രുദ്ര പൂജ പുസ്തകം
രുദ്രപൂജ
ആമുഖം
ഭാരതീയ ആചാര അനുഷ്ഠാനങ്ങളെ ശാസ്ത്രീയമായ രീതിയിൽ ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സൻ മനസ്സുകളുടെ കൂട്ടാ യ്മയാണ് ഭാരതീയ ധർമ്മ പ്രചാര സഭ
കഴിഞ്ഞ 18 വർഷത്തിനകം
ഷോഡശ സംസ്കാരങ്ങളെ കുറിച്ച് ഭാരതത്തിലും വിദേശരാജ്യങ്ങളിലും ശില്പശാലകളും ക്ലാസ്സുകളും നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്
അതേപോലെ തന്നെ സന്ധ്യാവന്ദനവും വിവിധ പൂജകളും സാധനങ്ങളും
ആയിരക്കണക്കിന് പേരെ പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്
അങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ ഭാരതത്തിൻറെ ആദ്ധ്യാത്മിക മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഭാരതീയ ധർമ്മ പ്രചാര സഭക്ക് കഴിഞ്ഞിട്ടുണ്ട്
കഴിഞ്ഞ കൊറോണ കാലത്ത്
പല മനസിക ബുദ്ധിമുട്ടുകളാൽ വീട്ടിൽ ഇരിക്കുന്നവരെ സാധനയിലൂടെ ആത്മവിശ്വാസമുള്ള വരും സമ്പന്നരും ആക്കി മാറ്റുക എന്ന ഉദ്ദേശത്തിൽ വിവിധ ഉപാസനകൾ ഓൺലൈനായി ( വാട്സ് - അപ്) പഠിപ്പിക്കുകയുണ്ടായി
പൂജ പഠിച്ച് ചെയ്ത വ്യക്തികളുടെ ജീവിതത്തിൽ അത്ഭുതകരമായ അനുകൂല മാറ്റങ്ങളാണ് സംഭവിച്ചത്
ഇക്കാലത്തിനിടക്ക് അ 20 ആയിരത്തോളം വ്യക്തികളെ വിവിധ ഉപാസനകൾ പഠിപ്പിക്കാനും
സമൃദ്ധിയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുവാനും നമുക്ക് സാധിച്ചിട്ടുണ്ട്
അതോടൊപ്പം തന്നെ ശിക്ഷാർത്ഥികളുടെ ആവശ്യമനുസരിച്ച്
മഹാലക്ഷ്മീ പൂജ
ശ്രീകൃഷ്ണ പൂജ,ചണ്ഡികാ പൂജ,
ധർമ്മശാസ്താപൂജ,സുബ്രഹ്മണ്യ പൂജ,ഗണപതി പൂജ,ശിവപൂജ,
രുദ്രപൂജ,ഗണപതി ഹോമം,
ഭഗവതീ സേവ,ഭുവനേശ്വരീ പുജ ( ശാക്തേയം ) എന്ന പൂജ പദ്ധതികളും തയ്യാറാക്കി പഠിപ്പിക്കുകയുണ്ടായി
ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ ഒന്നിച്ചിരുന്ന് പൂജകൾ ചെയ്തു ആധ്യാത്മികതയുടെ ഉയർന്ന
അനുഭൂതികൾ അനുഭവിക്കുന്നു.
ഭാരതീയ ധർമ്മ പ്രചാര സഭയിൽനിന്നും പൂജ അഭ്യസിച്ചവരുടെ ഒരുപാട് കാലത്തെ ആഗ്രഹവും ആവശ്യവും ആയിരുന്നു ഈ പൂജകൾ ഒക്കെ പുസ്തകമായി ഇറക്കുക എന്നത്
ഇപ്പോഴാണ് അതിന് നിയോഗമുണ്ടായത്
കേരളത്തിലെ മുഴുവൻ ഹിന്ദു വീടുകളിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും പൂജ ചെയ്തു ഉയർന്ന ആത്മവിശ്വാസവും സമ്പൽസമൃദ്ധിയും ഉണ്ടാവുക എന്ന ഉദ്ദേശ്യത്തിലാണ് ഇപ്പോൾ പുസ്തകം പ്രസിദ്ധീകരിക്കുന്നത്
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ഈയൊരു വലിയ
ഉദ്ദ്യമം നടപ്പിലാക്കാനുള്ള ശ്രമം പുസ്തക പ്രസിദ്ധീകരണ മേഖലയിൽ വളരെ കാലത്തെ തഴക്കവും പഴക്കവും ഉള്ള കോഴിക്കോട് ഗംഗ ബുക്സ്
വളരെ സന്തോഷത്തോടെ ഏറ്റെടുത്തപ്പോൾ ഹിന്ദു സമാജത്തിൽ നടക്കാൻ പോകുന്ന വളരെ വലിയ ഒരു പരിവർത്തനത്തിന് തുടക്കമാവുകയാണ്
ഒരുകാലത്ത് പുരോഹിതന്മാർ പൂജ ചെയ്യുകയും മറ്റുള്ളവർ മാറിനിന്ന് കാണികൾ ആവുകയും അവസാനം കർപ്പൂര ആരതി എടുത്ത് ദക്ഷിണ കൊടുക്കുകയും ചെയ്യുന്ന അവസ്ഥയിൽ നിന്നും
നേരിട്ട് പൂജ ചെയ്തു ദേവിയുടെ അനുഗ്രഹം അനുഭവിക്കുന്ന
അവസ്ഥ എല്ലാ വീടുകളിലും സംജാതമായിരിക്കുകയാണ്
കഴിഞ്ഞ കർക്കിടമാസ കാലത്ത് ആയിരത്തിലധികം സ്ത്രീകൾ മുടങ്ങാതെ 30ദിവസം ഗണപതിഹോമം ചെയ്യാൻ സാധിച്ചു എന്നത് കേരളത്തെ സംബന്ധിച്ച് ഒരു വലിയ നിശബ്ദ വിപ്ലവം തന്നെയാണ്
മുഴുവൻ വീടുകളിലും പുസ്തകം എത്തിക്കുകയും പൂജ അഭ്യസിച്ച് ചെയ്തു എല്ലാവരിലും അനുഗ്രഹം ഉണ്ടാവുകയും ചെയ്യട്ടെ .
ഡോ. ശ്രീനാഥ് കാരയാട്ട് (ശ്രീനാഥ് ജി)
ആചാര്യൻ ഭാരതീയ ധർമ്മ പ്രചാര സഭ
അവതാരിക
ലോകത്തിൻറെ ഏതെങ്കിലും ഭാഗത്തുനിന്ന് അറിവ് അന്വേഷിച്ച് ഒരു കപ്പൽ യാത്ര ആരംഭിച്ചിട്ട് ഉണ്ടെങ്കിൽ അത് ലക്ഷ്യംവച്ചത് ഭാരതം ആയിരുന്നു
എന്ത് അറിവാണ് ഭാരതം ലോകത്തിന് നൽകിയത് ?
അത് ആത്മജ്ഞാനം ആണ്
ശാസ്ത്ര ചിന്തകളാണ്
ഈശ്വരാരാധനയിലൂടെ
ധർമ്മം അർത്ഥം കാമം മോക്ഷം എന്നീ അവസ്ഥകളിലൂടെ
സ്വയം ഈശ്വരൻ ആവാനുള്ള വിദ്യയാണ്
നിങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള ദേവതകളെ സൃഷ്ടിച്ച് ഉപാസിച്ച്
അത് നേടിയെടുക്കാനുള്ള ഉള്ള പദ്ധതികളാണ് , ദർശനങ്ങളാണ്
സമ്പത്തിനായി മഹാലക്ഷ്മിയെയും
വിദ്യക്ക്യായി സരസ്വതിയെയും ശക്തിക്ക്യായി
ഭദ്രകാളിയെയും നമ്മൾ ഉപാസിക്കുന്നു.
