ഹരിദ്വാർ യാത്ര

അങ്ങനെ വീണ്ടും ഒരു ഹരിദ്വാർ യാത്ര 
ഗംഗ അനിർവചനീയമായ ഒരു വികാരമാണ്


ഭാരതം എന്നത് ഭൂമിശാസ്ത്രപരമായ ഒരു പ്രദേശം അല്ല
അതിശക്തമായ ഊർജ്ജ മണ്ഡലത്താൽ പ്രകമ്പിതമായ ആദ്ധ്യാത്മിക ഭൂമികയാണ് ,
ആത്മ സാക്ഷാത്ക്കാരത്തിന്റെ
വേദികയാണ്

ആ ഭാരതത്തിൻറെ ആത്മാവ് ആവട്ടെ ഹിമാലയവും
ആ ദേവഭൂമിയിലേക്കുള്ള കവാടമാണ് ഹരിദ്വാർ

അതുകൊണ്ടുതന്നെ ഹരിദ്വാർ കുംഭമേള വളരെ പ്രാധാന്യമുള്ളതാണ്
സാധാരണ യാത്രകളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം എനിക്കൊപ്പം 35ഓളം സുഹൃത്തുക്കളും യാത്രയിലുണ്ടായിരുന്നു.

ശങ്കരാചാര്യരുടെ ജൻമദേശമായ കാലടി , ശ്യംഗേരി ആശ്രമത്തിൽ നിന്നാണ് ഞങ്ങൾ യാത്ര ആരംഭിച്ചത്
രാവിലെ ആറ് മണിക്കുള്ള ഫ്ലൈറ്റിൽ എറണാകുളത്തുനിന്നും ന്യൂ ഡൽഹിയിലേക്ക്
9 മണിയോടുകൂടി ഡൽഹിയിലെത്തി
ശേഷം ഡൽഹി മെട്രോയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക്
11 മണിയോടുകൂടി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തി മൂന്നുമണിക്ക് ഹരിദ്വാറിലേക്ക് പോകുന്ന ജനശതാബ്ദിക്ക് കാത്തിരുന്നു

യാത്രയിലുടനീളം ഹരിദ്വാറിനെ കുറിച്ചും കുംഭമേളയെ കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു

70 വയസ്സുള്ള അമ്മ മുതൽ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി വരെ അടങ്ങുന്നതായിരുന്നു ഞങ്ങളുടെ യാത്രാസംഘം

മൂന്നുമണിക്ക് ജനശതാബ്ദിയിൽ
മലകളും നദികളും കാടും 
പിന്നിട്ട് ഞങ്ങൾ
സ്വപ്നഭൂമിയായ ഹരിന്ദ്വാറിലേക്ക്

രാത്രി 9 മണിയോടുകൂടി ഹരിദ്വാർ എത്തി

ഹരിദ്വാർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി അവിടെ റെയിൽവേ സ്റ്റേഷന് പുറത്ത് അത് സ്ഥാപിച്ചിട്ടുള്ള കൈലാസനാഥനെ വണങ്ങി താമസസ്ഥലമായ ശാന്തി കുഞ്ജ്ജിലേക്ക് ഓട്ടോറിക്ഷയിൽ യാത്രയായി

 ഹരിദ്വാറിൽ കൂടുതലും യാത്രയ്ക്കായി ഉപയോഗിക്കുന്നത് ഓട്ടോറിക്ഷകളും ഇലക്ട്രിക് വണ്ടികളും ആണ്
ഷെയറിങ് ഓട്ടോ എന്നാണ് വിളിക്കുന്നത് ഒരു ഓട്ടോയിൽ 10 മുതൽ 15 വരെ വ്യക്തികൾക്ക് കയറാവുന്ന വിധത്തിലാണ് ഓട്ടോറിക്ഷകൾ തയ്യാറാക്കിയിട്ടുള്ളത്

നാല് ഓട്ടോറിക്ഷകളിൽ ആയി ഞങ്ങൾ ശാന്തി കുഞ്‌ജിലേക്ക് യാത്ര പുറപ്പെട്ടു

ദീപാലങ്കാരങ്ങളാൽ അലങ്കൃതമായ ഗംഗ സാധാരണപോലെ അതീവ സുന്ദരിയായി കാണപ്പെട്ടു.

ഹരിദ്വാറിൻറെ ഭംഗി ആസ്വദിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു

വഴിയിലെങ്ങും സന്യാസിമാർ
സന്യാസവും രുദ്രാക്ഷവും ഹരിദ്വാറിന്റെ ഭൂമിയിൽ അലിഞ്ഞുചേർന്ന വസ്തുക്കളാണ്

കുംഭമേളക്കായി പൂർണ്ണമായും ഹരിദ്വാർ ഒരുങ്ങിക്കഴിഞ്ഞിരുന്നു

എങ്ങും അഗാഡകളും സന്ന്യാസിമാർക്ക് വേണ്ടി തയ്യാറാക്കിയ
ടെന്റ്കളും കാണാമായിരുന്നു

ഹരിദ്വാറിന്റെ ഭംഗി ആസ്വദിച്ച് ഒരുപാട് സന്തോഷത്തോടെ ഒരുപാട് പ്രതീക്ഷകളോടെ രാത്രി 10 മണിയോടുകൂടി ഞങ്ങൾ ശാന്തി കുഞ്ജിൽ എത്തി

ഗായത്രിമന്ത്രത്തെ ലോകം മുഴുവൻ പ്രചരിപ്പിക്കുന്ന വലിയ പ്രസ്ഥാനമാണ് ശാന്തി കുഞ്ജ്

മുമ്പ് പലപ്പോഴായി ഹരിദ്വാറിൽ പോയപ്പോൾ ഒക്കെ താമസിച്ചത് ഇവിടെ ആയിരുന്നു


വളരെ മുമ്പ് മുമ്പ് ശ്രീരാമശർമ ആചാര്യ സ്ഥാപിച്ച ഗായത്രി പരിവാർ ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന മഹത്തായ പ്രസ്ഥാനം ആണ്
സ്വന്തമായ യൂണിവേഴ്സിറ്റിയും
ഗ്രാമങ്ങളും ശാന്തികുഞ്ജിനെ ഉയർന്ന ആധ്യാത്മിക കേന്ദ്രമായി അടയാളപ്പെടുത്തിയിരിക്കുന്നു
ശാന്തി കുഞ്ജിനെ കുറിച്ച് കൂടുതൽ അറിയാൻ

http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_4.html


സാധാരണ 9 മണിക്ക് അന്നക്ഷേത്രം അടയ്ക്കാറുണ്ടെങ്കിലും

ശാന്തി കുഞ്ജിലെ കാര്യകർത്താക്കളിൽ ഒരാളായ ,
ആത്മാർത്ഥ സുഹൃത്ത് ഉമേഷ്ജിയുടെ നിർദ്ദേശപ്രകാരം
ഞങ്ങൾക്കുള്ള ഭക്ഷണം അവിടെ അവർ തയ്യാറാക്കി വെച്ചിരുന്നു

രാത്രി ഭക്ഷണം കഴിച്ച് ഹിമവാന്റെ മടിത്തട്ടിൽ ഗംഗയുടെയുടെ തീരത്ത് ദേവ ഋഷികളുടെ
 സാന്നിധ്യത്തിൽ എല്ലാവരും ഗാഢമായ നിദ്രയിലേക്ക്


ഹരിദ്വാർ യാത്ര ഭാഗം - 2
ഡോ. ശ്രീനാഥ് കാരയാട്ട്

(23/3/21 )
രാവിലെ തന്നെ ഹരിദ്വാറിലെ നേരിയ തണുപ്പിൽ എല്ലാവരും എഴുന്നേറ്റു കുളിച്ച് ഗായത്രി ഹോമത്തിന് തയ്യാറായി.
ശാന്തി കുഞ്ചിൽ ദിവസവും രാവിലെ ഗായത്രി ഹോമം പതിവാണ്
ഗായത്രി പരിവാറിന്റെ സ്ഥാപക ആചാര്യനായ ശ്രീരാം ശർമ ആചാര്യയുടെയുo അദ്ദേഹത്തിൻറെ പത്നി ഭഗവതി അമ്മയുടെയും സമാധിയോട് ചേർന്ന് നിർമ്മിച്ച യജ്ഞശാലയിൽ ആണ് 

മൂന്ന് യജ്ഞശാല കളിലായി ധാരാളം ഹോമകുണ്ഡങ്ങൾ ഓരോ ഹോമകുണ്ഡത്തിന് ചുറ്റിലും ഊഴം കാത്തുനിൽക്കുന്ന
ഭക്തർ

വളരെ വ്യക്തമായി നിർദ്ദേശങ്ങൾ കൊടുക്കാൻ വേണ്ടി രണ്ട് ഭഗിനിമാർ
ഓരോ ഓരോ പ്രാവശ്യം ഗായത്രി യജ്ഞം കഴിയുമ്പോഴും അടുത്ത
ബാച്ച് ഇരിക്കും അവർക്ക് ഗായത്രി യജ്ഞം ചെയ്യുന്നതിനായുള്ള നിർദ്ദേശങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു

പ്രത്യേകിച്ച് ആരും നിയന്ത്രിക്കാൻ ഇല്ലെങ്കിലും വളരെ ചിട്ടയോടുകൂടി ഓരോരുത്തരും ഹോമകുണ്ഡത്തിന് ചുറ്റുമിരുന്ന് പറയുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അഗ്നിഹോത്രവും ഗായത്രി യജ്ഞം ചെയ്തു

യജ്ഞശാല യോട് ചേർന്ന് ശിവ പ്രതിഷ്ഠയുണ്ട് നമുക്ക് നേരിട്ട് അഭിഷേകവും പൂജയും ചെയ്യാൻ സാധിക്കും

ആദ്യമായി ആശ്രമത്തിൽ എത്തുന്നവർക്ക് രാവിലെ 5 മണിക്ക് ഗായത്രി മന്ത്ര ദീക്ഷ അവിടെനിന്നും സാമ്പ്രദായികമായി സ്വീകരിക്കാനുള്ള സൗകര്യമുണ്ട്

അതേപോലെ തന്നെ രാവിലെ അഞ്ചുമണിക്ക് പിതൃതർപ്പണം യജ്ഞശാലയോട് ചേർന്ന് ഹാളിൽ നടക്കും

ഏതാണ്ട് ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന വളരെ ബൃഹത്തായ പദ്ധതിയാണ് പിതൃതർപ്പണ പദ്ധതി

വളരെയധികം ആത്മസംതൃപ്തി നൽകുന്ന ഒരു ചടങ്ങാണ് ഇത്
തികച്ചും സൗജന്യമായാണ് ഈ എല്ലാ പ്രവർത്തികളും അവിടെ നടക്കുന്നത്

അതുപോലെതന്നെ ഉപനയനവും അന്ന പ്രാശനവും വിവാഹവും അങ്ങനെ ഷോഡശ സംസ്കാരങ്ങളിൽ പലതും അവിടെ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു

ഓരോന്നിനും പ്രത്യേക ആചാര്യന്മാർ അവരുടെ മുറുക്ക് അനുസരിച്ച് ഭംഗിയായി വളരെ ആത്മാർത്ഥതയോടെ കൂടി വിശ്വാസത്തോടുകൂടി നമ്മളെ കൊണ്ട് തന്നെ ക്രിയ ചെയ്യിക്കും

1926 - ൽ ആചാര്യൻ സ്ഥാപിച്ച
ദിവ്യ ജ്യോതി (കെടാ വിളക്ക്) എപ്പോഴും ജ്വലിച്ച് കൊണ്ടിരിക്കുന്നു.

ഞങ്ങളെല്ലാവരും ആ ദിവ്യജ്യോതി ദർശിക്കാനായി മുകളിലേക്ക് പോയി ജ്യോതി കണ്ടു നമസ്കരിച്ച് ഇപ്പോഴത്തെ ആശ്രമം അധികാരിയായ ഡോക്ടർ പ്രണവ് പാണ്ഡ്യ ജിയുടെ ധർമ്മപത്നിയും ശ്രീ രാമ ശർമ്മ ആചാര്യജിയുടെ മകളുമായ ബാലെ പാണ്ഡ്യജി
യെ നമസ്ക്കരിച്ച് പ്രസാദം സ്വീകരിച്ചു.

ആശ്രമത്തിലെ അന്ന ക്ഷേത്രം 9 മണിക്കാണ് ആരംഭിക്കുന്നത്
അവിടെ ധാരാളം ഭക്ഷണം തയ്യാറായി വെച്ചിട്ടുണ്ടാവും
ചപ്പാത്തി, ചോറ് , സബ്‌ജി , പരിപ്പ് കറി, പപ്പടം, മോര് എന്നിവ ധാരാളമായി ലഭിക്കും
അവിടെ എത്തിച്ചേരുന്ന ഭക്തർ തന്നെയാണ് അത് മറ്റുള്ളവർക്ക് നൽകുന്നത് , എങ്കിലും എവിടെയും ശാന്തിയും സമാധാനവും വളരെ ചിട്ടയായ പ്രവർത്തനവും നമുക്ക് കാണാം  

വളരെ ബൃഹത്തായ ഒരു ഗോശാല ആശ്രമത്തിൽ ഉള്ളതിനാൽ നിർലോഭമായി നമുക്ക് എപ്പോഴും മോര് ലഭിക്കും

 ആശ്രമം ഭക്ഷണശാലയോട് ചേർന്ന് തുച്ഛമായ പണം നൽകി ഭക്ഷണം കഴിക്കാവുന്ന ഒരു കാൻറീനും അവിടെ പ്രവർത്തിക്കുന്നുണ്ട്
കാൻറീൻ രാവിലെ 6 മണി മുതൽ പ്രവർത്തനം ആരംഭിക്കും

ആശ്രമത്തോട് ചേർന്നുതന്നെ കൈലാശ് ദർശനവും അവിടെ ഒരുക്കിയിട്ടുണ്ട് വളരെ വലിയ ഒരു ഉദ്യാനത്തിനോട് ചേർന്ന് ഗോളാകൃതിയിലുള്ള ഒരു ഹാളാണ് കൈലാസ ദർശനം 
ഒറ്റ നോട്ടത്തിൽ നമുക്ക് കൈലാസം മുഴുവൻ കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത
ഹരിദ്വാറും ഋഷികേശും ബദരീനാഥ് ഗംഗോത്രി യമുനോത്രി കേദാർനാഥ് എല്ലാം നമുക്ക് ഒറ്റ നോട്ടത്തിൽ ഇതിൽ അവിടെ ദർശിക്കാൻ സാധിക്കും


അതിനോട് ചേർന്ന് അക്യുപങ്ചർ വേണ്ടി തയ്യാറാക്കിയ ഒരു നടപ്പാതയും നമുക്ക് കാണാം ചെറിയ നേരിയ കൂർത്ത കല്ലുകളാൽ നിർമ്മിച്ച പാതയിലൂടെ പ്രദക്ഷിണം ചെയ്യുമ്പോൾ അത് നമ്മുടെ ശരീരത്തിന് തരുന്ന ഊർജം വളരെ വലുതാണ്

9 മണിക്ക് എല്ലാവരും ഭക്ഷണം കഴിച്ച് 10:00 ആവുമ്പോഴേക്കും അവിടെ നിന്നും 500 മീറ്റർ അകലെയുള്ള ഗായത്രി പരിവാറിന്റെ ദേവ സംസ്കൃതി വിശ്വവിദ്യാലയം എന്ന സർവകലാശാലയിലേക്ക്
പോവാൻ ഞങ്ങൾക്ക് അനുവാദം ലഭിച്ചു

സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസിലർ ഡോക്ടർ പ്രണവ് പാണ്ഡ്യ ജി ആണ്
അദ്ദേഹത്തിൻറെ മകനായ ചിൻമയ് പാണ്ഡ്യ ജി കോ വൈസ് ചാൻസിലർ ആണ്

10 മണിയോടുകൂടി ഞങ്ങൾ സർവ്വകലാശാലയിൽ എത്തി
പൂന്തോട്ടങ്ങളും ഔഷധ തോട്ടങ്ങളും ഒക്കെയായി വളരെ മനോഹരമായാണ് യൂണിവേഴ്സിറ്റി ക്യാമ്പസ് അവർ സൂക്ഷിക്കുന്നത്

സർവ്വകലാശാലയുടെ മുമ്പിൽ തന്നെ തന്നെ ഒരു മഹാ കാലഭൈരവ ക്ഷേത്രം ഉണ്ട്
നമുക്കെല്ലാവർക്കും തന്നെ പൂജയും അഭിഷേകവും ചെയ്യാൻ സാധിക്കുന്ന തരത്തിൽ വളരെ വലിയ ഒരു ശിവലിംഗം അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട് ആ ശിവലിംഗത്തിന് ചുറ്റും നമുക്ക് ഇരുന്നു ധ്യാനിക്കാനുള്ള പീഠങ്ങളും ഇരിപ്പിടങ്ങളും തയ്യാറാക്കി വെച്ചിട്ടുണ്ട്

സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികളും അവിടെ വന്ന് പൂജ ചെയ്തു ഭഗവത്ഗീത ചൊല്ലി ധ്യാനവും കഴിഞ്ഞിട്ടാണ് അവരുടെ ദിവസം ആരംഭിക്കുന്നത്

അവിടെ ഐടി മേഖലയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി സർവകലാശാലയെ കുറിച്ചും അവിടുത്തെ കോഴ്സുകളെ കുറിച്ചും രീതികളെക്കുറിച്ചും ഞങ്ങൾക്ക് പവർ പോയിൻറ് പ്രസന്റേഷന്റെ സഹായത്തോടെ വിവരിച്ചുതന്നു.

എല്ലാ കോഴ്സുകളും അവിടെ സൗജന്യമാണ്
100% റെസിഡൻഷ്യൽ വിദ്യാഭ്യാസമാണ് അവിടെ അവിടെ വ്യവസ്ഥ ചെയ്തിട്ടുള്ളത്

ഗുരുനാഥനും ശിഷ്യരും ഒരുമിച്ച് താമസിച്ചു പഠിക്കുന്ന പഴയ ഗുരുകുല സമ്പ്രദായത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതിയാണ്

താമസത്തിന് മാത്രമുള്ള ഫീസ് ആണ് അവിടെ ഈടാക്കുന്നത്

ക്യാംപസിൽ നിറഞ്ഞുനിൽക്കുന്ന പുൽത്തകിടിയിൽ കുട്ടികൾ രാവിലെ വന്ന് യോഗ ചെയ്യുന്നതും ധ്യാനം ചെയ്യുന്നതും നമുക്ക് കാണാം

ശേഷം ചിന്മയി പാണ്ഡ്യാജിയുമായി ഞങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിച്ചു

ആ വലിയ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയ ചിൻമയ്ജി വളരെ സാധാരണമായ ഒരു മഞ്ഞ വസ്ത്രവും ധരിച്ചു നിലത്ത് ഒരു കാർപ്പറ്റ് വിരിച്ച് അതിലാണ് ഇരിക്കുന്നത്
വളരെ ഉയർന്ന ബോധ മണ്ഡലവും ലളിതമായ ജീവിതരീതിയുമാണ്
പണ്ഡിതന്റെ ലക്ഷണം എന്ന് എവിടെയോ വായിച്ചത് ഓർമ്മ വന്നു .
മനുഷ്യൻറെ പരമമായ ലക്ഷ്യത്തെ കുറിച്ചും ആനന്ദത്തെ കുറിച്ചും ഇന്ന് കാണുന്ന വിദ്യാഭ്യാസ രീതിയിലുള്ള വൈകല്യങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം വളരെ ആധികാരികമായി ഞങ്ങളോട് സംസാരിച്ചു

ശാന്തി കുഞ്ജിലെ സർവ്വകലാശാല ദേവ് സംസ്കൃതി വിശ്വ വിദ്യാപീഠം വളരെ വലിയ ഒരു വാഗ്ദാനമാണ് 

വളരെ വലിയ ലക്ഷ്യങ്ങളോ ടുകൂടി ലോകം മുഴുവൻ വ്യാപിച്ചു നിൽക്കുന്നതാണ് വിദ്യാലയം
ആ സരസ്വതി ക്ഷേത്രം

യോഗയെ ആഗോളതലത്തിലേക്ക് ഉയർത്തുന്നതിൽ യൂണിവേഴ്സിറ്റിയുടെ പങ്ക് ചെറുതല്ല

പുസ്തകവും ബേഗ്യം വസ്ത്രങ്ങളുമെല്ലാം തന്നെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിർമ്മിക്കുന്നതാണ് എന്നതാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം വസ്ത്രം നെയ്യുന്ന തറിയിയും പുസ്തകം തയ്യാറാക്കുന്ന ഫാക്ടറിയും ടൈലറിംങ്ങും ബാഗ് നിർമ്മാണവും ഔഷധ നിർമ്മാണവും വളരെ വലിയ ഗോശാലയും ഗോ ആധാരിത് ഉൽപ്പന്നങ്ങളുടെ വളരെ വലിയ ഒരു ഒരു പ്രസ്ഥാനവും ക്യാമ്പസ് നോട് ചേർന്നു നിലനിൽക്കുന്നു വളരെ ചെറിയ വിലയിലാണ് പുസ്തകങ്ങളും വസ്ത്രങ്ങളും ഇവിടെ നൽകുന്നത്

