ശിവപൂജ സ്വയം ചെയ്യാം
ശിവപൂജാക്രമം
ആമുഖം
ഭാരതീയ ആചാര അനുഷ്ഠാനങ്ങളെ ശാസ്ത്രീയമായ രീതിയിൽ ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സൻ മനസ്സുകളുടെ കൂട്ടാ യ്മയാണ് ഭാരതീയ ധർമ്മ പ്രചാര സഭ
കഴിഞ്ഞ 18 വർഷത്തിനകം
ഷോഡശ സംസ്കാരങ്ങളെ കുറിച്ച് ഭാരതത്തിലും വിദേശരാജ്യങ്ങളിലും ശില്പശാലകളും ക്ലാസ്സുകളും നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്
അതേപോലെ തന്നെ സന്ധ്യാവന്ദനവും വിവിധ പൂജകളും സാധനങ്ങളും
ആയിരക്കണക്കിന് പേരെ പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്
അങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ ഭാരതത്തിൻറെ ആദ്ധ്യാത്മിക മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഭാരതീയ ധർമ്മ പ്രചാര സഭക്ക് കഴിഞ്ഞിട്ടുണ്ട്
കഴിഞ്ഞ കൊറോണ കാലത്ത്
പല മനസിക ബുദ്ധിമുട്ടുകളാൽ വീട്ടിൽ ഇരിക്കുന്നവരെ സാധനയിലൂടെ ആത്മവിശ്വാസമുള്ള വരും സമ്പന്നരും ആക്കി മാറ്റുക എന്ന ഉദ്ദേശത്തിൽ വിവിധ ഉപാസനകൾ ഓൺലൈനായി ( വാട്സ് - അപ്) പഠിപ്പിക്കുകയുണ്ടായി
പൂജ പഠിച്ച് ചെയ്ത വ്യക്തികളുടെ ജീവിതത്തിൽ അത്ഭുതകരമായ അനുകൂല മാറ്റങ്ങളാണ് സംഭവിച്ചത്
ഇക്കാലത്തിനിടക്ക് അ 20 ആയിരത്തോളം വ്യക്തികളെ വിവിധ ഉപാസനകൾ പഠിപ്പിക്കാനും
സമൃദ്ധിയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുവാനും നമുക്ക് സാധിച്ചിട്ടുണ്ട്
അതോടൊപ്പം തന്നെ ശിക്ഷാർത്ഥികളുടെ ആവശ്യമനുസരിച്ച്
മഹാലക്ഷ്മീ പൂജ
ശ്രീകൃഷ്ണ പൂജ,ചണ്ഡികാ പൂജ,
ധർമ്മശാസ്താപൂജ,സുബ്രഹ്മണ്യ പൂജ,ഗണപതി പൂജ,ശിവപൂജ,
രുദ്രപൂജ,ഗണപതി ഹോമം,
ഭഗവതീ സേവ,ഭുവനേശ്വരീ പുജ ( ശാക്തേയം ) എന്ന പൂജ പദ്ധതികളും തയ്യാറാക്കി പഠിപ്പിക്കുകയുണ്ടായി
ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ ഒന്നിച്ചിരുന്ന് പൂജകൾ ചെയ്തു ആധ്യാത്മികതയുടെ ഉയർന്ന
അനുഭൂതികൾ അനുഭവിക്കുന്നു.
ഭാരതീയ ധർമ്മ പ്രചാര സഭയിൽനിന്നും പൂജ അഭ്യസിച്ചവരുടെ ഒരുപാട് കാലത്തെ ആഗ്രഹവും ആവശ്യവും ആയിരുന്നു ഈ പൂജകൾ ഒക്കെ പുസ്തകമായി ഇറക്കുക എന്നത്
ഇപ്പോഴാണ് അതിന് നിയോഗമുണ്ടായത്
കേരളത്തിലെ മുഴുവൻ ഹിന്ദു വീടുകളിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും പൂജ ചെയ്തു ഉയർന്ന ആത്മവിശ്വാസവും സമ്പൽസമൃദ്ധിയും ഉണ്ടാവുക എന്ന ഉദ്ദേശ്യത്തിലാണ് ഇപ്പോൾ പുസ്തകം പ്രസിദ്ധീകരിക്കുന്നത്
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ഈയൊരു വലിയ
ഉദ്ദ്യമം നടപ്പിലാക്കാനുള്ള ശ്രമം പുസ്തക പ്രസിദ്ധീകരണ മേഖലയിൽ വളരെ കാലത്തെ തഴക്കവും പഴക്കവും ഉള്ള കോഴിക്കോട് ഗംഗ ബുക്സ്
വളരെ സന്തോഷത്തോടെ ഏറ്റെടുത്തപ്പോൾ ഹിന്ദു സമാജത്തിൽ നടക്കാൻ പോകുന്ന വളരെ വലിയ ഒരു പരിവർത്തനത്തിന് തുടക്കമാവുകയാണ്
ഒരുകാലത്ത് പുരോഹിതന്മാർ പൂജ ചെയ്യുകയും മറ്റുള്ളവർ മാറിനിന്ന് കാണികൾ ആവുകയും അവസാനം കർപ്പൂര ആരതി എടുത്ത് ദക്ഷിണ കൊടുക്കുകയും ചെയ്യുന്ന അവസ്ഥയിൽ നിന്നും
നേരിട്ട് പൂജ ചെയ്തു ദേവിയുടെ അനുഗ്രഹം അനുഭവിക്കുന്ന
അവസ്ഥ എല്ലാ വീടുകളിലും സംജാതമായിരിക്കുകയാണ്
കഴിഞ്ഞ കർക്കിടമാസ കാലത്ത് ആയിരത്തിലധികം സ്ത്രീകൾ മുടങ്ങാതെ 30ദിവസം ഗണപതിഹോമം ചെയ്യാൻ സാധിച്ചു എന്നത് കേരളത്തെ സംബന്ധിച്ച് ഒരു വലിയ നിശബ്ദ വിപ്ലവം തന്നെയാണ്
മുഴുവൻ വീടുകളിലും പുസ്തകം എത്തിക്കുകയും പൂജ അഭ്യസിച്ച് ചെയ്തു എല്ലാവരിലും അനുഗ്രഹം ഉണ്ടാവുകയും ചെയ്യട്ടെ .
ഡോ. ശ്രീനാഥ് കാരയാട്ട് (ശ്രീനാഥ് ജി)
ആചാര്യൻ ഭാരതീയ ധർമ്മ പ്രചാര സഭ
അവതാരിക
ലോകത്തിൻറെ ഏതെങ്കിലും ഭാഗത്തുനിന്ന് അറിവ് അന്വേഷിച്ച് ഒരു കപ്പൽ യാത്ര ആരംഭിച്ചിട്ട് ഉണ്ടെങ്കിൽ അത് ലക്ഷ്യംവച്ചത് ഭാരതം ആയിരുന്നു
എന്ത് അറിവാണ് ഭാരതം ലോകത്തിന് നൽകിയത് ?
അത് ആത്മജ്ഞാനം ആണ്
ശാസ്ത്ര ചിന്തകളാണ്
ഈശ്വരാരാധനയിലൂടെ
ധർമ്മം അർത്ഥം കാമം മോക്ഷം എന്നീ അവസ്ഥകളിലൂടെ
സ്വയം ഈശ്വരൻ ആവാനുള്ള വിദ്യയാണ്
നിങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള ദേവതകളെ സൃഷ്ടിച്ച് ഉപാസിച്ച്
അത് നേടിയെടുക്കാനുള്ള ഉള്ള പദ്ധതികളാണ് , ദർശനങ്ങളാണ്
സമ്പത്തിനായി മഹാലക്ഷ്മിയെയും
വിദ്യക്ക്യായി സരസ്വതിയെയും ശക്തിക്ക്യായി
ഭദ്രകാളിയെയും നമ്മൾ ഉപാസിക്കുന്നു.
ഭാരതം എപ്പോഴും ദർശനങ്ങളെ സൂക്ഷിച്ചത് ആചാരാനുഷ്ഠാനങ്ങൾ ആണ് , പദ്ധതികളായാണ്
തലമുറ തലമുറകളിലേക്ക് ആ ദർശനങ്ങളെ കൈമാറിയതും ആചാരാനുഷ്ഠാനങ്ങൾ ആയാണ്
ധർമ്മത്തിലൂടെ ധാരാളം അർത്ഥവും (സമ്പത്ത് ) ആ അർത്ഥം കൊണ്ട് സകല കാമനകളും പൂർത്തീകരിച്ചു മോക്ഷാവസ്ഥയിലേക്ക് എത്തിയവരാണ് നമ്മുടെ പൂർവികർ
പ്രപഞ്ചത്തിലെ മുഴുവൻ സമൃദ്ധിയും നമ്മിലേക്ക് അ കൊണ്ടുവരാൻ വേണ്ടി ഭാരതത്തിലെ ഋഷിമാർ തപസ്സിലൂടെ കണ്ടെത്തി നമുക്ക് തന്നതാണ് ദേവതാ ഉപാസന കൾ
ഉപാസനയിലൂടെ സകല സമൃദ്ധിയുടേയും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കുന്നു.
