മാധവ്ജി അനുസ്മരണം

ഗുരുനാഥൻ അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരി പരമ ഗുരുവായ മാധവജി യെ
സ്മരിക്കുന്നു

ഞാൻ കണ്ട മാധവജി

മാധവജിയുടെ ജന്മവസർഷികേളയിൽ 
അദ്യേഹത്തെ പ്രഥമ ശിഷ്യൻ തന്ത്രവിദ്യാപീഠം അധ്യക്ഷൻ തന്ത്രരത്‌നം ആഴകത്ത് ശാസ്ത്രശർമൻ നമ്പുതിരിപ്പാട്‌ ഓർത്തെടുക്കുന്നു.

ലാളിത്യത്തിന്റെ ആൾരൂപം ആയിരുന്നു മാധവജി. സമൂഹത്തിൽ ഏറ്റവും താഴെകിടയിൽ ഉള്ളവർ മുതൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരുടെ വരെ കൂടെ താമസിച്ച് അവരുടെ ജീവിതപ്രശ്‌നങ്ങൾ മനസിലാക്കി അവ പരിഹരിക്കാനും അവരെ എല്ലാം സമ്യൂഹത്തിന്റെ മുഖൃധാരയിലേക്ക് കൊണ്ടുവരുവാനും ജീവിതം മുഴുവൻ പരിശ്രമിച്ച നിസ്വാർത്ഥ സമാജ സേവകൻ.

ലളിത ജീവിതം, മിത ഭക്ഷണം, ഉയർന്ന ചിന്ത, നിരന്തര പഠനം, സ്രേഷ്ഠ സപര്യ - ഇതാണ് മാധവജിയിടെ ജീവിത്വ ശൈലി. രണ്ടു പഴവും ഒരു ഗ്ലാസ്സ് പാലിൻവെള്ളവും ആകും പലപ്പോഴും ആഹാരം. 

തീരുനാവായയിലെ ആദ്യനാളുകൾ

തിരുനാവായ കിഴക്കേ മഠത്തിൽ തന്ത്രവിദ്യാ പീഠത്തിന്റെ ക്ലേശകരമായ ആദ്യനാളുകളിൽ കാഞ്ചി കാമകോടി ആചാര്യസ്വാമികൾ നൽകുന്ന ആയിരം രൂപയുടെ പ്രതിമാസ സഹായം ആയിരുന്നു പ്രധാന ആശ്രയം. തന്ത്രവിദ്യാപീഠത്തിന്റെ സ്ഥാപക പ്രസിഡന്റ് ചെന്നൊസ് പരമേശ്വരൻ നമ്പ്‌തിരിപ്പാട് ഇടക്കിടെ കണ്ടറിഞ്ഞു സഹായിക്കും. 

തീരുനാവായയിലെ സ്‌ഥലപരിമിതി പ്രശ്നമായപ്പോൾ കുന്നംകുളത്തിനടുത്ത് ചൊവാനുർ സഭാമഠത്തിലേക്കു തന്ത്രവിദ്യ പീഠത്തിന്റെ പ്രവർത്തനം മാറ്റി. 

ഈ പരിസരങ്ങളിലെല്ലാം എപ്പോൾ വന്നാലും മാധവജി വിദ്യാപീഠത്തിൽ എത്തും. സാധാരണ കൂടെ ഒരു സഹായിയും കാണും. വന്നുകഴിഞ്ഞാൽ കുട്ടികളോട് കാര്യങ്ങൾ തിരക്കും, കൃത്യമായ മാർഗ്ഗനിർദേശങ്ങൾ നൽകും. അങ്ങിനെയാണ് മാധവജിയുമായി പരിചയപ്പെടുവാനും അടുത്ത് ഇടപഴകുവാനും അവസരമുണ്ടാകുന്നത്.

തന്ത്രവിദ്യാപീഠത്തിലെ ശ്രീചക്ര പൂജ

വിദ്യാപീഠത്തിൽ ധനക്ലെശം അധികരിച്ച കാലം. മദ്രാസിൽ നിന്നും ആരോ കൽപുഴ ദിവാകരൻ നമ്പൂതിരിപ്പാടിന് ഒരു അർദ്ധമേരു അടക്കം മുന്ന് ശ്രീചക്രങ്ങൾ നൽകി. അങ്ങിനെ തന്ത്രവിദ്യപീഠത്തിൽ പൗർണമി തോറും ശ്രീചക്ര പൂജ തുടങ്ങി. 