ഗോശാല യിലെ ഓരോ പശുവിനും ഓരോ പേര് നിശ്ചയിച്ചിട്ടുണ്ട്

പശുവിൻറെ പേര് വിളിക്കുമ്പോൾ ആ പശു നിശ്ചയിച്ച സ്ഥലത്ത് വന്ന് നിൽക്കുകയും ചെയ്യും

സദാസമയവും പുല്ലാംകുഴൽ നാദം തളംകെട്ടിനിൽക്കുന്ന ഗോശാല കണ്ടാൽ വൃന്ദാവനം ആണോ എന്ന് നമ്മൾ ഒരു നിമിഷം സംശയിക്കും

2 മണിക്കൂർ സമയം കൊണ്ട് യൂണിവേഴ്സിറ്റി മുഴുവൻ ഞങ്ങൾ സന്ദർശിച്ചു
12 മണി വരെയാണ് അന്ന ക്ഷേത്രത്തിലെ സമയം

ഹരിദ്വാറിലെ എല്ലാ ആശ്രമങ്ങളിലും ഭക്ഷണ സമയം 9 മണി മുതൽ 12 മണി വരെയാണ്

12 മണി മുതൽ മുതൽ 5 മണി വരെ നമുക്ക് ഒരു ആശ്രമത്തിൽ നിന്നും ഭക്ഷണം ലഭിക്കുകയില്ല

രാവിലെ 10 മണിക്കും വൈകിട്ട് ആറു മണിക്കും ആണ് അവിടെ എല്ലാവരും ഭക്ഷണം കഴിക്കുന്നത് 

12 മണിക്ക് ഞങ്ങൾ ഭക്ഷണം കഴിച്ചു വിശ്രമത്തിനായി റൂമിലേക്ക് തന്നെ തന്നെ തിരിച്ചുപോയി

കുറച്ച് സമയം വിശ്രമിച്ചതിനു ശേഷം രണ്ട് മണിക്ക് എല്ലാവരും തന്നെ ഗംഗയിൽ സ്നാനം ചെയ്യുന്നതിനായി
ശാന്തി കുഞ്ജിന്റെ അടുത്തുതന്നെയുള്ള ധർമ്മ ഘട്ടിലേക്ക് പോയി

ഗംഗാ നദിക്ക് ഇരുവശങ്ങളിലായി ധാരാളം സ്നാനഘട്ടുകൾ നമുക്ക് കാണാൻ സാധിക്കും

ഹരിദ്വാറിൽ ഉള്ള വിവിധ ആശ്രമങ്ങൾ സ്നാനത്തിനായി തയ്യാറാക്കിയതാണ് ഈ ഘട്ടങ്ങൾ

വിശാലമായ , കുളിക്കാനും വസ്ത്രം മാറാനും സൗകര്യമുള്ള ധർമ്മഘട്ട് ആണ് ഞങ്ങൾ സ്നാനത്തിനായി തെരഞ്ഞെടുത്തത്

ഗംഗ അതിൻറെ തെളിമയോടെ ഒഴുകുന്നു കണ്ണീരി നേക്കാൾ ശുദ്ധമായ ജലം സത്യത്തിൽ ഗംഗയിൽ കാലുകുത്താൻ നമ്മൾ രണ്ടുവട്ടം ആലോചിക്കും
അത്രയധികം വൃത്തിയിൽ ആണ് ഇപ്പോൾ ഗംഗ.
 നല്ല തണുപ്പും അതിലേറെ ശക്തമായ അടിയൊഴുക്കും ഗംഗയുടെ സ്വഭാവമാണ്

ഗംഗ നമ്മുടെ ശരീരത്തെ മാത്രമല്ല ആത്മാവിനെയും മനസ്സിനെയും തഴുകിയാണ് യാത്രയായത്

ഗംഗയിൽ നിന്ന് ലഭിച്ചത് അത്യുജ്ജ്വലമായ ഊർജ്ജമാണ് ഉന്മേഷമാണ് ഒരിക്കലും വാക്കുകളാൽ പറയാൻ സാധിക്കുന്നതല്ല ആ തെളിമ

കുളി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും തന്നെ നേരെ ഭാരതമാതാ മന്ദിറിലേക്ക് പോയി
ഏഴ് നിലകളിലായി ഭാരതത്തിൻറെ വിവിധ സംസ്കാരങ്ങളെയും ദേവതാ സങ്കല്പങ്ങളെയും ഇഴചേർത്ത് വെച്ച് ഗാംഭീരത്തോടെ തല ഉയർത്തി നിൽക്കുന്ന മന്ദിരമാണ് ഭാരത് മാതാ മന്ദിർ 

ശേഷം എല്ലാവരും തന്നെ എന്നെ അതാത് താമസ സ്ഥലങ്ങളിലേക്ക് പോവുകയും
വിശ്രമിക്കുകയും ചെയ്തു

 വൈകു.4 മണിയോടുകൂടി
ഗംഗ ആരതി കാണുവാനായി ഞങ്ങൾ ഹർക്കി പ്രൗഢിയിലേക്ക് പോയി.

ഹർകി പൗഡി

സതിയുടെ ആത്മാഹുതി യോടു കൂടി മുടങ്ങിയ ദക്ഷയാഗം പൂർണമാക്കുന്നത് മഹാവിഷ്ണുവാണ്
യാഗത്തിന് ശേഷം കൈലാസനാഥൻ വിഷ്ണുവിൻറെ പാദങ്ങളിൽ നമസ്കരിച്ച സ്ഥലമാണ് ഹരി കി പൗഡി എന്ന ഹർകി പൗഡി

ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ആരതിയും ഇവിടെയാണ് നടക്കുന്നത്

5 മണി ആകുമ്പോഴേക്കും
മഹാ ഗംഗ ആരതി കാണുവാൻ വേണ്ടി ഗംഗയുടെ ഇരു തീരത്തും കെട്ടി വൃത്തിയാക്കിയ പടവുകളിൽ ജനസഹസ്രങ്ങൾ നിറഞ്ഞിരുന്നു 

ഓട്ടോ ഇറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നു വേണം നമുക്ക് ഹർക്കി പൗഡിയിലെ ആരതി സ്ഥാനത്ത് എത്തുവാൻ

ഗംഗ മാതാവിൻറെ മനോഹരമായ ഒരു മന്ദിരം അവിടെ സ്ഥിതി ചെയ്യുന്നുണ്ട്

5 മണി ആവുമ്പോഴേക്കും ഒരുപാട് പുരോഹിതന്മാർ ഗംഗ ആരതിക്കായി തയ്യാറെടുത്തു

പലരും ആ സമയത്ത് ഗംഗയിൽ സ്നാനം ചെയ്യുന്നുണ്ടായിരുന്നു
ഗംഗയിൽ സാമാന്യം നല്ല ഒഴുക്ക് ഉണ്ടെങ്കിലും സ്നാനം ചെയ്യുന്നവരുടെ രക്ഷയെ കരുതി ഒരുപാട് സുരക്ഷാ സംവിധാനങ്ങൾ അവിടെ വ്യവസ്ഥ ചെയ്തിട്ടുണ്ട്
നമ്മുടെ അരക്കൊപ്പം ആണ് അവിടെ ആഴമുള്ളത്

ഇല കൊണ്ട് നിർമ്മിച്ച ചെറിയ താലത്തിൽ പൂക്കളും ചിരാതും
വിൽക്കുന്നവരെ ധാരാളമായി അവിടെ കാണാം 10 രൂപ നിരക്കിൽ നമുക്ക് ചിരാതു പുഷ്പങ്ങളും ലഭിക്കും പലരും അത്തരം ചിരാതുകൾ വാങ്ങി കത്തിച്ച് ഗംഗയിൽ ഒഴുകുന്നുണ്ടായിരുന്നു
ഗംഗയുടെ താളത്തിനൊപ്പം നൃത്തം ചെയ്ത് ചിരാതുകൾ
ഗംഗക്കാപ്പം അനന്തതയിലേക്ക്
വിലയം പ്രാപിക്കുന്ന കാഴച വളരെ മനോഹരമാണ്

അതുപോലെതന്നെ വിവിധ ഘട്ട് കളിൽ ധാരാളം സന്യാസിമാരെയും കാണാം

ആരതിയുടെ സമയമായാൽ പിന്നെ ആരും ഗംഗയിൽ ഇറങ്ങാറില്ല

ധാരാളം പുരോഹിതന്മാർ ഗംഗയിലേക്ക് ചേർത്ത് നിർമ്മിച്ച പീഠങ്ങളിൽ ആരതി തട്ടും കുന്തിരിക്കത്തിൻറെ പുകയും ആയി മനോഹരമായ വസ്ത്രമണിഞ്ഞ് ഗംഗ പൂജയ്ക്ക് തയ്യാറായി നിൽക്കുന്നു.

ആറുമണിക്ക് ഗംഗ പൂജ ആരംഭിച്ചു
വളരെ മനോഹരമാണ് ഗംഗ പൂജ 

സംഗീതത്തിൻറെ , വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ
ഹരിദ്വാർ മുഴുവൻ മുഴങ്ങിക്കൊണ്ടിരുന്നു

7 മണിയോടുകൂടി ഗംഗ ആരതി ആരംഭിച്ചു
ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി നേരിട്ട് കാണേണ്ട അതിമനോഹരമായ കാഴ്ചയാണ് ഗംഗാ ആരതി

വിവാഹവേദിയിൽ സർവ്വാലങ്കാര വിഭൂഷിതയായി നിൽക്കുന്ന വധുവിനെ ഭംഗിയിൽ ദീപങ്ങളാൽ അലംകൃതമായ ഗംഗയെ നമുക്ക് ദർശിക്കാം 

പലസ്ഥലങ്ങളിലും ഗംഗക്ക് കുറുകെ നിർമ്മിച്ച പാലങ്ങൾ അതിമനോഹരമായി വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരിക്കുന്നത് ഗംഗയുടെ ഭംഗിയെ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു

ആരതി കഴിഞ്ഞ് എല്ലാവരും തന്നെ എന്നെ തിരിച്ചു പോവാൻ വേണ്ടി ആരംഭിച്ചപ്പോഴാണ്

കുറച്ചു സന്യാസിമാരെ കണ്ടത്


ഞങ്ങളെ കണ്ടപ്പോൾ നിൽക്കുകയും എവിടുന്നാണ് വരുന്നത് എന്ന് അന്വേഷിക്കുകയും ചെയ്തു

ഞങ്ങളെല്ലാവരും തന്നെ സന്യാസിമാരെ നമസ്കരിച്ചു

ഇവർ യഥാർത്ഥ സന്യാസിമാർ ആണോ മറ്റുള്ളവരെ കബളിപ്പിച്ച് പണം പിടുങ്ങാൻ വേണ്ടി സന്യാസ വേഷം ധരിച്ച നടക്കുന്നവരാണോ എന്ന ചിന്ത മനസ്സിൽ വന്നപ്പോഴാണ്

അത് വായിച്ച് എന്നോണം അവർ ഞങ്ങളോട് പറഞ്ഞു 

ഞങ്ങൾ വളരെ പരിമിതമായ ആവശ്യം ഉള്ളവരാണ്
കൂടുതലൊന്നും ആവശ്യമില്ല
എപ്പോഴും യാത്ര ചെയ്യുന്നവരാണ് 
ഒരു ഭാണ്ഡത്തിൽ കൊള്ളുന്ന
സാധനങ്ങൾ മാത്രമേ കൂടെ കരുതാറുള്ളൂ .

ഞങ്ങൾ യാചകർ അല്ല മഹാരാജാക്കന്മാർ പോലും നമസ്കരിക്കുന്ന സന്യാസിമാരാണ് ഒന്നും ആവശ്യം ഇല്ലാത്തവരാണ്

ഞങ്ങളുടെ കൂട്ടത്തിൽ ഹിന്ദി അറിയുന്നവർ അവരുമായി സംസാരിച്ചു പല ചോദ്യങ്ങളും ചോദിച്ചു അപ്പോഴാണ് അവർ കാശിയിലെ അഗ്നി അഖാഡയിൽ നിന്നാണ് എന്നും
നിരന്തരം യാത്ര ചെയ്യുന്നവരാണ് എന്നും ഞങ്ങളോട് പറഞ്ഞത്
അഗ്നി അഖാഡയിലെ സന്യാസിമാരെ മാത്രം ബ്രഹ്മചാരികൾ എന്നാണ് വിളിക്കുന്നത്

എല്ലാവരും ഞങ്ങള അനുഗ്രഹിച്ച് അവരുടെ യാത്ര തുടർന്നു.
ഞങ്ങൾ തിരിച്ച് ശാന്തി കുഞ്ജിലേക്കും

8 മണിയോടുകൂടി ശാന്തി കുഞ്ജിലെത്തി ഭക്ഷണം കഴിച്ചു
വിശ്രമത്തിനായി അവരവരുടെ വാസസ്ഥലത്തേക്ക് പോയി ധന്യമായ ഒരു ദിവസത്തിന്
നന്ദി പറഞ്ഞ് എല്ലാവരും ഹിമവാന്റെ മടിത്തട്ടിൽ സുഖശീതളിമയിൽ ആഴത്തിലുള്ള വിശ്രമം

ഹരിദ്വാർ സന്ദർശനത്തിനായി വരുന്ന തീർത്ഥാടകർക്കും,കുംഭ മേളയിൽ പങ്കെടുക്കാൻ വരുന്നവർക്കും ശന്തികുഞ്ജ് , ഗായത്രീ പരിവാർ സൗജന്യ താമസ ഭക്ഷണ സൗകര്യങ്ങൾ
ഒരുക്കിയിട്ടുണ്ട് താൽപര്യമുള്ളവർക്ക് ഇഷ്ടമുള്ള
ഡോണേഷൻ സമർപ്പിക്കാം

യദാർത്ഥ രുദ്രാക്ഷവും ഷാളുകളും ബാഗുകളും
ഹോമം ചെയ്യാനുള്ള സാമഗ്രികളും വളരെ ചെറിയ തുകയിൽ ലഭിക്കുന്ന
വിശാലമായ സ്റ്റാളും ധ്യാന മണ്ഡപത്തോട് ചേർന്ന് നിലനിൽക്കുന്നു.
വിവിധ ഭാഷകളിലായി 
ആശ്രമം പ്രസിദ്ധികരിക്കുന്ന
വിശാലമായ ബുക്ക് സ്റ്റാളും
അവിടെ കാണം
ഗായത്രി പരിവാറുമായി ബന്ധപെടാനുള്ള നമ്പർ
താഴെ കൊടുക്കുന്നു.

കൂടുതൽ വായനക്ക്
ശാന്തികുഞ്ജ്
 (ഗായത്രിപരിവാർ ) , ഹരിദ്വാർ

http://www.awgp.org/
01334260602

ഗായത്രി പരിവാർ
http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_4.html

ഹർകി പൗഡി
http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_69.html

ഹരിദ്വാർ യാത്ര ഭാഗം -3
ഡോ. ശ്രീനാഥ് കാരയാട്ട്

24/3/21
ഹരിദ്വാർ യാത്രയിലെ മൂന്നാംദിവസമായ ബുധനാഴ്ച രാവിലെ എല്ലാവരും എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾക്ക് ശേഷം
ശാന്തി കുഞ്ജിലെ ശ്രീരാം ശർമ ആചാര്യജിയുടെ സമാധിയിൽ നമസ്കരിച്ച് ഗായത്രി യജ്ഞവും സത്സഗവും ധ്യാനവും ചെയ്തു അന്ന ക്ഷേത്രത്തിൽനിന്നും ഭക്ഷണം കഴിച്ച് തീർത്ഥ യാത്രയ്ക്ക് തയ്യാറായി

 സംഘത്തിലുള്ള പലരും അപ്പോഴേക്കും പിതൃതർപ്പണവും ഗായത്രി മന്ത്ര ദീക്ഷ സ്വീകരണവും പൂർത്തിയാക്കി ഞങ്ങൾക്കൊപ്പം ചേർന്നു 

ഈ ദിവസം ഹരിദ്വാർ നഗരം പൂർണമായും ചുറ്റി കാണാനാണ് തീരുമാനിച്ചത് മുന്നൂറിലധികം ക്ഷേത്രങ്ങളും അതിലേറെ ആശ്രമങ്ങളും കൊണ്ട് സമ്പന്നമാണ് ഹരിദ്വാർ എന്ന ചെറുപട്ടണം

ഹരിദ്വാറിലെ പ്രധാന യാത്ര സംവിധാനം ഓട്ടോറിക്ഷകളാണ്
ആറ് പേർക്ക് ഇരിക്കാവുന്ന ചെറിയ,ബാറ്ററിയിൽ ഓടുന്ന റിക്ഷ മുതൽ മുതൽ 15 പേർക്ക് ഇരിക്കാവുന്ന വലിയ റിക്ഷ വരെ ഹരിദ്വാറിൽ സുലഭമായി കാണാം ഷെയറിംഗ് ഓട്ടോ എന്നാണതിനെ വിളിക്കുന്നത്
വളരെ ചെറിയ പൈസയാണ് ഓട്ടോ റിക്ഷകൾ യാത്രക്കാരുടെ കയ്യിൽ നിന്നും വാങ്ങുന്നത്
അഞ്ച് രൂപയും പത്ത് രൂപയും ഒക്കെയാണ് യാത്രയ്ക്ക് അവർ ഈടാക്കുന്നത്. നമുക്ക് സ്വന്തമായി യാത്രക്ക് ഓട്ടോ വിളിക്കുകയും ചെയ്യാം 1 ദിവസം മുഴുവൻ വിളിക്കുകയാണെങ്കിൽ
300 രൂപയാണ് അവർ വാങ്ങിക്കുന്നത് ഹരിദ്വാറിലെ മുഴുവൻ കാഴ്ചകളും ക്ഷേത്രങ്ങളും നമ്മെ കാണിച്ച് തരും , ഒരു ദിവസം കൊണ്ട് ഹരിദ്വാർ മുഴുവൻ കാണിക്കുന്ന ഒരുപാട് ടൂറിസ്റ്റ് സംഘങ്ങളും അവിടെ സുലഭമാണ്

ഞങ്ങൾ 7 പേരുള്ള 5 സംഘങ്ങളായി പിരിഞ്ഞ്
അഞ്ച് ഓട്ടോറിക്ഷകളിൽ ആയി ഹരിദ്വാർ ചുറ്റിക്കറങ്ങാൻ ആരംഭിച്ചു
വലുതും ചെറുതുമായ ധാരാളം ക്ഷേത്രങ്ങളിൽ ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ടെങ്കിലും വിസ്താരഭയത്താൽ അതിൽ വളരെ പ്രധാനപ്പെട്ടവ മാത്രമേ ഇവിടെ കുറിക്കുന്ന ഉള്ളൂ

പല ക്ഷേത്രങ്ങളും വലിയ വ്യാപാര കേന്ദ്രങ്ങൾ കൂടിയാണ്
ഒന്നു മുതൽ 15 വരെയുള്ള മുഖങ്ങൾ ഉള്ള രുദ്രാക്ഷങ്ങളുടെ പേര് പറഞ്ഞു പുരോഹിതന്മാർ അറിവില്ലാത്തവരെ വലിയ വില വാങ്ങി പറ്റിക്കുന്നത് ചിലയിടങ്ങളിലൊക്കെ കാണുന്ന ഒരു കാഴ്ചയാണ്

ബഹുഭൂരിപക്ഷം വരുന്ന ഓട്ടോ ഡ്രൈവർമാരും ഗൈഡുകളും വളരെ നന്മ ഉള്ളവർ ആണെങ്കിലും

വ്യാപാരം നടത്തുന്ന പുരോഹിതൻമാരുമായി രഹസ്യ കരാറുകളുള്ള
ഗൈഡുകളും ഓട്ടോ ഡൈവർമാരും കമ്മീഷൻ അടിസ്ഥാനത്തിൽ നമ്മെ ക്ഷേത്രങ്ങളിലും രുദ്രാക്ഷ കടകളിലും കൊണ്ടുപോവുന്നത് ശ്രദ്ധിക്കണം

വലിയ മഹാമേരു പ്രതിഷ്ഠിച്ച ഒരു ക്ഷേത്രത്തിൽ ആണ് ഞങ്ങൾ ആദ്യം പോയത്
വലിയ മഹാമേരുവും അതിനു ചുറ്റുമായി നവഗ്രഹങ്ങളെയും പ്രതിഷ്ഠിച്ച ക്ഷേത്രം 
വളരെ പഴക്കം ചെന്ന ഒരു രുദ്രാക്ഷ മരം അവിടെയുണ്ട്
രുദ്രാക്ഷം വിൽക്കുന്ന ശീതീകരിച്ച ഒരു ഒരു സ്റ്റോറും അവിടെ സ്ഥിതി ചെയ്യുന്നു

അവിടെനിന്നും ഇറങ്ങി ഹരിദ്വാറിൽ വളരെ വിശേഷമായി ലഭിക്കുന്ന കൂവള കായയുടെ ജ്യൂസ് എല്ലാവരും കഴിച്ചു
ഗ്ലാസ്റ്റ് 1 ന് 30 രൂപ
ഞങ്ങളെല്ലാവരും തന്നെ ജീവിതത്തിൽ ആദ്യമായാണ് കൂവള കായുടെ ജ്യൂസ് കഴിക്കുന്നത് ബ്രയിനിന് വളരെ നല്ലതാണത്രെ ഈ ജ്യൂസ്
ഗംഭീര സ്വാദാണ് നല്ല ഉനമേഷവും ലഭിക്കും 

ശേഷം ഞങ്ങൾ കങ്കൽ എന്ന സ്ഥലത്തേക്ക് പോയി
അവിടെ ഒരു മഹാദേവക്ഷേത്രത്തിൽ ആണ് ആദ്യം പോയത്
മൃത്യുഞ്ജയ മന്ത്രത്തിൽ പറയുന്ന
ഉർവാരുകം എന്ന കായ
 അവിടെ കാണാൻ സാധിച്ചു
മഹാമൃത്യുഞ്ജയ രുദ്രൻ ആണ് അവിടെ പ്രതിഷ്ഠ

ഒരു മരത്തിനു ചുറ്റിലുമായി 12 ജ്യോതിർലിംഗങ്ങൾ അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട് അകത്ത് വലിയ ഒരു ഹാളിൽ സാമാന്യം വലുപ്പമുള്ള രസം കൊണ്ട് നിർമ്മിച്ച ശിവലിംഗം നമുക്ക് കാണാം

ക്ഷേത്രം കുംഭമേളക്ക്‌ വരുന്ന സന്യാസിമാരെ സ്വീകരിക്കാനായി തയ്യാറായിരിക്കുന്നു

അതിനുശേഷം ഞങ്ങൾ പോയത് സക്ഷാൽ
ദക്ഷയാഗം നടന്ന മഹാ യാഗഭൂമി യിലേക്കാണ് 
ദക്ഷയാഗം നടന്ന സ്ഥലവും ദക്ഷൻ തകർത്ത ശിവലിംഗവും
ഭഗവാന്റെ വലിയ പ്രതിമയും
ശാന്തമായൊഴുകുന്ന ഗംഗയും
നമുക്ക് അവിടെ കാണാം

ദക്ഷ യാഗഭൂമിയിലെ വിശേഷങ്ങൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്തതിൻറെ ലിങ്ക് ഏറ്റവും താഴെ കൊടുക്കുന്നതാണ്

വായു പുരാണത്തിലും മഹാഭാരതത്തിലും കനഖാല എന്ന് പരാമർശിക്കപ്പെടുന്ന ഹരിദ്വാറിലെ 'പഞ്ച തീർത്ഥ'ങ്ങളിൽ (അഞ്ച് തീർത്ഥാടനങ്ങളിൽ) ഒന്നാണ് കാങ്കൽ, 

ഗംഗദ്വാര (ഹർ കി പൗരി)

കുശാവർത് (കാങ്കലിലെ ഘട്ട്),  

ബിൽ‌വ തീർ‌ത്ത് (മൻ‌സാദേവി ക്ഷേത്രം), 

നീൽ‌ പർവത് (ചണ്ഡീ ദേവി ക്ഷേത്രം).

എന്നിവയാണ് മറ്റ് സ്ഥലങ്ങൾ
 
പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച മനോഹരമായ ചുമർചിത്രങ്ങളുള്ള ദക്ഷേശ്വര മഹാദേവ് ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.

ദക്ഷേശ്വര ക്ഷേത്രത്തിന് പിന്നിലായി മാ ആനന്ദമയി അമ്മയുടെ സമാധിസ്ഥലമാണ്.

  മാ ആനന്ദമയി ജ്യോതി പീഠം
ഭാരതത്തിൽ
 പുഷ്പിക്കപെട്ട ഏറ്റവും മനോഹരമായ പുഷ്പം എന്നാണ് ആനന്ദമയി അമ്മയെ വിശേഷിപ്പിച്ചിരുന്നത്
 1896 ൽ ജനിച്ച അമ്മ 1982 ൽ സമാധിയായി. അവരുടെ പൂർവ്വാശ്രമത്തിലെ പേര് നിർമ്മല എന്നായിരുന്നു. 1920
കളിൽ അമ്മയുടെ ഭക്തർ ആനന്ദമയി (സന്തോഷം നിറഞ്ഞത്) എന്ന പേര് നൽകി.
 ഭാരതത്തിന് അകത്തും പുറത്തും അനേകായിരം ശിഷ്യസമ്പത്തുള്ള ഒരു മിസ്റ്റിക് ആയിരുന്നു ആനന്ദമയി മാ

ഹരിദ്വാറിലെ ഈ സമാധി നിത്യവും സന്ദർശിക്കുന്നത് നൂറ് കണക്കിന് ഭക്തരാണ്

അവിടെ നിന്നും ഞങ്ങൾ നേരെ പോയത് സന്യാസിമാർ സമാധി യാവുന്ന നീൽ ധാര എന്ന സ്ഥലത്തേക്കാണ് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഗംഗയുടെ ഒഴുക്ക് വളരെ കുറവുള്ള സ്ഥലമാണ് നീൽധാര

നീൽ ധാര, ഹരിദ്വാർ
ഗംഗ ഗംഗ തീരത്ത് താമസിക്കുന്ന സന്യാസിമാർ സമാധിയാവാറാണ് പതിവ്
സന്യാസിമാർ മരിക്കുകയല്ല ചെയ്യുന്നത് സമാധി ആവുകയാണ്. 

തൻറെ ഇഷ്ടപ്രകാരം ദശ പ്രാണനെയും
ഹൃദയത്തിലേക്ക് കൊണ്ടുവന്ന് മൂർദ്ധാവ് പൊട്ടിച്ച് പുറത്തുകടന്ന് ശരീരത്തെ ഉപേക്ഷിക്കുകയാണ് സന്യാസി ചെയ്യുന്നത് 

സന്യാസിമാരുടെ സമാധി ഗംഗാതീരത്ത് ഒരു ആഘോഷം തന്നെയാണ് ഒരു അൽഭുതം തന്നെയാണ്

ശരീരം ഉപേക്ഷിക്കാൻ ആവുമ്പോൾ സന്യാസി തൻറെ ശിഷ്യന്മാരെ നേരത്തെ അറിയിച്ചു ആഘോഷങ്ങളോടും നാമജപങ്ങളോടും കൂടെ നീൽ ധാരയിലേക്ക് പോകുന്നു ചടങ്ങുകൾക്കും ഉപചാരങ്ങൾ ക്കു ശേഷം സന്യാസി ഗംഗയിലേക്ക് ഇറങ്ങിച്ചെന്ന് ഗംഗയുടെ അടിത്തട്ടിൽ പത്മാസനത്തിൽ ഇരുന്നുകൊണ്ട് മൂർധാവിൽ കൂടെ പുറത്തുകടന്ന് ശരീരം ഉപേക്ഷിക്കുന്നു അവിടെ ഒരു ശിഷ്യനും കരയുന്നില്ല എല്ലാവരും ആനന്ദത്തിൽ തന്നെയാണ്

ഇതാണ് ഭാരതവും മറ്റ് ദേശങ്ങളും തമ്മിലുള്ള വ്യത്യാസം
ഭാരതത്തെ സംബന്ധിച്ച് ശരീരം ഒരു വാഹനം മാത്രമാണ് ദേഹി ദേഹം ഉപേക്ഷിച്ച് യാത്ര ചെയ്യുകയാണ് പഞ്ചഭൂതാത്മകമായ ശരീരത്തെ 
ബോധപൂർവം 
ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്
ജീവൻ ജനിക്കുകയോ മരിക്കുകയോ ഇല്ല അത് ഒരു നൈരന്തര്യമാണ്

ഹരിദ്വാറിൽ പോവുമ്പോൾ തീർച്ചയായും കണ്ടിരിക്കേണ്ട പോവണ്ട ഒരു സ്ഥലമാണ് ഇത്
ഭാരതം സമാധി സ്ഥാനങ്ങൾക്ക് നൽകുന്ന പവിത്രത അത്ര വലുതാണ് ഒരുപക്ഷേ ഭാരതത്തിൽ അറിയപ്പെടുന്ന എല്ലാ മഹാക്ഷേത്രങ്ങളും ഓരോ സിദ്ധ ഗുരുക്കന്മാരുടെ സമാധിസ്ഥലമാണ് 

(പഴനി - ഭോഗർ , പത്മനാഭ സ്വാമി ക്ഷേത്രം - അഗസ്ത്യർ, ഗുരുവായൂർ - യോഗീശ്വർ സമാധി )

എന്നാൽ ഇപ്പോൾ നമോ ഗംഗ പദ്ധതിയുടെ ഭാഗമായി സന്യാസിമാർ ജലസമാധി ചെയ്യാറില്ല കഴിഞ്ഞ കുംഭമേളയിൽ മഹാമണ്ഡലേശ്വറിന്റെ അധ്യക്ഷതയിൽ ചേർന്ന
സന്യാസി സംഗമത്തിൽ
ഇനി സന്യാസിമാർക്ക് ഭൂ സമാധിയാണ് എന്ന് പ്രഖ്യാപിക്കുകയുണ്ടായി


നരേന്ദ്ര മോദി ജിയുടെ
നമോ ഗംഗ പദ്ധതി വന്നതിനുശേഷം
ഗംഗ ഏറ്റവും ശുദ്ധമായാണ് ഒഴുകുന്നത് ലക്ഷക്കണക്കിന് സന്യാസിമാർ താമസിക്കുന്ന
ആയിരക്കണക്കിന് അഖാഢകളും ആശ്രമങ്ങളും നിലനിൽക്കുന്ന ഹരിദ്വാറിൽ എവിടെയും നിങ്ങൾക്ക് ഒരു മാലിന്യവും കാണാൻ സാധിക്കുകയില്ല അതാണ് നമോ ഗംഗാ പദ്ധതി.

ഇതുപോലെതന്നെ ഇന്ന് കാശിയിലെ ഗംഗയും അതീവ ശുദ്ധമാണ്. വൃത്തിയാണ്
ഗംഗയിൽ എവിടെവെച്ചും നമുക്ക് കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്ത് കുടിക്കാൻ സാധിക്കുന്നതാണ്

വർഷങ്ങൾക്കുമുമ്പ് നീൽ ധാരയിൽ പോയപ്പോൾ 
സന്യാസിമാർ ഉപേക്ഷിച്ച ശവശരീരങ്ങൾ ഗംഗയിൽ ഒഴുകി നടക്കുന്നത് കാണാമായിരുന്നു
ഇന്ന് ഗംഗ അതീവ ശുദ്ധമാണ്


ശേഷം ഞങ്ങൾ നേരെ പോയത് അഭേദ ഗംഗ മയ്യ ആശ്രമത്തിലേക്ക് ആണ്

ഹരിദ്വാർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന 
അഭേദ ഗംഗ മയ്യ ആശ്രമം ഹരിദ്വാർ
നഗരത്തിന്റെ ഹൃദയഭാഗത്ത് കുബമേള മൈതാനത്തിനടുത്താണ്

1983 ൽ H. H സ്വാമി അഭേദാനന്ദ ഭാരതി മഹാരാജ് സ്ഥാപിച്ച അഭേദ ഗംഗ മയ്യ ആശ്രമം ചൈതന്യ മഹാ പ്രഭുവിന്റെ പുനർ അവതാരമായി വിശ്വസിക്കുന്നു.  

ആശ്രമം 'നാമ ജപ സാധനയെ പ്രചരിപ്പിക്കുന്നു. 
(ഹരേ രാമ ... ഹരേ രാമ രാമ രാമ ... ഹരേ ഹരേ ഹരേ കൃഷ്ണ ... ഹരേ കൃഷ്ണ കൃഷ്ണ ... കൃഷ്ണ ഹരേ ഹരേ). ആത്മീയ പശ്ചാത്തലത്തിൽ 'ഗംഗയുടെ വിശുദ്ധി, ഹിമാലയത്തിന്റെ പരിശുദ്ധി' എന്നിവയുടെ പ്രവർത്തനങ്ങളിൽ ആശ്രമം പ്രവർത്തിക്കുന്നു, 

ക്ലീൻ റിവർ ഗംഗാ പ്രോഗ്രാമുകളുടെയും ക്ലീൻ ഹിമാലയ പർവത പരിപാടികളുടെയും പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.  

അഭേദ ഗംഗ മായ ആശ്രമം യോഗയെയും ആദ്ധ്യാത്മാക സാധനയെ പ്രചരിപ്പിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.
 
ഹരിദ്വാർ തീർത്ഥയാത്രയിൽ താമസിക്കാൻ തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഉത്തമമായ ഒരു സ്ഥലം കൂടിയാണ് ഇത്. കേരളത്തിൽ നിന്നും പോയ മലയാളിയായ സന്യാസി സ്ഥാപിച്ച ആശ്രമം എന്ന അഭിമാനവും നമുക്കുണ്ട്
ഇപ്പോഴത്തെ ആശ്രമം മഠാധിപതി ഒരു മലയാളിയാണ്
ഹരിദ്വാർ തീർത്ഥയാത്രയ്ക്ക് വരുന്ന ഭക്തർക്ക് ഭക്ഷണവും താമസവും സൗജന്യനിരക്കിൽ അവിടെ ഒരുക്കിയിട്ടുണ്ട്
പിതൃകർമ്മങ്ങൾക്കും യാഗങ്ങളും യജ്ഞങ്ങളും അഗ്നിഹോത്രവും ഗീത ഹോമവും നിരന്തരം അവിടെ നടന്നുകൊണ്ടിരിക്കുന്നു
സ്വദേശികളും വിദേശികളുമായ ധാരാളം ജനങ്ങൾ ആണ് ദിവസവും അവിടെ സന്ദർശിക്കുന്നത് .

ദിവസവും രാവിലെ ഭഗവത് ഗീത ചൊല്ലി ഹോമം നടക്കാറുണ്ട്
നിലവിലെ ആശ്രമം പ്രസിഡന്റ്: സ്വാമി നാരായണാനന്ദ ഭാരതി മഹാരാജ് ആണ്
നിലവിലെ ആശ്രമ സെക്രട്ടറി: സ്വാമി സവിദാനന്ദ മഹാരാജ് ആണ് 
(നമ്പർ 7830036070)

ശേഷം ഞങ്ങൾ ഞങ്ങൾ ഭക്ഷണം കഴിച്ചു ഹരിദ്വാർ പൂർണമായും സസ്യാഹാര കേന്ദ്രമാണ് നോൺ വെജിറ്റേറിയൻ ഭക്ഷണം നെൽകുന്ന ഹോട്ടലുകൾ
കുറവാണ് ( ഇല്ല എന്ന് തന്നെ പറയാം )

ഭക്ഷണ ശേഷം നടന്നതെല്ലാം
അത്ഭുതങ്ങൾ ആണ്
അഖാഡ സന്ദർശനം
നാഗസന്യാസിമാർ
ദിഗംബർ ബൽ വീർപുരി മഹാരാജ് ജിയുമായുള്ള ഒത്തുചേരൽ, 
മൻസാ ദേവീ മന്ദിരം, 
ചണ്ഡീദേവീ ക്ഷേത്രം ,
പാർവ്വതിദേവി 3000 വർഷം തപസ്സുചെയ്ത ബിൽ കേശ്വര മന്ദിരം
എന്നിവ അടുത്ത ഭാഗത്തിൽ
എഴുതാം
ദക്ഷയാഗം നടന്നസ്ഥലം, ഹരിദ്വാർ
https://youtu.be/8MH5WBlBTKA

മയി ആനന്ദമയി മാ സമാധി
ഹരിദ്വാർ
https://youtube.com/shorts/_u0igLRqHf4

സന്ന്യാസിമാർ സമാധിയാവുന്ന സ്ഥലം , നീൽധാര, ഹരിദ്വാർ

https://youtu.be/fel2FoZ9DWw

ഹരിദ്വാർ യാത്ര നാലാം ഭാഗം
(നാഗസന്യാസിമാരും അഖാഡകളും )
ഡോ. ശ്രീനാഥ് കാരയാട്ട്



കഴിഞ്ഞ മൂന്ന് ഭാഗങ്ങൾക്കും അത്ഭുതകരമായ പ്രതികരണമാണ് ലഭിച്ചത്

ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികളാണ് ഈ വിവരണം ഹൃദയത്തിൽ സ്വീകരിച്ചത്

ഭാരതത്തിൻറെ ആത്മാവ്
സ്ഥിതിചെയ്യുന്ന ഹിമാലയത്തിൻറെ താഴ് വര യായ ഹരിദ്വാർ ജീവിതത്തിലൊരിക്കലെങ്കിലും സന്ദർശിക്കുക എന്നത് ഭാരത മണ്ണിൽ ജനിച്ച ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ്

പലതരത്തിലുള്ള ജീവിത സാഹചര്യങ്ങൾ മൂലം പലർക്കും അതിന് സാധിക്കുന്നില്ല എന്ന് മാത്രം

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സവിസ്തരം എഴുതിയ യാത്ര കുറിപ്പ് വായിച്ചപ്പോൾ ഹരിദ്വാർ സന്ദർശിച്ച അനുഭൂതിയാണ് ഉണ്ടായത് എന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി

അതുപോലെതന്നെ ഹരിദ്വാറിൽ പോകണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും വളരെ വ്യക്തമായ മാർഗ്ഗനിർദ്ദേശം ലഭിക്കുന്ന രീതിയിൽ എഴുതാൻ ശ്രമിച്ചിട്ടുണ്ട്

ഏറ്റവും ചെലവ് കുറച്ച്
ഹരിദ്വാറിലെ ഏറ്റവും പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും
സന്ദർശിച്ച് എങ്ങനെ കുംഭമേളയിൽ പങ്കെടുക്കാം എന്നും തീർഥാടനം നടത്താമെന്നും വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്

സൗജന്യമായി താമസവും ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളുടെ പേരും ബന്ധപ്പെടാനുള്ള ഫോൺ നമ്പർ സഹിതം ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്


ലേഖനം മറ്റ് ഗ്രൂപ്പുകളിലേക്ക്  പങ്കുവയ്ക്കുന്നതിനെക്കുറിച്ച് പലരും അനുവാദം ചോദിച്ചു ചോദിച്ചിരുന്നു 

തീർച്ചയായും നിങ്ങൾക്ക് അതിന് അനുവാദമുണ്ട് സ്വാതന്ത്ര്യമുണ്ട്
പരമാവധി അന്വേഷകരിലേക്ക് ഈ ലേഖനം എത്തിക്കുന്നതിലൂടെ ഭാരത ധർമ്മമാണ് പ്രചരിക്കുന്നത് വിജയിക്കുന്നത് അതുതന്നെയാണ് ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ഉദ്ദേശവും

ഹരിദ്വാർ യാത്ര ഭാഗം 4
ശ്രീനാഥ് കാരയാട്ട്
അഖാഡകളും നാഗസന്യാസിമാരും

കങ്കലിലെ ദക്ഷയാഗ മന്ദിരവും സന്യാസിമാർ സമാധി യാവുന്ന നീൽധാരയും മാ ആനന്ദമയി മായുടെ സമാധിയും പിന്നിട്ട് പാർവ്വതീദേവി 3000 വർഷം തപസ്സ് ചെയ്ത ബിൽ ക്കേശ്വർ മന്ദിരത്തിലേക്ക് പോകുന്ന വഴിയാണ് ,

ഇപ്പോൾ ആസ്സാമിലുള്ള
സുഹൃത്തായ ബിജേഷ്ജി വിളിക്കുന്നത്

ഞാൻ ഹരിദ്വാറിൽ ഉണ്ട് എന്ന് വാർത്ത ഫേസ്ബുക്ക് വഴി അറിഞ്ഞ അദ്ദേഹം

ഇപ്പോഴത്തെ കുംഭമേളയുടെ
പ്രമുഖ് ആയിട്ടുള്ള നാഗസന്യാസി
ദിഗംബർ ബൽവീർപുരി മഹാരാജിനെ കാണാൻ സാധിക്കുമെങ്കിൽ വളരെ ശ്രേഷ്ഠമാണെന്ന് അറിയിച്ചു.

ബിജേഷ്ജിക്ക് നേരത്തെ അദ്ദേഹത്തെ പരിചയം ഉള്ളതിനാൽ മഹാരാജ് നോട് അദ്ദേഹം തന്നെ സംസാരിച്ചു അനുവാദം വാങ്ങി തരാമെനും ഏറ്റു.

