ശ്മശാന സാധന
ശ്മശാന സാധന
എറെ തെറ്റിധരിക്കപ്പേട്ടതും എന്നാൽ തന്ത്ര മാർഗ്ഗത്തിലേ ഉയർന്ന സാധനാ പദ്ദതിയിൽ ഉൾപ്പെടുന്ന ഒന്നാണു ശ്മശാന സാധന , ശ്മശാനം എന്നാൽ എല്ലാം ഒടുങ്ങുന്ന സ്ഥലം അഗ്നി തത്ത്വം കുടികൊള്ളുന്ന സ്ഥലം,ശ്മശാനം കുണ്ഡലിനി ശകതിയുടെ പ്രതീകമാണു ചിത് കുണ്ഡലിനിയേ ഉണർത്താൻ പ്രകൃതിയിലേ മഹാ ശ്മശാനത്തിൽ സാധകൻ സാധന ചെയ്യുന്നു, ബ്രഹ്മാണ്ഡത്തിൻ്റെ മധ്യത്തിൽ സാക്ഷാൽ മഹാ കാലനും മഹാ കാളിയും വസിക്കുന്നതു മഹാ ശമശാനത്തിലാണു അവിടെയാണു മുപ്പത്തി മുക്കോടി ദേവതകളുടെയും ദശ മഹാവിദ്യയുടെയും വാസ സ്ഥലം മഹാശമ്ശാനത്തിൽ പഞ്ച ഭൂതങ്ങളും വിലീനമായി ഭവിക്കുന്ന പുണ്യമായ സ്ഥലമാണു, ചിത് കുണ്ഡലിനിയുടെ പ്രതീകാത്മക രൂപമാണു ശ്മശാനം, ശ്മശാന സാധന ചെയ്യുന്ന ഒരു സാധകൻ തൻ്റെ ചിത് കുണ്ഡലിനിയേ ഉണർത്തണം അതു വഴി സാധകൻ സംസാര മായയിൽ നിന്നുള്ള ബന്ധനത്താൽ നിന്നു മുക്തനാകുന്നു എല്ലാം നശ്വരമാണു എന്നു ബോധ്യപ്പേട്ടു ആ കുണ്ഡലിനി എന്ന മഹാ ശകതിയേ പൂർണ്ണ രീതിയിൽ ഉണർത്തുന്നു ഇതിനാണു ശ്മശാന സാധന,
ഒരു സാധകനു മൂന്ന് ഘട്ടമുണ്ടു പശു വീരം ദിവ്യം, പശു എന്നു പറഞ്ഞാൽ ആ സാധകൻ അഷ്ട പാശത്തിൽ ബന്ധിതനാണു കാമം, ക്രോധം, ലോപ, മോഹ, മത, അശ്ചര്യ ,ഈർഷ, ആലസ്യം എന്ന അഷ്ട മഹാ പാശങ്ങളാൽ ബന്ധിക്കപ്പേട്ടവനെ പശു എന്നു വിളിക്കും നമ്മൾ കൂടുതലും പശുക്കളാണു പല വിധ പാശങ്ങളാൽ നമ്മൾ ബദ്ധിതരാണു, ലളിതാ സഹസ്രനാമത്തിലേ പശു ലോക ഭയങ്കരി എന്ന തത്ത്വം ഇതു തന്നെയാകുന്നു ( വിഭിന്ന അഭിപ്രായമുള്ളവർ കാണാം ) ഈ ഘട്ടത്തിൽ നിന്നു പര കേട്ടു കടക്കുന്ന സാധകൻ വീര സാധനയിലോട്ടു കടക്കും വീര സാധന എന്നു പറയുമ്പോൾ അവിടെ ദേവിയും ഗുരുവും സാധകനുമാണു വീര മാർഗ്ഗം എന്നു പറയുപ്പോൾ വാമമാർഗ്ഗവും അഘോര സാധനാ തത്ത്വവും അഘോര വാമം എന്നതു വരും വാമമാർഗ്ഗത്തിൽ പഞ്ച മകാരങ്ങളാൽ പൂജ ചെയ്യുന്നു