ഭൂതശുദ്ധി ലഘു പദ്ധതി

ഭുതശുദ്ധി 
1. വലത് മൂക്കിൽ കൂടി മൂലമന്ത്രം ജപിച്ചു ശ്വാസമെടുക്കുക 

ഐം ഹ്രീം ശ്രീം മൂലസൃംഗാടകാൽ സുഷുമ്നാ പഥേന ജീവശിവം പരമശിവപദേ യോജയാമി സ്വാഹാ " 

ഈ മന്ത്രം കൊണ്ട് മുലാധരത്തിൽ സ്ഥിതി ചെയ്യുന്ന ജീവാത്മാവിനെ ബ്രഹ്മരന്ത്രത്തിൽ ഉള്ള പരമശിവപദത്തിൽ യോജിപ്പിക്കുക . 

എന്നിട്ട് ഇടത് മുക്കിൽ കുടി ശ്വാസം വിടുക . 

2. ഇടത്തുമുക്കിൽ കൂടി ശ്വാസം എടുത്ത് 

" ഐം ഹ്രീം ശ്രീം യം സങ്കോച ശരീരം ശോഷയ ശോഷയ സ്വാഹാ " 

ഈ ശ്വാസം തട്ടി ഹൃദയഭാഗത്തുള്ള വായുബീജം സക്രിയമായി അതിന്റെ പ്രവർത്തനം കൊണ്ട് ശരീരം ശോഷിക്കുന്നതായി സങ്കല്പിച്ചു വലത് മൂക്കിലൂടെ ശ്വാസം വിടുക 

3. വലതുമുക്കിൽ കൂടി ശ്വാസം എടുത്ത്

 “ ഐം ഹ്രീം ശ്രീം രം സങ്കോച ശരീരം ദഹ ദഹ പച പച സ്വാഹാ : " പൊക്കിൾക്കൊടി ഭാഗത്തുള്ള അഗ്നിബീജം സക്രിയമായി അതിന്റെ തേജസ്സിൽ ശരീരം ദഹിച്ച് ചാരമാകുന്നതായി സങ്കല്പിച്ചു ഇടത് മൂക്കിലൂടെ ശ്വാസം വിടുക 

4. ഇടത്തുമുക്കിൽ കൂടി ശ്വാസം എടുത്ത് 

ഐം ഹ്രീം ശ്രീം വം പരമശിവാമൃതം വർഷയ വർഷയ സ്വാഹാ ; " സഹസ്രാരപദ്മത്തിലെ അമൃതബീജം ഉത്തേജിച്ച് ചന്ദ്രമണ്ഡലത്തിൽ നിന്നും അമൃതവർഷം ഉണ്ടായി , ദഹിച്ച് ചാരമായ ശരീരം ആ അമൃതപ്രവാഹത്തിൽ വീണ്ടും ജീവസ്സുറ്റതാകുന്നതായി സങ്കല്പിച്ചു വലത് മൂക്കിലൂടെ ശ്വാസം വിടുക 

5. വലതുമുക്കിൽ കൂടി ശ്വാസം എടുത്ത്

 " ഐം ഹ്രീം ശ്രീം ലം ശാംഭവ ശരീരം ഉൽപാദയോൽപാദയ സ്വാഹാ " 
മൂലാധാരത്തിലെ ഭുബീജം സക്രിയമായി ശിവമായമായ നൂതന ദിവ്യശരീരം രൂപപ്പെടുന്നു എന്ന് സങ്കല്പിച്ചു ഇടത് മൂക്കിലൂടെ ശ്വാസം വിടുക 

6.ഇടത്തുമുക്കിൽ കൂടി ശ്വാസം എടുത്ത് 
" ഐം ഹ്രീം ശ്രീം ഹംസ സോഹം അവതാരാവതര ശിവപദാൽ ജീവം സുഷുമ്നാ പഥേന പ്രവിശ മൂലസംഗാടകമുല്ലാസോല്ലാസ ജ്വല ജ്വല പ്രജ്വല പ്രജ്വല ഹംസ സാഹം സ്വാഹാ " 
ഈ മന്ത്രം കൊണ്ട് ജീവാത്മാവിനെ വീണ്ടും മുലാധരത്തിൽ യോജിപ്പിച്ച് വലത് മൂക്കിലൂടെ ശ്വാസം വിടുക . ഇങ്ങിനെ ആണ് ഭൂതശുദ്ധി ഗുരുപദേശ പ്രകാരം മാത്രം ചെയ്യുക . 

Comments

Popular posts from this blog

ശിവപൂജ ക്രമം

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം