ഷോഡശ കളരി അനുഭവം
ഷോഡശ കളരി
പിതൃക്കളുടെ വഴികൾ തേടി............. 22 ന് പാലക്കാട്ടേക്ക് K Kയിൽ കയറിയത് പാതി മന സേ സാടെ ആയിരുന്നു' അടുപ്പത്തിലുള്ള വലിയ അമ്മയുടെ ശവമെടുപ്പിനു മുൻപ് ..... ? പക്ഷെ മനസ്സു പറഞ്ഞു ഐവർമഠത്തിലേക്കുള്ള യാത്ര ആ ആത്മാവിന്റെയും സ്വസ്ഥത തേടിയല്ലേ ...?ഒറ്റപ്പാലത്ത് ഇറങ്ങേണ്ടിയിരുന്നിട്ടും ഇറങ്ങിയില്ല.... ഒലവക്കോ ട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഒരു ദിശാസൂചികയായി Dr. പ്രമീള ടീച്ചറുടെ SMS എത്തി .വഴിതെറ്റിയിരിക്കുന്നു: സാ രമില്ല; ബസ്സ് കയറി ഓട്ടോ പിടിച്ച് .. യാത്ര തുടരുക ..... രാത്രി 10.30 ഓടേ അനാഥബാല്യങ്ങളുടെ വാസഗൃഹത്തിൽ അന്തിയുറങ്ങാനെത്തിയപ്പോഴേക്കും ഞാനും ബിനുവും ക്ഷീണിച്ചിരുന്നു... കഞ്ഞി വിളമ്പിവച്ച കൊച്ചപ്പൻ ചേട്ടനും സേവനം മനുഷ്യരൂപമാർന്ന ശശിയേട്ടനും'' ''കട്ടിൽ ചൂണ്ടി, ഉറങ്ങിക്കോളാൻ പറഞ്ഞു: '' അടുത്ത പ്രഭാതത്തിൽ ഭസ്മം ധരിപ്പിച്ച് ഗായത്രി ഉപദേശിച്ച സജിൻ പണിക്കർ.... ഗുരു പരമ്പരയുടെ കണ്ണികൾ കൂടുന്നു..... പറഞ്ഞിരിക്കവേ ശ്രേഷഠഗുരുനാഥൻ Dr.ശ്രീനാഥ് കരയാട്ട് .... ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആചാരങ്ങളിലെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളം ഭക്തിയും മുക്തിയും ., ആസക്തിയും' വിരക്തിയും.... ഭാരതീയ ഗുരു പരമ്പരയിലെ മുത്തുമണിയായതുകൊണ്ടാവാം.. ചോദ്യ ഉത്തരങ്ങളായും തർക്കവിതർക്കങ്ങളായും ചിലപ്പോൾ ത്യാഗിയായ് 'ചിലപ്പോൾ യോഗിയായ് ,ഭോഗിയായ് ' സാംഖ്യ നായ് ,ചാർവാക നായ്'ദ്വൈതിയായ് .അദ്വൈതിയായ്.. :മനസ്സിലേക്കിട്ടു... -- .സ്വരം കൊണ്ടും സ്വത്വം കൊണ്ടും ആജാനുബാഹുവും ഐ വർമഠത്തിന്റെ സർവ്വാധികാരിയുമായ 'രമേഷേട്ടന്റെ കൈയ്യും പിടിച്ച് ഗുരുനാഥൻ നടത്തിച്ചത് ഐവർമഠം ശ്മശാനത്തിന്റെ കത്തുന്ന ചിതകൾക്കു നടുവിലേക്കായിരുന്നു.'':...''കത്തുന്നവ, കത്താൻ വെമ്പുന്നവ 'കത്തി തീർന്ന വ ,കത്തിയ ചാലുകളിൽ കത്താൻ കാത്തു നില്ക്കുന്നവ '.'.'.' ദേഹങ്ങൾ മൃതങ്ങളായി വന്നപ്പോൾ അകമ്പടി വന്നത് വിലാപങ്ങളായിരുന്നു.. ഗുരുനാഥന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി...... മരണം സങ്കടമല്ല ,സന്തോഷമാണ ന് ,ആഘോഷമാണെന്ന് ,ഇടത്തും വലത്തും കത്തുന്നതും ,കത്തി തീർന്നതുമായ ചിതകൾക്ക് നടുവിൽ പായ വിരിച്ച് ആകാശം നോക്കി കിടക്കുമ്പോൾ.:.... സുഹൃത്തും സഹചരനും അനുജനുമായ ബിനുവിനോട് ചോദിക്കണമെന്നുണ്ടായിരുന്നു നിനക്ക് പേടിയുണ്ടോന്ന് ..?പക്ഷെ അയാളുടെ മുഖത്തും നിഴലിച്ചത് ജിജാ സയായിരുന്നോ:: കത്തിയമർന്ന ചിതയിൽ നിന്നും ചുടല ഭസ്മം ശേഖരിക്കുന്ന ചന്ദ്രേ.ട്ടനും സ്വരാജീയും.'.. കർമ്മകാണ്ഡം അവസാനിക്കുമ്പോൾ എല്ലാം ' ശുദ്ധമാകുമത്രേ .... അമാവാസിയുടെ കറുത്ത മുഖത്തിന് കട്ടി കൂടിയപ്പോൾ ശ്മശാന നടുവിലെ ചുടല ഭദ്രകാളിയെ സാക്ഷിയാക്കി ' ഐവർമoത്തിന്റെ കാരണവര് - പിതൃതർപ്പണത്തിനുള്ള അധികാരമായി പവിത്രം എന്റെ കൈയ്യിലേക്ക് വച്ചു തന്നപ്പോൾ .... ആചാര്യന്റെ പദവിയിലേക്ക് ഞാനും ഉയർത്തപ്പെട്ടുവോ ..? ആവും :കൂടെ ഗുരുപരമ്പരയുടെ അനുഗ്രഹമുണ്ടാകും: 'ഒടുവിൽ നിളയുടെ തീരത്ത് അർത്ഥമറിഞ്ഞ് മന്ത്രം ചൊല്ലി പാർവണ ശ്രാദ്ധം ചെയ്തപ്പോൾ മനസ്സിൽ നിറഞ്ഞത് വർഷങ്ങൾക്കു മുൻപ് മരിച്ച പോയ അച്ഛന്റെ ' രൂപമായിരുന്നു........ അർത്ഥമറിയാതെ അനർത്ഥമായി ചെയ്ത എല്ലാ ക്രീയകൾക്കും മാപ്പ്'.'' ഇന്നു തൊട്ടി വൻ' അർത്ഥമറിഞ്ഞു ചെയ്യാൻ ശ്രമിക്കുകയാണ്...'... അപ്പോഴും ഒരു സംശയം ബാക്കിയായി' ..... മായന്നൂർ തണലി'ലെ ശശിയേട്ടന്റെ കുഞ്ഞുങ്ങളെ ഓർത്തായിരുന്നു.'..... മുട്ടിലിഴഞ്ഞും തൊട്ടിലിലാടിയും ആയമ്മമാരുടെ അരുമകളായി വളരുന്ന നിങ്ങൾ ഏത് പിതൃക്കളുടെ ശ്രാദ്ധമാണ് അനുഷ്ഠിക്കേണ്ടത്: .....? എല്ലാ ശ്രേഷ്ഠ ഗുരുനാഥന്മാർക്കും പ്രണാമം - രാജൻമല നട 9961991482
Comments
Post a Comment