സുബ്രഹ്മണ്യദേവനെ ഉപാസിക്കാനും അങ്ങനെ ഉയർന്ന ആധ്യാത്മിക അനുഭൂതി അനുഭവിക്കാനും നിങ്ങളെ പ്രാപ്തനാക്കുന്നത് ആണ് ഈ പൂജ പദ്ധതി
കഠിനങ്ങളായ മുദ്രകൾ സംസ്കൃത ശ്ലോകങ്ങൾ
എന്നിവയൊന്നും ഇല്ലാതെ വളരെ ലളിതമായി ,മലയാളം വായിക്കാൻ അറിയുന്ന ഏതൊരാൾക്കും ചെയ്യാവുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്
ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് പൂജകൾ ചെയ്തു നമ്മുടെ സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കി ജീവിതത്തിലെ സമഗ്രമായ
ഐശ്വര്യ അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രസാദക കുറിപ്പ്
(ഗംഗാ ബുക്സ് )
ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ ശിവ പൂജാക്രമം
ശിവ പൂജ
പൂർവ്വാംഗ പൂജ
1.പവിത്രീകരണം
അപവിത്ര പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോപി വാ
യത് സ്മരേത് പുണ്ഡരീകാക്ഷം
സബാഹ്യാഭ്യന്തര ശുചിഃ
സ്വന്തം ശരീരത്തിലും പൂജാദ്രവ്യങ്ങളിലും
ജലം തളിക്കുക
2. ദീപപ്രോജ്വലനം
(ദീപം കത്തിക്കുക )
മന്ത്രം
ദീപജോതിർ പരം ബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദന
ദീപോ ഹരതു മേ പാപം
ദീപജ്യോതീ നമോസ്തുതേ
3 .ആചമനം -
(കയ്യിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം കുടിക്കുക .)
മന്ത്രം
ഓം അച്യുതായ നമഃ
ഓം അനന്തായ നമഃ
ഓം ഗോവിന്ദായ നമഃ
4. ഗുരുധ്യാനം
സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാൽ പരം ബഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ
( അച്ഛൻ , അമ്മ , ഗുരുക്കന്മാർ , എന്നിവരെ മനസ്സാ നമസ്കരിച്ച് അനുവാദം വാങ്ങിക്കുക . )
ആസനപൂജ -
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി കയ്യിൽ ജലമെടുത്ത് മന്ത്രം ചൊല്ലി തളിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക
"പൃഥ്വീ ത്വയാ ധൃതാ ലോകാ
ദേവീത്വം വിഷ്ണുനാ ധൃതാ
ത്വാം ച ധാരയമാം ദേവീ
പവിത്രം കുരു ച ആസനം"
വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക
6. ആത്മപൂജ -
(സ്വന്തം ശിരസ്സിൽ അക്ഷതം ഇടുക ) -
ദേഹോ ദേവാലയ പ്രോക്താ
ജീവോ ദേവ സനാതന
ത്യജത് അജ്ഞാനനിർമ്മാല്യം
സോഹം ഭാവേന പുജയേത്
7. ഘണ്ഡാപൂജ
( മണിമുഴക്കി കൊണ്ട് ചൊല്ലുക)
ആഗമനാർത്ഥം തു ദേവാനാം
ഗമനാർത്ഥം തു രക്ഷസാം
കുർവ്വേ ഘണ്ഡാരവം തത്ര
ദേവതാഹ്വാന ലാഞ്ജനം -
8 ശ്രീ ഗണപതി ധ്യാനം -
ഓം ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ
വക്രതുണ്ഡമഹാകായ
സൂര്യകോടി സമപ്രഭ
നിർവ്വിഘ്നം കുരുമേദേവ
സർവ്വകാര്യേഷു സർവ്വദാ
9.തീർത്ഥാവാഹനം
(പുഷ്പാക്ഷതങ്ങൾ കയ്യിൽ എടുത്ത് ചൊല്ലുക)
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു
പുഷ്പാക്ഷതങ്ങൾ കിണ്ടിയിൽ
ഇടുക
തീർത്ഥം തന്നെയും പുജാ വസ്തുക്കളിലും തളിക്കുക
ദേശകാല സങ്കല്പം
തൊഴുതുകൊണ്ട് ചൊല്ലുക
മമ ഉപാത്ത സമസ്ത ദുരിത ക്ഷയ,, ദ്വാരാ ശ്രീ മഹാദേവ പ്രീത്യർത്ഥം ശിവപൂജാം അഹം കരിഷ്യേ
ഷോഢശോപചാര പൂജ
1️⃣ധ്യാനം
തൊഴുതുകൊണ്ട് ചൊല്ലുക
മൂലേ കല്പദ്രുമസ്യ
ദ്രുതകനകനിഭം ചാരുപത്മാസനസ്ഥം
വാമാങ്കാരൂഢ ഗൗരീ നിബിഢകുചഭരാ ഭോഗഗാഡോപഗൂഡം
നാനാലങ്കാരയുക്തം മൃഗപരശുവരാഭീതി
ഹസ്തം ത്രിനേത്രം
വന്ദേ ബാലേന്ദുമൗലീം ഗജവദനഗുഹാ
ശ്ലിഷ്ടപാര്‍ശ്വം മഹേശം
ആവഹാനം (आवाहनं)
2️⃣പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത് ചൊല്ലുക
ആഗച്ച ഭഗവൻദേവ
സ്ഥാനേചാത്ര സ്തിരോഭവ
യാവത്പുജാം കരിഷ്യാമി താവത്വം സന്നിധൗഭവ
ഓം നമ: ശിവായ
ശ്രീ മഹാദേവ ഭഗവാൻ
ആവാഹയാമി
സ്ഥാപയാമി
പൂജയാമി
3️⃣പുഷ്പാക്ഷതങ്ങൾ
സമർപ്പിക്കുക
ഓം അനേകരത്നഖചിതം
നാഗ മാണിക്യഭൂഷിതം രത്നസിംഹാസനംചാരു
മഹേശ പ്രതിഗൃഹ്യതാം .
ഓം ശ്രീ മഹാദേവായ നമഃ . രത്നസിംഹാസനം സമർപ്പയാമി .
(പുഷ്പാക്ഷതങ്ങൾ
സമർപ്പിക്കുക)
പാദ്യം (पाद्यम्)
മഹാദേവ മഹേശാന
മഹാദേവ പരാത്പര
പാദ്യം ഗൃഹാണ മഛതം
പാർവ്വതീ സഹിതേശ്വര
ഓം ശ്രീ മഹാദേവായ നമഃ .
പാദ്യം സമർപ്പയാമി
(ജലം സമർപ്പിക്കുക )
അർഘ്യം (अर्घ्यम्)
ത്രയംബകേശ സദാചാര
ജഗദാദി വിധായക
അർഘ്യം ഗൃഹാണ ദേവേശ സാംബ സർവ്വാർത്ഥദായക
ഓം ശ്രീ മഹാദേവായ നമഃ .
അർഘ്യം സമർപ്പയാമി
(ജലം സമർപ്പിക്കുക )
ആചമനീയം (आचमनीयम्)
ത്രിപുരാന്തക ഗൗരീശ
ഗാംഗേയഭൂഷിതം വിഭും
ഗൃഹാണാചമനീയം
പവിത്രോദക-കൽപ്പിതം
ഓം ശ്രീ മഹാദേവായ നമഃ .
ആചമനീയം സമർപ്പയാമി
(ജലം സമർപ്പിക്കുക )
ഓം ദധ്യാജ്യമധു സംയുക്തം
മധു പർക്കം മയാഹൃതം
ഗൃഹാണ സർവ്വ ലോകേശ മഹാദേവ നമോസ്തുതേ
ഓം ശ്രീ മഹാദേവായ നമഃ .
മധുപർക്കം സമർപ്പയാമി
( തേൻ സമർപ്പിക്കുക )
ഗോദുഗ്ധ സ്നാനം (गोदुग्धस्नानम्)
മധുര ഗോപയ : പുണ്യം
പട പൂതം പുരൂസ്കൃതം
സ്നാനർത്ഥം ദേവ ദേവേശ ഗൃഹാണ പരമേശ്വര!
ഓം ശ്രീ മഹാദേവായ നമഃ .
