ശിവപൂജ ക്രമം
ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ ശിവ പൂജാക്രമം
ശിവ പൂജ
പൂർവ്വാംഗ പൂജ
1.പവിത്രീകരണം
അപവിത്ര പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോപി വാ
യത് സ്മരേത് പുണ്ഡരീകാക്ഷം
സബാഹ്യാഭ്യന്തര ശുചിഃ
സ്വന്തം ശരീരത്തിലും പൂജാദ്രവ്യങ്ങളിലും
ജലം തളിക്കുക
2. ദീപപ്രോജ്വലനം
(ദീപം കത്തിക്കുക )
മന്ത്രം
ദീപജോതിർ പരം ബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദന
ദീപോ ഹരതു മേ പാപം
ദീപജ്യോതീ നമോസ്തുതേ
3 .ആചമനം -
(കയ്യിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം കുടിക്കുക .)
മന്ത്രം
ഓം അച്യുതായ നമഃ
ഓം അനന്തായ നമഃ
ഓം ഗോവിന്ദായ നമഃ
4. ഗുരുധ്യാനം
സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാൽ പരം ബഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ
( അച്ഛൻ , അമ്മ , ഗുരുക്കന്മാർ , എന്നിവരെ മനസ്സാ നമസ്കരിച്ച് അനുവാദം വാങ്ങിക്കുക . )
ആസനപൂജ -
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി കയ്യിൽ ജലമെടുത്ത് മന്ത്രം ചൊല്ലി തളിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക
"പൃഥ്വീ ത്വയാ ധൃതാ ലോകാ
ദേവീത്വം വിഷ്ണുനാ ധൃതാ
ത്വാം ച ധാരയമാം ദേവീ
പവിത്രം കുരു ച ആസനം"
വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക
6. ആത്മപൂജ -
(സ്വന്തം ശിരസ്സിൽ അക്ഷതം ഇടുക ) -
ദേഹോ ദേവാലയ പ്രോക്താ
ജീവോ ദേവ സനാതന
ത്യജത് അജ്ഞാനനിർമ്മാല്യം
സോഹം ഭാവേന പുജയേത്
7. ഘണ്ഡാപൂജ
( മണിമുഴക്കി കൊണ്ട് ചൊല്ലുക)
ആഗമനാർത്ഥം തു ദേവാനാം
ഗമനാർത്ഥം തു രക്ഷസാം
കുർവ്വേ ഘണ്ഡാരവം തത്ര
ദേവതാഹ്വാന ലാഞ്ജനം -
8 ശ്രീ ഗണപതി ധ്യാനം -
ഓം ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ
വക്രതുണ്ഡമഹാകായ
സൂര്യകോടി സമപ്രഭ
നിർവ്വിഘ്നം കുരുമേദേവ
സർവ്വകാര്യേഷു സർവ്വദാ
9.തീർത്ഥാവാഹനം
(പുഷ്പാക്ഷതങ്ങൾ കയ്യിൽ എടുത്ത് ചൊല്ലുക)
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു
പുഷ്പാക്ഷതങ്ങൾ കിണ്ടിയിൽ
ഇടുക
തീർത്ഥം തന്നെയും പുജാ വസ്തുക്കളിലും തളിക്കുക
ദേശകാല സങ്കല്പം
തൊഴുതുകൊണ്ട് ചൊല്ലുക
മമ ഉപാത്ത സമസ്ത ദുരിത ക്ഷയ ദ്വാരാ ശ്രീ മഹാദേവ പ്രീത്യർത്ഥം ശിവപൂജാം അഹം കരിഷ്യേ
ഷോഢശോപചാര പൂജ
ധ്യാനം
മൂലേ കല്പദ്രുമസ്യ
ദ്രുതകനകനിഭം
ചാരുപത്മാസനസ്ഥം
വാമാങ്കാരൂഢ ഗൗരീ
നിബിഢകുചഭരാ
ഭോഗഗാഡോപഗൂഡം
നാനാലങ്കാരയുക്തം
മൃഗപരശുവരാഭീതി
ഹസ്തം ത്രിനേത്രം
വന്ദേ ബാലേന്ദുമൗലീം
ഗജവദനഗുഹാ
ശ്ലിഷ്ടപാര്‍ശ്വം മഹേശം
ആവഹാനം (आवाहनं)
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത് ചെ
യ്യുക
ആഗച്ഛ ഭഗവൻദേവ
സ്ഥാനേചാത്ര സ്തിരോഭവ
യാവത്പുജാം കരിഷ്യാമി
താവത്വം സന്നിധൗഭവ
ഓം നമ: ശിവായ
ശ്രീ മഹാദേവ ഭഗവാൻ
ആവാഹയാമി
സ്ഥാപയാമി
പൂജയാമി
പുഷ്പ ക്ഷതങ്ങൾ സമർപ്പിക്കുക
ഓം അനേകരത്നഖചിതം
നാഗ മാണിക്യഭൂഷിതം
രത്നസിംഹാസനം ചാരു
മഹേശ പ്രതിഗൃഹ്യതാം .