ഭാരതം എപ്പോഴും ദർശനങ്ങളെ സൂക്ഷിച്ചത് ആചാരാനുഷ്ഠാനങ്ങൾ ആണ് , പദ്ധതികളായാണ്
തലമുറ തലമുറകളിലേക്ക് ആ ദർശനങ്ങളെ കൈമാറിയതും ആചാരാനുഷ്ഠാനങ്ങൾ ആയാണ്
ധർമ്മത്തിലൂടെ ധാരാളം അർത്ഥവും (സമ്പത്ത് ) ആ അർത്ഥം കൊണ്ട് സകല കാമനകളും പൂർത്തീകരിച്ചു മോക്ഷാവസ്ഥയിലേക്ക് എത്തിയവരാണ് നമ്മുടെ പൂർവികർ
പ്രപഞ്ചത്തിലെ മുഴുവൻ സമൃദ്ധിയും നമ്മിലേക്ക് അ കൊണ്ടുവരാൻ വേണ്ടി ഭാരതത്തിലെ ഋഷിമാർ തപസ്സിലൂടെ കണ്ടെത്തി നമുക്ക് തന്നതാണ് ദേവതാ ഉപാസന കൾ
ഉപാസനയിലൂടെ സകല സമൃദ്ധിയുടേയും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കുന്നു.
സുബ്രഹ്മണ്യദേവനെ ഉപാസിക്കാനും അങ്ങനെ ഉയർന്ന ആധ്യാത്മിക അനുഭൂതി അനുഭവിക്കാനും നിങ്ങളെ പ്രാപ്തനാക്കുന്നത് ആണ് ഈ പൂജ പദ്ധതി
കഠിനങ്ങളായ മുദ്രകൾ സംസ്കൃത ശ്ലോകങ്ങൾ
എന്നിവയൊന്നും ഇല്ലാതെ വളരെ ലളിതമായി ,മലയാളം വായിക്കാൻ അറിയുന്ന ഏതൊരാൾക്കും ചെയ്യാവുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്
ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് പൂജകൾ ചെയ്തു നമ്മുടെ സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കി ജീവിതത്തിലെ സമഗ്രമായ
ഐശ്വര്യ അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രസാദക കുറിപ്പ്
(ഗംഗാ ബുക്സ് )
ഭാരതീയധർമ്മ പ്രചാരസഭയുടെ ആചാര്യൻ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ രുദ്രപൂജ
ശ്രീരുദ്രം ലഘുന്യാസം
ഓം അഥാത്മാനഗ്‍മ് ശിവാത്മാനഗ് മ് ശ്രീ രുദ്രരൂപം ധ്യായേത്
ശുദ്ധസ്ഫടികസംകാശം ത്രിനേത്രം പഞ്ചവക്ത്രകമ്
ഗംഗാധരം ദശഭുജം സർവാഭരണഭൂഷിതമ്
നീലഗ്രീവം ശശാംകാംകം
നാഗയജ്ഞോപ വീതിനമ്
വ്യാഘ്രചര്മോത്തരീയം ച വരേണ്യമഭയപ്രദമ്
കമണ്ഡല്വക്ഷ സൂത്രാണാം ധാരിണം ശൂലപാണിനമ്
ജ്വലന്തം പിംഗളജടാശിഖാ മുദ്ദ്യോതധാരിണമ്
വൃഷസ്കന്ധസമാരൂഢമ്
ഉമാദേഹാര്ഥധാരിണമ്
അമൃതേനാപ്ലുതം ശാന്തം ദിവ്യഭോഗസമന്വിതമ്
ദിഗ്ദേവതാസമായുക്തം സുരാസുരനമസ്കൃതമ്
നിത്യം ച ശാശ്വതം ശുദ്ധം ധ്രുവ-മക്ഷര-മവ്യയമ്
സർവവ്യാപിന-മീശാനം
രുദ്രം വൈ വിശ്വരൂപിണമ്
(ഏവം ധ്യാത്വാ ദ്വിജഃ സമ്യക് തതോ യജനമാരഭേത് )
അഥാതോ രുദ്ര- സ്നാനാര്ചനാഭിഷേകവിധിം വ്യാഖ്യാസ്യാമഃ
ആദിത ഏവ തീര്ഥേ സ്നാത്വാ ഉദേത്യ ശുചിഃ പ്രയതോ ഭൂത്വാ ബ്രഹ്മചാരീ ശുക്ലവാസാ ദേവാഭിമുഖഃ സ്ഥിത്വാ ആത്മനി ദേവതാഃ സ്ഥാപയേത്
പ്രജനനേ ബ്രഹ്മാ തിഷ്ഠതു പാദയോർവിഷ്ണുസ്തിഷ്ഠതു ഹസ്തയോർഹരസ്തിഷ്ഠതു ബാഹ്വോരിന്ദ്രസ്തിഷ്ഠതു ജഠരേfഗ്നിസ്തിഷ്ഠതു ഹൃദയേ ശിവസ്തിഷ്ഠതു കണ്ഠേ വസവസ്തിഷ്ഠന്തു വക്ത്രേ സരസ്വതീ തിഷ്ഠതു നാസികയോർവായുസ്തിഷ്ഠതു
നയനയോശ്ചന്ദ്രാദിത്യൗ തിഷ്ഠതാമ് കര്ണയോരശ്വിനൗ തിഷ്ഠതാമ്
ലലാടേ രുദ്രാസ്തിഷ്ഠന്തു മൂര്ധ്ന്യാദിത്യാസ്തിഷ്ഠന്തു ശിരസി മഹാദേവസ്തിഷ്ഠതു ശിഖായാം വാമദേവസ്തിഷ്ഠതു
പൃഷ്ഠേ പിനാകീ തിഷ്ഠതു പുരതഃ ശൂലീ തിഷ്ഠതു പാർശ്വയോഃ ശിവാശങ്കരൗ തിഷ്ഠതാമ്
സർവതോ വായുസ്തിഷ്ഠതു തതോ ബഹിഃ സർവതോ fഗ്നിർജ്വാലാമാലാ-പരിവൃതസ്തിഷ്ഠതു
സർവേഷ്വങ്ഗേഷു സർവാ ദേവതാ യഥാസ്ഥാനം തിഷ്ഠന്തു
മാഗ്‍മ് രക്ഷന്തു
അഗ്നിർമേ’ വാചി ശ്രിതഃ I
വാഗ്ധൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
വായുര്മേ’ പ്രാണേ ശ്രിതഃ | പ്രാണോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
സൂര്യോ’ മേ ചക്ഷുഷി ശ്രിതഃ | ചക്ഷുര്ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ചന്ദ്രമാ’ മേ മന’സി ശ്രിതഃ | മനോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ദിശോ’ മേ ശ്രോത്രേ’ ശ്രിതാഃ | ശ്രോത്രഗ് മ് ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ആപോ’ മേ രേത’സി ശ്രിതാഃ | രേതോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
പൃഥിവീ മേ ശരീ’രേ ശ്രിതാഃ | ശരീ’രഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ഓഷധി വനസ്പതയോ’ മേ ലോമ’സു ശ്രിതാഃ | ലോമാ’നി ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ഇന്ദ്രോ’ മേ ബലേ’ ശ്രിതഃ | ബലഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
പര്ജന്യോ’ മേ മൂര്ധ്നി ശ്രിതഃ | മൂര്ധാ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ഈശാ’നോ മേ മന്യൗ ശ്രിതഃ | മന്യുര്ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
ആത്മാ മ’ ആത്മനി’ ശ്രിതഃ | ആത്മാ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
പുന’ര്മ ആത്മാ പുനരായു രാഗാ’ത് | പുനഃ’ പ്രാണഃ പുനരാകൂ’തമാഗാ’ത് | വൈശ്വാനരോ രശ്മിഭി’ര്-വാവൃധാനഃ | അന്തസ്തി’ഷ്ഠത്വമൃത’സ്യ ഗോപാഃ