എന്നാൽ അഘോര ക്രമത്തിൽ അഷ്ടമകാരങ്ങൾ വരുന്നു മദ്യം മാംസം മുദ്ര മത്സ്യം മൈഥൂനം എന്നിവ പഞ്ചമകാരങ്ങൾ ഇതിൻ്റെ കൂടെ മലം മൂത്രം മജ്ഞാ എന്നിവ വരുമ്പോൾ അഷ്ടമകാരങ്ങൾ വരും ഇതെ കുറിച്ചു വലിയ ഒരു വിശദീകരണം ആവശ്യമാണു വരും പോസ്റ്റുകളിൽ പ്രതിപാദിക്കാം, വീര ത്തിൽ നിന്നും കടക്കുന്ന സാധകൻ ദിവ്യ ഭാവം ഭവിക്കുന്നു ഇതിനിടയിൽ ഒരുപാടു വരും അടുത്ത ഘട്ടത്തിൽ പറയാം ( ഒരു തലത്തിനു മുകളിൽ ചിന്തിക്കുന്നവർക്ക് ഇതിൻ്റെ തത്ത്വം മനസ്സിലാകു ഇവിടെ ദ്വൈതം ഇല്ല ) പശുത്വത്തിൽ നിന്നു വീരത്വം പ്രാപിക്കണമെങ്കിൽ അഷ്ട പാശങ്ങളിൽ നിന്നു സാധകൻ മുകതനാകണം , ഈ പാശങ്ങളിൽ നിന്നും മുകതി നേടുന്നതിനാണു ശ്മശാന സാധന ഈ അഷ്ട പാശങ്ങളെയും ഭേദിച്ചു വീരത്വം പ്രാപിച്ചു അവിടന്നു സച്ചിതാനന്ദ ബോധമായാ ദിവ്യതത്വൽ എത്തി ചേരും അഷ്ടമകാരങ്ങൾ അഷ്ട പാശങ്ങളാകുന്നു ഈ പാശങ്ങളിലെ വാസന ക്ഷയിക്കണം
ശ്മശാന സാധന എല്ലാർക്കും പറ്റുന്ന ഒരു കാര്യമല്ലാ ഒരു ശ്രേഷ്ഠ ഗുരുവിൽ നിന്നും ഒരു മഹാ വിദ്യയേ മന്ത്രപദേശമായി വാങ്ങി പുനശ്ചരണം,യന്ത്ര പൂജനം, ആവരണ പൂജനം, ഹോമം , തർപ്പണം എന്നീ പല ഘട്ടത്തിലൂടെ കടന്നു കുറഞ്ഞതു പൂർണ്ണാഭിഷേകം നേടിയാൽ മാത്രമാണു ശ്മശാന സാധന ചെയ്യാൻ ഉപാസകൻ പ്രാപ്തി നേടുന്നതു ( ചില സമ്പ്രദായങ്ങളിൽ ഇതിൽ ഭേദം കാണാം )
പലർക്കും അഷ്ട മകാരങ്ങളിലേ മത്സ്യം , മദ്യം, മാംസം, മുദ്ര, മൈഥുനം, മലം, മൂത്രം, മജ്ഞാ എന്നിവ ദഹിക്കില്ലാ പ്രാകൃതമായ പൂജാ പദ്ദതിയായി പലരും ചിന്തിക്കും , ഒരു ഉപാസകൻ പശു ഭാവത്തിൽ നിന്നു വീരത്വം പ്രാപിച്ചു അദ്വൈതാനുഭൂതി ഉണ്ടാകാൻ ഇതു സഹായിക്കുന്നു , ഒരു കുട്ടി ഈ ഭൂമിയിൽ ഭൂജാതനാകുമ്പോൾ അവനു ശുദ്ധ ഭേദങ്ങൾ ഇല്ല അവൻ മല മൂത്രാദികളിൽ കുളിച്ചു സവർണ്ണനെന്ന അവർണ്ണതെന്ന ഞാനെന്ന് നീയേന്ന് ഭാവമില്ലാതേ ഈശ്വര തുല്യനായി വിരാചിക്കുന്നു ഇതിനാലാണു