കേരളവും കാളിയും
കേരളവും കാളിയും ശ്രീ വിദ്യയും
ഇന്ന് പലയിടത്തും ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയമാണ് ധർമ്മ ദേവതയെ വെടിഞ്ഞ് പലരും ശ്രീ വിദ്യയുടെ പുറകെ പോകുന്നു, ശ്രീ വിദ്യ പരദേശി വിദ്യ എന്നും എല്ലാം, എന്നാൽ ഇതിൻ്റെ നിജ സ്ഥിതിയെപ്പറ്റി ഒന്ന് വിചിന്തനം ചെയ്യാം ,
തന്ത്രത്തിൽ സർവ്വ പ്രാധാന്യമേറിയ വിദ്യകളിൽ രണ്ടെണ്ണം ഒന്ന് ശ്രീയും മറ്റൊന്ന് കാളിയുമാണ് തന്ത്രം വ്യക്തമായി പഠിച്ചാൽ മനസ്സിലാകും ഈ രണ്ടു വിദ്യകളിൽ അന്തർലീനമായാണ് മറ്റുള്ള ദശ മഹാ വിദ്യകളും ഉപ വിദ്യകളും. അതിനാൽ ശാക്ത മാർഗ്ഗത്തിൽ പ്രധാനമായി രണ്ട് കുലങ്ങൾ പറയുന്നു ഒന്ന് ശ്രീ കുലം - ശ്രീ വിദ്യാ അധിഷ്ഠിതം മറ്റെന്നു കാളി കുലം - മഹാ കാളി അധിഷ്ഠിതം
എന്നാൽ ഒരേ ഒരു ചിത് ശക്തിയുടെ മുഖ്യ രണ്ട് രൂപ ഭേദമാകുന്നു കാളിയും ശ്രീയും
"കാളികാ ദ്വിവിധ പ്രോക്താ കൃഷ്ണാ രക്താ പ്രഭേദതാ ,കൃഷ്ണാ തു ദക്ഷിണാ പ്രോക്താ രക്താതു സുന്ദരി മതാ "
ശക്തി സംഗമ തന്ത്രം
ആദി ശക്തി ചിന്മയ സ്വരൂപിണി കാളിയെ രണ്ടായി പറയപ്പെടുന്നു ഒന്ന് കൃഷ്ണ ശക്തിയായ കാളിയും രണ്ട് രക്ത ശക്തിയായ സുന്ദരി അഥവാ ത്രിപുര സുന്ദരിയും രണ്ടും ഒന്നാണ് രൂപ ഭാവ മാർഗ്ഗ ഭേദം മാത്രം ആണ് വ്യത്യാസം
കാളി കുല ദീക്ഷാ വിധിയും ശ്രീ വിദ്യാ ദീക്ഷാ സമത്വവും
ചിന്താമണി കാളി എകാക്ഷരി = ബാല
സിദ്ധി കാളി = പഞ്ചദശി
ദക്ഷിണ കാളി = ഷോഡശി
ഹംസ കാളി = ഷഡാമ്നായ ശാംഭവ ദീക്ഷ
കാമ കലാ കാളി = മഹാ ഷോഡശി
ഗുഹ്യ കാളി = ചരണ ദീക്ഷാ കൂടെ പരാ ഷോഡശി
കാളി മേധാ ദീക്ഷാ ഉപനിഷത്ത് പ്രമാണം
ഇതിൽ നിന്ന് മനസ്സിലാക്കാം രണ്ടിലും ഭേദമില്ല മാർഗ്ഗത്തിനും രൂപത്തിനുമുള്ള വ്യത്യാസം മാത്രം ഇതിൽ കാളിയേയും ശ്രീയേയും ദ്വയിത്വം കാണുന്നവൻ "രൗരവ നരകം വ്രചേത് " എന്നത് പരമേശ്വരൻ തന്നെ ശക്തി സംഗമ തന്ത്രത്തിൽ പറയുന്നു
അപ്പോൾ ചിലർക്ക് സംശയം തോന്നാം എന്തു കൊണ്ട് മറ്റു മഹാ വിദ്യകളിലും കാളിക്കും ശ്രീക്കും മാത്രം പ്രാധാന്യം എന്നു,കാരണം ദശമഹാ വിദ്യകളിൽ കാളിക്കും ശ്രീക്കും മാത്രമേ നിത്യകൾ ഉള്ളൂ ( അഥവാ പൂർണ്ണ കലകൾ ഉള്ളൂ ) കാളി കുലത്തിൽ കാളി നിത്യ തൊട്ട് അനിരുദ്ധാ സരസ്വതി വരേയും ശ്രീ കുലത്തിൽ കാമേശ്വരി നിത്യ തൊട്ട് ലളിതാ മഹാ നിത്യ വരേയും നിത്യാ ചക്രം നിലകൊള്ളുന്നു .ഭേദം ഇത്ര മാത്രം , അമാവാസി തൊട്ട് പൗർണ്ണമി വരെ ശ്രീയും ,പൗർണ്ണമി മുതൽ അമാവാസി വരെ കാളിയുമാകുന്നു