അസ്യ ശ്രീ രുദ്രാധ്യായ പ്രശ്ന മഹാമന്ത്രസ്യ അഘോര ഋഷിഃ, അനുഷ്ടുപ് ചന്ദഃ, സങ്കര്ഷണ മൂര്തി സ്വരൂപോ യോfസാവാദിത്യഃ പരമപുരുഷഃ സ ഏഷ രുദ്രോ ദേവതാ | നമഃ ശിവായേതി ബീജമ് | ശിവതരായേതി ശക്തിഃ | മഹാദേവായേതി കീലകമ് | ശ്രീ സാംബ സദാശിവ പ്രസാദ സിദ്ധ്യര്ഥേ ജപേ വിനിയോഗഃ ||
ഓം അഗ്നിഹോത്രാത്മനേ അംഗുഷ്ഠാഭ്യാം നമഃ | ദര്ശപൂര്ണമാസാത്മനേ തര്ജനീഭ്യാം നമഃ | ചാതുര്-മാസ്യാത്മനേ മധ്യമാഭ്യാം നമഃ | നിരൂഢ പശുബന്ധാത്മനേ അനാമികാഭ്യാം നമഃ | ജ്യോതിഷ്ടോമാത്മനേ കനിഷ്ഠികാഭ്യാം നമഃ | സര്വക്രത്വാത്മനേ കരതല കരപൃഷ്ഠാഭ്യാം നമഃ ||
അഗ്നിഹോത്രാത്മനേ ഹൃദയായ നമഃ | ദര്ശപൂര്ണ മാസാത്മനേ ശിരസേ സ്വാഹാ | ചാതുര്-മാസ്യാത്മനേ ശിഖായൈ വഷട് | നിരൂഢ പശുബന്ധാത്മനേ കവചായ ഹുമ് | ജ്യോതിഷ്ടോമാത്മനേ നേത്രത്രയായ വൗഷട് | സർവക്രത്വാത്മനേ അസ്ത്രായ ഫട് | ഓം ഭൂര്ഭുവസ്സുവരോമിതി ദിഗ്ബന്ധഃ ||
ധ്യാനം
ആപാതാള-നഭഃസ്ഥലാന്ത-ഭുവന-ബ്രഹ്മാണ്ഡ-മാവിസ്ഫുരത്-
ജ്യോതിഃ സ്ഫാടിക-ലിംഗ-മൗളി-വിലസത്പൂര്ണേന്ദു-വാന്താമൃതൈഃ |
അസ്തോകാപ്ലുത-മേക-മീശ-മനിശം രുദ്രാനു-വാകാംജപന്
ധ്യായേ-ദീപ്സിത-സിദ്ധയേ ധ്രുവപദം വിപ്രോஉഭിഷിംചേ-ച്ചിവമ് ||
ബ്രഹ്മാണ്ഡ വ്യാപ്തദേഹാ ഭസിതഹിമരുചാ ഭാസമാനാ ഭുജംഗൈഃ
കണ്ഠേ കാലാഃ കപര്ദാകലിത-ശശികലാ-ശ്ചണ്ഡ കോദണ്ഡഹസ്താഃ |
ത്ര്യക്ഷാ രുദ്രാക്ഷമാലാഃ പ്രകടിതവിഭവാഃ ശാംഭവാ മൂര്തിഭേദാഃ
രുദ്രാഃ ശ്രീരുദ്രസൂക്ത-പ്രകടിതവിഭവാ നഃ പ്രയച്ഛന്തു സൗഖ്യമ് ||
ഓം ഗണാനാം’ ത്വാ ഗണപതിഗ്‍മ് ഹവാമഹേ കവിം ക’വീനാമു’പമശ്ര’വസ്തമമ് | ജ്യേഷ്ഠരാജം ബ്രഹ്മ’ണാം ബ്രഹ്മണസ്പത ആ നഃ’ ശൃണ്വന്നൂതിഭി’സ്സീദ സാദ’നമ് || മഹാഗണപതയേ നമഃ ||
ശം ച’ മേ മയ’ശ്ച മേ പ്രിയം ച’ മേfനുകാമശ്ച’ മേ കാമ’ശ്ച മേ സൗമനസശ്ച’ മേ ഭദ്രം ച’ മേ ശ്രേയ’ശ്ച മേ വസ്യ’ശ്ച മേ യശ’ശ്ച മേ ഭഗ’ശ്ച മേ ദ്രവി’ണം ച മേ യന്താ ച’ മേ ധര്താ ച’ മേ ക്ഷേമ’ശ്ച മേ ധൃതി’ശ്ച മേ വിശ്വം’ ച മേ മഹ’ശ്ച മേ സംവിച്ച’ മേ ജ്ഞാത്രം’ ച മേ സൂശ്ച’ മേ പ്രസൂശ്ച’ മേ സീരം’ ച മേ ലയശ്ച’ മ ഋതം ച’ മേ fമൃതം’ ച മേfയക്ഷ്മം ച മേfനാ’മയച്ച മേ ജീവാതു’ശ്ച മേ ദീര്ഘായുത്വം ച’ മേfനമിത്രം ച മേfഭ’യം ച മേ സുഗം ച’ മേ ശയ’നം ച മേ സൂഷാ ച’ മേ സുദിനം’ ച മേ ||
പൂർവ്വാംഗ പൂജ
1.പവിത്രീകരണം
അപവിത്ര: പവിത്രോ വാ
സര്‍വ്വാവസ്ഥാം ഗതോപി വാ
യത് സ്മരേത് പുണ്ഡരീകാക്ഷം
സബാഹ്യാഭ്യന്തര ശുചിഃ
സ്വന്തം ശരീരത്തിലും പൂജാദ്രവ്യങ്ങളിലും
ജലം തളിക്കുക
2. ദീപപ്രോജ്വലനം
(ദീപം കത്തിക്കുക )
മന്ത്രം
ദീപജോതി: പരം ബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദന
ദീപോ ഹരതു മേ പാപം
ദീപജ്യോതീ നമോസ്തുതേ
3 . ആചമനം -
(കയ്യിൽ വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം കുടിക്കുക .)
മന്ത്രം
ഓം അച്യുതായ നമഃ
ഓം അനന്തായ നമഃ
ഓം ഗോവിന്ദായ നമഃ
4. ഗുരുധ്യാനം
സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാൽ പരം ബഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ
( അച്ഛൻ , അമ്മ , ഗുരുക്കന്മാർ , എന്നിവരെ മനസ്സാ നമസ്കരിച്ച് അനുവാദം വാങ്ങിക്കുക . )
5 . ആസനപൂജ -
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി കയ്യിൽ ജലമെടുത്ത് മന്ത്രം ചൊല്ലി തളിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക
"പൃഥ്വീ ത്വയാ ധൃതാ ലോകാ
ദേവി! ത്വം വിഷ്ണുനാ ധൃതാ
ത്വാം ച ധാരയമാം ദേവീ
പവിത്രം കുരു ച ആസനം"
വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക
6. ആത്മപൂജ -
(സ്വന്തം ശിരസ്സിൽ അക്ഷതം ഇടുക ) -
ദേഹോ ദേവാലയ: പ്രോക്താ
ജീവോ ദേവ: സനാതന;
ത്യജ്യത് അജ്ഞാൻ
നിർമ്മാല്യം
സോഹം ഭാവേന പുജയേത്
7. ഘണ്ഡാപൂജ
( മണിമുഴക്കി കൊണ്ട് ചൊല്ലുക)
ആഗമനാർത്ഥം തു ദേവാനാം
ഗമനാർത്ഥം തു രക്ഷസാം
കുർവ്വേ ഘണ്ഡാരവം തത്ര
ദേവതാഹ്വാനലാഞ്ജനം -
8 . ശ്രീ ഗണപതി ധ്യാനം -
ഓം ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ
വക്രതുണ്ഡ മഹാകായ
സൂര്യകോടിസമപ്രഭ
നിർവ്വിഘ്നം കുരു മേ ദേവ
സർവ്വകാര്യേഷു സർവ്വദാ
1. ദേശകാലസങ്കല്പം
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത്
മമ ഉപാത്ത സമസ്ത ദുരിതക്ഷയദ്വാരാ ശ്രീ മഹാരുദ്രപ്രീത്യർത്ഥം അദ്യ ബ്രഹ്മണ ദ്വിതീയേ പരാർധേ ശ്വേതവരാഹകൽപേ, വൈവസ്വതമന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ, പ്രഥമേ പാദേ,
ശകാബ്ദേ അസ്മിൻ വർത്തമാനേ വ്യാവഹാരികേ പ്രഭവാദീനാം ഷഷ്ടി സംവത്സരാണാം മദ്ധ്യേ, പ്രവർതമാനേ,
( 1 ) ... പ്രസ്തുത സംവത്സരത്തിന്റെ പേര് ചേർക്കുക......നാമകേ സംവത്സരേ
( 2 ).....പ്രസ്തുത അയനത്തിന്റെ പേര് ചേർക്കുക.......അയനേ
( 3 ) ...പ്രസ്തുത മാസത്തിന്റെ പേര് ചേർക്കുക............ മാസേ
.