കുട്ടികളെ ഈശ്വര തുല്യനെന്നു പറയുന്നതു , എന്നാൽ കാല ക്രമേണ വളർന്നു വരുമ്പോൾ അവനു ഞാൻ എന്ന ഭാവം വരുകയും അവിടെ ദ്വൈത ഭാവം ഭവിക്കുകയും ചെയ്യും അങ്ങനേ ആ ശരീരത്തിൽ കുടികൊള്ളുന്ന ബ്രഹ്മ സ്വരൂപത്തേ മായയാൽ മറക്കുന്നു ,എന്നാൽ അഷ്ട മകാരങ്ങളാൽ പൂജ ചെയ്യുന്ന സാധകൻ വീണ്ടും അവൻ്റെ ഉള്ളിലേ അദ്വൈത ബോധത്തേ ഉണർത്തുന്നു
ശാകേതയ തന്ത്രത്തിൽ ശിവനും ശക്തിയുമാണു പ്രധാന പ്രമേയം ശക്തി ജഡ പ്രപഞ്ച രൂപത്തിൽ ബഹിർമുഖമായി പ്രകടമാകുന്നു ആ അവസ്ഥ അവിദ്യയാണ് എന്നാൽ ഇത്തരത്തിലുള്ള സാധനകൾ കൊണ്ടു ആ ശക്തി അഖണ്ഡകാരമായി സച്ചിതാനന്ദ സ്വരുപമായ ശിവഭാവത്തിൽ വിളയാടുന്നത് വിദ്യയാകുന്നു ഇങ്ങനെ വിദ്യാരൂപിണിയായ ആ ശക്തിയും ബ്രഹ്മസ്വരൂപനായ ശിവനുമായുള്ള ഐക്യദർശനമാണു അദ്വൈതാനുഭൂതി , ഈ മായയാകുന്ന അവിദ്യാ രൂപമായ ഭാവത്തേ നശിപ്പിച്ചു വിദ്യാ രൂപാണിയായ ദേവി ശിവനിൽ ലയിക്കും അവിടെ ഉപാസകനു ഭാവങ്ങൾ ഇല്ല എല്ലാ പാശങ്ങളിൽ നിന്നും ക്രമേണ പിൻമാറും
ശ്മശാന സാധന വഴി സാധകൻ തൻ്റെ ചിത് കുണ്ഡലിനിയേ ഉണർത്തും മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനിയേ യോഗ സാധനകളാൽ ഉണർത്തി ഷഡാധാരങ്ങൾ ഭേദിച്ചു ശിരസ്സിലുള്ള സഹസ്രാര പദ്മത്തിൽ കുടി കൊള്ളുന്ന ശിവ സ്വരൂപമായ ജീവ ചൈതന്യത്തോടു ചേർക്കുമ്പോൾ ഉപാസകൻ ശിവ സ്വരൂപമായഅദ്വൈതാനുഭൂതിയിൽ എത്തുന്നു
ശവ സാധന
വീര സാധനാ തന്ത്ര പ്രകാരം ശ്മശാന സാധന കഴിഞ്ഞാൽ അടുത്തു ചെയ്യണ്ടതായ സാധനയാണു
ശവസാധന.
ശവസാധന തന്ത്ര മാർഗ്ഗത്തിലേ ഉയർന്ന സാധനാ പദ്ധതിയിൽ പ്പെടുന്നതാണു. ഇതു തന്ത്രത്തിലേ എറ്റവും പ്രധാനപ്പേട്ടത്തും ബുദ്ധിമുട്ടുള്ളതും രഹസ്യാത്മകമായ ഒരു ആചാരമാണു,.
ഇതു ചെയ്യുന്നതിനു കർശനമായ നിയമങ്ങളും രഹസ്യ മന്ത്രങ്ങളുമുണ്ടു ഈ ആചാരം ശരിയായ രീതിയിൽ നടത്താത്ത പക്ഷം വിനാശകരമായ പ്രത്യാഘാതങ്ങൾ സാധകനുണ്ടാകുന്നു.
ഒരു ചെറിയ തെറ്റു പോലും സാധകനെ ചിത്തഭ്രമത്തിലോട്ടൊ മരണത്തിലോട്ടൊ തള്ളി വിടും
തീർത്തും ഉത്തമനായതും ഈ വിഷയത്തിൽ പരിജ്ഞാനം ഉള്ള ഒരു ഗുരുവിൻ്റെ കീഴിൽ അഭ്യസിക്കണം.
തീർത്തും ഗുരുമുഖ പദ്ധതിയാണു .ഒരു ഗ്രന്ഥത്തിലും ഇതിനെ കുറിച്ചു ആധികാരികമായ വിവരങ്ങൾ ലഭ്യമല്ലാ എന്നു തന്നെ പറയാം .
ശവ സാധന ചെയ്യാൻ എറ്റവും ഉത്തമമായ ദിവസം ചെവ്വാഴ്ചയും, ശനിയാഴ്ച ദിവസങ്ങളിലെ മധ്യ രാത്രി എന്നു കരുതുന്നു,
ശ്മശാന പ്രവേശന പൂജാ, ശ്മശാന കാളികാ , അനിരുദ്ധ സരസ്വതി, അഷ്ട ഭൈവരവ, ശ്മശാന ഭൈരവ , ഇഷ്ട ദേവതാ, ഗുരു പൂജാ, എന്നിവയും ബലി, മകാരാദി,തർപ്പണം, മാർജനം, ഹവനം, ന്യാസാദികൾ എന്നിവ ചെയ്യ്ത ശേഷമാണു ശവ സാധനാ ആരംഭം,
ശവ സാധനയ്ക്കു ഉപയോഗിക്കുന്ന ശവത്തിനു പോലും ലക്ഷണങ്ങൾ കൽപ്പിച്ചിട്ടുണ്ടു .ഉത്തമനായ ഒരു ഉപാസകൻ്റ ശവം ആണു എറ്റവും ശ്രേഷ്ഠം എന്നു കൽപ്പിച്ചിരിക്കുന്നതു
അല്ലാത്ത പക്ഷം സ്വാഭാവിക മരണം സംഭവിച്ച ഒരാളുടെ ശവവും ഉത്തമമായി കണക്കാകുന്നു,
അംഗഭംഗം, അപകടം, ആതമഹത്യാ, പഴകിയതും, തീരെ ചെറുപ്പം ആയവരുടെ ജഡം... അധമമായി കണക്കാകുന്നു ഇതിൽ ശവ സാധന ചെയ്യാൻ പാടില്ലാ
ഏതൊരു മനുഷ്യനേയും അത്യന്തവും എപ്പോഴും അലട്ടുന്ന ഒന്നാണു മരണം , എന്നാൽ നമ്മൾ എവരും എന്നെങ്കിലും ഒരിക്കൽ ആ സത്യത്തിൽ കൂടി കടന്നു പോവുക തന്നെ വേണം ..
ഒരാൾ മരിച്ചു കഴിഞ്ഞാൽ നമ്മൾ ആ ജടത്തിനെ സ്പർശിക്കാൻ പോലും ഭയപ്പെടുന്നു ജടത്തെ നമ്മൾ അശുദ്ധ വസ്തുവായി കണക്കാകുന്നു ,ഒരു തണുത്തുറഞ്ഞ ശവത്തിനു മുകളിൽ ഒറ്റയ്ക്കു ഇരുന്നു സാധന ചെയ്യുന്ന സാധകൻ മരണ ഭയത്തിൽ നിന്നും മുക്തനാകുന്നു
അതു പോലെ ഈ സംസാരത്തിൽ നമ്മൾക്കു ഭയം ഉണ്ടാക്കുന്ന എല്ലാത്തിൽ നിന്നും മുകതനാകുന്നു..