ഓം ശ്രീ മഹാദേവായ നമഃ . രത്നസിംഹാസനം സമർപ്പയാമി .
(പുഷ്പാക്ഷതങ്ങൾ
സമർപ്പിക്കുക)
പാദ്യം (पाद्यम्)
മഹാദേവ മഹേശാന
മഹാദേവ പരാത്പര
പാദ്യം ഗൃഹാണ മഛതം
പാർവതീ സഹിതേശ്വര
ഓം ശ്രീ മഹാദേവായ നമഃ .
പാദ്യം സമർപ്പയാമി
(ജലം സമർപ്പിക്കുക )
അർഘ്യം (अर्घ्यम्)
ത്രയംബകേശ സദാചാര
ജഗദാദി വിധായക
അർഘ്യം ഗൃഹാണ ദേവേശ
സാംബ സർവ്വാർത്ഥദായക
ഓം ശ്രീ മഹാദേവായ നമഃ .
അർഘ്യം സമർപ്പയാമി
(ജലം സമർപ്പിക്കുക )
ആചമനീയം (आचमनीयम्)
ത്രിപുരാന്തക ഗൗരീശ
ഗാംഗേയഭൂഷിതം വിഭും
ഗൃഹാണാചമനിയം ച
പവിത്രോദക-കൽപ്പിതം
ഓം ശ്രീ മഹാദേവായ നമഃ .
ആചമനീയം സമർപ്പയാമി
(ജലം സമർപ്പിക്കുക )
ഓം ദധ്യാജ്യമധു സംയുക്തം
മധു പർക്കം മയാഹൃതം
ഗൃഹാണ സർവ്വ ലോകേശ
മഹാദേവ നമോസ്തുതേ
ഓം ശ്രീ മഹാദേവായ നമഃ .
മധുപർക്കം സമർപ്പയാമി
( തേൻ സമർപ്പിക്കുക )
ഗോദുഗ്ധ സ്നാനം (गोदुग्धस्नानम्)
മധുര ഗോപയ : പുണ്യം
പട പൂതം പുരൂസ്കൃതം
സ്നാനർത്ഥം ദേവ ദേവേശ
ഗൃഹാണ പരമേശ്വര!
ഓം ശ്രീ മഹാദേവായ നമഃ .
ക്ഷീര സ്നാനം സമർപ്പയാമി
(പാൽ അഭിഷേകം ചെയ്യുക )
ദധി സ്‌നാനം (दधिस्नानम्)
ദുർലഭം ദിവി സുസ്വാദു
ദധി സർവ്വ പ്രിയം പരം
പുഷ്ടിദം പാർവതീനാഥ!
സ്നാനായ പ്രതിഗ്രിഹ്യാതാമ്
ഓം ശ്രീ മഹാദേവായ നമഃ .
ദധി സ്നാനം സമർപ്പയാമി
(തൈര് അഭിഷേകം ചെയ്യുക )
ഘൃത സ്നാനം (घृत)
ഘൃതം ഗവ്യം ശുചി സ്നിഗ്ധം
സുസേവ്യം പുഷ്ടിമിഛതാം।
ഗൃഹാണ ഗിരിജാനാഥ
സ്നാനായ ചന്ദ്രശേഖര,
ഓം ശ്രീ മഹാദേവായ നമഃ .
ഘൃത സ്നാനം സമർപ്പയാമി
(നെയ്യ് അഭിഷേകം ചെയ്യുക )
മധു സ്നാനം (मधु)
മധുരം മൃദുമോഹഘ്നം
സ്വരഭംഗ വിനാശനം
മഹാദേവേതം അമൃത് സൃഷ്ടം
തവ സ്നാനായ തു ശങ്കര :
ഓം ശ്രീ മഹാദേവായ നമഃ .