(4 )......പ്രസ്തുത പക്ഷത്തിന്റെ പേര് ചേർക്കുക.........പക്ഷേ
(5).....പ്രസ്തുത തിഥിയുടെ പേര് ചേർക്കുക.......... തിഥൗ
( 6 )....പ്രസ്തുത നക്ഷത്രത്തിന്റെ പേര് ചേർക്കുക...........നക്ഷത്രയുക്തായാമ്
(7 )....പ്രസ്തുത ആഴ്ചയുടെ പേര് ചേർക്കുക...........വാസരയുക്തായാമ്
ശുഭയോഗ-ശുഭ കരണ-ഏവം ഗുണവിശേഷേണ വിശിഷ്ടായാമ് അസ്യാം വർത്തമാനായാമ് ശുഭതിഥൗ
ജമ്ബൂദ്വീപേ,
ഭരതഖണ്ഡേ,
ഭാരതദേശേ
മേരോർദക്ഷിണേ പാർശ്വേ,
കേരളപ്രാന്തേ'
നഗരത്തിന്റെ / ഗ്രാമത്തിന്റെ പേര് ചേർക്കുക
*....... നഗരേ / ഗ്രാമേ,*
*.......... ഭവനേ
*നിർമിതേ, അസ്യാം*
വേദ്യാമ്
അസ്മാകം *സഹകുടുംബാനാം* *ക്ഷേമ-സ്ഥൈര്യ-* *വീര്യ-വിജയ -* *ആയുരാരോഗ്യ* *ഐശ്വര്യാണാം അഭി* *വൃദ്ധ്യർത്ഥം ആയുഷ്മത്*
*സൽസന്താന* *സമൃദ്ധ്യർത്ഥം,*
*ധർമ്മാർത്ഥ കാമമോക്ഷ* *ചതുർവിധഫലപുരു ഷാർത്ഥസിദ്ധ്യർത്ഥം,*
സമസ്ത മംഗള* *അവാപ്ത്യർത്ഥം* ,
*ഇഷ്ടകാമ്യാർത്ഥ* *സിദ്ധ്യർത്ഥം ,*
*പുണ്യകാലേ*
*കല്പോക്തപ്രകാരേണ*
* ശ്രീ മഹാരുദ്രപൂജാം*
*അഹം കരിഷ്യേ*
പുഷ്പാക്ഷതങ്ങൾ കയ്യിൽ എടുത്ത് ചൊല്ലുക
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു
പുഷ്പാക്ഷതങ്ങൾ കിണ്ടിയിൽ
ഇടുക
തീർത്ഥം തന്നെയും പുജാ വസ്തുക്കളിലും തളിക്കുക
ശ്രീ മഹാരുദ്ര ധ്യാനം
(തൊഴുതുകൊണ്ട് ചൊല്ലുക)
ധ്യാനശ്ലോകം:-
ആപാതാള-നഭഃസ്ഥലാന്ത-ഭുവന-ബ്രഹ്മാണ്ഡ-മാവിസ്ഫുരത്-
ജ്യോതിഃ സ്ഫാടിക-ലിംഗ-മൗലി-വിലസത്പൂര്ണേന്ദു-വാന്താമൃതൈഃ
അസ്തോകാപ്ലുത-മേക-മീശ-മനിശം രുദ്രാനു-വാകാംജപന്
ധ്യായേ-ദീപ്സിത-സിദ്ധയേ ധ്രുവപദം വിപ്രോfഭിഷിഞ്ചേ-ച്ഛിവമ്
ബ്രഹ്മാണ്ഡ വ്യാപ്തദേഹാ ഭസിതഹിമരുചാ ഭാസമാനാ ഭുജംഗൈഃ
കണ്ഠേ കാലാഃ കപർദാകലിത-ശശികലാ-ശ്ചണ്ഡ കോദണ്ഡഹസ്താഃ |
ത്ര്യക്ഷാ രുദ്രാക്ഷമാലാഃ പ്രണതഭയഹരാ: ശാംഭവാ മൂര്തിഭേദാഃ
രുദ്രാഃ ശ്രീരുദ്രസൂക്ത-പ്രകടിതവിഭവാ നഃ പ്രയച്ഛന്തു സൗഖ്യമ്
ഷോഡശോപചാര പൂജ
ആവാഹനം
പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്ത് ചെയ്യുക
ആവാഹനം
1.സ്വാമിൻ സർവ്വജഗന്നാഥ! യാവത് പൂജാവസാനകം .
താവത് ത്വം പ്രീതിഭാവേന
(ലിംഗേ )
ബിംബേസ്മിൻ സന്നിധിം കുരു .
ആദിത്യാത്മകരുദ്രസ്യ പ്രാണാൻ പ്രതിഷ്ഠാപയാമി
(പുഷ്പം സമർപ്പിക്കുക )
2. യാ ത ഇഷു: ശിവതമാ ശിവം ബഭൂവ തേ ധനു :
ശിവാ ശരവ്യാ യാ തവ തയാ നോ രുദ്ര മൃഡയ
ഓം നമോ ഭഗവതേ രുദ്രായ സദ്യോജാതായ വൈ നമോ നമ: . രത്നസിംഹാസനം സമർപ്പയാമി
(പുഷ്പം സമർപ്പിക്കുക)
3.യാ തേ രുദ്ര ശിവാ തനൂരഘോരാ f പാപകാശിനീ
തയാ നസ്തനുവാ ശന്തമയാ
ഗിരിശന്താഭിചാകശീഹി
ഓം നമോ ഭഗവതെ രുദ്രായ
ഭവേ ഭവേ നാതിഭവേ ഭവസ്വമാം
പാദയോ പാദ്യം സമർപ്പയാമീ
(ജലം സമർപ്പയാമി )
4.യാമിഷും ഗിരിശന്ത ഹസ്തേ ബിഭർഷ്യസ്തവേ . ശിവാങ്ഗിരിത്ര താം കുരു മാ ഹിഗ്ങ്സീ: പുരുഷം ജഗത് .
ഓം നമോ ഭഗവതെ രുദ്രായ , ഭവോദ്ഭവായ നമഃ .
അർഘ്യം സമർപ്പയാമി .
(ജലം സമർപ്പയാമി )
ശിവേന വചസാ ത്വാ ഗിരിശാ ച്ഛാ വദാമസി . യഥാ നസ്സർവ്വ മിജ്ജഗദയക്ഷ്മഗം സുമനാ അസത് .
ഓം നമോ ഭഗവതെ
രുദ്രായ .
വാമദേവായ നമ:
ആചമനീയം സമർപ്പയാമി
(ജലം സമർപ്പയാമി )
6.അദ്ധ്യവോചദധിവക്താ പ്രഥമോ ദൈവ്യോ ഭിഷക് . അഹീഗ്ംശ്ച സർവ്വാഞ്ജംഭയൻഥ് സർവ്വാശ്ച യാതുധാന്യ : .
ഓം നമോ ഭഗവതെ രുദ്രായ . ജ്യേഷ്ഠായ നമ:
മധുപർക്കം സമർപ്പയാമി .
(തേൻ സമർപ്പയാമി )
7 . അസൌ യസ്താമ്രോ അരുണ ഉത ബഭ്രൂസ്സുമംഗല :
യേ ചേമാംഗം രുദ്രോ അഭിതോ ദിക്ഷു ശ്രിതാ സ്സഹസ്രശോ f വൈഷാഗം ഹേഡ ഈമഹേ
ഓം നമോ ഭഗവതെ രുദ്രായ ശ്രേഷ്ഠായ നമ:
സ്നാനം സമർപ്പയാമി
(ജലം സമർപ്പയാമി )
സ്നാനാനന്തരം ആചമനീയം സമർപ്പയാമി
(ജലം സമർപ്പയാമി )
8. അസൌ യോfവസർപ്പതി നീലഗ്രീവോ വിലോഹിത :
ഉതൈനം ഗോപാ അദൃശന്നദൃശന്നുദഹാര്യ:
ഉതൈനം വിശ്വോ ഭൂതാനി സ ദൃഷ്ടോ മൃഢയാതി ന:
ഓം നമോ ഭഗവതെ രുദ്രായ രുദ്രായ നമ:
വസ്ത്രോത്തരീയം സമർപ്പയാമി
(വസ്ത്രം സമർപ്പയാമി )
9. നമോ അസ്തു നീലഗ്രീവായ സഹസ്രാക്ഷായ മീഡുഷേ
അഥോ യേ അസ്യ സത്വാനോfഹം
തേഭ്യോfകരന്നമ:
ഓം നമോ ഭഗവതെ രുദ്രായ
കാലായ നമ:
യജ്ഞോപവീതാഭരണാനി സമർപ്പയാമി
(യജ്ഞോപവീതം സമർപ്പയാമി )
10.പ്രമുഞ്ച ധന്വനസ്ത്വമുഭയോരാർത്നിയോർജ്യാം യാശ്ച തേ ഹസ്ത ഇഷവ : പരാ താ ഭഗവോ വപ
ഓം നമോ ഭഗവതെ രുദ്രായ കലവികരണായ നമഃ ,
ഗന്ധാൻ ധാരയാമി .