ഇതാണ് ദേവിയുടെ കാല ചക്രത്തിൻ്റെ മുഖ്യഘടകം ഷട്ട് പാരായണം ചെയ്യുന്ന സാധകർക്ക് ഇതറിയാം ( ഇത് ഗുപ്തമായ ഒന്നാണ് പക്ഷേ ചില തെറ്റിധാരണ മാറ്റാൻ ഇവിടെ എഴുതി എന്നു മാത്രം ) ഇതിൽ നിന്നെല്ലാം മനസ്സിലാക്കുക ഇവർ തമ്മിൽ വ്യത്യാസം ഉണ്ടോ ഇല്ലയോ എന്ന്
കേരളവും കാളിയും ശ്രീ വിദ്യയും
ഭാരതത്തിൽ സാധന മൂന്ന് ക്രമത്തിൽ വിഭജിക്കപ്പെട്ടിട്ടുണ്ട്
തന്ത്രം
വൈദികം
സംവരം ( പ്രാദേശിക കുലാചാരം )
ഈ മൂന്നും അതിന്റേതായ പ്രാധാന്യവും അതിന്റേതായ ഉള്ളടക്കവും കൊണ്ടു പൂർണ്ണമാണ് ശുദ്ധമായ രീതിയിൽ അനുഷ്ഠിക്കുമ്പോൾ ,
ശ്രീ വിദ്യയും കാളിയും എന്നതിനെ കുറിച്ച് മുകളിൽ എഴുതിയ കാര്യങ്ങൾ തന്ത്രത്തിൻ്റെ ആകുന്നു ,ഈ ക്രമം കേരളത്തിൽ വരുമ്പോൾ അവിടെ കാളി ഭദ്ര കാളിയാണ് വിദ്യ ദശാക്ഷരി മഹാ മന്ത്രവുമാണ് അതേ തന്ത്ര വിദ്യ ഉത്തര ഭാരത്തിൽ പോകുമ്പോൾ അതേ കാളി മഹാ കാളിയായി പരിണമിക്കും ,പൂർവ്വ ഭാരതത്തിൽ ദക്ഷിണ കാളിയായി പരിണമിക്കും
ഇനി വൈദികമെങ്കിൽ അതിന്റേതായ ക്രമം ശാഖാ ഭേദമനുസരിച്ച് എല്ലായിടത്തും ഉണ്ട്
അതു പോലെ സംവര വിധാനവും അതാത് ദേശ കാല ഭേദമനുസരിച്ച് അതാത് പ്രാന്തങ്ങളിൽ ഉണ്ട് .അതിന് അതിന്റേതായ പ്രാധാന്യവും ഉണ്ട്
ഇനി സംവര വിധാനത്തെ കുറിച്ച് പറഞ്ഞാൽ ആദിനാഥൻ്റെ ആദേശ പ്രകാരം മത്സ്യേന്ദ്രനാഥൻ തന്നെയാണ് ഭാരതം ഒട്ടുക്ക് ശാബര വിധാനം പ്രചരിപ്പിച്ചത്
" ആദിനാഥസ്തു ഗിരിജേ ശിഷ്യാനാ ധദ്ധ്യാപയൻ മനു തസ്യ തസ്യ വ ഭാഷായാം മന്ത്രാസ്ത ജപ ലക്ഷണം ഗൗഢ, കേരള, കർണ്ണാടാ, ആന്ത്ര, ഗുർജരദേശകൗ ശിഷ്യ പഞ്ചക സംയുക്ത പാശ്ചക്ര സുധാരുണം "
ആദിനാഥൻ്റ ആദേശത്താൽ മത്സ്യേന്ദ്രനാഥൻ ഭാരതം മുഴുവൻ ഭ്രമണം ചെയ്ത് അതാത് ദേശത്തെ സാധകർക്ക് സ്വന്തം ഭാഷയിൽ മന്ത്രം രചിച്ച് വിധാനം പറഞ്ഞു കൊടുത്തു അതിൽ ഗൗഢം, കേരളം, കർണ്ണാടക, ആന്ത്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ശാബരത്തിൻ്റെ ആദ്യ ക്രമം തുടങ്ങി,
എതൊരു ശാബര മന്ത്രത്തിന്റേയും അവസാനം ശ്രദ്ധിച്ചാൽ " സ്വാമി എൻ ഗുരുവാണേ ( ഗുരുവിനാണേ) സ്വാഹ " എന്ന് കാണും ഇത് ആദിനാഥൻ മുതലുള്ള ഗുരുമണ്ഡലത്തെ സമഷ്ടിയായി വിളിക്കുന്നു അത് പോലെ ഉത്തര ഭാരത ശാബരം എടുത്താൽ മന്ത്രത്തിൻ്റെ ഒടുക്കത്തിൽ " മേരി ഭക്തി ഗുരു കി ശക്തി ഫുരോ മന്ത്ര ഈശ്വരവാച " എന്ന് കാണും ഇതും മേൽ പറഞ്ഞ ഗുരു മണ്ഡല സ്മരണയാകുന്നു കേരളത്തിൽ ഗുരു മുത്തപ്പൻ്റെ സംവര മന്ത്രം വരുമ്പോൾ അത് ഉത്തര ഭാരതത്തിൽ ഗുരുസO എന്ന മന്ത്രം ഗുരുവിനായി ഉപയോഗിക്കുന്നു സംവരത്തിന് അതിന്റേതായ ശൈലിയും മഹത്വവുമുണ്ട് ഒന്ന് മറ്റൊന്നിനോട് കൂട്ടി കലർത്തിയാൽ ഫലവും വിനാശമായിരിക്കും, വ്യക്തമായി ആചാര്യ വചനമുണ്ട് തന്ത്ര സാധന നടക്കുന്നിടത്ത് സംവരവും സംവരം നടക്കുന്നിടം തന്ത്രവും വിപരീത ഫലം തരും