മധു സ്നാനം സമർപ്പയാമി
( തേൻ അഭിഷേകം ചെയ്യുക )
ശുദ്ധോദക സ്നാനം (शुद्धोदक)
ഗംഗാ ഗോദാവരി രേവ
പായോഷ്നി യമുനാ തഥാ
സരസ്വത്യാദി തീർത്ഥാനി
സ്നാനാർഥം പ്രതിഗ്രിഹ്യതാം
ഓം ശ്രീ മഹാദേവായ നമഃ .
ശുദ്ധോദക സ്നാനം സമർപയാമി
(ശുദ്ധജലം അഭിഷേകം ചെയ്യുക )
വസ്ത്രം (वस्त्रं)
സർവ്വഭൂഷാധികേ സൗമ്യേ
ലോക ലജ്ജാ നിവാരണേ
മഹേശ വാമ ഗതേ ദേവീ
ഗൃഹ്യതാം വാസസി ശുഭേ
ഓം ശ്രീ മഹാദേവായ നമഃ .
വസ്ത്രം സമർപ്പയാമി
(വസ്ത്രം സമർപ്പിക്കുക )
യജ്ഞോപവീതം (यज्ञोपवीतं)
നവഭിസ്തന്തുഭിർയുക്തം
ത്രിഗുണം ദേവതാമയം।
ഉപവീതം ച ഉത്തരീയം
ഗൃഹാണ പാർവതീ പതി:
ഓം ശ്രീ മഹാദേവായ നമഃ .
ഉത്തരീയം സമർപ്പയാമി
(പൂണൂൽ സമർപ്പിക്കുക)
ഗന്ധം (गन्धम्)
ശ്രീ കണ്ഠം ചന്ദനം ദിവ്യം
ഗന്ധാഢ്യം സുമനോഹരം
വിലേപനം സുര ശ്രേഷ്ഠ
ചന്ദനം പ്രതി ഗൃഹ്യതാം
ഓം ശ്രീ മഹാദേവായ നമഃ .
ചന്ദനം സമർപ്പയാമി
(ചന്ദനം സമർപ്പിക്കുക)
അക്ഷതാൻ (अक्षतान्)
അക്ഷതാശ്ച സുരശ്രേഷ്ഠ
ശുഭ്ര ദൂതാശ്ച നിർമ്മലാ !
മയാ നിവേദിതാ ഭക്ത്യാ
ഗൃഹാണ പരമേശ്വര॥
ഓം ശ്രീ മഹാദേവായ നമഃ .
അക്ഷതാൻ സമർപ്പയാമി
(അക്ഷതം സമർപ്പിക്കുക )
പുഷ്പാണി
മാല്യാദീനി സുഗന്ധീനി
മാലാത്യാദീനി വൈ പ്രഭു: !
മയാ നീതാണി പുഷ്പാണി
ഗൃഹാണ പരമേശ്വര॥
ഓം ശ്രീ മഹാദേവായ നമഃ .
പുഷ്പം സമർപ്പയാമി
(പുഷ്പം സമർപ്പിക്കുക )
ബില്വ പത്രം (बिल्व)
ബില്ല്വപത്രം സുവർണേന
ത്രിശൂലാകര മേവ ച।
മയാർപിതം മഹാദേവ
ബില്ല്വപത്രം ഗൃഹാണമേ
ഓം ശ്രീ മഹാദേവായ നമഃ .
ബില്വപത്രം സമർപ്പയാമി
(കൂവളം സമർപ്പിക്കുക )
ധൂപം (धूपम्)
(മണി മുഴക്കി കൊണ്ട്
ധൂപം കാണിക്കുക )
വനസ്പതി രസോദ്ഭൂത
ഗന്ധാഡ്യോ ഗാന്ധ ഉത്തമ।
ആഘ്രേ സർവ്വദേവാനാം
ധൂപോയം പ്രതി ഗൃഹ്യതാം
ഓം ശ്രീ മഹാദേവായ നമഃ .
ധൂപം സമർപ്പയാമി
ദീപം (दीपं)
മണി മുഴക്കിക്കൊണ്ട്
(ദീപം കാണിക്കുക)
ആജ്യം ച വർത്തീ സംയുക്തം
വഹ്നിനാ യോജിതം മയാ
ദീപം ഗൃഹാണ ദേവേശ
ത്രൈലോക്യ തിമിരാപഹം
ഓം ശ്രീ മഹാദേവായ നമഃ .
ദീപം സമർപ്പയാമി
നൈവേദ്യം (नैवेद्यं)
നിവേദ്യ വസ്തുക്കൾ ദേവന് മുന്നിൽ വെച്ച് ശുദ്ധമാക്കി
പൂവിട്ട് അലങ്കരിച്ച്
മന്ത്രം ചൊല്ലി പുഷ്പം സമർപ്പിക്കുക
ശർക്കരാഘൃത സംയുക്തം
മധുരം സ്വാദു /ചോത്തമം
ഉപഹാര സമായുക്തം
നൈവേദ്യം പ്രതിഗൃഹ്യതാം
ഓം ശ്രീ മഹാദേവായ നമഃ .
നിവേദ്യം സമർപ്പയാമി
കുറച്ച് പുഷ്പം കയ്യിലെടുത്ത്
6 പ്രാവശ്യമായി നിവേദ്യത്തെ ഉഴിഞ്ഞ്
ദേവനിൽ സമർപ്പിക്കുക
ഓം പ്രാണായ സ്വാഹാ
ഓം അപാനായ സ്വാഹാ
ഓം വ്യാനായ സ്വാഹാ
ഓം ഉദാനായ സ്വാഹാ
ഓം സമാനായ സ്വാഹാ
ഓം ബ്രഹ്മണേ സ്വാഹാ
ആചമനീയം (आचमनीयं)
ഏലോ ശീരലവംഗാദി
കർപ്പൂര പരിവാസിതം
പ്രാശനാർത്ഥം കൃതതോയം
ഗൃഹാണ ഗിരിജാപതി
ഓം ശ്രീ മഹാദേവായ നമഃ .
ആചമനീയം
സമർപ്പയാമി
താംമ്പൂലം (ताम्बुलम्)
പുഗീ ഫലം മഹത് ദിവ്യം നാഗവല്ലീദളൈർയുതം
ഏലാ ചൂർണ്ണാദി സംയുക്തം
തംബുലം പ്രതിഗൃഹ്യതാം
ഓം ശ്രീ മഹാദേവായ നമഃ .
താംബൂലം സമർപ്പയാമി
(വെറ്റില പാക്ക് സമർപ്പിക്കുക)
ഉത്തര പൂജ
രാജോപചാരപൂജ
( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
ഓം ചേർക്കണം
ഓം ശ്രീ മഹാദേവായ നമഃ
ഛത്രം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
ചാമരം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
ഗീതം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
ഗാനം സമർപ്പയാമീ
ഓം ശ്രീ മഹാദേവായ നമഃ
നൃത്തം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
വാദ്യംസമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
ആന്തോളികം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
അശ്വം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
ഗജം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
രഥം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
സമസ്ത രാജോപചാര , ദേവോപചാര ,
മന്ത്രോപചാരാൻ സമർപ്പയാമി .
ദക്ഷിണ (दक्षिणां)
ഹിരണ്യഗർഭ ഗർഭസ്ഥം
ഹേമബിജം വിഭാവസോ:
അനന്ത പുണ്യ ഫലദം
അത : ശാന്തിം പ്രയച്ച മേ॥
ഓം ശ്രീ മഹാദേവായ നമഃ .