ഗന്ധോപരി അക്ഷതാൻ സമർപ്പയാമി
(അക്ഷതം സമർപ്പയാമി )
11. അവതത്യ ധനുസ്ത്വഗ്ം സഹസ്രാക്ഷ ശതേഷുധേ . നിശീർയ ശല്യാനാം മുഖാ ശിവോ നസ്സുമനാ ഭവ .
ഓം നമോ ഭഗവതെ രുദ്രായ
ബലവികരണായ നമ :
പുഷ്പാണി സമർപ്പയാമീ
(പുഷ്പം സമർപ്പിക്കുക )
അംഗപൂജ
(പുഷ്പം സമർപ്പിക്കുക)
ഓം ഭവാന്യൈ നമ:
ഭവായ നമ:
പാദൗ പൂജയാമി
ഓം ജഗൻമാത്രേ നമ:
ജഗത് പിത്രെ നമ:
ജംഘേ പൂജയാമി
ഓം മൃഡാന്യൈ നമ:
മൃഡായ നമ:
ജാനുനീ പൂജയാമി
ഓം രുദ്രാണ്യൈ നമ:
രുദ്രായ നമ:
ഊരും പൂജയാമി
ഓം കരാള്യൈ നമ:
കാലാന്തകായ നമ:
കടീം പൂജയാമി
ഓം നഗേന്ദ്രകന്യകായൈ നമ:
നാഗേന്ദ്രാഭരണായ നമ:
നാഭീം പൂജയാമി
ഓം സ്തവ്യായൈ നമ:
സ്ത പ്രിയായ നമ:
സ്തനൗ പൂജയാമി
ഓം ഭവനാശിന്യൈ നമ:
ഭവനാശനായ നമ:
ഭുജദ്വയം പുജയാമി
ഓം മായായൈ നമ:
മഹേശ്വരായ നമ:
മുഖമണ്ഡലം പൂജയാമി
ഓം ലളിതായൈ നമ:
ലാസ്യപ്രിയായ നമ:
ലലാടം പൂജയാമി
ഓം സർവേശ്വര്യൈ നമ:
സർവ്വേശ്വരായ നമ:
സർവ്വാണി അംഗാനി പൂജയാമി
( ശേഷം മണി മുഴക്കിക്കൊണ്ട് മന്ത്രം ചൊല്ലി
ധൂപം കാണിക്കുക)
12. വിജ്യം ധനു : കപർദ്ദിനോ വിശല്യോ ബാണവാഗ് മ് ഉത
അനേശന്നസ്യേഷവ ആഭുരസ്യ നിഷങ്ഗഥി:
ഓം നമോ ഭഗവതെ രുദ്രായ
ബലായ നമ: ധൂപമാഘ്രാപയാമി .
( മണി മുഴക്കിക്കൊണ്ട് ദീപം കാണിച്ച് ചൊല്ലുക)
13.യാ തേ ഹേതിർമീഡുഷ്ടമ ഹസ്തേ ബഭൂവ തേ ധനു :
തയാfസ്മാൻ വിശ്വതസ്ത്വമയക്ഷ്മയാ
പരിബ്ഭുജ
ഓം നമോ ഭഗവതെ രുദ്രായ
ബലപ്രമഥനായ നമ:
ദീപം ദർശയാമി
ധൂപദീപാനന്തരം ആചമനീയം സമർപ്പയാമി
(ജലം സമർപ്പിക്കുക)
നിവേദ്യം:-
14. നമസ്തേ അസ്ത്വായുധായാനാതതായ ധൃഷ്ണവേ
ഉഭാഭ്യാമുത തേ നമോ ബാഹുഭ്യാം തവ ധന്വനേ
ഓം നമോ ഭഗവതെ രുദ്രായ
സർവ്വഭൂതദമനായ നമ:
ദിവ്യാന്നം ,കദളീഫലം, ക്ഷീരപായസം, സർവ്വം ഭക്ഷ്യം
മഹാനൈവേദ്യം നിവേദയാമി
(പുഷ്പം കയ്യിലെടുത്ത്
മന്ത്രം ചൊല്ലി 6 പ്രാവശ്യമായി
നിവേദ്യത്തെ ഉഴിഞ്ഞ് ദേവന് സമർപ്പിക്കുക )
ഓം പ്രാണായ സ്വാഹാ
ഓം അപാനായ സ്വാഹാ
ഓം വ്യാനായ സ്വാഹാ
ഓം ഉദാനായ സ്വാഹാ
ഓം സമാനായ സ്വാഹാ
ഓം നമ: സ്വാഹാ
മന്ത്രം ചൊല്ലി 5 പ്രാവശ്യം
ജലം സമർപ്പിക്കുക
1.മധ്യേ മധ്യേ അമൃതപാനീയം സമർപ്പയാമി
2,അമൃതാപിധാനമസി
3.ഹസ്തപ്രക്ഷാളനം സമർപ്പയാമി
4. പാദപ്രക്ഷാളനം സമർപ്പയാമി
5 .നൈവേദ്യാനന്തരം ആചമനീയം
സമർപ്പയാമി
15. ഓം ഭൂർ ഭുവ: സ്സുവ :
പരിതേ
ധന്വനോ ഹേതിരസ്മാൻ വൃണക്തു വിശ്വത : അഥോ യ ഇഷുധിസ്തവാരേ അസ്മന്നി ധേഹി തമ്
ഓം നമോ ഭഗവതെ രുദ്രായ
മനോന്മനായ നമ:
കർപ്പൂരതാംബൂലം നിവേദയാമി
(വെറ്റില പാക്ക് സമർപ്പിക്കുക )
ഉത്തരപൂജ
രാജോപചാരപൂജ
( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
ഓം നമോ ഭഗവതെ രുദ്രായ
ഛത്രം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
ചാമരം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
ഗീതം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
ഗാനം സമർപ്പയാമീ
ഓം നമോ ഭഗവതെ രുദ്രായ
നൃത്തം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
വാദ്യം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
ആന്തോളികം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
അശ്വം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
ഗജം സമർപ്പയാമി
ഓം നമോ ഭഗവതെ രുദ്രായ
രഥം സമർപ്പയാമി
ഓം നമോ ഭഗവതേ രുദ്രായ
സമസ്തരാജോപചാരാന് ദേവോപചാരാന്
മന്ത്രോപചാരാൻ സമർപ്പയാമി .
പുഷ്പാഞ്ജലി ചെയ്യുക - ( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
പുഷ്പാഞ്ജലി ചെയ്യേണ്ടുന്ന ആളുടെ നക്ഷത്രം പറയുക
......നക്ഷത്ര ജാതസ്യ
പുഷ്പാഞ്ജലി ചെയേണ്ടുന്ന ആളുടെ പേര് പറയുക
...........നാമധേയസ്യ
അസ്യ ലഗ്നസ്യ , കുടുംബസ്യ അനുകൂലം പ്രയച്ഛ പ്രയച്ഛ , പ്രതികൂലം നാശയ നാശയ , സർവ്വകാര്യാണി സാധയ സാധയ , സർവ്വ ശ്രത്രൂൻ നാശയ നാശയ , സർവ്വരോഗാൻ നികൃന്തയ നികൃന്തയ , സർവ്വത്ര വിജയം പ്രയച്ഛ പ്രയച്ഛ ,
ഓം ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഊർവ്വാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാമൃതാത്
( രുദ്രം,ചമകം തുടങ്ങിയ മന്ത്രങ്ങളെ കൊണ്ട് പുഷ്പാഞ്ജലി ചെയ്യാവുന്നതാണ് )
ക്ഷമാപ്രാർത്ഥന
( പുഷ്പാക്ഷതങ്ങൾ സമർപ്പിക്കുക )
കായേന വാചാ
മനസേന്ദ്രിയൈർവാ- ബുദ്ധ്യാത്മനാ വാ
പ്രകൃതേഃ സ്വഭാവാത് കരോമി യദ്ധ്യത് സകലം പരസ്മൈ മഹാദേവായേതി
സമർപ്പയാമി
കുലദേവതായേതി സമർപ്പയാമി ഗ്രാമദേവതായേതി സമർപ്പയാമി
പുഷ്പാക്ഷതം സമർപ്പിക്കുക
അന്യഥാ ശരണം നാസ്തി,
ത്വമേവ ശരണം പ്രഭോ!