ഇനി കേരളത്തിലെ സംവര വിധാനത്തെ കുറിച്ച് പറഞ്ഞാൽ ഇവിടെ മുഖ്യ ദേവത കാളിയാണ് അതിൽ തന്നെ ഒരു പാട് സമ്പ്രദായഭേദമുണ്ട് കല്ലടിക്കോടൻ ശൈലി, ഉത്തര മലബാർ ശൈലി, ദക്ഷിണ കേരളത്തിൽ തമിഴ് സിദ്ധമാരുടെ ശൈലി ചേർന്ന് വരുന്ന രീതികൾ ഇങ്ങനെ പല ക്രമങ്ങളും കാണാം
ഇനി തുടക്കത്തിൽ പറഞ്ഞ ഒന്നാണ് ധർമ്മ ദേവതയെ വെടിഞ്ഞ് ശ്രീ വിദ്യയുടെ പുറകെ പലരും പോകുന്നു എന്ന് .ശ്രീ വിദ്യ എന്ന ഉപാസനാ പംക്തിയിൽ ഒരാൾ എപ്പോൾ എത്തിപ്പെടുക എന്ന് ആലോചിക്കണം
" ചരമ ജന്മനേ ശ്രീ വിദ്യ ഉപാസകോഭവേത് "
ഒരുവൻ്റെ അന്ത്യ ജന്മത്തിൽ കിട്ടുന്ന മഹാ വിദ്യയാകുന്നു ശ്രീ വിദ്യാ അത് തികച്ചും ആദ്ധ്യാത്മിക വിഷയമാണ് അത് കാളി വിദ്യ ആയാലും ,അതിനെ കേരളത്തിൻ്റെ പാരമ്പര്യമായി ചെയ്യുന്ന ആചാരങ്ങളുമായി ബന്ധപ്പെടുത്താനാകില്ല ഇന്ന് പലരും തന്ത്രത്തിലെ വിശുദ്ധ പഞ്ചമകാരങ്ങളെ പൂജയ്ക്ക് ഒരു ഗുമ്മു കിട്ടാനായി സംവര വിധാനവുമായി ബന്ധപ്പെടുത്തുന്നു എന്നിട്ട് കള്ളും കോഴിയും വച്ച് ചെയ്യുന്ന സർവ്വ പൂജകൾക്കും കൌളാചാരം എന്ന ഒരു പേരും കൊടുക്കും കൌളം എന്നത് തന്ത്രത്തിൻ്റെ അന്ത്യ പാതയാകുന്നു തീർത്തും ആദ്ധ്യാത്മിക വിഷയമാണ് ,കേരളത്തിൽ മാത്രമല്ല ഭാരത്തിലും എല്ലായിടത്തും ഇതേ ശൈലി തുടരുന്നു സംവര മാർഗ്ഗികൾ സ്വയം വാമാചാരികൾ എന്ന് പറഞ്ഞ് നടക്കുന്നു എന്തിനാണ് സ്വന്തം മാർഗ്ഗത്തിൽ വിശ്വാസമില്ലാതെ ഈ കൂട്ടി കലർപ്പ് ,ഒരു മാർഗ്ഗം പിൻതുടരുന്ന പക്ഷം അത് ശുദ്ധമായി അനുശാസിക്കുക എന്തിനീ കൂട്ടി കലർത്തൽ , തിരിച്ചും തന്ത്രം പടിച്ചവരും തന്ത്രത്തിൻ്റെ കൂടെ ചില പ്രാദേശിക കർമ്മങ്ങൾ കൂട്ടി കലർത്തുന്നു എന്നിട്ടു അതിനു പല സ്വയം പ്രോക്ത പ്രമാണങ്ങളും നിരത്തും.
പ്രാദേശികമായ വിദ്യ പഠിക്കാൻ പോകുന്നവർ അതിൽ പ്രാവീണ്യം നേടിയ ഗുരുവിൽ നിന്ന് ആ വിദ്യ അഭ്യസിക്കുക അല്ലാതെ ശ്രീ വിദ്യയും മറ്റാചാരങ്ങളും പിൻതുടരുന്നവരിൽ നിന്ന് ധർമ്മ ദേവതാ വിദ്യ പഠിക്കാൻ പോയി പിന്നെ ശ്രീ വിദ്യ പഠിച്ചു എന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല ,ക്ലാസ്സ് മാറി ഇരുന്ന് സാറിനെ കുറ്റം പറയുന്നവർ സ്വയം തെറ്റ് മനസ്സിലാക്കുക
ഇനി ശ്രീ വിദ്യാ ഗുരുക്കൻമാർ മനസ്സിലാക്കുവാൻ ചിലത് പറയുന്നു ശിഷ്യ ഗണം കൂട്ടുന്നതിൽ അല്ല കാര്യം ,മണ്ടനും ദുരാഗ്രഹിക്കുമല്ല വിദ്യ കൊടുക്കേണ്ടത്
"ന ദേയം പര ശിഷ്യേഭ്യോ ദേയം ശ്രദ്ധ വതെ ശുഭം.