കൽപുഴയുടെ കേരള സമ്പ്രദായത്തിൽ ശ്രീവിദ്യാ പഞ്ചദശാക്ഷരി കൊണ്ടായിരുന്നു പൂജ. നാല്‌ ലിറ്റർ പാലിന്റെ പാൽപ്പായസം നിവേദിക്കും. ഒപ്പം നാരദ മഹര്ഷിക്കു പഞ്ചസാര കൊണ്ടുള്ള അട നിവേദ്യവും. അങ്ങിനെ ആണ് ഞാൻ ശ്രീവിദ്യാ സപര്യയിലേക്കു ആദ്യം പ്രവേശിക്കുന്നത്.

അന്ന് തന്ത്രവിദ്യാപീഠത്തിൽ പൂജിച്ചിരുന്ന ഒരു ശ്രീചക്രം KPN കമ്പനി ഉടമയായ കെ പി എൻ നമ്പൂതിരിക്ക് കൽപുഴ നൽകി. ബാക്കി രണ്ടെണ്ണം എവിടെയെന്ന് നിശ്ചയമില്ല

തന്ത്രവിദ്യാപീഠം ആലുവായിലേക്ക്

മാധവജിയുടെ ശ്രമഫലമായി ചെറിയത്തപ്പൻ നരസിംഹാസ്വാമി ക്ഷേത്രവും മൂന്നര ഏക്കറോളം സ്ഥലവും ലഭിച്ചതോടെ തന്ത്രവിദ്യാപീഠതിന്റെ പ്രവർത്തനം അതിന്റെ ഇന്നത്തെ ആസ്ഥാനത്തേക്ക് മാറ്റി. ഇവിടെ വെച്ചാണ് തന്ത്രവിദ്യാപീഠം വലിയ സ്രേയസ്സിലേക്ക് ഉയർന്നത്. 

ക്ഷേത്രതന്ത്രത്തിന്റെ കേരള പാരമ്പര്യത്തിന് ചുക്കാൻ പിടിക്കുവാൻ അറിവും അനുഭവപരിചയവും ആർജിച്ച ഒട്ടേറെ തന്ത്രാറ്റങ്ങളെ വിദ്യാപീഠം സൃഷ്ടിച്ചു. ആദ്യകാല വിദ്യാർത്ഥി ആയും പിന്നീട് അധ്യാപകനായും, കുലപതി ആയും ഇപ്പൊൾ തുടർച്ചയയി രണ്ടാം തവണയും അധ്യക്ഷനായും വിദ്യാപീഠത്തിന്റെ വളർച്ചയിൽ ഒരു എളിയ പങ്ക് വഹിക്കുവാൻ ആയി എന്നത് വലിയ ചാരിതാർത്ഥ്യമാണ് നൽകുന്നത്.

ശ്രീവിദ്യാ ദീക്ഷ

ശ്രീചക്രപൂജ തുടങ്ങിയ കാലം മുതൽ മനസിലെ ഒരു ആഗ്രഹമാണ് ശ്രീവിദ്യയിൽ പുർണദീക്ഷ. ആയിടെ മാധവജിയുടെ നിർദേശ പ്രകാരം എം കെ കെ നായർ, കമ്മത്ത്ജി, ഭാസ്കർജി, പി ഇ ബി മേനോൻ ഡോക്ടർ വിജയൻ തുടങ്ങിയവർ  രാമേശ്വരത്തു പോയി ശ്രീവിദ്യാ ദീക്ഷ സ്വീകരിച്ചിരുന്നു. പോകുവാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും എന്തുകൊണ്ടോ അങ്ങോട്ട്‌ പോകാൻ എനിക്ക് തോന്നിയില്ല. 

ആയിടെ ആണ് തലശേരിയിലെ സുഹൃത്തും സാധകനുമായ ഡോക്ടർ വിജയൻ ചോദിച്ചത്, മാധവജിയോട് ദീക്ഷ ചോദിച്ചുകൂടെ എന്ന്. ഇക്കാര്യം അറിഞ്ഞപ്പോൾ കൾപുഴയും പരമാവധി പ്രോത്സാഹിപ്പിച്ചു. 

തീരുമിച്ചക്കാട് വിശ്വഹിന്ദു പരിഷത്തിന്റെ 12 ദിന സാധനാ ശിബരം. 12 ദിവസവും മാധാവിജിയോടൊപ്പം ഇവിടെ പാതയാപ്പുരയിൽ ആയിരുന്നു താമസം. ഒരു ദിവസം എനിക്ക് ദീക്ഷ തരാമോ എന്ന് മാധവജിയോട് നേരിട്ട്‌ ചോദിച്ചു. "അതിനെന്താ, അപ്പുവിനു ഞാൻ എല്ലാം ഒറ്റയടിക്ക് തരും" എന്നായിരുന്നു ഗുരുനാഥന്റെ ഉത്തരം.