ഈ സാധന അത്യന്തം ഭയാനകമാണു സാധന ചെയ്യുന്ന പക്ഷം ഇരിക്കുന്ന ജഡം അലറി വിളിച്ചു എന്നു വരാം ബാഹ്യ ശകതികൾ ഭയപ്പെടുത്തി എന്നും വരാം പലവിധ ബുദ്ധിമുട്ടുകളും വരാം,എന്നാൽ ഇതിൽ ഒന്നിലും അടിമപ്പെടാതെ ആ പരമ സത്യമായ ശിവൻ്റെ മുകളിൽ ഇരുന്നാണു ഞാൻ സാധന ചെയ്യുന്ന എന്ന ബോധം ഉണർത്തുന്നവൻ ദിവ്യ ബോധത്തിലോട്ടു ഉയരും. ഇവിടെ ശവത്തിനു മുകളിൽ ഇരിക്കുമ്പോൾ നമ്മളും അതെ അവസ്ഥ കൈവരിക്കണം..
ഇവിടെ സാധകനും മരണവുമായുള്ള എറ്റു മുട്ടലാണു നടക്കുന്നതു മരണഭയത്തെ മാറ്റി ആ പരമ സത്യമായുഉള ഐക്യം നമ്മളെ സർവ്വ ഭയത്തിൽ നിന്നും വിമോചനത്തിലേക്ക് നയിക്കുന്നു. ഈ ശരീരം എന്നതു ജഡമാണെന്നുള്ള ബോധം ഉളവാക്കുന്നു
ഈ സാധന വഴി ശരീരത്തിലേ മൊത്തം ഊർജ്ജവും സൂക്ഷമ ഊർജ്ജമാക്കി കുണ്ഡലിനിയേ ഉണർത്തി സഹസ്രരത്തിൽ ശിവനുമായി ലയിക്കുന്ന ഒരു രസ തന്ത്ര പ്രക്രിയ തന്നെയാകുന്നു, ഈ സംസാര സാഗത്തിൽ നിന്നും സമ്പൂർണ്ണമായി അകലം
പാലിച്ചു പരമ സത്യമായുള്ള സമ്പൂർണ്ണ ഐക്യമാണു ഇതിൻ്റെ തത്ത്വം
ഇന്നു നവ മാധ്യമങ്ങളിൽ ശവ സാധന എന്നു പറഞ്ഞു കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ ചെറുതല്ലാ നമ്മിൽ പലരും അതു കണ്ടതുമാകും സത്യം
എന്തെന്നാൽ ഈ സാധനാ പദ്ധതി ഇന്നും ശരിയായ രീതിയിൽ അഭ്യസിക്കുന്ന വളരെ ചെറിയ ഒരു വിഭാഗം മാത്രമേ ഉള്ളു എന്നതാണു , അവർ ഈ പദ്ധതിയെ അത്യന്തം രഹസ്യാത്മകമായി ചെയ്യ്തു പോരുന്നു
മുണ്ഡി സാധന
ശ്മശാന സാധനയും ശവ സാധനയും കഴിഞ്ഞാൽ വീര മാർഗ തന്ത്ര പ്രകാരം അടുത്തു ചെയ്യുന്ന സാധനയാണു മുണ്ഡ സാധന മുണ്ഡം എന്നാൽ തലയോട്ടി , മുണ്ഡ സാധനയിൽ ഒരുപാടു ക്രമം പറയുന്നുണ്ടു എക മുണ്ഡി, ത്രി മുണ്ഡി, പഞ്ച മുണ്ഡി, നവ മുണ്ഡി, ഷോഡശ മുണ്ഡി തേട്ടു 64, 100, 1000 വരെ ഉള്ള പ്രയോഗ ക്രമങ്ങൾ പറയുന്നുണ്ടു
മുണ്ഡം എന്നതു ശരിക്കും ബ്രഹ്മാണ്ഡ സ്വരൂപമായാണു തന്ത്രശാസ്ത്ര പ്രകാരം കണക്കാക്കുന്നതു , എക മുണ്ഡ സാധന കൊണ്ടു ബ്രഹ്മ ശകതി കൈവരിക്കാം എന്നു പറയുന്നു, ത്രി മുണ്ഡം കൊണ്ടു ബ്രഹ്മാ , വിഷ്ണു, രുദ്ര ശകതിയും , പഞ്ച മുണ്ഡം കൊണ്ടു ബ്രഹ്മാ, വിഷ്ണു, രുദ്ര, ഈശ്വര, സദാശിവശകതിയും, നവ മുണ്ഡം കൊണ്ടു പര ബ്രഹ്മ ശകതി കൈവരിക്കും എന്നു പറയുന്നു, ദശ വിദ്യകൾക്കു എക മുണ്ഡ സാധന പറയുന്ന വിശേഷ സാധന നവ മുണ്ഡം കൊണ്ടു പറയുന്നു കാളിക്കും താരയ്ക്കും പഞ്ചമുണ്ഡാസനം ആണു പറയുന്നു മറ്റെല്ലാ വിദ്യക്കും എക മുണ്ഡാസനം ഉത്തമം എന്നു പറയുന്നു
മുണ്ഡ സാധന ചെയ്യുന്നതിനായി എകാന്തവും നിർജനമായ സ്ഥലമോ, ശ്മശാനമോ , വില്വ വൃക്ഷ ചുവട് ആണു പറഞ്ഞിരിക്കുന്നു ദിക്കു നോക്കി സ്ഥലം നിർണയിച്ചു മുണ്ഡം സ്ഥാപിക്കാം, മുണ്ഡത്തിനു ലക്ഷണം പറഞ്ഞിട്ടുണ്ടു അങ്ങനെ ഉള്ളവ സ്ഥാപിക്കാം, ഈ സാധന ചെയ്യുന്നതു തൻ്റെ ഗുരു അല്ലാതേ മറ്റാരെയും അറിയിക്കാൻ പാടില്ലാ തീർത്തും എകനായി ചെയ്യ്ണ്ട വിധാനമാകുന്നു , മുണ്ഡ സാധന ചെയ്യും മുന്ന് സാധകൻ ഗുരു, ഗണേശ, ഇഷ്ട ദേവതാ പൂജാ ആവരണ പൂജ എന്നിവയ്ക്കു ശേഷം ഗണേശ, വടുക, യോഗിനി, ക്ഷേത്ര പാല ബലി ചെയ്യണം അതു കഴിഞ്ഞു വടുക ബലി നടത്തി ശുനകനു ഊട്ടു ബലി കൊടുത്തു ശിവാ ബലി ചെയ്യണം , ഇത്രയും ചെയ്യ്ത പക്ഷം മാത്രമേ മുണ്ഡ സാധന നടത്താവു ചെവ്വാഴ്ചയും, ശനിയാഴ്ചയും ഈ സാധന ചെയ്യാൻ തിരഞ്ഞെടുക്കാം , മേൽ പറഞ്ഞ കർമ്മങ്ങൾ കഴിഞ്ഞു മുണ്ഡത്തേ പഞ്ചഗവ്യം കൊണ്ടു ശുദ്ധീകരിക്കണം ശേഷം മദ്യം കൊണ്ടു അഭിഷേകം നടത്തി ശുദ്ധിയാക്കി എണ്ണ തേച്ചു സിന്ദൂരവും കൺമഷിയും തേച്ചു സുഗന്ധ തൈലം പൂശി ആവരണ പൂജ ചെയ്യ്തു ഇഷ്ട ദേവതാ പ്രാണപ്രതിഷ്ഠ കർമ്മങ്ങൾ നടത്തി, അര കൈ ആഴത്തിൽ കുഴി കുഴിച്ചു മുണ്ഡത്തേ സ്ഥാപിച്ചു മൂടി അതിനു മുകളിലിരുന്നു സാധകൻ ജപം ചെയ്യണം .