കു ശിഷ്യായ ശഠായ ദുർജ്ജനായ ന ദേയം കദാചന "
മറ്റൊരുത്തൻ്റെ ശിഷ്യന് വിദ്യ കൊടുക്കരുത് സ്വ ഗുരുവിൽ സമർപ്പണവും ശ്രദ്ധയും വിശ്വാസവുമുള്ളവനേ വിദ്യ കൊടുക്കാവൂ , ദുഷ്ടനും, ഷഠനും ( അഹങ്കാരി ) ദുർജ്ജനനും വിദ്യ കൊടുക്കരുത് , പാത്രം അറിഞ്ഞ് കൊടുക്കുക ശിഷ്യൻ്റെ കഴിവും യോഗ്യതയും ഉദ്ദേശ്യവും ഗുണവും അനുസരിച്ച് വിദ്യ നൽകണം, തനിക്ക് നൽകാൻ പറ്റാത്ത വിദ്യ എന്ന പക്ഷം അവൻ ഉദ്ദേശിക്കുന്ന മാർഗ്ഗത്തിൽ അവനെ വിടുക, പരസ്പരം പഴിചാരുക അല്ല വേണ്ടത് ,ഒരാചാരവും മോശമല്ലാ എല്ലാം ശ്രേഷ്ഠമാണു പടിക്കുന്ന വിദ്യ വിശ്വാസത്തോടെ ശുദ്ധമായി ചെയ്യുക എന്നതിലാണു ഒരു സാധകൻ്റെ വിജയം
കേരളവും ഭദ്രകാളി ആരാധനയും.
കാളി സനാതന ധർമത്തിൽ മുഖ്യമായി ആരാധന ചെയ്തു വരുന്ന മഹാ ശക്തിയിൽ പ്രമുഖ ശക്തി ആണ് , ഭാരതത്തിൽ ഇത്രയും അധികം ആരാധന ചെയ്തു വരുന്ന മറ്റൊരു ദേവീ ഭാവം ഇല്ല എന്നു തന്നെ പറയണം.
കാശ്മീർ തൊട്ട് കേരളം വരെ, അരുണാചലം തൊട്ട് ഗുജറാത്തു വരെ കാളീ ദേവി വിഭിന്ന രൂപ ഭാവത്തിലും ക്രമത്തിലും പൂജിക്കപ്പെടുന്നു. ദേവിയുടെ ആരാധന തന്ത്ര, വേദം, ശാബരം അഥവാ സംവരം മൂന്ന് വിധിയിലും വിശദമായി ഉണ്ട്
തന്ത്രത്തിൽ ദേവി ദശ മഹാ വിദ്യയിലെ ആദ്യ ആണ്, ദേവിയുടെ ഉപാസനാ ക്രമത്തിന് തന്ത്രത്തിൽ കാളി കുലം എന്ന് പറയും
"കാളി കുലം ".
84 തരം കാളീ ഭാവം തന്ത്രത്തിൽ പറയുന്നു. മുഖ്യമായി അഷ്ട കാളി, നവ കാളി വിധാനം ഉണ്ട്-
1 അഷ്ട കാളി -
ദക്ഷിണ കാളി
ഭദ്ര കാളി
ശ്മശാന കാളി
കാമകലാ കാളി
ഗുഹ്യ കാളി
ധന കാളി
സിദ്ധി കാളി
ചണ്ഡി കാളി.
2 നവ കാളി -
ഗുഹ്യ കാളി
ഭദ്ര കാളി
ശ്മശാന കാളി
മഹാ കാളി
ധന കാളി
സിദ്ധി കാളി
ചണ്ഡ കാളി
കാല കാളി
ദക്ഷിണ കാളി
3 ദ്വാദശ കാളി (ക്രമം വിധി ) കാശ്മീരം.
സൃഷ്ടി കാളി
രക്ത കാളി
സ്ഥിതി നാശ കാളി
യമ കാളി
സംഹാര കാളി
മൃത്യു കാളി
രുദ്ര കാളി
മാർത്താണ്ഡകാളി
പരമാർക്ക കാളി
കാലാഗ്നി രുദ്ര കാളി
മഹാകാളി
മഹാ ഭൈരവ ഘോര ചണ്ഡ കാളി.
വേദത്തിൽ മൂല പ്രകൃതി സ്വരൂപിണി ആകുന്നു കാളി ഋഗ് വേദം പത്താം മണ്ഡലത്തിൽ സൂക്തം ഉണ്ട്, കാളീ സൂക്തം എന്ന പേരിൽ, പിന്നേയും ദേവിയെക്കുറിച്ച് പല ഇടങ്ങളിലും പരാമർശം ചെയ്തിട്ടുണ്ട്
ശാബരത്തിൽ ഭാരതത്തിൽ ദേശ ,സ്വ ഭാഷ അടിസ്ഥാനത്തിൽ അനവധി കാളി ഭാവം, മന്ത്രം, വിധാനം എന്നിവ ഉണ്ട്. ഇതിൽ കേരളത്തിൽ 72 തരം കാളി ഭാവ ആരാധന ഉണ്ടായിരുന്നു
കേരള കാളി ആരാധനാ
ക്രമം, മന്ത്രം, ഭാവം കുറിച്ച് ഒന്ന് ചിന്തിച്ചാൽ
കേരളത്തിൽ കാളി ആരാധന വൈദിക, താന്ത്രിക, മന്ത്രവാദം (ശാബര )ഇങ്ങനെ മൂന്ന് ക്രമം ഉണ്ട്.
ഇതിൽ വൈദിക ആരാധന ഒന്നു നോക്കാം.