കാഞ്ഞങ്ങാട് എച്ചിക്കാനത്ത് ശ്രീവിദ്യോപസകനും പൗരപ്രമുഖനുമായ കുഞ്ഞാപ്പ നമ്പ്യാരുടെ വസതിയിൽ വെച്ചായിരുന്നു പുർണദീക്ഷ.

എന്നെ കൂടാതെ സത്യൻ, ഗോപാലകൃഷ്ണൻ കുഞ്ഞി, മധുസൂദനൻ, ഗിരീഷ് കുമാർ, വാസന്തി, കൃഷ്ണകുമാർ എന്നിവർക്കാണ് മാധവജി പുരണദീക്ഷ നൽകിയിട്ടുള്ളത്. ദീക്ഷക്ക് ശേഷം നേരെ ഞങ്ങളെ കൊണ്ടുപോവുക മന്നംപുറത്തു കാവിലെ ഭഗവതിയുടെ സന്നിധിയിലേക്ക്.

മാധവജിയുടെ പൂർണ ദീക്ഷിതരായ ശിഷൃന്മാരുടെ ആവിസ്മരണീയമായ മറ്റൊരു ഒത്തുചേരലിന് കുടി ഈ ഭവനം വേദി ആയിട്ടുണ്ട്. ഒരു പിറന്നാളിന് മുകളിൽ പറഞ്ഞ ഏഴ് ശിഷ്യന്മാരോടൊപ്പം രാമചന്ദ്രൻ, ദേവശികമാണി തുടങ്ങിയവരും ഉണ്ടായിരുന്നു എന്നാണ് ഓർമ.

പാലിയം വിളമ്പരവും ആലുവാ അദ്വൈതാശ്രമത്തിലെ തന്ത്രവിദ്യാ ശിബരവും

ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ബ്രാഹ്മണ്യം എന്നു നിശ്ചയിച്ച പാലിയം വിളംബരം കേരളത്തിലെ സാമൂഹ്യ നവോഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. അത്‌ ആദ്യം പ്രാവർത്തിമാക്കിയത് ആലുവ അദ്വൈതാശ്രമത്തിൽ വെച്ച് നടത്തിയ താന്ത്രിക പഠന ശിബിരത്തിൽ ആണ്. 

കേരളത്തിലെ എല്ലാ സമുദായങ്ങളുടെയും ക്ഷേട്രങ്ങൾ സന്ദർശിച്ചുകൊണ്ട് ഗുരുവായുരിൽ ചാതുർമാസ വ്റ്തം അനുഷ്ഠിക്കാൻ എത്തിയ കാഞ്ചി കാമകൊടി ആചര്യസ്വാമികൾ ഈ സമുദായങ്ങളുടെ പൂജാക്രമങ്ങൾ ഏകികരിക്കാൻ വല്ല മാർഗമുണ്ടോ എന്ന്‌ മാധവജിയോട് തിരക്കിയത് ആണ് ആലുവാ ശിബിരത്തിനു പ്രചോദനം ആയത്.

വിവിധ സമുദായങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 25 പ്രഗത്ഭ പുരോഹിതന്മാരെ സമുച്ചയ പദ്ധതി പ്രകാരം ഉള്ള പൂജകളും മറ്റും അഭ്യസിപ്പിക്കുക ആയിരുന്നു ശിബിരത്തിന്റെ ഉദ്ദേശം. ആ ദൗത്യം മാധവജി എന്നെ ആണ് ഏൽപ്പിച്ചത്. പരമേശ്വർജി പോലുള്ള മഹാത്മാക്കൾ ആ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

സ്വസമുദയത്തിലെ യാഥാസ്തികരുടെ എതിർപ്പിനിടയിലും എന്നോടൊപ്പം സഹകരിക്കാൻ അന്ന് മധുസുദനനും പുതുമന പുല്ലംവഴി ദേവനാരായണൻ നമ്പൂതിരിയും പുതുമന ദാമോദരൻ നമ്പൂതിരിയും ഉണ്ടായിരുന്നു എന്നാണ് ഓർമ.

ശിബിരത്തിൽ വെച്ച് താന്ത്രിക ദീക്ഷ സ്വീകരിച്ചവരിൽ പറവൂർ രാകേഷ് തന്ത്രി,കാര്യമാത്ര വിജയൻ തന്ത്രി, ഞാറക്കൽ സുകുമാരൻ തന്ത്രി, വൈക്കത്തെ രാമൻ വൈദ്യർ തുടങ്ങിയവർ ഉൾപെടുന്നു.