 ഓർഗനൈസർ ഇല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ പരിപാടിയാണ് കുംഭമേള എങ്കിലും സന്യാസി മണ്ഡൽ ഓരോ വർഷവും ഓരോ അഖാഢകളെ ചുമതല ഏൽപ്പിക്കാറുണ്ട്

അങ്ങനെ ഈ വർഷം കുംഭമേള നടത്തുന്നത് 13 അഖാഢകളിൽ പ്രധാന അഖാഢയായ
നിരഞ്ജനി അഖാഢയാണ്

നിരഞ്ജനി അഖാഢയുടെ ഇപ്പോഴത്തെ മഹാമണ്ഡലേശ്വർ ആണ് ബൽ വീർ പുരി മഹാരാജ് 

അദ്ദേഹത്തിൻറെ ഗുരുനാഥൻ ഹിമാലയത്തിൽ തപസ്സിലാണ് കുംഭമേളക്ക്മാത്രമാണ് ഹരിദ്വാറിലേക്ക് വരുന്നത് 

ഞങ്ങളെ സംബന്ധിച്ച് അത് വളരെ വലിയ ഒരു ഭാഗ്യം ആയിരുന്നു .ഞാൻ എൻറെ നേരത്തെയുള്ള യാത്രകളിൽ നാഗ സന്യാസിമാരെയും അഖാഢകളെയും പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ഞങ്ങളുടെ സംഘത്തിലെ ഭൂരിഭാഗംപേരും ആദ്യമായിട്ടാണ് നാഗസന്യാസികളെയും അഖാഢകളും കാണുന്നത് 

അദ്ദേഹത്തെ കണ്ടു നമസ്കരിക്കാൻ സാധിച്ചാൽ അതൊരു മഹാഭാഗ്യം ആയിരുന്നു എന്ന് ബിജേഷ്ജി യെ അറിയിച്ചു

കേരളത്തിൽനിന്ന് വന്ന 35 പേരുടെ സംഘത്തെ കുറിച്ചും
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ പ്രവർത്തനങ്ങളെക്കുറിച്ചും സൂചിപ്പിച്ച് ബിജേഷ്ജി മഹാരാജ്ന് സന്ദേശമയച്ചു.

ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കേരളത്തിൽ നിന്നാണ് വരുന്നത് എന്ന് അറിയുമ്പോൾ ഹരിദ്വാറിലെയും ഋഷികേശിലേയും എല്ലാ മഠങ്ങളും സന്യാസിമാരും വളരെ ആദരവോടെയാണ് ഞങ്ങളെ സ്വീകരിച്ചിട്ടുള്ളത് 

ഞങ്ങൾ യാത്ര ആരംഭിച്ചത് കാലടിയിലെ ശൃംഗേരി ആശ്രമത്തിൽ നിന്നാണ് എങ്കിലും
ജഗത് ഗുരുവായ ശങ്കരാചാര്യരെ ജനിച്ച നാട് വേണ്ടതുപോലെ ആദരിക്കുന്നു ഉണ്ടോ 
എന്ന് ചിന്തിച്ചപ്പോൾ
സത്യത്തിൽ കുറ്റബോധം കൊണ്ട്
ശിരസ് കുനിയുക യാണ് ഉണ്ടായിട്ടുള്ളത്
 
ബൽവീർ പുരി മഹാരാജ് ഇപ്പോൾ ,കുംഭമേളയിൽ പങ്കെടുക്കാനായി എത്തുന്ന നാഗസന്യാസിമാർക്ക് വേണ്ടി തയ്യാറാക്കിയ നിരഞ്ജനി അഖാഢയുടെ ക്യാമ്പിൽ ഉണ്ട് എന്നും അവിടേക്ക് ചെന്നാൽ കാണാമെന്നും നിർദ്ദേശം ലഭിച്ചു

ഉടനെ ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ കാണാനായി സേഫ് പാർക്കിലുള്ള നിരഞ്ജനി അഖാഢയുടെ ക്യാമ്പിലേക്ക് യാത്രതിരിച്ചു

ഏതാണ്ട് 20 മിനിറ്റ് നേരം ഉള്ള യാത്രക്ക് ശേഷം ഞങ്ങൾ എല്ലാവരും സേഫ് പാർക്കിലുള്ള നിരഞ്ജനി അകാഡയുടെ താൽക്കാലിക കേമ്പിൽ എത്തി

ജീവിതത്തിലെ ഏറ്റവും വലിയ എന്തോ ഒരു സംഭവം തൊട്ടടുത്ത നിമിഷം നടക്കാൻ പോകുന്നു എന്ന് ഒരു തോന്നൽ ഉള്ളിലെവിടെയോ ഉണ്ടായിരുന്നു


ധാരാളം ചെറിയ കൂടാരങ്ങളും അതിനു മുൻപിൽ ഇരുമ്പിന്റെ ത്രിശൂലങ്ങൾ കത്തി നിർത്തിയ
എരിഞ്ഞടങ്ങിയ ധൂനിയും ഉള്ള ഒരു വലിയ ഗ്രൗണ്ടിലാണ് ഞങ്ങൾ എത്തിയത്

പരിപൂർണ്ണ നിശബ്ദത 
മൈതാനത്ത് എങ്ങും ശരീരമാസകലം വിഭൂതി പൂശിയ , വലിയ ജടയുള്ള സന്യാസിമാർ
ഓരോ പ്രവർത്തികൾ ചെയ്യുന്നു

കുറച്ചു സന്യാസിമാർ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് എന്തൊക്കെയോ പ്രവർത്തികൾ ചെയ്യുന്നു

ഞാൻ അവരുടെ അരികിലേക്ക് പോയി ബൽ വീർ പുരി മഹാരാജിനെ കാണാൻ സാധിക്കുമോ എന്ന് ചോദിച്ചു
അദ്ദേഹം വളരെ രൂക്ഷമായി എൻറെ മുഖത്തേക്ക് ഒന്ന് നോക്കി ശേഷം മൈതാനത്ത് ഭംഗിയായി ഒരുക്കിയിട്ടുള്ള കൂടാരങ്ങളിൽ ഒന്നിലേക്ക് പോയി തിരിച്ചുവന്ന് അകത്തേക്ക് പോയ്ക്കോളാൻ ആംഗ്യം കാണിച്ചു 

അദ്ദേഹം കാണിച്ച കൂടാരത്തിനു മുൻപിൽ ഞങ്ങൾ 35 പേരും കാത്ത് നിന്നു. . അകത്തേക്ക് വരാൻ നിർദ്ദേശം ലഭിച്ചു. എന്നാൽ വളരെ ചെറിയ കൂടാരം ആയതിനാൽ ഞങ്ങൾക്ക് എല്ലാവർക്കും അകത്ത് ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ അദ്ദേഹം പുറത്ത് ഞങ്ങളുടെ ഇടയിലേക്ക് വരികയാണ് ഉണ്ടായത് 

പുറത്ത് തയ്യാറാക്കിയിട്ടുള്ള ഒരു സോഫയിൽ അദ്ദേഹം ഇരുന്നു
ഞങ്ങൾ അദ്ദേഹത്തിന് ചുറ്റിലും താഴെ ഇരുന്നു .

അതീവ തിളക്കമുള്ള കണ്ണുകളും
ദൃഢഗാത്രമായ ശരീരവും മഹാ തേജസ്സുമുള്ള ഒരു നാഗസന്യാസി ആയിരുന്നു ബൽ വീർ പുരി മഹാരാജ് വലിയ ജടയും രുദ്രാക്ഷം മാലയും ധരിച്ച
അദ്ദേഹം കുറെ സമയം ഞങ്ങൾക്കൊപ്പം കഥകളും തമാശകളും പറഞ്ഞു ചെലവഴിച്ചു 

ഞങ്ങളുടെ കൂട്ടത്തിൽ നന്നായി ഹിന്ദി അറിയുന്ന ഇന്ന് തൃശ്ശൂർ ഉള്ള വിനോദ്ജി അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും സംഘത്തിലെ മറ്റുള്ളവർക്കുവേണ്ടി
മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് സംസാരിച്ചു

10 ലക്ഷം പ്രാവശ്യം നാമംചൊല്ലി ഭൂമിയെ പ്രദക്ഷിണം ചെയ്താൽ ലഭിക്കുന്ന ഗുണമാണ് കുംഭമേളയിൽ സ്നാനം ചെയ്താൽ ലഭിക്കുക എന്ന് അദ്ദേഹം പറഞ്ഞു

നാഗസന്യാസിമാർ മാർ പൊതുവേ ദിഗംബരന്മാർ (വസ്ത്രം ധരിക്കാത്തവർ ) ആണെങ്കിലും ഇപ്പോൾ സമൂഹവുമായി ഇടപെടുന്ന നാഗസന്യാസിമാർ മുണ്ട് ധരിക്കാറുണ്ട് എല്ലാവരും തന്നെ ശാരീരിക അഭ്യാസങ്ങൾ പരിശീലിക്കണം എന്നും ശാരീരികവും മാനസികവുമായി ശക്തരായി ഇരിക്കണം എന്നും അദ്ദേഹം പറഞ്ഞു .

നാഗ സന്യാസിമാരുടെ ദിനചര്യ യെക്കുറിച്ച് ആരോ ചോദിച്ചപ്പോൾ ചുരുക്കത്തിൽ അദ്ദേഹം വിവരിച്ചു തന്നു

രാവിലെ രണ്ടര മണിക്ക് എഴുന്നേറ്റ് തണുത്തുറഞ്ഞ ഗംഗയിൽ മുങ്ങി കുളിച്ചു
ശാരീരിക അഭ്യാസങ്ങളും അതികഠിനമായ ധ്യാന മുറകളും
അനുഷ്ഠിക്കുന്നവരാണ് നാഗസന്യാസിമാർ .

12 മണിക്ക് മുമ്പ് ആരുവന്നാലും ഭക്ഷണം നെൽകുമെങ്കിലും 12 മണിക്ക് ശേഷം ആർക്കും ഭക്ഷണം കൊടുക്കില്ലത്രെ

ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെ വിശ്രമം ആണ് നാലുമണിക്ക് വീണ്ടും ഗംഗയിൽ സ്നാനം ചെയ്തു അവരുടെ സാധന ആരംഭിക്കും

അഖാഡകൾ ഉണ്ടായതിനെ കുറിച്ചും നാഗസന്യാസിമാരെ കുറിച്ചും അദ്ദേഹം ഞങ്ങൾക്ക് വിശദീകരിച്ചുതന്നു

അദ്ദേഹത്തിൻറെ ഓരോ വാക്കുകളും വളരെ
ദൃഢത ഉള്ളതായിരുന്നു

കേരളത്തിൽ ഇപ്പോൾ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വളരെ വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി കേരളത്തിൽ ഇപ്പോൾ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച്
അദ്ദേഹം ഞങ്ങളോട് ചർച്ചചെയ്തു

വിശദമായ വായനക്ക്

http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_6.html

ഏതാണ്ട് ഒരു മണിക്കൂർ സമയം ഞങ്ങൾ അദ്ദേഹത്തിനൊപ്പം ചെലവഴിച്ചു ഇംഗ്ലീഷിലും ഹിന്ദിയിലും ആയി അദ്ദേഹം ഞങ്ങളോട് സംവദിച്ചു.

കുംഭമേള യുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നിർദ്ദേശം ലഭിക്കാനായി പല പ്രമുഖരും അദ്ദേഹത്തെ കാത്തു കൂടാരത്തിന് പുറത്തു നിൽപ്പുണ്ടായിരുന്നു 

ചാനലുകാരും അദ്ദേഹത്തിൻറെ എൻറെ സമയത്തിന് വേണ്ടി പുറത്ത് നിൽക്കുനതും കാണാമായിരുന്നു


കുംഭമേളയിൽ സന്യാസി ക്കൊപ്പം സ്നാനം ചെയ്യുക എന്നുള്ളതാണ് ഏറ്റവും വലിയ ഭാഗ്യം എൻറെ ചിരകാല അഭിലാഷവും അതായിരുന്നു.

അദ്ദേഹം സ്നാനം ചെയ്യുമ്പോൾ അദ്ദേഹത്തിനൊപ്പം സ്നാനം ചെയ്യാൻ സാധിക്കുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

അടുത്ത ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അദ്ദേഹം സ്നാനം ചെയ്യുമ്പോൾ കൂടെ സ്നാനം ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു

ഈ ജന്മം സഫലമായി

ശേഷം എല്ലാവരും തന്നെ അദ്ദേഹത്തെ നമസ്കരിച്ച്
സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും എടുത്തു ശനിയാഴ്ച സ്നാനത്തിന് കാണാം എന്ന് തീരുമാനിച്ച അഖാഢ യിൽ നിന്നും പുറത്തിറങ്ങി 

പാർവ്വതിദേവി 3000 വർഷം തപസ്സ് ചെയ്ത വിഘ്നേശ്വര ടെമ്പിൾ ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം 

ശരീരം അവിടെനിന്ന് ഇറങ്ങിയെങ്കിലും മനസ്സും ആത്മാവും അഗാധതയിൽ സ്വാമിജിയിലും ആയിരുന്നു

ലക്ഷക്കണക്കിന് വരുന്ന നാഗ സന്യാസിമാരുടെ തലവനായ
ഒരു മഹാത്മാവിന് അടുത്ത് നിന്നാണ് ഞങ്ങൾ ഇപ്പോൾ പുറത്തിറങ്ങിയത് എന്ന ചിന്ത അത് വലിയ വിസ്മയം ഉള്ളിൽ ഉളവാക്കി ഭാരതത്തിനും സന്യാസി പരമ്പരക്കും വേണ്ടി ജീവിതം മുഴുവൻ കഠിനമായി വ്രതമനുഷ്ഠിക്കുന്ന വരാണ് നാഗസന്യാസിമാർ 

അപ്പോഴാണ് സുഹൃത്ത് വിജീഷ് ജി യുടെ ആരുടെ ഫോൺ വന്നത് ഫോണിൽ അദ്ദേഹത്തോട് സംസാരിച്ചപ്പോഴാണ് യഥാർത്ഥത്തിൽ ഇതിൽ balvir പുലി മഹാരാജിനെ ആഴവും പരപ്പും പ്രാധാന്യവും എനിക്ക് മനസ്സിലായത്

സാധാരണ മനുഷ്യർക്ക് ഇദ്ദേഹത്തെ കാണുക വളരെ പ്രയാസമാണത്രെ കുംഭമേള കാലത്ത് മാത്രമാണ് സാധാരണ ജനങ്ങളുമായി സഹകരിക്കുന്നത്

അല്ലാത്ത സമയങ്ങളിൽ അഗാഢകളിൽ തീവ്രമായ പരിശീലനത്തിലാണ് ഒരാൾക്കും കാണാൻ അനുവാദമില്ല

അദ്ദേഹം തീരുമാനിക്കുന്ന വ്യക്തികൾക്ക് മാത്രമേ അദ്ദേഹത്തെ കാണാൻ അടുത്ത് ചെല്ലാനോ സാധിക്കുകയുള്ളൂ
 
കേന്ദ്ര മന്ത്രിസഭയിൽ വരെ വളരെ വ്യക്തമായ സ്വാധീനം ഉള്ള ഇദ്ദേഹം പല കേന്ദ്ര മന്ത്രിമാരുടെയും സിനിമ രാഷ്ട്രീയ മേഖലകളിൽ ഉള്ളവരുടെയും ഉപദേഷ്ടാവും ഗുരുസ്ഥാനീയനുമാണ്

വളരെയധികം തപഃശക്തിയും
നേതൃത്വം പാഠവും ഇച്ഛാശക്തിയും 
 സിദ്ധികളും ഉള്ളതിനാൽ ആയിരിക്കാം ലക്ഷോപലക്ഷം വരുന്ന നാഗ സന്യാസിമാരുടെ
പ്രമുഖ് ആയി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുള്ളത്

ആ കൂടിക്കാഴ്ച ഓർക്കുമ്പോൾ തന്നെ ശരീരത്തിനും മനസ്സിനും അതിശക്തമായ ഊർജ്ജം അനുഭവിക്കാൻ സാധിക്കുന്നുണ്ട്


മഹാമണ്ഡലേശ്വർ ദിഗംബർ
ബൽ വീർ പുരി മഹാരാജിനൊപ്പം
കേരളാ ടീം
https://youtu.be/FnWLSu0c2zw


ഹരിദ്വാറിൽ ഞങ്ങൾ കണ്ട അത്ഭുത നാഗസന്യാസി
ബൽ വീർ പുരി മഹാരാജ്
https://youtu.be/MytwKLgYNbE

നാഗ സന്യാസി മാരെ കുറിച്ച് ചിദാനന്ദപുരി സ്വാമിജിയുടെ വാക്കുകൾ
http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_0.html

ഹരിദ്വാർ യാത്ര ഭാഗം-5
ഡോ. ശ്രീനാഥ് കാരയാട്ട്

നാഗ സന്യാസി ബൽ വീർ പുരി മഹാരാജ്ന് അടുത്ത് നിന്നും ഞങ്ങൾ നേരെ പോയത് 
ശിവനെ ഭർത്താവായി ലഭിക്കാൻ വേണ്ടി പാർവതീദേവി 3000 വർഷം തപസ്സ് ചെയ്ത ബിൽ ക്കേശ്വർ മന്ദിരത്തിലേക്ക് ആണ്

ഹരിദ്വാറിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു വനത്തിനോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്
ആനയും പുലിയും മറ്റനേകം ജീവജാലങ്ങളും നിറഞ്ഞ വനപ്രദേശമാണെങ്കിലും സാധാരണയായി ആരെയും ഇത്തരം ജീവികൾ ഉപദ്രവിക്കാറില്ല 

ബിൽക്കേശ്വർ മന്ദിരം

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഹരിദ്വാറിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ബിൽകേശ്വർ മഹാദേവ് ക്ഷേത്രം.  

ഹരിദ്വാറിലെ ഹർകി പൗഡിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ഈ ക്ഷേത്രം വളരെ പുരാതനമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ വളരെ വർഷം പഴക്കം ചെന്ന ഒരു കൂവള മരവും അതിനുതാഴെ സ്വയംഭൂ ശിവലിംഗമാണ് ഉള്ളത് .

ശിവൻ പാർവതിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് കൂവള മരത്തിനടിയിൽ ഒരു വൃദ്ധ രൂപത്തിലാണ് എന്നാണ് അവിടുത്തെ സങ്കല്പം

ആ കൂവള മരം പൂർണ്ണമായും രുദ്രാക്ഷമാല കൊണ്ട് ചുറ്റിയിരിക്കുന്നത് കാണാം
മുമ്പിൽ വളരെ വലിയ ഒരു നന്ദിയും ചുറ്റിലുമായി ആയി നവഗ്രഹങ്ങളുടെയും ഹനുമാൻസ്വാമിയുടെയും ദേവിയുടെയും ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നു.

ക്ഷേത്രം ഒരു വന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞുവല്ലോ
കൂടുതലും അവിടെ കൂവള മരങ്ങളാണ്. നിരഞ്ജനി അഖാഢയുടെ കീഴിലാണ് ഇപ്പോൾ ഈ ക്ഷേത്രം നിലനിൽക്കുന്നത്

ദിവസവും പൂജയും ആരതിയും ഉണ്ട് വിശേഷദിവസങ്ങളിൽ നിരഞ്ജന അഖാഡയുടെ മഹാമണ്ഡലേശ്വർ ബൽവീർപുരിജി പൂജയും ആരതിയും നടത്താറുണ്ട്
ഒരു മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന അദ്ദേഹത്തിൻറെ ആരതി വളരെയധികം ആശ്ചര്യം നൽകുന്ന ഒന്നാണ്
അതിനെ കുറിച്ച് പിന്നീട് വിശദമായി പറയാം


ക്ഷേത്രത്തോട് ചേർന്ന് നിർമ്മിച്ച ഒരു മന്ദിരത്തിലാണ് സന്യാസിമാർ താമസിക്കുന്നതും
ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നതും .

ഈ ക്ഷേത്രത്തിൽ ഞങ്ങൾ കണ്ട മറ്റൊരു പ്രത്യേകത ധാരാളം നായകൾ രക്ഷക്കായി അവിടെ ഉണ്ട് എന്നതാണ് .അദ്ധ്യാത്മിക യാത്രയിലും സങ്കേതങ്ങളിലും നായക്ക് വളരെയധികം പ്രാധാന്യം കണ്ടുവരാറുണ്ട്

ഒരിക്കൽ നാസിക്കിൽ നർമ്മദാ നദിയുടെ ഉത്ഭവം കാണാൻവേണ്ടി വനങ്ങളും ഗുഹകളും പർവ്വതും താണ്ടി പോയി തിരിച്ചുവരുമ്പോൾ രാത്രിയായി വഴിയറിയാതെ ബുദ്ധിമുട്ടായപ്പോൾ എവിടുന്നോ വന്ന ഒരു നായയാണ് ഞങ്ങൾക്ക് വഴികാട്ടിയായി , ഞങ്ങൾക്ക് മുൻപിൽ യാത്ര ചെയ്തു ഞങ്ങളെ സ്വസ്ഥമായി തിരിച്ചു ക്ഷേത്രത്തിൽ എത്തിച്ചത്.


ഇതുപോലെ പോലെ തീർത്ഥയാത്ര ചെയ്ത പലർക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പിന്നീട് വായിക്കുകയുണ്ടായി

ഹിമാലയത്തിൽ പലപ്പോഴും വഴിതെറ്റുന്ന യാത്രക്കാരെ ശരിയായ വഴിയിൽ അവരുടെ സ്ഥാനത്ത് എത്തിക്കുന്നത് അവിടെയുള്ള ഉള്ള നായകളാണ് 

ഹരിദ്വാറിൽ ഉള്ള നായകൾ പൊതുവേ വളരെ ശാന്തരായി ആണ് കാണപ്പെടുന്നത്.