വൈദിക ക്രമത്തിൽ കാളീ സൂക്‌തമാണ് ഇവിടെ മുഖ്യത, ഇതിൽ ദേവിയുടെ അനേക രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന മഹാ റിച്ചകൾ ആണ്. ഋഗ്വേദത്തിൽ ആണ് ഈ സൂക്‌തം ഉള്ളത്. മൂല പ്രകൃതി ആയ ഭഗവതി ആയാണ് കാളിയെ ഇതിൽ വർണ്ണന ചെയ്യുന്നത്
രാത്രി സൂക്തം അമ്മയെ തന്നെ പ്രതിനിധാനം ചെയ്യുന്നു. ദേവിയുടെ മഹാ രാത്രി (മഹാ കാളി ) രൂപം ആണ് ഇതിൽ പറയുന്നത് ഈ സൂക്തങ്ങൾ പൂജ അംഗമായി അഭിഷേകം പുഷ്പാഞ്ജലി, ഹവനം എന്നിവയ്ക്കായി ഉപയോഗിച്ചു വരുന്നു. പിന്നേയും അനവധി സൂക്‌തങ്ങൾ ഉണ്ട്.പക്ഷെ ഇതു രണ്ടും മുഖ്യമാണ്. രാത്രി സൂക്‌തം ദേവി മാഹാത്മ്യ പാരായണത്തിൽ ആദിയിൽ ചൊല്ലും
ഇനി കേരളത്തിൽ ഉള്ള തന്ത്ര ആരാധന യിൽ കാളി ദേവി ഉപാസന -
കേരള തന്ത്രത്തിൽ കാളി ഉപാസനയിൽ മുഖ്യമായി ഭദ്ര കാളി ക്രമം ആണ് ഉപയോഗിച്ചു വരുന്നത്. ശക്തി ഭൈരവി ഭാവമായി ഇവിടെ ദേവിയുടെ രൂപം ആരാധിക്കുന്നു,ദശാക്ഷരി മഹാ മന്ത്രം ആണ് ഇവിടെ മുഖ്യമായി എടുക്കുന്നത്.
മുഖ്യമായി മൂന്ന് ധ്യാനം ഉണ്ട്.
1 ശംഭുസ്ഥാ
2 അഞ്ജനാചല നിഭാ
3 കാളീം മേഘ സമ പ്രഭാം.
ശേഷ സമുച്ചയം, കുഴിക്കാട്ട് പച്ച തുടങ്ങിയവയാണ് പ്രമാണ ഗ്രന്ഥങ്ങൾ
ഭദ്രകാളി ആരാധനയിൽ ദേവിയുടെ തന്നെ നാല് ഭാവവും ക്രമവും ഭാരത ത്തിൽ ഉണ്ട് -
1 മഹിഷ ജിത്
2 ദക്ഷ ജിത്
3 ദാരിക ജിത്
4 രുരു ജിത്.
നാല് സന്ദർഭത്തിൽ ദേവി ശ്രീ ഭദ്ര വിഭിന്ന ഭാവങ്ങളിൽ ആവിർഭവിച്ചു.
മഹിഷ ജിത് -
നീല ലോഹിത കല്പമനുസരിച്ച് ശ്രീ ഭദ്ര ആണ് മഹിഷ വധം ചെയ്തത്
ആ രൂപം 16 കൈ ഉള്ള ഭദ്ര കാളിയുടെ ഘോര രൂപമാണ്.ഈ ആരാധനാ ക്രമത്തെ ആണ് മഹിഷജിത്ത്എന്ന് പറയുന്നത്
ദക്ഷ ജിത് -
ദക്ഷ പ്രജാപതി യുടെ യജ്ഞ നാശം വരുത്താനായി ശ്രീ വീരഭദ്രനുമായി മഹാദേവൻ്റെ ജടയിൽ നിന്ന് ഉത്ഭവിച്ച ഭാവം.
ഈ ഭാവം സംഹാരിണി കൃത്യ എന്നും അറിയപ്പെടുന്നു ഈ രൂപത്തിലുള്ള ആരാധനാ ക്രമം ദക്ഷജിത് എന്ന് പറയപ്പെടുന്നു
ദാരിക ജിത് -
ദാരിക, ദാനവ അസുരന്മാരെ വധം ചെയ്യാൻ മഹാദേവൻ്റെ കണ്ഠത്തിൽ ഉള്ള കാളകൂട വിഷത്തിൽ നിന്ന് ആവിർ ഭവിച്ച രൂപം. ഈ ആരാധനാ ക്രമത്തെ ദാരികജിത് എന്ന് പറയപ്പെടുന്നു
രുരു ജിത് -
രൗദ്രി ദേവിയിൽ നിന്ന് ആവിർഭവിച്ച രുരു എന്ന അസുരനെ വധിച്ച രൂപത്തിലുള്ള ആരാധനയെ രുരുജിത് വിധാനം എന്ന് പറയപ്പെടുന്നു
ശ്രീ ഭദ്രകാളി ഭാവം
ഈ നാല് ക്രമത്തിനും മന്ത്രം, പൂജ, ധ്യാനം, സാധന ക്രമം എന്നിവ വ്യത്യസ്ഥമാണ്
ഇതിൽ കേരളത്തിൽ ദാരികജിത്, രുരുജിത് എന്ന ഭാവമാണ് മുഖ്യത
കാളി ആരാധയും കേരളവും ഭാഗം -2
കഴിഞ്ഞ ഭാഗത്തിൽ ഭദ്രകാളിയുടെ നാല് സമ്പ്രദായവും പൂജാ വിധാനങ്ങളും പറഞ്ഞിരുന്നു
ഇനി ശേഷം -
രുരുജിത്
ദാരുജിത്
മന്ത്രാദ്ധാരണം
ആവരണം
കേരളത്തിൽ ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനമായും രണ്ടു വിധാനങ്ങൾ ഉണ്ട്. രുരുജിത്, ദാരുജിത് രണ്ടു ക്രമം മുഖ്യമായി പറഞ്ഞിരിക്കുന്നു
ദാരുകജിത് ക്രമത്തിൽ ദേവി ദാരുക ശിരസ്സും, ഖഡ്ഗവുമായി ആണ് നിലകൊള്ളുന്നത് .ഇതിൽ ദാരിക വധത്തിന്നു മുമ്പുള്ള കാളി ഭാവത്തിലും, ദാരിക വധത്തിനു ശേഷമുള്ള കാളീഭാവത്തിലും ,ഈ രണ്ടു ഭാവമായി പ്രതിഷ്ഠയുണ്ട്. ഇവിടെ ബാലാബീജം ചേർന്ന ഭദ്രകാളി മന്ത്രം ആണ് മുഖ്യമായി ഉപയോഗിച്ചു വരുന്നത്.
എന്നു വെച്ചാൽ ഇവിടെ ശക്തി ഭൈരവീ ഭാവമാണ് മുഖ്യം.
രുരുജിത്
രുരു എന്ന അസുരനെ വധം ചെയ്ത ഭാവം ആണ്. ഇവിടെ സപ്ത മാതൃക്കൾ, ശിവൻ, ഗണേശൻ, വീരഭദ്രൻ ആയി ഉള്ള പ്രതിഷ്ഠയാകും, രുരുജിത് ക്രമം പ്രതിഷ്ഠയിൽ ദേവിയുടെ കൂടെ ശിവൻ കിഴക്ക് അഭിമുഖമായ ആലയത്തിലാണ് പ്രതിഷ്ഠിക്കുന്നത് ,ദേവി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായിരിക്കും, കിഴക്കോട്ടെങ്കിൽ അതു നിരംഗ പ്രതിഷ്ഠ ആയിരിക്കും വടക്കോട്ട് എങ്കിൽ സപ്തമാതൃക്കൾ ശിവപ്രതിഷ്ഠയുടെയോ രുരുജിത് പ്രതിഷ്ഠയുടെയോ തെക്കു ഭാഗത്തായി പ്രതിഷ്ഠിക്കുന്നു ,ബ്രാഹ്മിയുടെ മുന്നിലായി വീരഭദ്രനെയും ചാമുണ്ഡിയുടെ മുന്നിലായി ഗണപതിയെയും മാതൃക്കളുടെ രണ്ടു ഭാഗങ്ങളിലായി പ്രതിഷ്ഠിക്കുന്നു.
രുരുജിത് ക്രമത്തിൽ ഉള്ളു മുഖ്യ കാളി ക്ഷേത്രങ്ങൾ -
മന്നംപുറത്ത് കാവ് കാസർഗോഡ്.
മാടായിക്കാവ് കണ്ണൂർ
മാമാനികുന്നു കാവ് കണ്ണൂർ
തിരുവഞ്ചേരി കാവ് കണ്ണൂർ
കളരിവാതുക്കൽ കാവ് കണ്ണൂർ
പിഷാരിക്കാവ് കോഴിക്കോട്
കളിയാം വള്ളി കാവ് കോഴിക്കോട്
ശ്രീ വളയനാടു കാവ് കോഴിക്കോട്
തിരുമാന്ധാംകുന്നു കാവ് മലപ്പുറം.
കോടിക്കുന്നു കാവ് പാലക്കാട്
കൊടുങ്ങല്ലൂർ അമ്മ തൃശ്ശൂർ
പനയന്നാർ കാവ് പത്തനംതിട്ട.
മുത്തൂറ്റ് ദേവി പത്തനംതിട്ട
ശേഷ സമുച്ചയത്തിന്റെ 7,8,9 പടലം രുരുജിത് വിധാനം പറയുന്നു. ഈ ഭാവം കാല സങ്കർഷിണി, മഹർദ്ധ ദേവിയുമായി ബന്ധമുണ്ട് എന്ന് പറയുന്നു.
ശ്രീവിദ്യയുമായി ബന്ധം പറയുന്നുണ്ട്.
( കഹാദി വിദ്യ എന്ന ക്രമം കേരളത്തിൽ മുമ്പു ഉണ്ടായിരുന്നതായി പറയുന്നു
ക കാരം കാളിയായും
ഹ കാരം ത്രിപുര സുന്ദരിയായും )
രണ്ടിൻ്റെയും സമ്മിശ്ര രൂപമാകുന്നു
കാശ്മീർ പദ്ദതിയുടെ ഭാഗമാണ് ഇതെന്നും പറച്ചിലുണ്ട്, ഇവിടെ ബാല നവാക്ഷരി,പഞ്ചദശി, ചണ്ഡ യോഗേശ്വരി,ചണ്ഡ കപാലിനി മന്ത്രം മൂലമന്ത്രം ആയി ഉപയോഗിച്ചു വരുന്നു, ചിലപ്പോൾ ഈ മന്ത്രം സമ്പുട വിദ്യ ഉപയോഗിച്ചു കാണാറുണ്ട്
ഭദ്രകാളിയുടെ ദശാക്ഷരി മന്ത്രമാണു കേരളത്തിൽ കൂടുതൽ എടുക്കുന്നതു ,അതിൻ്റെ ക്രമം സാധകർക്കു ഉപകാരത്തിനായി ഇവിടെ കൊടുക്കുന്നു, ( പ്രത്യകം ഓർമ്മിപ്പിക്കുന്നു ദയവായി ഗുരു ഉപദേശം ഇല്ലാതെ ദശാക്ഷരി മന്ത്രജപം പാടില്ല )
ദശാക്ഷരി മന്ത്രം -
ഭദ്ര കാളി മന്ത്രം ഉദ്ധാരം.