ഗുരുവായൂർ സമരവും മാധവജിയുടെ ശ്രീചക്ര പൂജയും

ഗുരുവായൂർ സമരം നടക്കുന്ന കാലം. ഒരു ശ്രീചക്ര പൂജ്‌ വേണം എന്ന്‌ എല്ലാവരും അഭിപ്രായപ്പെട്ടതിനെ തുടർന്ന് പി ഇ ബി മേനോന്റെ വീട്ടിൽ വെച്ച് ആയിരുന്നു മാധവജിയുടെ പൂജ. 

സാധാരണ അദ്യേഹത്തിന്റെ സന്തത സഹചരികൾ ആയ ഗിരിഷിനും മറ്റും അന്ന് എത്തിച്ചേരാൻ ആയില്ല. അങ്ങിനെ ഞാൻ ആണ് പൂജയിൽ ഉടനീളം മാധവജിയെ സഹായിച്ചത്. പൂജ കഴിഞ്ഞു പോരാൻ നേരം മാധവജി തമാശക്ക് ചോദിച്ചു, പൂജ കഴിഞ്ഞല്ലോ ദക്ഷിണ ഇല്ലേ എന്ന്‌. ഇതു കേട്ടപാടെ കുമ്മനം രാജശേഖരൻ ഓടി വന്ന് ഒരു ഒറ്റ രൂപ ദക്ഷിണയായി സമർപ്പിച്ചു. ഉടൻ വന്നു അടുത്ത തമാശ ചോദ്യം - എന്റെ പൂജക്ക് ഒരു രൂപ ആണോ ദക്ഷിണ!

ആന്നു വിദ്യാപീഠത്തിലേക്കു മടക്കം. ഒരു പ്രതിഷ്ഠ ഏറ്റിട്ടുള്ളതിനാൽ എനിക്ക് രാവിലെ 4 മണിക്ക് പോകണം. ആന്ന് വിളിച്ചെഴുന്നേല്പിച്ചത് മാധവജി. തയ്യാറായി യാത്രപറയാൻ ചെന്നപ്പോൾ അദ്യേഹം വീണ്ടും നല്ല ഉറക്കത്തിലാണ്. കാൽതൊട്ടു വന്ദിച്ചു ഞാൻ യാത്രയായി.

ചെങ്ങമനാട് പൂജക്കിടെ കൈ തട്ടി വിളക്ക് മറിഞ്ഞു. കണ്ണുതുറന്നു നോക്കുമ്പോൾ ദേവിയുടെ ഉടയാടകൾ നിന്നുകത്തുകയാണ്. കാര്യം അത്ര പന്തിയല്ല എന്ന് മനസിലായി. ഒരുവിധം ചടങ്ങുകൾ കഴിച്ച് ഇറങ്ങുമ്പോൾ വാർത്ത എത്തി. മാധവജി ആശുപത്രിയിൽ.

നേരെ എറണാകുളത്തേക്ക്. ശുഷ്യന്മാരും സഹപ്രവർത്തകരും അടക്കം ഒട്ടേറെ പേർ ആശുപത്രിയിൽ ഉണ്ട്. മൃതൃജയവും മറ്റും ജപിച്ച് അവിടെ തന്നെ ഇരുന്നു. 

അധികം വൈകിയില്ല. കേരളത്തിന്റെ രണ്ടാം നവോഥാനത്ത മുന്നിൽ നിന്നു നയിച്ച ജ്ഞാനസൂര്യൻ മധ്യാഹ്നത്തിലേ മറഞ്ഞു. 

വൈദിക, താന്ത്രിക അന്തൃഷ്ടി, താന്ത്രിക ശ്രാദ്ധം

മാധവജിയുടെ അഭിലാഷ പ്രകാരം സംസ്കാരം വൈദിക രീതിയിൽ തന്ത്രവിദ്യാപീഠത്തിൽ വെച്ചു നടത്തി. താന്ത്രിക അന്തൃഷ്ടി, ശ്രാദ്ധം എന്നിവ കുറ്റമറ്റ രീതിയിൽ നടത്തുവാൻ രാമേശ്വരത്തെ അമ്മ അയച്ച കുഞ്ചുഭായി എത്തി. ഒരു മകന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകൾ പൂർത്തികരിക്കുവാൻ എനിക്ക് നിയോഗമുണ്ടായി.

തന്ത്രവിദ്യാപീഠത്തിൽ മാധവജി കൊളുത്തിയ ജ്ഞാനദീപം ഇന്നും തലമുറകൾക്ക് പ്രകാശം പകർന്ന് ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.

Comments

  1. ഓം ശ്രീ ഗുരുഭ്യോ നമ:

    ReplyDelete
  2. സദ്ഗുരുവിനെ തൃപ്പാദങ്ങളിൽ അനന്ത കോടി പ്രണാമം

    ReplyDelete

Post a Comment

Popular posts from this blog

ഭാവനോ പനിഷത്

ശിവപൂജ ക്രമം