ക്ഷീര സ്നാനം സമർപ്പയാമി
(പാൽ അഭിഷേകം ചെയ്യുക )
ദധി സ്‌നാനം (दधिस्नानम्)
ദുർലഭം ദിവി സുസ്വാദു
ദധി സർവ്വ പ്രിയം പരം
പുഷ്ടിദം പാർവതീനാഥ! സ്നാനായ പ്രതിഗ്രിഹ്യാതാമ്
ഓം ശ്രീ മഹാദേവായ നമഃ .
ദധി സ്നാനം സമർപ്പയാമി
(തൈര് അഭിഷേകം ചെയ്യുക )
ഘൃത സ്നാനം (घृत)
ഘൃതം ഗവ്യം ശുചി സ്നിഗ്ധം സുസേവ്യം പുഷ്ടിമിഛതാം।
ഗൃഹാണ ഗിരിജാനാഥ
സ്നാനായ ചന്ദ്രശേഖര,
ഓം ശ്രീ മഹാദേവായ നമഃ .
ഘൃത സ്നാനം സമർപ്പയാമി
(നെയ്യ് അഭിഷേകം ചെയ്യുക )
മധു സ്നാനം (मधु)
മധുരം മൃദുമോഹഘ്നം
സ്വരഭംഗ വിനാശനം
മഹാദേവേതം അമൃത് സൃഷ്ടം
തവ സ്നാനായ തു ശങ്കര :
ഓം ശ്രീ മഹാദേവായ നമഃ .
മധു സ്നാനം സമർപ്പയാമി
( തേൻ അഭിഷേകം ചെയ്യുക )
ശുദ്ധോദക സ്നാനം (शुद्धोदक)
ഗംഗാ ഗോദാവരി രേവ പായോഷ്നി യമുനാ തഥാ
സരസ്വത്യാദി തീർത്ഥാനി സ്നാനാർഥം പ്രതിഗ്രിഹ്യതാം
ഓം ശ്രീ മഹാദേവായ നമഃ .
ശുദ്ധോദക സ്നാനം സമർപയാമി
(ശുദ്ധജലം അഭിഷേകം ചെയ്യുക )
വസ്ത്രം (वस्त्रं)
സർവ്വഭൂഷാധികേ സൗമ്യേ
ലോക ലജ്ജാ നിവാരണേ
മഹേശ വാമ ഗതേ ദേവീ
ഗൃഹ്യതാം വാസസി ശുഭേ
ഓം ശ്രീ മഹാദേവായ നമഃ .
വസ്ത്രം സമർപ്പയാമി
(വസ്ത്രം സമർപ്പിക്കുക )
യജ്ഞോപവീതം (यज्ञोपवीतं)
നവഭിസ്തന്തുഭിർയുക്തം ത്രിഗുണം ദേവതാമയം।
ഉപവീതം ച ഉത്തരീയം
ഗൃഹാണ പാർവതീ പതി:
ഓം ശ്രീ മഹാദേവായ നമഃ .
ഉത്തരീയം സമർപ്പയാമി
(പൂണൂൽ സമർപ്പിക്കുക)
ഗന്ധം (गन्धम्)
ശ്രീ കണ്ഠം ചന്ദനം ദിവ്യം
ഗന്ധാഢ്യം സുമനോഹരം
വിലേപനം സുര ശ്രേഷ്ഠ
ചന്ദനം പ്രതി ഗൃഹ്യതാം
ഓം ശ്രീ മഹാദേവായ നമഃ .
ചന്ദനം സമർപ്പയാമി
(ചന്ദനം സമർപ്പിക്കുക)
അക്ഷതാൻ (अक्षतान्)
അക്ഷതാശ്ച സുരശ്രേഷ്ഠ
ശുഭ്ര ദൂതാശ്ച നിർമ്മലാ !
മയാ നിവേദിതാ ഭക്ത്യാ
ഗൃഹാണ പരമേശ്വര॥
ഓം ശ്രീ മഹാദേവായ നമഃ .
അക്ഷതാൻ സമർപ്പയാമി
(അക്ഷതം സമർപ്പിക്കുക )
പുഷ്പാണി
മാല്യാദീനി സുഗന്ധീനി
മാലാത്യാദീനി വൈ പ്രഭു: !
മയാ നീതാണി പുഷ്പാണി
ഗൃഹാണ പരമേശ്വര॥
ഓം ശ്രീ മഹാദേവായ നമഃ .
പുഷ്പം സമർപ്പയാമി
(പുഷ്പം സമർപ്പിക്കുക )
ബില്വ പത്രം (बिल्व)
ബില്ല്വപത്രം സുവർണേന ത്രിശൂലാകാരമേവ ച।
മയാർപിതം മഹാദേവ ബില്ല്വപത്രം ഗൃഹാണമേ
ഓം ശ്രീ മഹാദേവായ നമഃ .
ബില്വപത്രം സമർപ്പയാമി
(കൂവളം സമർപ്പിക്കുക )
ധൂപം (धूपम्)
(മണി മുഴക്കി കൊണ്ട്
ധൂപം കാണിക്കുക )
വനസ്പതി രസോദ്ഭൂത
ഗന്ധാഡ്യോ ഗന്ധ ഉത്തമ।
ആഘ്രേ സർവ്വദേവാനാം ധൂപോയം പ്രതി ഗൃഹ്യതാം
ഓം ശ്രീ മഹാദേവായ നമഃ .
ധൂപം സമർപ്പയാമി
ദീപം (दीपं)
മണി മുഴക്കിക്കൊണ്ട്
(ദീപം കാണിക്കുക)
ആജ്യം ച വർത്തീ സംയുക്തം
വഹ്നിനാ യോജിതം മയാ
ദീപം ഗൃഹാണ ദേവേശ
ത്രൈലോക്യ തിമിരാപഹം
ഓം ശ്രീ മഹാദേവായ നമഃ .
ദീപം സമർപ്പയാമി
20. നൈവേദ്യം (नैवेद्यं)
(നിവേദ്യ വസ്തുക്കൾ ദേവന് മുന്നിൽ വെച്ച് ശുദ്ധമാക്കി
പൂവിട്ട് അലങ്കരിച്ച്
മന്ത്രം ചൊല്ലി പുഷ്പം സമർപ്പിക്കുക )
ശർക്കരാഘൃത സംയുക്തം
മധുരം സ്വാദു /ചോത്തമം
ഉപഹാര സമായുക്തം
നൈവേദ്യം പ്രതിഗൃഹ്യതാം
ഓം ശ്രീ മഹാദേവായ നമഃ .
നിവേദ്യം സമർപ്പയാമി
കുറച്ച് പുഷ്പം കയ്യിലെടുത്ത്
6 പ്രാവശ്യമായി നിവേദ്യത്തെ ഉഴിഞ്ഞ്
ദേവനിൽ സമർപ്പിക്കുക
ഓം പ്രാണായ സ്വാഹാ
ഓം അപാനായ സ്വാഹാ
ഓം വ്യാനായ സ്വാഹാ
ഓം ഉദാനായ സ്വാഹാ
ഓം സമാനായ സ്വാഹാ
ഓം ബ്രഹ്മണേ സ്വാഹാ
ആചമനീയം (आचमनीयं)
ഏലോ ശീരലവംഗാദി
കർപ്പൂര പരിവാസിതം
പ്രാശനാർത്ഥം കൃതതോയം
ഗൃഹാണ ഗിരിജാപതി
ഓം ശ്രീ മഹാദേവായ നമഃ .
ആചമനീയം
സമർപ്പയാമി
താംമ്പൂലം (ताम्बुलम्)
പുഗീ ഫലം മഹത് ദിവ്യം നാഗവല്ലീദളൈർയുതം
ഏലാ ചൂർണ്ണാദി സംയുക്തം
താംബൂലം പ്രതിഗൃഹ്യതാം
ഓം ശ്രീ മഹാദേവായ നമഃ .
താംബൂലം സമർപ്പയാമി
(വെറ്റില പാക്ക് സമർപ്പിക്കുക)
ഉത്തര പൂജ
രാജോപചാരപൂജ ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
ഓം ശ്രീ മഹാദേവായ നമഃ
ഛത്രം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
ചാമരം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
ഗീതം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
ഗാനം സമർപ്പയാമീ
ഓം ശ്രീ മഹാദേവായ നമഃ
നൃത്തം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
വാദ്യംസമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
ആന്തോളികം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
അശ്വം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
ഗജം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
രഥം സമർപ്പയാമി
ഓം ശ്രീ മഹാദേവായ നമഃ
സമസ്ത രാജോപചാര , ദേവോപചാര ,
മന്ത്രോപചാരാൻ സമർപ്പയാമി .