ഗല മധ്യ ഗതം വർണം ബിന്ദ്വന്തം വാഗ്ഭവം വിദു :-
കണ്ഠ ചക്രത്തിന്നു മധ്യത്തിൽ ഉള്ള അക്ഷരം =ഐ.
അതിൽ ബിന്ദു ചേർക്കുക അപ്പോൾ = ഐം.
ഭൂമേർ മധ്യഗതോ ബ്രഹ്മ മഹാമായാ വിഭൂഷിതം.
ബിന്ദ്വാഡ്യം കാമരാജോയം സർവ്വ ലോകവശീകര :
അർത്ഥം -ഭൂമി = ല.
ബ്രഹ്മ =ക
മഹാ മായാ = ഈ
ഇവ മൂന്നും ചേർത്താൽ =ക്ലീ
അതിൽ ബിന്ദു ചേർത്താൽ =ക്ലീം.
ഇത് കാമരാജ ബീജമാകുന്നു . സർവ്വലോക വശീകരണ ശക്തിയുള്ളത്.
വാഗഭവാന്ത്യന്ത്യ പുടിതം സർഗ്ഗാഡ്യോ വ്യോഷ് പൂർവക.
അർത്ഥം - വാഗ് ഭാവ =ഐം.
അന്ത്യ അന്ത്യ = ശേഷം
എന്നാൽ =ഐം + ക്ലീം +
വാഗഭവാന്ത്യന്ത്യ പുടിതം സർഗ്ഗാഡ്യോ വ്യോഷ് പൂർവക.
അർത്ഥം - വാഗ് ഭാവ =ഐം.
അന്ത്യ അന്ത്യ = ശേഷം
എന്നാൽ =ഐം + ക്ലീം +
വ്യോഷ -സൗ
സർഗ്ഗ -:
എന്നാൽ സൗഃ
തൃതീയം ബീജമുദ്ദിഷ്ടം ഇച്ഛ, ജ്ഞാന ക്രിയാത്മകം.
അർത്ഥം - മൂന്നാം ബീജം ഇവിടെ സൗഃ.
ആകുന്നു അങ്ങനെ.
ഐം ക്ലീം സൗഃ
ഇത് ക്രമത്തിൽ -
ഐം -ജ്ഞാനം
ക്ലിം - ഇച്ഛ
സൗ : = ക്രിയ
ശക്തി ആകുന്നു
വ്യോമാർന്മഗ്നി മധ്യസ്ഥം മഹാമായാ വിഭൂഷിതം.
അർത്ഥം - വ്യോമ =ഹ.
അഗ്നി - ര
മഹാമായാ - ഈ.
ഇവ ചേർത്ത - ഹ + ര + ഈ =ഹ്രീ
ചതുർത്ഥം ബീജമുദിഷ്ടം ബിന്ദ്വന്തം ശാന്തി വാചകം.
അർത്ഥം - നാലു ബീജം ഇവിടെ ഹ്രീ + ബിന്ദു =ഹ്രീം ആകുന്നു.
ഇത് ശാന്തി കലയാകുന്നു
അങ്ങനെ ആദ്യം നാല് ബീജം വന്നു =ഐം ക്ലീം സൗഃ ഹ്രീം
ഭദ്രാണൗ പദമുദൃത്യ ബീജാന്യോപരി ന്യസെത്.
അർത്ഥം = ഭദ്ര എന്ന പദം നേരത്തെയുള്ള ബീജങ്ങളിൽ ശേഷം ചേർക്കുക.
എന്നാൽ =ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ ചേതി നമശ്ചോർധ്വേ സംയുക്തേഭ്യോ നമഃ പദം.
അർത്ഥം - കാള്യൈ എന്നും, നമഃ എന്നും രണ്ടു പദം ചേർക്കുക.
എന്നാൽ = ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ.
കാളി മന്ത്രം സമുദിഷ്ടം ദശാർണ സർവ്വ മന്ത്രം ഭാക്.
അർത്ഥം = ഇങ്ങനെ പത്തക്ഷരമുള്ള ഭദ്രകാളി ദേവിയുടെ മൂലമന്ത്രം ആകുന്നു.
ഇത് സർവ്വ മന്ത്രത്തിൽ ശ്രേഷ്ഠയാകുന്നു.
ഇതുവരെ കാളി മന്ത്രം ഉദ്ധാരം
ദേവിയുടെ പീഠപൂജ -
ഭദ്രകാളി പീഠപൂജ -
ഗും ഗുരുഭ്യോ നമഃ
ഗം ഗണപതയെ നമഃ
കം കാത്യായിന്യൈ നമഃ
ക്ഷം ക്ഷേത്രപാലായ നമഃ
ആധാര ശക്ത്യൈ നമഃ
മൂല പ്രകൃത്യൈ നമഃ
ആധാര കൂർമ്മായ നമഃ
വിദ്യാബ്ധെ നമഃ
രത്ന ദ്വീപായ നമഃ
മണി മണ്ഡപായ നമഃ
കല്പ വൃക്ഷായ നമഃ
ധർമായ നമഃ
ജ്ഞാനായ നമഃ
വൈരാഗ്യായ നമഃ
ഐശ്വര്യായ നമഃ
അധർമായ നമഃ
അജ്ഞാനായ നമഃ
അവൈരാഗ്യായ നമഃ
അനൈശ്വര്യായ നമഃ
അനന്തായ നമഃ
പൃഥിവ്യൈ നമ:
നവയോനി ചക്രായ നമഃ.