ഞങ്ങളുടെ കൂടെ വന്ന ഒരു വ്യക്തി കൗതുകം കൊണ്ട് നായയുടെ വാലിൽ കാലുകൊണ്ട് ഒന്ന് തടവിയപ്പോൾ അത് ചാടി എഴുന്നേൽക്കുകയും ശൗര്യത്തോടെ ശക്തമായി പ്രതികരിക്കുകയും ചെയ്തു
ചെയ്തു .നാഗസന്യാസിമാർ വളർത്തുന്ന നായ ആണല്ലോ
ആ ഒരു ഗുണം അവർക്ക് ഉണ്ടാവുമല്ലോ . 

ഞങ്ങൾ ക്ഷേത്രത്തിന് പിന്നിലൂടെ യുള്ള ഉള്ള വഴിയിൽ വനത്തിനുള്ളിലേക്ക് നടന്നു
ക്ഷേത്രത്തിൽ അടുത്ത് തന്നെ
ഒരു വിശേഷ തീർത്ഥമുണ്ട് ഇത്
ബിൽകേശ്വർ " ഗൗരികുണ്ഡ്" എന്നറിയപ്പെടുന്നു. തപസ്സിനിടെ മാതാ പാർവതി ഈ കുളത്തിൽ കുളിക്കാറുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

പർവ്വതത്തിന് മുകളിൽ ചെറിയ ഒരു ജലാശയം ആണ് ഗൗരികുണ്ഡ്
ഒരു വലിയ താലം കൊണ്ട് അടച്ചു വെക്കാൻ പറ്റുന്ന വലിപ്പത്തിലാണ് ഈതീർത്ഥ കിണർ ഗൗരി കുണ്ഡിന് പിന്നിലായി വളരെ പഴയ ഒരു ഗുഹ ക്ഷേത്രം നിലനിൽക്കുന്നു.

വിവാഹം നടക്കാനും സന്തതി ഭാഗ്യത്തിനും ഇവിടെ വളരെ വിശേഷമാണ്

ശേഷം നിങ്ങൾ അവിടെ നിന്നും ഇറങ്ങി ഇറങ്ങി മൻസ ദേവി മന്ദിരത്തിലേക്ക് പുറപ്പെട്ടു

ശക്തിയുടെ ഒരു രൂപമായ മൻസാദേവിയുടെ പുണ്യ വാസസ്ഥലമായി അറിയപ്പെടുന്ന ഈ ക്ഷേത്രം ശിവന്റെ മനസ്സിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് പറയപ്പെടുന്നു.  

വാസുകിയുടെ സഹോദരിയായാണ് മൻസയെ കണക്കാക്കുന്നത്. ശിവന്റെ മകളാണെന്നും വിശ്വസിക്കപ്പെടുന്നു. മൻസ എന്ന വാക്കിന്റെ അർത്ഥം ആഗ്രഹമെന്നാണ്, ആത്മാർത്ഥമായ ഒരു ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും ദേവി നിറവേറ്റുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി മൻസാദേവിയോട് പ്രാർത്ഥിക്കുന്ന ഭക്തർ ക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു മരത്തിന്റെ കൊമ്പുകളിൽ നൂലുകൾ ബന്ധിക്കുന്നത് കാണാം

 മൻസ ദേവി ക്ഷേത്രം ഒരു സിദ്ധ പീഠമാണ് 

 തീർത്ഥാടകരെ ദേവാലയത്തിലേക്ക് കൊണ്ടുപോകുന്നത് റോപ്‌വേയിലാണ്

റോപ്പ് വെയിലുള്ള യാത്ര വളരെ ഭംഗിയുള്ള കാഴ്ചകൾ നമുക്ക് പ്രദാനം ചെയ്യുന്നു പശ്ചാത്തലത്തിൽ ഗംഗാ നദിയുടെയും ഹരിദ്വാറിന്റെയും മനോഹരമായ കാഴ്ചകൾ കാണാം.

ഹരിദ്വാറിലേക്ക് പോകുന്ന തീർഥാടകർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് മൻസാദേവി ക്ഷേത്രം.

മന്ദിരം സ്ഥിതിചെയ്യുന്ന മലയുടെ മുകളിൽ നിന്ന് നോക്കിയാൽ ഗംഗാ നദിയുടെയും ഹരിദ്വാറിലെ സമതലങ്ങളുടെയും കാഴ്ചകൾ കാണാം അവിടെ നിന്നും ഞങ്ങൾ നേരെ പോയത് ചണ്ഡീ ദേവീ മന്ദിരത്തിലേക്കാണ്

ചണ്ഡീദേവീ ക്ഷേത്രം

ഹർകി പൗരിയിൽ നിന്ന് 4 കിലോമീറ്റർ (2.5 മൈൽ) അകലെയാണ് ഈ ക്ഷേത്രം.  

ക്ഷേത്രത്തിലെത്താൻ ഒന്നുകിൽ ചണ്ഡിഗട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ നടന്ന് നിരവധി പടികൾ കയറി എത്താം അല്ലെങ്കിൽ റോപ്പ്-വേ സർവീസിൽ കയറണം.  

 നാസിബാബാദ് റോഡിലെ ഗൗരി ശങ്കർ ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ലോവർ സ്റ്റേഷനിൽ നിന്ന് 2,900 മീറ്റർ (9,500 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചണ്ഡീ ദേവി ക്ഷേത്രത്തിലേക്ക് തീർഥാടകരെ കയറ്റുന്നു. റോപ്‌വേ റൂട്ടിന്റെ മൊത്തം നീളം ഏകദേശം 740 മീറ്റർ (2,430 അടി), ഉയരം 208 മീറ്റർ (682 അടി). കുന്നിന്റെ മറുവശത്ത് ഇടതൂർന്ന വനമുണ്ട്.

റോപ് - വേയിലെ യാത്ര ഗംഗാ നദിയുടെയും ഹരിദ്വാറിന്റെയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു.

ചണ്ഡി ദേവി ക്ഷേത്രത്തിൽ നിന്നും നമുക്ക് ലഭിക്കുന്നത് വളരെ മനോഹരമായ കാഴ്ചയാണ്
ഹരിദ്വാറിന്റെയും ഗംഗയുടെയും വലിയ ഒരു ഭാഗം നമുക്ക് പർവത ശിഖരത്തിൽ നിന്നും കാണാൻ സാധിക്കും

പർവ്വതങ്ങളിൽ നിങ്ങൾക്ക് വാനരന്മാരെ കാണാം ചില വികൃതി കുരങ്ങൻമാർ നിങ്ങളുടെ ഫോണും കയ്യിലെ സാധനങ്ങളും മോഷ്ടിക്കാൻ സാധ്യതയുണ്ട് ശ്രദ്ധ വേണം

ഞങ്ങൾ അവിടെയെത്തിയത് സന്ധ്യാസമയത്ത് ആയിരുന്നു
അതുകൊണ്ടുതന്നെ ഹരിദ്വാറും ഗംഗയും വൈദ്യുത ദീപങ്ങളാൽ എന്നാൽ അതീവ സുന്ദരമായി അനുഭവപ്പെട്ടു 

പുരാതനമായ ഒരു നാഗരികതയുടെ നടുവിലൂടെ ശാന്തമായി അതി സുന്ദരിയായി
ഗംഗ സഞ്ചരിക്കുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത കാഴ്ചയാണ് സൂര്യാസ്തമയവും ചന്ദ്രോദയവും ഞങ്ങൾക്ക് ചണ്ഡി ക്ഷേത്രത്തിൽനിന്നും കാണാൻ സാധിച്ചു

ചണ്ഡി ദേവി ക്ഷേത്രത്തിനോട് ചേർന്ന് ഹനുമാൻസ്വാമിയുടെ ഒരു മന്ദിരവും സ്ഥിതി ചെയ്യുന്നുണ്ട് നിങ്ങളെല്ലാവരും തന്നെ ഇരു ക്ഷേത്രങ്ങളിലും ദർശനം കഴിഞ്ഞ് തിരിച്ച് ഇറങ്ങി
രാത്രി 7 മണിക്ക് റോപ്പ്‌വേ സർവ്വീസ് അവസാനിക്കും 

ശേഷം ഓട്ടോറിക്ഷയിൽ ഞങ്ങൾ താമസ സ്ഥലമായ ശാന്തി കുഞ്ജിലേക്ക്

ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു ദിവസത്തിൽ കൂടെ കടന്നുപോയതിന്റെ ആനന്ദം ഓരോ കോശങ്ങളിലും അനുഭവിക്കുന്നുണ്ടായിരുന്നു

അന്ന് രാവിലെ മുതൽ സംഭവിച്ച ഓരോ കാര്യങ്ങളും ഒരു യവനികയിൽ എന്നവണ്ണം മനസ്സിലൂടെ കടന്നു പോയി

ഈ നല്ല അനുഭവങ്ങൾക്ക് കാരണമായ ഓരോ വ്യക്തി ളോടും ഗുരുപരമ്പരയോടും സന്യാസി പരമ്പരകളോടും
നന്ദി പറഞ്ഞുകൊണ്ട്

അടുത്ത ദിവസത്തെ അനുഭവങ്ങൾക്കായി
..................

ഹരിദ്വാറിലെ മൻസാ ദേവീ മന്ദിരവും ചണ്ഡീ മന്ദിരവും
https://youtube.com/shorts/PQl5DOOvlOU?feature=share

പാർവ്വതീ ദേവീ 3000 വർഷം
തപസ്സ് ചെയ്ത സ്ഥലം
https://youtube.com/shorts/PQl5DOOvlOU?feature=share

ഹരിദ്വാർ യാത്ര ഭാഗം-6
ശ്രീനാഥ് കാരയാട്ട്

അങ്ങനെ ഹരിദ്വാർ യാത്ര (കുംഭമേള ) ആറാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്

കഴിഞ്ഞ ഭാഗങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും അനുമോദനങ്ങൾക്കും
ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കട്ടെ
കഴിഞ്ഞ ഭാഗങ്ങൾ ബ്ലോഗിൽ വായിക്കുക

http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_12.html
ഹരിദ്വാർ യാത്ര ആറാം ഭാഗം
ശ്രീനാഥ് കാരയാട്ട്

ഹരിദ്വാറിലെ എല്ലാ സ്ഥലങ്ങളും 3 ദിവസം കൊണ്ട് പൂർത്തിയാക്കി ഞങ്ങൾ ഋഷികേശിലേക്ക് പുറപ്പെട്ടു.

ഋഷികേശ്

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു പുണ്യനഗരമാണ് ഋഷികേശ്. 
ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്നു. 
ഹിമാലയ താഴ്‌വരയിൽ ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. 

ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള യാത്ര ആരംഭിക്കുന്ന സ്ഥാനമാണ് ഋഷികേശ്. 

പുണ്യനദിയായ ഗംഗ, അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഋഷികേശിൽ വെച്ചാണ്.

ഹ്രിഷീകം, ഈശഃ എന്നീ പദങ്ങൾ കൂടിച്ചേർന്നാണ് ഈ നഗരത്തിന് ഋഷികേശ് എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. ഹൃഷീകം (ഹൃഷ്യതനേനേതി) എന്നാൽ ഇന്ദ്രിയം എന്നും ഈശഃ എന്നാൽ ഈശ്വരൻ എന്നുമാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയബോധങ്ങളുടെ ദേവനായ മഹാവിഷ്ണു എന്നാണ് ഹൃഷീകേശഃ എന്ന പദത്തിന്റെ വാച്യാർത്ഥം. ഹിന്ദിയിൽ ഇത് ഹൃഷീകേശ് എന്നും പിന്നീട് ലോപിച്ച് ഋഷികേശ് എന്നും ആയിത്തീർന്നു എന്നു കരുതപ്പെടുന്നു.

യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച്‌ അറിയാനുമൊക്കെ ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. 

ഹരിദ്വാറില്‍ നിന്ന് അധികം അകലെയല്ലാതെ മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട് ഗംഗാ നദിയുടെ കരയിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. 

ഋഷികേശ് എന്ന നഗര ത്തിന്റെ ഓരോ മുക്കും മൂലയും പരിപാവനമാണെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇവിടെയിരുന്ന് ധ്യാനം ചെയ്താല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. 

ഏതു പാപവും കഴുകിക്കളയാന്‍ പ്രാപ്തയെന്ന് വിശ്വസിക്കുന്ന പുണ്യനദി ഗംഗയുടെ സാനിധ്യത്താല്‍ അനുഗ്രഹീതമാണ് ഋഷികേശ്. 

ഇന്ത്യയിലെ തന്നെ ഏറ്റവും പരമോന്നത്ത തീര്‍ത്ഥാടന കേന്ദ്രമായാണ് ഋഷികേശിനെയും ഹരിദ്വാരിനെയും കണക്കാക്കുന്നത്. 

ഛാര്‍ദാം, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയ തീര്‍ഥാടനങ്ങള്‍ ആരംഭിക്കുന്നതും ഋഷികേശില്‍ നിന്നാണ്.

നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും നിറഞ്ഞതാണ് ഋഷികേശ്. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസേന വന്നുപോയിക്കൊണ്ടിരിക്കുന്ന സ്ഥലമാണെങ്കിലും ഋഷികേശിന് അതിന്റെ പഴയ പ്രസരിപ്പും പ്രൗഢിയും ഇനിയു നഷ്ടമായിട്ടില്ല. 

ശാന്തിയും സമാധാനവും തേടിയെത്തുന്ന സഞ്ചാരികള്‍ക്കുള്ള അഭയകേന്ദ്രമാണ് ഋഷികേശ്.

എത്തിച്ചേരാന്‍ : 35 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണ്‍ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഹരിദ്വാറില്‍ നിന്ന് റോഡ് മാര്‍ഗം ഋഷികേശില്‍ എത്തുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര. 

യാത്ര പോകാന്‍ പറ്റിയസമയം

മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലുമാണ് ഋഷികേശ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

മെയ്, ജൂണ്‍ മാസങ്ങളില്‍ ചൂട് അനുഭവപ്പെടാറുള്ള ഋഷികേശില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മഴക്കാലം. മഴക്കാലത്ത് ഋഷികേശിലേക്ക് യാത്രപോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ കമ്പിളി വസ്ത്രങ്ങള്‍ കയ്യില്‍ കരുതിയിരിക്കണം. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

ഋഷികേശില്‍ എത്തിയാല്‍

ഋഷികേശ് എന്ന പുണ്യസ്ഥലത്തൂടെ ഒന്ന് നടക്കാം. ഋഷികേശിലെ ലക്ഷ്മണ്‍ ജൂള്‍, രാം ജൂണ്‍ എന്നീ തൂക്കുപാലങ്ങളില്‍ കയറി ഗംഗയ്ക്ക് കുറുകെ നടക്കാം. പാലത്തില്‍ നിന്ന് കാണാവുന്ന ഋഷികേശ് ടൗണിന്റെ കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. രാംജൂലയ്ക്ക് സമീപത്ത് നിന്ന് ഗംഗാ നദിയിലൂടെ ബോട്ട് സവാരി നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. 

എല്ലാ ദിവസവും വൈകുന്നേരം പരമാര്‍ത്ഥ് ആശ്രമത്തിന്റെ മുന്നില്‍ ഗംഗാ നദിയുടെ തീരത്ത് ഗംഗാ ആരതി നടക്കപ്പെടാറുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ആണ് ഈ സമയം ഇവിടെ തടിച്ചുകൂടാറുള്ളത്. 

ട്രെക്കിംഗിലും റാഫ്റ്റിംഗിലും താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും ഇവിടെ ലഭ്യമാണ്. ഗംഗാ നദിക്കരയില്‍ കൂടാരം കെട്ടി രാത്രി ചിലവഴിക്കാനുള്ള സംവിധാനവും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒരുക്കിയിട്ടുണ്ട്.

തീര്‍ഥയാത്രയ്ക്ക് പുറമ്മേ വനജീവി സങ്കേതങ്ങള്‍ക്കും ഈ പ്രദേശം പ്രശ്സ്തമാണ്. ഋഷികേശില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ചിലയിലാണ് രാജാജീ ദേശിയോദ്യാനം. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത് ഹിമാലയപാദങ്ങള്‍ സമതലവുമായി ചേരുന്ന പ്രദേശം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആന, പുലി തുടങ്ങിയവയുടെ സംരക്ഷണ കേന്ദ്രമായ ഇവിടെ പല ഇനങ്ങളിലുള്ള ദേശാടനപക്ഷികളും എത്താറുണ്ട്. 

എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഈ പാര്‍ക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളത്.


ബംഗീ ജംപിംഗും റിവര്‍ ക്ലിഫ് ജംപിംഗും : ബംഗീ ജംപിംഗ് ബേസിന്റെ ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന സ്ഥിര വേദിയാണ് ഋഷികേശ്. മോഹന്‍ ഛട്ടിയിലാണ് ഈ വിസമയം നിങ്ങള്‍ക്ക് അനുഭവിക്കാനാകുക. 

ലോകത്തില്‍ തന്നെ യോഗയ്ക്ക് പേരുകേട്ട സ്ഥലമാണ് ഋഷികേശ്. വിവിധ തരത്തിലുള്ള യോഗ പരിശീലിപ്പിക്കുന്ന നിരവധി ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും ഇവിടെ കാണാം. അന്തര്‍ദേശീയ യോഗ ഫെസ്റ്റിവല്‍ ആണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്ന്. എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസത്തിലാണ് ഇവിടെ യോഗ ആഘോഷം നടത്തപ്പെടുന്നത്.


മുമ്പ് ഞാൻ ഋഷികേശ് സന്ദർശിച്ചപ്പോൾ ഒക്കെ തന്നെ താമസിച്ചത് കൈലാസ ആശ്രമത്തിലായിരുന്നു

കൈലാസാശ്രമത്തിനടുത്ത് ശിവാനന്ദാശ്രമവും ഉണ്ട് യോഗ ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിൽ വളരെയധികം
പങ്കുവെച്ച മഹാത്മാവാണ് സ്വാമി ശിവാനന്ദജി

എന്നാൽ ഈ പ്രാവശ്യം കോവിഡ ആയതിനാൽ ഈ ആശ്രമങ്ങളിൽ ഒന്നുംതന്നെ തീർത്ഥാടകർക്ക് പ്രവേശനമില്ല എന്ന വിവരമാണ് അറിയാൻ സാധിച്ചത്

ഋഷികേശിൽ ധാരാളം ആശ്രമങ്ങൾ ഉണ്ടെങ്കിലും
ആ സമയത്ത് എല്ലാ
ആശ്രമങ്ങളിലുംകൊവിഡ് കാരണം പ്രവേശനം വിലക്കിയിരുന്നു.

ആ സമയത്താണ് കോഴിക്കോടുള്ള എൻറെ അടുത്ത സുഹൃത്ത് ,ഋഷികേശിൽ യോഗയും തെറാപ്പിയും നടത്തുന്ന
പ്രകാശ് ജി വിളിക്കുന്നത്

ഞാൻ ഹരിദ്വാറിൽ ഉണ്ട് എന്ന് ഫേസ്ബുക്ക് വഴി അറിഞ്ഞ അദ്ദേഹം ഋഷികേശിലെ സൗകര്യങ്ങൾ ചെയ്തു തരാൻ ആണ് എന്നെ വിളിച്ചത്

ഈ ഒരു പ്രത്യേകത ജീവിതത്തിലുടനീളം അനുഭവിച്ചിട്ടുണ്ട്

ഏതെങ്കിലും ഒരു പ്രതിസന്ധിഘട്ടങ്ങളിൽ എത്തുമ്പോൾ ഒരുപാട് പേർ കൃത്യമായി സഹായിക്കാൻ എത്താറുണ്ട്

ഹരിദ്വാറിൽ നിന്നും ഓട്ടോറിക്ഷയിൽ ഞങ്ങൾ രാം ജൂലൈയിൽ വന്നിറങ്ങി

ഗംഗക്ക് കുറുകെ നിർമ്മിച്ച മനോഹരമായ തൂക്കുപാലങ്ങൾ ആണ് രാം ജൂലയും ലക്ഷ്മൺ ജൂലയും 

അപ്പോഴേക്കും പ്രകാശ് ജി അദ്ദേഹത്തിൻറെ
ഒരു സ്റ്റാഫിനെയും കൂടി ഞങ്ങളുടെ അടുത്തെത്തി

നേരെ താമസസ്ഥലമായ
ഭഗീരതി ആശ്രമത്തിലേക്ക് പോയി

സ്വർഗ്ഗ ആശ്രമം ട്രസ്റ്റ് നടുത്ത് ഗംഗയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഋഷികേശിലെ വളരെ പ്രശസ്തമായ ഒരു ആശ്രമം ആണ് ഭഗീരതി ആശ്രമം


നേരത്തെ എംഎൽഎയും എംപിയും ഒക്കെ ആയിരുന്ന സ്വാമി ജ്ഞാനാനന്ദജി യാണ് ഇപ്പോൾ ആശ്രമത്തിലെ മഠാധിപതി

ഭാരതീയ ധർമ്മ പ്രചാര സഭ യുടെ പ്രവർത്തനങ്ങളെക്കുറിച്ചും നമ്മുടെ ആശയങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ മതിപ്പ് ഉണ്ടാവുകയും എല്ലാ തരത്തിലുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു


11 മണി ആവുമ്പോഴേക്കും ഋഷികേശിലെ സന്യാസികൾ അവിടെ എത്തിച്ചേരും അവർക്ക് എല്ലാവർക്കും ഭക്ഷണം തയ്യാറാക്കി നൽകുന്നത് ഈ ആശ്രമത്തിൽവച്ചാണ്

13 ആയിരത്തിലേറെ പശുക്കളുള്ള വലിയ ഒരു ഗോശാല ആശ്രമത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് 

ആശ്രമത്തിന്റെ വരാന്തയിൽ ഇരുന്നാൽ ഗംഗയുടെ സൗന്ദര്യം നമുക്ക് ആസ്വദിക്കാം

ഋഷികേശിൽ ഗംഗയിൽ കൂടെയുള്ള റിവർ റാഫ്റ്റിങ് നമുക്ക് കാണാം ഏതാണ്ട് 14 കിലോമീറ്ററുകളോളം ഗംഗ യിലൂടെ ഉള്ള ബോട്ട് സവാരിയാണ്
ഗംഗാ റിവർ റാഫ്റ്റിംഗ്

ബോട്ട് സവാരി കണ്ട ഞങ്ങളിൽ പലർക്കും ഗംഗയിലൂടെ ഇങ്ങനെ യാത്ര ചെയ്യാൻ സാധിക്കുമെങ്കിൽ അത് വലിയൊരു ഭാഗ്യം ആയിരിക്കുമെന്ന് താല്പര്യം ഉണ്ടായി

ഞങ്ങൾ എല്ലാവരും തന്നെ ആശ്രമത്തിൽനിന്നും ഭക്ഷണം കഴിഞ്ഞ് റിവർ റാഫ്റ്റിങ്ങിന് തയ്യാറായി

എപ്പോഴെങ്കിലും നിങ്ങൾ ഋഷികേശിൽ പോകുന്നുണ്ടെങ്കിൽ തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമാണ് ഗംഗാനദിയിൽ കൂടെയുള്ള റിവർ റാഫ്റ്റിംഗ് .