ദക്ഷിണ സമർപ്പയാമി
ദക്ഷിണ സമർപ്പിക്കുക
മന്ത്ര പുഷ്പഞ്ജലി (मन्त्र)
നാനാ സുഗന്ധപുഷ്‌പൈശ്ച
യത് കാലോദ് ഭവൈരപി
പുഷ്പഞ്ജലി മായദത്തം ഗൃഹാണ മഹേശ്വര
പുഷ്പം സമർപ്പിക്കുക
16 പ്രാവശ്യം
പഞ്ചാക്ഷരം ജപിച്ച്
പുഷ്പങ്ങൾ അർച്ചിക്കുക
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
പുഷ്പാഞ്ജലി ചെയ്യുക -
( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
പുഷ്പാഞ്ജലി ചെയ്യേണ്ടുന്ന ആളുടെ നക്ഷത്രം പറയുക
......നക്ഷത്ര ജാതസ്യ
പുഷ്പാഞ്ജലി ചെയേണ്ടുന്ന ആളുടെ പേര് പറയുക
...........നാമധേയസ്യ
അസ്യ ലഗ്നസ്യ , കുടുംബസ്യ അനുകൂലം പ്രയശ്ച പ്രയശ്ച , പ്രതികൂലം നാശയ നാശയ , സർവ്വകാര്യാണി സാധയ സാധയ , സർവ്വ ശ്രത്രൂൻ നാശയ നാശയ , സർവ്വരോഗാൻ നികൃന്തയ നികൃന്തയ , സർവ്വത്ര വിജയം പ്രയശ്ച പ്രയശ്ച ,
ഓം മഹാദേവായ നമ:
ക്ഷമാ പ്രാർത്ഥന
( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
കായേന വാചാ മനസേ ന്ദ്രി/യൈർ വ്വാ - ബുദ്ധ്യാത്മനാവാ പ്രകൃതേഃ സ്വഭാവാത് കരോമിയദ്ധ്യത് സകലം പരസ്മൈ
സദാശിവായൈതി
സമർപ്പയാമി
കുലദേവതായേതി സമർപ്പയാമി ഗ്രാമദേവതായേതി സമർപ്പയാമി പുഷ്പാക്ഷതം സമർപ്പിക്കുക
അന്യഥാ ശരണം നാസ്തി,
ത്വമേവ ശരണം ദേവ
തസ്മാത് കാരുണ്യ-ഭാവേന,
ക്ഷമസ്വ പരമേശ്വര
കര- ചരണ -കൃതം വാ
കായജം കർമ്മജം വാ,
ശ്രവണ-നയനജം വാ
മാനസം വാപരാധം
വിഹിത /മവിഹിതം വാ,
സർവ്വമേതത് ക്ഷമസ്വ,
ജയ ജയ കരുണാബ്ധേ,
ശ്രീ മഹാദേവശംഭോ
ആവാഹനം ന ജാനാമി,
ന ജാനാമി വിസർജനം
പൂജ-കർമ്മം ന ജനാമി,
ക്ഷമസ്വ പരമേശ്വര
മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം മഹേശ്വരാ
യൽപുജിതം മയാദേവാ
പരിപൂർണ്ണം തതസ്തു തേ
കർപ്പൂരം കത്തിക്കുക .
( മണി മുഴക്കി കർപ്പൂര ആരതി ഉഴിയുക )
ആരതി (आरती)
കദളീ ഗർഭ സംഭൂതം
കർപ്പൂരം ച പ്രദീപിതം
ആരാർതിക്യമഹം കുർവ്വേ
പശ്യ മേ വരദോ ഭവ
ഓം ശ്രീ മഹാദേവായ നമഃ കർപ്പൂര നീരാജനം സമർപ്പയാമി
പ്രദക്ഷിണ നമസ്കാരം ചെയ്യുക
യാനി കാനിച പാപാനി
ജന്മാന്തര കൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ
ദിശാ നമസ്കാരം ചെയ്യുക
പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് .
കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ആത്മാർത്ഥമായി നന്ദി പറയുക .
മന്ത്രം- ഓം സൂര്യായ നമഃ
അഗ്നികോൺ
( തെക്ക്- കിഴക്ക് ഭാഗം )
നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക .
സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയുള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക .
ഓം അഗ്നയേ നമ:
തെക്കു ഭാഗം
നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും
വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക .
ഓം പിതൃഭ്യോ നമഃ
നീ ര്റ്തി കോൺ -
( തെക്ക് പടിഞ്ഞാറ് ഭാഗം )
നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ
പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക .
ഓം വരുണായനമഃ
വായുകോൺ
( പടിഞ്ഞാറ് വടക്ക് ഭാഗം )
തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത്
. നന്ദി പറയുക .
ഓാം വായവേ നമഃ
വടക്ക് ഭാഗം :
ഭാരതം ഋഷിക
ളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക .
ഓം സോമായ നമഃ
ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:
ഈശാന കോൺ
( വടക്കുകിഴക്ക് )
ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം ദിവ്യൻ മാർ
സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .
ഓം ഈശാനായ നമ :
വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '
എല്ലാവർക്കും തീർത്ഥവും
പുഷ്പവും
പ്രസാദം കൊടുക്കുക
പീഠത്തിൽ നിന്ന് ഒരു പൂവെടുത്ത്
ഘ്രാണിക്കുക (മണപ്പിക്കുക ) ദേവന്റെ വർദ്ധിച്ച ചൈതന്യം
തന്റെ ശരീരത്തിൽ ലയിക്കുന്നത് അനുഭവിക്കുക
കണ്ണുകൾ അടച്ചു വെച്ച് താൻ ദേവനായി
എന്ന് അനുഭവിക്കുക
ശരീരത്തിലെ ഉയർന്ന ഊർജ്ജാവസ്ഥ ശ്രദ്ധിക്കുക
ആനന്ദം അനുഭവിക്കുക
കഴിയുന്നത്ര സമയം ആധ്യാനാവസ്ഥയിൽ
ഇരിക്കുക
നിർവ്വാണഷട്കം
മനോ ബുധ്യഹങ്കാര
ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വാ
ന ച ഘ്രാണനേത്ര
ന ച വ്യോമ ഭൂമിർ
ന തേജോ ന വായുഃ
ചിദാനന്ദ രൂപഃ
ശിവോഹം ശിവോഹം
ന ച പ്രാണ സംജ്ഞോ
ന വൈപംച വായുഃ
ന വാ സപ്തധാതുർ
ന വാ പഞ്ച കോശാഃ
നവാക്പാണി പാദൗ
ന ചോപസ്ഥ പായൂ
ചിദാന്ദ രൂപഃ
ശിവോഹം ശിവോഹം
ന മേ ദ്വേഷരാഗൗ
ന മേ ലോഭമോഹോ
മദോ നൈവ മേ
നൈവ മാത്സര്യഭാവഃ
ന ധർമോ ന ചാർധോ
ന കാമോ ന മോക്ഷഃ
ചിദാന്ദ രൂപഃ
ശിവോഹം ശിവോഹം
ന പുണ്യം ന പാപം
ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീർത്ഥം
ന വേദാ ന യജ്ഞഃ
അഹം ഭോജനം നൈവ
ഭോജ്യം ന ഭോക്താ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
ന മൃത്യുർ ന ശങ്കാ
ന മേ ജാതി ഭേദഃ
പിതാ നൈവ മേ
നൈവ മാതാ ന ജന്മ
ന ബന്ധുർ ന മിത്രം
ഗുരുർനൈവ ശിഷ്യഃ
ചിദാന്ദ രൂപഃ
ശിവോഹം ശിവോഹം
അഹം നിർവികല്പോ
നിരാകാര രൂപോ
വിഭൂത്വാച്ച സർവത്ര
സർവേന്ദ്രിയാണാം
ന വാ ബന്ധനം
നൈവ മുക്തി ന ബന്ധഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
എല്ലാവരും ചേർന്ന്
ഭജനകൾ പാടുക
ലിംഗാഷ്ടകം
ബ്രഹ്മമുരാരി സുരാര്‍ച്ചിതലിംഗം
നിര്‍മ്മലഭാസിത ശോഭിതലിംഗം
ജന്‍മജദു:ഖവിനാശകലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
ദേവമുനി പ്രവരാര്‍ച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദര്‍പവിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
സര്‍വ്വസുഗന്ധി സുലേപിതലിംഗം
ബുദ്ധിവിവര്‍ദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിതലിംഗം
തത്പ്രണമാമി സദാ ശിവലിംഗം
കനകമഹാമണി ഭൂഷിതലിംഗം
ഫണിപതിവേഷ്ടിത ശോഭിതലിംഗം
രക്ഷസുയജ്ഞ വിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
കുങ്കുമ ചന്ദന ലേപിതലിംഗം
പങ്കജഹാര സുശോഭിതലിംഗം
സഞ്ചിതപാപ വിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം
ദേവഗണാര്‍ച്ചിത സേവിതലിംഗം
ഭക്ത്യാ ഭാവസുഭാവിത ലിംഗം
ദിനകരകോടി പ്രഭാകര ലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
അഷ്ടദളോപരി വേഷ്ടിത ലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്ര വിനാശന ലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
സദ്ഗുരു സുരവര പൂജിത ലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരാത്പരം പരമാത്മകലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവന്നിധൌ
ശിവലോകമവാപ്നോദി
ശിവനേ സഹ മോദതേ.
ശിവപൂജ പഠിക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം നന്ദി🙏🙏🙏
ReplyDelete🕉️🕉️🕉️🙏🙏🙏
ReplyDelete