ഇച്ഛായൈ നമഃ
ജ്ഞാനായൈ നമഃ
ക്രിയായൈ നമഃ.
യോഗിന്യൈ നമഃ
യോഗദായിന്യൈ നമഃ
രത്യൈ നമഃ
രതി പ്രിയായൈ നമഃ
ആനന്ദായൈ നമഃ
മനോന്മന്യൈ നമഃ
സം സത്വായ നമഃ
രം രജസെ നമഃ
തം തമസെ നമഃ
മം മായയൈ നമഃ
വിം വിദ്യായായൈ നമഃ
പം പദ്മായ നമഃ
അം സൂര്യ മണ്ഡലായ നമഃ
ഉം സോമ മണ്ഡലായ നമഃ
മം വഹ്നി മണ്ഡലായ നമഃ
അം ആത്മനേ നമഃ
ഉം അന്തരാത്മനേ നമഃ
മം പരമാത്മനേ നമഃ
ഓം ഹ്രീം ജ്ഞാനാത്മനേ നമഃ.
കാരഞ്ജര പീഠായ നമഃ
കോൽഹാര പീഠായ നമഃ
ചോൽഹാര പീഠായ നമഃ
ഓഡ്യാണ പീഠായ നമഃ
കുലാന്തക പീഠായ നമഃ
ജാലന്ധര പീഠായ നമഃ
ദേവി കോട്ട് പീഠായ നമഃ
പൂർണ്ണ ഗിരി പീഠായ നമഃ.
ഓം ഹ്രീം സർവ്വ ശക്തിമയായ ബ്രഹ്മ വിഷ്ണു ശിവാത്മകായ പ്രേതാസനായ നമഃ.
അമ്മയുടെ ആവരണ ക്രമം -
നവയോനീ ചക്രം ആണ് അമ്മയുടെ യന്ത്രം.
ബിന്ദുവിൽ അമ്മയാകുന്നു.
പിന്നെ
അംഗാവരണം.
ഭൂഷണം -
കിരീടായ നമഃ
അർദ്ധ ചന്ദ്രായ നമഃ
മഹാർഹ കുണ്ഡലാഭ്യാം നമഃ
ഹാരായ നമഃ
അംഗദേഭ്യോ നമഃ
കങ്കണെഭ്യോ നമഃ
കടകെഭ്യോ നമഃ
രക്ത പട്ടാംബരാഭ്യാം നമഃ
രക്ത മാലായൈ നമഃ
രത്ന കാഞ്ച്യൈ നമഃ
രത്ന മേഖലായൈ നമഃ
രത്ന നൂപുരാഭ്യാം നമഃ
ആയുധം - ഖഡ്ഗായ നമഃ
ഖേടായ നമഃ
ദാരിക ശിരസെ നമഃ
കപാലായ നമഃ
ശേഷം വശിന്യാദി -
അം - അഃ 16 സ്വരം വശിന്യൈ നമഃ
ക വർഗം കാമേശ്യൈ നമഃ
ച വർഗം മോദിന്യൈ നമഃ
ട വർഗം വിമലായൈ നമഃ
ത വർഗം അരുണായൈ നമഃ
പ വർഗം മഹാ ലക്ഷ്മ്യൈ നമഃ
യ ര ല വ സർവൈശ്വര്യൈ നമഃ
ശ - ക്ഷം കൗളിന്യൈ നമഃ
പിന്നെ അഷ്ട ഭൈരവ, അഷ്ട മാതൃക ആകുന്നു. ശേഷം ദശദിക്പാലന്മാരും ആയുധവും.ശേഷികയാകുന്നു നിർമാല്യധാരിയും.മേലെ പറഞ്ഞത് സർവ പ്രചലിതം ആയി ആവരണം ക്രമം.
പക്ഷെ ചില ഗുപ്ത ഗ്രന്ഥങ്ങളിൽ ഇങ്ങനെയൊരു ക്രമം ഉണ്ട്.-
ഭദ്രകാളി ആവരണം -
1. ദേവി
2. അംഗം
3. ആയുധം
4. ഭൂഷണം
5. വശിനി -8
6. അഷ്ട ഭൈരവ്
7. അഷ്ട മാതൃക്കൾ
8. 64 യോഗിനി
9. ദിക് പാലാ
10. ആയുധം
11. നിർമ്മാല്യ ധാരി
ഇവ അമ്മയുടെ ദ്വാര ദേവതകളാകുന്നു.
ഭദ്രയുടെ ദ്വാര ദേവത -
സുന്ദരി}
സുമുഖി}- പൂർവ ദ്വാരം
വിരൂപ}
വിമല}-ദക്ഷിണ ദ്വാരം
അന്തകി}
വന്ദിനി}= പശ്ചിമ ദ്വാരം
പുരന്ധരി}
പുഷ്പം മർദ്ദിനി}= ഉത്തര ദ്വാരം
അമ്മയുടെ പൂജാ ഭാഗമായി -
8 ക്ഷേത്രപാല ബലി
അഷ്ടമാതൃക ബലി
നന്ദി മഹാകാല ബലി
വേതാളി ബലി
ദിക്പാല ബലി
വേണം
Comments
Post a Comment