വലുതും ചെറുതുമായ ഒരുപാട് യാത്രകൾ ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് അവിടെയുണ്ട്

ഒരാൾക്ക് 800 രൂപ എന്ന നിരക്കിലാണ് അവിടെ ഈടാക്കുന്നത്

ഞങ്ങളെല്ലാം എല്ലാ ടെസ്റ്റുകളും കഴിഞ്ഞു കുഞ്ഞു 14 കിലോമീറ്റർ ദൂരെയുള്ള ഉള്ള സ്റ്റാർട്ടിങ് പോയിൻറ് ലേക്ക് എത്തി സുരക്ഷാ ജാക്കറ്റുകൾ ധരിച്ച്
ബോട്ട് തുഴയേണ്ട വിധം പഠിച്ച് ഡ്രാഫ്റ്റിംഗ് ആരംഭിച്ചു 

വളരെ നല്ല അനുഭവമായിരുന്നു എല്ലാവർക്കും ഈ യാത്ര

ഗംഗയുടെ ഇരുഭാഗവും വനങ്ങളും വലിയമല കളുമാണ്

വലിയ മലനിരകൾക്കിടയിലൂടെയുള്ള ഗംഗയുടെ താളത്തിനൊപ്പം ഉള്ള യാത്ര ഒരു സംഗീതം പോലെ വളരെ മനോഹരമാണ്

ഇടയിൽ ഗംഗയുടെ ശാന്തമായ സ്ഥലങ്ങളിൽ ഇറങ്ങാനും ഗംഗാനദി യിൽ ഒഴുകി നടക്കാനും
നമുക്ക് സാധിക്കും അത് അനിർവചനീയമായ ഒരു അനുഭൂതി തന്നെയാണ്

വൈകുന്നേരം ആറു മണിയോടുകൂടി ഞങ്ങൾ തിരിച്ചു ഋഷികേശിൽ എത്തി

എല്ലാവരും തന്നെ പരമാർത്ഥ ഘട്ടിലുള്ള ഗംഗാ ആരതി കാണുവാനായി പോയി

വളരെ മനോഹരമാണ് ഋഷികേശിലെ ഗംഗാആരതി 
ഗംഗയുടെ ഇരുവശത്തും ഓരോ ആ ശ്രമങ്ങളുടെയും ആരതി ഉണ്ടെങ്കിലും

പരമാർത്ഥ ഘട്ടിലെ ആരതിയാണ് ഏറ്റവും വിശേഷമായതും കൂടുതൽ ആളുകൾ പങ്കെടുക്കുന്നതുമായ ആരതി ശേഷം എല്ലാവരും ആശ്രമത്തിലെത്തി ഭക്ഷണം കഴിച്ച്
ആ ദിവസം നമ്മൾക്ക് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരോടും മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട്
ഗംഗയുടെ തീരത്ത്
ഹിമവാന്റെ മടിത്തട്ടിൽ
ഗാഢനിദ്രയിലേക്ക്

നീലകണ്ഡ്
പാർവതീ മന്ദിർ
സ്വർഗ്ഗാ ശ്രമം ട്രസ്റ്റ്
ഖാലി കമലി വാല
(ആത്മപ്രകാശ്ജി
മഹാരാജ് സമാധി )
തൃവേണി ഘട്ട് എന്നിവ
അടുത്ത ഭാഗത്തിൽ

തുടരും ..................

പരമാർത്ഥ ഘട്ടിലെ
ഗംഗാ ആരതി

https://youtu.be/WJxw5ae1-WQ

ഗംഗയിലെ
റിവർ റാഫ്റ്റിംഗ്

https://youtu.be/8KYAGUEHpaQ

ഭാഗം 7 ഹരിദ്വാർ യാത്ര

ഹരിദ്വാർ യാത്രയുടെ ആറ് ഭാഗങ്ങൾക്കും നിങ്ങൾ തന്ന സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് ഏഴാം ഭാഗത്തിലേക്ക്

 ഋഷികേശിൽ എത്തിയ ഞങ്ങൾ ഗംഗയിലെ റിവർ റാഫ്റ്റിംഗും പരമാർത്ഥ ഘട്ടിലെ ഗംഗാരതിയും കണ്ടു ഹിമവാന്റെ മടിത്തട്ടിൽ
വിശ്രമിച്ച് രാവിലെ
നേരത്തെ എഴുന്നേറ്റ്
ഗംഗയിൽ സ്നാനം ചെയ്തു .


ഉദിച്ചുയരുന്ന സൂര്യനെ ഗംഗാനദിയുടെ ഓരത്ത് ഇരുന്ന് കാണുവാൻ ഒരു പ്രത്യേക അനുഭൂതിയാണ്

സന്യാസിമാർ രാവിലെതന്നെ അവിടെ വന്ന് പൂജയും ധ്യാനവും ചെയ്യുന്നത് നമുക്ക് കാണാം


ഗംഗാനദീതീരത്ത് ധാരാളം പാറക്കൂട്ടങ്ങൾ
ഉള്ളതിനാൽ എല്ലാവർക്കും തന്നെ അവിടെ ഇരുന്ന് ധ്യാനം ചെയ്യാനും ഗംഗാനദിയുടെ നൈർമല്യം ആസ്വദിക്കാനും സാധിക്കും

ഗംഗാനദി തരുന്ന തണുപ്പും സൂര്യൻ തരുന്ന ചൂടും
അച്ഛൻറെയും അമ്മയുടെയും കൈപിടിച്ച് നടക്കുന്ന ആത്മവിശ്വാസം നമുക്ക് നൽകും

രാവിലെ എട്ടുമണിക്ക് എല്ലാവരും തയ്യാറായി.

ആ ദിവസം ഞങ്ങൾ കാണുവാൻ തീരുമാനിച്ചത്
ഋഷികേശിലെ ആശ്രമങ്ങളും ക്ഷേത്രങ്ങളും ആണ് .

എന്നാൽ കൊറോണ കാലം ആയതിനാൽ ആശ്രമങ്ങളിൽ ഒന്നും തന്നെ പ്രവേശനം ഇല്ലാത്തതിനാൽ

ഉച്ചവരെയുള്ള സമയം ഋഷികേശ് നടന്നു കാണാൻ ഞങ്ങൾ തീരുമാനിച്ചു.

ഞങ്ങൾ ചെറിയ ഗ്രൂപ്പുകളിലായി പല ഭാഗങ്ങളിലേക്ക് യാത്ര ചെയ്തു.

എങ്ങും സന്യാസിമാരും വിദേശികളും ലോകത്തിൻറെ വിവിധ ഭാഗത്തുള്ളവർ യോഗ അഭ്യസിക്കാനും ധ്യാനത്തിനും ആയി ഋഷികേശിൽ വന്ന് താമസിക്കുന്നത് കാണാൻ സാധിച്ചു.

എവിടെ നോക്കിയാലും വിവിധ സമ്പ്രദായത്തിലുള്ള സന്യാസിമാർ .

ഞങ്ങളുടെ കൂടെ വന്നവർ പലരും സന്യാസിമാരോട് സംസാരിക്കാനും
അവർക്കൊപ്പം ഇരിക്കാനും
ആ സമയം ഉപയോഗിച്ചു.

പല സന്യാസിമാരിൽ നിന്നും വളരെ അത്ഭുതം നിറഞ്ഞ അനുഭവങ്ങളാണ് ഞങ്ങളിൽ പലർക്കും ഉണ്ടായിട്ടുള്ളത്.

പത്തിലധികം ഭാഷ സംസാരിക്കുന്ന സന്യാസിമാർ .

വലിയ ഡിഗ്രികളും
വലിയ സ്ഥാനമാനങ്ങളും ഉള്ളവർ
അതെല്ലാം ഉപേക്ഷിച്ച് ആത്മാന്വേഷണ ത്തിനായി ഗംഗാതീരത്ത് അഭയം പ്രാപിച്ചവർ .

ഓരോരുത്തരുടെ മുഖത്തും അതീവ തേജസ്സും ആനന്ദവും ഞങ്ങൾക്ക് കാണാൻ സാധിച്ചു.

ഞങ്ങൾ
സ്വർഗ്ഗാശ്രമം ട്രസ്റ്റും
ഖാലി കമലിവാലി (ആത്മ പ്രകാശ് ജി മഹാരാജ് ) സമാധി സ്ഥലവും അവിടെയുള്ള പഴയ മുരുക ക്ഷേത്രവും സന്ദർശിച്ചു.

രാം ജ്വാല പാലം കടന്നു കഴിഞ്ഞാൽ ഭാഗീരഥി ആശ്രമം വരെ വളരെ ദീർഘമായ മനോഹരമായ നടപ്പാത യാണ് .

 ഗംഗയിലേക്ക് നോക്കി ധ്യാനം ചെയ്യാനും സാധന അനുഷ്ഠിക്കാനുമായി
ധാരാളം മണ്ഡപങ്ങൾ അവിടെ കാണാം.

ഇടതുഭാഗത്ത് ഗംഗാനദി ആണെങ്കിൽ നമ്മുടെ വലതുഭാഗത്ത് സ്വർഗ്ഗ ആശ്രമം ട്രസ്റ്റ് സ്ഥലമാണ്.

അവിടെ മുഴുവൻ വിവിധ സമ്പ്രദായത്തിലുള്ള സന്യാസിമാരുടെ ആ ശ്രമങ്ങൾ കാണാം.

ഏതെങ്കിലും ഒരു സന്യാസി ആഗ്രഹം പ്രകടിപ്പിച്ചാൽ അവർക്ക് ആശ്രമം നിർമ്മിക്കാനുള്ള എല്ലാ സൗകര്യവും സ്വർഗ്ഗ ആശ്രമം ട്രസ്റ്റ് ഗംഗാനദീതീരത്ത് ചെയ്തു കൊടുക്കാറുണ്ട്.

11 മണി ആവുമ്പോഴേക്കും ഞങ്ങളെല്ലാവരും തിരിച്ചു ഭാഗീരഥി ആശ്രമത്തിലെത്തി
ഭക്ഷണം കഴിച്ചു. 

ആ സമയത്ത് ആശ്രമത്തിലെ മഠാധിപതിഎന്നെ കാണണം എന്ന് പറഞ്ഞ് അകത്തേക്ക് വിളിപ്പിച്ചു. 

കൂട്ടത്തിൽ നന്നായി ഹിന്ദി അറിയാവുന്ന വിനോദ് ജിയെയും കൂട്ടി അദ്ദേഹത്തെ കാണാൻ പോയി.

ഇപ്പോൾ പട്ടാമ്പിയിൽ താമസിക്കുന്ന വിനോദ് ജിവളരെ കാലം ഗുജറാത്തിൽ ആയിരുന്നു.

ഭാരതീയ ധർമ്മ പ്രചാര സഭ യുടെ പ്രവർത്തനങ്ങളെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ കുറിച്ചും സ്വാമിജി വിശദമായി ഞങ്ങളോട് ചോദിച്ചു മനസ്സിലാക്കി . 

വളരെ കാലം എംഎൽഎയും എംപിയും ആയി പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ സന്ന്യാസം സ്വീകരിച്ച് ഈ ആശ്രമത്തിന്റെ ചുമതലയിലാണ് .

വിവിധതരം സന്യാസി പരമ്പരകളെ കുറിച്ചും
ഋഷികേശിലെ അത്ഭുത സന്യാസിമാരെ കുറിച്ചും ഒക്കെ അദ്ദേഹം ഞങ്ങളോട് സംസാരിച്ചു.

ഒരു ദിവസത്തിലധികം ഒരു സ്ഥലത്ത് താമസിക്കാത്ത സന്യാസിമാർ ,

ഭിക്ഷ സ്വീകരിച്ച് ജീവിക്കുന്ന സന്യാസിമാർ,

ആരെങ്കിലും കൊണ്ട് കൊടുത്താൽ മാത്രം ഭക്ഷണം കഴിക്കുന്ന സന്യാസിമാർ,

പത്തോ ഇരുപതോ ദിവസം കൂടുമ്പോൾ ഭക്ഷണം കഴിക്കുന്ന സന്യാസിമാർ,

എല്ലാ സന്യാസി പരമ്പര കളെയും സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട സന്യാസിമാർ,

വലിയ ഗോശാലയും കൃഷികളും നടത്തി 
സന്യാസിമാർക്ക് ഭക്ഷണം കൊടുക്കുന്ന
ആശ്രമങ്ങൾ,

അങ്ങനെ അനവധി സന്യാസി സമ്പ്രദായങ്ങളെ കുറി ച്ചും രീതികളെക്കുറിച്ചും അദ്ദേഹം ഞങ്ങൾക്ക് വിവരിച്ചു തന്നു .

സന്യാസി എന്ന് കേൾക്കുമ്പോൾ ഒരു ചിത്രം മാത്രം മനസ്സിൽ വരുന്ന ഞങ്ങൾക്ക് ആ അറിവ് വളരെയധികം വെളിച്ചം നൽകുന്നതായിരുന്നു

ധർമ്മ പ്രചരണത്തിനായി അദ്ദേഹം കേരളം സന്ദർശിക്കുന്നുണ്ട് എന്ന് ഞങ്ങളോട് പറഞ്ഞപ്പോൾ കേരളത്തിലെ അദ്ദേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാം എന്ന് ഞങ്ങൾ ഉറപ്പു കൊടുത്തു.

പ്രസാദം സ്വീകരിച്ച് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.


ഇനി ഞങ്ങളുടെ ലക്ഷ്യം
നീലകണ്ഠ മന്ദിരമാണ്
ഞങ്ങൾക്ക് പോവാനുള്ള വാഹനങ്ങൾ തയ്യാറായി.

അഞ്ച് ജീപ്പുകളിൽ ആയി ഞങ്ങൾ നീലകണ്ഠ മന്ദിരത്തിലേക്ക് പുറപ്പെട്ടു.

ഋഷികേശിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം വളരെ പഴക്കം ചെന്ന ഒരു പുണ്യ തീർത്ഥാടന കേന്ദ്രമാണ്. 

1330 മീറ്റർ ഉയരത്തിലാണ് ഈ ശിവ സന്നിധി സ്ഥിതി ചെയ്യുന്നത്. ഇടതൂർന്ന വനങ്ങളും പർവതനിരകളും ഈ ക്ഷേത്രത്തിന് ചുറ്റുമുണ്ട്. പങ്കജ, മധുമതി നദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 ക്ഷേത്രത്തിലേക്കുള്ള വഴി ആവേശകരമാണ്
അതിനാൽ തന്നെ ട്രക്കിംഗ് ചെയ്യുന്ന ഒരുപാട് പേരെയും നമുക്ക് വഴിയിൽ കാണാനാവും.

കയറ്റവും ഇറക്കവും ചുരങ്ങളും ഒക്കെയായി വളരെ മനോഹരമായ കാഴ്ചകൾ തരുന്ന യാത്രയാണ്.

ഏതാണ്ട് രണ്ട് മണിക്കൂർ സമയം കൊണ്ട് നമുക്ക് നീലകണ്ഠ മന്ദിരത്തിൽ എത്താൻ സാധിക്കും.

ക്ഷേത്രത്തിന് അര കിലോമീറ്റർ അടുത്ത് വരെ വാഹന സൗകര്യം ഉണ്ട് ബാക്കി ദൂരം നമ്മൾ നടന്നുതന്നെ പോകണം .

സമുദ്രമഥനം നടന്ന സമയത്ത് അതിൽ നിന്നും ഉയർന്നുവന്ന കാളകൂടവിഷം ലോകക്ഷേമാർതഥം കുടിക്കുന്ന ശിവൻറെ കണ്ഠത്തിൽ പാർവ്വതി പിടിക്കുകയും വിഷം കണ്ഠത്തിൽ ഉറച്ച് പോവുകയും നീലനിറം ആവുകയും ചെയ്തു.
അങ്ങനെയാണല്ലോ ശിവന് നീലകണ്ഠൻ എന്ന പേര് ലഭിച്ചത്
ഈ സ്ഥലത്ത് വച്ചാണത്രേ ഇത് സംഭവിച്ചത്.

അതിനാൽ തന്നെ ശിവരാത്രി ദിവസം ഇവിടെ വളരെ പ്രധാനമാണ്.

ആ പർവ്വതത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന കാഴ്ചകൾ പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല.
അത്ര മനോഹരമായ പ്രകൃതി ഭംഗിയാണ്.

ഒരു മണിക്കൂർ കൊണ്ട് ക്ഷേത്രദർശനം നടത്തി ഞങ്ങൾ എല്ലാവരും തിരിച്ചു വാഹനത്തിൽ എത്തി.

ശേഷം നേരെ മാതാ പാർവതി മന്ദിറിലേക്ക് .


നീലകണ്ഠ ക്ഷേത്രത്തിൽനിന്നും
തിരിച്ച് വരുന്ന വഴി  
ജീപ്പ് കുറേദൂരം മനോഹരമായ മൺപാതയിലൂടെ സഞ്ചരിച്ച്
ഒരു ചെറിയ ചായക്കടയുടെ മുൻപിൽ നിർത്തി.

അതിന് പിന്നിൽ ഉള്ള വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ ചെറിയ ഒരു മന്ദിരത്തിൽ എത്തിച്ചേർന്നു.

പ്രത്യേകിച്ച് തിരക്കൊ കടകളോ ബഹളങ്ങളോ ഒന്നുമില്ലാത്ത ഒരു ഏകാന്ത സ്ഥലത്ത് ആണ് മാതാ പാർവ്വതി മന്ദിരം സ്ഥിതി ചെയ്യുന്നത്.

തൊട്ടടുത്ത് ഒന്നോ രണ്ടോ ചെറിയ കടകൾ മാത്രം.

എല്ലാവരും തന്നെ മന്ദിരത്തിന് അകത്തിരുന്ന് ജപിക്കുകയും ധ്യാനം ചെയ്യുകയും ചെയ്തു.

അവിടെ നിന്ന് നോക്കിയാൽ ചുറ്റും പർവ്വതങ്ങൾ കാണാം 
ആ പർവ്വതങ്ങളിൽ ധാരാളം ഗുഹകളും ആ ഗുഹയിൽ തപസ്സ് ചെയ്യുന്ന സന്യാസിമാരും ഉണ്ടത്രേ

അവിടെ നിന്നും തിരിച്ചു പോകുന്ന വഴിയിൽ വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടം കണ്ടു
വളരെ വലിയ ഒരു ഗുഹ യോട് ചേർന്ന് അതി മനോഹരമായ ഒരു വെള്ളച്ചാട്ടം.

 ഞങ്ങളിൽ പലരും ആ വെള്ളച്ചാട്ടത്തിൽ കുളിക്കുകയും ഗുഹയിൽ ധ്യാനം ചെയ്യുകയും ചെയ്തു.

വൈകീട്ട് 5 മണി ആവുമ്പോഴേക്കും ഞങ്ങൾ തിരിച്ചു ഋഷികേശിൽ എത്തി.

എല്ലാവരും തന്നെ ആരതി കാണുവാനായി പരമാർത്ഥ ഘട്ട്ലേക്ക് പോയി .ഗംഗാ ആരതി ക്കു ശേഷം കൂടെയുള്ള എല്ലാവരും തിരിച്ച് ഹരിദ്വാറിലേക്ക് തന്നെ തന്നെ പോയി .

ഞങ്ങൾ നാല് പേർ ഋഷികേശിൽ തന്നെ നിന്നു .