തസ്മാത് കാരുണ്യ-ഭാവേന,
ക്ഷമസ്വ പരമേശ്വര!
കര- ചരണ -കൃതം വാ
കായജം കർമ്മജം വാ,
ശ്രവണ-നയനജം വാ
മാനസം വാപരാധം
വിഹിതമവിഹിതം വാ,
സർവ്വമേതത് ക്ഷമസ്വ,
ജയ ജയ കരുണാബ്ധേ,
ശ്രീ മഹാ ദേവ ശംഭോ!
ആവാഹനം ന ജാനാമി,
ന ജാനാമി വിസർജനം
പൂജാകർമ്മം ന ജാനാമി,
ക്ഷമസ്വ പരമേശ്വര!
മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം മഹേശ്വര!
യത്പുജിതം മയാ ദേവ!
പരിപൂർണ്ണം തതസ്തു തേ
കർപ്പൂരം കത്തിക്കുക .
( മണി മുഴക്കി കർപ്പൂര ആരതി ഉഴിയുക )
16. നമസ്തേ അസ്തു ഭഗവൻ
വിശ്വേശ്വരായ മഹാദേവായ തൃയംബകായ ത്രിപുരാന്തകായ
ത്രികാഗ്നികാലായ
കാലാഗ്നിരുദ്രായ
നീലകണ്ഠായ മൃത്യുഞ്‌ജയായ സർവ്വേശ്വരായ സദാശിവായ ശ്രീമന്മഹാദേവായ നമ:
മഹാദേവാദിഭ്യോ രുദ്രേഭ്യോ നമ:
സർവോപചാരാർത്ഥേ കർപ്പൂരനീരാഞ്‌ജനം പ്രദർശയാമി
കർപ്പൂരം കത്തിച്ച് കാണിക്കുക
പ്രദക്ഷിണ നമസ്കാരം ചെയ്യുക
യാനി കാനി ച പാപാനി
ജന്മാന്തരകൃതാനി ച
താനി താനി വിനശ്യന്തി
പ്രദക്ഷിണ പദേ പദേ
ദിശാ നമസ്കാരം ചെയ്യുക
പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാനമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് .
കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നിലനിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങളോടും ആത്മാർത്ഥമായി നന്ദി പറയുക .
മന്ത്രം- ഓം സൂര്യായ നമഃ
അഗ്നികോൺ
( തെക്ക്- കിഴക്ക് ഭാഗം )
നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക .
സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയുള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക .
ഓം അഗ്നയേ നമ
തെക്കു ഭാഗം
നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും
വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക .
ഓം പിതൃഭ്യോ നമഃ
നീർഋതി കോൺ -
( തെക്ക് പടിഞ്ഞാറ് ഭാഗം )
നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ
പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക .
ഓം വരുണായ നമഃ
വായുകോൺ
( വടക്കുപടിഞ്ഞാറ് ഭാഗം )
തേനീച്ച മുതൽ ഗരുഡൻ വരെയുള്ള വായുവിൽ പറക്കുന്ന ,പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമിയിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക .
ഓാം വായവേ നമഃ
വടക്ക് ഭാഗം :
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വെച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്തഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക .
ഓം സോമായ നമഃ
ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:
ഈശാന കോൺ
( വടക്കുകിഴക്ക് )
ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധിക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം ധാരണം ചെയ്യുന്ന ദേവന്മാർ, സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .1
ഓം ഈശാനായ നമ :
വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '
എല്ലാവർക്കും തീർത്ഥവും
പുഷ്പവും
പ്രസാദവും കൊടുക്കുക
പീഠത്തിൽ നിന്ന് ഒരു പൂവെടുത്ത്
ഘ്രാണിക്കുക (മണപ്പിക്കുക ) ദേവന്റെ വർദ്ധിച്ച ചൈതന്യം
തന്റെ ശരീരത്തിൽ ലയിക്കുന്നത് അനുഭവിക്കുക
കണ്ണുകൾ അടച്ചു വെച്ച് താൻ ദേവനായി
എന്ന് അനുഭവിക്കുക
ശരീരത്തിലെ ഉയർന്ന ഊർജ്ജാവസ്ഥ ശ്രദ്ധിക്കുക
ആനന്ദം അനുഭവിക്കുക
കഴിയുന്നത്ര സമയം ആധ്യാനാവസ്ഥയിൽ
ഇരിക്കുക
നിർവ്വാണാഷ്ടകം
ഇവിടെ ചേർക്കുക
ശേഷം
എല്ലാവരും ചേർന്ന്
ഭജനകൾ പാടുക
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചിട്ടപ്പെടുത്തിയ, പൂജ ഉപാസന ക്രമങ്ങളുടെ എല്ലാ അധികാരങ്ങളും ഭാരതീയ ധർമ്മ പ്രചാര സഭയിൽ മാത്രം നിക്ഷിപ്തമാണ്
പൂജ ഭാഗങ്ങൾ പൂർണമായോ ഭാഗികമായോ കോപ്പി ചെയ്യാൻ പാടുള്ളതല്ല
സംശയ നിവാരണം
രുദ്ര പൂജ
സംശയ നിവാരണം -
1 . എപ്പോഴാണ് പൂജ ചെയ്യേണ്ടത് ?
നിങ്ങളുടെ സൗകര്യം ഉള്ള സമയത്ത് നിങ്ങൾക്ക് പൂജ ചെയ്യാം. പൂജ ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
2. ഏതു ദിക്കിലേക്ക് തിരിഞ്ഞാണ് പൂജ ചെയ്യേണ്ടത് ?
പൂജ ചെയ്യുന്നതിന് ദിക്ക് പ്രധാനപ്പെട്ട ഒരു വിഷയമല്ല. നിങ്ങളുടെ സൗകര്യം ആണ് പ്രധാനം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക എന്നത് ഉത്തമം ആയി കണക്കാക്കുന്നു.
3. പൂജക്ക് എത്ര വിളക്കുകളാണ് ഉപയോഗിക്കേണ്ടത് ?
പൂജക്ക് ഒരു വിളക്ക് മതി. പിന്നെ രണ്ടു വിളക്കോ അതിലധികമോ വെച്ച് പരമാവധി നിങ്ങൾക്ക് അലങ്കരിച്ച് ഭംഗിയാക്കാവുന്നതാണ്.
ഒരു വിളക്കാണ് വെക്കുന്നതെങ്കിൽ ശിവലിംഗത്തിന് തൊട്ടുപുറകിൽ വയ്ക്കാവുന്നതാണ്. രണ്ട് വിളക്ക് ഉണ്ടെങ്കിൽ. കലശത്തിന് ഇരുഭാഗത്തും വെക്കുക.
4. പൂജയ്ക്ക് വീട്ടിലുള്ള മറ്റുള്ളവരെ പങ്കെടുപ്പിക്കാൻ പറ്റുമോ ?
തീർച്ചയായും പറ്റും എല്ലാവരെയും പങ്കെടുപ്പിക്കുകയാണ് വേണ്ടത്.
5. എല്ലാവരും പൂജ ചെയ്യേണ്ടതുണ്ടോ ?
പൂജാ പഠിച്ച ആൾ പൂജ ചെയ്യുകയും മറ്റുള്ളവർ എല്ലാവരുംതന്നെ പൂജാ കർമങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതാണ് ഉത്തമം.
6. പുസ്തകം നോക്കി ചെയ്യാൻ പാടുള്ളതാണോ ?
നിങ്ങൾക്ക് പുസ്തകം നോക്കി പൂജ ചെയ്യാവുന്നതാണ്.
7. പൂജ പാഠങ്ങൾ വ്യക്തമായി പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ എങ്ങനെയാണ് പൂജ ചെയ്യുക. ?