എല്ലാ മുണ്ഡാസനങ്ങൾക്കും ക്രമം ഇതു തന്നെ മുണ്ഡത്തിൻ്റെ എണ്ണമനുസരിച്ചു ദിക്കുകൾക്കു മാത്രം മാറ്റം വരും, മുണ്ഡ സാധന കൊണ്ടു സാധകനു സൃഷ്ടി സ്ഥിതി സംഹാരാദികളുടെ ശക്തി ഉണ്ടാകും, ദേവതകളുടെ കൈയിൽ മുണ്ഡം ബ്രഹ്മാണ്ഡ പ്രതീകവും അക്ഷരമാലാ രൂപവുമാണു തന്ത്രത്തിലേ ഉയർന്ന സാധനാ വിധിയാകുന്നു ഇതു തീർത്തും അപകടം നിറഞ്ഞതും സൂക്ഷമ ശക്തികളുടെ പ്രേരണയും സാധനയ്ക്കു ഇടയിൽ ഉണ്ടാകും, ഈ സാധന കൊണ്ടു കുണ്ഡലിനി ജാഗ്രതയും പരമശിവ സായൂജ്യവും ലഭിക്കും
ശ്മശാന സാധനയ്ക്കു മുന്നെ ചില സാധനാ വിധികൾ ചെയ്യണം അതനുസരിച്ചു സാധകൻ്റെ തലങ്ങളും മാറും, ഗ്രഹാസനാ, ഗ്രഹ സാധ്യാ,ഗ്രഹ തോരണാ, ശയ്യാ സാധനാ, ത്രിപദ്, ചതുർപദ് ,ശൂന്യാഘർ, ആരണ്യ സാധന, ഗുരുഗ്രഹ (ഗുരു സമാധി ), വില്വമൂല സാധന,ശിതില ശിവാലയം ( ഒഴിഞ്ഞതും സൂക്ഷമ ശക്തികളുടെ സാന്നിധ്യമുള്ള സ്ഥലം ) ഇത്രയും കഴിഞ്ഞാണു ശ്മശാന സാധന, ശവ സാധന, മുണ്ഡി സാധന, ഇതു കഴിഞ്ഞാൽ ഭൈരവി ചക്ര പ്രവേശനം, ഭൈരവി ചക്രം, മഹാ ഭൈരവി ചക്രം, രാജ ചക്രം, ബ്രഹ്മ ചക്രം, ഈ വിദ്യകൾ എല്ലാം തന്നെ ഈ വിഷയത്തേ കുറിച്ചു വളരെ പരിജ്ഞാനം നേടിയ ഗുരുവിൻ്റെ അടുത്തു നിന്നു അഭ്യസിക്കെണ്ടതാണു
ഇതിലേ ഓരൊ ഘട്ടവും സാധകൻ്റെ ഭാവം മാറ്റും പശു ഭാവത്തിൽ നിന്നു വീരഭാവം വീരത്തിൽ തന്നെ സുവീരൻ, അതിവീരൻ, മഹാവീരൻ, പരമവീരൻ അതു കഴിഞ്ഞാൽ ദിവ്യ ഭാവം ..ജയ ബാലാ, അജിത ബാലാ, അപരാജിത ബാലാ, പട്ട ബാലാ, ദിവ്യഭാവത്തിൽ നിന്നും പിശാച് എന്നെരു അവസ്ഥയിൽ എത്തും അവിടെ നിന്നു അവധൂതാവസ്ഥയും അവിടെ നിന്നു ഹംസതലത്തിലും സാധകൻ ഉയരും രാജ ഹംസൻ ( രാജ അവധൂതൻ ) ബ്രഹ്മ ഹംസൻ ( ബ്രഹ്മ അവധൂതൻ ) പരമ ഹംസൻ ( പരമ അവധൂതൻ ) അവിടെ നിന്നും ഈശ്വരൻ അഘോരേശ്വർ, കൗള്ശ്വരർ എന്നു തലം വരെ എത്തും അതു പരമമായ അവസ്ഥയാണു ഈശ്വര തുല്യം ( സാധാരണക്കാരുടെ ഇടയിൽ ഇതിനെ കുറിച്ചു അറിയുവാൻ വേണ്ടി എഴുതുന്നതാണു മേൽ പറഞ്ഞിരിക്കുന്നതിൽ ചിലതു അപൂർണ്ണമാണു )
കിരൺ
Comments
Post a Comment