ദക്ഷിണ (दक्षिणां)
ഹിരണ്യഗർഭ ഗർഭസ്ഥം
ഹേമ ബീജം വിഭാവസോ:
അനന്ത പുണ്യ ഫലദം
അത : ശാന്തിം പ്രയച്ച മേ॥
ഓം ശ്രീ മഹാദേവായ നമഃ .
ദക്ഷിണ സമർപ്പയാമി
(ദക്ഷിണ സമർപ്പിക്കുക )
മന്ത്ര പുഷ്പഞ്ജലി (मन्त्र)
നാനാ സുഗന്ധപുഷ്‌പൈശ്ച
യത് കാലോദ് ഭവൈരപി
പുഷ്പഞ്ജലി മയാദത്തം
ഗൃഹാണ മഹേശ്വര
(പുഷ്പം സമർപ്പിക്കുക )
(16 പ്രാവശ്യം
പഞ്ചാക്ഷരം ജപിച്ച്
പുഷ്പങ്ങൾ അർച്ചിക്കുക )
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
(പുഷ്പാഞ്ജലി ചെയ്യുക )
( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
പുഷ്പാഞ്ജലി ചെയ്യേണ്ടുന്ന ആളുടെ നക്ഷത്രം പറയുക
......നക്ഷത്ര ജാതസ്യ
പുഷ്പാഞ്ജലി ചെയേണ്ടുന്ന ആളുടെ പേര് പറയുക
...........നാമധേയസ്യ
അസ്യ ലഗ്നസ്യ , കുടുംബസ്യ അനുകൂലം പ്രയശ്ച പ്രയശ്ച , പ്രതികൂലം നാശയ നാശയ , സർവ്വകാര്യാണി സാധയ സാധയ , സർവ്വ ശ്രത്രൂൻ നാശയ നാശയ , സർവ്വരോഗാൻ നികൃന്തയ നികൃന്തയ , സർവ്വത്ര വിജയം പ്രയശ്ച പ്രയശ്ച ,
ഓം ശ്രീ മഹാദേവായ നമ:
ക്ഷമാ പ്രാർത്ഥന ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
കായേന വാചാ
മനസേ ന്ദ്രി/യൈർ വ്വാ - ബുദ്ധ്യാത്മനാവാ
പ്രകൃതേഃ സ്വഭാവാത് കരോമിയദ്ധ്യത്
സകലം പരസ്മൈ
സദാശിവായൈതി
സമർപ്പയാമി
കുലദേവതായേതി
സമർപ്പയാമി
ഗ്രാമദേവതായേതി
സമർപ്പയാമി
(പുഷ്പാക്ഷതം സമർപ്പിക്കുക )
അന്യഥാ ശരണം നാസ്തി,
ത്വമേവ ശരണം ദേവ
തസ്മാത് കാരുണ്യ-ഭാവേന,
ക്ഷമസ്വ പരമേശ്വര
കര- ചരണ -കൃതം വാ
കായജം കർമ്മജം വാ,
ശ്രവണ-നയനജം വാ
മാനസം വാപരാധം
വിഹിത /മവിഹിതം വാ,
സർവ്വമേതത് ക്ഷമസ്വ,
ജയ ജയ കരുണാബ്ധേ,
ശ്രീ മഹാദേവശംഭോ
ആവാഹനം ന ജാനാമി,
ന ജാനാമി വിസർജനം
പൂജ-കർമ്മം ന ജനാമി,
ക്ഷമസ്വ പരമേശ്വര
മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം മഹേശ്വരാ
യൽപുജിതം മയാദേവാ
പരിപൂർണ്ണം തതസ്തു തേ
(കർപ്പൂരം കത്തിക്കുക)
( മണി മുഴക്കി കർപ്പൂര ആരതി ഉഴിയുക )
ആരതി (आरती)
കദളീ ഗർഭ സംഭൂതം
കർപ്പൂരം ച പ്രദീപിതം
ആരാർതിക്യമഹം കുർവ്വേ
പശ്യ മേ വരദോ ഭവ
ഓം ശ്രീ മഹാദേവായ നമഃ കർപ്പൂര നീരാജനം സമർപ്പയാമി
പ്രദക്ഷിണ നമസ്കാരം ചെയ്യുക
യാനി കാനിച പാപാനി
ജന്മാന്തര കൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ
ദിശാ നമസ്കാരം ചെയ്യുക
പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് .
കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ആത്മാർത്ഥമായി നന്ദി പറയുക .
മന്ത്രം- ഓം സൂര്യായ നമഃ
അഗ്നികോൺ
( തെക്ക്- കിഴക്ക് ഭാഗം )
നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക .
സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയുള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക .
ഓം അഗ്നയേ നമ:
തെക്കു ഭാഗം
നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക .
മന്ത്രം
ഓം പിതൃഭ്യോ നമഃ
നീഋതി കോൺ -
( തെക്ക് പടിഞ്ഞാറ് ഭാഗം )
നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ
പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക .
ഓം വരുണായനമഃ
വായുകോൺ
( പടിഞ്ഞാറ് വടക്ക് ഭാഗം )
തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത്
. നന്ദി പറയുക .
ഓാം വായവേ നമഃ
വടക്ക് ഭാഗം :
ഭാരതം ഋഷിക
ളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക .
ഓം സോമായ നമഃ
ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:
ഈശാന കോൺ
( വടക്കുകിഴക്ക് )
ഭൂമിയിൽ മനുഷ്യനേത്രങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം
ദിവ്യൻമാർ
സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .
ഓം ഈശാനായ നമ :
വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '
എല്ലാവർക്കും തീർത്ഥവും
പുഷ്പവും
പ്രസാദം കൊടുക്കുക
പീഠത്തിൽ നിന്ന് ഒരു പൂവെടുത്ത്
ഘ്രാണിക്കുക (മണപ്പിക്കുക ) ദേവന്റെ വർദ്ധിച്ച ചൈതന്യം
തന്റെ ശരീരത്തിൽ ലയിക്കുന്നത് അനുഭവിക്കുക
കണ്ണുകൾ അടച്ചു വെച്ച് താൻ ദേവനായി
എന്ന് അനുഭവിക്കുക
ശരീരത്തിലെ ഉയർന്ന ഊർജ്ജാവസ്ഥ ശ്രദ്ധിക്കുക
ആനന്ദം അനുഭവിക്കുക
കഴിയുന്നത്ര സമയം ആധ്യാനാവസ്ഥയിൽ
ഇരിക്കുക
നിർവ്വാണഷട്കം
മനോ ബുധ്യഹങ്കാര
ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വേ
ന ച ഘ്രാണനേത്രേ
ന ച വ്യോമ ഭൂമിർ
ന തേജോ ന വായുഃ
ചിദാനന്ദ രൂപഃ
ശിവോഹം ശിവോഹം
ന ച പ്രാണ സംജ്ഞോ
ന വൈപംച വായുഃ
ന വാ സപ്തധാതുർ
ന വാ പഞ്ച കോശാഃ
നവാക്പാണി പാദൗ
ന ചോപസ്ഥ പായൂ
ചിദാന്ദ രൂപഃ
ശിവോഹം ശിവോഹം
ന മേ ദ്വേഷരാഗൗ
ന മേ ലോഭമോഹോ
മദോ നൈവ മേ
നൈവ മാത്സര്യഭാവഃ
ന ധർമോ ന ചാർധോ
ന കാമോ ന മോക്ഷഃ
ചിദാന്ദ രൂപഃ
ശിവോഹം ശിവോഹം
ന പുണ്യം ന പാപം
ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീർത്ഥം
ന വേദാ ന യജ്ഞഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
ന മൃത്യുർ ന ശങ്കാ
ന മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ
ന ബന്ധുർ ന മിത്രം ഗുരുർനൈവ ശിഷ്യഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
അഹം നിർവികല്പോ നിരാകാര രൂപോ
വിഭുത്വാച്ച സർവത്ര സർവേന്ദ്രിയാണാം
ന വാ ബന്ധനം
നൈവ മുക്തി ന ബന്ധഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
എല്ലാവരും ചേർന്ന്
ഭജനകൾ പാടുക
ലിംഗാഷ്ടകം
ബ്രഹ്മമുരാരി സുരാര്‍ച്ചിതലിംഗം
നിര്‍മ്മലഭാസിത ശോഭിതലിംഗം
ജന്‍മജദു:ഖവിനാശകലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
ദേവമുനി പ്രവരാര്‍ച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദര്‍പവിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
സര്‍വ്വസുഗന്ധി സുലേപിതലിംഗം
ബുദ്ധിവിവര്‍ദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിതലിംഗം
തത്പ്രണമാമി സദാ ശിവലിംഗം
കനകമഹാമണി ഭൂഷിതലിംഗം
ഫണിപതിവേഷ്ടിത ശോഭിതലിംഗം
രക്ഷസുയജ്ഞ വിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
കുങ്കുമ ചന്ദന ലേപിതലിംഗം
പങ്കജഹാര സുശോഭിതലിംഗം
സഞ്ചിതപാപ വിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം
ദേവഗണാര്‍ച്ചിത സേവിതലിംഗം
ഭക്ത്യാ ഭാവസുഭാവിത ലിംഗം
ദിനകരകോടി പ്രഭാകര ലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
അഷ്ടദളോപരി വേഷ്ടിത ലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്ര വിനാശന ലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
സദ്ഗുരു സുരവര പൂജിത ലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരാത്പരം പരമാത്മകലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.
ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവന്നിധൌ
ശിവലോകമവാപ്നോദി
ശിവനേ സഹ മോദതേ.
ഈ ജീവിതത്തിൽ നിങ്ങൾ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും ഉത്തമമായ ഒന്നാണ് ശിവ ഉപാസന പഠിക്കുക എന്നതിൽ യാതൊരു സംശയവുമില്ല.
പ്രപഞ്ചത്തിലെ സമസ്ത സമൃദ്ധിയും അനുഭവിച്ച് മോക്ഷത്തെ സ്വീകരിക്കാൻ നമ്മുടെ ആചാര്യന്മാർ നമുക്ക് തന്നിട്ടുള്ള പദ്ധതികളാണ് ഉപാസന പദ്ധതികൾ.
സഗുണോപാസന / നിർഗുണോപാസന എന്നീ രണ്ട് തരത്തിലാണ് ഉപാസന നിലനിൽക്കുന്നത് ഇതിൽ സഗുണോപാസനയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്പ്രദായമാണ് ശൈവ ഉപാസന.
ഉപാസന പഠിക്കാൻ സാധിക്കുക എന്നത് ഭൂമിയിൽ തിരഞ്ഞെടുക്കപ്പെട്ട വർക്ക് മാത്രം ലഭിക്കുന്ന ഒരു മഹാഭാഗ്യമാണ്. എല്ലാവരെയും വളരെ സ്നേഹത്തോടെ ശൈവ ഉപാസന പദ്ധതിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഏവരുടെയും മനസ്സിൽ ഉണ്ടായേക്കാവുന്ന ചില ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും ആണ് താഴെ
1. പ്രശ്നം :
ആർക്കൊക്കെ ശിവപൂജ ചെയ്യാം
സമാധാനം
പ്രായ ലിംഗ വർണ്ണ ഭേദമില്ലാതെ ഏതൊരാൾക്കും ശിവപൂജ യിലൂടെ പ്രപഞ്ചത്തിലെ സമസ്ത ഐശ്വര്യങ്ങളും തൻറെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും.
2. പ്രശ്നം :
ഉപാസന പഠിക്കാൻ സംസ്കൃതം പഠിക്കേണ്ടതുണ്ടോ ?
സമാധാനം
ഒരിക്കലുമില്ല ചില മന്ത്രങ്ങൾ സംസ്കൃതത്തിൽ ആണെങ്കിൽ പോലും അതിൻറെ അർത്ഥം വളരെ സരളമായ രീതിയിൽ ഇവിടെ വിവരിക്കുന്നുണ്ട്.
3. പ്രശ്നം :
പൂജകൾ ഒക്കെ ഒരു ഗുരുനാഥനെ കീഴിൽ നിന്നും ഉപദേശമായി സ്വീകരിക്കേണ്ടത് അല്ലേ യൂട്യൂബിൽ നിന്ന് പഠിക്കുന്നത് ശരിയാണോ
സമാധാനം
ഉപദേശം സ്വീകരിക്കേണ്ട മന്ത്രങ്ങളും അല്ലാതെയുള്ള മന്ത്രങ്ങളുണ്ട്. ബീജാക്ഷര മന്ത്രങ്ങൾ മാത്രമാണ് ഗുരുനാഥനിൽനിന്നും നേരിട്ട് സ്വീകരിക്കേണ്ടത്. ബീജാക്ഷരം, മന്ത്രങ്ങൾ, വേദമന്ത്രങ്ങൾ,
ഉപനിഷത്ത് മന്ത്രങ്ങൾ, സ്തുതികൾ, നാമങ്ങൾ, സ്തോത്രങ്ങൾ, തുടങ്ങി അനവധി തരത്തിലുള്ള മന്ത്രങ്ങളുണ്ട്.
ബീജാക്ഷരം മന്ത്രങ്ങളും വേദമന്ത്രങ്ങളും ഗുരുനാഥനിൽ നിന്നും നേരിട്ട് സ്വീകരിച്ചു ഉപാസിക്കേണ്ടതാണ്.
ഇവിടെ ഷോഡശ ഉപചാര പൂജയും ചില പ്രത്യേക സൂക്തങ്ങളും സ്തുതികളും സ്തോത്രങ്ങളും ഉപയോഗിച്ചുള്ള പൂജയാണ് ചെയ്യുന്നത്.
4. പ്രശ്നം :
പൂജക്ക് ഒരുപാട് മുദ്രകളും ആവാഹനാദികളോടെ ഒക്കെ ഇല്ലേ, അതൊക്കെ നമുക്ക് യൂട്യൂബിൽ പഠിക്കുവാൻ സാധിക്കുമോ.
സമാധാനം
തീർച്ചയായും സാധിക്കും വളരെ ലളിതമായ രീതിയിൽ ഷോഡശ ഉപചാര പ്രകാരത്തിലുള്ള പൂജയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിൽ കൂടുതൽ മുദ്രകൾ, കഠിനമായ ക്രമങ്ങൾ ഒന്നുംതന്നെയില്ല ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ ലളിതമായി ചെയ്യാവുന്ന രീതിയിലാണ് ശിവ പൂജ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
5. പ്രശ്നം :
പൂജ ചെയ്തു തുടങ്ങിയാൽ പിന്നീട് മുടങ്ങിപ്പോയാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ
സമാധാനം
ഒരിക്കലുമില്ല
ചെയ്താൽ ധാരാളം ഗുണമുണ്ട് തുടങ്ങിയിട്ട് ചെയ്തിട്ടില്ലെങ്കിൽ യാതൊരു തരത്തിലുള്ള ദോഷവും സംഭവിക്കുന്നതല്ല.
6. പ്രശ്നം :
സ്ത്രീകൾക്ക് ഉപാസന ചെയ്യാമോ ?
സമാധാനം
തീർച്ചയായും സ്ത്രീകൾക്ക് ചെയ്യാം
7. പ്രശ്നം :
പൂജ ചെയ്യാൻ പ്രത്യേക പൂജാമുറി ആവശ്യമുണ്ടോ ?
സമാധാനം
ഒരിക്കലുമില്ല വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന് ചെയ്യുന്നതാണ് ഏറ്റവും വിശേഷം. ഡൈനിങ് ഹോളിലോ മുറിയിലോ എവിടെ വച്ച് വേണമെങ്കിലും ചെയ്യാം നല്ല വൃത്തി ഉണ്ടായിരിക്കണം എന്ന് മാത്രം.
8. പ്രശ്നം :
പൂജ പഠിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?
സമാധാനം
മഹാദേവൻ സമൃദ്ധിയുടെ ദേവനാണ്,വിശ്വാസത്തോടെ ഉപാസിച്ചാൽ നമ്മുടെ എല്ലാ തരത്തിലുള്ള കഷ്ടതകളിൽ നിന്നും കടങ്ങളിൽ നിന്നും നമ്മെ രക്ഷിച്ചു, ധനത്തെയും ധാന്യങ്ങളുടെയും രത്നങ്ങളുടെയും സമ്പത്തിന്റെയും സമൃദ്ധി ഉണ്ടാവും
9. പ്രശ്നം :
ഏതൊക്കെ ദിവസങ്ങളിലാണ് ഉപാസന ചെയ്യേണ്ടത് ?
സമാധാനം
മാനസപൂജ യായും വസ്തുക്കൾ ഉപയോഗിച്ചും പൂജ ചെയ്യാം. മാനസികമായും ചെയ്യുന്നതിന് വസ്തുക്കൾ ഒന്നും തന്നെ ആവശ്യമില്ല എല്ലാം മനസ്സിൽ സങ്കല്പമായാണ് ചെയ്യുന്നത്.
എന്നാൽ വസ്തുക്കൾ ഉപയോഗിച്ചുള്ള പൂജ, ആഴ്ചയിൽ ഒരു ദിവസമോ എല്ലാ തിങ്കളാഴ്ചകളിലാ വിശേഷ അവസരങ്ങളിലോ താല്പര്യം തോന്നുകയാണെങ്കിൽ ദിവസേനയോ നിങ്ങളുടെ സൗകര്യമനുസരിച്ച് ചെയ്യാം യാതൊരു നിയമങ്ങളും നോക്കേണ്ടതില്ല.
10. പ്രശ്നം :
ഒരു പൂജ ചെയ്യാൻ എത്ര സമയമെടുക്കും
സമാധാനം
സാധാരണയായി പഠിച്ചു കഴിഞ്ഞാൽ എല്ലാ ദ്രവ്യങ്ങളും ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ 40 മിനിറ്റ് മുതൽ ഒരു മണിക്കൂറിനുള്ളിൽ ഒരു പൂജ പുർണ്ണമാക്കാം എന്നാൽ മാനസികമായ ഉപാസനയാണ് ചെയ്യുന്നതെങ്കിൽ 10 മുതൽ 20 മിനിറ്റിനുള്ളിൽ പൂർണമാവുന്നത് ആണ്.
ഉപാസനയ്ക്ക് പുറമേ കൂടുതൽ സൂക്തങ്ങളും നാമജപങ്ങൾ ഭജനകൾ എന്നിവ ഉൾപെടുത്തിയാൽ അതിനനുസരിച്ച് കൂടുതൽ സമയമെടുക്കും.
11. പ്രശ്നം :
എത്ര ദിവസം കൊണ്ട് നമുക്ക് ശിവ പുജ പരിശീലിക്കാം
സമാധാനം
1ദിവസം കൊണ്ട് പൂർണമായും പഠിച്ചു കഴിയുന്ന രീതിയിലാണ് പാഠഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്
യൂട്യൂബ് വീഡിയോയുടെ സഹായത്താൽ
നിങ്ങൾക്ക് സ്വന്തമായി പൂജ ചെയ്യാൻ സാധിക്കുന്നതാണ്
12. പ്രശ്നം :
പൂജ പഠിച്ചാൽ നമുക്ക് ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ സാധിക്കുമോ ?
സമാധാനം
ഇത് ഒരു ഉപാസന പദ്ധതി മാത്രമാണ്. നിങ്ങൾക്ക് മഹാദേവനെ ഉപാസിച്ച് ജീവിതത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നും മാറി ഐശ്വര്യങ്ങൾ വരാൻ വേണ്ടിയുള്ള ഒരു പദ്ധതിയാണ്
ഷോഡശ ഉപചാര പദ്ധതി അനുസരിച്ചാണ് ഇവിടെ പൂജ പഠിക്കുന്നത് ലളിതമായതും ലഘുവായതും ആയ പദ്ധതിയാണ് ഒരിക്കലും ഈ പദ്ധതികൊണ്ട് നിങ്ങൾക്ക് ക്ഷേത്രത്തിലോ മറ്റ് സങ്കേതങ്ങളിലെ പൂജ ചെയ്യാൻ സാധിക്കുകയില്ല.
13. പ്രശ്നം :
മത്സ്യമാംസാദികൾ കഴിക്കുന്നവർക്ക് പുജ ചെയ്യാൻ സാധിക്കുമോ ?
സമാധാനം
ഇത് ഒരു പുജ പദ്ധതിയാണ് ഏതൊരാൾക്കും പുജ ചെയ്യാം പൂജ ചെയ്യാൻ സസ്യാഹാരി ആവണം എന്ന് യാതൊരു നിർബന്ധവുമില്ല.
14. പ്രശ്നം :
ആരാണ് ആണ് പുജകൾ തയ്യാറാക്കിയത്
സമാധാനം
ഭാരതീയ ധർമ്മ പ്രചാര സഭയുടെ പ്രധാന ആചാര്യനായ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ആണ് പൂജാ ക്രമത്തിന് നേതൃത്വം നൽകുന്നത് താന്ത്രിക വിഷയത്തിൽ വളരെ ആഴത്തിലുള്ള അറിവും ഉപാസന പാരമ്പര്യമുള്ള മഹത് വ്യക്തിയാണ് അദ്ദേഹം.
15. പ്രശ്നം :
പൂജക്ക് ശിവലിംഗം വീട്ടിൽ പ്രതിഷ്ഠിക്കേണ്ട ഉണ്ടോ ?
സമാധാനം
പൂജ ചെയ്യുന്നത് ശിവലിംഗത്തിൽ ആണ്
പൂജ കഴിഞ്ഞാൽ ശിവലിംഗം പ്രതിഷ്ഠിക്കേണ്ട ആവശ്യമില്ല
പ്രാണ പ്രതിഷ്ഠ നടത്തുന്ന രീതിയിലല്ല ഇവിടെ പുജ ചെയ്യുന്നത്
16. പ്രശ്നം :
പൂജ ചെയ്യുന്നതിന് വീട്ടിൽ ശുദ്ധം പാലിക്കേണ്ടതല്ലേ?
സമാധാനം
നമ്മൾ നമ്മുടെ ഈശ്വരനെയാണ് ഉപാസിക്കുന്നത് അതിന് കൂടുതൽ നിയമങ്ങൾ നോക്കേണ്ടതില്ല ഈശ്വരൻ ശിക്ഷിക്കുന്ന കലയല്ല അനുഗ്രഹിക്കുന്ന കലയാണ്.
17. പ്രശ്നം :
പൂജക്ക് ദക്ഷിണ വേണ്ടതല്ലേ?
സമാധാനം
എല്ലാവരെയും സാധകർ ആക്കുക എന്ന ഉദ്ദേശത്തിലാണ് പൂജ അപ്‌ലോഡ് ചെയ്യുന്നത് ദക്ഷിണ സമർപ്പിക്കണമെന്ന് നിർബന്ധമുള്ളവർക്ക് ഇഷ്ടമുള്ള സംഖ്യ സമർപ്പിക്കാവുന്നതാണ്
ഭാരതത്തിൽ ഏതൊരു വിദ്യയും സ്വീകരിക്കുമ്പോൾ ദക്ഷിണ കൊടുക്കുന്ന സമ്പ്രദായമുണ്ട്. മാത്രവുമല്ല ഒരു ദക്ഷിണ നൽകി ഒരു വിദ്യ സ്വീകരിക്കുമ്പോൾ മാത്രമാണ് നമുക്ക് വിഷയത്തോട് കൂടുതൽ ഫലം ഉണ്ടാവുന്നത്.
18 .നമ്മൾ എത്ര മണിക്കാണ് പൂജ ചെയ്യുന്നത് ?
എല്ലാവരും ഒരുമിച്ച് പൂജ ചെയ്യുമ്പോൾ ഒരു പ്രത്യേക ഊർജ്ജം ഉണ്ടാവും എന്നുള്ളതിനാൽ ആണ് നമ്മൾ പൊതുവായ ഒരു സമയം നിശ്ചയിച്ചിട്ടുള്ളത്. അത് ശിരാത്രി ദിവസം ( 11/03/21) വൈകീട്ട് രാവിലെ 7.00 മണി മുതൽ 8.00 മണി വരെയുള്ള സമയമാണ്. (ഇന്ത്യൻ സമയം ആണ് ഇവിടെ പറഞ്ഞിട്ടുള്ളത്). എല്ലാവരുംതന്നെ IST സമയവുമായി ബന്ധപ്പെടുത്തി അതാത് രാജ്യങ്ങളിലെ സമയം വ്യവസ്ഥ ചെയ്ത് പൂജ ചെയ്യേണ്ടതാണ്.
ഇനി അതിനു സാധിച്ചില്ലെങ്കിൽ നിങ്ങളുടെ സൗകര്യം ഉള്ള സമയത്ത് നിങ്ങൾക്ക് പൂജ ചെയ്യാം. പൂജ ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
19. ഏതു ദിക്കിലേക്ക് തിരിഞ്ഞാണ് പൂജ ചെയ്യേണ്ടത് ?
പൂജ ചെയ്യുന്നതിന് ദിക്ക് പ്രധാനപ്പെട്ട ഒരു വിഷയമല്ല. നിങ്ങളുടെ സൗകര്യം ആണ് പ്രധാനം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക എന്നത് ഉത്തമം ആയി കണക്കാക്കുന്നു.
20. പൂജക്ക് എത്ര വിളക്കുകളാണ് ഉപയോഗിക്കേണ്ടത് ?
പൂജക്ക് ഒരു വിളക്ക് മതി. പിന്നെ രണ്ടു വിളക്കോ അതിലധികമോ വെച്ച് പരമാവധി നിങ്ങൾക്ക് അലങ്കരിച്ച് ഭംഗിയാക്കാവുന്നതാണ്.
ഒരു വിളക്കാണ് വെക്കുന്നതെങ്കിൽ ശിവലിംഗത്തിന് തൊട്ടുപുറകിൽ വയ്ക്കാവുന്നതാണ്. രണ്ട് വിളക്ക് ഉണ്ടെങ്കിൽ. ഇരുഭാഗത്തും വെക്കുക.
21. പൂജയ്ക്ക് വീട്ടിലുള്ള മറ്റുള്ളവരെ പങ്കെടുപ്പിക്കാൻ പറ്റുമോ ?
തീർച്ചയായും പറ്റും എല്ലാവരെയും പങ്കെടുപ്പിക്കുകയാണ് വേണ്ടത്.
22. എല്ലാവരും പൂജ ചെയ്യേണ്ടതുണ്ടോ ?
ഒരാൾ പൂജ ചെയ്യുകയും മറ്റുള്ളവർ എല്ലാവരുംതന്നെ പൂജാ കർമങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതാണ് ഉത്തമം.
23. നോട്ട് നോക്കി ചെയ്യാൻ പാടുള്ളതാണോ ?
നിങ്ങൾക്ക് പുസ്തകം നോക്കിയോ ഓഡിയോ കേട്ടോ പൂജ ചെയ്യാവുന്നതാണ്.
24. പൂജ ക്ലാസിലെ പാഠങ്ങൾ വ്യക്തമായി പഠിക്കാൻ സാധിച്ചിട്ടില്ല അപ്പോൾ എങ്ങനെയാണ് പൂജ ചെയ്യുക. ?
പൂജയുടെ mp3 ഓൺ ചെയ്തു അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് പൂജ ചെയ്താൽ മതിയാകും. എവിടെയെങ്കിലും നമുക്ക് കൂടുതൽ സമയം വേണമെന്ന് തോന്നുകയാണെങ്കിൽ അവിടെ ഓഡിയോ പോസ് ചെയ്തു അത് നിങ്ങളുടെ സൗകര്യം അനുസരിച്ച് പൂജ മുന്നോട്ടു പോകാവുന്നതാണ്.
25. സാധനങ്ങൾ മുഴുവൻ കിട്ടിയിട്ടില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും ?
നമുക്ക് പൂജ മൂന്ന് രീതിയിൽ ചെയ്യാവുന്നതാണ്.
1. മാനസികമായി ചെയ്യുന്ന പൂജ : പൂജയുടെ ഓഡിയോ കേട്ടു കൊണ്ട് കണ്ണുകൾ അടച്ചു വെച്ച് പൂജ ചെയ്യുന്നതായി ഭാവന ചെയ്യുന്നതാണ് മാനസികമായി ചെയ്യുന്ന പൂജ.
2. വാചികം : സാധനങ്ങൾ ഒന്നും ഇല്ലെങ്കിലും ഒരു വിളക്ക് കത്തിച്ചു വെച്ച തന്ത്രങ്ങളെല്ലാം ഉച്ചരിച്ച ചർച്ച ചെയ്യുന്നതാണ് വാചിക പൂജ.
3. വസ്തുക്കൾ ഉപയോഗിച്ചുള്ള പൂജ : എല്ലാ വസ്തുക്കളും ഒരുക്കിവെച്ച ചെയ്യുന്നതാണിത്. ഏതെങ്കിലും വസ്തുക്കൾ ലഭിച്ചിട്ടില്ലെങ്കിൽ പകരം അക്ഷതമോ ജലമോ പുഷ്പമോ ഉപയോഗിച്ചാൽ മതിയാകും.
ജലവും പുഷ്പവും മാത്രം ഉപയോഗിച്ചും പൂജ ചെയ്യാം.
വസ്ത്രത്തിനും ഉത്തരീയത്തിനും പകരമായി പുഷ്പമോ അക്ഷതമോ സമർപ്പിക്കാം.
തേനിനും പാലിനും പകരം ജലം തന്നെ ഉപയോഗിക്കാം.
26. പൂജ ചെയ്യാനുള്ള പാത്രങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും
നമുക്ക് വീട്ടിലെ അടുക്കളയിലുള്ള ഗ്ലാസ്സോ സ്പൂണോ പാത്രമോ കിണ്ടിയോ ഉപയോഗിച്ച് പൂജ ചെയ്യാവുന്നതാണ്.
27. ശിവലിംഗം ഇല്ലെങ്കിൽ എന്ത് ചെയ്യണം ?
ഒരു താലത്തിൽ അരി വിരിച്ച്
നാളികേരം വെച്ച് ശിവലിംഗമാണെന്ന് ഭാവന ചെയ്ത് നമുക്ക് പൂജ ചെയ്യാം
28. പൂജയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കാൻ കഴിയുമോ ?
തീർച്ചയായും നമ്മൾ നിരന്തരം പൂജ ചെയ്യാൻ തീരുമാനിക്കുകയാണ്, അതുകൊണ്ടുതന്നെ പൂജയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ കഴുകി ശുദ്ധിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്.
29 . അമ്പലത്തിൽ നിന്നും ലഭിച്ച പട്ട് ചന്ദനം എന്നിവ പൂജയ്ക്ക് ഉപയോഗിക്കാമോ ?
അമ്പലത്തിൽ നിന്നും പ്രസാദമായി ലഭിച്ച സിന്ദൂരം കുങ്കുമം പൂജയ്ക്ക് ഉപയോഗിക്കരുത്. കാരണം അത് പ്രസാദമാണ്, നിർമാല്യമാണ്.
എന്നാൽ ക്ഷേത്രത്തിൽ നിന്നും ലഭിച്ച പട്ട് കഴുകി ശുദ്ധിയാക്കി ഉപയോഗിക്കാം.
30. വസ്ത്രം ലഭിച്ചിട്ടില്ലെങ്കിൽ എന്തു ചെയ്യും ?
വസ്ത്രത്തിന് പകരം പുഷ്പമോ അക്ഷതമോ സമർപ്പിക്കാം.
31. ഒരു പ്രാവശ്യം പൂജക്ക് ഉപയോഗിച്ച പുഷ്പങ്ങൾ പിന്നീട് ഉപയോഗിക്കാൻ കഴിയുമോ ?
ഇല്ല, ഒരു പ്രാവശ്യം ഉപയോഗിച്ച പുഷ്പങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല.
32. പുഷ്പാഞ്ജലി ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്യാമോ ?
തീർച്ചയായും, എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്യണം. നിങ്ങൾ Audio / mp3 കേട്ടുകൊണ്ടാണ് പൂജ ചെയ്യുന്നതെങ്കിൽ mp3 അവിടെ Pause ചെയ്തു എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്തതിനുശേഷം ബാക്കി പൂജ തുടരാവുന്നതാണ്.
33. നിവേദ്യത്തിന് എന്തൊക്കെ സാധനങ്ങൾ ആണ് ഉപയോഗിക്കേണ്ടത് ?
നിങ്ങളുടെ കഴിവ് പോലെ പഴമോ നാളികേമോ ത്രിമധുരമോ പായസമോ ഉപയോഗിക്കാം.
34. ഏത് / എന്ത് പായസമാണ് ഉപയോഗിക്കേണ്ടത് ?
ശർക്കര പായസമോ പാൽപ്പായസമോ നിങ്ങൾക്ക് ഏറ്റവും നന്നായി ഉണ്ടാക്കാൻ അറിയുന്ന ഏത് പായസവും നിവേദ്യമായി ഉപയോഗിക്കാം.
ഫലങ്ങൾ മാത്രം വെച്ചും നിവേദ്യം ചെയ്യാവുന്നതാണ്.
35. സ്ത്രീകൾക്ക് പൂജ ചെയ്യാൻ സാധിക്കുമോ ?
തീർച്ചയായും സ്ത്രീകൾക്ക് പൂജ ചെയ്യാം. സ്ത്രീകൾ പൂജ ചെയ്യുന്നത് വളരെ വിശേഷമാണ്.
36. സ്ത്രീകൾക്ക് ആർത്തവ സമയത്ത് പൂജ ചെയ്യാമോ ?
പൂജ തികച്ചും വ്യക്തിപരമായ ഒരു ഉപാസന പദ്ധതിയാണ്. അതുകൊണ്ടുതന്നെ പൂജ ചെയ്യുന്നതിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ല.
37. പുലവാലായ്മ ഉള്ളപ്പോൾ പൂജ ചെയ്യാമോ ?
നമ്മുടെ വീട്ടിൽ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ മാത്രം പൂജ ചെയ്യുന്നതിൽ നിന്നും മാറി നിൽക്കാം.
മറ്റെല്ലാവർക്കും തന്നെ പൂജ ചെയ്യാവുന്നതാണ്
38. വിളക്കിൽ എത്ര തിരിയാണ് ഇടേണ്ടത് ?
വിളക്കിൽ രണ്ട്തിരിയോ, അഞ്ചുതിരിയോ വിളക്കിൻറെ വലിപ്പമനുസരിച്ച് ചെയ്യാം.
39. നിലത്ത് ഇരുന്ന് പൂജ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ?
ഒരു നിർബന്ധവുമില്ല. നിങ്ങൾക്ക് കസേരയിൽ ഇരുന്ന് മേശ, ടീ പോയ് യുടെ മുകളിൽ ചെയ്യാവുന്നതാണ്.
40. മന്ത്രങ്ങളിൽ തെറ്റു വന്നാൽ എന്തെങ്കിലും ദോഷമുണ്ടോ ?
ഒരു ദോഷവുമില്ല, ദേവത ശിക്ഷിക്കുന്ന ശക്തിയല്ല രക്ഷിക്കുന്ന ശക്തിയാണ്.
41. ശിവരാത്രി പൂജ കഴിഞ്ഞാൽ പിന്നെ എപ്പോഴാണ് പൂജ ചെയ്യേണ്ടത് ?
നിങ്ങളുടെ സൗകര്യം അനുസരിച്ച് ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ അല്ലെങ്കിൽ വിശേഷ അവസരങ്ങളിലോ സൗകര്യം പോലെ ചെയ്യാവുന്നതാണ്.
42. പൂജ തുടങ്ങി പിന്നീട് എപ്പോഴെങ്കിലും പൂജ മുടങ്ങി പോയാൽ ദോഷമുണ്ടോ ?
ദേവതയുടെ ഗുണം ശിക്ഷിക്കലല്ല രക്ഷിക്കൽ ആണ്, ഒരിക്കലും ദോഷം ഉണ്ടാവുകയില്ല.
43. പൂജക്ക് ശേഷം എത്ര സമയം കഴിഞ്ഞ് പൂജാ വസ്തുക്കൾ മാറ്റം ?
പൂജ കഴിഞ്ഞ് ഒരു മണിക്കൂർ സമയം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതാണ്.
44. പൂജയുടെ പ്രസാദം അടുത്ത വീടുകളിലെല്ലാം നൽകാമോ ?
തീർച്ചയായും, പൂജയുടെ പ്രസാദം ചുറ്റുപാടുള്ള എല്ലാ വീടുകളിലും നൽകാവുന്ന നതാണ്. അടുത്തുള്ള വീട്ടിലെ ആളുകളെ പൂജയ്ക്ക് പങ്കെടുപ്പിക്കാം.
45.നിങ്ങൾക്ക് എപ്പോഴാണ് ചെയ്യാൻ സാധിക്കുന്നത് ആ സമയത്ത് ചെയ്യാവുന്നതാണ്.
46. എങ്ങനെയാണ് പഞ്ചാമൃതം ഉണ്ടാക്കുന്നത് ?
കൽക്കണ്ടം മുന്തിരി തേൻ പഴം നെയ്യ് എന്നിവ ഉപയോഗിച്ച് പഞ്ചാമൃതം ഉണ്ടാക്കാം.
47. മണി കിട്ടിയില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും ?
മണി വളരെ നിർബന്ധമുള്ള ഒരു കാര്യമല്ല.
48. പൂജയ്ക്ക് എന്തൊക്കെ പുഷ്പങ്ങൾ എടുക്കാം ?
നിങ്ങളുടെ വീട്ടുമുറ്റത്തുള്ള ഏതു പുഷ്പവും പൂജയ്ക്ക് ഉപയോഗിക്കാം. തുളസിയും കൂവളവും എല്ലാം തന്നെ ഉപയോഗിക്കാം.
49. പുഷ്പം തീരെ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും ?
പുഷ്പം കിട്ടിയിട്ടില്ലെങ്കിൽ അക്ഷതം ഉപയോഗിക്കാവുന്നതാണ്.
50. പൂജ ചെയ്യുമ്പോൾ പുതിയ വസ്ത്രം ധരിക്കേണ്ടതുണ്ടോ ?
ഒരിക്കലുമില്ല, വളരെ ശുദ്ധമായ ഒരു വസ്ത്രം ധരിക്കണം എന്ന് മാത്രം.
51. വെറ്റില കിട്ടിയില്ലെങ്കിൽ പകരം എന്ത് ചെയ്യും ?
വെറ്റിലയ്ക്ക് പകരം പുഷ്പാക്ഷതങ്ങൾ സമർപ്പിക്കാവുന്നതാണ്.
52. പീഠം എന്ന് പറയുന്നത് എന്താണ് ? വീട്ടിൽ പീഠം ഇല്ലെങ്കിൽ എന്ത് ചെയ്യും?
മരത്തിൻറെ പീഠം തന്നെ വേണമെന്നില്ല, പ്ലാസ്റ്റിക് ഉപയോഗിക്കാം. നമ്മൾ ഇരിക്കാൻ ഉപയോഗിക്കുന്ന പലക കഴുകി ശുദ്ധിയാക്കി ഉപയോഗിക്കാം.
53. വസ്ത്രത്തിനു പകരം എന്താണ് ഉപയോഗിക്കുക ?
വസ്ത്രത്തിനും ഉത്തരീയത്തിനും യജ്ഞോപവീതത്തിനും നൂല് ഉപയോഗിക്കാവുന്നതാണ്.
54.നമ്മൾ ദിവസവും പൂജ ചെയ്യേണ്ടതില്ലേ. ദിവസം എത്ര പ്രാവശ്യം ചെയ്യണം
പൂജ ചെയ്യുന്ന കര്യത്തിൽ നിങ്ങൾക്ക് 100 % സ്വാതന്ത്ര്യമുണ്ട്
നിങ്ങളുടെ സമയവും താൽപര്യമനുസരിച്ച് ചെയ്യുന്നതാണ്
55.വസ്ത്രം വീണ്ടും ഉപയോഗിക്കാമോ ?
തീർച്ചയായും ഉപയോഗിക്കാം
68.ഞങ്ങൾക്കിത് മറ്റുള്ളവരെ പഠിപ്പിക്കാൻ സാധിക്കുമോ
തീർച്ചയായും മുഴുവൻ ഭവനങ്ങളിലും മഹാലക്ഷ്മിയുടെ ഐശ്വര്യവും ഉണ്ടാകട്ടെ
നിങ്ങൾ പൂജ ചെയ്യുമ്പോൾ ചുറ്റുപാടുള്ള ഭവനങ്ങളിൽ ഉള്ളവരെ വിളിക്കുകയും പൂജയിൽ പങ്കെടുപ്പിക്കുകയും ചെയ്യുക
പ്രസാദമായി മഹാലക്ഷ്മി പൂജയുടെ പുസ്തകം എല്ലാവർക്കും നൽകുക
അടുത്ത പ്രാവശ്യം അവർക്കും അവരുടെ വീട്ടിൽ പൂജ ചെയ്യാനുള്ള ഭാഗ്യം ലഭിക്കും
69.ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഞങ്ങൾ ദൂരീകരിക്കാനുള്ള ഉള്ള വ്യവസ്ഥ എന്താണ് ?
ഭാരതീയ ധർമ്മ പ്രചാര സഭയുമായി ബന്ധപ്പെടുക
70.മഹാലക്ഷ്മി പൂച്ചയെപ്പോലെ മറ്റ് എന്തൊക്കെ പൂജകൾ ആണ് പഠിച്ച് ചെയ്യാൻ സാധിക്കുന്നത്
1. മഹാലക്ഷ്മീ പൂജ
2. ശ്രീകൃഷ്ണ പൂജ
3. ചണ്ഡികാ പൂജ
4. ധർമ്മശാസ്താ പൂജ
5.സുബ്രഹ്മണ്യ പൂജ
6. ഗണപതി പൂജ
7.ശിവപൂജ
8. രുദ്രപൂജ
9. ഗണപതി ഹോമം
10. ഭഗവതീ സേവ
11. ഭുവനേശ്വരീ പുജ ( ശാക്തേയം )
എന്നിവ ലഭ്യമാണ്
71
ഈ പൂജകൾ ഒക്കെ നേരിട്ട് പഠിക്കാനുള്ള സാഹചര്യം ഉണ്ടോ
തീർച്ചയായും
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ കാര്യാലയവും ആയി ബന്ധപ്പെടുക
72.ഭാരതീയ ധർമ്മ പ്രചാര സഭ യുടെ കാര്യാലയം എവിടെയാണ് എങ്ങനെയാണ് ബന്ധപ്പെടാൻ സാധിക്കുക
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആസ്ഥാനം കോഴിക്കോടാണ് സ്ഥിതിചെയ്യുന്നത്
താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ഇമെയിൽ അഡ്രസ്സ് വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് ഭാരതീയ ധർമ്മ പ്രചാര സഭ യെ കുറിച്ച് കൂടുതൽ അറിയാവുന്നതാണ്
Comments
Post a Comment