ബുക്കി നൊപ്പം തന്നിട്ടുള്ള പൂജയുടെ വീഡിയോ ഓൺ ചെയ്തു അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് പൂജ ചെയ്താൽ മതിയാകും. എവിടെയെങ്കിലും നമുക്ക് കൂടുതൽ സമയം വേണമെന്ന് തോന്നുകയാണെങ്കിൽ അവിടെ ഓഡിയോ പോസ് ചെയ്തു അത് നിങ്ങളുടെ സൗകര്യം അനുസരിച്ച് പൂജ മുന്നോട്ടു പോകാവുന്നതാണ്.
8. സാധനങ്ങൾ മുഴുവൻ കിട്ടിയിട്ടില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും ?
നമുക്ക് പൂജ മൂന്ന് രീതിയിൽ ചെയ്യാവുന്നതാണ്.
1. മാനസികമായി ചെയ്യുന്ന പൂജ : പൂജയുടെ ഓഡിയോ കേട്ടു കൊണ്ട് കണ്ണുകൾ അടച്ചു വെച്ച് പൂജ ചെയ്യുന്നതായി ഭാവന ചെയ്യുന്നതാണ് മാനസികമായി ചെയ്യുന്ന പൂജ.
2. വാചികം : സാധനങ്ങൾ ഒന്നും ഇല്ലെങ്കിലും ഒരു വിളക്ക് കത്തിച്ചു വെച്ച തന്ത്രങ്ങളെല്ലാം ഉച്ചരിച്ച ചർച്ച ചെയ്യുന്നതാണ് വാചിക പൂജ.
3. വസ്തുക്കൾ ഉപയോഗിച്ചുള്ള പൂജ : എല്ലാ വസ്തുക്കളും ഒരുക്കിവെച്ച ചെയ്യുന്നതാണിത്. ഏതെങ്കിലും വസ്തുക്കൾ ലഭിച്ചിട്ടില്ലെങ്കിൽ പകരം അക്ഷതമോ ജലമോ പുഷ്പമോ ഉപയോഗിച്ചാൽ മതിയാകും.
കലശത്തിൽ ജലവും പുഷ്പവും മാത്രം ഉപയോഗിച്ചും പൂജ ചെയ്യാം.
വസ്ത്രത്തിനും ഉത്തരീയത്തിനും പകരമായി പുഷ്പമോ അക്ഷതമോ സമർപ്പിക്കാം.
തേനിനും പാലിനും പകരം ജലം തന്നെ ഉപയോഗിക്കാം.
a. പൂജ ചെയ്യാനുള്ള പാത്രങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും
നമുക്ക് വീട്ടിലെ അടുക്കളയിലുള്ള ഗ്ലാസ്സോ സ്പൂണോ പാത്രമോ കിണ്ടിയോ ഉപയോഗിച്ച് പൂജ ചെയ്യാവുന്നതാണ്.
10. ശിവലിംഗം ഇല്ലെങ്കിൽ എന്ത് ചെയ്യണം ?
ഒരു താലത്തിൽ അരി വിരിച്ച്
നാളികേരം വെച്ച് ശിവലിംഗമാണെന്ന് ഭാവന ചെയ്ത് നമുക്ക് പൂജ ചെയ്യാം
11. പൂജയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കാൻ കഴിയുമോ ?
തീർച്ചയായും നമ്മൾ നിരന്തരം പൂജ ചെയ്യാൻ തീരുമാനിക്കുകയാണ്, അതുകൊണ്ടുതന്നെ പൂജയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ കഴുകി ശുദ്ധിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്.
12. അമ്പലത്തിൽ നിന്നും ലഭിച്ച പട്ട് ചന്ദനം എന്നിവ പൂജയ്ക്ക് ഉപയോഗിക്കാമോ ?
അമ്പലത്തിൽ നിന്നും പ്രസാദമായി ലഭിച്ച സിന്ദൂരം കുങ്കുമം പൂജയ്ക്ക് ഉപയോഗിക്കരുത്. കാരണം അത് പ്രസാദമാണ്, നിർമാല്യമാണ്.
എന്നാൽ ക്ഷേത്രത്തിൽ നിന്നും ലഭിച്ച പട്ട് കഴുകി ശുദ്ധിയാക്കി ഉപയോഗിക്കാം.
13. വസ്ത്രം ലഭിച്ചിട്ടില്ലെങ്കിൽ എന്തു ചെയ്യും ?
വസ്ത്രത്തിന് പകരം പുഷ്പമോ അക്ഷതമോ സമർപ്പിക്കാം.
14. ഒരു പ്രാവശ്യം പൂജക്ക് ഉപയോഗിച്ച പുഷ്പങ്ങൾ പിന്നീട് ഉപയോഗിക്കാൻ കഴിയുമോ ?
ഇല്ല, ഒരു പ്രാവശ്യം ഉപയോഗിച്ച പുഷ്പങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല.
15. പുഷ്പാഞ്ജലി ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്യാമോ ?
തീർച്ചയായും, എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി ചെയ്യണം. .
16. നിവേദ്യത്തിന് എന്തൊക്കെ സാധനങ്ങൾ ആണ് ഉപയോഗിക്കേണ്ടത് ?
നിങ്ങളുടെ കഴിവ് പോലെ പഴമോ നാളികേമോ ത്രിമധുരമോ പായസമോ ഉപയോഗിക്കാം.
17. ഏത് / എന്ത് പായസമാണ് ഉപയോഗിക്കേണ്ടത് ?
ശർക്കര പായസമോ പാൽപ്പായസമോ നിങ്ങൾക്ക് ഏറ്റവും നന്നായി ഉണ്ടാക്കാൻ അറിയുന്ന ഏത് പായസവും നിവേദ്യമായി ഉപയോഗിക്കാം.
ഫലങ്ങൾ മാത്രം വെച്ചും നിവേദ്യം ചെയ്യാവുന്നതാണ്.
18. സ്ത്രീകൾക്ക് പൂജ ചെയ്യാൻ സാധിക്കുമോ ?
തീർച്ചയായും സ്ത്രീകൾക്ക് പൂജ ചെയ്യാം. സ്ത്രീകൾ പൂജ ചെയ്യുന്നത് വളരെ വിശേഷമാണ്.
19. സ്ത്രീകൾക്ക് ആർത്തവ സമയത്ത് പൂജ ചെയ്യാമോ ?
പൂജ തികച്ചും വ്യക്തിപരമായ ഒരു ഉപാസന പദ്ധതിയാണ്. അതുകൊണ്ടുതന്നെ പൂജ ചെയ്യുന്നതിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ല.
20. പുലവാലായ്മ ഉള്ളപ്പോൾ പൂജ ചെയ്യാമോ ?
നമ്മുടെ വീട്ടിൽ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ മാത്രം പൂജ ചെയ്യുന്നതിൽ നിന്നും മാറി നിൽക്കാം.
മറ്റെല്ലാവർക്കും തന്നെ പൂജ ചെയ്യാവുന്നതാണ്
21. വിളക്കിൽ എത്ര തിരിയാണ് ഇടേണ്ടത് ?
വിളക്കിൽ രണ്ട്തിരിയോ, അഞ്ചുതിരിയോ വിളക്കിൻറെ വലിപ്പമനുസരിച്ച് ചെയ്യാം.
22. നിലത്ത് ഇരുന്ന് പൂജ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ?
ഒരു നിർബന്ധവുമില്ല. നിങ്ങൾക്ക് കസേരയിൽ ഇരുന്ന് മേശ, ടീ പോയ് യുടെ മുകളിൽ ചെയ്യാവുന്നതാണ്.
23. മന്ത്രങ്ങളിൽ തെറ്റു വന്നാൽ എന്തെങ്കിലും ദോഷമുണ്ടോ ?
ഒരു ദോഷവുമില്ല, ദേവത ശിക്ഷിക്കുന്ന ശക്തിയല്ല രക്ഷിക്കുന്ന ശക്തിയാണ്.
24. ശിവരാത്രി അല്ലാതെ പിന്നെ എപ്പോഴാണ് പൂജ ചെയ്യേണ്ടത് ?
നിങ്ങളുടെ സൗകര്യം അനുസരിച്ച് ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ അല്ലെങ്കിൽ വിശേഷ അവസരങ്ങളിലോ സൗകര്യം പോലെ ചെയ്യാവുന്നതാണ്.
25. പൂജ തുടങ്ങി പിന്നീട് എപ്പോഴെങ്കിലും പൂജ മുടങ്ങി പോയാൽ ദോഷമുണ്ടോ ?
ദേവതയുടെ ഗുണം ശിക്ഷിക്കലല്ല രക്ഷിക്കൽ ആണ്, ഒരിക്കലും ദോഷം ഉണ്ടാവുകയില്ല.
26. പൂജക്ക് ശേഷം എത്ര സമയം കഴിഞ്ഞ് പൂജാ വസ്തുക്കൾ മാറ്റം ?
പൂജ കഴിഞ്ഞ് ഒരു മണിക്കൂർ സമയം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതാണ്.
27. പൂജയുടെ പ്രസാദം അടുത്ത വീടുകളിലെല്ലാം നൽകാമോ ?
തീർച്ചയായും, പൂജയുടെ പ്രസാദം ചുറ്റുപാടുള്ള എല്ലാ വീടുകളിലും നൽകാവുന്ന നതാണ്. അടുത്തുള്ള വീട്ടിലെ ആളുകളെ പൂജയ്ക്ക് പങ്കെടുപ്പിക്കാം.
28.ഞാൻ ജോലി കഴിഞ്ഞ് എത്താൻ വളരെ വൈകും അപ്പോൾ എന്തു ചെയ്യും ?
നിങ്ങൾക്ക് എപ്പോഴാണ് ചെയ്യാൻ സാധിക്കുന്നത് ആ സമയത്ത് ചെയ്യാവുന്നതാണ്.
29. എങ്ങനെയാണ് പഞ്ചാമൃതം ഉണ്ടാക്കുന്നത് ?
കൽക്കണ്ടം മുന്തിരി തേൻ പഴം നെയ്യ് എന്നിവ ഉപയോഗിച്ച് പഞ്ചാമൃതം ഉണ്ടാക്കാം.
30. മണി കിട്ടിയില്ലെങ്കിൽ എങ്ങനെ പൂജ ചെയ്യും ?
മണി വളരെ നിർബന്ധമുള്ള ഒരു കാര്യമല്ല.
40. പൂജയ്ക്ക് എന്തൊക്കെ പുഷ്പങ്ങൾ എടുക്കാം ?
നിങ്ങളുടെ വീട്ടുമുറ്റത്തുള്ള ഏതു പുഷ്പവും പൂജയ്ക്ക് ഉപയോഗിക്കാം. തുളസിയും കൂവളവും എല്ലാം തന്നെ ഉപയോഗിക്കാം.
41. പുഷ്പം തീരെ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും ?
പുഷ്പം കിട്ടിയിട്ടില്ലെങ്കിൽ അക്ഷതം ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ സിന്ദൂരം ഉപയോഗിക്കാവുന്നതാണ്.
42. പൂജ ചെയ്യുമ്പോൾ പുതിയ വസ്ത്രം ധരിക്കേണ്ടതുണ്ടോ ?
ഒരിക്കലുമില്ല, വളരെ ശുദ്ധമായ ഒരു വസ്ത്രം ധരിക്കണം എന്ന് മാത്രം.
43. വെറ്റില കിട്ടിയില്ലെങ്കിൽ പകരം എന്ത് ചെയ്യും ?
വെറ്റിലയ്ക്ക് പകരം പുഷ്പാക്ഷതങ്ങൾ സമർപ്പിക്കാവുന്നതാണ്.
44. നമ്മൾ പഠിച്ച ഭാഗ്യസൂക്തവും സംവാദസൂക്തവും പൂജയിൽ എവിടെയാണ് ചൊല്ലേണ്ടത് ?
പുഷ്പാഞ്ജലി കഴിഞ്ഞ സ്ഥലത്ത് ഭാഗ്യസൂക്തം ചൊല്ലാം എന്ന് പറയുന്ന ഭാഗം ഉണ്ട്. ഭാഗ്യസൂക്ത വും ശ്രീ സൂക്തവും സംവാദ സൂക്തം ചൊല്ലി അതിനുശേഷം പൂജ മുന്നോട്ട് കൊണ്ടു പോകാവുന്നതാണ്.
45. പീഠം എന്ന് പറയുന്നത് എന്താണ് ? വീട്ടിൽ പീഠം ഇല്ലെങ്കിൽ എന്ത് ചെയ്യും?
മരത്തിൻറെ പീഠം തന്നെ വേണമെന്നില്ല, പ്ലാസ്റ്റിക് ഉപയോഗിക്കാം. നമ്മൾ ഇരിക്കാൻ ഉപയോഗിക്കുന്ന പലക കഴുകി ശുദ്ധിയാക്കി ഉപയോഗിക്കാം.
46. വസ്ത്രത്തിനു പകരം എന്താണ് ഉപയോഗിക്കുക ?
വസ്ത്രത്തിനും ഉത്തരീയത്തിനും യജ്ഞോപവീതത്തിനും നൂല് ഉപയോഗിക്കാവുന്നതാണ്.
47.നമ്മൾ ദിവസവും പൂജ ചെയ്യേണ്ടതില്ലേ. ദിവസം എത്ര പ്രാവശ്യം ചെയ്യണം
പൂജ ചെയ്യുന്ന കര്യത്തിൽ നിങ്ങൾക്ക് 100 % സ്വാതന്ത്ര്യമുണ്ട്
നിങ്ങളുടെ സമയവും താൽപര്യമനുസരിച്ച് ചെയ്യുന്നതാണ്
48.വസ്ത്രം വീണ്ടും ഉപയോഗിക്കാമോ ?
തീർച്ചയായും ഉപയോഗിക്കാം
49.ഞങ്ങൾക്കിത് മറ്റുള്ളവരെ പഠിപ്പിക്കാൻ സാധിക്കുമോ
തീർച്ചയായും മുഴുവൻ ഭവനങ്ങളിലും മഹാലക്ഷ്മിയുടെ ഐശ്വര്യവും ഉണ്ടാകട്ടെ
നിങ്ങൾ പൂജ ചെയ്യുമ്പോൾ ചുറ്റുപാടുള്ള ഭവനങ്ങളിൽ ഉള്ളവരെ വിളിക്കുകയും പൂജയിൽ പങ്കെടുപ്പിക്കുകയും ചെയ്യുക
പ്രസാദമായി പൂജയുടെ പുസ്തകം എല്ലാവർക്കും നൽകുക
അടുത്ത പ്രാവശ്യം അവർക്കും അവരുടെ വീട്ടിൽ പൂജ ചെയ്യാനുള്ള ഭാഗ്യം ലഭിക്കും
50.ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഞങ്ങൾ ദൂരീകരിക്കാനുള്ള ഉള്ള വ്യവസ്ഥ എന്താണ് ?
ഭാരതീയ ധർമ്മ പ്രചാര സഭയുമായി ബന്ധപ്പെടുക
51.മഹാലക്ഷ്മി പൂജയെപ്പോലെ മറ്റ് എന്തൊക്കെ പൂജകൾ ആണ് പഠിച്ച് ചെയ്യാൻ സാധിക്കുന്നത്
1. മഹാലക്ഷ്മീ പൂജ
2. ശ്രീകൃഷ്ണ പൂജ
3. ചണ്ഡികാ പൂജ
4. ധർമ്മശാസ്താ പൂജ
5.സുബ്രഹ്മണ്യ പൂജ
6. ഗണപതി പൂജ
7.ശിവപൂജ
8. രുദ്രപൂജ
9. ഗണപതി ഹോമം
10. ഭഗവതീ സേവ
11. ഭുവനേശ്വരീ പുജ ( ശാക്തേയം )
എന്നിവ ലഭ്യമാണ്
52
ഈ പൂജകൾ ഒക്കെ നേരിട്ട് പഠിക്കാനുള്ള സാഹചര്യം ഉണ്ടോ
തീർച്ചയായും
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ കാര്യാലയവും ആയി ബന്ധപ്പെടുക
53.ഭാരതീയ ധർമ്മ പ്രചാര സഭ യുടെ കാര്യാലയം എവിടെയാണ് എങ്ങനെയാണ് ബന്ധപ്പെടാൻ സാധിക്കുക
ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആസ്ഥാനം കോഴിക്കോടാണ് സ്ഥിതിചെയ്യുന്നത്
താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ഇമെയിൽ അഡ്രസ്സ് വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് ഭാരതീയ ധർമ്മ പ്രചാര സഭ യെ കുറിച്ച് കൂടുതൽ അറിയാവുന്നതാണ്
Comments
Post a Comment