ഋഷികേശിൽ എപ്പോഴെങ്കിലും പോകുമ്പോൾ
അവിടെയുള്ള താരാ പീഠത്തിൽ പോവണമെന്ന് സുഹൃത്തായ രാമാനന്ദ് നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ ശാക്ത അഘോരികൾ താമസിക്കുന്ന ഈ സങ്കേതത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല .


ആ സ്ഥലം സന്ദർശിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങൾ അവിടെ തന്നെ ഒരു ദിവസം കൂടി ചെലവഴിക്കാൻ തീരുമാനിച്ചത്.

ഞങ്ങൾ ആരതിയിൽ പങ്കെടുത്തത് ഋഷികേശിലെ മറ്റൊരു ആരതി ഘട്ട് ആയ ത്രിവേണി ഘട്ടിലാണ്.

ത്രിവേണി ഘട്ടിലെ ഗംഗ ആരതി ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കാഴ്ചയാണ്.

ഗംഗാ ആരതിക്ക് ശേഷം ഭക്ഷണം കഴിച്ച് ഞങ്ങൾ ശാക്ത അഘോരികളുടെ വാസസ്ഥലമായ താരാപീഠം അന്ന്വേഷിച്ചിറങ്ങി.

പലരോടും അന്വേഷിച്ചെങ്കിലും ആർക്കും അറിയില്ല എന്നാണ് അവർ പറഞ്ഞത്.

അവസാനം ഒരു താരാ മന്ദിരം ഞങ്ങൾ കണ്ടുപിടിച്ചെങ്കിലും
അകത്തുകയറാൻ അവർ അനുവദിച്ചില്ല.

അപ്പോഴേക്കും സമയം രാത്രി ഒൻപത് മണി ആയിരുന്നു.

ഞങ്ങൾ ഗംഗയുടെ തീരത്തു കൂടി അലക്ഷ്യമായി നടന്നു.

കുറച്ചു ദൂരെ ഒരു അഘോരി സന്യാസിയെ കണ്ടു.
അദ്ദേത്തിനടുത്തു പോയി താരാപീഠം ചോദിച്ചു.

ഗംഗാ നദിയുടെ മറുകരയിൽ നിരനിരയായി നിൽക്കുന്ന വലിയ പർവ്വതങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളോട് പറഞ്ഞു  

ആ കാണുന്ന മലകളിൽ നിങ്ങൾ കത്തുന്ന വലിയ പന്തങ്ങൾ കാണുന്നുന്നില്ലേ

അതെല്ലാം അഘോരി അഗാഢകളാണ് .

വിവിധ സമ്പ്രദായത്തിൽ പെട്ട അഘോരി സന്യാസിമാർ വസിക്കുന്നതും ഉപാസന ചെയ്യുന്നതും അവിടെയാണ് .

അത് അവരുടെ കേന്ദ്രമാണ് സാധാരണക്കാർക്ക് അവിടേക്ക് പ്രവേശനം ഇല്ല നിങ്ങൾ അവിടേക്ക് പോയാൽ ,അത് അവരുടെ ഉപാസനയ്ക്ക് തടസ്സം ആയാൽ ഒരു പക്ഷേ അവർ കയ്യിലുള്ള ഉള്ള മൂർച്ചയേറിയ ഇരുമ്പ് ശൂലങ്ങൾ കൊണ്ട് ഉപദ്രവിക്കാം.

വിനോദയാത്ര പോകുന്നതുപോലെ പോകാൻ പറ്റുന്ന സങ്കേതങ്ങൾ അല്ല ഇതൊന്നും . സന്യാസിമാർ അനുവദിച്ചാൽ ആഗ്രഹിച്ചാൽ മാത്രമേ നിങ്ങൾക്ക് അവിടെ എത്താൻ സാധിക്കുകയുള്ളൂ.

എന്നാണ്.


അഘോരി സന്യാസി കളുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് 
കാലം വഴി ഒരുക്കട്ടെ
എന്ന് പ്രാർത്ഥിച്ചുകൊണ്ട്
ഞങ്ങൾ തിരിച്ച് ഭാഗീരഥി ആശ്രമത്തിലേക്ക് തന്നെ പോയി..

യാ ദേവി സർവ്വ ഭൂതേഷു 
നിദ്ര രൂപേണ സംസ്ഥിതാ 
ആരാണ്
അഘോരി സന്യാസികൾ ?
വിശദവായനക്ക് 
ലിങ്ക് നോക്കുക

http://sreenathji.blogspot.com/2021/04/blog-post.html

http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_20.html

കഴിഞ്ഞ 7 ഭാഗങ്ങൾക്കും
നിങ്ങൾ തന്ന
സ്നേഹത്തിനും അഭിനന്ദനങ്ങൾക്കും നന്ദി 
(കഴിഞ്ഞ ഭാഗങ്ങൾ ഇവിടെ വായിക്കുക )

ഹരിദ്വാർ യാത്ര ഭാഗം 8
ഡോ. ശ്രീനാഥ് കാരയാട്ട്

27 -3 - 01
ഋഷികേശ്

അങ്ങനെ
കഴിഞ്ഞ ദിവസം രാത്രി
ഞങ്ങൾ അഘോരികളുടെ അഖാഢകൾ അന്വേഷിച്ച് തിരിച്ച് വന്ന് ഭാഗീരഥി ആശ്രമത്തിൽ
വിശ്രമിച്ചു.

ഇന്ന് വൈകുന്നേരം നാല് മണിക്കാണ്
നാഗസന്ന്യാസി ദിഗംബർ
ബൽ വീർ പുരി മഹാരാജ് നൊപ്പമുള്ള ഞങ്ങളുടെ ഗംഗാ സ്നാനം നിശ്ചയിച്ചിട്ടുള്ളത്


കൂടെയുള്ളവർ എല്ലാവരും
ഹരിദ്വാറിലേക്ക് തിരിച്ചു പോയത് നേരത്തെ പറഞ്ഞിരുന്നുവല്ലോ

രാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു ഗംഗയിലെ കുളിയും ധ്യാനവും കഴിഞ്ഞു 

വസിഷ്ഠ ഗുഹ കാണുവാൻ
ഇറങ്ങി 

കഴിഞ്ഞദിവസം നീലകണ്ഠ മഹാദേവ മന്ദിരം കാണുവാൻ പോയ സമയത്ത് വസിഷ്ഠ ഗുഹയിലും പോവണം എന്ന് കരുതിയിരുന്നു എന്നാൽ സമയമില്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നു

 ഭക്ഷണം കഴിച്ച് ആശ്രമത്തിലെ സന്യാസിമാരോട് യാത്ര പറഞ്ഞു ഇറങ്ങി

ബൈക്ക് വാടകയ്ക്കെടുത്ത് പോവാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ
അതിനായി ലക്ഷ്മൺ ജൂലയിലേക്ക് പോയി

ഋഷികേശിൽ പലതരത്തിലുള്ള ബൈക്കുകൾ നമുക്ക് വാടകയ്ക്ക് ലഭിക്കും

ഋഷികേശിൽ നിന്നും 25 കിലോമീറ്റർ ദൂരെ 
ദേവപ്രയാഗ് ലേക്ക് പോകുന്ന വഴിയിലാണ് വസിഷ്ഠ ഗുഹ

ഋഷികേശിൽ നിന്ന് വസിഷ്ഠ ഗുഹയിലേക്ക് ഏതാണ്ട് 25 കിലോമീറ്റർ യാത്ര ചെയ്യേണ്ടത് ഉള്ളതിനാലും വഴി ഞങ്ങൾക്ക് പരിചിതമല്ലാത്ത അതിനാലും ഒരു ടാക്സി വിളിച്ചു പോകാൻ ഞങ്ങൾ തീരുമാനിച്ചു

കാരണം വൈകീട്ട് 4 മണിക്ക് സ്വാമിജിയോടൊത്തു
 ഗംഗാസ്നാനത്തിന് 
എത്തുക എന്നതാണ് ഏറ്റവും പ്രധാനം

അങ്ങനെ ഗംഗാനദിയുടെ ഓരത്തു കൂടെ ഗംഗയുടെ വിവിധഭാവങ്ങൾ ആസ്വദിച്ചുകൊണ്ട് 
ഞങ്ങൾ വസിഷ്ഠ ഗുഹയിൽ എത്തി

ഹൈവേയിൽ നമുക്ക് 
വസിഷ്ഠ ഗുഹയുടെ ബോഡ് കാണാം 
അവിടെ നിന്നും 
താഴേക്ക് പടികൾകെട്ടി
യ വഴിയിലൂടെ അര കിലോമീറ്ററോളം സഞ്ചരിച്ചാൽ വലിയ ഒരു മലയുടെ അടിയിൽ
നമുക്ക് വസിഷ്ഠ ഗുഹയിൽ എത്താം

 
വസിഷ്ഠ ഗുഹ
വളരെ പുരാതനമായ ഒരു ഗുഹയാണ് . ഇവിടെ വസിഷ്ഠനും പത്നി അരുന്ധതിയും നൂറുകണക്കിനു വർഷങ്ങൾ തപസ്സ് ചെയ്തിരുന്നു.  

വസിഷ്ഠ മുനി ബ്രഹ്മാവിന്റെ മാനസ പുത്രനും സപ്തർഷികളിൽ പ്രധാനിയും ആയിരുന്നു.  

വസിഷ്ഠഗുഹ നമുക്ക് ആഴത്തിലുള്ള ശാന്തിയും നല്ല ആത്മീയ ഊർജ്ജവും പ്രധാനം ചെയ്യുന്നു.

വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്നും വന്ന സ്വാമി പുരുഷോത്തമാനന്ദ എന്ന മഹാത്മാവ് അവിടെ ഗുഹയോടു ചേർന്ന് ഒരു ആശ്രമം സ്ഥാപിച്ചിട്ടുണ്ട്

പുരുഷോത്തമാനന്ദ ആശ്രമം എന്നറിയപ്പെടുന്ന ആശ്രമത്തിൽ
ഇപ്പോഴും മലയാളിയായ ഒരു സ്വാമി തന്നെയാണ് മഠാധിപതി അദ്ദേഹം തൻറെ 10 വയസ്സിൽ അവിടെ എത്തിയതാണ്
ഇപ്പോൾ 100 വയസ്സ് പ്രായം കഴിഞ്ഞു

 ഗുഹയുടെ കവാടം കടന്ന് ഉള്ളിലേക്ക് പോയാൽ
 ഒരു ദീർഘമേറിയ ഇടനാഴിയാണ്

പുറത്തുനിന്നും അകത്തേക്ക് കയറിയ ഉടനെ നമുക്ക് ശക്തമായ ഇരുട്ട് അനുഭവപെടുമെങ്കിലും
കുറച്ചുനേരം അവിടെ നിന്നാൽ മുന്നോട്ടുള്ള വഴി സാവധാനം തെളിഞ്ഞുവരും 

ഗുഹയുടെ അറ്റത്ത് ഉള്ളിലായി ആയി ഒരു വിളക്കും ഒരു ശിവലിംഗവും കാണാം

അത് ലക്ഷ്യമാക്കി മുന്നോട്ട് സാവധാനം നടക്കുക 

ശ്രദ്ധിച്ച് നോക്കിയാൽ
 വഴിയുടെ ഇരു ഭാഗങ്ങളിലും ഗുഹക്കകത്തുള്ള വിശാലമായ മുറിയിലും
സ്വദേശികളും വിദേശികളുമായ പലരും ധ്യാനിക്കുന്നത് കാണാം

തികച്ചും വേറെ ഒരു ലോകത്ത് എത്തിയതായാണ് നമുക്ക് അനുഭവപ്പെടുക

പരിപൂർണ്ണ നിശബ്ദതയിൽ
എണ്ണയുടെയും
കുന്തിരിക്കത്തിന്റെയും വാസനയിൽ അവിടെ 
വെറുതെ ഇരുന്നാൽ തന്നെ ആഴത്തിലുള്ള ധ്യാനാവസ്ഥയിൽ നമ്മൾ മുഴുകും

അതിനകത്ത് ഇരിക്കുമ്പോൾ കാലദേശ ബോധങ്ങൾ നമ്മൾ മറക്കും

കുറേ സമയം ഞങ്ങൾ ഗുഹകത്ത് ഇരുന്ന് ധ്യാനിച്ചു

കുറച്ചുനേരം കണ്ണടച്ചിരുന്നതിനുശേഷം കണ്ണുതുറന്നപ്പോൾ അതിനകം വളരെ വ്യക്തമായി കാണാൻ സാധിച്ചു

വളരെ വിശാലമായ ഗുഹ അന്തർഭാഗത്ത്
നിശ്ചലമായി ധ്യാനം ചെയ്യുന്ന ധാരാളം വിദേശികളും സ്വദേശികളും

കണ്ണടച്ചിരുന്നാൽ കണ്ണ് തുറക്കാൻ കഴിയാത്ത അത്ര തരത്തിലുള്ള അവാച്യമായ അനുഭൂതി, പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല

കുറേ സമയം അതിനകത്ത് ഇരുന്നതിനു ശേഷം 
ഞങ്ങൾ പുറത്തിറങ്ങി

ഏതാണ്ട് അര കിലോമീറ്റർ ദൂരെയുള്ള അരുന്ധതി ഗുഹയിലേക്ക്
പോയി

വസിഷ്ഠ ഗുഹയിൽ നിന്നും ഇറങ്ങി പുരുഷോത്തമാനന്ദ ആശ്രമത്തിന് അടുത്തു കൂടെ ഗംഗ നദീതീരത്ത് ഇറങ്ങി 
ഏതാണ്ട് 300 മീറ്റർ വലതുഭാഗത്തേക്ക് നടന്നാൽ നമുക്ക് അരുന്ധതി ഗുഹയിൽ എത്താം കുറച്ച് സ്റ്റെപ്പുകൾ കയറി മുകളിലായാണ് അരുന്ധതി ഗുഹ

അരുന്ധതി ഗുഹയിലും ഇരുന്ന് കുറച്ചുനേരം ധ്യാനിച്ചതിനുശേഷം 

ഞങ്ങൾ തിരിച്ച് ഹരിദ്വാറിലേക്ക് യാത്ര പുറപ്പെട്ടു

ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട, കണ്ടിരിക്കേണ്ടതാണ്
വസിഷ്ഠ ഗുഹ അവാച്യമായ ധ്യാന അനുഭൂതി നമുക്ക്
ഇവിടെ നിന്നും ലഭിക്കും

വളരെ മുമ്പ് സായിബാബയും
അതുപോലെ മറ്റു പല
ആദ്ധ്യാത്മിക ആചാര്യന്മാരും സിദ്ധ സന്യാസിമാരും വളരെ കാലം ഇവിടെ തപസുചെയ്തിരുന്നു അത്രേ ആദ്യകാലങ്ങളിൽ, സിനിമാനടൻ
രജനീകാന്തും പലപ്പോഴും ഇവിടെ വന്ന് താമസിച്ച് ധ്യാനിക്കാറുണ്ടായിരുന്നത്രെ

ഇടതൂർന്ന് വനത്തിനു നടുവിലൂടെ ഞങ്ങൾ ഹരിദ്വാറിലേക്ക് പുറപ്പെട്ടു.
വഴിക്കിരുവശവും വളരെ മനോഹരമായ കാഴ്ചകൾ നമുക്ക് ലഭിക്കും

ഗംഗ ക്കൊപ്പം തന്നെയാണ് നമ്മുടെ യാത്രയും

വഴിയിൽ വലിയ കഴുകന്മാർ താമസിക്കുന്ന സ്ഥലവും
വലിയ ചിറകുകൾ വിടർത്തി വട്ടമിട്ട് പറക്കുന്ന കഴുകൻ മാരെയും നമുക്ക് കാണാം

മൂന്നു മണിയോടുകൂടി ഞങ്ങൾ ഹരിദ്വാറിൽ
നിരഞ്ജനി അഖാഡയിൽ എത്തി
അപ്പോഴേക്കും സംഘത്തിലെ ബാക്കിയുള്ളവരും അവിടെ എത്തിയിരുന്നു.

നിരഞ്ജനി അഖാഢയുടെ മഹന്ത്
നാഗ സന്ന്യാസി ദിഗംബർ ബൽവീർ പുരി മഹാരാജ് കുറച്ച് നാഗ സന്ന്യാസിമാർക്കൊപ്പം
സ്നാനത്തിന് തയ്യാറായി നിൽക്കുന്നു.

ഞങ്ങൾ നേരത്തെ കണ്ടതിൽ നിന്നും വ്യത്യസ്തമായി സ്വാമിജി വളരെ ഗൗരവത്തിലാണ്
താണ്ഡവത്തിന് തയ്യാറെടുക്കുന്ന
ശിവന്റെ മുഖഭാവം

കൂട്ടത്തിൽ ആരോ എന്തോ ചോദിച്ചപ്പോൾ
സംസാരം സ്നാനത്തിന് ശേഷം എന്ന് പതുക്കെ പറഞ്ഞ് അദ്ദേഹം സ്നാനത്തിന് പുറപ്പെട്ടു ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ പിന്തുടർന്നു 

വലതു കയ്യിൽ പിച്ചളയുടെ ശൂലവും ശൂലത്തിന് മുകളിൽ
സ്ഥാപിച്ച ഡമരുവും
ഇടതു കയ്യിൽ കമണ്ഡലവും
കഴുത്തിൽ നിറയെ രുദ്രാക്ഷവും
പുലിത്തോൽ ആണെന്ന് തോന്നിപ്പിക്കുന്ന
വസ്ത്രവും ധരിച്ച്
വളരെ വേഗത്തിലാണ് അദ്ദേഹത്തിൻറെ നടത്തം ഞങ്ങളെല്ലാവരും അദ്ദേഹത്തിനൊപ്പം എത്താൻ ഓടുകയായിരുന്നു

ദിഗംബരൻമാരായ നാഗ സന്ന്യാസികൾക്കൊപ്പം
സഞ്ചരിക്കുന്ന അദ്ദേഹത്തെ കണ്ടാൽ
 ഭൂതഗണങ്ങളുമായി ശിവൻ നടക്കുക യാണെന്ന് തോന്നും

തുടരും ..........

വസിഷ്ഠ ഗുഹ
https://youtu.be/SI08AM2NGNI

അരുന്ധതി ഗുഹ
https://youtu.be/FLpeT1MyY_4

................
അങ്ങനെ നാഗസന്ന്യാസി,  ദിഗംബർ ബൽവീർ പുരി മഹാരാജ്നൊപ്പം സ്നാനത്തിനായി തീരുമാനിച്ച സമയമായി

2021 മാർച്ച് 27 വൈകുന്നേരം 4 മണി

ഞങ്ങൾ സേപാർക്കിലുള്ള നിരഞ്ജനി അഖാഡയുടെ ക്യാബിൽ എത്തി

സാധാരണ ദിവസങ്ങളിൽ
പുലർച്ചെ രണ്ടര മണിക്ക്  എഴുന്നേറ് ഗംഗയിൽ മുങ്ങിയാണ്  നിരഞ്ജനി അഖാഡ യിലെ സന്യാസിമാരുടെ ദിവസം ആരംഭിക്കുന്നത് .
ശേഷം 7 മണിവരെ കഠിനമായ  ഉപാസനയും പരിശീലനങ്ങളും
ശേഷം ഭക്ഷണം കഴിച്ച്
ദൈനംദിന കാര്യങ്ങളിൽ തിരക്കാവും  12 മണിക്ക് മുമ്പായി ഭക്ഷണം കഴിക്കും
ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ആരുതന്നെ വന്നാലും അവർക്ക് ഭക്ഷണം കൊടുക്കും
എന്നാൽ 12 മണിക്ക് ശേഷം അവർ ഭക്ഷണം കഴിക്കുകയോ കൊടുക്കുകയോ ചെയ്യാറില്ല

ഭക്ഷണം കഴിച്ച ശേഷം  മൂന്നര മണി വരെ വിശ്രമം ശേഷം 4 മണിക്ക് വീണ്ടും ഗംഗാസ്നാനം
ശേഷം സാധനയും പൂജയും അസ്തമയത്തിനു മുമ്പ് ഭക്ഷണ കഴിക്കും 8 മണിക്ക്  വിശ്രമം

ബൽവീർ പുരി മഹാരാജ് മറ്റ് നാഗ സന്ന്യാസിമാർക്കൊപ്പം
നാലുമണിക്ക് ഗംഗാ സ്നാനത്തിന് തയ്യാറായി ,

ഞങ്ങൾ സ്വാമിജിക്കൊപ്പം സ്നാനഘട്ടി ലേക്ക് പുറപ്പെട്ടു.

വലതുകൈയ്യിൽ
വലിയ ത്രിശൂലവും ഇടതുകൈയിൽ കമണ്ഡലവുമായി
ദേഹമാസകലം ഭസ്മവും
രുദ്രാക്ഷമാലകളും
ധരിച്ച് വളരെ വേഗത്തിൽ
യാത്ര ചെയ്യുന്ന അദ്ദേഹത്തിനൊപ്പം എത്താൻ ഞങ്ങൾ
ഓടുകയായിരുന്നു.

നാലര മണിയോടുകൂടി
ഞങ്ങൾ ഗംഗാനദീതീരത്ത്
നിരഞ്ജനി അഖാഢ യുടെ സ്നാനഘട്ടിലെത്തി

നിരഞ്ജനി അഖാഢയുടെ ക്ഷേത്രത്തോട് ചേർന്ന്
സ്നാന ഘട്ട്
വളരെ മനോഹരമായി  അലങ്കരിച്ച് ഒരുക്കിയിട്ടുണ്ട്

സ്നാനഘട്ടിനോട് ചേർന്ന് ഒരു ഗുഹ ഗണപതിയും ഉണ്ട്
അവിടെയുള്ള പുരോഹിതൻ ബൽ വീർ ജിയെ കണ്ടപ്പോൾ ഉപചാരങ്ങളോടെ വണങ്ങി സ്നാനത്തിനു ഉള്ള ഒരുക്കങ്ങൾ ചെയ്തു

ഞങ്ങളുടെ എല്ലാവരോടും സ്നാനത്തിനു തയ്യാറാവാൻ അദ്ദേഹം
കൈ കൊണ്ട് ആഗ്യം കാണിച്ചു.

അദ്ദേഹം ഗംഗയിലേക്ക് ഇറങ്ങി ഞങ്ങളെല്ലാവരും അദ്ദേഹത്തിനൊപ്പം ഗംഗയിലേക്കിറങ്ങി

സാമാന്യം നല്ല തണുപ്പ്
ഗംഗാജലത്തിന്  അനുഭവപ്പെട്ടു.

സൂര്യനെയും  ഹിമാലയ പർവ്വതങ്ങളെയും ദിക് ദേവതകളെയും ഗംഗയെയും വന്ദിച്ച് മന്ത്രങ്ങൾ ചൊല്ലി അദ്ദേഹം,
ഒരു കീരീടം കണക്കെ കെട്ടിവെച്ച ജഡ അഴിച്ചിട്ട് ഗംഗയിൽ
മുങ്ങി ഞങ്ങളെല്ലാവരും അദ്ദേഹത്തിനൊപ്പം ഗംഗയിൽ മുങ്ങി

ശരീരത്തിലെ ഓരോ കോശങ്ങളിലും
ഒരു ഊർജ്ജപ്രവാഹം  ഉണ്ടായതായി അനുഭവപ്പെട്ടു

ഗംഗയിൽ മുങ്ങി നിവർന്ന് വലിയ
ഇടതൂർന്ന തൻറെ ജഡ മാറ്റി അദ്ദേഹം ഞങ്ങൾക്ക് നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു

"പാലാഴി കടഞ്ഞു ലഭിച്ച ച്ച അമൃത്മായി ഗരുഢൻ പോവുമ്പോൾ
അൽപം വീണത് ഇവിടെയാണ്

ഇരു കൈകളും ചേർത്ത് കുംഭത്തിന്റെ ആകൃതിയിൽ ആക്കി
വെള്ളമെടുത്ത്  സഹസ്രാര പത്മത്തിൽ 
അമൃതവർഷം ഉണ്ടാവുന്നു എന്ന് അനുഭവിച്ച് വെള്ളത്തെ തലയിലേക്ക് ഒഴിക്കുക "

ശരിക്കും സഹസ്രാര പത്മത്തിൽ ആ അമൃതവർഷ
ത്തെ അറിയാൻ ഞങ്ങൾക്ക് സാധിച്ചു

തികച്ചും വേറെ ഏതോ ലോകത്ത് എത്തിയ ഒരു പ്രതീതിയായിരുന്നു കുറച്ചുസമയം

ഭൗതികമായ എല്ലാ ചിന്തകളും കടന്ന് പൂർണ്ണമായും ആ ലയം അനുഭവിക്കാൻ സാധിച്ചു

അദ്ദേഹം വീണ്ടും പല പ്രാവശ്യം പല മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് ഗംഗയിൽ മുങ്ങുന്നത് കണ്ടു

ഓരോ പ്രാവശ്യം മുങ്ങുമ്പോഴും ധാരാളം സമയം കഴിഞ്ഞാണ് മുകളിലേക്ക് വന്നിരുന്നത്

ധാരാളം കാലത്തെ പരിശീലനം കൊണ്ടാവാം ഒരുപാട് സമയം വെള്ളത്തിനടിയിൽ നിൽക്കാൻ ഉള്ള സിദ്ധി അദ്ദേഹം ആർജിച്ചെടുത്തിരുന്നു

ശേഷം കമണ്ഡലുവിൽ വെള്ളമെടുത്ത്
സൂര്യനും
ദേവതകൾക്കും പിതൃക്കൾക്കും തർപ്പണം ചെയ്തു
അദ്ദേഹം കരയ്ക്കുകയറി

ഞങ്ങളും തർപ്പണം ചെയ്തു
അദ്ദേഹത്തോടൊപ്പം  കയറി അഖാഢയിലേക്ക് പുറപ്പെട്ടു

ഞങ്ങളെല്ലാവരും അദ്ദേഹത്തിന് പിന്നിലായി നടന്നു.

പറഞ്ഞറിയിക്കാനാവാത്ത ഒരു ആനന്ദാവസ്ഥയിൽ ആയിരുന്നു ഞങ്ങൾ

ജന്മജന്മാന്തരമായ പുണ്യം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കുംഭമേള കാലത്ത്  സന്യാസിമാർകൊപ്പം സ്നാനം ചെയ്യാൻ സാധിക്കുകയുള്ളൂ

10 ലക്ഷം പ്രാവശ്യം നാമം ജപിച്ച് ഭൂമിക്ക് പ്രദക്ഷിണം ചെയ്യുന്നതിന് സമം അത്രേ കുംഭമേളയിലെ സ്നാനം

ഞങ്ങൾ എല്ലാവരും തിരിച്ച് അഖാഡയിൽ എത്തി
അദ്ദേഹം വസ്ത്രം മാറി  അവിടെ തയ്യാറാക്കിയ പീഠത്തിൽ ഇരുന്നു

ഞങ്ങളെല്ലാവരും അദ്ദേഹത്തിന് ചുറ്റും ഇരുന്നു

ഏതാണ്ട് അരമണിക്കൂറോളം സത്സംഘം ലഭിച്ചു
കുംഭമേളയുടെ പ്രാധാന്യത്തെക്കുറിച്ചും മനുഷ്യജന്മത്തിൽ എൻറെ മൂല്യത്തെ ക്കുറിച്ചും ഒക്കെ അദ്ദേഹം ഞങ്ങളോട് സംസാരിച്ചു

അദ്ദേഹത്തിൻറെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ഞങ്ങൾക്കെല്ലാവർക്കും അവിടെ ചായയും ലഭിച്ചു

സന്ധ്യാസമയത്ത് ബിൽക്കേശ്വർ മന്ദിരത്തിൽ  ബൽ വീർ പുരിജിയുടെ പൂജയുണ്ട്.

എല്ലാവരും ക്ഷേത്ര ദർശനം കഴിഞ്ഞു അവിടെ കാണാം എന്ന
തീരുമാനത്തിൽ  ഞങ്ങള് അവിടെ നിന്നും പിരിഞ്ഞു

ശേഷം ഞങ്ങൾ എല്ലാവരും നിരഞ്ജനി അഖാഡയുടെ
ക്ഷേത്രത്തിൽ ദർശനം നടത്തി .
മുരുകൻ സ്വാമിയും ദൃർഗ്ഗാ ദേവിയുമാണ് അവരുടെ  ഉപാസനാമൂർത്തി

വളരെ മനോഹരമായ , വളരെയധികം പഴക്കമുള്ള ക്ഷേത്രമാണ്.

ഗംഗാതീരത്ത് ധാരാളം വൃക്ഷങ്ങൾക്ക് നടുവിൽ
വളരെയധികം ശാന്തിയും സമാധാനവും നമുക്ക് നൽകുന്നതാണ് ഈ ക്ഷേത്രസങ്കേതം

നിങ്ങളെല്ലാവരും  സ്വസ്ഥമായി  അവിടെ ഇരുന്ന് ധ്യാനവും ജപവും ചെയ്തു

ശേഷം എല്ലാവരും തന്നെ ബിൽക്കേശ്വർ മഹാദേവ മന്ദിരത്തിലേക്ക് പുറപ്പെട്ടു

പാർവതിദേവിശിവഭഗവാനെ ഭർത്താവായി ലഭിക്കാനായി തപസ്സുചെയ്ത ബിൽക്കേശ്വർ മന്ദിരത്തെ പറ്റി നേരത്തെ  വിശദമായി എഴുതിയിട്ടുണ്ട്

6 മണി ആവുമ്പോഴേക്കും ഓട്ടോറിക്ഷയിൽ ഞങ്ങൾ  ബിൽക്കേശ്വർ മന്ദിരത്തിലെത്തി സ്വാമിജിയെ കാത്തുനിന്നു

ആറര മണി ആവുമ്പോഴേക്കും
സ്വാമിജി ഒരു കാറിൽ അവിടെ എത്തി

അപ്പോഴേക്കും ആ ക്ഷേത്രപരിസരത്തുള്ള ഒരുപാട് നായകൾ ഓടി വരികയും അദ്ദേഹത്തിനടുത്ത് സ്നേഹ പ്രകടനം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു

അദ്ദേഹം എല്ലാ നായകളെയും തലോടിക്കൊണ്ട്
ഞങ്ങളോട്  അകത്ത് കയറി ഇരിക്കാൻ നിർദ്ദേശിച്ചു.

അപ്പോഴേക്കും  ക്ഷേത്രത്തിലെ പുരോഹിതന്മാർ പൂജയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു വച്ചിരുന്നു

കാലും മുഖവും കഴുകി അദ്ദേഹം അമ്പലത്തിൽ അകത്തേക്ക് പൂജക്കായി പ്രവേശിച്ചു

ഞങ്ങൾക്ക് അദ്ദേഹത്തിൻറെ തൊട്ടടുത്ത് നിന്നുകൊണ്ട് പൂജ കാണാനുള്ള  മഹാഭാഗ്യം ലഭിച്ചു
ധാരാളം പൂവുകളെ കൊണ്ട് വളരെ മനോഹരമായി ക്ഷേത്ര പരിസരവും ശിവലിംഗവും അലങ്കരിച്ചിരുന്നു
ആരതിയാണ് അവിടെ പ്രധാനം

ഏതാണ്ട് രണ്ട് കിലോഗ്രാം ഭാരം വരുന്ന ഒരു പണി ഇടതു കയ്യിലും അത്രത്തോളം തന്നെ ഭാരമുള്ള കർപ്പൂര തട്ട് വലതു കയ്യിലും അദ്ദേഹം ആരതി ആരംഭിച്ചു

പ്രധാന മന്ദിരത്തിലെ ആരതിക്കു ശേഷം
അവിടെ ഉപദേവന്മാർ ആയിട്ടുള്ള നവഗ്രഹങ്ങളും ആഞ്ജനേയ സ്വാമിക്കും പാർവതി ദേവി ക്കും ഗണപതിക്കും എല്ലാം അദ്ദേഹം ആരതി ചെയ്തു

എന്നാൽ ആരംഭിച്ച സമയത്തുള്ള അതേ താളത്തിലുള്ള മണിയടി അവസാനംവരെ ഒന്നര മണിക്കൂർ സമയം തെല്ലും വ്യത്യാസമില്ലാ തുടർന്നുകൊണ്ടേയിരുന്നു

പൂജക്ക് ശേഷം  ഒരു മണിക്കൂർ സമയം ഞങ്ങൾക്ക് സത്സംഘം ലഭിച്ചു

ആ സമയത്ത് ലോകത്തിൻറെ പല ഭാഗത്തുള്ള വലിയ പല വ്യക്തികളും  അദ്ദേഹത്തെ കാണാനും അനുഗ്രഹം വാങ്ങാനും അവിടെ വന്നിരുന്നു

ഓരോരുത്തരോടും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും അതിന് വ്യക്തമായി  മറുപടി നൽകുകയും അനുഗ്രഹിക്കുകയും
ചെയ്യുന്നുണ്ടായിരുന്നു.

ശേഷം ഞങ്ങൾക്ക് എല്ലാവർക്കും രുദ്രാക്ഷവും പ്രസാദവും തന്നു അനുഗ്രഹിച്ചു

നിങ്ങളെല്ലാവരും തന്നെ അദ്ദേഹത്തെ നമസ്കരിച്ച 9 മണിയോടുകൂടി അവിടെനിന്നും ഇറങ്ങി

ഞങ്ങൾ രാത്രി  ശാന്തി കുഞ്ചിൽ പോയി വിശ്രമിച്ചു.

അടുത്ത ദിവസം രാവിലെ കൂടെയുണ്ടായിരുന്ന എല്ലാവരെയും കൊണ്ട്  വശിഷ്ട ഗുഹയിലും അരുന്ധതി ഗുഹയിലും പോയി

വശിഷ്ഠ ഗുഹാ വിശേഷങ്ങൾ നേരത്തെ എഴുതിയിട്ടുണ്ടായിരുന്നതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല

ഉച്ചയോടുകൂടി തിരിച്ച് ഞങ്ങൾ ഹരിദ്വാറിൽ തിരിച്ചെത്തി

അവിടെ ഭാരതമാതാ ക്ഷേത്രത്തിനോട് ചേർന്നുള്ള റോഡിൻറെ ഇരുഭാഗവും
പല ആശ്രമങ്ങളും  പല കാഴ്ചകളും അവിടെ ഒരുക്കിയിട്ടുണ്ട്  കൈലാസവും വലിയ വലിയ ഗുഹകളും ധാരാളം ക്ഷേത്രസമുച്ചയങ്ങളും
ശ്രീകൃഷ്ണനെയും ശ്രീരാമനെയും ജീവചരിത്രങ്ങളും തുടങ്ങി ധാരാളം കാഴ്ചകൾ നമുക്ക് അവിടെ കാണാൻ സാധിക്കും

വൈകുന്നേരമാവുമ്പോഴേക്കും കുറെ കാഴ്ചകൾ  കണ്ടു
ധർമ്മ ഘട്ടിൽ
എത്തി അപ്പോഴേക്കും അവിടെ ഗംഗാ ആരതിക്ക്  തയ്യാറായിരുന്നു

ഞങ്ങൾ എല്ലാവരും തന്നെ കുളിച്ച്  ഗംഗ ആരതി യിൽ പങ്കെടുത്ത്
മടക്ക യാത്രയ്ക്കായി
രാത്രി റെയിൽവേ സ്റ്റേഷനിൽ എത്തി

പിന്നീട് രണ്ടു ദിവസം ഡൽഹിയിലാണ്
ഉണ്ടായിരുന്നത്
ഡൽഹിയിൽ
പ്രധാനമായും അക്ഷർധാം സന്ദർശിച്ചു.

ഫ്ലൈറ്റ് ലേക്ക് കയറുന്നതിനു തൊട്ടു മുമ്പായി ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് യാത്ര വിശദമായി വിലയിരുത്തി
എല്ലാവരും അവർക്ക് യാത്രയിൽ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും ചർച്ച ചെയ്തു

എല്ലാരുടെയും അഭിപ്രായങ്ങൾക്ക് ശേഷം ഞാൻ അവരോട് പറഞ്ഞു

ജീവിതത്തിൽ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും
36 പേരുമായി യാത്രചെയ്യുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്

ഒരു ആസൂത്രണവും  തയ്യാറെടുപ്പും ഇല്ലാത്ത ഒരു യാത്ര

എൻറെ എല്ലാ തീർത്ഥയാത്ര കളുടെയും സ്വഭാവം ഇങ്ങനെ തന്നെയാണ്

തീർത്ഥയാത്രയും ഉല്ലാസയാത്ര യും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഉല്ലാസയാത്ര നമ്മൾ ഉല്ലസിക്കാൻ വേണ്ടി പോകുന്ന യാത്രയാണ്
വളരെയധികം ആസൂത്രണ ത്തോടുകൂടി
ഉല്ലാസം മാത്രം ലക്ഷ്യമാക്കിയുള്ള യാത്ര ആര് ര

എന്നാൽ തീർത്ഥയാത്ര എന്നത് ജീവിത യാത്രയുടെ ഒരു ചെറിയ പതിപ്പാണ്

നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങളിലൂടെ തീർത്ഥയാത്ര നമ്മളെ കൊണ്ടുപോകും

യാത്രയിലെ ഓരോ അനുഭവങ്ങളും നമ്മൾക്ക് പല സന്ദേശങ്ങൾ തന്നു കൊണ്ടാണ് കടന്നു പോകുന്നത്

അത് നമുക്ക് മുന്നോട്ട് ജീവിക്കാനുള്ള പാഠമാണ്

നിങ്ങൾക്ക് ഒരു വ്യക്തിയുടെ കൂടെ 30വർഷം വേണമെങ്കിൽ ജോലി ചെയ്യാം
അയാളുടെ സ്വഭാവം  മനസ്സിലാവുകയില്ല

എന്നാൽ രണ്ട് ദിവസം  യാത്ര ചെയ്യുമ്പോഴാണ് അയാളുടെ തനിസ്വഭാവം നമുക്ക് മനസ്സിലാകുന്നത്

നമ്മുടെ എല്ലാ മുഖംമൂടികളും അഴിഞ്ഞുവീഴുന്നത് തീർത്ഥയാത്രയിൽ ആണ്

തീർത്ഥയാത്ര ഒരിക്കലും നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആവണമെന്നില്ല

അപ്രതീക്ഷിതമായ സംഭവങ്ങൾ
അത് നമുക്ക് സന്തോഷമോ ദുഃഖമോ പ്രദാനംചെയ്യുന്ന ആയിരിക്കാം
അവിടെ തളരാതെ ശക്തമായി മുന്നോട്ട് പോകുമ്പോഴാണ്
അത് തീർത്ഥ യാത്രയാവുന്നത് ,
അത് ജീവിതം ആവുന്നത്

ക്ഷേത്രങ്ങളിൽ അല്ല ഈശ്വരനെ കാണേണ്ടത്

കൂടെയുള്ള വ്യക്തികളിലും സന്ദർഭങ്ങളിലും അനുഭവങ്ങളിലും ആണ്

തീർത്ഥയാത്ര നിങ്ങളെ പാകപ്പെടുത്താൻ ആണ് തീർത്ഥയാത്രയിൽ ഉച്ചനീചത്വങ്ങൾ ഇല്ല
പണ്ഡിതനും പാമരനും പണക്കാരനും ദരിദ്രനും എല്ലാവരും കടക്കുന്നത് റെയിൽവേസ്റ്റേഷനിൽ
പായയിൽ ഒക്കെയാണ്

കിട്ടുന്ന ഭക്ഷണം കഴിച്ചാണ് മുന്നോട്ടുള്ള യാത്ര,

തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആർക്കും അറിയില്ല

ഓരോ തീർത്ഥയാത്രയും ഒരുപാട് ഒരുപാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്

ഒരു നൂറ് പുസ്തകം വായിച്ചാൽ ലഭിക്കുന്നതിനേക്കാൾ ഏറെ അറിവാണ് ഒരു യാത്രയിൽ നമുക്ക് ലഭിക്കുന്നത്

അതാണ് നമ്മളെ കരുത്തൻ ആക്കുന്നത്

വീണ്ടുമൊരു യാത്രയ്ക്കായി കാത്തിരിക്കുന്നു

നമ്മുടെ ലേഖനപരമ്പര ഇവിടെ അവസാനിക്കുകയാണ്

ആദ്യത്തെ ലക്കത്തിനു തന്നെ നിങ്ങൾ തന്ന സ്നേഹവും സ്വീകാര്യതയും ആണ് ഇതിനെ ഇത്രയും ഭംഗി ആക്കിയത്

നിങ്ങൾ തന്ന സ്നേഹത്തിനും കരുതലിനും അങ്ങേയറ്റം നന്ദി അറിയിക്കുന്നു

ഒപ്പം യാത്ര സമ്പന്നമാക്കിയ എൻറെ കൂടെ യാത്ര ചെയ്ത എല്ലാവരോടുമുള്ള കടപ്പാട് അറിയിക്കുന്നു

വീഡിയോകൾ മുഴുവൻ
ഭാരതീയ ധർമ്മ പ്രചാര സഭയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്


ഇതുവരെയുള്ള ഭാഗം
വായിക്കുക

http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_12.html

Comments

  1. ശരിയായ യാത്രാവിവരണം. വായനക്കാരെ മുഴുവൻ അക്ഷരങ്ങളിലൂടെ അവിടെ എത്തിച്ചു... നന്ദി... ആചാര്യൻ

    ReplyDelete
  2. അതിമനോഹരമായ അവതരണം, ഹരിദ്വാറിന്റെ ഭംഗി ഞങ്ങൾക്കും നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.....Sreenath ji, Thanks 🙏🙏🙏😌.

    ReplyDelete
  3. വളരെ മനോഹരമായ അവതരണം. ശരിക്കും ഹരിദ്വാർ സന്ദർശിച്ച അനുഭവം. ഓരോ ഭാഗവും ഞാൻ മനസ്സിൽ കാണുന്നു. ഇനി എന്നേലും നേരിൽ കാണണം എന്നാണ് ആഗ്രഹം. ഇത്രയും നല്ല വായന അനുഭവം തന്നതിന് ശ്രീനാഥ് സാർ ന് കോടി നമസ്കാരം.

    ReplyDelete

Post a Comment

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം