നെയുണ്ട്. സ്വർണം, വെള്ളി, ചെമ്പ്, പഞ്ചലോഹം എന്നീ ലോഹങ്ങളിലാണ് മേരു നിര്മിക്കാറുള്ളത് എങ്കിലും വെങ്കലം (വെള്ളോട് )എന്ന ലോഹത്തിലാണ് കൂടുതലും കാണുന്നത് പിത്തള അടക്കമുള്ള മറ്റു ലോഹങ്ങൾ വർജ്യമാണ്
അതുപോലെ
ദാരുവിലും, ശിലയിലും കാണാവുന്നതാണ്
ഉത്തമ ഗുരുക്കന്മാരിൽ നിന്നും അവരുടെ പാരമ്പര്യ രീതികളനുസരിച്ചു ദീക്ഷ ലഭിച്ച വ്യക്തികൾക്കുമാത്രമേ ഈ മഹാമേരുവിനെ പൂജിക്കുവാൻ അധികാരമുള്ളൂ
ബ്രഹ്മാണ്ഡമായിരിക്കുന്ന ഈപ്രപഞ്ചത്തെ പിണ്ഡാണ്ഡമായിരിക്കുന്ന താൻ അനുഭവിച്ചറിയുക എന്നുള്ളതാണ് മഹാമേരുവിന്റെ പൂജകൊണ്ട് ഉദ്ദേശിക്കുന്നത്
പൊള്ളയായ മേരു പൂജാർഹമല്ല
കാരണം മേരുവെന്നാൽ കൈലാസ പർവ്വതമെന്നും സാധകന്റെ ഉയർന്നബോധതലം എന്നും അർത്ഥമുണ്ട്. മനുഷ്യന്റെ സ്ഥൂലശരീരവും, ദേവിയുടെ പര, സൂക്ഷ്മ, സ്ഥൂല ശരീരകല്പനകളും തന്നെയാണ് മഹാമേരു. അതിനാൽ അത് പൊള്ളയാവരുത്.
മഹാമേരുവിന്റെ എല്ലാ അളവുകളും എല്ലാവർക്കും യോജിച്ചതല്ല. ഗൃഹസ്ഥന്മാർക്കും, ബ്രഹ്മചാരികൾക്കും, സംന്യാസിമാർക്കും, വാനപ്രസ്ഥർക്കും, അവധൂതന്മാർക്കും ഒക്കെ മേരുവിൽ പൂജിക്കാം എന്ന് നിയമമുണ്ട്. ഇതിനെല്ലാം അളവുകളും, പൂജകളും, ലോഹങ്ങളും, സങ്കല്പങ്ങളും വ്യത്യസ്തങ്ങളാണ്
മേരുവിൻറെ അളവ് വളരെ പ്രധാനപ്പെട്ടതാണ്
തെറ്റായ അളവിലുള്ള തെരുവിലെ പൂജ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതാണ്
Comments
Post a Comment